Voice Of Punalur News
The Popular Online News Portel From Kerala. Largest ''Voice Of '' Team In Kerala.
© Voice Of Punalur
ജീവകാരുണ്യത്തിന് മുൻഗണനയുള്ള എല്ലാ ജനറേഷനിലുള്ളവര്കും പറ്റിയ വാർത്തകളുമായൊരു കൂട്ടായ്മ.
കപിൽ ദേവ് - 1983 ഏകദിന
വേൾഡ്കപ്പ് ♥️
സൗരവ് ഗാംഗുലി - 2002 ചാമ്പ്യൻസ് ട്രോഫി(Shared With Srilanka) ♥️
എം എസ് ധോണി - 2007 ട്വന്റി - ട്വന്റി വേൾഡ് കപ്പ്,2011ഏകദിന വേൾഡ്കപ്പ്,2013 ചാമ്പ്യൻസ് ട്രോഫി ♥️
© Anandanunni
👍🏿👍🏿
സഖാവ് ആർ.രാമചന്ദ്രന് വിട... സിപിഐ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സ.രാമചന്ദ്രൻ അന്തരിച്ചു... ആദരാഞ്ജലികൾ...🌹🌹🌹🌹
പുനലൂർ -കൊല്ലം റെയിൽവേ റൂട്ട് ഇന്ന് കോടമഞ്ഞിൽ 🥰🥰🥰😍
Sachuz🎥
ᧁᦔꪑꪀᧁ ᠻ𝘳ꪀᦔ𝘴 🥰
ശുഭദിനം 💟
പ്ലീസ് ഷെയർ. ഹെല്പ് 🙏🏻🙏🏻😔
ചക്കുളത്തുകാവ് പൊങ്കാല ; പ്രാദേശിക അവധി പ്രഖ്യാപിച്ചു 🚫🚫🚫
പഴനി മല 🥰🥰🙏🏻
🎥 rajography
നവ കേരള ബസിന് സ്വീകരണം നൽകി ഇരിങ്ങാലക്കുടയിലെ നാട്ടുകാർ. 👍🏿👍🏿
അഭിനന്ദനങ്ങൾ മോളെ 🥰🥰👍🏿
കർഷകന്റെ കഷ്ടപ്പാടിന്റെ ഫലം മണ്ണ് തന്നപ്പോൾ 🥰🥰👍🏿
പുനലൂർ കൺവൻഷൻ നവംബർ 22 മുതൽ
പുനലൂർ : മാർത്തോമാ സഭ പുനലൂർ സെന്റർ കൺവൻഷൻ 22 മുതൽ 26 വരെ തൊളിക്കോട് സെന്റ് തോമസ്, കരവാളൂർ ബെഥേൽ, ഇളമ്പൽ യറുശലേം എന്നീ പള്ളികളിൽവെച്ച് നടക്കും.
22ന് 6:30 pm ന് കൊട്ടാരക്കര പുനലൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം കരവാളൂർ ബഥേൽ മാർത്തോമാ പള്ളിയിൽ നിർവഹിക്കും. 23ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ റവ. ഡോ. മോത്തി വർക്കി ( മാർത്തോമാ സെമിനാരി, കോട്ടയം) പ്രസംഗിക്കും.
24 രാവിലെ10:30 ന് ശ്രീമതി രമണി തോമസ് മാത്യു പ്രസംഗിക്കും, 6:30പിഎംന് ഇളമ്പൽ യെറുശലേം മാർത്തോമാ പള്ളിയിൽ റവ. സി വി സൈമൺ പ്രസംഗിക്കും. 25ന് 6:30പിഎം ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ റവ. എ.ടി. തോമസ് പ്രസംഗിക്കും.
പുനലൂർ ഈസ്റ്റ് - വെസ്റ്റ് സെന്റർ ഇടവകകളിലെ ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ സംഘടനകളുടെ സ്റ്റോളുകളും കൺവൻഷനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നതാണ്.
26 ഞായറാഴ്ച രാവിലെ 7:30 ന് വിശുദ്ധ കുർബാന തൊളിക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വികാരി ജനറാൾ വെരി. റവ. കെ വൈ ജേക്കബ് ( വികാരി ജനറൽ, കൊട്ടാരക്കര പുനലൂർ ഭദ്രാസനം) അനുഷ്ഠിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനത്തോടുകൂടി കൺവൻഷന് സമാപനമാകും. പുനലൂർ ഈസ്റ്റ്- വെസ്റ്റ് സെന്റർ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ നടത്തുന്നത്. സെന്റർ കൺവൻഷൻ ചെയർമാൻ റവ. തോമസ് മാത്യു, വൈസ് ചെയർമാൻ റവ. ജോൺ ജി. വർഗീസ്, പ്രചരണ വിഭാഗം ചെയർമാൻ റവ. കെ. എ. ജേക്കബ്, ജനറൽ കൺവീനർ ശ്രീ. രാജീവ് പി. അലക്സ്, കൺവീനർ ജിജി പി. സൈമൺ എന്നിവർ അറിയിച്ചു.
ദേശീയ ബാസ്കറ്റ്ബാൾ മത്സരത്തിന് പുനലൂർ കരവാളൂർ ഒക്സ്ഫോഡ് സ്കൂൾ യോഗ്യത നേടി
സി ബി എസ് ഈ നടത്തുന്ന ദേശീയ ബാസ്കറ്റ്ബാൾ മത്സരത്തിന് കരവാളൂർ ഒക്സ്ഫോഡ് സ്കൂൾ യോഗ്യത നേടി. ഛത്തീസ്‌ഗഡിൽ വച്ചു നവംബർ 17 മുതൽ 21 വരെയാണ് മത്സരം. കേരള സോണൽ മത്സരത്തിൽ ജേതാക്കളായാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. ടീം അംഗങ്ങൾ, ഋഷികേശ് ആർ നായർ,സച്ചുസന്തോഷ്, ബിന്റോ ബിനു,നാസിം നവാസ്, അഭിനവ് സുരേഷ്,കെവിൻ ടി ലുക്കോസ്, അനോഷ് എ എസ്, കാർത്തിക് ആർ, എഡ്വിൻ ഷാർലി, ആയുഷ്,ദേവനാരായൻ.12 അംഗ ടീമിനെ നയിക്കുന്നത് ക്യാപ്റ്റൻ സച്ചു സന്തോഷ്. മുഖ്യ കോച്ച് ടിൻസൺ ജോൺ, സഹ കോച്ച് ലിംഷ ബാബു, മാനേജർ അനീഷ് സി നായർ എന്നവരുടെ നേതൃത്വത്തിൽ ടീം കഴിഞ്ഞ ദിവസം ഛത്തീസ്‌ഗെഡിലേക്ക് തിരിച്ചു. കൊല്ലം ജില്ലയിൽ നിന്നും ആദ്യമായി ദേശീയ മത്സരത്തിൽ യോഗ്യത നേടുന്ന സ്കൂൾ ടീം ആണ് കരവാളൂർ ഒക്സ്ഫോഡ് ടീം എന്നു പ്രിൻസിപ്പാൾ ജേക്കബ് ജോർജ് മാനേജർ അനിൽകുമാർ എന്നിവർ അറിയിച്ചു.
ജന്മനാടിന്റെ അഭിനന്ദനങ്ങൾ 🥰🥰😍👍🏿
അപകടം ഒഴിവാക്കാനായി മുക്കടവിൽ പുനലൂർ പോലീസ് ബോർഡുകൾ സ്ഥാപിച്ചു.. 🚫
ആദരാഞ്ജലികൾ 🙏🏻
പുനലൂർ 'പിനാക്കിളി'ൽ മായുന്നു, മഞ്ഞിൽമുങ്ങും കാഴ്ച🫡
*പുനലൂർ*
പുലർവേളകളിൽ തടിച്ചുകൂടുന്ന സഞ്ചാരികളില്ല. കോടമഞ്ഞിൽ മുങ്ങും സൂര്യോദയ കാഴ്ചയ്ക്ക് തെളിമയുമില്ല. 'പിനാക്കിൾ വ്യൂ പോയന്റി'ൽ മായുകയാണ് ആ മനോഹരകാഴ്ച. റബർ മരങ്ങൾ വളർന്ന് കാഴ്ച മറയ്ക്കുന്നത് ഇവിടേക്കുള്ള കാഴ്ചക്കാരുടെ ഒഴുക്കും കുറയ്ക്കുന്നു.
കരവാളൂർ പഞ്ചായത്തിലെ ചേറ്റുകുഴിയെന്ന ഉൾഗ്രാമത്തിലെ ആ കാഴ്ചവിശേഷം മായുകയാണ്. നാലുവർഷത്തോളം സഞ്ചാരികളെ മാടിവിളിച്ച 'പിനാക്കിൾ വ്യൂ പോയന്റി'ലിപ്പോൾ പഴയ ഓർമകളിൽ എത്തുന്നത് ചുരുക്കംപേർ.
കിഴക്കൻ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നാണ് ചേറ്റുകുഴി. ഏക്കർ കണക്കായി പരന്നുകിടക്കുന്ന സ്വകാര്യ റബർ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന മലയോരഗ്രാമം. അഞ്ചുവർഷംമുമ്പാണ് ചേറ്റുകുഴിയെ പുറംലോകമറിഞ്ഞത്. പുതിയ തൈകൾ നടാനായി ഇവിടത്തെ റബർ മരങ്ങൾ മുറിച്ചുനീക്കിയതോടെ തെളിഞ്ഞ സുന്ദരകാഴ്ചയാണ് ചേറ്റുകുഴിയെ പ്രശസ്തമാക്കിയത്. പുലർകാലങ്ങളിൽ കോടമഞ്ഞിൽ മുങ്ങുന്ന കിഴക്കൻ മേഖലയുടെ വിസ്മയക്കാഴ്ച.
ഊട്ടിയെയോ മൂന്നാറിനെയോ അനുസ്മരിപ്പിക്കുംവിധം മൂടുന്ന കോടമഞ്ഞിനിടയിലൂടെ തെളിഞ്ഞ സഹ്യപർവതത്തിന്റെയും സൂര്യോദയത്തിന്റെയും വിസ്മയിപ്പിക്കുന്ന സുന്ദരകാഴ്ച ശ്രദ്ധയിൽപ്പെട്ടതോടെ ഇവിടേക്ക് കാഴ്ചക്കാരുടെ ഒഴുക്കായി. വിവിധ ജില്ലകളിൽനിന്നടക്കം സഞ്ചാരികൾ പ്രവഹിച്ചു. പാവങ്ങളുടെ ഊട്ടി, കൊല്ലംകാരുടെ ഗവി, മിനി മൂന്നാർ എന്നിങ്ങനെ നീണ്ടു വിശേഷണങ്ങൾ. കോവിഡ് കത്തിനിൽക്കുന്ന കാലത്തുപോലും ഇവിടത്തെ തിരക്ക് നിയന്ത്രിക്കാനായിരുന്നില്ല. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ, ഇവിടെ കാഴ്ച കാണാനെത്തിയ ആയിരങ്ങൾക്ക് പോലീസ് പിഴ ചുമത്തിയിരുന്നു.
എന്നാൽ, ഇന്ന് ആ മനോഹരകാഴ്ച മായുകയാണ്. റബർ മരങ്ങൾ വളർന്നതോടെ ഇവിടത്തെ ദൂരക്കാഴ്ച മറഞ്ഞു. ഇപ്പോൾ ഇവിടെയെത്തിയാൽ റോഡിന്റെ ഇരുവശത്തുമുള്ള റബർ മരങ്ങളാണ് കാണാനാകുക.
പ്രശസ്തമായത് കോളേജിന്റെ പേരിൽ🏙️
മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന 'പിനാക്കിൾ' എന്ന എൻജിനിയറിങ് കോളേജിന്റെ പേരിലാണ് ഇവിടം പ്രസിദ്ധമായത്. കാഴ്ച കാണാൻ എത്തിയവർതന്നെ സ്ഥലത്തിന് പേര് ചാർത്തി നൽകുകയായിരുന്നു. മലയോര ഹൈവേയടക്കം റോഡുകളിലെല്ലാം ഈ പേരിൽ സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചൽ-പുനലൂർ പാതയിലെ വലിയകുരുവിക്കോണത്തുനിന്നും നാലുകിലോമീറ്ററും തടിക്കാട്ടുനിന്നും നാലരക്കിലോമീറ്ററും വെഞ്ചേമ്പ് ചന്തമുക്കിൽനിന്നും മൂന്നുകിലോമീറ്ററും യാത്രചെയ്താൽ ഇവിടെയെത്താം.
🗼വ്യൂ ടവർ നിർമിക്കണം
പിനാക്കിൾ വ്യൂ പോയന്റിൽ കാഴ്ചഗോപുരം നിർമിക്കണമെന്ന് കരവാളൂരിലെ 34-ാം ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ഉയരത്തിൽ ടവർ നിർമിച്ചാൽ റബർ മരങ്ങളുടെ മറയില്ലാതെ കാഴ്ച കാണാനും അതുവഴി വീണ്ടും സഞ്ചാരികളെ ആകർഷിക്കാനും കഴിയും. വഴിവിളക്കുകളും വിശ്രമസൗകര്യവുംകൂടി ഒരുക്കിയാൽ ഇവിടം വിനോദസഞ്ചാരകേന്ദ്രമായി വളർത്തിയെടുക്കാനുമാകും-സമ്മേളനം ഉദ്ഘാടനംചെയ്ത ഡി.സി.സി. അംഗം വെഞ്ചേമ്പ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് ചേറ്റുകുഴി അധ്യക്ഷനായി.
പുനലൂരിൽ മെയിൻ ഈസ്റ്റൺ ഹൈവേയിൽ വഴിവിളക്ക് തെളിച്ചു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ പി.എസ്.സുപാൽ എം.എൽ.എ. നിർവഹിക്കുന്നു
*പുനലൂർ*
പുനരുദ്ധാരണം പൂർത്തിയാകുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പുനലൂർ നഗരസഭാപരിധിയിലുള്ള ടി.ബി.ജങ്ഷൻമുതൽ മുക്കടവുവരെ വഴിവിളക്ക് തെളിച്ചു. മണ്ഡലകാലം ആരംഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ശബരിമല ഇടത്താവളമായ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവർക്ഷേത്രത്തിനു സമീപം പി.എസ്.സുപാൽ എം.എൽ.എ. സ്വിച്ച് ഓൺ നിർവഹിച്ചു. നഗരസഭാധ്യക്ഷ ബി.സുജാത ചടങ്ങിൽ പങ്കെടുത്തു.
പാതയിൽ അഞ്ചു കിലോമീറ്ററോളം ദൂരത്തിലായി 56 വിളക്കുകളാണ് തെളിച്ചത്. മണ്ഡലകാലത്ത് ഇതരസംസ്ഥാനക്കാരടക്കം ഏറ്റവുമധികം തീർഥാടകർ തങ്ങുന്ന ഭാഗമാണിത്. പുനലൂർ നഗരസഭ കഴിഞ്ഞദിവസം 20,000 രൂപ ഒടുക്കിയതിനെത്തുടർന്ന് ഒരുമണിക്കൂറിനുള്ളിലാണ് വഴിവിളക്കുകളിലേക്ക് കെ.എസ്.ഇ.ബി. കണക്‌ഷൻ നൽകിയത്.
*പുനലൂർ*
*നാഷണൽ ഹൈവേ അതോറിറ്റി, NH, PWD വകുപ്പ് മേധാവികളുടെ സംയുകത യോഗം കളക്ടറുടെ സാന്നിധ്യത്തിൽ വിളിച്ച് ചേർത്ത് PS സുപാൽ MLA.*
പുനലൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന എൻഎച്ച് 744-ലെ ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട അടിയന്തിര , അറ്റകുറ്റപ്പണികളും, NH നു സമാന്തരമായി പുനലൂരില്‍ നിര്‍മ്മിയ്ക്കാനുദ്ദേശിയ്ക്കുന്ന ബൈപ്പാസുമായി ബന്ധപ്പെട്ട പ്രൊപ്പോസലും, ചർച്ച ചെയ്യുന്നതിന് ഇന്ന് 17-11-2023 നു കൊല്ലം കളക്ടറേറ്റിൽ വച്ച് നാഷണൽ ഹൈവേ അതോറിറ്റി പ്രതിനിധികളുമായി യോഗം ചേര്‍ന്നു.
പുനലൂര്‍ ചെങ്കോട്ട എൻഎച്ച് പാതയിൽ അപകടകരമായ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു നിൽക്കുന്നതിന് എൻഎച്ച് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ യോഗം ചുമതലപ്പെടുത്തി അതിനുള്ള ഫണ്ട് റിക്വസ്റ്റ് നൽകുന്ന മുറയ്ക്ക് അനുവദിയ്ക്കാമെന്ന് എന്‍എച്ച്‌എഐ അധികൃതര്‍ വ്യക്തമാക്കി ,ദേശീയപാതയിൽ പുനലൂർ മുതൽ എടമൺ വരെ നടപ്പാക്കേണ്ട അടിയന്തര റോഡ് സുരക്ഷ നിർദ്ദേശങ്ങൾക്കായി സമർപ്പിക്കപ്പെട്ട 71 ലക്ഷം രൂപയുടെ പ്രൊപ്പോസലില്‍ മേല്‍ ഉടന്‍ നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച് അധികൃതർ അറിയിച്ചു . മുരുകന്‍ പഞ്ചാല്‍ പാലത്തിനുണ് സമീപത്തെ അറ്റകുറ്റപണികള്‍ക്കായി അനുവധിയ്ക്കപ്പെട്ട 27.70 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തി ആരംഭിയ്ക്കുന്ന നടപടികള്‍ എടുത്തെന്നും എന്‍എച്ച് യോഗത്തില്‍ അറിയിച്ചു. പുനലൂർ ബൈപാസ് മായി ബന്ധപ്പെട്ടു തയ്യാറാക്കിയ വിശദമായ പ്രോജക്ട് യോഗം ചര്ച്ച ചെയ്തു. പ്രസ്തുത പ്രോജക്റ്റ് ദേശീയപാത അതോറിറ്റിയിലേയ്ക്കും, സംസ്ഥാന സര്‍ക്കാരിനും , ഉചിതമാർഗ്ഗേണ സമർപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു . തുടര്‍ നടപടികള്‍ ജില്ലാ കളക്ടരുടെ മേല്‍നോട്ടത്തില്‍, പിഡബ്ല്യുഡി റോഡ്സ് ,എന്‍എച്ച് എഎക്സ്‌ഇ മാര്‍ നിര്‍വഹിയ്ക്കുന്നതിന് തീരുമാനിച്ചു .
യോഗത്തിൽ , പിഎസ് സുപാല്‍ എംഎല്‍എ ,ജില്ല കളക്റ്റര്‍ എന്നിവര്‍ക്ക് പുറമെ എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹു, എന്‍എച്ച്‌എഐ ലൈസണ്‍ഓഫീസർ ശ്രീ. എൻ കെ റഹ്മാൻ ,ഡെപ്യൂട്ടി കളക്ടർ എൽ എ, എൻ എച്ച് ശ്രീ സുരേഷ് ബാബു , പിഡബ്ല്യുഡി എൻഎച്ച് പുനലൂർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ജിഷ, പിഡബ്ല്യുഡി റോഡ്സ് എക്സി എന്‍ജിനിയര്‍ ശ്രീ അലക്സ് , പിഡബ്ല്യുഡി റോഡ് എഇ ശ്രീമതി സിന്ഡ്യാ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു .
NH 744-ൽ പൈനാപ്പിൾ ജംഗ്ഷനും കോളേജ് ജംഗ്ഷനും ഇടയിൽ ആരംഭിച്ചു, തൊളിക്കോട് ജംക്ഷനില്‍, മലയോര ഹൈവേ മറി കടന്ന് ഗ്രീൻഫീൽഡ് ഹൈവേയിലേക്കും, NH 744-ലെ ഇടമൺ ജംഗ്ഷനിലേക്കും ആകെ 11.500 കിലോമീറ്റർ നീളത്തില്‍, 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി നിര്‍മ്മിക്കുന്നതിനായി, വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ, തയ്യാറാക്കിയ പ്രൊപ്പോസല്‍ പദ്ധതിച്ചെലവ്, 55 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 250 കോടി രൂപയാണ്.
*അപകടക്കെണിയായി കാനനപാത*
*അലിമുക്ക്-അച്ചൻകോവിൽ പാതയിൽ ബസിന് വശംകൊടുക്കുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ്*
*പുനലൂർ*
മണ്ഡലകാലം തുടങ്ങിയതോടെ തിരക്കേറിയ അലിമുക്ക്-അച്ചൻകോവിൽ പാതയിൽ അപകടമൊഴിവാക്കാൻ നടപടിയില്ല. പാത മിക്കയിടത്തും ശോച്യാവസ്ഥയിലാണ്. വീതികുറഞ്ഞ പാതയുടെ വശങ്ങൾ കെട്ടിസംരക്ഷിക്കുകയോ വേലികെട്ടുകയോ ചെയ്തിട്ടില്ല. കാടുമൂടിയ റോഡുവശങ്ങളിലെ താഴ്ചയറിയാതെ വാഹനങ്ങൾ വനത്തിലേക്ക് മറിയുന്നതും പതിവാണ്.
കെ.എസ്.ആർ.ടി.സി. ബസിന് വശംകൊടുക്കുന്നതിനിടെ ജീപ്പ് താഴ്ചയിലേക്ക് പതിച്ചതാണ് ഒടുവിലത്തെ സംഭവം. വെള്ളിയാഴ്ച രാവിലെ ഒൻപതിന് കോട്ടക്കയത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പലയിടത്തും ഒരുവാഹനത്തിന് കടന്നുപോകാനുള്ള വീതിമാത്രമേയുള്ളൂ. മണ്ഡലകാലം പിറന്നാൽ അച്ചൻകോവിൽ ക്ഷേത്രദർശനത്തിന് തിരക്കേറും. പുനലൂർ, പത്തനാപുരം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് അലിമുക്ക്-അച്ചൻകോവിൽ പാതവഴിമാത്രമേ ഇവിടേക്ക് എത്താൻ കഴിയൂ. വനമേഖലയിലെ ഇടവിട്ടുള്ള ജനവാസകേന്ദ്രങ്ങളിലുള്ളവരും തോട്ടം, വനമേഖലകളിൽ പണിയെടുക്കുന്നവരും പാതയെ ആശ്രയിക്കുന്നു.
ഭൂരിഭാഗം സ്ഥലത്തും തെരുവുവിളക്കുകൾ കത്തുന്നില്ല. റോഡിന്റെ അറ്റകുറ്റപ്പണിയും റോഡുവശത്തെ കാടുതെളിക്കലും ഇക്കുറി നടന്നിട്ടില്ല.
*മണ്ഡലകാല വ്യാപാരത്തിന് നഗരസഭ ലൈസൻസ് നൽകും*
*മണ്ഡലകാല ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ വ്യാഴാഴ്ച പുനലൂർ നഗരസഭാ കാര്യാലയത്തിൽ ചേർന്ന യോഗം*
*പുനലൂർ*
മണ്ഡലകാലത്ത് നഗരത്തിൽ ദേശീയപാതയുടെ വശങ്ങളിൽ ഗതാഗതത്തിന് തടസ്സമില്ലാതെ താത്‌കാലിക വ്യാപാരം നടത്തുന്നവർക്ക് ലൈസൻസ് നൽകാൻ നഗരസഭാ തീരുമാനം. ഇവർക്ക് താത്കാലിക വൈദ്യുത കണക്‌ഷനും നൽകും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ നഗരസഭാധ്യക്ഷ ബി.സുജാതയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയപാതയിലേക്കിറക്കി കടകൾ നിർമിച്ചവരോട് ഒഴിയാൻ ദേശീയപാതാവിഭാഗം അധികൃതർ കഴിഞ്ഞദിവസം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം കച്ചവടം നടത്താൻ വ്യാപാരികൾക്ക് അനുമതിനൽകണമെന്ന് ദേശീയപാതാവിഭാഗം അധികൃതരോട് നഗരസഭ ആവശ്യപ്പെട്ടു.
ദേശീയപാതയിൽ മുന്നറിയിപ്പ് ബോർഡുകളും അപകടമേഖലകളിൽ ബാരിക്കേഡുകളും സ്ഥാപിക്കാനും റോഡിലെ കുഴികൾ മൂടാനും തീരുമാനിച്ചു. ഗതാഗതം തടസ്സപ്പെടുത്തുന്നതും കാഴ്ചമറയ്ക്കുന്നതുമായ ബോർഡുകൾ, തോരണങ്ങൾ, ബാനറുകൾ തുടങ്ങിയവ നീക്കുന്നതിന് ക്ലീൻ സിറ്റി മാനേജർ, റവന്യൂ ഓഫീസർ, റവന്യൂ ഇൻസ്പെക്ടർ എന്നിവരെ ചുമതലപ്പെടുത്തി.
ടി.ബി.ജങ്ഷനിൽ എയ്ഡ്പോസ്റ്റ് സ്ഥാപിക്കാനും വൊളന്റിയർമാരെ നിയമിക്കാനും നിർദേശമുണ്ടെന്ന് പോലീസ് അറിയിച്ചു. വാഹനപരിശോധന കർശനമാക്കുമെന്നും അമിതഭാരം കയറ്റിവരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് പ്രതിനിധിയും അറിയിച്ചു.
*കാനനക്ഷേത്രങ്ങൾ മണ്ഡലകാലത്തിനൊരുങ്ങുന്നു*
*പുനലൂർ*
മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി കിഴക്കൻ മേഖലയിലെ കാനനക്ഷേത്രങ്ങൾ. കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ അതിവേഗം പൂർത്തിയായിവരുകയാണ്. ആര്യങ്കാവ് ധർമശാസ്താക്ഷേത്രത്തിൽ ക്ഷേത്രോപദേശകസമിതിയുടെയും ദേവസ്വത്തിന്റെയും നേതൃത്വത്തിലാണ് ഭക്തർക്കുള്ള അടിസ്ഥാനസൗകര്യമൊരുക്കൽ. ഭക്തർക്കുള്ള കുളിക്കടവ് ഒരുക്കൽ രണ്ടു ദിവസമായി പുരോഗമിക്കുകയാണ്. ക്ഷേത്രക്കടവിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കംചെയ്യുന്ന ജോലികൾ അടുത്തദിവസം പൂർത്തിയാകും.
ക്ഷേത്രക്കടവിൽ രണ്ടുഭാഗത്തായി സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സൗകര്യമാണ് ഒരുക്കുന്നത്. കടവിൽനിന്നു നീക്കംചെയ്യുന്ന മണൽ ക്ഷേത്രപരിസരത്ത് നിരത്തിയിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രം ചായംപൂശുന്ന ജോലി നടന്നുവരികയാണ്. ഇവിടത്തെ നാലു കിണറുകളും വൃത്തിയാക്കി. കഴിഞ്ഞദിവസം ക്ഷേത്രപരിസരത്തെ കാട് നീക്കംചെയ്തു. കൂടാതെ ക്ഷേത്രത്തിനു മുൻവശത്തെ കടകളുടെയും ശൗചാലയത്തിന്റെയും ലേലം പൂർത്തിയായി. അയ്യപ്പന്മാർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉപദേശകസമിതി പ്രസിഡൻറ് എൻ.രാധാകൃഷ്ണപിള്ളയും സെക്രട്ടറി കെ.സുജാതനും പറഞ്ഞു.
*കുളത്തൂപ്പുഴയിൽ*
ശാസ്താക്ഷേത്രത്തിന്‍റെ ചുറ്റമ്പലവും പിത്തളപാകിയ ചുറ്റുവിളക്കും ശുചീകരിച്ചുതുടങ്ങി. നാലമ്പലത്തിന്റെ ചുറ്റുവട്ടം ക്ഷേേത്രാപദേശകസമിതിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. അയ്യപ്പഭക്തർക്ക് കുടിവെള്ളവും വിരിവയ്ക്കാനുള്ള സൗകര്യങ്ങളും ഉപദേശകസമിതി ഒരുക്കും.
ക്ഷേത്രക്കുളിക്കടവും പറമ്പും കാടുതെളിച്ച് വൃത്തിയാക്കുന്ന ജോലികൾ ദേവസ്വം ബോർഡ് തുടങ്ങി. ഭക്തർക്ക് സുരക്ഷയും ഗതാഗതനിയന്ത്രണവും ഏർപ്പടുത്താൻ പോലീസ് സേവനം ആവശ്യപ്പെട്ട് കത്തു നൽകി. വൈദ്യുതവിളക്കുകൾ തെളിച്ച് ക്ഷേത്രവും പരിസരവും പ്രകാശമാനമാക്കാനുള്ള നടപടി ആരംഭിച്ചതായി ഉപദേശകസമിതി സെക്രട്ടറി സി.കെ.സന്തോഷ് അറിയിച്ചു. ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിൽ അലങ്കാരഗോപുരനിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മണ്ഡലകാലത്തിനു മുമ്പ് പൂർത്തിയാവില്ല.
ഉപദേശകസമിതി പ്രസിഡൻറ് വിജീഷ് വിജയൻ, വൈസ് പ്രസിഡൻറ് മുരളീധരൻ, ക്ഷേത്രസംരക്ഷണസമിതി ഭാരവാഹികളായ രേണുകാദേവി, അനിൽകുമാർ അമ്പാടി, ആർ.ബിജു, അയ്യപ്പസേവാ സംഘം സെക്രട്ടറി ഇ.അയ്യപ്പൻ, സബ്ഗ്രൂപ്പ് ഓഫീസർ സി.എസ്.പ്രവീൺകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
*അച്ചൻകോവിലിൽ*
മണ്ഡലകാലം ആരംഭിക്കാൻ ഒരു ദിവസംമാത്രം ശേഷിക്കെ അച്ചൻകോവിൽ അയ്യപ്പക്ഷേത്രത്തിൽ ഒരുക്കങ്ങൾ മന്ദഗതിയിലാണ്. ക്ഷേത്രം ചായം പൂശുന്ന ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷേത്രത്തിലെ രഥത്തിന്റെ അറ്റകുറ്റപ്പണിക്കും നടപടിയില്ല. ഇതിന്റെ ചക്രത്തിനും മറ്റു ഭാഗങ്ങൾക്കും കേടുണ്ട്. പുതിയ രഥം പണിതിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. പഴയ രഥവും തകർച്ചയിലാണ്.
ഇവിടത്തെ ശൗചാലയത്തിന്റെ ഒരു ടാങ്ക് വർഷങ്ങളായി പൊട്ടിയൊഴുകുകയാണ്. ഇതിൽനിന്നുള്ള മലിനജലം ജങ്‌ഷനിലേക്ക് ഒഴുകിയെത്തി റോഡിന്റെ ഒരു ഭാഗത്ത് തളംകെട്ടിക്കിടക്കുന്നത് പതിവാണ്. അതേസമയം ക്ഷേത്രപരിസരം വൃത്തിയാക്കാൻ തൊഴിലുറപ്പു തൊഴിലാളികൾ രംഗത്തുണ്ട്. കൂടാതെ ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം നീക്കംചെയ്യാൻ പ്രത്യേക തൊഴിലാളികളെയും ഏർപ്പെടുത്തും.
*ഇക്കുറിയും മുളവേലി : സ്നാനഘട്ടത്തിൽ സുരക്ഷ 'വെള്ളത്തിൽ'*
*പുനലൂരിൽ കല്ലടയാറ്റിലെ സ്നാനഘട്ടത്തിൽ മുളകൊണ്ട് നിർമിച്ചസംരക്ഷണവേലി*
*പുനലൂർ*
മണ്ഡലകാലത്ത് പുനലൂരിൽ തീർഥാടകരുടെ തിരക്ക് എറ്റവുമധികം അനുഭവപ്പെടുന്ന ടി.ബി.ജങ്‌ഷനിലെ സ്നാനഘട്ടത്തിൽ ഇത്തവണയും താത്‌കാലിക സുരക്ഷാസംവിധാനംമാത്രം. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ നൂറുകണക്കിന് തീർഥാടകർ കുളിക്കാനിറങ്ങുന്ന കടവിൽ ഇക്കുറിയും സുരക്ഷാവേലി നിർമിച്ചിരിക്കുന്നത് മുളങ്കമ്പുകൾകൊണ്ട്. കല്ലടയാറ്റിൽ ഏറ്റവുമധികം ആഴവും ഒഴുക്കുമുള്ള ഭാഗത്താണ് ദുർബലമായ ഈ സുരക്ഷാസംവിധാനം.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആറ്റിൽ ഒഴുക്കും ജലനിരപ്പും കൂടുതലാണ്. സ്നാനഘട്ടത്തിന്റെ പടവുവരെ മുങ്ങിയിട്ടുണ്ട്. കടവിലുൾപ്പെടെ അടിത്തട്ടിൽ വൻതോതിൽ ചെളിയും അടിഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയുടെ ഫലമായാണ് ജലനിരപ്പ് ഉയർന്നതും ചെളി അടിഞ്ഞതും.
ബുധനാഴ്ച കേന്ദ്ര ജലകമ്മിഷൻ പുനലൂരിൽ രേഖപ്പെടുത്തിയ ജലനിരപ്പ് 15.89 മീറ്ററാണ്. 18 മീറ്ററാണ് അപകടനില. ഇനിയും മഴ പെയ്താൽ ജലനിരപ്പ് അപകടനിലയിലേക്കെത്താൻ ചുരുങ്ങിയ സമയം മതിയാകും. ഈ സാഹചര്യത്തിൽ മതിയായ സുരക്ഷാസംവിധാനമില്ലാതെ ഇവിടെ കുളിക്കുന്നത് അപകടമാകും.
കല്ലടയാറ്റിൽ വിനോദസഞ്ചാരവകുപ്പ് പന്ത്രണ്ടുവർഷംമുൻപ് നിർമിച്ചതാണ് സ്നാനഘട്ടം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി(ഡി.ടി.പി.സി.)നാണ് മേൽനോട്ടച്ചുമതല. നിരന്തരം നടന്ന അനധികൃത മണൽവാരൽമൂലം ആഴംകൂടിയ ഈ കടവിൽ കൂടുതൽ ഉറപ്പുള്ള ജി.ഐ.പൈപ്പുകൾകൊണ്ട് സ്ഥിരമായ സംരക്ഷണവേലി നിർമിക്കാൻ 2020-ൽ ഡി.ടി.പി.സി. പദ്ധതിയിട്ടിരുന്നു. 77 ലക്ഷം രൂപ ചെലവിട്ട് സ്നാനഘട്ടം നവീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
2021-ഒക്ടോബറിൽ ഇവിടം പരിശോധിച്ച പി.എസ്.സുപാൽ എം.എൽ.എ. ജനങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്ന പദ്ധതികൾകൂടി ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ മൂന്നുവർഷം പിന്നിട്ടിട്ടും കടവിൽ ലോഹവേലി സ്ഥാപിക്കുകയോ മറ്റു സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല. നാളുകളായി കാടുമൂടിക്കിടന്നിരുന്ന സ്നാനഘട്ടം ബുധനാഴ്ചയാണ് വൃത്തിയാക്കി ആറ്റിൽ മുളവേലി കെട്ടിയത്.
മണ്ഡലകാലം തുടങ്ങാൻ രണ്ടുദിവസംമാത്രം ശേഷിക്കെയാണ് ധൃതിപിടിച്ചുള്ള ഈ ഒരുക്കം. വൃശ്ചികം ഒന്നുമുതൽ മകരവിളക്കുവരെയുള്ള രണ്ടുമാസം അനിയന്ത്രിത തിരക്കാണ് സ്നാനഘട്ടത്തിൽ അനുഭവപ്പെടുന്നത്
Mahendra Singh Dhoni ❤
© Akash JD
ടീം ഇന്ത്യ..🇮🇳
🍍🥭🍒🅖︎🅞︎🅞︎🅓︎ 🅜︎🅞︎🅡︎🅝︎🅘︎🅝︎🅖︎ 🍇🍈🍉🍊
ശുഭദിനം ❤️
ഓസ്ട്രേലിയ 💛💛💛
Well Played👍🏿
ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയെ തോൽപിച്ചു ഓസ്ട്രേലിയ ചാമ്പ്യൻസ് 🏆. ട്രാവസ് ഹെഡ് മാൻ ഓഫ്ദി മാച്ച് 👏👏👏
പാലോഴുകും പാലരുവി 😍😍🥰😘
📌 PALARUVI WATERFALLS, ARYANKAVU, PUNALUR
കടപ്പാട് ഫോട്ടോ
ഉത്തരം പറയാമോ?
വേളാങ്കണ്ണിക്ക് എന്നും പുനലൂരിൽ നിന്നും ബസ് സർവീസ് ലഭ്യമാണ് 🥰
ഓസ്ട്രേലിയയേ ഇന്ത്യൻ ബോളർമാർ വരിഞ്ഞു മുറുക്കുന്നു 💥.ഷമി, ബുമ്ര 🔥
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Website
Address
Punalur
Punalur
691305
Punalur
Punalur
LIVE STREAMING CHANNEL WEDDING ,FUNERAL , MUSIC EVENTS ,CONVENTIONS , ETC BOOKING STARTED LIVE NOW
BETHEL
Punalur, 691331
voice of bethel .. live streaming channel ... anywhere in Kerala ..this page for funeral live
MB Blaze Media
Punalur, 691305
Like & Follow This Video For News, Trolls, Videos, Fun Items etc
PO Junction
Punalur, 691305
FOX TV the official Channel of cable network at Punalur was launched in the middle of 2001.