മേൽക്കെട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം/Melkettil Sri Bhagavathy Temple

മേൽക്കെട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം, പുറത്തേക്കാട്, മലയിൻകീഴ്, തിരുവനന്തപുരം

18/11/2023

🙏🏼🙏🏼🙏🏼

17/11/2023

സ്വാമി ശരണം.
സ്വാമിയേ ശരണമയ്യപ്പ 🙏🏼🙏🏼🙏🏼

12/11/2023

അമ്മയുടെ തിരുനട അമ്പാടി ആയപ്പോൾ.
ഓം മേൽക്കെട്ടിൽ ഭഗവതിയെ നമഃ

12/11/2023

എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി
ആശംസകൾ.

അമ്മയുടെ കടാക്ഷം ഉണ്ടാവട്ടെ.

07/11/2023

നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

സർവ്വജ്ഞേ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ.

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ.

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ.

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ.

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ.

06/11/2023
05/11/2023

മേൽക്കെട്ടിലമ്മ കൂടെയുണ്ട് 😊🙏🏼

Photos from മേൽക്കെട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം/Melkettil Sri Bhagavathy Temple's post 24/10/2023

എല്ലാവർക്കും അമ്മയുടെ അനുഗ്രഹമുണ്ടാവട്ടെ. 🙏🏼🙏🏼🙏🏼

21/10/2023

ഭദ്രകാളീ സ്തുതി
*******************

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🏼🙏🏼🙏🏼

19/10/2023

സംഗീതം ദൈവീകമാകുന്ന നിമിഷങ്ങൾ 🙏🏼🙏🏼
കടപ്പാട് MASK MEDIA

17/10/2023

കിടക്കുന്നതിന് മുൻപ് ചൊല്ലേണ്ട ശ്ലോകം
🙏🏼🙏🏼🙏🏼

”കരചരണ കൃതംവാ
കായചം കര്മചം വാ
ശ്രവണ നയനചം വാ
മാനസം വാ അപരാധം
വിഹിതമവിഹിതം വാ
സര്വമേ തത് ക്ഷമസ്വാ
ജയ ജയ കരുണാബ്ധേ
ശ്രീ മഹാദേവ ശംഭോ”

16/10/2023

*എല്ലാവർക്കും നവരാത്രി ആശംസകൾ*

നവരാത്രി ആഘോഷം 2023 - ഒക്‌ടോബർ 15 ഞായറാഴ്ച - ഒക്‌ടോബർ 24 ചൊവ്വാഴ്ച വരെയാണ് നവരാത്രി പൂജ. ഭക്തർക്ക് ശക്തിയും, സമൃദ്ധിയും നൽകുമെന്ന് അറിയപ്പെടുന്ന ദുർഗ്ഗയുടെ ഒമ്പത് അവതാരങ്ങളായ നവദുർഗ്ഗയ്ക്കാണ് നവരാത്രി സമർപ്പിച്ചിരിക്കുന്നത്. ഈ ഒമ്പത് ശുഭദിനങ്ങളിൽ ദേവിയുടെ ഒമ്പത് അവതാരങ്ങളെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുന്നവർ ദേവിയുടെ അനുഗ്രഹം പ്രാപിക്കുന്നു എന്നാണ് വിശ്വാസം. അവരുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും പരിഹരിക്കാനും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനും ദുർഗ്ഗമ്മ സഹായിക്കുന്നു.

*നവരാത്രി ദിവസങ്ങളിൽ ആരാധിക്കുന്ന ദേവിയുടെ ഒമ്പത് അവതാരങ്ങൾ ഇ പറയുന്നവയാണ്* .

ഒന്നാം ദിവസം ,ശൈലപുത്രി ദേവി, രണ്ടാം ദിവസം ബ്രഹ്മചാരിണി ദേവി , മൂന്നാം ദിവസം, ചന്ദ്രഘണ്ടാ ദേവി , നാലാം ദിവസം കൂഷ്മാണ്ഡ ദേവി , അഞ്ചാമത്തെ ദിവസം സ്കന്ദ മാതാ ദേവി , ആറാം ദിവസം കാർത്തിയായിനി ദേവി , ഏഴാം ദിവസം കാളരാത്രി ദേവി , എട്ടാം ദിവസം അഷ്ടമിക് മഹാ ഗൗരി ദേവി,
ഒൻപതാം ദിവസം നവമി നാളിൽ സിദ്ധിദാത്രി ദേവിയെ ആണ് ആരാധിക്കുന്നതു.

14/10/2023

ഭഗവദ് ഗീതയുടെ സന്ദേശം🙏🏼

03/10/2023

ദുഃഖങ്ങളിൽ അമ്മേ നിൻപേര് വിളിക്കുമ്പോൾ
അഗ്നിയിൽ മഴ പെയ്യും പോലെ
പരമാത്മികേ നിന്റെ പാട്ടുകൾ കേൾക്കുമ്പോൾ
പാലമൃതുണ്ണുന്നപോലേ
നാരായണാ അമ്മേ നാരായണാ
നാമം നാവിൽ നീ പൊന്നു കൊണ്ടെഴുതുന്നു
ഞാൻ നാൾതോറും പൊലിയിച്ചു പാടുന്നൂ
ഒരുനുള്ള് കുങ്കുമം അധികം തരൂ അമ്മേ
ഒരുതുള്ളി ജ്ഞാനം അധികം തരൂ...

01/10/2023

ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് .

കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെയുള്ള വസ്ത്രമാണ് അഭികാമ്യം. ഭഗവാന് സമർപ്പിക്കാനുള്ള പുഷ്പങ്ങൾ ,എണ്ണ, കാണിക്ക എന്നിവ കൈയിൽ കരുതാം. ക്ഷേത്രത്തിനുള്ളിൽ വച്ച് ഉച്ചത്തിലുള്ള സംസാരം, ചിരി , പരിചയം പുതുക്കൽ, പരദൂഷണം എന്നിവ ഒഴിവാക്കി കഴിവതും നാമജപം മാത്രമായിരിക്കണം നമ്മുടെ ചുണ്ടുകളിൽ നിറയേണ്ടത്. മത്സ്യമാംസാദികൾ ,ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗശേഷവും പ്രവേശനം പാടില്ല. ചുറ്റമ്പലത്തിനു പുറത്തൂടെ വലം വച്ചശേഷം ക്ഷേത്രത്തിനകത്തേക്കു കയറി ഭഗവാന്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ തൊഴുക . ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്പത്തിലാണ് ഭഗവാന്റെ വാഹനത്തെ വന്ദിക്കുന്നത്. തുടർന്ന് അതാത് ദേവന്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍.

ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവും ഫലം. എല്ലാ ദേവീദേവന്മ്മാർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണം പാപമോചനവും രണ്ടാമത്തെ പ്രദക്ഷിണം ദേവദർശനാനുമതിയും മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

ഗണപതി - ഒറ്റ പ്രദക്ഷിണം

സൂര്യന്‍ - രണ്ട് പ്രദക്ഷിണം

മഹാദേവന്‍ - മൂന്ന് പ്രദക്ഷിണം

ദേവി - മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം. (ചില ക്ഷേത്രങ്ങളിൽ നാലും പറയപ്പെടുന്നു )

മഹാവിഷ്ണു,ശ്രീരാമൻ ,കൃഷ്ണൻ, ധന്വന്തരി - നാല് പ്രദക്ഷിണം

ഹനുമാന്‍, നാഗരാജാവ് - മൂന്ന് പ്രദക്ഷിണം

ശാസ്താവ് - അഞ്ച് പ്രദക്ഷിണം

സുബ്രഹ്മണ്യന്‍ - ആറു പ്രദക്ഷിണം

അരയാല്‍ - ഏഴ് പ്രദക്ഷിണം

ശ്രീകോവിലിന്റെ നടയിലും ബലിക്കല്ലുകളിലും തൊട്ടു തൊഴുക ,കർപ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാൽ തൊട്ടുതൊഴരുത്. ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും ചെയ്യണം .സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല ,ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ .ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ അവനവനാൽ കഴിയുന്ന വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തുന്നത് ഉത്തമമാണ്. ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്താതെ തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല. ശ്രീകോവിൽനിന്നുള്ള ദേവചൈതന്യം സർപ്പാകൃതിയിലാണ് പുറത്തേക്കു പ്രവഹിക്കുന്നത് അതിനാൽ നടയ്ക്കു നേരെനിന്ന് ഭഗവാനെ വണങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറി നിന്ന് ഏകദേശം 30 ഡിഗ്രി ചരിഞ്ഞു വേണം ഭഗവാനെ തൊഴാന്‍. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റു പ്രസാദങ്ങളും അവിടെ തന്നെ ഉപേക്ഷിക്കരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടുന്നതും മറ്റു പ്രസാദങ്ങൾ സേവിക്കുന്നതും . പുല വാലായ്മ തുടങ്ങീ അശുദ്ധി സമയങ്ങളിൽ ക്ഷേത്ര ദർശനം പാടില്ല

06/10/2022

തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് ദേശത്ത് സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രമാണ് മേൽക്കെട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം, ആദിപരാശക്തിയായ ജഗദംബിക ഭഗവതി ഭാവത്തിലും ഭദ്രകാളി ഭാവത്തിലും ഇവിടെ കുടികൊള്ളുന്നു. ക്ഷേത്രദർശനം നടത്തുന്ന ഭക്തന് വടക്കേനടയിൽ ദേവിയെ ഭഗവതി ഭാവത്തിലും തെക്കേനടയിൽ ദേവിയെ ഭദ്രകാളി ഭാവത്തിലും ദർശിക്കാവുന്നതാണ്. രണ്ട് തിരുമുടികളുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് മേൽക്കട്ടിൽ ശ്രീ ഭഗവതി ക്ഷേത്രം. മാതൃസമേതയ നവഗ്രഹ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, മഹാദേവൻ, മഹാവിഷ്ണു, ശാസ്താവ്, മന്ത്രമൂർത്തി, നാഗർ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, കന്നിചാവ്, കുടുംബ പിതൃക്കൾ എന്നീ പ്രതിഷ്ഠകളുമുണ്ട്. കൂടാതെ ക്ഷേത്രക്കുളവും, മുഖ മണ്ഡപങ്ങളും, അണിയറ മണ്ഡപവും, ചെറിയതിടപ്പള്ളി, വലിയ തിടപ്പള്ളി, ഊട്ടുപുര, മണിമണ്ഡപം, സരസ്വതി മണ്ഡപം തുടങ്ങി ക്ഷേത്ര ഗാത്രം പരിപൂർണ്ണം ആക്കാൻ വേണ്ട എല്ലാ ഘടകങ്ങളും ചുരുങ്ങിയ 14 വർഷക്കാലയളവ് കൊണ്ട് ക്ഷേത്രം കൈവരിച്ചു.
തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ദേവി നിയോഗത്താൽ ക്ഷേത്ര മേൽശാന്തി ശ്രീ.ശ്രീജിത്ത് പോറ്റി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം അദ്ദേഹത്തിന്റെ അർപ്പണ മനോഭാവത്താൽ ചുരുങ്ങിയ 14 വർഷക്കാലയളവ് കൊണ്ട് അത്യുന്നതിയിൽ എത്തിനിൽക്കുകയാണ്.
നൊന്തുവിളിക്കുന്ന ഓരോ ഭക്തർക്കും ആശ്രയമരുള്ളുന്ന മേൽ കെട്ടിൽ അമ്മയുടെ തിരുനടയിൽ എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ ഞായറാഴ്ച കളങ്കാവൽ, മുട്ടിറക്കൽ, കാര്യസിദ്ധിപൂജ എന്നിവ നടന്നു വരുന്നു. വിവിധ ദേശങ്ങളിൽനിന്ന് ഭക്തജനങ്ങൾ അമ്മയുടെ കൃപാകടാക്ഷത്തിനായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു.
മീനഭരണി 7 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിൽ നടന്നുവരുന്നത്. ഉത്സവദിവസങ്ങളിൽ തോറ്റംപാട്ട് ( കണ്ണകി ചരിതം) രണ്ട് തിരുമുടി കളും പുറത്തിറക്കിയ ഉള്ള കളങ്കാവൽ, അന്നദാനം, ക്ഷേത്ര കുടുംബത്തിലേക്ക് ഉള്ള താലപ്പൊലിയെഴുന്നള്ളത്ത്, ആറാട്ട് മുതലായവ നടന്നുവരുന്നു. ക്ഷേത്രത്തിൽ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ അന്നദാനം നടത്തിവരികയാണ്.

മേൽക്കെട്ടിൽ ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ്റും ഉപദേശക സമിതിയും ചേർന്ന് സാമൂഹികസേവനം ലക്ഷ്യംവച്ചുകൊണ്ട് " പലതുള്ളി പെരുവെള്ളം" എന്ന പദ്ധതി ആവിഷ്കരിച്ച് പ്രാരംഭഘട്ടം നടപടികൾ നടത്തി വരികയാണ്. ജീവിതത്തിൽ ദുഃഖ ദുരിതങ്ങൾ അനുഭവിക്കുന്ന ഓരോരുത്തർക്കും കൃപാകടാക്ഷമേകി വാണരുളുന്ന മേൽക്കെട്ടിൽൽ അമ്മയുടെ അനുഗ്രഹം നിങ്ങൾക്ക് ഓരോരുത്തർക്കും ഉണ്ടാകട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു. നിങ്ങൾ ഓരോരുത്തരെയും അമ്മയുടെ തിരുനടയിലേക്ക് സ്വാഗതം ചെയ്യുന്നു.

Want your place of worship to be the top-listed Place Of Worship in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

അമ്മയുടെ തിരുനട അമ്പാടി ആയപ്പോൾ.ഓം മേൽക്കെട്ടിൽ ഭഗവതിയെ നമഃ
നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.       നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീസർവ്...
സംഗീതം ദൈവീകമാകുന്ന നിമിഷങ്ങൾ 🙏🏼🙏🏼കടപ്പാട് MASK MEDIA
ഈശ്വരൻ  സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസി...

Category

Website

Address


Purathekkadu, Malayinkeezhu Po
Thiruvananthapuram
Other Hindu Temples in Thiruvananthapuram (show all)
ashok Vittiyath ashok Vittiyath
Thiruvananthapuram, 695573

Madan Thampuran മാടൻ തമ്പുരാൻ Madan Thampuran മാടൻ തമ്പുരാൻ
Thiruvananthapuram

ഹേ മനുഷ്യ നീ ആരെ ആണ് തേടുന്നത്....? നിന്നിലെ എന്നയോ?

എന്റെ ആറ്റുകാൽ അമ്മ  - Ente Attukal Amma എന്റെ ആറ്റുകാൽ അമ്മ - Ente Attukal Amma
Attukal Bhagavathy Temple
Thiruvananthapuram

A page devoted to Attukal Bhagavathy Temple. This page will have interesting stories, news, updates about the temple and the deity. Followers and devotees of Attukalamma can follow...

Ko whatsapp status video Ko whatsapp status video
Thiruvananthapuram

so sad shayari status video brokin heart'�������������������

Shivam Softwares Shivam Softwares
Attingal
Thiruvananthapuram, 695304

ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ലഘൂകരിക്കന്നതിനു മലയാളം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ

Iskcon Trivandrum Kudappanakunnu Iskcon Trivandrum Kudappanakunnu
MLA Road, Near Krishibhavan
Thiruvananthapuram, 695043

ISKCON Temple.

Sree Bala Vigneshwara Maha Ganapathy Kshethram Sree Bala Vigneshwara Maha Ganapathy Kshethram
ANRA-29 (Ajantha Nagar Residents Association Mithra Nagar, Near Saraswathi Vidyalaya School Vattiyoorkavu P. O
Thiruvananthapuram, 695013

Sree Bala Vigneshwara Maha Ganapathi Temple, is a temple dedicated to the concepts of Karma, and the resultant effects of Karma. The practices are non-tantric and non-Brahmanical. ...

Nemom Thaliyadichapuram Shri Mahadevar Temple Nemom Thaliyadichapuram Shri Mahadevar Temple
Nemom
Thiruvananthapuram, 695020

Thiru Vamanamoorthi Temple Anakudy, Vamanapuram Thiru Vamanamoorthi Temple Anakudy, Vamanapuram
Anakudy, Vamanapuram
Thiruvananthapuram, 695606

Thiru Vamanamoorthi Temple dedicated to Vamana an incarnation of Lord Vishnu.

Kaliyar Madam Kaliyar Madam
Kaliyar Madam Jyothisha Institute And Research Centre
Thiruvananthapuram, 695009

Immediate and permanent solution for all the problems in your life...