Kalanilayam Dramas

Kalanilayam Dramas

You may also like

LFC & Friends
LFC & Friends

Founded in 1962 by Kalanilayam Krishnan Nair. Raktharakshas the popular unique production.

This biggest permanent drama theatre in Asia was established in the year 1963. Today after more than Four decades, Kalanilayam Drama Vision remains to be the largest theatre group is Asia with more than 200 artists and technicians. Kalanilayam Drama Vision attracted the audience with its unique stage settings, which matched the movies. The audience will witness magical moments on stage like rains,

Photos from Kalanilayam Dramas's post 03/05/2024

കലാനിലയത്തിന്റെ
"കായംകുളം കൊച്ചുണ്ണി "
നാടകസ്വാദകരുടെ
മനസ്സിൽ മായാതെ നിൽക്കുന്ന
കലാനിലയത്തിന്റെ ഒട്ടനവധി
കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ
മഹാ നടൻ
വി ടി അരവിന്ദാക്ഷമേനോൻ
കാലയവനികക്കുള്ളിൽ മറഞ്ഞിട്ട്
ഇന്നേക്ക് 30 വർഷം.
പ്രണാമം 🙏🌹
ടീം കലാനിലയം

24/04/2024

കലാനിലയം സ്ഥിരം നാടകവേദിയുടെ സ്ഥാപകനും സംവിധായകനുമായ കലാനിലയം കൃഷ്ണൻ നായർ എന്ന ഐശ്വര്യ ദീപം ഞങ്ങളെ വിട്ട് പോയിട്ട് ഇന്നേയ്ക്ക് 44 വർഷം.
മാർഗ്ഗദീപമായി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ആ മഹാത്മാവിന് സ്നേഹ പ്രണാമം.

ടീം കലാനിലയം

23/04/2024

കലാനിലയത്തിനൊപ്പം നിന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ജോൺ പോൾ.

ഇന്ന് ഈ മഹാന്മാവിൻ്റെ ഓർമ്മ ദിനം.

ഓർമ്മ പൂക്കൾ

ടീം കലാനിലയം

21/04/2024

ബ്രഷും ഛായ കൂട്ടുകളും ചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് വർണ്ണവിസ്മയം.

16/04/2024

സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു.

കലാനിലയത്തിന്റെ നാരദൻ കേരളത്തിൽ എന്ന നാടകത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ജയവിജയ സഹോദരങ്ങളായിരുന്നു.

കലാനിലയത്തിന്റെ ആദരാഞ്ജലികൾ.

ടീം കലാനിലയം

13/04/2024

ഐശ്വര്യത്തിൻ്റെയും, ആരോഗ്യത്തിൻ്റെയും,
സമ്പദ്സമൃദ്ധിയുടെയും

വിഷു ആശംസകൾ.
ടീം കലാനിലയം

10/04/2024

കലാനിലയത്തിൻ്റെ അഭുദയകാംഷിയും സുഹൃത്തുമായ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. പത്മരാജൻ, കെ.ജി ജോർജ് - ഇവരുടെ കൂടെയാണ് അദ്ദേഹം കൂടുതൽ സിനിമ ചെയ്തത്.
കലാനിലയത്തിന്റെ ആദരാഞ്ജലികൾ.🌹🙏

06/04/2024

കളിമണ്ണ് മെനഞ്ഞെടുത്തു....
ശില്പിയുടെ കരസ്പർശമേറ്റ്
രൂപ പരിണാമത്തിനായിയുള്ള കാത്തിരിപ്പ്

Kalanilayam in the making.....

31/03/2024

ഈസ്റ്റർ ദിനാശംസകൾ
Happy Easter

30/03/2024

കലയുടെ നിലയം = കലാനിലയം

നാടകത്തിനും സിനിമയ്ക്കും ചിന്തയ്ക്കും ചർച്ചയ്ക്കും ഇടം. മലയാളത്തിലെ ഒട്ടുമിക്ക മഹാന്മാരുടെ കാൽപാടുകൾ പതിഞ്ഞിടം.

രക്തരക്ഷസ്സും, കടമറ്റത്ത് കത്തനാരും, കായംകുളം കൊച്ചുണ്ണിയും, ഗുരുവായൂരപ്പനും തുടങ്ങി മലയാളിയെ ഭ്രമിപ്പിച്ച സൃഷ്ടികൾ ജനിച്ചയിടം.

നാടകവേദിയിലെ ഷോമാനും കലാനിലയം സ്ഥാപകനുമായ കലാനിലയം കൃഷ്ണൻ നായരും പത്നി കൊടുങ്ങല്ലൂർ അമ്മിണിയമ്മയും ഇവിടെ ജീവിച്ചിരുന്നു. അവരുടെ കലാത്മാവ് ഇന്നും നിറഞ്ഞ് നിൽക്കുന്നു.

29/03/2024

കല്പാന്ത കാലത്തോളം
ആയുരാരോഗ്യത്തോടെ
കാലം കാക്കട്ടെ

പ്രിയ വിദ്യാധരൻ മാസ്റ്റർക്ക് ജന്മദിനാശംസകൾ നേരുന്നു

27/03/2024

വിസ്മയ കാഴ്ചകൾ ഒരുങ്ങുമിടം

ഈ അടഞ്ഞ വാതിലിന് അപ്പുറം വിസ്മയങ്ങളും അദ്ഭുതങ്ങളും പിറവി എടുക്കുന്നു..... കലാനിലയം നിങ്ങളെ അമ്പരപ്പിക്കും.

ഏവർക്കും ലോക നാടക ദിനാശംസകൾ.

03/02/2024

കലാനിലയവും, കലാനിലയത്തിൻ്റെ നാടകങ്ങൾ എന്നും എപ്പോഴും മാന്ത്രികമായ കാന്തശക്തിയുള്ളവ ആകുന്നു. ഓരോ മനുഷ്യ മനസ്സിനേയും ഓരോ രീതിയിലാണ് ആകർഷിക്കുന്നത്. ഒരു പ്രാവശ്യം കണ്ടാൽ കലാനിലയം നാടകം കണ്ടാൽ ജീവിതത്തിൻ്റെ ഓർമ്മയിൽ നിന്ന് ഒരു അടർത്തിമാറ്റൽ അസാധ്യം. സിനിമകൾ എത്രയോ കണ്ടു പക്ഷേ മറന്ന് പോയേക്കാം, പക്ഷേ കലാനിലയം നാടകം അത് ചിരഞ്ചീവിപോൽ യുഗങ്ങൾ താണ്ടി ജ്വലിക്കും.

പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ റഫീക്ക് അഹമ്മദ് - ഭാഷാപോഷിണിയിൽ എഴുതിയ കവിത. ഒരു നാടകപ്രസ്താനത്തിൻ്റെ പേരിൽ ഒരു കവിത ഒരു പക്ഷേ നടാടെയായിരിക്കും "കലാനിലയം" .

കലാനിലത്തിൻ്റെ കുറിച്ച് കവിത എഴുതി പ്രസിദ്ധീകരിച്ച മഹാകവിക്ക് കലാനിലയത്തിൻ്റെ നന്ദി... സ്നേഹം.

01/02/2024

കലാനിലയം സ്ഥിരം നാടകവേദി അവതരിപ്പിച്ചു പ്രേക്ഷകരുടെ പ്രശംസ നേടിയ
" ""താജ്മഹൽ "
നാടകത്തിലെ ഒരു രംഗം( 1964)

14/01/2024

ഒന്നാം ചരമവാർഷികം
ഞങ്ങളുടെ രാജു
( സെറ്റ് സൂപ്പർവൈസർ )
ഓർമ്മയായിട്ട് ഇന്നേക്ക് (14 /1/2023)
ഒരാണ്ട്...!
ആത്മാവിന് നിത്യശാന്തി നേരുന്നു
🌹🙏
ടീം കലാനിലയം

Photos from Kalanilayam Dramas's post 10/01/2024

കൊടുങ്ങല്ലൂർ അമ്മിണി അമ്മ - അരങ്ങിന്റെ അണയാവിളക്ക് ....

Photos from Kalanilayam Dramas's post 09/12/2023

Drama
KADAMATTATH KATHANAAR

02/12/2023

മഹാമാന്ത്രികനായ സൂര്യകാലടി ഭട്ടതിരിപ്പാടും രക്തരക്ഷസ്സും.

കലാനിലയത്തിന്റെ ഭീകര നാടകം "രക്തരക്ഷസ്സ്".

Photos from Kalanilayam Dramas's post 30/11/2023

2008 ൽ കലാനിലയം രക്തരക്ഷസ്സ് തമിഴ് നാട്ടിൽ അവതരിപ്പിച്ചപ്പോൾ ഉള്ള കവാടം.

Photos from Kalanilayam Dramas's post 29/11/2023

കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകത്തിലെ നാടകം കണ്ടിട്ടുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന "ശശികലേ ശ്രീകലേ" എന്ന ഗാനരംഗം. നിമിഷ നേരം കൊണ്ട് മാറുന്ന 4 വിവിധ രീതിയിലുള്ള സെറ്റിംഗ്സ് ഉള്ള രംഗങ്ങളിലൂടെ ആണ് ആ ഗാനം വേദിയിൽ അവതരിപ്പിച്ചത്.
(ചിത്രങ്ങൾ 2008 ൽ ചെന്നൈയിൽ തമിഴിൽ അവതരിപ്പിച്ചപ്പോൾ )

27/11/2023

കലാനിലയം അവതരിപ്പിക്കുന്ന നാടകങ്ങൾ വ്യത്യസ്ഥ ശ്രേണിയിൽ പെടുത്താവുന്നവയാണ് - ഭക്തി, ഭയം, ചരിത്രം, പുരാണം, സാമൂഹികം, ഹാസ്യം - അതിൽ ഭയത്തിന് പ്രധാന്യം നൽകി ചെയ്ത നാടകമാണ് " രക്തരക്ഷസ്സ് ". അവതരിപ്പിച്ച ആദ്യ ദിനം മനുഷ്യനെ തളച്ചിട്ട നാടകം. പാലക്കാടൻ മലനിരകളും കടന്ന് രക്തരക്ഷസ്സ് ഇന്ത്യ മുഴുവൻ ഭീതി പരത്തി, മനുഷ്യമനസ്സിനെ അവളിലേക്ക് ആവാഹിച്ചു.

തമിഴ് നാട്ടിൽ അവരുടെ ഭാഷ സംസാരിക്കുന്ന രക്ഷസ്സിനെ കലാനിലയം 2008 ൽ അവതരിപ്പിച്ചു.ചെന്നൈയിലും, കോയമ്പത്തൂരിലും കൂടി ഏകദേശം രണ്ടുമാസം ഈ നാടകം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.

ഇന്നും ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന നാടകമാണ് കലാനിലയത്തിന്റെ രക്തദാഹിയായ "രക്തരക്ഷസ്സ് " .

Photos from Kalanilayam Dramas's post 18/11/2023

ഇന്നലെ സൂര്യ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ ഗണേശത്തിൽ അവതരിപ്പിച്ച ഏക പാത്ര നാടകം
ഞാൻ... ഉടൽ.. മനസ്സ്..
വേദിയിൽ കലാനിലയം ഗായത്രി
നാടക രചന : സുരേഷ് ശ്രീസ്ഥ
സംവിധാനം : മനോജ്‌ നാരായണൻ
അവതരണം : കലാനിലയം കൃഷ്ണൻ നായർ ഫൌണ്ടേഷൻ

Photos from Kalanilayam Dramas's post 17/11/2023

പ്രേക്ഷക മനസ്സിനെ ആവാഹിക്കാൻ അരങ്ങ് തയ്യാർ.

സൂര്യ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഇന്ന് കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ ഗണേശത്തിൽ അവതരിപ്പിക്കുന്ന ഏക പാത്ര നാടകം " ഞാൻ - ഉടൽ മനസ്സ് " ( രംഗത്ത്: കലാനിലയം ഗായത്രി പന്മനാഭൻ).

സമയം: വൈകിട്ട് 6:45

Photos from Kalanilayam Dramas's post 11/11/2023

കലാനിലയത്തിന്റെ മാസ്റ്റർപീസ്നാടകം
"കടമറ്റത്ത് കത്തനാർ "
58 വർഷമായി അവതരിപ്പിച്ചു വരുന്നു.....

22/10/2023

66 വർഷങ്ങൾക്ക് മുമ്പുള്ള കലാനിലയത്തിന്റെ നാടകത്തിന്റെ പത്രപരസ്യം. അന്ന്
"കലാനിലയം നടനസഭ" എന്നായിരുന്നു പ്രസ്ഥാനത്തിന്റെ പേര്. കലാനിലയം സ്ഥിരംനാടകവേദി തുടങ്ങുന്നതിനു മുമ്പുള്ള കാലഘട്ടം. അന്ന് അധികവും ചരിത്രനാടകങ്ങൾ ആണ് കലാനിലയം. അവതരിപ്പിച്ചിരുന്നത്. ആക്കാലത്തും വളരെ അധികം പണം ചിലവാക്കി വേദിയിൽ "വിസ്മയങ്ങൾ സൃഷ്ടിച്ചു.
വൻ ജനക്കൂട്ടത്തിനെ നാടകം എന്ന മാധ്യമത്തിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള നാടകങ്ങൾ ഒരുക്കുക" "എന്നാലേ ആ മേഖല വളരു എന്നതായിരുന്നു നാടകാചാര്യനായ കലാനിലയം കൃഷ്ണൻ നായരുടെ കാഴ്ചപ്പാട്
പുത്തൻ വിസ്മയങ്ങൾ വേദിയിൽ സൃഷ്ടിക്കാൻ കലാനിലയം ഒരുങ്ങുന്നു.
ടീം കലാനിലയം

Photos from Kalanilayam Dramas's post 14/10/2023

വിസ്മയത്തിന് 60 വർഷം !!!
അരങ്ങത്ഭുതത്തിന് 50 വർഷം !!!

കലാനിലയത്തിന്റെ നാടക ചരിത്രത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ് 50 വർഷങ്ങൾക്കു മുൻപ് രംഗത്തെത്തിയ "രക്തരക്ഷസ്"

കാണികളെ പിടിച്ചിരുത്തുന്ന കണ്ണീരും പൊട്ടിച്ചിരിയും ആകാംഷയും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വൈകാരിക അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള അതുല്യ പ്രതിഭയായ ജഗതി എൻ. കെ ആചാരിയുടെ രചന. നാടകീയ മുഹൂർത്തങ്ങളും ശക്തരായ കഥാപാത്രങ്ങളും അത് പകർന്നാടിയ അഭിനേതാക്കളും ഈ നാടകത്തെ ജനപ്രീതിയുടെ ഉയരങ്ങളിൽ എത്തിച്ചു. പാപ്പനംകോട് ലക്ഷ്മണന്റെ വരികൾക്ക് ദക്ഷിണാമൂർത്തിയുടെ ശ്രുതിമധുരമായ ഗാനങ്ങളും, രംഗത്തിനനുസരിച്ച് പശ്ചാത്തല സംഗീതം ഒരുക്കിയ എം ജി രാധാകൃഷ്ണന്റെ പ്രതിഭയും
ഈ നാടകത്തെ മനുഷ്യന്റെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കാരണമായി.
തൃപ്പൂണിത്തുറ കുമാരൻ നായരുടെ സ്റ്റേജ് ടെക്നിക്സ്, ആർട്ടിസ്റ്റ് ജഗന്നാഥൻ ഒരുക്കിയ വിസ്മയകരമായ സെറ്റിങ്സുകൾ
മുതലായവ നാടകത്തെ അവിസ്മരണീയമാക്കി.

എന്തുകൊണ്ടാണ് അൻപതു വർഷങ്ങൾ കഴിഞ്ഞിട്ടും തലമുറകൾ പലതും കടന്നുപോയിട്ടും രക്തരക്ഷസ് എന്ന നാടകം പ്രേക്ഷകരെ കാന്തശക്തിയോടെ കലാനിലയം നാടക വേദിയിലേക്ക് ആകർഷിക്കുന്നത്?
ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അരങ്ങത്ത് വിരിയിക്കുന്ന വിസ്മയങ്ങൾ -- ഞൊടിയിടയിൽ മാറി മറയുന്ന സെറ്റിങ്ങുകൾ, വിമാനവും കാറും കൊമ്പനാനയും കൊടുങ്കാടും വെള്ളച്ചാട്ടവും ബഹുനില മന്ദിരവും മനോഹരമായ ഉദ്യാനവും , പിന്നെ കാണികളുടെ ചോര തണുത്തുറഞ്ഞു പോകുന്ന വിധത്തിൽ നിമിഷനേരം കൊണ്ട് പ്രത്യക്ഷപ്പെടുന്ന അതി ഭീകരരൂപിണിയായ രക്ഷസിന്റെ രംഗപ്രവേശവും -- പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന പുതിയ ദൃശ്യാനുഭവങ്ങളും
നാടകവേദിയിലെ ഏറ്റവും വലിയ ഷോ മാനായ കലാനിലയം കൃഷ്ണനായർ എന്ന സംവിധായകൻ പ്രേക്ഷകർക്ക് നാടകം കാണുന്നതിനുപരിയായി അത് അനുഭവമാക്കി മാറ്റി .അതാണ്‌ കലാനിലയത്തിന്റെ വിജയവും. സിനിമയിൽ സിനിമസ്കോപ്പ് വരുന്നതിനുമുമ്പ് നാടകവേദിയിൽ ഡ്രാമസ്കോപ് കൊണ്ടുവന്ന്‌ വിസ്മയങ്ങളുടെ കെട്ട് തുറന്ന് വിട്ട മഹാപ്രതിഭയാണ് കൃഷ്ണൻ നായർ.

കലാനിലയം കൃഷ്ണൻ നായരുടെ നാടക പ്രവർത്തനങ്ങൾക്ക് 90 വയസ്സ് പൂർത്തിയാകുന്ന, കലാനിലയം സ്ഥിരം നാടകവേദി ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന രക്തരക്ഷസ്, സുവർണജൂബിലി കൊണ്ടാടുന്ന 2023 ൽ ഉള്ളടക്കത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളുമായി രക്തരക്ഷസ് അണിയറയിലൊരുങ്ങുന്നു.
ദൃശ്യ വിസ്മയങ്ങളുമായി
2024 ൽ കലാനിലയത്തിന്റെ
അതിവിശാലമായ ഓഡിറ്റോറിയത്തിൽ മനുഷ്യമനസ്സുകളിൽ മായാതെ നിൽക്കുന്ന "സൽകലാ ദേവിതൻ ചിത്രഗോപുരങ്ങളെ "
എന്ന അവതരണ ഗാനത്തോടെ മാന്ത്രിക തൂണുകൾ ഇരുവശത്തേക്കും മാറി വേദിയിലെ അത്ഭുതങ്ങളുടെ മായക്കാ ഴ്ചകളിലേക്ക് പ്രേക്ഷകരെ
കൊണ്ടുപോകും
ടീം കലാനിലയം

Photos from Kalanilayam Dramas's post 24/09/2023

ജോർജ് സാറിന്
ആദരവോടെ വിട 🙏🌹
(കലാനിലയം കൃഷ്ണൻ നായർ ഫൌണ്ടേഷൻ സംഘടിപ്പിച്ച
Script writing workshop വേളയിലെ ചിത്രങ്ങൾ )

28/08/2023

എല്ലാ കേരളീയർക്കും
കലാനിലയത്തിന്റെ
ഓണാശംസകൾ

11/08/2023

നാടകം : രക്തരക്ഷസ്സ്
ശശികലേ ശ്രീകലേ... ശിശിര സന്ധ്യതൻ വനികയിലാരേ.....
ഗാനരംഗം

Photos from Kalanilayam Dramas's post 27/07/2023

അന്നും
ഇന്നും
എന്നും
വിസ്മയം
കലാനിലയത്തിന്റെ
" രക്തരക്ഷസ്സ് "

Want your business to be the top-listed Gym/sports Facility in Thrissur?
Click here to claim your Sponsored Listing.

Videos (show all)

കലാനിലയം അവതരിപ്പിക്കുന്ന നാടകങ്ങൾ വ്യത്യസ്ഥ ശ്രേണിയിൽ പെടുത്താവുന്നവയാണ് - ഭക്തി, ഭയം, ചരിത്രം, പുരാണം, സാമൂഹികം, ഹാസ്യ...
അവസാന വേദിയും ഭംഗിയായി ഒരുക്കി യാത്ര പറഞ്ഞകന്നു.കൊവിഡിന് തൊട്ട് മുമ്പ് കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ അവതരിപ്പിച്ച " ഞാൻ ...
രവി പൂജപ്പുര രവി ആയത് അദ്ദേഹം തന്നെ പറയുന്നു. #kalanilayam #kalanilayamdramas #poojapuraravi #Poojapura
ഗാനങ്ങൾ - പാപ്പനംകോട് ലക്ഷ്മണൻകലാനിലയത്തിന്റെ അവതരണ ഗാനവും ഗാനത്തിന്റെ രചയിതാവിനേയും കുറിച്ച് ഡെന്നിസ്റ്റ് ജോസഫ്. കടപ്പാ...
കലാനിലയവും കലാനിലയത്തിന്റെ രക്തരക്ഷസ്സ് നാടകവും ഒരു പ്രാവശ്യം കണ്ട ഏതൊരാളുടേയും മനസ്സിൽ എന്നെന്നും ഉണ്ടാകും. നാടകത്തെ കു...
വിസ്മയകരമായ സംഭവങ്ങളും ചിത്രങ്ങളുമായിരിക്കും അവരവരുടെ ഓർമ്മകളിൽ കലാനിലയം. ഡയറി എഴുത്ത്  ശീലമാക്കിയവർ അതിലെ ഒരു താൾ കലാനി...
കലാനിലയം കൃഷ്ണൻ നായർ ഫൌണ്ടേഷൻ കുട്ടികൾക്കായ്                     " ദി ബിഗ് ലിറ്റിൽ തിയേറ്റർ"              എന്ന ഒരു പുതിയ...
Here’s a great opportunity from the The Big Little Theatre, powered by Kalanilayam Krishnan Nair Foundation.�We give you...
Kalanilayam Webinar - For Vimala School
Kalanilayam Webinar
Inspiration Series with Sri Venu G

Telephone

Address


Padakulam
Thrissur

Opening Hours

Monday 6pm - 9pm
Tuesday 6pm - 9pm
Wednesday 6pm - 9pm
Thursday 6pm - 9pm
Friday 6pm - 9pm
Saturday 6pm - 9pm
Sunday 6pm - 9pm

Other Thrissur gyms & sports facilities (show all)
ᴋᴋʀ ꜰᴀɴꜱ ᴋᴇʀᴀʟᴀ ᴋᴋʀ ꜰᴀɴꜱ ᴋᴇʀᴀʟᴀ
Thrissur, 680711

Kolkata Knight Riders (KKR) are a franchise cricket team representing the city of Kolkata. �

Fuzo Fuzo
FUZO Fuzion Zone NH 66, Nearby ESAF Bank, Edamuttam, Thrissur Pin
Thrissur, 680568

Fuzo - Playing Happiness Food Mall , Food Brands Events , Entertainments & More Edamuttam (Thrissur ) Triprayar (Thrissur ) 🔜

Beacon physical fitness training academy Beacon physical fitness training academy
Padukkad
Thrissur

PSC Police & IRB physical fitness training academy

Lantern FC Killimangalam Lantern FC Killimangalam
Killimangalam
Thrissur

Cut Post Football Club - CPFC Cut Post Football Club - CPFC
Thrissur, 680552

The Land of Short Pass Football. Really Different Play and Different Law!.... We break the rulzzzzzz

Yuvasakthi Yuvasakthi
India, Thrissur, Thiruvilwamala Malesamagalam
Thrissur, 680588

one team with one dream�

YORKSHIRE manakkalkadavu YORKSHIRE manakkalkadavu
Thrissur, 680510

Padiyam Sports Academy Padiyam Sports Academy
Near Sree Kumara Kshethram, Padiyam, Kandassankadavu P. O
Thrissur, 680613

അന്തിക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഫുട്‌ബോൾ ടർഫ് & ഇൻഡോർ ഷട്ടിൽ കോർട്ട്

Crashers Kurumpilavu Crashers Kurumpilavu
Chirakkal
Thrissur

ARTS AND SPORTS CLUB

Friends Sports Friends Sports
Ollukara
Thrissur, 680655

Friends Sports is a branded sports store located in Ollukkara and Chevoor - Thrissur.

Johnpaul Guinness Johnpaul Guinness
Near Boatuchetty Avinissery Ollur
Thrissur

Certified kung fu instructor..., international martial arts trainer... Two Guinness World Record Tit

battle_station_gym battle_station_gym
Mullassery Road Poovathur
Thrissur, 680508

�Personal diet plans and training� �Weight loss & Weight gain� �Modern equipment� �qualified trainer� � cardio exercise�