Cambridge medicals clinic and laborotories

cambridge medicals clinic and laborotories

24/02/2024

ഇന്ന് രാവിലെ 8.45 am മുതൽ 9.30 am വരെ പ്രശസ്ത സ്കിൻ ഡോക്ടർ ജിതിൻ K രാജ് കേംബ്രിഡ്ജ് ക്ലിനിക്കിൽ രോഗികളെ പരിശോധിക്കുന്നു..

ബുക്കിങ്
7025636023

12/12/2023
08/01/2023

10/01/2023 (ചൊവ്വ) വൈകിട്ട് 3.00 pm മുതൽ 4.30 pm വരെ ഗെയ്നോക്കോളജി ഡോക്ടർ രേണുക രാമചന്ദ്രൻ (സീനിയർ ഡോക്ടർ )( മദർ ഹോസ്പിറ്റൽ റിട്ടയേർഡ്) രോഗികളെ പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും cambridge ക്ലിനിക് ആയി ബന്ധപെടുക...

കേംബ്രിഡ്ജ് ക്ലിനിക്
മുറ്റിച്ചൂർ
7025636023

15/10/2022

ശ്രീ. ജി. എസ്. പ്രദീപ്

"കൈരളി ടി.വിയിലെ 'അശ്വമേധ'ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും 'അശ്വമേധം' എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്‍ വരാത്തതിനാല്‍ എല്ലാവരും മറന്നു.
'അശ്വമേധ'ത്തിന്റെ വളര്‍ച്ചയാണ് എന്നെ അഹങ്കാരിയാക്കിയത്. ചില സമയത്ത് മനുഷ്യര്‍ അങ്ങനെയാണ്. എന്റെ കഴിവുകള്‍ എന്റേതുമാത്രമാണെന്ന ധാരണ വന്നു. ഓരോ സീബ്രകള്‍ക്കും ഓരോ വരകളാണ്. ഒരേപോലെ വരകളുള്ള സീബ്രകള്‍ ലോകത്തിലില്ല. അതുപോലെ എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ട്. ഈ കഴിവ് എന്റേതല്ല. ദൈവം അനുഗ്രഹിച്ചതാണ്. പക്ഷേ അതൊന്നും എനിക്ക് തിരിച്ചറിയാനായില്ല. അഹങ്കാരം തലയ്ക്കുപിടിച്ച ഞാന്‍ പതുക്കെ മദ്യത്തിന് അടിമയായി. അതോടൊപ്പം കടങ്ങള്‍ പെരുകി. ആയിരത്തില്‍ നിന്ന് അത് ലക്ഷങ്ങളുടെ ഡേഞ്ചര്‍സോണിലെത്തി. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ജി.എസ്.പ്രദീപ് എന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ അങ്ങനെ ഏറ്റവും വലിയ കടക്കാരനായി. മുഴുവന്‍ സമയ മദ്യജീവിയായി മാറിയപ്പോള്‍ സമയം അറിയാതായി. ഒന്‍പതുമണിക്ക് സ്റ്റുഡിയോയില്‍ എത്തേണ്ട ഞാന്‍ പന്ത്രണ്ടരയ്ക്ക് വന്നുതുടങ്ങി.
അതോടെ ടെലിവിഷന്‍ ചാനലുകളില്‍ നിന്നും ആരും വിളിക്കാതായി. അവരാരും എന്റെ പ്രതിഭയെ തള്ളിപ്പറഞ്ഞില്ല. ജി.എസ്.പ്രദീപ് എന്ന വ്യക്തിയായിരുന്നു അവര്‍ക്ക് പ്രശ്‌നം. ആ സമയത്തും ലൈവ് ക്വിസ് പ്രോഗ്രാമുകളുമായി വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചു. 'സ്പിരിറ്റ്' എന്ന സിനിമ എന്റെ ജീവിതം കണ്ട് എഴുതിയതാണെന്ന് സുഹൃത്തുക്കള്‍ പറയുന്ന അവസ്ഥ വരെയെത്തി. ജീവിതം ചെകുത്താനും കടലിനും നടുവിലെത്തിയിട്ടും മിഥ്യാഭിമാനം കൈവിടാന്‍ തയാറായില്ല.
അഞ്ചാം തവണയും ലൈവ് ക്വിസ് ഷോ ചെയ്യാന്‍ ബഹറിനിലെത്തിയപ്പോള്‍ വിസ്മയിപ്പിച്ചത് അവിടത്തെ ജനക്കൂട്ടമായിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂര്‍ നേരമാണ് അവിടെ പരിപാടി അവതരിപ്പിച്ചത്. തിരിച്ച് നാട്ടിലേക്കു വരാന്‍ എയര്‍പോര്‍ട്ടിന്റെ ബിസിനസ് ലോഞ്ചിലിരിക്കുമ്പോഴാണ് സംഘാടകനായ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്കുവന്നത്.
''ജി.എസ്. പ്രദീപ് എന്ന പ്രതിഭയുടെ ഷോ കാണാന്‍ ഇനിയും ആളുകള്‍ വരും. പക്ഷേ താങ്കളെ ഇങ്ങനെ കാണേണ്ടിവന്നതില്‍ സങ്കടമുണ്ട്. ഈ കഴിവുകള്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്നുപോലും ദൈവത്തോട് പ്രാര്‍ഥിച്ചുപോയിട്ടുണ്ട്.''
മദ്യത്തിന്റെ ആസക്തിയില്‍ ലയിച്ചിരിക്കുന്ന എനിക്ക് അയാളുടെ വാക്കുകളുടെ വില മനസിലായില്ല. ഞാനത് വകവച്ചതുമില്ല. പിറ്റേ ദിവസം തിരുവനന്തപുരത്തെത്തിയിട്ടും രാത്രിയാണ് വീട്ടിലെത്തിയത്. മുറിയില്‍ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയാണ്. അവരെത്തന്നെ കുറേനേരം നോക്കിയിരുന്നപ്പോള്‍ എനിക്കു കുറ്റബോധം തോന്നിത്തുടങ്ങി. ഒപ്പം ബഹറിനിലെ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്നെ വല്ലാതെ വേട്ടയാടി. അന്നവിടെവച്ച് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മദ്യം കഴിക്കില്ല. പിന്നീട് ഒരു തുള്ളിപോലും കഴിച്ചില്ല. അതോടെ കടത്തിന്റെ പെരുകല്‍ നിലച്ചു.
മദ്യം നിര്‍ത്തി ആറുമാസം കഴിഞ്ഞപ്പോഴാണ് 'മലയാളിഹൗസി'ലേക്ക് വിളിക്കുന്നത്. അതില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല എന്റെ കടങ്ങള്‍. അതിനാല്‍ 'അശ്വമേധം' എന്ന ഈ വീടു കൂടി വിറ്റു.. ഇപ്പോള്‍ വാടകവീട്ടിലാണ്. ഇപ്പോള്‍ വീണ്ടും കൈരളിയില്‍ 'അശ്വമേധം' പുനര്‍ജനിക്കുകയാണ്. എനിക്കും ഇതൊരു പുതുജീവിതമാണ്."
-- ജി എസ് പ്രദീപ്
നമ്മൾ ഒരിക്കലും നമ്മളെ മറന്ന് ജീവിക്കരുത് എന്ന പാഠമാണ് ഗ്രാൻഡ്‌ മാസ്റ്റർ ജി. എസ്. പ്രദീപ്‌ ഇവിടെ പറഞ്ഞത്. അതാണ്‌ സത്യവും. ലഹരി വിരുദ്ധ ക്യാമ്പെയ്ൻ നടക്കുന്ന ഈ സമയം ഇതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണം - നല്ലൊരു നാളേയ്ക്ക് വേണ്ടി.

20/03/2022

Cambridge medicals clinic and laborotories cambridge medicals clinic and laborotories

11/11/2021

താരൻ , മുടി കൊഴിച്ചൽ , മുഖക്കുരു , കറുത്ത പാടുകൾ , രോമവളർച്ച , അരിമ്പാറ , പാലുണ്ണി , തുടകൾക്കിടയിലും , കക്ഷത്തിലും ഉണ്ടാകുന്ന കറുപ്പ് നിറം , വരണ്ട ചർമ്മം , കണ്ണുകൾക്കടിയിലെ കറുപ്പ് നിറം , കൈ കാൽ വിണ്ട് കീറൽ , കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം , ചർമ്മ ത്തിൽ ഉണ്ടാകുന്ന ചുളിച്ചൽ, ചൊറിച്ചൽ , തുടങ്ങിയ എല്ലാ ചർമ്മ രോഗങ്ങൾക്കും, എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 .30 AM മുതൽ 09.30 AM വരെ ചർമ്മ രോഗവിഭാഗം DR . ജിതിൻ രാജ് (MBBS,MD (DERMATOLOGY) രോഗികളെ പരിശോധിക്കുന്നു ....
FOR BOOKING CONTACT : 0487 2965000, 7025636023
CAMBRIDGE MEDICALS CLINIC AND LABORATORIES
MUTTICHUR , KOKKANMUKKU

Want your business to be the top-listed Health & Beauty Business in Thrissur?
Click here to claim your Sponsored Listing.

Videos (show all)

Telephone

Website

Address


Cambridge Medicals Clinic And Laboratories, Muttichur, Kokkan Mukku
Thrissur
680641

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 10am - 9pm

Other Pharmacies / Drugstores in Thrissur (show all)
Essential Drugs Depot, Valapad Essential Drugs Depot, Valapad
NH-66 Valapad
Thrissur, 680567

Essential Drugs Depot (Since 1947). Our products include English Medicines, Ayurvedic Medicines, Vet

Kalopsianz Kalopsianz
Thrissur

Pharmacist

Heal & Care Pharma Chalakudy Heal & Care Pharma Chalakudy
City Tower, South Chalakudi
Thrissur, 680307

Medicine at your door step. Heal and Care Pharma is a new-gen pharma company engaged in distribution of branded medicine from Cipla, Pfizer, Sun Pharma, Dr.Reddys, Lupin, Cadila He...

Aryavaidyasala anthikad dealership Aryavaidyasala anthikad dealership
Thrissur

കോട്ടക്കൽ ആര്യ വൈദ്യശാലയുടെ എല്ലാവിധ മരുന്നുകളും ലഭ്യമാണ്.

Wecare Homoeo Pharmacy Wecare Homoeo Pharmacy
Skyline Building , Westfort Junction
Thrissur, 680004

Homoeo Pharmacy in Thrissur

Dr Batra's Dr Batra's
1st Floor, E Town Shopping, East Fort Junction
Thrissur, 680005

Kottakkal Agency Puthur Kottakkal Agency Puthur
Puthur
Thrissur

RK HomoeoMart Viyyur RK HomoeoMart Viyyur
Manalarkavu Pathayapura Building
Thrissur, 680010

here we help you look after your own health effortlessly as well as take care of loved ones wherever

Meditouch Pharma Meditouch Pharma
Thrissur Kuttur
Thrissur, 680013

medical store, medicine retail shop

Kalan Pharmaceuticals Nellayi - K.P.N Kalan Pharmaceuticals Nellayi - K.P.N
Kalan Pharmaceuticals Nellayi P. O
Thrissur, 680305

Kalan Pharmaceuticals, an ayurvedic medicines manufacturing Company, since in 1972. We are the first

Be-Fitness Be-Fitness
Old Betheal School, Mission Quarters
Thrissur, 680001

Be-Fitness Health Club For LADIES & GENTS

Life Gear TRACK Life Gear TRACK
Kanjany Thrissur
Thrissur, 680617

Health & Fitness Equipments