CrickeToday
Nearby gyms & sports facilities
Coimbatore Main Road, Palghat
Vailathur
CrickeToday™ is an Organisation Which aims at the Promotion of Cricket. in one portal. We provide a complete pack for cricket lovers.
We are dreaming a Argentina vs Brazil match. :)
www.Cricke.Today
Join our Group: https://www.facebook.com/groups/CrickeToday/ CrickeToday is India's first complete Cricket based website with cricket contents like Live Score, Results, Schedules, Chat Rooms, Forum, Jokes etc. Are you in love with cricket? Then this is the perfect pitch and sure you will have a great innings here. Be it the cricket
The Super 12 stage of the ICC Men’s T20 World Cup 2021 commences today as two teams begin their quest to win the trophy for the first time. And what a match to start this stage – we’ll have Glenn Maxwell against Tabraiz Shamsi, David Warner against Kagiso Rabada and Quinton de K**k against Mitchell Starc just to name a few mouthwatering battles. CrickeToday
ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ? The Super 12 stage of the ICC Men’s T20 World Cup 2021 commences today as two teams begin their quest to win the trophy for the first time.
അലന്റെ വെടിക്കെട്ട്, ആസ്റ്റല്‍ എറിഞ്ഞിട്ടു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി
https://www.cricke.today/2021/04/20.html
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി കൊണ്ടുനടന്ന റെക്കോര്‍ഡാണ് റോബിന്‍ ഉത്തപ്പ പിടിച്ചുവാങ്ങിയത്. എന്നാല്‍ ശനിയാഴ്ച്ച രാജസ്ഥാനും ബാംഗ്ലൂരും മുഖാമുഖം വരുമ്പോള്‍ ഉത്തപ്പയുമായി കോലി ഈ 'റെക്കോര്‍ഡ്' പങ്കിടുമോയെന്ന കാര്യം കണ്ടറിയാം.
https://www.cricke.today/2020/10/UthappaNewRecord.html
നിലവില്‍ ഐപിഎല്ലില്‍ 90 മത്സരങ്ങളിലാണ് വിരാട് കോലി തോറ്റിരിക്കുന്നത്. ഉത്തപ്പയാകട്ടെ ഇപ്പോള്‍ 91 മത്സരങ്ങളിലും.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും കളിക്കറിങ്ങുന്നു
ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും സീസണില്‍ ഓരോ മത്സരം ജയിച്ചു
ആര്‍സിബി ബൗളര്‍ ഉമേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക്
ആര്‍സിബിക്ക് ജയിക്കണം, വമ്പന്‍ അഴിച്ചുപണി, ഇവര്‍ തെറിക്കും; ജയം തുടരാന്‍ മുംബൈ IPL 2020, RCB Predicted XI vs MI: Three changes a possibility for Virat Kohli’s team
ചെന്നൈയുടെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എറിഞ്ഞ ബോള്‍ ബൗണ്ടറി കടത്താൻ ശ്രമിച്ച ശ്രേയാസിനെ പറന്നു പിടിക്കുകയായിരുന്നു ധോണി
ശ്രേയാസ് അയ്യരെ പുറത്താക്കിയ ധോണിയുടെ പറക്കും ക്യാച്ച്; വീണ്ടും ഫിറ്റ്നെസ് തെളിയിച്ച് ചെന് Flying Catch by Super Man. 😎
മിന്നൽ മുരളിയല്ല! മിന്നൽ ബോൾട്ട് - CrickeTRippin
https://bit.ly/3kcxJDP
#ജിമ്മിആന്ഡേഴ്സൻ
എന്ന
ആദ്യമായി ഒരു ചോദ്യം?
നിങ്ങൾക് അറിയാമോ എന്ത് കൊണ്ടാണ് കുറച്ചു വർഷങ്ങൾ ആയി ആന്ഡേഴ്സൻ ഏകദിനം കളിക്കുന്നില്ല എന്ന് ~~??
ഒരു അപൂർവമായ ഉത്തരമാണ് അതിന് മറുപടി..
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ രാജകീയ ബഹുമതിയായ #ഓബിഇ , അതായത് ഒരു ബ്രിട്ടീഷ് പൗരത്വം ഉള്ള വ്യക്‌തി അയാളുടെ കഴിവ് ധീരത, കലസാംസ്കാരികം, ശാസ്ത്രം , ചാരിറ്റബിൾ, വെൽഫെയർ ഓർഗനൈസേഷനുകൾക്കൊപ്പം പ്രവർത്തിക്കുക, സിവിൽ സർവീസിന് പുറത്തുള്ള പൊതുസേവനം എന്നിവക്ക് നൽകിയ സംഭാവനകൾ അതിന് ബ്രിട്ടീഷ് റോയൽ നൽകുന്ന മഹത്തായ ബഹുമതിയാണ് ,
ഈ അവാർട് അധ്യമായി നിലവിൽ കൊണ്ടുവന്നത് 1917 ജൂൺ 4-ന് ജോർജ്ജ് അഞ്ചാമൻ രാജാവ് ആണ്, ആ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിൽ സിവിൽ, സൈനിക വിഭാഗങ്ങളിലായി അഞ്ച് ക്ലാസുകൾ ഉണ്ടായിരുന്ന. ഇതിൽ ഏറ്റവും മുതിർന്ന രണ്ട് സ്വീകർത്താവിനെ പുരുഷനാണെങ്കിൽ #നൈറ്റ് എന്നും പെണ്ണാണെങ്കിൽ #ഡാം എന്നാണ് വിശേഷിപ്പിച്ചത്.
ഈ ബഹുമതി നേടിയ ഏക ക്രിക്കറ്റ് കളിക്കാരൻ ആണ് ആന്ഡേഴ്സൻ, ഏകദിന മത്സരം ജീവതം തന്നെ അലസൻ ആക്കി മറ്റും അതുകൊണ്ട് കളിക്കാൻ താല്പര്യം ഇല്ല ,യുവ കളിക്കാർ കടന്നു വരട്ടെ അതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം, പക്ഷെ ഞാൻ തളരുന്നത് വരെ ടെസ്റ്റ് മച്ചിൽ കളിക്കും, തുടർചയായി 5 ദിവസം കളിക്കുമ്പോൾ എന്റെ മനസ്സിൽ പോരാടാനുള്ള ഊർജ്ജം വരും, അത് എന്റെ സാമൂഹിക സേവങ്ങൾക് ഏറെ ഉപകാരം ചെയ്യും,
2011 മുതൽ ഈ കാലം വരെ കളിച്ചു നേടിയ പ്രതിഫലത്തിന്റെ 85% ശതമാനവും അദ്ദേഹം നൽകിയത് ബ്രിട്ടീഷ് രാഞ്ജിയുടെ സാമൂഹിക സേവന ഫണ്ടിലേക്ക്, വാടക വീട്ടിൽ ഭാര്യയും മക്കളും ഒത്തു താമസിച്ച ആന്ഡേഴ്സണ് എലിസബത്ത് റാണിയുടെ നിർദ്ദേശ പ്രകാരം ലങ്ഷെയറിൽ 21 ഏക്കർ സ്ഥലത് കൊട്ടാരസമമായ ഒരു ഭവനം നൽകി, അപ്പോൾ മനസിലാകും ഇദ്ദേഹത്തിന്റെ വില.
തന്റെ 19മത്തെ വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ വന്ന സമയം മുതൽ ഇപ്പോൾ വരെ കളിക്കളത്തിൽ എതിർ ടീമിന്റെ പേടിസ്വപ്നമാണ് ആന്ഡേഴ്സൻ,
ബർഗാണ്ടി ബ്ലോൻഡ് മുടിയുള്ള ഒരു പയ്യൻ 2002 അവസാന സമയത്ത് ഇംഗ്ളീഷ് ടീമിൽ കളിക്കാൻ വന്ന സമയം മുതൽ അയ്യാൾ ഏറെ ശ്രദ്ധ ആകർഷിച്ചു, കളിയിൽ ഉള്ള മികവ് അല്ല, വന്യ സൗന്ദര്യം ആയിരുന്നു അതിന്റെ കാരണം,
ബ്രിട്ടീഷ് ഫുട്ബോൾ മാന്ത്രികൻ ഡേവിഡ് ബേകാമിന് ശേഷം , യുവ ഇംഗ്‌ഷുകാരുടെ ഹൃദയം കവർന്ന ഒരു പുതിയൊരു താരം..
2003 മുതൽ 2005 വരെ ഒരു ആവറേജ് ബൗളർ ആയ ആന്ഡേഴ്സൻ, 2005 മധ്യത്തിൽ ടീമിൽ നിന്ന് 8 മാസത്തേക്ക് പുർത്ത്പോകേണ്ടി വന്നു, കാരണം മോശം ഫോമു..
പക്ഷെ 8 മാസം കൊണ്ട് തിരിച്ചു ടീമിൽ വന്നു, അതും പതിന്മടങ്ങ് ശക്തനായ ഒരു ബൗളർ ആയി, കൗണ്ടി ക്രിക്കറ്റിൽ നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം, പിന്നെ തന്റെ ആക്ഷനിലും, വേഗതയിലും നടത്തിയ മാറ്റങ്ങൾ, പിന്നീട് ഒരിക്കലും തിരിച്ചു നോക്കേണ്ടി വന്നിട്ടില്ല ഈ സമയം വരെ..
മറ്റുള്ള ഫാസ്റ്റ് ബൗളർമാരെ പോലെ150 മൈൽ വേഗത്തിൽ അറിയുക അല്ല ഇദ്ദേഹത്തിന്റെ രീതി. അഴകുള്ള സ്വിങ് എറിഞ്ഞു ബാറ്റ്‌സ്മാന്റെ താളം തെറ്റിക്കുക അതാണ് ഇദ്ദേഹത്തിന്റെ ആയുധം, അത് എന്നും വിജയിച്ച ചരിത്രം മാത്രം...,
കളിക്കുമ്പോൾ കാണിക്കുന്ന മുന്കോപം, സ്ലെസ്‌ജിങ് മറ്റുള്ള ഇംഗ്ളീഷ് കളിക്കാരെപോലെ ഇദ്ദേഹത്തിനും ഉണ്ട്, ഒരിക്കൽ രവീന്ദ്ര ജഡേജയുമായി നടത്തിയ വാക്പോര് കുറച്ചു കോലാഹലം സൃഷ്ടിച്ചു..
ക്രിക്കറ്റിന് പുറമെ മോഡലിംഗ്, വാച്ച് നിർമ്മാണ കമ്പനി അതും ആന്ഡേഴ്സന്റെ കയ്യിൽ ഭദ്രം..
മോഡലങ്ങിനെ പറ്റി പറഞ്ഞാൽ ഞെട്ടും, യുനൈറ്റഡ് കിങ്ഡത്തിൽ #ആറ്റിട്യൂയ്ഡ് എന്ന പേരിൽ ഉള്ള പുരുഷ സ്വവർഗ്ഗ പ്രേമികൾക്ക് വേണ്ടിയുള്ള മാഗസിന് വേണ്ടി തന്റെ പൂർണ്ണ നഗ്ന ചിത്രങ്ങൾ നൽകിയ ഏക ക്രിക്കറ്റ് കളിക്കാരൻ, കാരണം, പുരുഷന്മാർക്കും ജാള്യത ഇല്ലാതെ ജീവിക്കാൻ പറ്റും എന്ന് സമൂഹത്തിന് കാണിക്കാൻ വേണ്ടി മാത്രമാണ് ചെയ്ത്..
ഒരു പക്ഷെ #വസിംഅക്രം എന്ന ഇതിഹാസം കഴിഞ്ഞാൽ, മനോഹരമായ രീതിയിൽ സ്വിങ്നെ കൈകാര്യം ചെയ്‌ത ഒരു ബൗളർ ഈപ്പോൾ വളരെ വിരളമാകും, 37 വയസ്സ് കാരൻ ആയ ഇദ്ദേഹത്തെ പരിക്ക് പിടികൂടിയില്ല എങ്കിൽ ഇനിയും ഒരു പാട് അത്ഭുതം നമുക്ക് പ്രതീക്ഷിക്കാം..
■അധ്യമായി 150 ടെസ്റ്റ് മാച്ചു കളിച്ച ഏക ഇംഗ്ളീഷ് താരം
■400, 500 വിക്കറ്റുകൾ നേടിയ പ്രഥമ ഇംഗ്ളീഷ് ബൗളർ.
■ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ 4മത്തെ ബൗളർ,
■ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളർ
■ 7 ടെസ്റ്റ് രാജ്യങ്ങൾക്ക് എതിരെ 50 വിക്കറ്റ് നേടിയ ആദ്യ ബൗളർ
■150മത്തെ ടെസ്റ്റ് കളിച്ച 9മത്തെ കളിക്കാരൻ
■ഏറ്റവും കൂടുതൽ 5വിക്കറ്റ് നേടിയ ഇംഗ്ളീഷ് ബൗളർ (28 തവണ).
■ സ്വന്തം നാട്ടിൽ ടെസ്റ്റ് 300 വിക്കറ്റ് നേടിയ ലോകത്തെ ഏക കളിക്കാരൻ
■ 62 തവണ നോട് ഔട്ട് ആയി കോർട്ടണി വൽഷിനെ മറികടന്നു.
■ ലോകത്തിൽ ഏറ്റവും കൂടുതൽ ബൗൾ ചെയ്ത ഏക ഫാസ്റ്റ് ബൗളർ
■ ഒരേ ഗ്രൗണ്ടിൽ വെച്ചു 100 വിക്കറ്റ് നേടിയ ലോകത്തെ ഏക ഫാസ്റ്റ് ബൗളർ അതും ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സിൽ വെച്ചു...
Courtesy:
.
ചില ഡക്ക് വിശേഷങ്ങൾ 🦆
ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ റൺ എടുക്കാതെ പുറത്താകുന്നതിനാണ് ഡക്ക് എന്ന് പറയുന്നതെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ക്രിക്കറ്റുമായി ഒരു ബന്ധവും ഇല്ലെന്നിരിക്കെ ഡക്ക് എന്ന പ്രയോഗം വന്നതിന് പിന്നിലുള്ള സംഭവത്തെകുറിച്ച് അധികമാരും അറിയാൻ സാധ്യതയില്ല.
ബ്രിട്ടീഷ് കിരീടാവകാശിയായിരുന്ന എഡ്വാർഡ് എഴാമൻ 1866 ജൂലൈ 17ന് ലണ്ടനിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ പൂജ്യത്തിന് പുറത്തായി. ആ പരാജയം നന്നായി ആഘോഷിച്ച മാധ്യമങ്ങൾ, അടുത്ത ദിവസത്തെ പത്രത്തിൽ അദ്ദേഹത്തെ കളിയാക്കി “താറാമുട്ടയുമായി രാജകുമാരൻ റോയൽ പവലിയനിലേക് മടങ്ങി” എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. അത്തരത്തിലൊരു താറാമുട്ട പ്രയോഗവും, മുട്ടയ്ക്ക് പൂജ്യ ആകൃതിയുമായുള്ള (0) സാമ്യവുമാണ് ഡക്ക് എന്ന പദം ക്രിക്കറ്റിലേക്ക് വന്നെത്താൻ കാരണമെന്ന് പറയപ്പെടുന്നു.
ഡക്കുകൾ തന്നെ പലവിധമുണ്ട്, ബാറ്റ്സ്മാൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്നതിനെ ഗോൾഡൻ ഡക്ക്, ഒരു പന്ത്പോലും നേരിടാതെ ഔട്ട് ആയാൽ ഡയമണ്ട് ഡക്ക്, ഇന്നിംഗ്‌സിനെ ആദ്യ പന്തിൽ തന്നെ ഔട്ട് ആയാൽ പ്ലാറ്റിനം ഡക്ക് എന്നും വിളിക്കും.
ടെസ്റ്റിൽ ഏറ്റവുമധികം ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായ രാജ്യം ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കളായ ഇംഗ്ലണ്ട് ആണ് (1600+), തൊട്ട് പുറകിൽ അവരുടെ ബദ്ധവൈരികളായ ഓസ്ട്രേലിയയും (1300+), മുൻ ലോകചാമ്പ്യൻസ് ആയിരുന്ന വിൻഡീസും (1000+).
ഏകദിന ക്രിക്കറ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഏഷ്യൻ ജയൻറ്സ് ആയ പാകിസ്ഥാനും (658), ശ്രീലങ്കയും (629), ഇവിടെയും മൂന്നാം സ്ഥാനം വിൻഡീസിന് തന്നെ (599).
ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഡക്ക് ആയിരിക്കുന്നത് വാൽഷ് (43), ക്രിസ് മാർട്ടിൻ (36), മഗ്രാത് & സ്റ്റുവട്ട് ബ്രോഡ് (35) എന്നീ ബൗളർമാർ ആണെങ്കിൽ, ഏകദിനത്തിൽ മുന്നിൽ നിൽക്കുന്നത് വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാന്മാരായ ജയസൂര്യ (34), അഫ്രീദി (30) എന്നിവരാണ്, പിന്നാലെ ജയവർധന & വാസിം അക്രം (28).
ഓസ്ട്രേലിയയുമായി 5 ഇന്നിങ്‌സുകളിൽ പൂജ്യത്തിന് പുറത്തായ അജിത് അഗാർക്കറിന്റെ പേരിലാണ് തുടർച്ചയായി ഏറ്റവുമധികം ഡക്ക് ആയതിന്റെ റെക്കോർഡ്.
ദ.ആഫ്രിക്കക്കെതിരെ 77 പന്തുകൾ നേരിട്ട് 101 മിനിറ്റ് ക്രീസിൽ നിന്നിട്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായ ജെഫ് അലോട്ടിന്റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ദൈർഖ്യമേറിയ ഡക്കിന്റെ റെക്കോർഡ്.
Courtesy:
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
#ലോകക്രിക്കറ്റിലെ_ഏറ്റവും_അപൂർവമായ_പുറത്താകൽ..........................................
ലോക ക്രിക്കറ്റിൽ ഇനി ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു പുറത്താകൽ 2002 സെപ്തംബറിൽ സംഭവിച്ചു .ഏറ്റവും കൗതുകകരവും അതിശയിപ്പിക്കുന്നതും രസകരവുമായ അതു പോലൊരു പുറത്താകൽ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല .ആ കളിക്കാരനെ അംപയർ പുറത്താക്കുമ്പോൾ അയാൾ ക്രീസിലോ ,ഗ്രൗണ്ടിലോ ,ആ സ്ഥലത്തോ പോയിട്ട് ,ആ രാജ്യത്തിൽ പോലും ഉണ്ടായിരുന്നില്ല 😳😳😳😳.
അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ .എന്നാൽ അങ്ങെനെ ഒരു സംഭവം നടന്നിട്ടുണ്ട് .കാര്യം പറയുന്നതിന് മുൻപ് ഇൻ്റർനാഷണൽ ക്രിക്കറ്റിൽ തൻ്റെ രാജ്യത്തിനു വേണ്ടി ഹ്രസ്വമായ കാലയളവിൽ ചില ഓർമ്മയിൽ തങ്ങി നിൽക്കുന്ന പ്രകടനങ്ങൾ കാഴ്ച വെച്ച ആ കളിക്കാരനെ പറ്റി പറയാം.
ഈ കളിക്കാരനെ നമുക്ക് എല്ലാവർക്കും അറിയും .2003 ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചിനുടമയാണ് ഇദ്ദേഹം .ക്യാനഡയുടെ ഡേവിഡ് ജോൺസൺ തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിൽ തകർത്താടി വെറും 76 പന്തിൽ 111 റൺസെടുത്തെ നിൽക്കെ കാനഡ ഒരു അട്ടിമറി ജയം സ്വപ്നം കണ്ടിരുന്നു .വേവൽ ഹൈൻഡ്സിൻ്റെ അടിച്ചു പറപ്പിച്ച പന്ത് കാണികൾ സിക്സർ എന്നുറപ്പിച്ചതായിരുന്നു .എന്നാൽ ലോങ് ഓണിൽ പിറകിലേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് ഫീൽഡർ ക്യാച്ചെടുത്തപ്പോൾ കണ്ട് നിന്നവർക്ക് വിശ്വസിക്കാനായില്ല 😱😱.ഒരു അക്രോബാറ്റിക് ക്യാച്ച് എന്നതിലുപരി ഒരു മത്സരത്തിൻ്റെ ഗതി പോലും നിർണയിച്ച ക്യാച്ചായിരുന്നു അത് .22 ഓവറിൽ 156 ന് 2 എന്ന ശക്തമായ നിലയിൽ നിന്ന ക്യാനഡ ആ ഒരൊറ്റ ക്യാച്ചിൽ ആത്മവിശ്വാസം കൈവിട്ടു .202 റൺസിന് അവർ എല്ലാവരും പുറത്തായി .
തീർന്നില്ല ,ആ അത്ഭുത ക്യാച്ചെടുത്ത താരം ബൗളിങിലും മിന്നിത്തിളങ്ങി .44 റൺസ് വിട്ടു കൊടുത്ത് 5 വിക്കറ്റുകൾ .വെസ്റ്റ് ഇൻഡീസ് പുഷ്പം പോലെ ജയിച്ചു ആ കളി 🌷🌷.ആ ലോകകപ്പിലെ അയാളുടെ പ്രകടനം അവിടം കൊണ്ടൊന്നും അവസാനിച്ചില്ല .വീണ്ടും കെനിയക്കെതിരെ 33 റൺസിന് 5 വിക്കറ്റുകൾ വിഴ്‌ത്തിയ വാസ്ബെർട്ട് ഡ്രേക്ക്സ് എന്ന കരീബിയൻ ഓൾറൗണ്ടർ ഒരു ലോകകപ്പിൽ 2 തവണ 5 വിക്കറ്റ് നേട്ടം നേടിയ വെറും 3 ആമത്തെ മാത്രം കളിക്കാരനായി .ആ ലോകകപ്പിൽ വിൻഡീസ് വേഗം മടങ്ങിയെങ്കിലും വെറും 6 മാച്ചിൽ 13 ശരാശരിയിൽ 4.01 എക്കണോമിയിൽ 16 വിക്കറ്റുകൾ നേടിയ ഡ്രേക്ക്സിൻ്റെ പ്രകടനം ചർച്ചാ വിഷയമായി .💥💥
ഇനി നമ്മുടെ സംഭവത്തിലേക്ക് വരാം .2002 ൽ ചാംപ്യൻസ് ട്രോഫി ടൂർണെമെൻ്റിൽ വിൻഡീസ് ടീമിൽ കളിച്ചു വരുമ്പോഴാണ് ഡ്രേക്ക്സിനെ അദ്ദേഹത്തിൻ്റെ ഫസ്റ്റ് ക്ലാസ് ടീമായ ബോർഡർ ടീമിൽ ഫ്രീ സ്റ്റേറ്റിനെതിരായ ടീമിൽ ഉൾപ്പെടുത്തിയത് .ചാംപ്യൻസ് ട്രോഫി ടൂർണമെൻ്റ് കഴിഞ്ഞിട്ട് നടക്കുന്ന മത്സരമായത് കൊണ്ട് തന്നെ ഈസ്റ്റ് ലണ്ടനിൽ നടക്കുന്ന മത്സരത്തിൽ ഡ്രേക്ക്സിന് കളിക്കാൻ പറ്റും എന്ന ധാരണയിലായിരുന്നു ടീമിലിടം കൊടുത്തത് . സ്വന്തം രാജ്യമായ വിൻഡീസിൽ പോയി ഈസ്റ്റ് ലണ്ടനിലെ മത്സരത്തിൽ പങ്കെടുക്കാനായിരുന്നു ഡ്രേക്ക്സിൻ്റെ ഉദ്ദേശ്യം .എന്നാൽ വിമാനം വൈകിയതോടെ എല്ലാ പദ്ധതികളും പൊളിഞ്ഞു ✈️✈️.കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്താൻ പറ്റിയില്ല .കളിയാണെങ്കിൽ തുടങ്ങുകയും ചെയ്‌തു.ടോസ് നേടിയ ബോർഡർ ടീം ഡ്രേക്ക്സ് എത്തുമെന്ന പ്രതീക്ഷയിൽ ബാറ്റിങ് തെരഞ്ഞെടുത്തു .പക്ഷെ അവിടെയും പദ്ധതി പൊളിഞ്ഞു .ടീം ബാറ്റിങ്ങിൽ ദയനീയമായി തകർന്നു .
172 റൺസിൽ 9 വിക്കറ്റ് നഷ്ടമായതോടെ ടീം പൊല്ലാപ്പിലായി .1980 മുതൽ ക്രിക്കറ്റ് നിയമ പുസ്തകത്തിലെ Law-31 പ്രകാരം അടുത്ത ബാറ്റ്സ്മാൻ 3 മിനിറ്റിനുള്ളിൽ ക്രീസിൽ എത്തിയില്ലെങ്കിൽ ബാറ്റ്സ്മാനെ അംപയർ ടൈംഡ് ഔട്ട് (Timed Out ) ആയി പുറത്താക്കും⏰⏰⏰ .അതോടെ മറ്റൊരു രാജ്യത്ത് വെച്ച് ടീമിലിടം പിടിച്ച് കളിക്കുന്ന രാജ്യത്തെ ഗ്രൗണ്ടിൽ പോലും സാന്നിധ്യം ഇല്ലാതെ ,മറ്റൊരു രാജ്യത്ത് വെച്ച് അംപയർ പുറത്താക്കിയ അപൂർവങ്ങളിൽ അപൂർവമായ സംഭവം ഡ്രേക്ക്സിൻ്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടു.😀😀
ഇതൊക്കെയാണെങ്കിലും വെറും 12 ടെസ്റ്റ് മാത്രം കളിച്ച് 33 വിക്കറ്റും 34 ഏകദിനങ്ങൾ മാത്രം കളിച്ച് 51 വിക്കറ്റുകൾ മാത്രവും നേടിയ ഡ്രേക്ക്സ് വിൻഡീസിൻ്റെ ക്രിക്കറ്റ് ചരിത്രത്തിൽ മറക്കാനാകാത്ത ഒരു പേരായി മാറാൻ മറ്റു 2 പ്രകടനങ്ങൾ കൊണ്ടു കൂടിയാണ് .
2003 ൽ ആൻ്റിഗ്വയിൽ ആസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് ഓരോ വിൻഡീസുകാരനും ഹ്യദയത്തിൽ സൂക്ഷിക്കുന്ന മത്സരമാണ് .അവസാന ഇന്നിങ്സിൽ 418 റൺസ് എന്ന ലോക റെക്കോർഡ് ചേസ് ചെയ്യുമ്പോൾ സ്കോർ 372 ൽ നിൽക്കെ 104 റൺസെടുത്ത ചന്ദർപോൾ 7 മനായി പുറത്താകുമ്പോൾ ആസ്ട്രേലിയ വിജയം ഉറപ്പിച്ചതായിരുന്നു .എന്നാൽ 8 മം വിക്കറ്റിൽ ഓമർ ബാങ്ക്സിനൊപ്പം 46 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച് വിൻഡീസിന് വിജയം സൃഷ്ടിച്ചപ്പോൾ ഡ്രേക്ക്സിൻ്റെ സംഭാവന പുറത്താകാതെ 27 റൺസായിരുന്നു .ക്രിക്കറ്റുള്ളിടത്തോളം വിൻഡീസുകാർ ആ മത്സരത്തേയും ഡ്രേക്ക്സിനെയും മറക്കില്ല .❤️❤️❤️
2003 ൽ തന്നെ ആസ്ട്രേലിയക്കെതിരെ ബോർഡാ ഗ്രൗണ്ടിൽ നടന്ന ടെസ്റ്റ് ഡ്രേക്ക്സിനെ ഒരു നായക പരിവേഷം നൽകി .ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗിനെയടക്കം പുറത്താക്കി 93 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയ പ്രകടനം വിൻഡീസ് ക്രിക്കറ്റിലെ തന്നെ അവിസ്മരണീയമായ ഒരു സ്പെല്ലായിരുന്നു .ആ ബൗളിങ് പ്രകടനത്തിൻ്റെ പേരിൽ ''വാസ് ബെർട്ട് അവാർഡ് " എന്ന ബഹുമതി തന്നെ ഏർപ്പെടുത്തുകയുണ്ടായി .👑👑👑
ഒരു അതിജീവനത്തിൻ്റെ കഥ കൂടി പറയാനുണ്ട് ഡ്രേക്ക്സിന്. 1995 ൽ തൻ്റെ 25 ആം വയസിൽ വിൻഡീസ് ടീമിലേക്ക് സെലക്ട് ചെയ്യപ്പെടുമ്പോൾ ഷോർട്ട് റണ്ണിൽ മികച്ച പേസിൽ എറിയുന്ന ബൗളറും വാലറ്റത്ത് തരക്കേടില്ലാതെ ബാറ്റ് ചെയ്യുന്ന ഹാർഡ് ഹിറ്ററും എന്ന ലേബലായിരുന്നു അയാൾക്ക് 💥💥.എന്നാൽ ആസ്ട്രേലിയക്കെതിരായ ഏകദിന സീരീസിൽ 5 മത്സരങ്ങളിൽ 3 വിക്കറ്റുകളും ആകെ 25 റൺസും മാത്രം നേടിയ ഡ്രേക്ക്സിന് മോശം പ്രകടനം പുറത്തേക്കുള്ള വാതിൽ തുറന്നു😢😢 .
അതോടെ ഇംഗ്ലീഷ് കൗണ്ടിയിലും ദക്ഷിണാഫ്രിക്കയിലെ ബോർഡർ ടീമിലും കളിച്ച് വർഷങ്ങൾ തള്ളി നീക്കിയ ഡ്രേക്ക്സ് 7 വർഷം കഴിഞ്ഞ് 33 ആം വയസിൽ 2002 ൽ ചാംപ്യൻസ് ട്രോഫിയിൽ വീണ്ടും ദേശീയ ടീമിൻ്റെ കുപ്പായം അണിഞ്ഞു .ജാക്വസ്കാലിസിൻ്റെ വിക്കറ്റെടുത്ത് തിരിച്ചുവരവ് ആഘോഷിച്ച ഡ്രേക്ക്സിന് പിന്നിട് നല്ല നാളുകളായിരുന്നു .ആദ്യന്തര ക്രിക്കറ്റിലെ അനുഭവ പരിചയം അയാളെ 2003 ലോകകപ്പ് ടീമിലുമെത്തിച്ചു .തിരിച്ചു വരവിൽ 29 എകദിനങ്ങളിൽ 22.68 എന്ന മികച്ച ശരാശരിയിൽ ഡ്രേക്ക്സ് നേടിയത് 48 വിക്കറ്റുകൾ .👏👏
കൗണ്ടിയിൽ സസെക്സ്, ലീസ്റ്റർ ഷെയർ, നോട്ടിങ്ഹാം ഷെയർ ,വാർവിക് ഷെയർ തുടങ്ങി 5 ടീമുകൾക്ക് വേണ്ടി കളിച്ച ഡ്രെക്ക്സ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിങ് പ്രകടനങ്ങൾക്കും ഉടമയാണ് .4 ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾക്കുമായ ഇദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ പുറത്താകാതെ 180 ആണ് .💪💪
2004 ൽ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡ്രേക്ക്സ് പിന്നീട് കോച്ചിങ്ങിലേക്ക് തിരിഞ്ഞു .2008 ൽ UAE ടീമിൻ്റെ കോച്ചായ ഇദ്ദേഹത്തിൻ്റെ കോച്ചിങ് കരിയറിൽ എടുത്തു പറയാൻ പറ്റിയത് വിൻഡീസ് വനിതാ ടീം 2016 ൽ നേടിയ T20 ലോകകപ് കിരീടനേട്ടമാണ് 👩🦰👩🦰
വളരെ ഹ്രസ്വമായ അന്താരാഷ്ട്ര കരിയർ ആണെങ്കിലും ആ ഔട്ടിൻ്റെ പേരിൽ അദ്ദേഹം റെക്കോർഡ് ബുക്കിൽ എക്കാലവും ഉണ്ടാകും .കൂടാതെ 2003 ലോകകപ്പിലെ ആ അസാധ്യ ക്യാച്ചിൻ്റേയും, ആസ്ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണിയടിച്ച 418 റൺ റെക്കോർഡ് ചേസിൻ്റേയും പേരിൽ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലും 😍😍
Courtesy:
ഇന്തൃയിൽ പേസ് ബൗളിംഗ് വിപ്ലവത്തിന് തുടക്കം കുറിച്ചത് ജവഗൽ ശ്രീനാഥ് ആണെന്ന് വി വി എസ് ലക്ഷമൺ. ബൗളിംഗിന് ഒട്ടും സഹായകരമല്ലാത്ത സാഹചരൃത്തിൽ പോലും ടീമിന്റെ ആവശൃകതയ്ക്ക് അനുസരിച്ച് പന്തെറിഞ്ഞ താരമാണ് ശ്രീനാഥ്. പ്രതികൂല സാഹചര്യത്തിൽ മികച്ച പ്രകടനം നടത്താനുളള അഭിനിവേശമായിരുന്നു ശ്രീനാഥിന്റെ കരുത്ത് എന്ന് ലക്ഷ്മൺ വിലയിരുത്തുന്നു. 1990 കളിൽ ലോകത്തെ ഫാസ്റ്റ് ബൗളർമാരോടൊപ്പം ഇൻഡൃയ്ക്ക് എടുത്തുപറയാൻ കഴിയുന്ന പേരായിരുന്നു ജഗവൽ ശ്രീനാഥ്. ഗ്ലെൻ മഗ്രാത്ത്, അലൻ ഡൊണാൾഡ്, വാസിം അക്രം, വാസ്, വാൽഷ്, അംബ്രോസ് ഇങ്ങനെ ലോകത്ത് ഫാസ്റ്റ് ബൗളർമാർ അരങ്ങുവാഴുമ്പോൾ ഇൻഡൃയിൽ നിന്നും ആര് എന്ന് ചോദിച്ചാൽ 1990 കളിലെ തലമുറ അഭിമാനത്തോടേ പറയുന്ന പേരാണ് ജവഗൽ ശ്രീനാഥിന്റെത്. ലോകത്തെ അക്കാലത്തെ മികച്ച ഏതൊരു ഫാസ്റ്റ് ബൗളർമാരെ പോലെ തന്നെ ലക്ഷണം ഒത്ത ഒരു ഫാസ്റ്റ് ബൗളർ ആയിരുന്നു ജഗവൽ ശ്രീനാഥ്. 1990കളിൽ ജഗവൽ ശ്രീനാഥ് തുടക്കം കുറിച്ച പേസ് ബൗളിംഗ് വിപ്ലവം ഇന്ന് ബുംറെ വരെ എത്തിനിക്കുന്നു. ശ്രീനാഥ് കളിച്ച കാലഘട്ടത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ബാറ്റിംഗിൽ കൂടുതൽ ആക്രമണോത്സുകത കൈവരിക്കാൻ കഴിയുന്ന പരീക്ഷണങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് ശ്രീനാഥ് പന്തെറിഞ്ഞത്. മാർക്ക് ഗ്രേറ്റ്ബാച്ച്, ജയസൂരൃ തുടങ്ങി ആദൃത്തെ ഓവറുകളിൽ തന്നെ കൂറ്റൻ അടികളിലൂടെ റണ്ണുകൾ കണ്ടെത്തുന്ന ബാറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ മികവോടെ ഓപ്പണിങ് ഓവറുകൾ എറിയാൻ കഴിഞ്ഞതാണ് ശ്രീനാഥിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനാഥിന് തന്റെ കഴിവിന് ഒപ്പം നിൽക്കുന്ന ഒരു ഫാസ്റ്റ് ബൗളിംഗ് ജോഡിയെ കിട്ടാതെപോയി. ഇപ്പോഴത്തെ ഇൻഡൃയുടെ ഫാസ്റ്റ് ബൗളർമാരിൽ നിന്നും വൃതൃസ്തമായി ലോകത്തെ മികച്ച ബാറ്റ്സ്മാൻമാർക്ക് എതിരെ പന്തെറിഞ്ഞ താരമാണ് ശ്രീനാഥ്.
പണ്ടൊരിക്കല്‍ സൗരവ് ഗാംഗുലിയോട് ഒരു പത്രലേഖകന്‍ ചോദിച്ചു.... '' നിങ്ങള്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബൗളറാരാണ്''.... അതിനുത്തരമായി ഗാംഗുലി പറഞ്ഞിതങ്ങനെയാണ് '' സ്പിന്‍ ബൗളര്‍മാരെ പോലെ പന്തു കുത്തിതിരിച്ച് വൈവിധ്യമാര്‍ന്ന ബോളുകളെറിഞ്ഞ് ബാറ്റ്സ്മാനെ പരീക്ഷിക്കുന്ന ഒരാളുണ്ട്.... സാഷാല്‍ വസിം അക്രം... അയാളെ പോലെ മികവുറ്റവനായി മറ്റൊരാളില്ല..'' അക്രം എന്തെന്നതിലും മനോഹരമായ ഒരുത്തരമില്ല...അത് കൊണ്ടാണ് കുമര്‍ സംഗക്കാര അയാളെ ടൈറ്റാന്‍ ഓഫ് ക്രിക്കറ്റ് എന്ന് വിളിച്ചത്...
ഒരോവറില്‍ ആറു ബോളുകള്‍ ആറ് രീതിയില്‍ എറിയുവാന്‍ കഴിവുളളവനായിരുന്നു അക്രം..പന്തിനെ അത്രയേറെ സ്വിങ്ങ് ചെയ്യിച്ചിരുന്നു അയാള്‍... പുതിയ ബോളിലും പഴയ ബോളിലും ഒരുപോലെ ഭീതി വിതച്ചവന്‍.... കാഴ്ച്ചയില്‍ സൗരവ് ഗാംഗുലിയുടെ റണ്ണപ്പ് പോലുമില്ല... മനോഹരമായ എന്നാല്‍ അനായാസേനെയെന്ന് തോന്നിക്കുന്ന ബൗളിങ്ങ് ആക്ഷന്‍... 135- 140 തിനപ്പുറം കടക്കാത്ത വേഗത... അയാളുടെ പല ബോളുകളും പക്ഷേ അണ്‍പ്ളെയബിള്‍ ആയിരിക്കും...എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പിച്ച് ചെയ്ത് കഴിഞ്ഞ് അയാളുടെ ബോളുകള്‍ വേഗത പ്രാപിക്കുന്നത്...പലപ്പോഴും ബാറ്റ്സ്മാന്‍െറ വിക്കറ്റുകളെടുത്താണ് അതവസാനിക്കുക... ഇന്‍സ്വിങ്ങറും ഔട്ട് സ്വിങ്ങറും ബൗണ്‍സറും റിവേഴ്സ് സ്വിങ്ങുമെല്ലാം അയാളുടെ ഓരോ ഓവറിലുമുണ്ടാകും... എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് അലന്‍ ലാമ്പിന്‍െറയും ക്രിസ് ലൂയിസിന്‍െറയും വിക്കറ്റുകളെടുത്ത് ഒരു ലോകകപ്പ് നേടി കൊടുത്തത്... റിവേഴ്സ് സ്വിങ്ങ് ചെയ്തൊരു ബോള്‍ ലാമ്പിന്‍െറ പ്രതിരോധം ഭേദിച്ചെങ്കില്‍ , അതിമാരകമാം വിധം ഇന്‍സ്വിങ്ങ് ചെയ്തൊരു ബോളാണ് ലൂയിസിന്‍െറ വിക്കറ്റെടുത്തത്... അതിന് മുമ്പ് തന്നെ ആ ഓവറില്‍ യോര്‍ക്കറും ഔട്ട് സ്വിങ്ങറും പരീക്ഷിക്കപെട്ടിരുന്നു... അയാളുടെ മറ്റൊരു യോര്‍ക്കറില്‍ പ്രതിരോധം കാത്തു സൂക്ഷിക്കാനുളള ശ്രമത്തിനിടയില്‍ സാക്ഷാല്‍ ബ്രിയാന്‍ ലാറ ആ ലോകകപ്പില്‍ പരിക്കേറ്റ് പോയത്...1999 ല്‍ രണ്ട് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ അയാള്‍ ശ്രീലങ്കക്കെതിരെ ഹാട്രിക്ക് നേടി.. അപ്രതീക്ഷമായി കളി തിരിക്കാന്‍ അയാള്‍ക്ക് അത്രയേറെ കഴിവായിരുന്നു...മുരളീധരന്‍ മറി കടക്കുന്ന വരെ ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയത് അക്രമമായിരുന്നു...ആദ്യമായി 500 എന്ന മാന്ത്രിക സംഖ്യ മറികടന്നതും അക്രം തന്നെ... ടെസ്റ്റില്‍ 414 വിക്കറ്റുകളോടെ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇടം കൈയന്‍ പേസറും അക്രം തന്നെ..
സഹീര്‍ അബാസിനെയും മുഷ്ത്താഖ് മുഹമ്മദിനെയും സ്വപ്നം കണ്ട അക്രം റമീസ് രാജയുടെയും ഇജാസ് അഹമ്മദിന്‍െറയും സഹപാടിയായിരുന്നു... ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ മേല്‍വിലാസം ഉണ്ടാക്കുന്നതിന് മുമ്പ് ഒരു ട്രയല്‍സില്‍ നിന്നും അക്രത്തെ കണ്ടെത്തി നാഷണല്‍ ടീമിലേക്കെത്തിച്ചത് മിയാന്‍ദാദയിരുന്നു... ഇമ്രാന്‍ വിട്ടു നിന്ന ന്യൂസിലാണ്ട് പരമ്പരയില്‍ അരങ്ങേറിയ അക്രത്തിന്‍െറ പക്ഷേ വളര്‍ച്ചയില്‍ നിര്‍ണായകമായത് ഇമ്രാനാണ്.... അദ്ഭുതകരമായ തുടക്കമൊന്നുമല്ല അക്രത്തിന്‍േറത്.. ആദ്യ ഏകദിനത്തില്‍. നാല് ഓവറില്‍ അയാള്‍ വഴങ്ങിയത് 33 റണ്‍സാണ്...1987 ലോകകപ്പില്‍ 40+ ആവറേജില്‍ ആകെ 7 വിക്കറ്റ് മാത്രമാണ് നേടാനായത്... പക്ഷേ ഇക്കാലത്തെല്ലാം അയാളുടെ പ്രതിഭയില്‍ പാക്കിസ്ഥാന്‍ വിശ്വാസമര്‍പ്പിച്ചിരുന്നു...
അക്രത്തെ പറ്റി പറയുമ്പോള്‍ വഖാറിനെ പറ്റി എഴുതാതിരിക്കാനാകില്ല...ഒരു കാലത്ത് ലോകക്രിക്കറ്റിലെ ബാറ്റിങ്ങ് നിരകളുടെ പേടി സ്വപ്നമായിരുന്നു ആ ജോഡി... പരസ്പരം കൂടുതല്‍ മികവുറ്റവനാകാന്‍ ആ ജോഡി മത്സരിച്ചപ്പോള്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വിജയിച്ച് കൊണ്ടിരുന്നു...1700 ലധികം വിക്കറ്റുകളാണ് ഈ ജോഡി ഇന്‍െറര്‍ നാഷണല്‍ ക്രിക്കറ്റില്‍ നേടിയത്... ഇടക്ക് പടലപിണക്കങ്ങളും പരിക്കിനാലും വഖാര്‍ പുറത്ത് പോയില്ലെങ്കില്‍ ഈ ജോഡി ഇനിയുമേറെ നേടിയേനെ...
അധികമേറെ ഉപയോഗിക്കപെടാന്‍ മറന്ന ഒന്നാണ് അക്രത്തിന്‍െറ ബാറ്റിങ്ങ്... സാക്ഷാല്‍ സച്ചിന്‍ ടെണ്ടൂലേക്കറെകര്‍ക്ക് ഒരിന്നിങ്സില്‍ നേടാനായതിനേകാള്‍ ഉയര്‍ന്ന സ്കോര്‍ അക്രം ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട് എന്നത് അയാളുടെ പ്രതിഭയുടെ ഏറ്റവും വലിയ ഉദ്ദാഹരണമാണ്... 1992 ലോകകപ്പ് ഫൈനലില്‍ നേടിയ 18 ബോള്‍ 32 അവശ്യസമയത്ത് മാത്രം ഉപയോഗിക്കപെട്ട പ്രതിഭാശാലിയായിരുന്നു അയാളെന്ന് മനസ്സിലാക്കാവുന്ന മറ്റൊരുദ്ദാഹരണം..
ഒരു ലോകകപ്പ് നേടാന്‍ സാധിച്ചില്ല എന്നതൊഴിച്ച് അക്രമെന്ന ക്യാപ്റ്റന്‍ എക്കാലത്തെയും വിജയമാണ്... 1999 ലോകകപ്പിന് തൊട്ടു മുമ്പുളള ഇന്ത്യന്‍ പര്യടനത്തിലും ഏഷ്യകപ്പ് ടെസ്റ്റ് പരമ്പരയിലും ഷാര്‍ജാകപ്പിലും അയാളുടെ ടീം അത്രയേറെ മേധാവിത്വം പുലര്‍ത്തി... ലോകകപ്പില്‍ ഫൈനലില്‍ മാത്രമാണ് അയാളുടെ ടീമിന് കാര്യങ്ങള്‍ കൈവിട്ട് പോയത്... അക്തര്‍, റസാഖ്, സഖ്ലെയിന്‍ പോലുളള പ്രതിഭകളെ ലോകക്രിക്കറ്റിന് നല്‍കിയതും അയാളുടെ നായകത്വം തന്നെ...
ഇന്ന് അക്രത്തിന് 54 വയസ്സ് തികഞ്ഞിരിക്കുന്നു... 2003 ലോകപ്പിലെ പാക്കിസ്ഥാന്‍െറ പരാജയത്തോടെ ആ കരിയര്‍ അവസാനിച്ച് പതിനേഴ് വര്‍ഷങ്ങളായിരിക്കുന്നു... ഒന്നെനിക്ക് പറയാനാകും... അക്രത്തെകാള്‍ മികവോടെ പന്തെറിഞ്ഞ ഒന്നിലേറെ ബൗളേഴ്സിനെ എനിക്ക് കാണിക്കാനാകും... പക്ഷേ ഞാന്‍ കണ്ട ഏറ്റവും സ്കില്‍ഫുള്ളായ പേസ് ബൗളര്‍ അക്രം തന്നെ...
ചെന്നൈ vs ബാംഗ്ലൂർ: നാളത്തെ മത്സരത്തിന് മുമ്പ് അറിയേണ്ടതെല്ലാം.
http://bit.ly/2FwTegb
നാളത്തെ ഐപിഎൽ മത്സരത്തിനായി കാത്തിരിക്കുകയാണ് നമ്മളെല്ലാവരും. പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരം ചെന്നൈയും ബാംഗ്ലൂരും തമ്മിലാണ്.
ധോണിയുടെ ശാന്തതയും, കോഹ്ലിയുടെ ആക്രമണോത്സുകതയും തമ്മിലുള്ള പോരാട്ടമായിരിക്കും നാളെ നമുക്ക് കാണാനാവുക.
എന്നാൽ എ.ബി ഡിവില്ലിയേഴ്സ് ബാഗ്ലൂരിനെ നയിക്കുമെന്നാണ് സൂചനകൾ.
മൂന്നാം ഏകദിനം; ഇന്ത്യ വരുത്താൻ സാധ്യതയുള്ള മൂന്നു മാറ്റങ്ങൾ
http://bit.ly/2tRfcou
നാളെ നടക്കാനിരിക്കുന്ന മൂന്നാമത്തെ ഏകദിന മത്സരത്തിൽ വിജയിച്ച് പരമ്പര നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിന് മുന്നോടിയായി ഇന്ത്യ വരുത്താൻ സാധ്യത ഉള്ള മൂന്ന് മാറ്റങ്ങൾ ഏതെല്ലാമെന്ന് നോക്കാം:
ഇന്ത്യക്ക് 8 റൺസിന്റെ വിജയം; 500 ഏകദിന മത്സരങ്ങൾ വിജയിക്കുന്ന രണ്ടാമത്തെ ടീം. തൊട്ടടുത്ത് പാകിസ്താൻ.
http://bit.ly/2HhCrjs
രണ്ടാം ഏകദിനത്തിൽ 8 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ഇന്ത്യ 500 ഏകദിന മത്സരങ്ങൾ ജയിക്കുന്ന രണ്ടാമത്തെ ടീമായി. ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ചതും ഇന്ത്യയാണ്(963).വിജയ ശരാശരി 54.65 ആണ്.
വി വി എസ് ലക്ഷ്മൺ ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തു; ടീമിൽ പന്തില്ല.
http://bit.ly/2BYmqeH
മുൻ ഇന്ത്യൻ ഇതിഹാസം ലക്ഷ്മൺ 2019 ലോക കപ്പിനായുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തു. എന്നാൽ ഡൽഹി കാപിറ്റൽ താരം ഋഷബ് പന്ത് ടീമിൽ ഇടം നേടിയില്ല. സ്റ്റാർ സ്പോർട്സ് ചാനലിലെ വിശകലന പരിപാടിയിലാണ് അദ്ധേഹം തന്റെ ടീമിനെ പ്രഖ്യാപിച്ചത്.
ടോസ് നേടിയാൽ കോഹ്ലി ഇന്നെന്ത് തിരഞ്ഞെടുക്കും; ബംഗ്ലുരുവിലെ ചരിത്രം അത് പറയും.
http://bit.ly/2C5i06b
ഇന്ത്യയും ഓസ്ട്രലിയയും തമ്മിൽ നടന്ന അദ്യ മത്സരത്തിൽ അവസാന പന്തിലായിരുന്നു ഓസീസ് വിജയം.
ഗ്ലെൻ മക്ഗ്രാത്ത് നമീബിയയെ തകർത്തിട്ട് ഇന്നേക്ക് 16 വർഷം; ബില്ലി ബൗഡൻ കയ്യുയർത്തി മടുക്കുന്ന കാഴ്ച!! വീഡിയോ__
http://bit.ly/2H1Kroy
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 302 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചു. എന്നാൽ 45 റൺസിന് നമീബിയയെ ചുരുട്ടികെട്ടി. അതിൽ 7 വിക്കറ്റും നേടിയത് മഗ്രാത്ത് ആയിരുന്നു
അദ്യ ട്വൻ്റി-ട്വൻ്റി: പത്തൊമ്പതാം ഓവറിലെ തന്ത്രം വെളിപ്പെടുത്തി ബുംമ്ര
http://bit.ly/2IzXUXd
12 പന്തിൽ നിന്നും ഓസീസിന് ജയിക്കാൻ 16 റൺസ്. കൈ വശം ഉള്ളത് അഞ്ച് വിക്കറ്റ്. പത്തൊമ്പതാം ഒാവർ എറിയാൻ വന്നത് അവസാന ഓവറുകളിൽ പന്തു കൊണ്ട് കവിത രചിക്കുന്ന ബും ബും ബുംമ്ര!!
2 വർഷം ക്രീസിന് വെളിയിൽ പോവാതെ ബെൻ സ്റ്റോക്ക്സ് എറിഞ്ഞ പന്തുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്; അതും റെക്കോർഡ്.
http://bit.ly/2BNs6s4
ഒരു ഫാസ്റ്റ് ബോളർക്ക് നോബോൾ എറിയാതെ എത്ര വർഷം കളിക്കാനാവും? സ്റ്റോക്ക്സ് പറയുന്നു, "എനിക്ക് രണ്ട് വർഷം വരെ"
ഹസ്റത്തുല്ലക്ക് സെഞ്ചറി; ട്വൻ്റി-ട്വൻ്റിയിലെ ഏറ്റവും ഉയർന്ന സ്കോർ,കുറച്ചധികം റെക്കോർഡുകൾ കൂടി തകർത്ത് അഫ്ഗാൻ ടീം.
http://bit.ly/2XksQy8
അന്താരാഷ്ട്ര ട്വൻ്റി-ട്വൻ്റി മത്സരത്തിൽ ശ്രിലങ്കക്കെതിരെ ഓസ്ട്രേലിയ 2016 ൽ നേടിയ 263/3 ഇന്നലെ പഴങ്കഥയായി.
സ്വന്തം രാജ്യത്തിനായി ഏകദിന ലോകകപ്പിൽ കളിക്കാത്ത 6 പ്രമുഖ താരങ്ങൾ
http://bit.ly/2E5Vxpy
ലോകകപ്പ് പോലുള്ള വലിയ വേദികളിൽ കളിക്കുക ഏതൊരു താരത്തിന്റെയും സ്വപ്നമായിരിക്കും. ദൗർഭാഗ്യവശാൽ ടീമിനായി എല്ലാം സമർപ്പിച്ച ചിലർക്ക് ആ വലിയ വേദിയിൽ കളിക്കാനുള്ള അവസരം കിട്ടിയിട്ടില്ല. ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത് അങ്ങനെയുള്ള ആറ് പേരെയാണ്.
ക്രിസ് ഗെയ്ലിനു പുതിയ റെക്കോർഡ്; പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ
http://bit.ly/2txxOtG
ഏകദിന മത്സരത്തിൽ തിരിച്ചു വന്ന ക്രിസ് ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയ ഒരു റെക്കോർഡ് കൂടി മറി കടന്നു. ലോക കപ്പോട് കൂടി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ അദ്യ മത്സരത്തിൽ 129 പന്തിൽ നിന്ന് 135 റൺസ് നേടിയിരുന്നു
പാകിസ്താനെതിരെ ക്രിക്കറ്റ് മാത്രമല്ല, എല്ലാ കളികളിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന് സൗരവ് ഗാംഗുലി.
http://bit.ly/2Sghuax
പുൽവാന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ക്രിക്കറ്റ് മാത്രമല്ല, മറ്റെല്ലാ മത്സരങ്ങളിൽ നിന്നും പിന്മാറണമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.
എക്കാലത്തെയും മികച്ച ഓസ്ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്തു രോഹിത് ശർമ; സ്മിത്ത് ടീമിലില്ല.
http://bit.ly/2SN9VwZ
ഇന്ത്യൻ സഹ നായകനായ രോഹിത് ശർമ എക്കാലത്തെയും മികച്ച ഓസ്ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്തു. മികച്ച ടീമിനെ തിരഞ്ഞെടുക്കൽ ഇപ്പൊ വൻ തരംഗമാണ്. പ്ലേയർ വോയ്സ് എന്ന ഫേസ്ബുക്ക് ചാനലിൽ ആണ് രോഹിത് തന്റെ ഇഷ്ട ഓസ്ട്രേലിയൻ ടീമിനെ തിരഞ്ഞെടുത്തത്.
ഒമാൻ 24 ന് ഓൾ ഔട്ടായി; രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റ്സ്മാൻ.
http://bit.ly/2NhjY7u
ലിസ്റ്റ് എ മത്സരത്തിൽ ഇതിലും കുറഞ്ഞ സ്കോറുകൾ ഉണ്ട്.
ഒമാൻ ക്രിക്കറ്റ് പുതിയൊരു റെക്കോർഡിന് ഉടമയായി. ലിസ്റ്റ് എ പട്ടികയിൽ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോർ ആണ് 24.
ഒമാൻ 24 ന് ഓൾ ഔട്ടായി; രണ്ടക്കം കടന്നത് ഒരേയൊരു ബാറ്റ്സ്മാൻ. Oman hit a new low on Tuesday (February 19) when they were bowled out for 24 in a List A match against Scotland at the Al Amerat Cricket Ground. Khawar Ali's 15 was the only double-digit score while as many as five batsmen were dismissed without scoring as Oman were skittled out for the fourth lowes...
നിർഭാഗ്യവശാൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്താകേണ്ടി വന്ന അഞ്ച് ഇന്ത്യൻ താരങ്ങൾ
http://bit.ly/UnluckyPlayersInIND
2000 ത്തിന് ശേഷം അരങ്ങേറുകയും നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിൽ തുടരാൻ കഴിയാത്തതുമായ അഞ്ച് ഇന്ത്യൻ താരങ്ങളെ പരിചയപ്പെടാം
ഓസ്ട്രേലിയൻ പരമ്പരക്ക് പുതിയ ഹെയർ സ്റ്റൈലുമായി ധോണി.
http://bit.ly/NewLukMSD
വ്യത്യസ്തമായ ശൈലിയിൽ മുടി കാത്ത് സൂക്ഷിക്കുക ധോണിയുടെ ഒരു പ്രത്യേകതയാണ്. അരങ്ങേറ്റ സമയത്ത് നീളൻ മുടി ആയിരുന്നെങ്കിലും പിന്നീട് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചപ്പോൾ അത് ഒഴിവാക്കി
പാകിസ്താൻ സൂപ്പർ ലീഗിന്റെ എല്ലാ മത്സരങ്ങളിൽ നിന്നും ഡ്രീം ഇലവൻ പിന്മാറി.
http://bit.ly/2GNqDVY
പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പ്രതിക്ഷേധിച്ച്, മരിച്ച ധീര ജവാന്മാർക്ക് ഐക്യദാർഖ്യം പ്രക്യാപിച്ചു കൊണ്ട് പ്രമുഖ ഗെയിമിങ് പ്ലാറ്റ് ഫോമായ ഡ്രീം ഇലവൻ പാകിസ്താൻ സൂപ്പർ ലീഗിന്റെ എല്ലാ മത്സരങ്ങളും ബഹിഷ്കരിച്ചു.
സ്റ്റാർക്കും, ക്വാജയും ആഷസ് പരമ്പരയിൽ കളിക്കരുതെന്ന് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ
http://bit.ly/StarcOut
കഴിഞ്ഞ ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിലെ മാത്രം ഫോം കണക്കാക്കി ആഷസ് ടീമിൽ ഉൾപെടുത്തരുതെന്ന് മുൻ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ. തന്റെ 15 അംഗ ആഷസ് ടീമിൽ നിന്ന് രണ്ട് പേരെയും തഴഞ്ഞത് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നിന്നും ഒരു എ.ബി ഡിവില്ലിയേഴ്സ്; 360 ഷോട്ടുകൾ അനായാസം കളിക്കുന്ന അണ്ടർ 19 താരം.
http://bit.ly/ABfrmIND
ഡിവില്ലിയേഴ്സ് എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച കാര്യം നമുക്കെല്ലാം അറിയാം. ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത് ഇന്ത്യൻ ഡിവില്ലിയേഴ്സിനെയാണ്.
ഇന്ത്യയിൽ നിന്നും ഒരു എ.ബി ഡിവില്ലിയേഴ്സ്; 360 ഷോട്ടുകൾ അനായാസം കളിക്കുന്ന അണ്ടർ 19 താരം. India got the second AB de Villiers, scores big sixes in the same style
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Tirur
676101
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Kalpakanchery, Malappuram
Tirur, 676551
Official Page Of AP ASLAM Football Tournament Committee