SSF Tirur Sector

This page is to bring you the events and news which happens in Tirur Sector under Sunni Students Fed

23/07/2023

2024
സാഹിത്യോത്സവ്
തിരൂർ വേദിയാകുന്നു

15/03/2023

മസ്ജിദു തഖ് വ
ഉദ്ഘാടനം

13/03/2023

തിരൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു.. ✨️

10/01/2023

Pax Moralia | Campus Expedition

SSF is celebrating "Golden Fifty" in the coming November to mark it's glorious fifty years. The celebration of fiftieth anniversary is conducted on the theme, "we the people of India", to emphasize the importance of youth in nation building and reassuring constitutional rights. As part of Golden Fifty, various projects, schemes and programmes across unit, sector, division, district, state and national levels are being organized.
SSF in the meantime of fifty years has marked it's strong presence in campuses by cultivating individuals with strong morals and ethics.
"Pax Moralia", is a campus expedition led by SSF leaders, which would cover Institutes of national importance, Central Universities, and other prominent higher education institutions in the country. The expedition would begin from Central University of Kerala and would conclude in the Central University of Jammu in the span of more than two months. Each campus unit would welcome the expedition team with organizing different programs pertaining to current social and political scenario of the country. When the currents of progressiveness flows against the collective goodwill of society, the call by "Pax Moralia" is to regain ethical and moral values that are degrading in the campuses with the advent of modernity.
Join your hands with SSF in this effort to create a better student community for the nation.

▪️ SSF India

30/08/2022

......

31/07/2022

AFTER 30 RESULTS

31/07/2022

AFTER 20 RESULTS

31/07/2022

AFTER 10 RESULTS

26/07/2022

SSF
TIRUR SECTOR
SAHITYOLSAV
2022, JULY 30,31
SATURDAY, SUNDAY
BAFAQY EDU ZONE
POOKAYIL
SSF Kerala

15/06/2022

വൈകാരിക ശക്തി പ്രകടനങ്ങൾ ശരിയല്ല: കാന്തപുരം

//ജാഥയോ റാലിയോ നടത്തി ശക്തി പ്രകടിപ്പിച്ചോ അല്ലെങ്കിൽ തുല്യ നാണയത്തിൽ ഭീഷണി മുഴക്കിയോ പ്രതിഷേധ പ്രകടനങ്ങൾക്ക് മുതിരുന്നത് ഈ സാഹചര്യത്തിൽ ശരിയല്ല. സർക്കാർ തന്നെ അത്തരമൊരു നിലവാരത്തിലേക്ക് തരം താഴുമ്പോൾ മാത്രമാണ് ഈ രീതിയിലുള്ള പ്രതിഷേധങ്ങളെ കുറിച്ച് പൗരസമൂഹം ചിന്തിക്കേണ്ടി വരുന്നത്.
ഇവിടെ നടന്നത് വ്യക്തികളുടെ നിയമലംഘനമാണ്. സർക്കാർ വൈകിയാണെങ്കിലും ചെറിയ നടപടികൾ എടുത്തിട്ടുമുണ്ട്. അത് പോരാ. കുറച്ചുകൂടി കർക്കശമായ നിലപാടുകൾ എടുക്കണമെന്ന് സർക്കാറിനെ നമുക്ക് ബോധ്യപ്പെടുത്താം. ഇതല്ലാതെ ബന്ധപ്പെട്ട സമൂഹത്തെ അധിക്ഷേപിക്കുന്ന നീക്കങ്ങളിലേക്ക് പോകുന്നത് ശരിയല്ല..//

(കാന്തപുരം ഉസ്താദുമായി രിസാല നടത്തിയ അഭിമുഖത്തിൽ നിന്ന് )




#പ്രോഫേറ്റ്മുഹമ്മദ്
#

06/06/2022

പ്രവാചക ശ്രേഷ്ഠർ മുഹമ്മദ് നബി (സ്വ) ക്കെതിരെ ബി ജെ പി നേതാക്കൾ നടത്തിയ വ്യക്തിഹത്യാപരമായ പരാമർശങ്ങൾ ഒരു വിഭാഗത്തോടുള്ള വെറുപ്പിന്റെ പ്രകടനം കൂടിയാണ്. മുസ്‌ലിംകളോടുളള വംശീയ വിദ്വേഷത്തിന്റെ പ്രതിഫലനമാണ് നബിനിന്ദയായും ആരാധനാലയങ്ങളിലേക്കുള്ള കൈയേറ്റമായുമെല്ലാം മാറുന്നത്. ഇസ്‌ലാലാമിക സമൂഹത്തിന് പ്രിയങ്കരമായതിനേയും ആദരണീയമായി കരുതുന്നവയേയുമെല്ലാം അവമതിച്ച് വിശ്വാസികളെ വൈകാരിക പ്രതികരണങ്ങളിലേക്ക് വലിച്ചിഴക്കാനാണ് സംഘ്പരിവാർ ശ്രമം. വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുളള ബി ജെ പിയുടെ തന്ത്രത്തിൽ വീഴാതിരിക്കാനുള്ള ജാഗ്രത വിശ്വാസികൾ കാണിക്കേണ്ടതുണ്ട്.
ബഹുസ്വരതയുടെ എല്ലാ സാധ്യതകളെയും തകർക്കുന്ന, സാമുദായിക സൗഹാർദ്ദത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പരാമർശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ്
വ്യക്തിഹത്യയുടെയും തെറിപ്രയോഗത്തിന്റെയും മാർഗം സ്വീകരിക്കുന്നത്. അവഹേളിക്കുന്നവരുടെ അസംബന്ധ പ്രസ്താവനകൾ കൊണ്ട് കളങ്കപ്പെടുന്നതല്ല തിരുനബിയുടെ മാതൃകാ വ്യക്തിത്വം. പക്ഷെ
അത്തരം പ്രവൃത്തികൾ നൽകുന്ന സന്ദേശം രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമല്ല.
ലോക സമൂഹം അങ്ങേയറ്റം ആദരവോടെ കാണുന്ന മുഹമ്മദ് നബി (സ്വ) യെ അപമാനിച്ച ബി ജെ പി നേതാക്കൾ അതിനാൽ സമൂഹത്തോടും മുസ്‌ലിം സമുദായത്തോടും പരസ്യമായി മാപ്പു ചോദിക്കേണ്ടതുണ്ട്.

©️ *എസ് എസ് എഫ് കേരള*

03/06/2022

#എൻ്റെ_വാക്കാണ്_എസ്_എസ്_എഫ്
#എൻ്റെ_വാക്കാണ്_ധാർമിക_വിപ്ലവം

07/05/2022

▫️ജാർഖണ്ഡിലെ കോദർമ
▫️ഗുജറാത്തിലെ രാജ്കോട്ട്
▫️ബീഹാറില ദർഭംഗ
▫️ഒഡീഷയിലെ കട്ടക്ക്
▫️വെസ്റ്റ് ബംഗാളിലെ ഇസ്‌ലാംപൂർ
▫️ആസാമിലെ കരിംഗഞ്ച്
▫️ത്രിപുരയിലെ അഗർത്തല
▫️മണിപ്പൂരിലെ ഗിരിബാം
▫️മഹാരാഷ്ട്രയിലെ യവത്മൽ
▫️തെലങ്കാനയിലെ ഹൈദറാബാദ്
▫️ആന്ദ്രാ പ്രദേശിലെ ഗുൽയാം
▫️ഗോവയിലെ വാസ്കോ
▫️കർണാടകയിലെ മംഗലാപുരം
▫️തമിഴ്നാട്ടിലെ കോയമ്പത്തൂർ
▫️കേരളത്തിലെ ആലപ്പുഴ
▫️ആന്തമാൻ നിക്കോബറിലെ പോർട്ട് ബ്ലയർ
▫️പിന്നെ ജമ്മു & കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് ഡൽഹിയിലും.

നാളെ SSF ന്റെ ഹരിശ്വേതനീലം പുതിയ ചരിത്രം തീർക്കുന്നു, രാജ്യം നിറയെ.

* #പുതിയ ആകാശങ്ങൾ*
* #പുതിയ സ്വപ്‌നങ്ങൾ*
* #എന്റെ എസ്എസ്എഫ് 50 ലേക്ക്*
* #ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്*

✨️✨️✨️✨️✨️✨️✨️✨️
India Conf.
May 08 Alappuzha

▫️

07/05/2022

തുഞ്ചന്റെ മണ്ണിൽ നിന്നും ആലപ്പുഴയിലേക്ക്🚍

07/05/2022

സ്നേഹമുള്ളവരെ,
നിങ്ങളുടെ ഹൃദയതാളത്തിന് അമ്പത് തികയുന്നു. എഴുപതുകളിലും എൺപതുകളിലും നിങ്ങൾ നെഞ്ചോട്‌ ചേർത്ത്, കണ്ണീരുപ്പ് കൊടുത്ത് വളർത്തിയ എസ് എസ് എഫ്, ചരൽ പാതകളിലൂടെ മടമ്പ് തേഞ്ഞു നിങ്ങൾ നടന്നു നടന്നു ഞങ്ങളിലേക്ക് കൈമാറിയ പ്രിയപ്പെട്ട പ്രസ്ഥാനം ഗോൾഡൻ ജൂബിലിയുടെ പെരുന്നാൾ പുലരികളിലേക്ക് നടക്കുകയാണ്.
നിങ്ങൾ കൈപിടിച്ചുയർത്തിയ ധീര വിപ്ലവങ്ങൾ ദേശങ്ങളും ഭാഷകളും താണ്ടി രാജ്യത്തെ ഓരോ ഗ്രാമങ്ങളിലേക്കും പടർന്നു വലുതാവുന്ന നാളിൽ അകം കുളിരോടെ പടച്ച റബ്ബിന് കണ്ണീർ സ്തുതികൾ അർപ്പിച്ചു നിങ്ങൾ പുതിയ തലമുറയെ ചേർത്തു പിടിച്ചു കൂടെ വേണം. നിങ്ങളാണ് ഈ വലിയ വിപ്ലവങ്ങളുടെ അവകാശികൾ. ഇപ്പോഴും അമരത്തിരിക്കുന്നവർ നിങ്ങളാണ് , ഇന്നലെകളിൽ ചൂട്ടുമായി മുന്നേ നടന്നവർ.
ഇരുണ്ട ഇടനാഴികളിൽ
നേർത്ത വെളിച്ചങ്ങൾ കൊണ്ട് വെട്ടം പറത്തി നിങ്ങളീ ധർമവ്യൂഹത്തെ നയിച്ച കാലങ്ങൾ ഓർമയിൽ തെളിയണം. മുൾവരമ്പുകളിൽ വേദന കൊണ്ട് പഠിച്ച പാഠങ്ങൾ പറയണം. ഓർമകളുടെ വസന്തകാലം അകമിൽ തെളിയണം. അന്ന് നിങ്ങൾ നട്ടു നനച്ച വിത്തുകൾ ആണേ ഇന്നീ കാണുന്ന വസന്തം.
വിപ്ലവം തുടരുകയാണവർ.
നമ്മുടെ ആത്മവിശ്വാസത്തിന് അൻപതിന്റെ അഴക് കൈവരുമ്പോൾ ആശീർവദിക്കാൻ നിങ്ങളുണ്ടാകണം. അനുഭവിക്കാനും.
എസ് എസ് എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലേക്ക് സാദരം സ്വാഗതം.

SSF Kerala Campus Syndicate
SSF Kerala

06/04/2022

SSF Kerala
പ്രവർത്തന ഫണ്ട് വിജയിപ്പിക്കുക

29/03/2022

എത്ര മേൽ മനോഹരമാണ്, ലളിതമാണ്, സമഗ്രവും സമ്പൂർണവുമാണ് മതം മനുഷ്യന് വിഭാവനം ചെയ്യുന്ന ജീവിതപരിപാടികൾ എന്ന തിരിച്ചറിവുകൾ നൽകിയാണ് ഇത്തവണ സെൻസോറിയം സമാപിച്ചത്. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളാൽ അരും കൊല ചെയ്യപ്പെട്ട വിശ്രുത സിറിയൻ പണ്ഡിതൻ ഷെയ്ക്ക് സഈദ് റമദാൻ ബൂഥ്വി (റഹിമഹുല്ലാഹ്) യുടെ ഓർമകളിലായിരുന്നു സെൻസോറിയം നഗരി സംവിധാനിച്ചത്. ഇസ്ലാമിക കർമശാസ്ത്രം എങ്ങനെയാണ് മതത്തെ സമ്പൂർണവും സമഗ്രവുമാക്കി തീർക്കുന്നത് എന്നതായിരുന്നു ഈ വർഷത്തെ സെൻസോറിയം തീം. മത വിജ്ഞനീയങ്ങളിൽ ആഴത്തിലുള്ള പഠന ഗവേഷണ വ്യവഹാരങ്ങൾക്ക് പുതിയ കാലത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സെൻസോറിയത്തിന്റെ സ്ഥാപിത താല്പര്യം. പതിറ്റാണ്ടുകളുടെ ജ്ഞാന സപര്യയിൽ തെളിച്ചം വന്ന അറിവനുഭവങ്ങളുമായി മൂന്നു ദിവസം ബൂഥ്വി സ്ഫിയറിൽ അതിഥികളായി എത്തിയത് അറിവിന്റെ അക്ഷയഖനികളായ മഹാ പണ്ഡിതർ. ആരാധനകൾ, കുറ്റവും ശിക്ഷയും, വൈവാഹിക നിയമങ്ങൾ, അനന്തരാവകാശം , ലിംഗ നീതി, ഉദാര കർമശാസ്ത്രം, ഖിലാഫത്ത്, ജിഹാദ്.. തുടങ്ങി വിവിധ കർമ ശാസ്ത്ര തലങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയായിരുന്നു മൂന്ന് നാൾ.
സ്വഭാവികമായും ശൈഖ് സഈദ് റമളാൻ ബൂഥ്വി റഹിമഹുല്ലാഹ് ചർച്ചയുടെ ഇടവേളകളിൽ എല്ലാം കടന്നു വന്നു. എന്ത് കൊണ്ട് ബൂഥ്വി കൊല ചെയ്യപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം, എന്താണ് പൊളിറ്റിക്കൽ ഇസ്ലാം സംഘങ്ങൾ അവരുടെ അനുയായികൾക്കിടയിൽ പഠിപ്പിച്ചു പാകപ്പെടുത്തി വിടുന്നത് എന്നതിൽ ഏറ്റവും പുതുതായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന കടുത്ത അസഹിഷ്ണുതയുടെ മൂർത്ത ഭാവങ്ങളായി സിറിയയിൽ അവർ പ്രയോഗിച്ചു എന്നതിൽ നമുക്ക് കണ്ടെത്താൻ കഴിയും.
പുതിയ കാലത്തെ ഇസ്ലാമിക പ്രബോധന രീതികൾ എങ്ങനെയാവണം എന്നതിൽ തെളിഞ്ഞ കാഴ്ചപ്പാടുള്ള അഗാധ പണ്ഡിതനായിരുന്നു ബൂഥ്വി. പൊളിറ്റിക്കൽ ഇസ്ലാമിനെ യഥാർത്ഥ ദീനിൽ നിന്നും വേർതിരിച്ചു അവതരിപ്പിക്കുന്നതിൽ ജാഗ്രത പുലർത്തിയ സൂക്ഷ്മശാലി. സൂഫി ഇസ്‌ലാമിന്റെ വാഹകനായിരുന്നു മഹാൻ. എല്ലാറ്റിനുമുപരി ശരീഅത്തിനെ നിലപാടാക്കിയവരുമായിരുന്നു. കൊല്ലപ്പെട്ടു, പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ കൊന്നുകളഞ്ഞു.
എന്തിന് എന്നറിയാൻ ബൂഥ്വിയുടെ നിലപാടുകൾ പരിശോധിക്കണം.

പുതിയ കാലത്ത്
ബൂഥ്വിയിൽ നിന്ന് നമുക്കൊരുപാട് പഠിക്കാനുണ്ട്.
പ്രധാനമായും രണ്ടു വിഭാഗങ്ങൾക്കെതിരെയാണദ്ദേഹം പോരാടിയത്. ഇസ്‌ലാമിൽ ഉദാരീകരണം വരുത്തണമെന്ന് വാദിച്ചവരാണ് ഒരു വിഭാഗം. ശരീഅത്തിന്റെ ചട്ടക്കൂടുകളിൽ നിന്ന് പുറത്തു കടക്കാനും അതുവഴി ഒരു ലിബറൽ ഇസ്‌ലാമിനെ ഉണ്ടാക്കിയെടുക്കാനും കച്ചകെട്ടിയവരായിരുന്നു അവർ. രാഷ്ട്രീയ അധികാരം നേടിയെടുക്കുന്നതിന് അനുഗുണമാം വിധം മതത്തെ അവർ 'ശരിപ്പെടുത്തി' എടുക്കാൻ ഉത്സാഹിച്ചു. യൂറോപ്യൻ കൗൺസിൽ ഫോർ ഫത് വ പോലെയുള്ള ഇഖ് വാൻ പശ്ചാത്തലമുള്ള ഇത്തരം സംഘങ്ങളെ ബൂഥ്വി ശക്തമായി എതിർത്തു. മദ്ഹബുകളെ നിരാകരിക്കുകയും പകരം പാശ്ചാത്യ പൊതു ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഉദാരീകരണം കർമ ശാസ്ത്രത്തിൽ കൊണ്ടുവരണം എന്നും വാദിക്കുകയും അതിനെ പ്രത്യയ ശാസ്ത്രപരമായി സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത യൂസുഫുൽ ഖറളാവി, ത്വാഹാ ജാബിറുൽ അൽവാനി പോലുള്ളവരെ നിശിതമായി വിമർശിച്ചു. 'ഫിഖ്ഹുൽ അഖല്ലിയാത്ത്' ഇസ്ലാമിനെ ഭിന്നിപ്പിച്ചു നശിപ്പിക്കാനുള്ള പശ്ചാത്യൻ കുതന്ത്രങ്ങളുടെ ഭാഗമാണ് എന്ന് അദ്ദേഹം തുറന്നടിച്ചു. പാശ്ചാത്യൻ പൊതു ബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഫത് വകളെ അദ്ദേഹം നിരകരിച്ചു. എങ്ങനെയെങ്കിലും ജനങ്ങൾക്കിടയിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയെടുക്കുക എന്ന രീതി ഇസ്ലാമിക പ്രബോധനം അല്ലെന്ന് തന്നെ അദ്ദേഹം സമർത്ഥിച്ചു.

രണ്ടാമത്തെ വിഭാഗം പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകളാണ്. നാട്ടിൽ കലാപങ്ങളും അസ്ഥിരതയുമുണ്ടാക്കരുതെന്ന് ബൂഥ്വി നിരന്തരം സമൂഹത്തെ ഉണർത്തുന്നുണ്ടായിരുന്നു. ഏതു കാര്യത്തെയും വൈകാരികതയോടെ സമീപിക്കുന്നതിനെയും വ്യവസ്ഥാപിത ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിനെയും അദ്ദേഹം തുറന്നെതിർത്തു. സിറിയയിൽ ബശാറുൽ അസദിനെതിരെ ആഭ്യന്തര കലാപം മുഴക്കി ലഹളയുണ്ടാക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ദഅവത്ത് എന്നതിനെ 'ഇസ്ലാമിക മത രാഷ്ട്രം സ്ഥാപിക്കൽ' ആയി വ്യാഖ്യാനിച്ച ഹാക്കിമിയ്യത്ത് വാദികളെ ബൗദ്ധിക സംവാദങ്ങളിലൂടെ അദ്ദേഹം ചെറുത്തു. പ്രക്ഷോഭം നയിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ മനസിൽ ഭീതി നിറക്കുകയും ചെയ്ത് രാജ്യത്തെ അസ്ഥിരപ്പെടുത്തരുത് എന്ന് അദ്ദേഹം ഭീഷണികൾക്കിടയിലും തുറന്ന് പറഞ്ഞു. ഇവിടെ ഇസ്ലാമിക ജീവിതം സാധ്യമാണെന്നും അസ്വസ്ഥത വിതക്കരുത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ കാതൽ. ആധുനിക ദേശരാഷ്ട്ര സങ്കല്പങ്ങൾക്കകത്ത് ജീവിക്കുന്ന മുസ്‌ലിംകൾ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചു നടത്തുന്ന വിപ്ലവങ്ങൾ ഇസ്ലാമികമാവില്ല എന്ന് തീർത്തു പറഞ്ഞു. അത്‌ പക്ഷെ എക്കാലത്തും എന്ന പോലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് സഹിച്ചില്ല. മുല്ലപ്പൂ വിപ്ലവം കൊടുമ്പിരി കൊള്ളുന്ന നാളുകളിലും ഇതല്ല ഇസ്ലാമിക പ്രവർത്തനം എന്ന് പറയാൻ അദ്ദേഹത്തിന് സന്ദേഹമുണ്ടായിരുന്നില്ല. ഫലം ക്രൂരമായി കൊല ചെയ്യപ്പെട്ടു ആ പണ്ഡിതൻ.
ബൂഥ്വി പറഞ്ഞത് ഇസ്‌ലാമിക ശരീഅത്ത് ആയിരുന്നു. അഹ്ലുസ്സുന്ന മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ സമീപനം ആയിരുന്നു. പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾക്ക് പക്ഷെ മറ്റൊരു ഇസ്‌ലാമിനെയായിരുന്നു ആവശ്യം. തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ച് വളച്ചെടുക്കാനും വ്യാഖ്യാനിക്കാനും സാധിക്കുന്ന ഒരു മതമായാണ് അവർ ഇസ്ലാമിനെ കണ്ടത്. സ്വാഭാവികമായും ബൂഥ്വി അവരുടെ ഹിറ്റ്ലിസ്റ്റിൽ കയറി. ബൂഥ്വിയുടെ നിലപാടുകൾക്ക് സമൂഹത്തിൽ അത്രമേൽ സ്വാധീനമുണ്ടായിരുന്നു.
തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുമെന്ന കാരണത്താൽ അവർ അദ്ദേഹത്തെ നിഷ്ഠൂരമായി വകവരുത്തി. വിശുദ്ധമായ പള്ളിയിൽ ഖുർആൻ പാരായണം ചെയ്തു കൊണ്ടിരിക്കെ അവർ ബൂഥ്വിയെ ബോംബെറിഞ്ഞു കൊന്നു കളഞ്ഞു.

ബൂഥ്വിയുടെ ജീവിതം നമുക്കെല്ലാമുള്ള വലിയൊരു സന്ദേശമാണ്. അവയെല്ലാം തന്നെ ഇക്കാലത്തും പ്രസക്തമാണ്.
ഒരു പണ്ഡിതൻ എങ്ങനെയായിരിക്കണമെന്ന്, നിലപാടുകൾ എങ്ങനെ രൂപീകരിക്കണമെന്ന് പഠിപ്പിച്ചു വെച്ചാണ് അദ്ദേഹം പോയത്. അതിവൈകാരികതയല്ല, മറിച്ച് ശരീഅത്തിനെ ചേർത്തു പിടിക്കുന്ന വിവേകമാണ് മുസ്ലിമിൻ്റെ മുഖമുദ്ര എന്ന് അദ്ദേഹം ജീവിച്ചു കാണിച്ച് തന്നു. സയ്യിദ് ഖുത്ബും ഹസനുൽ ബന്നയും അബുൽ അഅലാ മൗദൂദിയും അടക്കമുള്ളവർ പ്രചാരം കൊടുത്ത പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ധാരയെ തുറന്നെതിർക്കാൻ പാരമ്പര്യ മുസ്‌ലിം സമൂഹം എക്കാലത്തും മുന്നോട്ട് വന്നിട്ടുണ്ട്. അവരുടെ കണ്ണിയിൽ ഏറ്റവും സമീപകാലത്തെ വലിയ സാന്നിധ്യമായിരുന്നു ബൂഥ്വി. കേരളത്തിൽ സമസ്തയുടെ പണ്ഡിത നേതൃത്വം ആദ്യ കാലം മുതൽ തന്നെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളോട് സ്വീകരിക്കുന്ന സമീപനം ഇതിന്റെ തുടർച്ചയായിരുന്നു. നൂറുൽ ഉലമ എം എ ഉസ്താദിനെ പോലുള്ള ധിഷണാ ശാലികളായ പണ്ഡിതർ അതിന് വേണ്ടി പേജുകളും സ്റ്റേജുകളും നിരന്തരം ഉപയോഗിച്ചിരുന്നു എന്നത് ചരിത്രം പരതുമ്പോൾ നമുക്ക് കാണാനാവും. ചെറിയ പ്രശ്നങ്ങളെ പോലും പർവ്വതീകരിച്ചു ഭരണകൂടത്തിനെതിരെ ജന വികാരം ഉയർത്തുക എന്നതല്ല മത പ്രബോധനത്തിന്റെ രീതി ശാസ്ത്രം. അതിനർത്ഥം സമരങ്ങൾ വേണ്ട എന്നല്ല. സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിന്റെ ഭാഗമായി നമ്മുടെ ഭരണഘടന അനുവദിച്ച തിരുത്തൽ പ്രക്രിയകളാണ്. അത്‌ നീതി പൂർവ്വകം മാത്രമായിരിക്കണം. ഏറ്റവും അനുഗുണമായ തിരുത്തൽ പ്രക്രിയ ഏതാണോ അതാണ് സ്വീകരിക്കേണ്ടത്. ഇവിടെ ജീവിക്കാൻ കൊള്ളില്ലെന്ന ഭീതി ജനിപ്പിക്കൽ ആവരുത് മതതാല്പര്യമുള്ളവരുടെ പ്രവർത്തന രീതികൾ. നമ്മൾ ഇരകളാക്കപ്പെട്ടിരിക്കുന്നു എന്ന അപകർഷതയിൽ സമുദായത്തെ തളച്ചിടുകയുമല്ല നമുക്ക് ചെയ്യാനുള്ളത്. അഭിവാന്ദ്യരായ ഉലമ നേതൃത്വം പരിപാടിയിലുടനീളം യുവ പണ്ഡിതരെ ബോധ്യപ്പെടുത്തിയത് സൂഫി മധ്യമ നിലപാടുകളുടെ സൗന്ദര്യമായിരുന്നു. അതി വൈകാരിക പ്രകടനങ്ങളല്ല, മതം മുന്നോട്ട് വെക്കുന്ന സമഗ്രതയുടെ പ്രയോഗങ്ങളെയാണ് സമുദായം ഉൾക്കൊള്ളേണ്ടത്. അതിൽ രാഷ്ട്രീയമുണ്ട്, സമൂഹവും സാമൂഹിക വ്യവഹാരങ്ങളുമുണ്ട്. അതിൽ മുസ്ലിമും അമുസ്ലിമും ഉണ്ട്. മനുഷ്യരും ഇതര ജീവികളും ഉണ്ട്. എല്ലാവർക്കുമിടയിൽ മുസ്‌ലിം എങ്ങനെ ജീവിക്കണമെന്ന്, പെരുമാറണം എന്ന്, കൃത്യവും വ്യക്തവുമായ നിലപാടും രീതിശാസ്ത്രവും ഉണ്ട്.

© General Secretary, SSF Kerala

SSF Kerala

28/03/2022

രാജ്യത്തെ ഉണർത്തുന്നു !
SSF Kerala

24/03/2022

SSF Kerala
പാഠമുണ്ട് !
ലങ്കക്ക് !

15/03/2022

പൗരാവകാശങ്ങളുടെ കടക്കൽ കത്തി കയറ്റി കൊണ്ടാണ് ഹിജാബ് നിരോധന വിധി കോടതിയിൽ നിന്നും വന്നിട്ടുള്ളത്. ആർട്ടിക്കിൾ 25 പ്രകാരം ഓരോ പൗരനും അവന്റെ മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണ ഘടന അവകാശം നൽകിയിട്ടുണ്ട്. പൗരന്റെ വിശ്വാസങ്ങൾക്കാണ് അവിടെ പ്രാധാന്യം. ആ വിശ്വാസത്തിന്റെ ശരി തെറ്റുകൾ വിലയിരുത്തി തീർപ്പ് പറയാനുള്ള അധികാരമൊന്നും തങ്ങൾക്കില്ലെന്ന് ബഹുമാനപ്പെട്ട കോടതികൾ മനസിലാക്കേണ്ടതുണ്ട്. ഭരണ ഘടനയെ വ്യാഖ്യാനിക്കലാണ്, വിശ്വാസ സംഹിതകളെ നിരൂപണം ചെയ്യുകയല്ല കോടതികളുടെ ജോലി. ഹിജാബ് ഇസ്ലാം കാര്യത്തിൽ പെടുന്നില്ലെന്നും അത്‌ കൊണ്ട് അത്‌ ഉപയോഗിക്കേണ്ടതില്ലെന്നും കോടതി തീർപ്പ് പറയുന്നത് കുരുടൻ ആനയെ വർണ്ണിക്കുന്നതിന് തുല്യമാണ്. ഹിജാബ് മുസ് ലിംകൾക്ക് മതപരമായ അനിവാര്യതയല്ലെന്ന കോടതി കണ്ടെത്തൽ ഇസ് ലാമിക പ്രമാണങ്ങളെ നിരാകരിക്കുന്നതാണ്. വിശുദ്ധ ഖുർആനിലെ സൂറതുൽ അഹ്സാബിലെ ഹിജാബിന്റെ സൂക്തങ്ങൾ ഇസ് ലാമിലെ ഹിജാബ് സംസ്കാരത്തെ സംശയലേശമന്യേ സ്ഥാപിക്കുന്നതാണ്. അവയൊന്നും കാണാതെ ബാലിശമായ വാദങ്ങൾ നിരത്തി ഹിജാബ് നിരോധനത്തിന് അനുമതി നൽകിയ കോടതി നടപടി വിചിത്രവും, വസ്തുതാ വിരുദ്ധവുമാണ്.

ഒരാളുടെ മത വിശ്വാസം മറ്റേതെങ്കിലും പൗരന്റെ മൗലികാവകാശങ്ങളെ തടസ്സപ്പെടുത്താത്ത കാലത്തോളം അത്‌ വക വെച്ച് കൊടുക്കുക, അത്‌ ആചരിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കുക എന്നത് പൗരന് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശമാണ്. ഹിജാബ് വിഷയത്തിൽ മറ്റൊരാളുടെ ഏതെങ്കിലും അവകാശം കവർന്നിരിക്കുന്നു എന്ന് നിരീക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല. പകരം ഹിജാബ് വേണോ വേണ്ടയോ എന്ന് തീർപ്പ് പറയാനാണ് കോടതി മുതിരുന്നത്. രാജ്യത്തെ ഓരോ പൗരന്റെയും ഓരോ വിശ്വാസ ബോധ്യത്തെയും ഇത് പോലെ പരിശോധിച്ച് തീർപ്പ് പറയാൻ കോടതി മുതിർന്നാൽ അങ്ങനെ കോടതി ശരി വെച്ച വിഷയങ്ങൾ മാത്രം ആചരിക്കുക എന്നതിലേക്ക് രാജ്യമെത്തിയാൽ ഭരണ ഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യവും, ബഹുസ്വരതയുമായിരിക്കും തകരുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ ഉപയോഗിച്ച് തന്നെ ജനാധിപത്യാവകാശങ്ങ ളുടെ മരണം ഉറപ്പിക്കാനുള്ള നിഗൂഢ നീക്കങ്ങളെ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.

@ SSF KERALA

25/02/2022

SSF Kerala

06/02/2022

Hijab ban:
Blatant denial of fundamental right to freedom of religion
SSF Kerala SSF Kerala Campus Syndicate

27/01/2022

ഞങ്ങളുടെ നിലപാടുകളെ ഭയമുള്ളതാർക്കെല്ലാം ?

07/01/2022

അരാജകത്വം തന്നെ

04/12/2021

കേരളം പുഞ്ചിരിക്കുന്നു

01/12/2021

മലബാറിന്റെ കഥ

09/09/2021

കണ്ണൂർ സർവ്വകലാശാല എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ സംഘ പരിവാർ നേതാക്കളെ ഉൾപ്പെടുത്തുകയും, സംഘ പരിവാർ ആശയങ്ങളുടെ മാനിഫെസ്റ്റോ ആയി അറിയപ്പെടുന്ന ഗോൾവാൾക്കറുടെ
" വിചാരധാരയും "
സവർക്കറുടെ
" നാം അഥവാ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു."
എന്നീ കൃതികൾ പഠിപ്പിക്കുകയും ചെയ്യുന്ന നടപടി ചരിത്രത്തെ അവഹേളിക്കുന്ന മാപ്പർഹിക്കാത്ത പാതകമാണ്. അപര വിദ്വേഷത്തിന്റെ വിഷവിത്ത് വിതറുന്ന അത്തരം കുപ്രസിദ്ധ കൃതികൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാഗമാകുന്നുവെന്നത് അത്യന്തം അപകടകരവും, ലജ്ജാകരവുമാണ്. രാജ്യത്തിന് വേണ്ടി പ്രത്യേക സംഭാവനകളൊന്നും അർപ്പിക്കാത്ത, വർഗീയ, വിഭജന ആശയങ്ങളുടെ പ്രചാരകരും, പ്രയോക്താക്കളുമായ വ്യക്തികളെ സർക്കാർ സംവിധാനങ്ങളിലൂടെ പരിചയപ്പെടുത്തുന്നത് ഫാസിസത്തിന് മേൽ വിലാസമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിലും, അക്കാദമിക് സമിതികളിലും സംഘ് പരിവാരത്തിന്റെ പ്രത്യയ ശാസ്ത്ര വക്താക്കൾ പിടിമുറുക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു വേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അക്കാദമിക് സമൂഹത്തിൽ നിന്ന് ശക്തമായ എതിർ ശബ്ദങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിച്ച് വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കുകയും, നിഷ്പക്ഷരായവരെ ചുമതലകളിൽ നിയോഗിക്കുകയും വേണം.

*𝐒𝐒𝐅 KERALA*

08/09/2021
07/09/2021

Brutal, Nasty and Inhuman: Murderers of Delhi woman civil defence officer should be arrested*

New Delhi: SSF India strongly urges the authorities to arrest the murders of the Delhi gang-r**e victim. It is shame for the judicial system to sit idle while the bloodthirsty criminals behind this r**e and murder case are being protected by the police. Also, the negligence of mainstream media is very shameful. The media is obliged to stand with the victim irrespective of their identity. It is very disappointing to see the mainstream media working merely on communal lines. Rare of the rarest cases are no more rare in the country. Attacks against women, children and minorities are increasing day by day. Police should arrest the culprits and do justice to the victim immediately.




▪️ *SSF INDIA*

31/08/2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ അറബിക് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പാഠപുസ്തകത്തിൽ സലഫി- വഹാബി മൂവ്മെന്റിന്റെ സ്ഥാപകനും, പാരമ്പര്യ ഇസ്ലാമിന്റെ വൈരിയുമായ ഇബ്നു അബ്ദുൽ വഹാബിനെ മഹത്വവത്കരിച്ചു കൊണ്ടുള്ള പാഠഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നത് അത്യന്തം അപകടകരവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. മതപരിഷ്കരണമെന്ന പുറന്തോടണിഞ്ഞ് തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാമിന്റെ തനിമയെ നശിപ്പിക്കുകയും ചെയ്ത ഇബ്നു അബ്ദിൽ വഹാബിനെ കലർപ്പില്ലാത്ത ഇസ്ലാമിന്റെ വക്താവായാണ് വിവാദ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. മാത്രമല്ല വഹാബിസം എന്നത് പുതിയതായി രൂപപ്പെട്ട മറ്റൊരു സംഘടനയല്ല ഇസ്ലാമിന്റെ തനിപ്പകർപ്പാണെന്നുമുള്ള അവകാശ വാദവും പുസ്തകത്തിലുണ്ട്. ഇസ്ലാമിക ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള മതവികല പ്രസ്ഥാനങ്ങളിൽ ഒന്നു മാത്രമാണ് വഹാബിസം. അങ്ങിനെയൊരു സംഘടനയുടെ നേതാവിനെയും, സംഘത്തെ തന്നെയും വെള്ളപൂശാൻ സർക്കാർ ചിലവിൽ ശ്രമം നടക്കുന്നത് അത്യന്തം അപലപനീയമാണ്. പാരമ്പര്യ ഇസ്ലാമിന്റെ വക്താക്കളായ സുന്നി മുസ്ലിംകളെ ശിർക്കാരോപിച്ച് മതത്തിൽ നിന്ന് പുറത്താക്കുകയും ഒരു വേള സൗദി അറേബ്യയിൽ ഭീകര താണ്ഡവ മാടി നൂറുകണക്കിന് മുസ്ലിംകളെ കൊന്നൊടുക്കുകയും ചെയ്ത പാരമ്പര്യമുള്ള ഇബ്നു അബ്ദുൽ വഹാബിനെ നവോത്ഥാന നായകനായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ചരിത്രത്തിന്റെ ഫാസിസ്റ്റ് വത്കരണം പോലെ തന്നെ അപകടകരമാണ് ചരിത്രത്തിന്റെ വഹാബി വത്കരണവും. നവോത്ഥാനത്തിനു പകരം നശീകരണമായിരുന്നു ഇബ്നു അബ്ദിൽ വഹാബിന്റെ നേതൃത്വത്തിൽ നടന്നതെന്ന് ശൈഖ് സൈനീ ദഹ്‌ലാനെ പോലെയുള്ള ഹറമൈനിയുടെ ആധികാരിക ചരിത്രകാരൻമാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ്. മുല കുടിക്കുന്ന കുട്ടികളെ പോലും ക്രൂരമായി കൊന്ന സംഭവം അവർ വിവരിക്കുന്നുണ്ട്. ക്രൂരനായ മതവികല ഭ്രാന്തൻ എന്ന് മാത്രം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട ഒരു വ്യക്തിയെയാണ് അനാവശ്യമായ അലങ്കാരങ്ങൾ നൽകി അവതരിപ്പിക്കുന്നത്. ഇബ്നു അബ്ദുൽ വഹാബും സംഘവും നടത്തിയ അക്രമ പരമ്പരകളെ കുറിച്ച് ഇ മൊയ്തു മൗലവിയും, വഹാബി നേതാവായിരുന്നെ ഇ.കെ മൗലവിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന അൽ ഇത്തിഹാദ് മാസികയും എഴുതിയിട്ടുള്ളതാണ്. അങ്ങിനെ മോശം പ്രതിച്ഛായ മാത്രമുള്ള, ബഹുഭൂരിഭാഗം വരുന്ന പാരമ്പര്യ മുസ്ലിംകളെ ശത്രു പക്ഷത്ത് നിർത്തിയിട്ടുള്ള ഒരു വ്യക്തിയെ, നൻമയുടെ പ്രതീകമായി ചിത്രീകരിച്ച് പൊതുസമ്മതി നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകളുടെ തരിമ്പും പിൻബലമില്ലാത്ത, തെറ്റായ ചരിത്രത്തെ,
സർക്കാർ ചിലവിൽ പഠിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രസ്തുത പാഠപുസ്തകത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പല കാലങ്ങളിൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പാഠപുസ്തക കമ്മിറ്റികളിൽ കയറി പറ്റി ചരിത്രത്തിന്റെ ഈ അപനിർമ്മാണം നടത്തിയിട്ടുണ്ട്. മുസ്ലിം മുഖ്യധാരക്ക് ഒട്ടും സ്വീകാര്യരല്ലാത്ത മുജാഹിദ് നേതാക്കളുടെ ചരിത്രവും, വർണ്ണനകളും പാഠപുസ്തകങ്ങളിൽ തിരുകി കയറ്റിയിട്ടുണ്ട്. വഹാബി ആശയങ്ങളെ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചു കടത്താനുള്ള ഈ ശ്രമങ്ങളെയെല്ലാം എസ് എസ് എഫ് പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അവസാനം സർക്കാർ അവ തിരുത്തി പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. അക്ഷന്തവ്യമായ ആ തെറ്റ് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. അത് തിരുത്തിയേ മതിയാകൂ. ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ല താനും. അതിനാൽ അതിന്റെ പിറകിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. വിദ്യാഭ്യാസ രംഗത്തെ വഹാബീ വത്കരണത്തിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തുകയും വേണം.

©SSF KERALA

Want your place of worship to be the top-listed Place Of Worship in Tirur?
Click here to claim your Sponsored Listing.

Videos (show all)

@ സെൻസോറിയം
SSF തിരൂർ സെക്ടർ സമാപന സംഗമം
SSF TIRUR SECTOR SAHITYOLSAV 21
SSF TIRUR SECTOR SAHITHYOTSAV 2020 CLOSING CEREMONY

Address


Tirur
676101

Other Religious Organizations in Tirur (show all)
SSF PNK Sector SSF PNK Sector
Tirur, 676301

SSF Pattarnadakavu Sector

SKSSF Palathingal Palli Unit SKSSF Palathingal Palli Unit
Muneerul Islam Higher Secondary Madrassa, Vaniyannur-Thekkekkara
Tirur, 676103

SKSSF Palathingal Palli Unit Official Account

SKSSF താനൂർ മേഖല SKSSF താനൂർ മേഖല
Kannanthali
Tirur, PANAGATTOOR

വിജ്ഞാനം വിനയം സേവനം

മദീനത്തുൽ ഉലൂം മദീനത്തുൽ ഉലൂം
Tirur

മദീനത്തുൽ ഉലൂം ദർസ് കണ്ടമ്പാറ -വിദ്യ?

SKSSF Twalaba Kozhikode Area Committee SKSSF Twalaba Kozhikode Area Committee
SKSSF Twalaba Wing Kozhikode Area
Tirur

SKSSF twalaba Kozhikode areaCommittee

Skssf Mangalam Skssf Mangalam
Mangalam
Tirur, 676561

Samastha Kerala Sunni Students Federation ( SKSSF ) Mangalam Unit

SSF Kalpakanchery Sector SSF Kalpakanchery Sector
Office:/Youth Square Valavannur
Tirur, 676551

SSF KALPAKANCHERY SECTOR OFFICIAL

SKSSF perunthalloor unit SKSSF perunthalloor unit
Perunthalloor
Tirur, 676102

വിജ്ഞാനം വിനയം സേവനം

KMJ SYS SSF മണലിപ്പുഴ KMJ SYS SSF മണലിപ്പുഴ
Tirur, 676320

SYS and SSF are respectively the youth and students movement under the Samastha Kerala Jam-iyyathul

Fritz Memorial C.S.I. Church Codacal Fritz Memorial C.S.I. Church Codacal
Codacal
Tirur, 676108

Fritz Memorial C.S.I. Church, codacal, one of the oldest Basel mission churches in Malabar celebrated 150th anniversary. Founded by Rev. John Michael fritz in 1857.

MSM Cyber Team Tirur Zone MSM Cyber Team Tirur Zone
Tirur, 676101

It’s an online platform for MSM Tirur Zone

Triprangode SIVA Temple Triprangode SIVA Temple
Tirur, 676108

Triprangode SIVA Temple