Agri Guru

Agri Guru

Nearby schools & colleges

S K P Classes
S K P Classes
Ghaziabad 201001

കാർഷികപരമായ എല്ലാ അറിവുകൾക്കും കർഷക?

18/12/2021

*ചീര കൃഷി രീതി*

```കൃഷി രീതി – അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക്‌ കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ്‌ ഉത്തമം . ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്‍ത്തി വേണം നടാന്‍ .

മൂന്നാഴ്ച കഴിയുമ്പോള്‍ ചീരെ തൈകള്‍ പറിച്ചു നടാവുന്നതാണ് . നടാനുള്ള സ്ഥലം കളകള്‍ മാറ്റി രണ്ടോ മൂന്നോ വട്ടം കിളച്ചു നിരപ്പാക്കണം. ഈ സമയത്ത് അടിവളം നല്‍കണം. ഒരു സെന്റിനു 200 കിലോഗ്രാം ചാണകമോ മണ്ണിര കമ്പോസ്റോ അടിവളമായി ഉപയോഗിക്കാം .

നടാന്‍ ഉദ്ധേശിക്കുന്ന സ്ഥലത്ത് ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകള്‍ തയ്യാറാക്കണം. ഈ ചാലുകളിലാണ്‌ ചീര തൈ പറിച്ചു നടേണ്ടത്. രണ്ടു ചീര തൈകള്‍ തമ്മില്‍ അര അടിയെങ്കിലും അകലമുണ്ടയിരിക്കണം. പറിച്ചു നട്ടു 25 ദിവസത്തിന് ശേഷം ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്.ഓരോ വട്ടവും ചീര മുറിച്ച ശേഷം അല്പം ചാണകം ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

ചീരയരി പാകുമ്പോള്‍ അവ ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യതയുണ്ട്, അവ ഒഴിവാക്കാന്‍ ചീര അരികള്‍ക്കൊപ്പം അരിയും ചേര്‍ത്ത് പാകുക, ഉറുമ്പ് അരി കൊണ്ട് പോകും. മഞ്ഞള്‍ പൊടി വിതറുന്നത് നല്ലതാണ്, അത് ഉറുംബിനെ അകറ്റി നിര്‍ത്തും. അതെ പോലെ തടത്തിന്റെ ഒന്ന്-രണ്ടു അടി ചുറ്റളവില്‍ മണ്ണെണ്ണ/ഡീസല്‍ തളിക്കുന്നതും ഉറുംബിനെ അകറ്റി നിര്‍ത്തും. പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്.```

18/09/2021

18/09/2021

*തെങ്ങിന്റെ തടം തുറന്ന് വളം ഇടാം*

തെങ്ങിന്റെ തടം തുറന്ന് വളം ചെയ്ത് തുടങ്ങുന്ന സമയമാണല്ലോ ഇപ്പോൾ.അശാസ്ത്രീയമായ വളപ്രയോഗം ഒഴിവാക്കിയാല്‍ മികച്ച വിളവ് നേടാം. തെങ്ങിൻ്റെ തടം തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിലും അല്‍പം ശ്രദ്ധ നല്ലതാണ്. ഈ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം തെങ്ങിന്‍ തടത്തിലൂടെ ഭൂമിയില്‍ സംഭരിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ കൊടുക്കുന്ന വള പ്രയോഗവും പരിരക്ഷയും വരുന്ന ഒരു വര്‍ഷം നല്ല വിളവ് തെങ്ങില്‍ നിന്നു ലഭിക്കാനും സഹായിക്കും.

തടം തുറക്കുന്ന രീതി
തെങ്ങിന്‍ തടത്തിന്റെ ഒരു മീറ്റര്‍ ചുറ്റളവിലും ഒന്നര അടി താഴ്ച്ചയിലും മണ്ണെടുത്തു തടത്തിനു ചുറ്റിലുമായി വകഞ്ഞ് മാറ്റണം.തെങ്ങ് മുതല്‍ തടത്തിന്റെ വരമ്പ് വരെ 2 മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ വേണം തടം തുറക്കാന്‍. തെങ്ങിന്റെ വേരുകള്‍ ധാരാളം ഈ ഭാഗങ്ങളില്‍ ഉണ്ടാകും. ഇവ ചെറുതായി മുറിഞ്ഞാലും കുഴപ്പമില്ല. നന്നായി തടം തയാറാക്കേണ്ടത് തെങ്ങുകളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും വേനല്‍ക്കാലത്ത് പുതയിടാനും അത്യാവശ്യമാണ്. തടത്തില്‍ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കില്‍ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം .

വളപ്രയോഗം
കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം.ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞില്‍ , പയറു വര്‍ഗ്ഗ വിളകള്‍ എന്നിവയെല്ലാം നല്ലതാണ് .പച്ചിലകള്‍, തെങ്ങിന്റെ ഓല എന്നിവ വെട്ടി തടത്തില്‍ മുക്കാല്‍ ഭാഗം നിറയ്ക്കണം. അതിനു ശേഷം നാല് അല്ലെങ്കില്‍ അഞ്ച് കൊട്ട ചാണകം പച്ചിലകളുടെ മുകളില്‍ വിതറുക. തെങ്ങ് ഒന്നിന് രണ്ട് കിലോ എല്ലുപൊടി ഇതോടൊപ്പം ചേര്‍ക്കാം. പച്ചിലകളും വളവും മഴയില്‍ നഷ്ടപ്പെടാത്ത തരത്തിലാകണം തടം തയാറാക്കേണ്ടത്.

സ്ഥൂല ജൈവവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട തെങ്ങിന് 15 മുതല്‍ 25 കിലോ ജൈവവളങ്ങള്‍ ആവശ്യമാണ് .
പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടന്‍ വളങ്ങള്‍ പ്രയോഗിക്കാം. ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക് , എല്ലുപൊടി , കോഴിവളം, മത്സ്യ വളം,മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം . കടല പിണ്ണാക്ക് നല്ലതാണെങ്കിലും വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോള്‍ വേപ്പിന്‍ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂര്‍ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വേപ്പിന്‍ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം. ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .

മണ്ണിടല്‍
തടം തുറന്ന് വളങ്ങള്‍ ഇട്ട ശേഷം രണ്ടു മാസത്തിന് ശേഷമാണ് മണ്ണിടേണ്ടത്. ഈ സമയം കൊണ്ട് തടത്തില്‍ വീഴുന്ന മഴവെള്ളവും പച്ചിലകളും ചാണകവളവും എല്ല് പൊടിയുമെല്ലാം ചീഞ്ഞ് നല്ല വളമായിട്ടുണ്ടാവും. ഇതിന് മുകളിലേയ്ക്ക് ഒന്നോ രണ്ടോ കൊട്ട വെണ്ണീര് അഥവാ ചാരം നല്‍കാം. അതിനു ശേഷം നേരത്തെ വകഞ്ഞ് വെച്ച മണ്ണ് തടത്തില്‍ പച്ചില കമ്പോസ്റ്റിന്റെ മുകളിലേയ്ക്ക് വിതറി തടം അല്‍പ്പം ഉയര്‍ത്താം....
*കാർഷികവിചിന്തനം*

15/09/2021
18/08/2021

സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന കൂൺ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകൾ പരിചയപ്പെടുത്തുന്ന ട്രെയിനിംഗ് ഓഗസ്റ്റ് 27 വെള്ളിയാഴ്ച്ച ഓൺലൈൻ മാർഗത്തിലൂടെ സംഘടിപ്പിക്കുന്നു.
ഈ സൗജന്യ ഓൺലൈൻ ട്രെയ്‌നിംങ്ങിനുള്ള രജിസ്ട്രേഷനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിലേക്ക് പേര്, ജില്ല എന്നിവ വാട്സ്ആപ്പ് ചെയ്യുക.9605542061, 7403180193.

16/08/2021

*അവക്കാഡോ എങ്ങനെ വളർത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ*

Avocado

നിരവധി സൗന്ദര്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. അവക്കാഡോ ജ്യൂസ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കാൻ ഉത്തമമാണ്. അതേസമയം കേരളത്തിൽ ആദായകരമായി ചെയ്യാവുന്ന ഫലവൃക്ഷമാണ് അവക്കാഡോ. 10 വർഷം പ്രായമായ മരത്തിൽ നിന്ന് ഏകദേശം 300 മുതൽ 400 വരെ പഴങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫുൾട്ടി, പിൻകർട്ടൺ,പർപ്പിൾ ഹൈബ്രിഡ്,ഹാസ്, ട്രാപ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങൾ ലഭ്യമാണ്. ഫുൾട്ടി,പർപ്പിൾ ഹൈബ്രിഡ് എന്നിവയാണ് കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യം. ഒരുമരത്തിൽ നിന്ന് ഏകദേശം 50 കിലോ മുതൽ 300 കിലോ വരെ ലഭിക്കുമെന്നതാണ് അവക്കാഡോയെ വ്യത്യസ്തമാക്കുന്നത്.

അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ

☛ അവക്കാഡോ ജ്യൂസ് ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർധിപ്പിക്കും
☛ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്
☛ ശരീരഭാരം കുറയ്ക്കാൻ അവക്കാഡോ മികച്ചതാണ്
☛ ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ട ഒരു പഴമാണ് അവക്കാഡോ. ഇത് കുഞ്ഞിന്റെ ചർമ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെയും വളർച്ചയ്ക്ക് നല്ലതാണ്
☛ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും ഉത്തമമാണ്
☛ കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പ് മാറ്റാൻ സഹായിക്കും
☛ അവക്കാഡോ അരച്ചെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചാൽ മുടിക്കൊഴിച്ചിൽ കുറയും
☛ പ്രമേയത്തെ നിയന്ത്രിക്കാൻ സഹായിക്കും

അവക്കാഡോ എങ്ങനെ കൃഷി ചെയ്യാം

കുരുമുളപ്പിച്ചതോ ഗ്രാഫ്റ്റ് ചെയ്തതോ ആയ തൈകൾ നടുന്നതാണ് നല്ലത്. മഴക്കാലത്തിന് മുമ്പോ ശേഷമോ തൈകൾ നടന്നുതാണ് ഉത്തമം. കൂടാതെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ തൈകൾ നടരുത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തതിന് ശേഷം അടിവളമായി ചാണകം, ജൈവവള മിശ്രിതം എന്നിവ നിറക്കുക. ശേഷം അതിന് മുകളിൽ അൽപം മണ്ണിട്ടതിന് ശേഷം തൈകൾ നടുന്നതാണ് ഉചിതം. ചുവട്ടിൽ വൈക്കോലോ പച്ചിലകളോ ഇട്ട് പുതയിടുന്നത് നല്ലതാണ്. നട്ടതിന് ശേഷം ഇടയ്ക്ക് ഫംഗൽ ബാധ ഉണ്ടാകാതിരിക്കാൻ വേപ്പണ്ണ പേസ്റ്റ് ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. മീലിമൂട്ട,ശൽക്കകീടങ്ങൾ,മണ്ഡരി എന്നിവയാണ് അവക്കാഡോയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. മീലി മൂട്ടയ്ക്കും ശൽക്കകീടത്തിനുമെതിരെ വെർട്ടിസീലിയം ലെക്കാനി എന്ന ജൈവകീടനാശിനി പ്രയോഗിക്കുന്നത് നല്ലതാണ്.
അവക്കാഡോ കൃഷിയെക്കുറിച്ച് കൃഷിജാഗരണനോട് വിവരങ്ങൾ പങ്കുവച്ചത് വയനാട് കൽപ്പറ്റ സ്വദേശി എസ് കിരൺ.

Thanks
കാർഷിക വിചിന്തനം

10/08/2021

തെങ്ങ് കൃഷിയിൽ അഭിമുഖീകരിക്കുന്ന പ്രധാന കീടങ്ങളെ അറിയാനും അവയുടെ നിയന്ത്രണ നടപടികൾ മനസ്സിലാക്കാനും ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം വെബിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 ചൊവ്വാഴ്ച്ച വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താഴെ കൊടുക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് ക്ലിക്ക് ചെയ്യാം.
meet.google.com/xjh-spda-pyc

ICAR-Krishi Vigyan Kendra-Alappuzha
കൃഷി വിജ്ഞാന കേന്ദ്രം - ആലപ്പുഴ
കൂടുതൽ വിവരങ്ങൾക്ക്: 0479 2449268, 2959268

21/07/2021

🙏🙏 നമ്മുടെ അവസ്ഥ

Photos from Agri Guru's post 22/05/2021
വയനാട്ടിലെ ഒരു കിടിലൻ Nursery | 10 രൂപ മുതൽ ചെടികൾ | BAI'S GARDENS WAYANAD | ECOON PLANTS 05/02/2021

https://youtu.be/TJDWeyqQaDM

വയനാട്ടിലെ ഒരു കിടിലൻ Nursery | 10 രൂപ മുതൽ ചെടികൾ | BAI'S GARDENS WAYANAD | ECOON PLANTS plantsവയനാട്ടിലെ ഒരു കിടിലൻ Nursery | 10 രൂപ മുതൽ ചെടികൾ | BAI'S GARDENS WAYANAD | ECOON PLANTS |2021FB PAGE : https://www.faceboo...

coleus plant care and propagation | malayalam | ecoon plants 20/01/2021

https://youtu.be/DPV6xfziMiE

coleus plant care and propagation | malayalam | ecoon plants carecoleus plant care and propagation | malayalam | ecoon plants

60 ദിവസം മതി PINK LADY ഇങ്ങനെ വളരാൻ | ECOON PLANTS | Garden ideas 11/01/2021

https://youtu.be/oFyHC5rpMz8

60 ദിവസം മതി PINK LADY ഇങ്ങനെ വളരാൻ | ECOON PLANTS | Garden ideas ദിവസം മതി PINK LADY ഇങ്ങനെ വളരാൻ | ECOON PLANTS | Garden ideas garden ideas

23/10/2020

*മഞ്ഞൾ കൃഷി*

ലോകത്തെ മഞ്ഞൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യ 80% മഞ്ഞൾ ഉത്പാദിപ്പിക്കുന്നു. മഞ്ഞൾ മഹാരാഷ്ട്രയിലും വളരുന്നു. സതാര, സാംഗ്ലി, സോളാപൂർ, പർഭാനി, നന്ദേദ് എന്നിവിടങ്ങളിലാണ് മഞ്ഞൾ പ്രധാനമായും കൃഷി ചെയ്യുന്നത്. സമീപകാലത്ത് വിദർഭയിലും മഞ്ഞൾ വിസ്തീർണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞ കൃഷി ചെയ്യുന്ന പ്രദേശം സംസ്ഥാനത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം മഞ്ഞ കൃഷിയെക്കുറിച്ച് നമ്മൾ പഠിക്കും.

മഞ്ഞ കൃഷിക്ക് കാലാവസ്ഥയും ഭൂമിയും

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ മഞ്ഞൾ നന്നായി വളരുന്നു. മഞ്ഞുകാലത്തിന് തണുത്ത കാലാവസ്ഥ വളരെ അനുയോജ്യമാണ്. കിഴങ്ങുവർഗ്ഗത്തിന് തണുത്ത വായു അനുയോജ്യമായതിനാൽ മഞ്ഞൾ നന്നായി വളരുന്നു. മഞ്ഞൾ വളർത്താൻ 30 से C അനുയോജ്യമാണ്. നല്ല ഡ്രെയിനേജ് ഉള്ള ഇടത്തരം കറുത്ത പശിമരാശി ഈ വിളയ്ക്ക് വളരെ ഉപയോഗപ്രദമാണ്.

കൃഷിക്ക് മുമ്പുള്ള കൃഷി

കൂടുതൽ മണ്ണ് ഹ്യൂമസ് സമ്പുഷ്ടമാണ്, വിളവ് കൂടുതലാണ്. അതേസമയം പലതരം മഞ്ഞൾ ഉണ്ട്. കൂടുതൽ വിളവ് നൽകുന്ന ചില ഇനങ്ങൾ ഉണ്ട്. അവരുടെ പേരുകൾ ഇപ്രകാരമാണ് -

സേലം, കൃഷ്ണ, ഫൂലെ സ്വരൂപ, രാജപുരി, വൈഗാവ്,

നടീൽ സീസൺ

മെയ്, ജൂൺ മാസങ്ങളിലെ ആദ്യത്തെ മുഴുവൻ ആഴ്ചയാണ് മഞ്ഞൾ.

വിത്ത് സംസ്കരണം

പ്രാണികളെയും നഗ്നതക്കാവും ബാധിക്കാതിരിക്കാൻ 10 ലിറ്റർ വെള്ളത്തിൽ ക്വിനോൽഫോസ് 25% ലായനി 20 മില്ലി + 20 ഗ്രാം കാർബെൻഡാസിം ഉപയോഗിച്ച് വിത്ത് സംസ്കരണം നടത്തണം. വിത്ത് ചികിത്സയ്ക്ക് ശേഷം തൈകൾ തണലിൽ ഉണക്കണം.

കൃഷി രീതി

1) സാരി-വരമ്പ രീതിക്കായി, 75 സെന്റിമീറ്റർ അകലെ സാരി നടുകയും സാരിയുടെ ഇരുവശത്തും 30 സെന്റിമീറ്റർ മഞ്ഞൾ തൈകൾ നടുകയും വേണം.

2) വിശാലമായ വരമ്പയും സാരി രീതിയും നട്ടുവളർത്തണമെങ്കിൽ 1.5 മീറ്റർ അകലെ സാരി നടണം.

രാസവള പരിപാലനം

മഞ്ഞൾക്ക് 200 കിലോ നൈട്രജൻ, 100 കിലോ ഫോസ്ഫറസ്, ഹെക്ടറിന് 100 കിലോ പൊട്ടാഷ് ആവശ്യമാണ്.ഈ നൈട്രജന്റെ പകുതി മുളച്ച് 30 ദിവസത്തിന് ശേഷവും ബാക്കി 70 മുതൽ 75 ദിവസം വരെയും പ്രയോഗിക്കണം.

ജല മാനേജുമെന്റ്

വിള പരിപാലനം അനുസരിച്ച് 8 മുതൽ 10 ദിവസം വരെ ഇടവേളകളിൽ ജലപരിപാലനം നടത്തണം.

ഇന്റർക്രോപ്പിംഗ്

മഞ്ഞൾ കള കളമില്ലാത്ത വയൽ വളരെ പ്രധാനമാണ് അതിനാൽ 4 മുതൽ 5 വരെ കളകൾ ആവശ്യാനുസരണം ചെയ്യണം.

വിള കാലാവധിയും വിളവെടുപ്പും

ഏകദേശം 8 മുതൽ 9 മാസം വരെ അല്ലെങ്കിൽ 210 മുതൽ 270 ദിവസത്തിനുള്ളിൽ മഞ്ഞൾ

പഴുത്തതായി. വിളയുടെ ഇലകൾ മഞ്ഞനിറമാവുകയും 50% ത്തിൽ കൂടുതൽ വരണ്ടുപോകുകയും ചെയ്യുമ്പോൾ മഞ്ഞൾ വിളവെടുക്കുന്നുവെന്ന് മനസ്സിലാക്കാം. വിളവെടുപ്പ് സമയത്ത് ബൾബിന് പരിക്കേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മഞ്ഞൾ 250 മുതൽ 350 ക്വിന്റൽ ഈർപ്പം നൽകുന്നു, അത് നിങ്ങൾക്ക് നല്ല വിളവ് നൽകും..... *കാർഷികവിചിന്തനം*

21/10/2020

*കരിമീൻ കൃഷി*

മണ്ണിൽ നിന്ന് ഊറി വരുന്ന ജലമാണങ്കിലും കരിമീൻ കൃഷി ചെയ്യാവുന്നതാണ്

മറ്റു മൽത്സ്യ കൃഷികളെ അപേക്ഷിച്ചു ഒരുപാട് പ്രത്യേകത നിറഞ്ഞതാണ് കരിമീൻ കൃഷി, മറ്റ് മത്സ്യങ്ങൾ വളർത്തി വിപണിയിൽ എത്തിക്കുമ്പോൾ വളർത്ത് മത്സ്യം എന്ന ലേബലിൽ വില തീരെ കുറവായിരിക്കും കിട്ടുന്നത്, എന്നാൽ കരിമീനെ സംബന്ധിച്ചു വളർത്ത് മത്സ്യം എന്ന ലേബൽ ഇല്ല, കരിമീന് എല്ലായിപ്പോഴും കിലോഗ്രാമിന് 450 മുതൽ 600 വരെ വില ലഭിക്കും, ഉൽസവ സീസണുകളിൽ 800 വരെയും വില ലഭിക്കുന്നു.

കരിമീൻ കൃഷി നമ്മുടെ കുളങ്ങളിലും അതുപോലെ പാറമടകൾ എന്നിവിടങ്ങളിലും വിപുലമായി ചെയ്യാം. കൂടാതെ ടാങ്കുകളിലും ടാർപോളിൻ ഷീറ്റുകളിലും കരിമീൻ കൃഷി ചെയ്യാം. അതിനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം. ആദ്യം കുളങ്ങളിലും പാറമടകൾ പോലുള്ള സ്ഥലങ്ങളിലും ചെയ്യുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് നോക്കാം.

ഒരു സെന്റ് മുതൽ മുകളിലോട്ട് വലുപ്പുമുള്ള കുളങ്ങളിൽ കരിമീൻ കൃഷി ചെയ്യാവുന്നതാണ്. കുറഞ്ഞത് മൂന്നടി വെള്ളമെങ്കില്ലം നിർബന്ധമാണ്, ആഴം എത്ര കൂടിയാലും കുഴപ്പമില്ല. കരിമീൻ കൃഷി ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഉപയോഗശൂന്യമായ വെള്ളകെട്ടുകളോ, പാടങ്ങളോ, പാറമടകളോ ആണെങ്കിൽ ആദ്യം കള മത്സ്യങ്ങളെ കൊല്ലുവാൻ ആയി കുളത്തിലെ ജലം മുഴുവൻ വറ്റിക്കുക, ശേഷം ഉണക്കാൻ പറ്റുന്ന സ്ഥലം ആണങ്കിൽ ഒരാഴ്ച്ച നന്നായി വെയിൽ കൊള്ളിച്ചാൽ ഏറ്റവും ഉത്തമമായിരിക്കാം, ഇനി ഉണക്കാൻ പറ്റാത്ത സാഹചര്യമാണങ്കിൽ ജലം മുഴുവൻ വറ്റിച്ചതിന് ശേഷം ഒരിടയിൽ കൂടുതൽ ചേറ് ഉണ്ടങ്കിൽ ചേറ് നീക്കം ചെയ്ത് കളമത്സ്യങ്ങളെ കൊല്ലുവാനായി ബ്ലിച്ചിങ്ങ് പൗഡറോ, നഞ്ചോ ഉപയോഗിക്കേണ്ടതാണ്. രാസവസ്തുക്കളുടെ ഉപയോഗം പരമാവധി കുറച്ചാൽ നന്നായിരിക്കും തുടർന്ന് സെൻറിന് 5 കിലോ വീതം നീറ്റുകക്ക വിതറിയതിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് സെന്റിന് അഞ്ച് കിലോ ചാണകവും ഇടുക, വെള്ളത്തിൽ കലക്കി ഒഴിക്കുന്നതായിക്കും ഉത്തമം, അതിന് ശേഷം കരിമീനിനു പ്രജനനം നടത്തുവാനായി കുളത്തിന്റെ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ അതായത് കുളത്തിന്റെ വശങ്ങളിൽ നിന്ന് ഒരു മീറ്ററിനുള്ളിൽ മൺമാത്രത്തിന്റെ അവശിഷ്ടങ്ങളോ, മുളങ്കമ്പുകളോ ജലാശയത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിക്കുക .തുടർന്ന് പുറത്ത് നിന്ന് തൂമ്പ് വഴി ജലം അരിച്ച് കുളത്തിലേക്ക് കയറ്റുക, മൂന്ന് തവണ ആയിട്ടു വേണം ജലം കുളത്തിലേക്ക് കയറ്റുവാൻ. കുറഞ്ഞത് കുളത്തിന്റെ രണ്ടു വശങ്ങളിലെങ്കിലും തുമ്പ് വെക്കേണ്ടതാണ്. പുറത്ത് നിന്ന് ജലം കയറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ മണ്ണിൽ നിന്ന് ഊറി വരുന്ന ജലമാണങ്കിലും കരിമീൻ കൃഷി ചെയ്യാവുന്നതാണ്.Then place the carcasses or bamboo poles in various places in the pond at shallow depths within one meter from the sides of the pond to breed carp. The stalks should be placed on at least two sides of the pond.

പുറത്ത് നിന്ന് ജലം കയറി ഇറങ്ങുന്ന കുളങ്ങളിൽ ph ന് വത്യാസം ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്

കുളത്തിൽ ജലം കയറ്റി നിറച്ചതിന് ശേഷം നാലാം ദിവസം വെള്ളത്തിന്റെ ph പരിശോധിക്കുക.കരിമീന് വളരുവാൻ വേണ്ട ph 7നും 8 നും ഇടക്ക് നിൽക്കണം എന്നത് നിർബന്ധമാണ്, ph പരിശോധിക്കുമ്പോൾ 7 ൽ താഴെയാണങ്കിൽ സെൻറിന് 500 gm എന്ന രീതിയിൽ നീറ്റു കക്ക ജലത്തിൽ കലക്കി കുളത്തിലേക്ക് ഒഴിക്കുക. ഇനി ph 7 ന് മുകളിലാണങ്കിൽ ,10 സെൻറിന് ഒരു വലിയ വാഴ എന്ന കണക്കിൽ കുളത്തിൽ വാഴ പോളകൾ കീറി രണ്ട് ദിവസം ഇട്ടിരുന്നാൽ ph കുറയുന്നതായിരിക്കും .തുടർന്ന് ഹാച്ചറിയിൽ നിന്നോ, കരിമീൻ ബ്രീഡിങ്ങ് ചെയ്യുന്നവരുടെ കയ്യിൽ നിന്നോ ഗുണമേൻമയുള്ള കരിമീൻ വിത്തുകൾ വാങ്ങുക, കായലിൽ നിന്ന് കോരി പിടിക്കുന്നതോ, കുളം വറ്റിച്ചു പിടിക്കുന്നതോ ആയ കരിമീൻ കുഞ്ഞുങ്ങളെ ഒരു കാരണവശാലും വളർത്തുവാനായി കുളത്തിൽ നിക്ഷേപിക്കരുത്, ഇങ്ങനെ പിടിക്കുന്ന മീനുകൾക്ക് രോഗ പ്രതിരോധ ശക്തി കുറഞ്ഞതും,വളർച്ച മുരടിച്ചതുമായിരിക്കും. ഓക്സിജൻ നിറച്ച പോളിത്തീൻ കവറുകളിൽ വേണം കുഞ്ഞുങ്ങളെ വാങ്ങുവാൻ.കവറുകളിൽ നിന്ന് കുഞ്ഞുങ്ങളെ കുളത്തിലെ ജലത്തിലേക്ക് നിക്ഷേപിക്കുന്നതിന് മുൻപ് കവറുകൾ താപനില കൃത്യമാകുന്നതിന് വേണ്ടി അഞ്ച് മിനിറ്റ് ജലത്തിൽ മുക്കി വെക്കുക ,തുടർന്ന് കവറിന്റെ കെട്ട് അഴിച്ചതിന് ശേഷം കവറിൽ എത്ര ലിറ്റർ വെള്ളമുണ്ടോ അതിന്റെ രണ്ടിരട്ടി വെള്ളം ഒരു കപ്പ് ഉപയോഗിച്ചു അഞ്ച് മിന്നിറ്റ് കൊണ്ടു കവറിലേക്ക് കയറ്റുക ,ഇങ്ങനെ ചെയ്യുന്നത് കവറിലെ ജലവും കുളത്തിലെ ജലവും തമ്മിൽ താരതമ്യപ്പെടുവാനാണ്. ശേഷം സാവകാശം മത്സ്യകുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇറക്കിവിടുക. മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ദിവസം തീറ്റ നൽകണമെന്നില്ല.

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ഒരാഴ്ച്ചകഴിഞ്ഞു കുളത്തിലെ ജലത്തിന്റെ ph വീണ്ടും പരിശോധിക്കുക, പുറത്ത് നിന്ന് ജലം കയറി ഇറങ്ങുന്ന കുളങ്ങളിൽ ph ന് വത്യാസം ഉണ്ടാകുവാനുള്ള സാധ്യത കുറവാണ് ,അല്ലാത്ത സ്ഥലങ്ങളിൽ ph ന് വത്യാസം വന്നാൽ സെൻറിന് 500 gm എന്ന തോതിൽ നീറ്റ് കക്കാ വെള്ളത്തിൽ കലക്കിയതിന് ശേഷം രണ്ടു മണിക്കൂർ അനക്കാതെ വെക്കുക അപ്പോൾ നീറ്റുകക്കായുടെ പൊടി പാത്രത്തിന്റെ അടിഭാഗത്ത് അടിയും പാത്രത്തിന്റെ മുകളിൽ തെളിഞ്ഞു കാണുന്ന വെള്ളം കോരി കുളത്തിലേക്ക് ഒഴിക്കുക. മത്സ്യങ്ങൾ കിടക്കുന്ന വെള്ളത്തിന്റെ ph 7 ൽ താഴെയായാൽ മുകളിൽ പറഞ്ഞത് പോലെ വേണം ചെയ്യുവാൻ. (ടാങ്കുകളിലും, ടാർപോളിൻ കുളങ്ങളിലും ph ക്രമീകരിക്കുന്നതും ഇങ്ങനെ തന്നെയാണ് )

വർഷത്തിൽ 4 തവണ കരിമീൻ മുട്ടയിടും.

കുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം ആദ്യത്തെ ഒരു മാസം പ്രോട്ടീൻ അടങ്ങിയ പെല്ലറ്റ് തീറ്റ തന്നെ കൊടുക്കണം, മത്സ്യത്തിന്റെ ശരീരഭാരത്തിന്റെ നാല് ശതമാനം വേണം തീറ്റയായി നൽകുവാൻ, ആദ്യത്തെ ഒരു മാസത്തിന് ശേഷം നാച്ചറൽ കുളങ്ങളിൽ കരിമീനിനു എന്ത് ഭക്ഷണവും കൊടുക്കാവുന്നതാണ്, എന്ത് ആഹാരം കൊടുത്താലും വേവിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം, പിണ്ണാക്ക്, തവിട്, മരച്ചീനി, ചോറ്, എന്നിവയും നൽകാവുന്നതാണ്. കരിമീൻ ആറാം മാസം മുട്ടയിടുവാൻ തുടങ്ങും. കുളo ഒരിക്കിയ സമയത്ത് കുളത്തിൽ നിക്ഷേപിച്ച മൺമാത്രങ്ങളുടെ അവശിഷ്ടങ്ങളിലോ മുള കമ്പുകളിലോ ആയിരിക്കും കരിമീൻ മുട്ട പറ്റിക്കുന്നത്. മുട്ട പറ്റിച്ച് നാലം ദിവസം മുട്ടകൾക്ക് ജീവൻ ഉണ്ടാകുമ്പോൾ കരിമീൻ മുട്ടയിട്ടിരിക്കുന്ന ഭാഗത്ത് തന്നെ അഞ്ച് മുതൽ 20 വരെ കുഴികൾ ഉണ്ടാക്കും, ഇത്രയും കുഴികൾ ഉണ്ടാക്കുമെങ്കിലും ഏതെങ്കിലും ഒന്നോ രണ്ടു കുഴികളിലേ കുഞ്ഞുങ്ങളെ വെക്കുകയുള്ളൂ, ശത്രുക്കളെ തെറ്റിധരിപ്പിക്കാനാണ് ഇത്രയും കുഴികൾ ഉണ്ടാക്കുന്നത്. അഞ്ച് ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കുഴിയിൽ നിന്ന് കരിമീനുമെത്തു സഞ്ചരിച്ചു തുടങ്ങും. ഒരു തവണ മുട്ടയിട്ടു വിരിയുമ്പോൾ ശരാശരി 600 മുതൽ 1200 വരെ കുഞ്ഞുങ്ങളെ ലഭിക്കും, വർഷത്തിൽ 4 തവണ കരിമീൻ മുട്ടയിടും.

കരിമീൻ കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ് ഒറ്റതവണ വിത്ത് ഇറക്കിയാൽ മതിയാവും, അടുത്ത തവണ വിത്ത് ഉറക്കാൻ ഉള്ള കുഞ്ഞുങ്ങളെ അതിൽ നിന്ന് തന്നെ കിട്ടും, ആദ്യം നിക്ഷേപിക്കുന്ന കുഞ്ഞുങ്ങളെഏട്ടാം മാസം വിളവെടുക്കാവുന്നതാണ് ,ആ സമയം കരിമീൻ ശരാശരി 200 മുതൽ250 ഗ്രാം വരെ തൂക്കം വെക്കും, കരിമീൻ കൃഷിയുടെ മറ്റൊരു പ്രത്യേകത ആദ്യത്തെ എട്ടു മാസം കഴിഞ്ഞാൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും വിളവെടുക്കാം എന്നത്, എങ്ങനെ എന്നാൽ കരിമീനെ കുളത്തിൽ നിന്ന് വല ഉപയോഗിച്ചു കോരി പിടിക്കുമ്പോൾ 100 ഗ്രാം ഭാരത്തിൽ താഴെയുള്ള കരിമീനുകളെ കുളത്തിലേക് വിട്ടാൽ അടുത്ത മൂന്നാം മാസം അതിനെ വിളവ് എടുക്കുവാൻ കഴിയും, കരിമീൻ കുളങ്ങളിൽ വീണ്ടും വീണ്ടും മുട്ട വെച്ചു കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിനാൽ എല്ലാ മൂന്നാം മാസവും വിളിവെടുക്കാവുന്നതാണ്.

ക്യത്രിമ കുളങ്ങളിലെ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ട് നേരം ആഹാരം കൊടുക്കണം

2. ടാങ്കുകൾ, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ കരിമീൻ കൃഷി എങ്ങനെ ചെയ്യുവാൻ കഴിയും?
ടാങ്കുകൾ, ടാർപോളിൻ ഷീറ്റുകൾ എന്നിവയിൽ കരിമീൻ കൃഷി ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണം. ടാങ്ക് ,ടാർ പോളിൻ ഷീറ്റ് കുളങ്ങൾ എന്നിവ നിർമ്മിക്കുമ്പോൾ മുതൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഉണ്ട്. കൃത്രിമമായി ഉണ്ടാക്കുന്ന ഇത്തരം കുളങ്ങൾക്ക് മദ്ധ്യഭാഗത്തോ ,കുളത്തിന്റെ ഒരു വശത്തോ ഒരു അടിയെങ്കിലും താഴ്ച്ചയുണ്ടാവണം, ഇങ്ങനെ ചെയ്യുന്നത് മൂലം കുളത്തിലെ വേസ്റ്റ് ഒരു വശത്ത് മാത്രാമായി അടിയുന്നു, ഇങ്ങനെ അടിയുന്ന വേസ്റ്റ് നാല് ദിവസം കൂടുമ്പോൾ ഒരു പമ്പ് ഉപയോഗിച്ചു അടിച്ചു പുറത്ത് കളയേണ്ടതുണ്ട് ,വേസ്റ്റ് നീക്കം ചെയ്തില്ല എങ്കിൽ കുളത്തിൽ അമോണിയ ഉണ്ടാവുകയും മത്സ്യങ്ങൾക്ക് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കൃത്രിമ കുളങ്ങളിൽ ph നോക്കുന്നതും ,കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതും നാച്ചുറൽ കുളത്തിൽ ചെയ്യുന്നത് പോലെയാണ്, ക്യത്രിമ കുളങ്ങളിലെ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ട് നേരം ആഹാരം കൊടുക്കണം, അതും ഗുണനിലവാരമുള്ള പെല്ലറ്റ് ഫീഡ് തന്നെ കൊടുക്കണം അല്ലങ്കിൽ വെള്ളം പെട്ടന്ന് ചീത്തയാകും, ഓരോ മൂന്ന്ദിവസം കൂടുമ്പോഴും വെള്ളത്തിന്റെ ph പരിശോധിക്കണം, ഓരോ ആഴ്ച്ചയിലും കുളത്തിലെ ജലം പകുതിയെങ്കിലും മാറ്റിയാൽ നന്നാവും, ആയിരം ലിറ്ററിന് 60 മീൻശരാശരി ഇടുവാൻ കഴിയും, അക്വാപോണിക്സ് ,ബയോഫിൽറ്റർ ,RAS എന്നിവയിൽ ചെയ്യുന്നവർക്ക് 100 മീൻ കുഞ്ഞുങ്ങളേയും നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കുന്ന കുളത്തിൽ കരിമീൻ ജലത്തിൻറെ ഉപരിതലത്തിൽ വന്ന് നിക്കുന്നത് കണ്ടാൽ വെള്ളത്തിൽ ഓക്സിജൻ കുറവാണ് എന്ന് മനസിലാക്കണം, അപ്പോൾ ഒരു പമ്പ് ഉപയോഗിച്ചു കുമിളകൾ ഉണ്ടാകുന്ന രീതിയിൽ ജലം കുളത്തിലേക്ക് പമ്പ് ചെയ്താൽ മതിയാകും,കൃത്രിമ ടാങ്കിൽ നല്ല ഒരു എയറേറ്ററും ഫിൽറ്ററും ചെയ്യുകയാണങ്കിൽ കരിമീൻ വേഗം വളരുകയും ചെയ്യും.

3. കായലുകൾ, പുഴകൾ, മറ്റ്ജലാശയങ്ങൾ എന്നിവിടങ്ങളിൽ എങ്ങനെ കുട് കൃഷി ചെയ്യാം? എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

കരിമീൻ കൃഷിയിൽ ഏറ്റവും ചിലവു കുറഞ്ഞതും, ഏറ്റവും വേഗത്തിൽ വിളവെടുക്കാവുന്ന കൃഷി രീതിയാണ് കൂട് മത്സ്യകൃഷി, ഇത് സാധാരണ ചെയ്യുന്നത് കായലുകളിലും, പുഴകളിലും, മറ്റ് ഒഴുക്കുള്ള ജലാശയങ്ങളിലുമാണ്, എവിടെ ചെയ്താലും വെള്ളം നന്നായി കയറി ഇറങ്ങുന്ന സ്ഥലമായിരിക്കണം, കൂട് സെറ്റ് ചെയ്യുമ്പോൾ പുറം വലയും ഉൾവലയും ചേർന്ന രണ്ട് ലയറുകൾ ഉള്ള കൂട്ടിൽ വേണം മീൻ ഇടുവാൻ, കൂടിന് ഒന്നര മീറ്റർ താഴ്ച്ചയും ഉണ്ടായിരിക്കണം, കൂട് സെറ്റ് ചെയ്യുമ്പോൾ കൂടിന്റെ അടിഭാഗം മണ്ണിൽ നിന്ന് കാൽ മിറ്റർ എങ്കിലും പൊങ്ങി നിൽക്കണം, ഇല്ലങ്കിൽ കരിമീന്റെ കാഷ്ടവും ,തീറ്റയുടെ അവശിഷ്ടങ്ങളും കെട്ടി കിടന്ന് അമോണിയം രൂപം കൊള്ളും. രണ്ട് മീറ്റർ നീളവും വീതിയുമുള്ള കൂട്ടിൽ 500 കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ കഴിയും, മറ്റ് രീതിയിൽ വളർത്തുന്നതിനേക്കാൾ എളുപ്പം കരിമീന് വളരുവാൻ കൂട് കൃഷിയിൽ സാധിക്കും, വിളവെടുപ്പ് കൂട് കൃഷിയിൽ എളുപ്പം ആയതിനാൽ ഉൽസവ സീസണുകൾ നോക്കി കരിമീൻ വിറ്റാൽ കർഷകന് നല്ല വിലയും ലഭിക്കുന്നു.

മൽസ്യങ്ങൾ വില്പനയ്ക്ക്
Tilapia (2000 seeds/box) 2.60p
Tilapia (1500 seeds/box) 3 p
Tilapia (1000 seeds/box) 3.60p
Nutter (1000 seeds/box) 3 p
vala (1000 seeds/box) 4.00p
anabas (1000 seeds/box) 3.50 p
Katla,rohu,grass carp..etc (1000 seeds/box) 3.50p

എറണാകുളം ഭാഗത്തു മാത്രമേ വില്പന നടത്തുന്നുള്ളൂ. നെടുമ്പാശ്ശേരി എയർപോർട്ട് വരെയുള്ള ഭാഗങ്ങളിൽ ലഭിക്കും....... Phone number
8111974303
7306278025

I STED projects. 13/10/2020

I STED projects.

11/09/2020

നല്ല ഫ്രഷ് വെണ്ടക്ക ആളുകൾ മുറ്റത്ത് നിന്ന് പറിച്ചുകൊണ്ടു വരുന്നത് കാണുമ്പോൾ ഒരു കൊതി തോന്നാറില്ലേ? ശ്ശെടാ, എന്റെ വീട്ടിലും ഇത് ഉണ്ടായിരുന്നെങ്കിൽ എന്ന്...

വെണ്ടയ്ക്കാ തോരനോ മെഴുക്ക്പുരട്ടിയോ വെണ്ടയ്ക്കാ കറിയോ കൊണ്ട് വന്നിട്ട് കഴിച്ചോ ജൈവനാ എന്ന് പറയുമ്പോൾ ഒരു രുചിക്കൂടുതലും തോന്നാറില്ലേ?

ഒന്ന് മനസുവച്ചാൽ അതിലും നല്ല ജൈവ വെണ്ടയ്ക്കാ നമ്മുടെ മുറ്റത്തെത്തും.

വേനൽക്കാലത്തോ മഴക്കാലത്തോ കൃഷി ചെയ്യാവുന്നവയാണ് വെണ്ട.

പാകുന്നതിന് മുൻപ് 12 മണിക്കൂർ വിത്തുകൾ വെള്ളത്തിലിട്ട് വയ്ക്കണം. വേഗം വളരുന്നതിന് ഇത് നമ്മെ സഹായിക്കും.

ഇനി ജൈവവളം ചേർത്ത് കൃഷിയിടം ഒരുക്കാം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും മുട്ടത്തോട് പൊടിച്ചതും ചേർത്ത് മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം. മണ്ണ് തന്നെ വേണമെന്ന് വെണ്ടയ്്ക്ക് ഒരു വാശിയുമില്ല. ചെടിച്ചട്ടിയിലോ ഉപയോഗിക്കാത്ത പാത്രങ്ങളിലോ ഗ്രോ ബാഗിലോ അങ്ങനെ എവിടെ വേണമെങ്കിലും നടാം.

വിത്ത് നടുമ്പോൾ അതിലെ വെള്ള ഭാഗം മണ്ണിൽ താഴേക്കാക്കി നടുന്നതാണ് നല്ലത്. മണ്ണ് നനയും വിധം വെള്ളം നനച്ച് കൊടുക്കണം. വേനൽക്കാലത്ത് വെള്ളം നനയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. മുളച്ച് 4-5 ഇല വന്നാൽ 10 ദിവസത്തിലൊരിക്കൽ ജൈവവളം നൽകാം.

വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് കീടങ്ങളെ ഓടിക്കുകയുമാകാം.

കമ്പോസ്റ്റാക്കിയ അടുക്കള മാലിന്യം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിക്കാഷ്ടം ... ഒക്കെയും വളമാണ്.

ധാന്യങ്ങളും പാത്രങ്ങളും കഴുകുമ്പോൾ ഉണ്ടാകുന്ന വെള്ളം നമുക്ക് ഇവയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. ഒരു മാസം കഴിഞ്ഞാൽ നല്ല സുന്ദരക്കുട്ടപ്പന്മാരായ വെണ്ടയ്ക്കകളെ നമ്മുടെ വീട്ട് മുറ്റത്ത് നിന്ന് തന്നെ പറിച്ചെടുക്കാം. നമ്മൾ നട്ട വിത്ത് മുളച്ച് വന്ന് നമ്മൾ തന്നെ വിളവെടുക്കുമ്പോൾ എന്ത് സന്തോഷമായിരിക്കുമല്ലേ?! 😍😍

ആ സന്തോഷം നല്ല ഫോട്ടോകളായി പങ്കുവയ്ക്കൂ...

11/09/2020

*കോഴി കാഷ്ടം, സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ അപകടം*

*ഉപയോഗിക്കേണ്ട രീതി*

ഒരു ഉത്തമ ജൈവ വളം ആണ് കോഴി കാഷ്ഠം. എല്ലാവരും സാദാരണയായി ഇത് ഉപയോഗിക്കാറുണ്ട്. ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്.
കോഴി കാഷ്ഠം നേരിട്ട് ചെടികളിൽ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ് . കോഴിഫാമിൽ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും നാം സംഭരിക്കുന്നത് നേരിട്ടണ് നാം ഉപയോഗിക്കുന്നത് .
ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ല ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ ചെടികൾക്ക് അത് ദോഷം ചെയ്യുകയും , ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും. അതിനു കാരണം, സംസ്കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ്. അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും. കാരണം അതിന്റെ ജൈവ പ്രക്രിയ അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും . ആദ്യം ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു. രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം. അങ്ങിനെ 45 - 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ഠം ശരിയായ ജൈവ വളം ആകുന്നതു.

ശരിയായ രീതി...........

കോഴി കാഷ്ഠം ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ്. അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.

ജൈവവളം ആക്കുന്നതിന്............
കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 10 കിലോ കോഴിക്കാഷ്ടത്തി നു 3 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം.[പേടിക്കണ്ട പൊട്ടിതെറിക്കില്ല] നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും.

ഉപയോഗ ക്രമം:

തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടിൽ നിന്നും തണ്ടിൽ മുട്ടാതെ അകലത്തില്‍ മാത്രമേ ഇടാവൂ അതിനു ശേഷം നന്നായി നനക്കുക. നമ്മൾ നേരിട്ട് ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതി ജൈവ വളം ആക്കി ഉപയോഗിക്കുമ്പോള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 🐓🐓🐓🐓

1, കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ഠം ഇളക്കുംപോള്‍ വായയും, മൂക്കും ഒരു നനഞ്ഞ തോർത്ത്‌ കൊണ്ട് മൂടി കെട്ടുക.
2, ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത് .
3, ധാരാളം വെള്ളം ഒഴിക്കുക.

03/09/2020

*മത്തൻകുരു*

ധാരാളം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് മത്തങ്ങ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ബി വൈറ്റമിനുകള്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ എ തുടങ്ങിയ പലതും അടങ്ങിയിട്ടുണ്ട്.

മത്തങ്ങ മാത്രമല്ല, മത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് വറുത്തു കഴിക്കാം.

മത്തങ്ങാക്കുരു സ്ത്രീ പുരുഷന്മാര്‍ക്ക് ഒരുപോലെ സഹായകമാണെങ്കിലും പുരുഷന്മാര്‍ക്ക് ഇത് ഏറെ സഹായകമാണെന്നു വേണം, പറയാന്‍. ദിവസവും ഇത് അല്‍പം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

പുരുഷന്റെ വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങയുടെ കുരു. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ അതായത് പുരുഷ ഹോര്‍മോണ്‍ തോതുയര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇതിനു പുറമെ പുരുഷ ശേഷിയ്ക്ക് അത്യാവശ്യമായ പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, സിങ്ക്, പൊട്ടാസ്യം എന്നിവയും ഇതില്‍ ധാരാളമുണ്ട്.

പ്രോസ്‌റ്റേറ്റ് അഥവാ വൃഷണാരോഗ്യത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഇത്. ബിനൈന്‍ പ്രോസ്‌റ്റേറ്റിക് ഹൈപര്‍ പ്ലാസിയ എന്ന കണ്ടീഷന്‍ വരാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മൂത്ര വിസര്‍ജനത്തെ ബാധിയ്ക്കുന്ന ഒന്നാണിത്. വൃഷണ ഗ്രന്ഥിയ്ക്കു വലിപ്പം വര്‍ദ്ധിയ്ക്കുന്ന അവസ്ഥ. ഇതു തടയാന്‍ മത്തങ്ങയുടെ കുരു ഏറെ നല്ലതാണ്.

മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ അത്യുത്തമമാണ്. ഇതിലെ പ്രോട്ടീനുകളാണ് ഈ ഗുണം നല്‍കുന്നത്. ഇറച്ചി പോലുള്ളവ കഴിയ്ക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തുവാണിത്. 100 ഗ്രാം മത്തങ്ങയുടെ കുരുവില്‍ 23.33 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ഫോസ്ഫറസ് ധാരാളം അടങ്ങിയ ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ ഏറെ നല്ലതാണ്. ഇത് നല്ല ഊര്‍ജമുണ്ടാകാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഇത്. ഇതിലെ മഗ്നീഷ്യം ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ ശരിയായ ആരോഗ്യത്തിനും രക്തപ്രവാഹം നല്ല പോലെ നടക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ഇത്.

ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്നൊരു ഘടകമുണ്ട്. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുന്ന ഒന്നാണ്. ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്ന ഒന്നാണ്.

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാററി ആസിഡുകള്‍ ഏറെ സഹായകമാണ്. മീന്‍ കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ ത്രീ ഫാററി ആസിഡുകള്‍ ലഭിയ്ക്കാന്‍ കഴിയ്ക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണിത്.

ലിവര്‍ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് മത്തങ്ങയുടെ കുരു. ഇത് കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
ബിപിയ്ക്കു പറ്റിയ മരുന്നാണ് മത്തങ്ങയുടെ കുരു. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ബിപി നിയന്ത്രിയ്ക്കാന്‍ ദിവസവും ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഇതുവഴി രക്തധമനികളിലെ പ്രഷര്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം നല്‍കുകയും ചെയ്യും.
മത്തങ്ങയുടെ കുരു കലോറി തീരെ കുറവുള്ള ഒന്നാണ്. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പ് ഊര്‍ജമായി മാറ്റാനും സഹായിക്കുന്നു. ഇതു കൊണ്ടുതന്നെ ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം നീക്കാനുമെല്ലാം ഇത് അത്യുത്തമമാണ്. ഇതിലെ നാരുകലാണ് ഈ ഗുണം നല്‍കുന്നത്.

പ്രമേഹ നിയന്ത്രണത്തിനും മത്തന്‍ കുരു ഗുണം ചെയ്യും. ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതാണ്

03/09/2020

*കോളിഫ്ലവർ കൃഷി*

മഴക്കാലം വന്നതോടെ കർഷകർ നല്ല സന്തോഷത്തിലാണ്. സമയത്തിന് എത്തിയ മഴ, സാമാന്യമായ തോതിൽ തന്നെ ലഭിച്ച മഴ, എന്നിവയൊക്കെ കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Carrot, Beans, Beetroot, Turnip, Cauliflower, എന്നി പച്ചക്കറികൾ വളർത്തുന്ന ആഗസ്റ്റ് മാസം വന്നതോടെ കർഷകരെല്ലാം വളരെ തിരക്കിലാണ്.

Cauliflower, ഇന്ത്യയിൽ എല്ലാവരും ഇഷ്ടപെടുന്ന ഒരു പച്ചക്കറിയാണ്. ഇതിൽ വളരെയധികം പോഷകാംശങ്ങൾ അടങ്ങിയിരിക്കുന്നു.

കാലാവസ്ഥ

Cauliflower സാധാരണയായി തണുപ്പ് കാലങ്ങളിലാണ് വളരുന്നതെങ്കിലും, മെയ് മാസങ്ങളിൽ വളർത്തുന്ന ഇനങ്ങളും ഉണ്ട്. അധികവും വിളവെടുപ്പ് നടത്തുന്നത് September, February, എന്നി മാസങ്ങളുടെ ഇടയിലാണ്. 20 ഡിഗ്രി സെൽഷ്യസാണ് അനുയോജ്യമായ താപനില.

Cauli flower farming

അനുയോജ്യമായ മണ്ണ്
എല്ലാ മണ്ണിലും വളരുമെങ്കിലും കളിമണ്ണാണ് ഏറ്റവും അനുയോജ്യം. കാരണം കളിമണ്ണ് നനഞ്ഞിരിക്കുന്നതു കൊണ്ട് തന്നെ. PH മൂല്യം 2.5 നും 6.6 നും ഇടയിലുള്ളതായിക്കണം.

വിതയ്ക്കൽ
സാധാരണയായി വിതയ്ക്കാനുള്ള സമയം ആഗസ്റ്റും വിളവെടുപ്പ് നടത്തുന്നത് തണുപ്പുകാലങ്ങളിലുമാണ്. 250 kg Farm Yard വളം, മണലുമായി യോജിപ്പിച്ചാണ് ഇട്ടുകൊടുക്കേണ്ടത്. വിത്തുകൾ തമ്മിൽ ചുരുങ്ങിയത് 10 cm അകലമെങ്കിലും ഉണ്ടായിരിക്കണം. ലൈനികളിലായിരിക്കണം നടേണ്ടത്. ലൈനുകൾ തമ്മിലുള്ള അകലം 2 cm ആയിരിക്കണം. കീടനാശിനികൾ ഉപയോഗിച്ച് വിത്തുകൾ രോഗവിമുക്തമാക്കിയിരിക്കണം. ഒരുമാസത്തിനു ശേഷം മുളവരുന്നതാണ്.

വിളവെടുക്കൽ
വിതയ്ക്കൽ കഴിഞ്ഞ് 90-120 ദിവസത്തിനുള്ളിൽ വിളവ് പൂർണ്ണവളർച്ച എത്തുന്നതാണ്. ഈ സമയത്ത് കൃഷിസ്ഥലം ആഴ്ചയിൽ ഒരിക്കൽ നനച്ചുകൊടുക്കണം.

തലഭാഗം 6 to 8 ഇഞ്ചിനിടയിൽ വലുപ്പം വന്നാൽ Cauliflower വിളവെടുപ്പ് നടത്താവുന്നതാണ്. ഉടനെ തന്നെ 0 to 4 ഡിഗ്രിയിൽ സ്റ്റോർ ചെയ്‌ത്‌ വെക്കേണ്ടതാണ്. ഇല്ലെങ്കിൽ Cauliflower ചീഞ്ഞളിയാൻ സാദ്ധ്യതയുണ്ട്.

Cauliflower പല തരത്തിലുണ്ട്. എന്നാൽ താഴെ കൊടുത്തിരിക്കുന്നയാണ് അതിൽ പ്രധാനപ്പെട്ടവ :
Pant Shubhra
Pusa Deepali:
Pusa Synthetic:
Pusa Snowball
Pusa Snowball K-1

02/09/2020

*പച്ചക്കറി കൃഷിക്ക് കുറച്ചു നാട്ടു വൈദ്യം*

1. പച്ചക്കറി ചെടികളിലെ ചെറുപ്രാണുകളെ അകറ്റാന്‍ പുളിച്ച കഞ്ഞിവെള്ളം ആഴ്ചയില്‍ ഒരുദിവസം വെച്ച് ഇലകളുടെ രണ്ടു വശവും തളിച്ചു കൊടുക്കുക.

2. പയറിലെ ചാഴിശല്യം അകറ്റാന്‍ 10ഗ്രാം കാന്താരി മുളകും 50ഗ്രാം വെളുത്തുള്ളിയും കൂട്ടി അരച്ച് അരിച്ചെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.

3. പച്ചക്കറി വിത്തുകള്‍ വെളുത്ത വാവിനു രണ്ടു ദിവസം മുന്‍പ് നടുന്നത് തൈക്ക് ശക്തി കൂടാനും കീടരോഗങ്ങളില്ലാതെ വളരാനും സഹായിക്കും.

4. കിഴങ്ങുവര്‍ഗങ്ങള്‍ കറുത്തവാവു സമയത്ത് നടുന്നത് നന്നായി വളര്‍ന്നു വരാന്‍ സഹായിക്കും.

5. ഉലുവ 30-50ഗ്രാം ചതച്ച് പടവലം, പയര്‍ എന്നിവയുടെ ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ തണ്ടുതുരപ്പനെ പ്രതിരോധിക്കാം.

6. പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം കായം പൊടിച്ചു ചേര്‍ത്ത് മൊട്ടുകളില്‍ സ്േ്രപ ചെയ്യുക.

7. മത്തന്‍ വള്ളി വീശി മുന്നോട്ടു പോകുമ്പോള്‍ മുട്ടിന് മുട്ടിന് അല്‍പ്പം പച്ചച്ചാണകം വെച്ചു കൊടുക്കുന്നത് കായ പിടുത്തം കൂടാന്‍ സഹായിക്കും.

8. ചീര പാകുമ്പോള്‍ പത്തിരട്ടി മണലുമായി ചേര്‍ത്ത് വിതറിയാല്‍ ചീര അകലത്തില്‍ വളര്‍ന്നു വരും.

9. പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക.

10. പയറിന്റെ പൂകൊഴിച്ചില്‍ മാറാന്‍ ചാരം തടത്തില്‍ ചേര്‍ത്ത് കൊടുക്കുക.
(കടപ്പാട് )

02/09/2020

െങ്ങിൻതൈ_നടീലിന്റെ_രീതിശാസ്ത്രം

നമ്മുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തോട്ടവിളയാണ് തെങ്ങ്. സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലും സമ്പദ്ഘടനയിലും തെങ്ങ് ഗണ്യമായ പങ്ക് വഹിക്കുന്നു. വൈവിധ്യമാർന്ന ഉപയോഗ സാധ്യതകളുള്ള തെങ്ങും, തെങ്ങ് ഉൽപന്നങ്ങളും കേരളത്തിലെ കാർഷിക വ്യവസായ മേഖലയിലേക്ക് പലതരത്തിൽ പ്രയോജനം ചെയ്യുന്നുണ്ട്. വീണ്ടുമൊരു കാലവർഷം സമാഗതമായ ഈയൊരു വേളയിൽ പുതിയ തെങ്ങിൻതൈകൾ നടാനുള്ള വ്യഗ്രതയിലാണ് കേരളത്തിലെ കേരകർഷകരിപ്പോൾ. തെങ്ങിൻതൈ നടുമ്പോൾ നടീലിന്റെ രീതിശാസ്ത്രത്തെപ്പറ്റി നാം ബോധവാൻമാരായിരിക്കണം. അത്തരത്തിലുള്ള തെങ്ങിൻതൈ നടീലിന്റെ ശാസ്ത്രീയ രീതികളാണ് ചുവടെ പ്രതിപാദിച്ചിരിക്കുന്നത്.

ലക്ഷണമൊത്ത തൈകൾ

വിത്തുതേങ്ങയിൽ അന്തർലീനമായിട്ടുള്ള മിക്ക സ്വഭാവഗുണങ്ങളും തൈകൾ പ്രകടമാക്കും. അതുകൊണ്ട് തൈകളുടെ ആദ്യകാല സ്വഭാവങ്ങൾ പഠിക്കുന്നത് തൈ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നു. തൈയുടെ പൊക്കം, ഓലകളുടെ എണ്ണം മുതലായ സ്വഭാവങ്ങൾ പരിശോധിച്ചാണ് തൈ തിരഞ്ഞെടുക്കുന്നത്. ഒരു നല്ല തൈയ്ക്ക് ഉണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

∙ ഒമ്പത് മാസം പ്രായമാവുമ്പോൾ ചുരുങ്ങിയത് ആറ് ഓലകൾ ഉണ്ടായിരിക്കും.
∙ 10–12 സെ.മീ കണ്ണാടിക്കനം ഉണ്ടാവണം.
∙ നേരത്തെ ഓലകൾ വിരിഞ്ഞ് ഓലക്കാലുകൾ വേർപെട്ടിരിക്കണം.
∙ ഓലകൾക്ക് നല്ല പച്ച നിറം ഉണ്ടായിരിക്കണം.

തൈകൾ 9–12 മാസം പ്രായമാവുമ്പോൾ പറിച്ചു നടണം. ആദ്യം മുളച്ച തൈകൾ വേഗത്തിൽ വളരും. അവ നേരത്തെ പുഷ്പിക്കുകയും ചെയ്യും. നേരത്തെ മുളച്ച തൈകൾക്കാണ് ഏറ്റവും കൂടുതൽ വേരുകളുണ്ടാവുക. കൂടുതൽ വേരുകളുള്ള തൈകൾക്ക് കൂടുതൽ പൊക്കവുമുണ്ടായിരിക്കും.

പറിച്ചു നടൽ

കുഴികൾ തയാറായി കഴിയുമ്പോൾ തവാരണയിൽനിന്ന് തൈകൾ കൈക്കോട്ടുകൊണ്ട് ഇളക്കിയെടുക്കുക. ഇളക്കിയെടുത്ത തൈകളുടെ വേരുകൾ മുറിച്ചു കളയുക. കാലതാമസമുണ്ടായാൽ തൈകൾ തണലത്ത് സൂക്ഷിക്കണം. തൈകൾക്ക് കീടരോഗബാധയുണ്ടെങ്കിൽ നടാനുപയോഗിക്കരുത്.

പറിച്ചു നടുവാൻ പറ്റിയ കാലം

ജലസേചന സൗകര്യമുണ്ടെങ്കിൽ ഏപ്രിൽ മാസത്തിലും ജലസേചന സൗകര്യമില്ലെങ്കിൽ കാലവർഷം സമാഗതമാവുന്നതോടുകൂടിയും താഴ്ന്ന സ്ഥലങ്ങളിൽ സെപ്റ്റംബർ മാസത്തിലെ പെരുമഴയ്ക്ക് ശേഷവും നടുക.

നിലമൊരുക്കൽ

മണ്ണിന്റെ തരവും ഭൂമിയുടെ കിടപ്പും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്ത് നിലമൊരുക്കണം. തെങ്ങു കൃഷിചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്താണെങ്കിൽ പ്രത്യേകിച്ച് നിലമൊരുക്കേണ്ട ആവശ്യമില്ല. ഭൂമി ചരിഞ്ഞതും നിമ്നോന്നതവുമാണെങ്കിൽ കോണ്ടൂർ വരമ്പുകൾ നിർമിച്ചോ കോണ്ടൂർ ടെറസുകൾ ഉണ്ടാക്കിയോ നിലമൊരുക്കണം. നീർവാർച്ച കുറഞ്ഞ താഴ്ന്ന പ്രദേശമാണെങ്കിൽ ഒരു മീറ്റർ ഉയരമുള്ള കൂനകളോ വരമ്പുകളോ എടുക്കണം. ചെളിയുടെ അംശം കൂടിയ മണ്ണാണെങ്കിൽ മണൽ കലർത്തണം. തീരെ ആഴം കുറഞ്ഞ മണ്ണും തുടർച്ചയായി വെള്ളം കെട്ടിനിൽക്കുന്ന മണ്ണും തെങ്ങുകൃഷിക്കു യോജിച്ചതല്ല.

planting-coconut-palms-method1
തൈക്കുഴിയുടെ വലുപ്പം

കരുത്തുറ്റ ഒരു തെങ്ങിന്റെ കടഭാഗത്തിന് (ഭൂകാണ്ഡം) ഏകദേശം 75 സെ.മീ നീളമുണ്ടായിരിക്കും. ഈ ഭാഗം എപ്പോഴും മണ്ണിനടിയിൽ സ്ഥിതിചെയ്യണം. മണ്ണിന്റെ തരമനുസരിച്ച് തൈക്കുഴിയുടെ വലുപ്പം നിശ്ചയിക്കാം.

മണൽ മണ്ണ് : 75X 75X 75 സെ.മീ
പശിമരാശി മണ്ണ് : 100X100X100 സെ.മീ
ചെങ്കൽ മണ്ണ്: 45X45X45 സെ.മീ

ചെങ്കൽ മണ്ണിൽ കുഴിയുടെ അടിഭാഗത്തുള്ള മണ്ണിന്റെ കാഠിന്യം കുറയ്ക്കുവാൻ രണ്ട് കി.ഗ്രാം കറിയുപ്പ് തൈ നടുന്നതിന് 6 മാസം മുമ്പ് നിക്ഷേപിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ ആഴം കുറഞ്ഞ കുഴിക്കുള്ളിൽ തൈ നടുമ്പോൾ അതിന്റെ വളർച്ചയ്ക്ക് അനുസൃതമായി മണ്ണും മണലും ഇട്ട് കൂന ഉയർത്തിക്കൊണ്ടിരിക്കണം. കുഴികളെടുക്കാതെ മണ്ണിന്റെ ഉപരിതലത്തിൽ നട്ടു വളർന്ന തെങ്ങ് കാറ്റിൽ കടപുഴകി വീഴാൻ ഏറെ സാധ്യതയുണ്ട്. കുഴിയുടെ മുകൾഭാഗത്തുനിന്നും 25–30 സെ.മീ ആഴത്തിൽ മേൽമണ്ണും ചാരവും ആവശ്യമെങ്കിൽ മണലും ചേർത്ത മിശ്രിതം നിറച്ചതിനുശേഷം മധ്യഭാഗത്ത് ഒരു ചെറിയ കുഴിയുണ്ടാക്കി വേണം തെങ്ങിൻതൈ നടാൻ. തെങ്ങിൻതൈയുടെ കടഭാഗം മണ്ണിനാൽ മൂടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

planting-coconut-palms-method2
നടുന്ന അകലം

കേരവൃക്ഷത്തിന്റെ ഉൽപാദനക്ഷമതയെ ഗണ്യമായി സ്വാധീനിക്കുന്ന ഘടകമാണ് നടുന്ന അകലം. വൃക്ഷസാന്ദ്രത കൂടിയതുകൊണ്ട് നാളികേരോൽപാദനം കൂടണമെന്നില്ല. തെങ്ങ് നല്ലവണ്ണം കായ്ക്കണമെങ്കിൽ അതിന് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ഇടതിങ്ങി വളർന്നാൽ തെങ്ങുകൾ തമ്മിൽ സൂര്യപ്രകാശത്തിനും പോഷക മൂലകങ്ങള്‍ക്കുംവേണ്ടി മത്സരിക്കേണ്ടിവരും. ഇത് ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

നടീൽ സമ്പ്രദായങ്ങൾ അകലം

1. സമചതുര സമ്പ്രദായം 7.6 മീറ്റർ

2. ത്രികോണ സമ്പ്രദായം 7.6– 9.0 മീറ്റർ

3. ഒറ്റവരി സമ്പ്രദായം 5 മീറ്റർ (തൈകൾ തമ്മിലുള്ള അകലം)
9 മീറ്റർ (രണ്ടു വരികൾ തമ്മിലുള്ള അകലം)

4. ഇരട്ട വരി സമ്പ്രദായം 5 മീറ്റർ (ഒരു വരിയിൽ രണ്ടു തൈകള്‍ തമ്മിലുള്ള അകലം)
5 മീറ്റർ (ഇരട്ടവരിയിൽ രണ്ടു വരികൾ തമ്മിലുള്ള അകലം)
9 മീറ്റർ (രണ്ട് ഇരട്ട വരികൾ തമ്മിലുള്ള അകലം)

തൈകളുടെ സംരക്ഷണം

നട്ടയുടനെ തൈകൾക്ക് ഓലയോ മറ്റോ ഉപയോഗിച്ച്‌ തണൽ കൊടുക്കുക. തൈക്കുഴിയിൽ വെള്ളം കെട്ടിനിൽക്കുവാൻ അനുവദിക്കാതിരിക്കുക. മഴക്കാലത്ത് തൈയുടെ കണ്ണാടി ഭാഗത്തും ഓലക്കവിളുകളിലും അടിഞ്ഞു കൂടുന്ന മണ്ണ് യഥാസമയം നീക്കംചെയ്യുക. മഴക്കാലത്ത് തെങ്ങിൻതോപ്പിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നീർച്ചാലുകൾ ഉണ്ടാക്കുക. വേനൽക്കാലത്താണെങ്കിൽ നാലു ദിവസത്തിലൊരിക്കൽ തൈ ഒന്നിന് 45 ലീറ്റർ എന്ന തോതിൽ ജലസേചനം ചെയ്യുക. ചിതൽ, വേരുതീനിപ്പുഴു, കൊമ്പൻചെല്ലി, കൂമ്പഴുകല്‍ തുടങ്ങിയ കീട രോഗബാധക്കെതിരെ പ്രതിരോധ, നിയന്ത്രണ മാർഗങ്ങൾ യഥാസമയം അനുവർത്തിക്കുക.

തയാറാക്കിയത്: മുഹമ്മദ് സുഹൈബ് ഇസ്മായിൽ, കാർഷിക കോളജ്, പടന്നക്കാട്.
Mob: 9526838312

Want your school to be the top-listed School/college in Wayanad?
Click here to claim your Sponsored Listing.

Videos (show all)

Category

Telephone

Address


Wayanad
Other Education in Wayanad (show all)
ENDZ Sulthanbathery Branch ENDZ Sulthanbathery Branch
Endz Education Sulthan Bathery
Wayanad, 673592

5 to 10 STATE SYLLABUS DIGITAL GUIDE (MALAYALAM&ENGLISH) MEDIUM PSC DIGITAL GUIDE

Cardea Healthcare Wayanad Cardea Healthcare Wayanad
2nd Floor Annus Building, Police Station Road, Near Ambatt Book Stall, Sulthan Bathery
Wayanad, 673592

100 % Job oriented, AAPC Approved Medical Coding Academy in Wayanad, Sulthan Bathery.

G-TEC Meppadi G-TEC Meppadi
Wayanad

Computer educational institution

G-TEC Pulpally G-TEC Pulpally
Pulpally
Wayanad, 673579

Edu-Codeyaya Edu-Codeyaya
Kanneth Business Centre, 2nd Floor, Mahatma Gandhi Road, Above Federal Bank, Sulthan Bathery
Wayanad, 673592

THE DIGITAL LEARNING 🎓 🔘From the house of Codeyaya Technologies 🔘Be a Digital Marketing PRO👨‍💻👩‍💻 🔘Training & Internship

Psc smart workers Psc smart workers
Wayanad

Want to crack kerala psc in a smart way then come follow us

Qwon Wayanad Qwon Wayanad
Wayanad

Wiselearn Acadamy Wiselearn Acadamy
Sulthan Bathery
Wayanad, 673592

We offer the best OET, IELTS and CBT coaching

Western Ghats Institutions For Social Excellence Western Ghats Institutions For Social Excellence
Thondernadu PO, Korome
Wayanad, 670731

EDUCATIONAL INSTITUTION

Odappallam govt. highschool- wayanad Odappallam govt. highschool- wayanad
ODAPPALLAM
Wayanad, 673592

" TEAM WORK MAKES THE DREAM WORK"

Arividam Web Portal Arividam Web Portal
Wayanad

The complete Education Portal in Malayalam