MOSC Bathery Diocese

In 2009,H.G.Dr. Abraham mar Ephipanios Metropolitan took the charge of Sultan Bathery Diocese. In 2022, H.G. Presently, there are 48 churches under the Diocese.

In 1986,the diocese of Sultan Bathery is formed by organising all the churches from the District of Wayanad, some of the churches from the Nilagiri District of Tamilnadu and some other churches in Kannur District which were formerly the part of Malabar Diocese.During its initial days the diocese was directly under the administration of the then catholicos His Holiness Baselius ....Fr.Mathai Noora

08/03/2024

ബത്തേരി ഭദ്രാസനമർത്തമറിയ സമാജ ഏകദിന ധ്യാനം ചെറൂർ St.മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ :ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത നയിക്കുന്നു

08/03/2024

വയനാട് കുറുവയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി എസ് എസ് ) ജീവനക്കാരനും, പുൽപ്പള്ളി സെന്റ് ജോർജ് യാക്കോബായ ഇടവകാംഗവുമായ വെള്ളച്ചാലിൽ പോളിന്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

21/02/2024

സംസ്‌ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്ക് നൽകുന്ന റവന്യു അവാർഡിന് ശ്രീ ഷാജി വി കെ അർഹനായി.
നമ്മുടെ ഭദ്രാസനത്തിലെ കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും ഇടവക സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്ററുമാണ്.
അഭിനന്ദനങ്ങൾ;

17/02/2024

വയനാടൻ ജനതയ്ക്ക് ഐക്യദാർഢ്യം....
മനുഷ്യന്റെ ജീവന് തന്നെ ആണ് പ്രാധാന്യം...
രാഷ്ട്രീയം കളിക്കുകയും, പ്രതിഷേധിച്ച ജനങ്ങളുടെ ആവശ്യം കേൾക്കുന്നതിന് പകരം ജനങ്ങളെ പ്രകോപിതരാക്കാൻ ശ്രമിക്കുന്ന ജനപ്രതിനിധികളായ നേതാക്കളോടും, ലാത്തിചാർജ്ജ് നടത്തിയ പോലീസ് നടപടിയിലും മലങ്കര ഓർത്തഡോക്സ്‌ സഭ സുൽത്താൻ ബത്തേരി ഭദ്രാസനം പ്രതിഷേധിക്കുന്നു....
മലങ്കര സഭയുടെ വൈദികർ അനീഷ് അച്ചൻ്റെയും നിബിൻ അച്ചൻ്റെയും വാക്കുകളിലൂടെ ....

16/02/2024

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻബത്തേരി ഭദ്രാസനം കോളിയാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ മാടക്കര തിണ്ടിയത്തിൽ ശ്രീ ബിനോയ് ടി കെയുടെയും ശ്രീമതി ഷീജ സി കുര്യന്റെയും മകൻ ഏബൽ കുര്യൻ. സുൽത്താൻബത്തേരി സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും സുൽത്താൻബത്തേരി അൽ ഇത്തിഹാദ് ഫുട്ബോൾ അക്കാദമിയിലെ ഫുട്ബോൾ താരവുമാണ്. അബുദാബിയിൽ വച്ച് 2024 ഫെബ്രുവരി 16 17 18 തീയതികളിൽ നടക്കുന്ന (അണ്ടർ 16)മാഞ്ചസ്റ്റർ ട്രോഫി അബുദാബി കപ്പ് 2024 ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് സെലക്ഷൻ നേടി. അബുദാബി അൽ ഇത്തിഹാദ് ഫുട്ബോൾ ക്ലബ്ബിനു വേണ്ടി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു.

15/02/2024

ഒരു രൂപക്ക് ഹൃദയ പരിരക്ഷാ പാക്കേജ്ജുമയി പരുമല കാർഡിയോളജി

പരുമല: പരുമല ഇൻറർനാഷണൽ കാർഡിയോ തൊറാസിക്ക് സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് 2500 രൂപ വില വരുന്ന കാർഡിയാക് ചെക്കപ്പ് ഒരു രൂപയ്ക്ക് നൽകികൊണ്ടുള്ള പ്രഖ്യാപനം പ്രശസ്ത സിനിമാതാരം ശ്രീ രമേശ് പിഷാരടി നിർവഹിച്ചു. ഇസിജി, എക്കോ, ബ്ലഡ് ഇൻവെസ്റ്റിഗേഷൻ, കാർഡിയോളജിസ്ററ് കൺസൾട്ടേഷൻ അടങ്ങിയ ഈ പാക്കേജിന്റെ കാലാവധി 2024 മെയ് 15 വരെയാണ്.

നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷികാഘോഷം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ തിരുമേനി ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ സാമ്പത്തിക പരിമിതി ഉള്ളവർക്ക് 7,500 രൂപക്ക് ആൻജിയോഗ്രാം, 75,000 രൂപക്ക് സിംഗിൾ സ്റ്റെന്റ് (single stent) ആൻജിയോപ്ലാസ്റ്റി ചെയ്തു നൽകുന്ന പ്രത്യേക പാക്കേജ് പരിശുദ്ധ ബാവ തിരുമേനി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബർണബാസ്, ആശുപത്രി സിഇഒ ഫാദർ എം.സി പൗലോസ്, പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ, പ്രൊജക്റ്റ് ഡയറക്ടർ ശ്രീ. വർക്കി ജോൺ, കാർഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് നളിൻ കുമാർ, സീനിയർ കൺസൾട്ടന്റ്‌ ഡോ. ജോർജ് കോശി, കൺസൾട്ടന്റ്‌ ഡോ. റിനെറ്റ് സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഫിനാൻസ് കോർഡിനേറ്റർ ഫാദർ തോമസ് ജോൺസൻ കോർ എപ്പിസ്കോപ്പ, ചാപ്ലിൻ ഫാദർ ജിജു വർഗീസ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ഫാദർ റോയ് പി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. എബിൻ വർഗീസ്, കൺസൾട്ടന്റുമാരായ ഡോ. നകുൽ മഹേഷ് ബാബു, ഡോ. ജോയൽ ജെ കണ്ടത്തിൽ, ഡോ. ആര്യ എസ്, പീഡിയാട്രിക്ക് കാർഡിയോളജിസ്റ്റ് ഡോ. നിഷ ചന്ദ്ര ബാബു, കാർഡിയാക് അനസ്തേഷ്യ ഡോ. ഷാനിൽ ജോസ്, ഡോ. ബ്രൈറ്റ് പി ജേക്കബ് മറ്റു ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

15/02/2024

*മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്*

കോട്ടയം: സിഎംസി വെല്ലൂരിൽ B Sc. Nursing, Paramedical കോഴ്സുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2024 മാർച്ച് 15. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറം ലഭിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/3uBKkeK

For more details contact:

Fr. Jiju Varghese : 9497257303
Subi George John : 7907657934

ഫാ. ഡോ. വിവേക് വർഗീസ്
ജനറൽ സെക്രട്ടറി
15.02.2024

11/02/2024

75-ാം ജന്മദിനം ആഘോഷിക്കുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ, മോറാൻ മാർ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവ തിരുമേനിക്ക് ജന്മദിനത്തിൽ പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു..💛🙏

10/02/2024
18/12/2023

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും, റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള 2023-ലെ ഇന്റര്‍ ചര്‍ച്ച് ഡയലോഗ് കോട്ടയം ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ നടന്നു.

Photos from MOSC Bathery Diocese's post 16/12/2023

മർത്ത മറിയം സമാജം സുൽത്താൻ ബത്തേരി ഭദ്രാസന കലാമത്സരങ്ങൾ കമ്മന താബോർ സെൻ്റ് ജോർജ്ജ് പള്ളിയിൽ വെച്ച് നടത്തപെട്ടു. പള്ളി അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി കത്തീഡ്രൽ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും കേളകം സെൻ്റ് ജോർജ്ജ് വലിയ പള്ളി യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.
ഡിസ്ട്രിക്ട് തലത്തിൽ ബത്തേരി ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും കേളകം ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും നേടി.

Photos from MOSC Bathery Diocese's post 16/12/2023

സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ പ്രാർത്ഥന യോഗം ബത്തേരി ഡിസ്ട്രിക്റ്റ് നേതൃത്വത്തിൽ പ്രാർത്ഥന യോഗ വാരം നടത്തപ്പെട്ടു.

08/12/2023

ബാല - ബാലികാ ദിനം
(2023 ഡിസംബർ 10 - ഞായർ)

സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് തിരുമേനിയുടെ സന്ദേശം

07/12/2023

മർത്ത മറിയം വനിതാ സമാജം ഭദ്രാസന കലോത്സവം

07/12/2023

ദിനം 7

Photos from MOSC Bathery Diocese's post 06/12/2023

വയനാട് എം പി ശ്രീ രാഹുൽ ഗാന്ധിയുമായി സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത കൂടികാഴ്ച്ച നടത്തി.

06/12/2023

ദിനം 6

06/12/2023

ദിനം 5

06/12/2023

ദിനം 4

03/12/2023

ദിനം 3

03/12/2023

ദിനം 2

Photos from MOSC Bathery Diocese's post 03/12/2023

നമ്മുടെ ഭദ്രാസനത്തിലെ ഗൂഡല്ലൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് തിരുമേനി ഇടവക സന്ദർശനം നടത്തുകയും ഞായറാഴ്ച (03/12/2023) വി. കുർബ്ബാന അർപ്പിക്കുകയും ചെയ്തു.

30/11/2023

യൽദോ നോമ്പ് - ഒന്നാം ദിവസം

Dr. Geevarghese Mar Barnabas Metropolitan

Photos from MOSC Bathery Diocese's post 29/11/2023

54-ഏറാളമൂല മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരി. പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളും പരി. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പുതിയ കുരിശ്ശടിയുടെ കൂദാശയും അഭി. ഡോ. ഗീവർഗീസ് മാർ ബർന്നബാസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപെട്ടു.

Photos from MOSC Bathery Diocese's post 29/11/2023

മലങ്കര സഭയുടെ മുൻ വൈദീക ട്രസ്റ്റി വന്ദ്യ മത്തായി നൂറനാൽ അച്ചന്റെ 21 ആം ചരമ വാർഷികം ഇന്ന് ബത്തേരി കത്തീഡ്രൽ പള്ളിയിൽ ആചരിച്ചു. സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി.ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും അച്ചന്റെ കബറിടത്തിലും , ഒപ്പം പളളിയിൽ കബറടങ്ങിയിരിക്കുന്ന ഫാ. ഉമ്മൻ പുന്നൂസ്, ഫാ. തോമസ് , ഫാ. പി വി കുര്യാക്കോസ് എന്നീ വൈദീക ശ്രേഷ്ഠരുടെ കബറിടത്തിൽ ധൂപ പ്രാർത്ഥന നടത്തുകയും ചെയ്തു.

Want your place of worship to be the top-listed Place Of Worship in Wayanad?
Click here to claim your Sponsored Listing.

Videos (show all)

വയനാടൻ ജനതയ്ക്ക് ഐക്യദാർഢ്യം....മനുഷ്യന്റെ ജീവന് തന്നെ ആണ് പ്രാധാന്യം...രാഷ്ട്രീയം കളിക്കുകയും, പ്രതിഷേധിച്ച ജനങ്ങളുടെ ആ...
ബാല - ബാലികാ ദിനം (2023 ഡിസംബർ 10 - ഞായർ)സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് തിരു...
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക അങ്കണത്തിൽ നടക്കുന്ന പതിനാറാമത് ആഗോള കത്തോലിക്കാ സുന്നഹദോസിൽ മലയാളത്തിൽ പ്രാർത്ഥ...
മലങ്കര ഓർത്തഡോക്സ്  ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ യുവജന വാരാ ഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി ഭദ്രാസന തല ഉൽഘാടനം ഭ...
അഭി. സക്കറിയ മാർ അന്തോണിയോസ് തിരുമേനിയുടെ വേർപാടിൽ സുൽത്താൻ ബത്തേരി ഭദ്രാസനത്തിൻ്റെ അനുശോചനം ഇടവക മെത്രാപ്പോലീത്ത അഭി. ഡ...

Category

Telephone

Address


Nirmalagiri Aramana, Poomala P. O. , Sulthan Bathery
Wayanad
673592

Other Churches in Wayanad (show all)
AG Church AG Church
Meenangadi
Wayanad, 673591

AG Church a living Church in the histroy be a part of that, be with living God