Dr. Venu Thonnakkal

Tips to attain better physical and mental health

Photos from Dr. Venu Thonnakkal's post 13/09/2024

ഓണപ്പാട്ട്
സഹോദരൻ അയ്യപ്പൻ

മാവേലി നാടു വാണീടും കാലം
മനുഷ്യരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും –
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.
ആധികൾ വ്യാധികളൊന്നുമില്ല –
ബാലമരണങ്ങൾ കേൾക്കാനില്ല.
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല.
നല്ലവരല്ലാതെ ഇല്ലപാരിൽ
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾ വച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാൾ വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധു ധനിക വിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കമില്ല
ആവതവരവർ ചെയ്തു നാട്ടിൽ –
ഭൂതി വളർത്താൻ ജനം ശ്രമിച്ചു.
വിദ്യ പഠിക്കാൻ വഴിയേവർക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം.
കാലിക്കു കൂടി ചികിത്സ ചെയ്യാൻ –
ആലയം സ്ഥാപിച്ചിതന്നു മർത്യർ
സൗഗതരേവം പരിഷ്കൃതരായ്
സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ
ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശല മാർന്നൊരു വാമനനെ –
വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –
ശീർഷം ചവിട്ടിയായാചകനും
അന്നു തൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധർമ്മം സ്ഥലം പിടിച്ചു.
ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും -
മയ്ത്തപ്പിശാചും കടന്നുകൂടി.
തന്നിലശക്തന്റെ മേലിൽകേറി –
തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും
സ്നേഹവും നാണവും കെട്ട രീതി-
മാനവർക്കേകമാം ധർമ്മമായി.
സാധുജനത്തിൻ വിയർപ്പു ഞെക്കി-
നക്കിക്കുടിച്ചു മടിയർ വീർത്തു
നന്ദിയും ദീന കരുണ താനും –
തിന്നു കൊഴുത്തിവർക്കേതുമില്ല.
സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –
ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ
സ്ത്രീകളിവർക്കു കളിപ്പാനുള്ള
പാവകളെന്നു വരുത്തി വെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്ത ബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോർക്കൊക്കെയടിമപ്പെട്ടു
എത്ര നൂറ്റാണ്ടുകൾ നമ്മളേവം
ബുദ്ധി മുട്ടുന്നു സഹോദരരേ
നമ്മെയുയർത്തുവാൻ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ.
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെ ത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധ മതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം.
ആ മതത്തിന്നു നാം ചത്തിടേണം.
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കിൽ
ഊനം വരാതെയിരുന്നുകൊള്ളും.
(1934)

12/09/2024

യെച്ചൂരി അന്തരിച്ചു

വാഗ്മിയും എഴുത്തുകാരനും ബുദ്ധിജീവിയുമായ സിപിഐ (എം) നേതാവ് സഖാവ് സീതാറാം യെച്ചൂരി അന്തരിച്ചു.
ആദരാഞ്ജലികൾ !
അദ്ദേഹത്തിൻറെ വിട വാങ്ങൽ ഇടതുപക്ഷ രാഷ്ട്രീയത്തിനും ബൗദ്ധിക ലോകത്തിനും കനത്ത നഷ്ടമാണ്.

Photos from Dr. Venu Thonnakkal's post 12/09/2024

കവിത
ഡോ. വേണു തോന്നയ്ക്കൽ
ആ ഭൂമി എവിടെ

എവിടെ
ആ ഭൂമി
മർത്ത്യ നിണ-
മൊഴുകാത്ത ഭൂമി
നിറവെറി
പുരളാത്ത ഭൂമി.

നക്ഷത്ര മിസൈൽ വീണ്
തകരാത്ത ഭൂമി.
വിധവകളുടെ രോദനം
കേൾക്കാത്ത ഭൂമി.

വിഷവാതകം
നുണഞ്ഞ്
ശവ കൂന
കൂട്ടാത്ത ഭൂമി.
പട്ടിണി നിറഞ്ഞ്
മരണം
വിതയ്ക്കാത്ത ഭൂമി.

മനുജ സ്വാതന്ത്ര്യം
ഹനിക്കാത്ത ഭൂമി.
മർത്യനും മർത്യനും
കൈകോർത്തു
പാടുന്ന ഭൂമി.
എവിടെയാ ഭൂമി?

Photos from Dr. Venu Thonnakkal's post 08/09/2024

ചാന്ദിപുര വൈറസ്
ഡോ. വേണു തോന്നയ്ക്കൽ

ഏത് പകർച്ചവ്യാധിയും അതിവേഗം ബാധിക്കുന്നത് താണ വരുമാനക്കാരെയാണ്. അത്തരക്കാരുടെ വീടും പരിസരങ്ങളും പകർച്ച വ്യാധികൾക്ക് ഏതു നേരവും കടന്നാക്രമിക്കാൻ പറ്റിയ തരത്തിലുള്ളതാണ്. ശുചിത്വ പൂർണ്ണവും മെച്ചപ്പെട്ട ആരോഗ്യ ബോധത്തോടെ സംരക്ഷിക്കപ്പെടുന്നതുമായ വീടും പരിസരവും താണ വരുമാനക്കാർക്ക് ലഭ്യമല്ല.
താണ വരുമാനക്കാർക്കിടയിൽ വ്യക്തി ശുചിത്വവും ആരോഗ്യ ബോധവും രോഗങ്ങളെ ക്ഷണിച്ചു വരുത്താൻ തക്കവിധം മോശമാണ്. അതിന് പല കാരണങ്ങളുണ്ട്. സാമ്പത്തികം തന്നെയാണ് ഒരു പ്രധാന കാരണം. മാത്രമല്ല അവർ കഴിയുന്ന ചുറ്റുപാടിൽ പലപ്പോഴും വ്യക്തി ശുചിത്വവും ആരോഗ്യ ശീലങ്ങളും പുലർത്താനാവാതെ പോകുന്നു എന്നതും ശ്രദ്ധേയമായ സംഗതിയാണ്.
ഇതിലൊക്കെയുപരി പോഷക സമൃദ്ധമായ ഭക്ഷണത്തിൻറെ ദൗർലഭ്യതയുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണം കൊണ്ട് മാത്രമേ രോഗ പ്രതിരോധ ശേഷി നിലനിർത്താനും ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും സൂക്ഷിക്കപ്പെടാനും കഴിയുകയുള്ളൂ.
ഗുജറാത്തിന് പറയാനുള്ളതും സമാന സ്വഭാവം ഉള്ള ഒരു കഥയാണ്. അവിടെ ആറ് കുട്ടികളാണ് വൈറസ് ബാധയേറ്റ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം പ്രതി ദിനം വർദ്ധിക്കുകയാണ്. ഭരണ കൂടവും സംവിധാനങ്ങളും രോഗത്തെ തളക്കാനുള്ള നടപടികളുമായി മുന്നോട്ട്.
അതൊരു വൈറസ് രോഗമാകയാൽ നിർദ്ദിഷ്ട ഔഷധ ചികിത്സ ലഭ്യമല്ല. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രോഗത്തെ തളയ്ക്കാൻ തടസ്സം നിൽക്കുന്നു.
ഇത് മസ്തിഷ്കത്തെ ബാധിക്കുന്ന ഒരു രോഗമാണ്. ചില പ്രാണികൾ പരത്തുന്ന വൈറസുകളിലൂടെ ആണ് രോഗം പകരുന്നത്. 1965 ലാണ് മഹാരാഷ്ട്രയിലെ ചാന്ദിപുര എന്ന ഗ്രാമത്തിൽ രോഗം ആദ്യമായി തിരിച്ചറിയുന്നത്. ഗ്രാമത്തിലെ രണ്ട് പേരുടെ രക്തത്തിൽ വൈറസുകൾ കണ്ടെത്തി. അതിനാൽ വൈറസിന് ചാന്ദിപ്പുര വൈറസ് (chandipura virus) എന്ന് പേരിട്ടു. രോഗം ബാധിക്കുന്നത് പൊതുവേ കുട്ടികളെയാണ്.
1965 നു ശേഷം ഈ വൈറസുകൾ ഏറെ നാൾ നിശബ്ദമായിരുന്നു. 2003 ലാണ് ഇവയെ പിന്നെയും കാണുന്നത്. 2003 ജൂൺ, ആഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ മാത്രമല്ല അന്നത്തെ ആന്ധ്ര പ്രദേശിലും രോഗം പൊട്ടിപ്പുറപ്പെട്ടു. 329 കുട്ടികളെയാണ് രോഗം ബാധിച്ചത്. അതിൽ 183 പേർ മരിച്ചു. മരണ നിരക്ക് വളരെ കൂടുതലാണ്. 56 ശതമാനം (56%). രോഗം വന്നതും മരിച്ചവരും കുട്ടികളാണ്.
ഇതൊരു സാംക്രമിക രോഗമാണെന്ന് കണ്ടല്ലോ. അതിനാൽ രോഗം പൊട്ടിപ്പുറപ്പെട്ടാൽ അത് വളരെ പെട്ടെന്ന് നിയന്ത്രിക്കാൻ പലപ്പോഴും നമുക്കായി എന്ന് വരില്ല. തന്മൂലം ഉണ്ടാവുന്ന അപകടങ്ങൾ ചിലപ്പോൾ വളരെ വലുതായിരിക്കും. 2003 ലെ രോഗ പകർച്ചയെ തുടർന്ന് മരണം വാരി വിതച്ചു കൊണ്ട് 2004 ലും ഗുജറാത്തിലേക്ക് രോഗമെത്തി.
2009 ൽ ആന്ധ്രയിലും മഹാരാഷ്ട്രയിലുമായി 52 പേർക്ക് രോഗം ബാധിച്ചു. അതിൽ 15 പേർ മരിച്ചു. 2010 ൽ രോഗം ബാധിച്ച 50 പേരിൽ 16 പേർ മരിച്ചു. ഇവരെല്ലാം 14 വയസ്സിന് കീഴെ പ്രായമുള്ള കുട്ടികളായിരുന്നു.
പെട്ടെന്നുണ്ടാവുന്ന പനി, അതി കഠിനമായ തലവേദന, ശരീര വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളോടെയാണ് രോഗാരംഭം. സാധാരണ പനിയുടെ ലക്ഷണങ്ങളായിട്ടാവും രോഗം അനുഭവപ്പെടുക. അതിനാൽ പെട്ടെന്ന് ചികിത്സ തേടി എന്നു വരില്ല. ഓക്കാനം, ഛർദ്ദി, വയറിളക്കം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും പനിക്കൊപ്പം പ്രകടമാവാം. അതേ തുടർന്ന് രോഗിയുടെ മനോനില തകരാറിലാകുന്നു. കോച്ചിവലിയും (convulsions) ഒപ്പം ആശയക്കുഴപ്പവും ശ്രദ്ധേയമാണ്. തൊട്ടതിനും പിടിച്ചതിനും കുട്ടി വാശി പിടിക്കുകയും കോപിക്കുകയും ചെയ്യും. അണുക്കൾ നാഡീ വ്യവസ്ഥയെ ബാധിക്കുന്നതിനാലാണ് ഇപ്രകാരം ചെയ്യുക്കുന്നത്. രോഗം തീവ്രമാവുന്നതിന്റെ ഭാഗമായി രോഗി അബോധാവസ്ഥയിലേക്ക് (coma) പോവുന്നു. വൈകാതെ മരണമെത്തും.
ചാന്ദിപുര വെസികുലോവൈറസ് (Chandipura vesiculovirus) എന്നാണ് രോഗാണുവിന് പേര്. ഇത് ഒരു ആർഎൻഎ വൈറസാണ് (RNA virus). കുടുംബം റാബ്ഡൊവിറിഡെ (family rabdoviridae). പേവിഷബാധ വരുത്തുന്ന അതി ഭീകരരായ റാബീസ് വൈറസുകളും ഈ കുടുംബത്തിൽ വരുന്നു.
ചില പ്രാണികളാണ് രോഗം പരത്തുന്നത് എന്ന് പറഞ്ഞുവല്ലോ. സാൻഡ് ഫ്ലൈസ് (sand flies), ടിക്കുകൾ (ticks), കൊതുകുകൾ, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അവയെ രോഗാണു വാഹകർ അഥവാ വെക്ടറുകൾ (vectors) എന്ന് വിളിക്കാം. ഈ വെക്ടറുകൾ ഫൈലം ആർതോപോഡ വിഭാഗത്തിൽ പെടുന്നു.
വെക്ടറുകളിൽ പ്രധാനി സാൻൻ്റ് ഫ്ലൈസ് എന്നയിനം പക്കികളാണ് എന്ന് കരുതുന്നു. ഇന്ത്യയിലും പടിഞ്ഞാറെ ആഫ്രിക്കയിലും കാണപ്പെടുന്ന ഈ പക്കികളിൽ നിന്നും വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. രക്തം കുടിക്കുന്ന ഒരു തരം പ്രാണികളാണ് സാൻഡ് ഫ്ലൈ. ലേഷ്മേനിയാസിസ് (leishmaniasis) എന്ന അതിഭീകരവും മാരകവുമായ രോഗം വരുത്തുന്ന ലക്ഷ്മേനിയ ഡോണോവാണി (Leishmania donovani) എന്നയിനം പ്രോട്ടോസോവനുകളെ (protozoa) വഹിക്കുന്നതും ഈ പക്കികളാണ്. ലേഷ്മേനിയാസിസ് രോഗം മുഖ്യമായും കാണുന്നത് ആഫ്രിക്കയിലാണ്.
വെക്ടറുകളായ കൊതുകുകളിൽ പ്രധാനി ഏയ്ഡീസ് ഈജിപ്തികളാണ് (Aedes aegypti). ഡെങ്കിപ്പനി, സീക്കാ പനി, ചിക്കുൻഗുനിയ, തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമായ വൈറസുകളെ വഹിക്കുന്നതും ഈ കൊതുകുകളാണ്. പട്ടുണ്ണി, വട്ടൻ എന്നൊക്കെ വിളിക്കപ്പെടുന്ന ആർതോപോഡകളാണ് ടിക്കുകൾ.
ചാന്ദിപുര വൈറസ് മസ്തിഷ്ക വീക്കം (inflammation) അഥവാ എൻസെഫലൈറ്റിസ് (encephalitis) ഉണ്ടാക്കുന്നുവെന്ന് കണ്ടല്ലോ. അതിനാൽ മരണമെത്താൻ വൈകില്ല. വൈറസുകൾ രോഗ പ്രതിരോധ ശൃംഗലക്കു മേൽ പല വിധേന തകരാറുകൾ ഉണ്ടാക്കുന്നു. തൻമൂലം വൈറസിനു മേൽ ശരീരത്തിനുള്ള പ്രതിരോധ ശേഷി കുറയുകയാണ് ചെയ്യുന്നത്.
ഇതൊരു വൈറസ് രോഗമാകയാൽ രോഗം വരാതെ നോക്കേണ്ടതാണ്. സാൻ്റ് ഫ്ളൈ, കൊതുക്, ടിക്കുകൾ തുടങ്ങിയ പ്രാണികളെ അകറ്റുകയാണ് ഉത്തമമായ മാർഗ്ഗം. കൊതുക് വലകൾ ഉപയോഗിച്ച് |സാൻഡ്ഫ്ലൈ, കൊതുക്, എന്നിവയെ പ്രതിരോധിക്കാം. അതുപോലെ തന്നെ പലവിധ ശാസ്ത്രീയ മാർഗങ്ങളിലൂടെയും കൊതുകു വളർച്ച തടയാവുന്നതാണ്. ഇവിടെ വ്യക്തികളുടെ സാഹചര്യത്തിന് പ്രധാന പങ്കുണ്ട്. വളരെ മോശപ്പെട്ട ചുറ്റുപാടിൽ അസൗകര്യങ്ങൾക്ക് നടുവിൽ ജീവിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
താണ വരുമാനം ഉള്ളവർ പൊതുവേ കഴിയുന്നത് മൺചുവരുകളിലും പുൽ മേൽക്കൂരകളിലും തീർത്ത വീടുകളിൽ ആവാം. ചുവരുകളിൽ ഉള്ള വിള്ളലുകളിലും പുൽക്കെട്ടുകൾക്കിടയിലും ആണ് സാൻറ് ഫ്ലൈയും ടിക്കും കഴിയുന്നത്. അത്തരം ചുറ്റുപാടിൽ അവയെ എപ്രകാരമാണ് അതിജീവിക്കുക.
കീടനാശിനികൾ പ്രയോഗിച്ച് വെക്ടറിനെ നശിപ്പിക്കാവുന്നതാണ്. അവിടെയും മറ്റൊരു പ്രശ്നമുണ്ട്. കീടനാശിനികൾ ഉണ്ടാക്കുന്ന വമ്പിച്ച വിപത്ത് വലിയൊരു പ്രശ്നം തന്നെയാണ്.
രോഗത്തിന് വാക്സിൻ ലഭ്യമല്ല.
വൈറസ് രോഗമാകയാൽ നിർദ്ദിഷ്ട ഔഷധ ചികിത്സയും ലഭ്യമല്ല. സപ്പോർട്ടീവ് ചികിത്സ നൽകി പനി, തലവേദന, ശരീരവേദന, ഓക്കാനം, ഛർദ്ദി, എന്നിവയ്ക്ക് പരിഹാരം കാണാവുന്നതാണ്.

07/09/2024

#മാനവൻറെഅമൃതേത്ത്

Photos from Dr. Venu Thonnakkal's post 07/09/2024
Photos from Dr. Venu Thonnakkal's post 06/09/2024

കുരുവിക്കൂട്
ഡോ. വേണു തോന്നയ്ക്കൽ

ഈ കാണുന്ന കൂടുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ. ഫ്ലവർ വേഴ്‌സ് കമിഴ്ത്തിയ മാതിരിയുള്ള കിളിക്കൂടുകൾ. പണ്ട് നാട്ടിൻ പുറങ്ങളിൽ ഇത് ഒരു സാധാരണക്കാഴ്ചയായിരുന്നു. ഇന്നത് അത്യപൂർവമാണ്.
തൂക്കണാം കുരുവി, ആറ്റക്കുരുവി, എന്നൊക്കെ വിളിക്കുന്ന പക്ഷികളുടെ കൂടാണിത്. കൂടു നിർമ്മാണത്തിൽ അതിവിദഗ്ധരാണ് ഈ പക്ഷികൾ. പെൺ കുരുവികളെ ആകർഷിക്കാനായി ആൺ കുരുവികൾ ആണ് ഇത്തരം കൂടുകൾ നിർമ്മിക്കുന്നത്.
തെങ്ങോല പനയോല എന്നിവയുടെ നാരുകൾ ആണ് കൂട് നിർമ്മാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ശാസ്ത്ര യുഗത്തിലും കുരുവികളുടെ കൂടു നിർമ്മാണം ഒരത്ഭുതമാണ്'.
പ്ലോസിയസ് ഫിലിപ്പിനസ് (Ploceus Philippinus) എന്നാണ് പക്ഷികളുടെ ശാസ്ത്രനാമം. പ്ലോസിഡേ ആണ് കുടുംബം (family ploceida).

Photos from Dr. Venu Thonnakkal's post 05/09/2024

Photos from Dr. Venu Thonnakkal's post 04/09/2024

ഏറ്റവും ചെറിയ പക്ഷി
ഡോ. വേണു തോന്നയ്ക്കൽ

ഈ കാണുന്നതാണ് ലോകത്തിൽ വച്ച് ഏറ്റവും ചെറിയ പക്ഷി. പേര് ബീ ഹമ്മിംഗ് ബേർഡ് (bee humming bird). ഒരു ആൺ പക്ഷിക്ക് 1.95 ഗ്രാം ഭാരവും 5.5 സെൻറീമീറ്റർ നീളവും ഉണ്ടാവും. പെൺപക്ഷിയാണ് വലുത്. അതിന് 2.6 ഗ്രാം ആരവും 6.1 സെൻറീമീറ്റർ നീളവും വരും.
പൂന്തേൻ ആണ് പ്രിയ ഭക്ഷണം. അപൂർവമായി കീടങ്ങൾ, ചിലന്തി എന്നിവയെ ഭക്ഷണമാക്കുന്നു. അവയിൽ നിന്നാവും ശരീരത്തിനു വേണ്ട പ്രോട്ടീൻ സ്വീകരിക്കുന്നത്. ഭക്ഷണ പ്രിയരാണ് ഒരു വട്ടം ശരീര ഭാരത്തിന്റെ പകുതിയോളം ഭക്ഷണം കഴിക്കും.
കരീബിയൻ ദീപായ ക്യൂബയാണ് ജന്മദേശം. ക്യൂബയിൽ മാത്രമല്ല സമീപ ദ്വീപുകളായ ഹിസ്പാനിയോള, ജമൈക്ക എന്നിവിടങ്ങളിലും കാണപ്പെടുന്നു.
മെല്ലിസുഗ ഹെലിനെ (Mellisuga Helenae) എന്നാണ് ശാസ്ത്രനാമം. കുടുംബം ട്രോക്കിലിഡെ (family trochilidae).

03/09/2024

Photos from Dr. Venu Thonnakkal's post 01/09/2024

ജയിലറകളിൽ മുല്ല പൂക്കുമോ
ഡോ. വേണു തോന്നയ്ക്കൽ

Photos from Dr. Venu Thonnakkal's post 01/09/2024

തീ വിഴുങ്ങി പക്ഷി
ഡോ. വേണു തോന്നയ്ക്കൽ

ഇതാണ് തീവിഴുങ്ങി പക്ഷി. ഇതു ഒരു സാധാരണ പക്ഷിയല്ല. ഒരുപാട് പ്രത്യേകതകൾ ഇതിനുണ്ട്. ഇതിന് പറക്കാനാവില്ല. ഉയരത്തിൽ മൂന്നാമനും ഭാരത്തിൽ രണ്ടാമനും ആണ്. ഇതേക്കാൾ ഉയരമുള്ള പക്ഷികളാണ് ഒട്ടകപ്പക്ഷിയും യമുവും. സാധാരണ ഒരു പക്ഷിക്ക് ഏതാണ്ട് 85 കിലോഗ്രാം ഭാരവും 190 സെൻറീമീറ്റർ ഉയരവും ഉണ്ടാവും. ഇവയുടെ നിറവും ആകൃതിയും കണ്ടു് ഇട്ട പേരാണ് തീവഴുങ്ങി പക്ഷിയെന്ന്.
പഴങ്ങളാണ് പ്രിയം. മാംസ്യത്തിനായി എലി, തവള , ചെറിയ പക്ഷികൾ, തുടങ്ങി മാംസാഹാരങ്ങളും കഴിക്കും. എന്നാൽ ലോകത്തുള്ള ഏറെ അപകടകാരിയും ആക്രമണകാരിയുമായ ഒരു പക്ഷിയാണിത്. നായകളെയും മനുഷ്യരെയും തിരഞ്ഞുപിടിച്ച ആക്രമിക്കും. കൊലയുടെ കാര്യത്തിൽ കുപ്രസിദ്ധരാണ്.
പ്രധാനമായും ഓസ്ട്രേലിയയിൽ കാണപ്പെടുന്നു. ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ്. 1758 ലാണ് കണ്ടെത്തിയത്. സ്ട്രൂതിയോ കാഷ്വാറിയസ് (Struthio casuarius), കാഷ്വാറിയസ് കാഷ്വാറിയസ് (casuarius casuarius) എന്നിങ്ങനെ പല ജാതികൾ ഉണ്ട്. കസൗറിഡെയാണ് കുടുംബം (family casuariidae).ന്യൂഗിനിയായിലെ ഉഷ്ണ മഴക്കാടുകൾ ആണ് സ്വദേശം.

30/08/2024

ക്ലാസ് മുറിയിൽ ചായ കഴിയ്ക്കാമോ
ഡോ. വേണു തോന്നയ്ക്കൽ

നമ്മുടെ പള്ളിക്കൂടങ്ങളിലെ അധ്യാപകരുടെ ശ്രദ്ധ ഇവിടേക്ക് ഒന്ന് വേണം. നമ്മുടെ പല സർക്കാർ സ്കൂളുകളിലും ഇന്നും അധ്യാപകർ ക്ലാസ് മുറികളിൽ കുട്ടികളുടെ മുന്നിൽ വച്ച് ചായയും പലഹാരങ്ങളും മിഠായികളും കഴിക്കാറുണ്ട്. ക്ലാസ് സമയങ്ങളിൽ മാത്രമല്ല പരീക്ഷകൾ നടക്കുമ്പോഴും ഇപ്രകാരം ചെയ്യുന്നു.
വിശന്നിരിക്കുന്നവരായ ചില കുട്ടികൾ എങ്കിലും നിങ്ങളുടെ മുന്നിൽ ഉണ്ടാവും. അവർക്ക് മറ്റുള്ളവർ ഭക്ഷണം കഴിക്കുന്നത് കാണുന്നത് പഠിക്കാനും പരീക്ഷയിൽ ശ്രദ്ധിക്കാനും തടസ്സമാണ്. ദയവായി അതൊരു മാനസിക പ്രശ്നമായി മാറ്റരുത്.
എല്ലാ അധ്യാപകരും ഇപ്രകാരം ആണ് എന്ന് ഞാൻ കരുതുന്നില്ല. വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ കാണുന്നവരാണ് മിക്കവരും എന്നെനിക്കറിയാം.

Photos from Dr. Venu Thonnakkal's post 29/08/2024

മഴ വീണു പനി വന്നു
ഡോ.വേണു തോന്നയ്ക്കൽ

നമുക്ക് ഏവർക്കും പനി വന്നിട്ടുണ്ട്. ഇപ്പോൾ പനി കാലം തന്നെയുണ്ട്. പനി എന്താണ്. ഒരു രോഗമാണോ. പനിയുടെ രസതന്ത്രം എന്താണ് എന്നൊക്കെ എത്ര പേർക്ക് അറിയാം.

Photos from Dr. Venu Thonnakkal's post 28/08/2024

കവിത
ഡോ.വേണു തോന്നയ്ക്കൽ
നച്ചെലി

മേശയും തറയും
തുടച്ചു കഴിഞ്ഞപ്പോൾ
മാനത്ത് നക്ഷത്രങ്ങൾ നിറഞ്ഞു.
തെരുവിൽ നായ്ക്കളുടെ
ഉച്ചത്തിലുള്ള കരച്ചിൽ
ഉണ്ണിക്ക് ഭയം തോന്നി.

ഹോട്ടലിലെ
അടുക്കള മൂലയിൽ
അവൻ പായ വിരിച്ചു.
നഗരയോരത്തെവിടെയോ
തന്നെ ഉപേക്ഷിച്ചു പോയ
അമ്മയെ ഓർത്ത്
ഉണ്ണി ഉറങ്ങാൻ കിടന്നു.

പാർക്കിലെ
തെരുവ് വിളക്കിന് കീഴെ
സിമൻറ് ബെഞ്ചിൽ
തന്നെ പുണർന്നുറങ്ങിയ
അമ്മയെ കാണാഞ്ഞ്
ഉണ്ണി വലിയ വായിൽ കരഞ്ഞു.
'മോനെ അമ്മയെത്തി,
കരയാതെ '
അമ്മ മകനെ വാരിയെടുത്ത്
മാറോടണച്ച് ആശ്വസിപ്പിച്ചു.

വിയർപ്പിന്റെ ഗന്ധമുള്ള
അമ്മയുടെ മാറിൽ
ഉണ്ണി സുരക്ഷിതനായി.
അവൻ കരച്ചിലടക്കി.
അപ്പോഴും തെരുവിൽ
നായ്ക്കൾ മത്സരിച്ചു
കുരക്കുന്നുണ്ടായിരുന്നു.

മുലപ്പടമഴിച്ച് അമ്മ
അവൻറെ ചുണ്ടിലേക്ക്
മുല തിരുകി വച്ചു.
മുലപ്പാൽ കുടിച്ചു
കിടക്കുമ്പോൾ
അമ്മ വിതുമ്പുന്നത്
അവൻ കേട്ടു.

മുലപ്പാലിന് പുളി രുചി
അവൻ കണ്ണുകൾ തുറന്നു.
അരികിൽ അമ്മയില്ല.
ഉണ്ണിയുടെ കണ്ണീർ വറ്റിയ
കണ്ണുകൾ കരഞ്ഞില്ല.
മച്ചിൽ നച്ചെലികൾ
ഓടിക്കളിക്കുന്നുണ്ടായിരുന്നു.
പുറത്ത് നായ്ക്കളുടെ കുര
ഉണ്ണിക്ക് ഉറക്കം കെട്ടു.

മധുരമുള്ള മറ്റൊരു
കിനാവിനായി
അവൻ പിന്നെയും
കണ്ണുകൾ പൂട്ടി.
(1988)

Photos from Dr. Venu Thonnakkal's post 27/08/2024

ഇനി ഞാൻ ഉറങ്ങട്ടെ
ഡോ. ബീന വേണു തോന്നയ്ക്കൽ

ജൈവഘടികാരത്തിന്റെ നിഴൽ വീണ വഴികളിലാണ് നാം ഉറക്കം തെരയുന്നത്. രാത്രിയെത്തി ഇരുൾ മൂടുമ്പോൾ നമ്മെ ഉറക്കം വാരി പുണരുകയായി.
രാത്രിയണയുമ്പോൾ മസ്തിഷ്കത്തിലെ ഹൈപൊതലാമസിലെ ഒരു പ്രത്യേക ഭാഗത്തു നിന്നും പിനിയൽ ബോഡിയിലേക്ക് അറിയിപ്പ് എത്തുന്നു. പിന്നെ അമാന്തിക്കില്ല. പിനിയൽ ബോഡി ഹോർമോൺ മെലാറ്റോനിൻ ഉൽപാദിപ്പിക്കുന്നു. അതോടെ ഉറക്കത്തിൻറെ അഗാധ കയങ്ങളിലേക്ക് കൂപ്പു കുത്തുകയായി. തലച്ചോറിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ എൻഡൊക്രൈൻ ഗ്രന്ഥിയാണ് പിനിയൽ ബോഡി.
തൃപ്തികരവും സുഖകരവുമായ ഉറക്കം ആഗ്രഹിക്കുന്നവരാണ് നാം ഏവരും. നല്ല ഉറക്കം കിട്ടാത്തവർക്ക് മാത്രമേ ഉറക്കത്തിൻറെ വില അറിയുകയുള്ളൂ.
ശരീരത്തിൻ്റെ ആരോഗ്യകരമായ നില നിൽപ്പിനും പ്രവർത്തനങ്ങൾക്കും അത്യാവശ്യം വേണ്ട ഒരു ജീവൽ പ്രക്രിയയാണ് ഉറക്കം. ഉറക്കാവസ്ഥയിൽ ശരീരവും മനസ്സും താൽക്കാലികമായിട്ടെങ്കിലും വിശ്രമ ഘട്ടത്തിലേക്ക് കടക്കുന്നു. അപ്പോഴും ശരീരത്തിൻറെ ജീവിത പ്രക്രിയകൾ തുടർന്നു കൊണ്ടേയിരിക്കും.
ക്ഷീണമകറ്റി മനസ്സിനേയും ശരീരത്തെയും ഉന്മേഷദായകമാക്കുന്ന ഒരു പ്രതിഭാസമാണ് ഉറക്കം. മനുഷ്യർ മാത്രമല്ല സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ ഉൾപ്പെടെ ജീവജാതികൾ ഉറക്കം ആസ്വദിക്കുന്നു.
ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശരീര ഊഷ്മാവ്, എന്നിവ ഒരാൾ ഉണർന്നിരിക്കുന്നതിനേക്കാൾ കുറവായിരിക്കും. രക്തത്തിലെ കാൽസ്യത്തിന്റെ അളവും കുറയുന്നു.
ഉറക്കത്തോട് ചേർന്ന് ദ്രുത ദൃഷ്ടി ചലന ദശ (rapid eye movement) (REM)
ദൃഷ്ടിചലന വിഹീനദശ (non-rapid eye movement )(NREM) എന്നീ രണ്ടു തരം വൈദ്യുത ചലനങ്ങൾ നടക്കുന്നു. ഇതിൽ
ദ്രുതദൃഷ്ടി ചലനദശയിലാണ് സ്വപ്നങ്ങളും അതിനൊപ്പമുള്ള ശാരീരിക മാനസിക പ്രവർത്തനങ്ങളും സംഭവിക്കുന്നത്. ദൃഷ്ടീചലന വിഹീനദശ ഗാഢ നിദ്രയുടെ ഭാഗമാണ്. സ്വപ്നാടനം പോലുള്ള സങ്കീർണ്ണ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ നടക്കുന്നു.
പ്രായത്തിനനുസരിച്ച് ഉറക്ക സമയത്തിലും വ്യത്യാസമുണ്ട്. നവജാത ശിശുക്കള്‍ ദിവസം 16-18 മണിക്കൂര്‍ ഉറങ്ങുമ്പോള്‍ 3- 4 വയസ്സുള്ള കുട്ടികളുടെ ഉറക്കം 10-12 മണിക്കൂറാണ്. മുതിര്‍ന്നവര്‍ ശരാശരി 7-9 വരെ മണിക്കൂര്‍ രാത്രി ഉറങ്ങണം. ഈ കണക്കുകൾ ഒക്കെ തെറ്റിച്ചുകൊണ്ട് ദിവസം 4-5 മണിക്കൂർ മാത്രം ഉറങ്ങി ആരോഗ്യത്തോടെ കഴിയുന്നവരുണ്ട്.

ഉറക്കം മസ്തികത്തിന്റെ യൗവനം നിലനിർത്താൻ സഹായിക്കുന്നു. അതൊരു മസ്തിഷ്ക ടോണിക്കാണ്. ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് ഉറക്കം അത്യാവശ്യമാണ്. പഠനം, ചിന്ത, ഓർമ്മ, ശ്രദ്ധ, ക്രിയാത്മകത, മസ്തിഷ്ക പ്രവർത്തനങ്ങൾ, ഉൽപാദനക്ഷമത, തുടങ്ങി അനേകം ഘടകങ്ങളെ ഉറക്കം സ്വാധീനിക്കുന്നു.
മെച്ചപ്പെട്ട ഹൃദയ പ്രവർത്തനങ്ങൾക്കും മസ്തിഷ്ക പ്രവർത്തനങ്ങൾക്കും ഉറക്കം അത്യാവശ്യമാണ്. ഉറക്കം ഒരു സൗന്ദര്യവർദ്ധിനിയാണ്. അത് ചർമാരോഗ്യം കാക്കുകയും തലമുടിയുടെ വളർച്ച സംരക്ഷിക്കുകയും ചെയ്യുന്നു.
ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, ക്രമ രഹിതമായ ഉറക്കം ആദിയായവ ഉറക്ക പ്രശ്നങ്ങളായി കരുതണം. വേണ്ടത്ര ഉറക്കം കിട്ടാതെ വരുന്നതിനെയാണ് ഉറക്ക കുറവ് എന്ന് പറയുന്നത്.
മാനസികവും ശാരീരികവുമായ അനവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉറക്ക കുറവ് ഇട വരുത്തുന്നു. കുറച്ചു കാലങ്ങൾക്ക് മുമ്പ് മുതിർന്നവരെ മാത്രം ബാധിച്ചിരുന്ന ഉറക്കക്കുറവ് ഇന്ന് ആബാലവൃദ്ധം ജനങ്ങളെയും ആക്രമിക്കുകയാണ്.
ആരോഗ്യകരമായ മസ്തിഷ്ക പ്രവർത്തനങ്ങൾക്ക് ഉറക്കം അത്യാവശ്യമാണ് എന്നു കണ്ടു. ഉറക്ക കുറവുള്ള കുട്ടികൾക്ക് പഠന കാര്യങ്ങൾ ശ്രദ്ധിക്കാനോ പരീക്ഷകളിലും ഇൻറർവ്യൂകളിലും മുൻപന്തിയിൽ എത്താനോ കഴിയാതെ പോകുന്നു. നിങ്ങളുടെ കുട്ടികൾക്ക് അത്തരത്തിൽ തകരാറുകൾ ഉണ്ടെങ്കിൽ അവരുടെ ഉറക്ക കുറവ് ശ്രദ്ധിക്കേണ്ടതാണ്. ഉറക്കക്കുറവ് മൂലം തലവേദന, നിരന്തരം ഏർപ്പെടുന്ന കാര്യങ്ങളിൽ പോലും ശ്രദ്ധക്കുറവ്, അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് ആദിയായ പ്രശ്നങ്ങൾക്കിടയാവുന്നു.
ഉറക്ക കുറവുള്ളവരിൽ വളരെ പെട്ടെന്ന് വാർദ്ധക്യം കൂട്ടിനെത്തുന്നു. വാർദ്ധക്യ കാലത്ത് ഉറക്ക കുറവ് അൽഷൈമേഴ്സ് രോഗത്തിനും ഓർമ്മ കുറവിനും കാരണമാവുന്നു. ഉറക്കക്കുറവ് ഉള്ളവരിൽ ഓർമ്മക്കുറവ്, ബുദ്ധിപരമായ പ്രതികരണ കുറവ്, എന്നിവ ശ്രദ്ധേയമാണ്. തുടർച്ചയായ ഉറക്കക്കുറവ് ഉൽക്കണ്ഠ, രോഗഭീതി, വിഷാദരോഗം, എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യകരമായി തൊഴിലുകളിൽ ഏർപ്പാടാനോ സമൂഹവുമായി നല്ല ബന്ധം പുലർത്താനോ കഴിയാതെ പോകുന്നു. ഒരു ഉത്തമ പൗരൻ ആയി ജീവിക്കാൻ ഉറക്ക കുറവ് തടസ്സമാണ്. ഉറക്കക്കുറവ് നമ്മെ ജീവിത വിജയങ്ങളിൽ നിന്നും പിന്നോട്ട് നടത്തുന്നു.
ഉറക്കക്കുറവ് ചർമ്മത്തിന്റെ ആരോഗ്യം തകർക്കുകയും മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ, പ്രമേഹം, പൊണ്ണത്തടി, മസ്തിഷ്കാഘാതം, വിഷാദരോഗം, തുടങ്ങി അനവധി രോഗങ്ങൾക്ക് ഉറക്കക്കുറവിടയാക്കുന്നു.
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉറക്കം കുറവ് അനുവദിക്കുന്നില്ല. ഡ്രൈവർ, സർജൻ, എന്നീ തൊഴിലുകളിൽ ഏർപ്പെടുന്നവർ ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നതാണ്.
ഉറക്ക കുറവിലേക്ക് നയിക്കുന്ന അനവധി പ്രശ്നങ്ങൾ ഉണ്ട്. ഉറക്ക കുറവിന് ഒരു പ്രധാന കാരണം സ്ട്രെസ് ആണ്. നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ അനവധി പ്രശ്നങ്ങൾ ഉണ്ട്. ഓരോ പ്രശ്നങ്ങൾക്കും വിവിധങ്ങളായ കാരണങ്ങൾ ഉണ്ടാവും. അതിനനുസരിച്ച് ആവും സ്ട്രെസ്സ്. സ്ട്രെസ്സിന്റെ ആഴം വ്യക്തിഗതമാകയാൽ ഉറക്കക്കുറവ് കൂടിയും കുറഞ്ഞുമിരിക്കും. സ്ട്രെസ്സ് അനവധി ശാരീരിക പ്രശ്നങ്ങൾക്കിടയാക്കുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് ഉറക്കത്തിലും വ്യത്യാസം കാണപ്പെടുന്നു. പൊതുവേ ഉറക്കം കുറഞ്ഞു കാണപ്പെടുന്നു. അതിന് ശാരീരികവും മനശാസികവുമായ അനവധി കാരണങ്ങൾ ഉണ്ട്.
ഉൾക്കണ്ഠ, ശബ്ദ മലിനീകരണം, ചില തരം ഔഷധങ്ങൾ എന്നിവ ഉറക്കക്കുറവ് ഉണ്ടാക്കുന്നു. ഹോർമോണികമായ (മെലറ്റോനിൻ) കാരണങ്ങളും ഉറക്കക്കുറവുമായി ബന്ധപ്പെട്ടു വരുന്നുമെന്നു കണ്ടല്ലോ.
രാത്രി വളരെ വൈകി ഉറങ്ങുന്നവരിൽ ഉറക്കക്കുറവ് സാധാരണയാണ്. തൊഴിൽ, തൊഴിൽ സംബന്ധമായ യാത്രകൾ, പഠനം, ആദിയായ ഘടകങ്ങൾ പലപ്പോഴും ഉറങ്ങാനുള്ള സമയം അപഹരിക്കാറുണ്ട്. 'നൈറ്റ് ലൈഫ്' എന്ന പേരിൽ രാത്രിയെ പകലാക്കുന്നവർ നമുക്കിടയിൽ ധാരാളമായി ഉണ്ട്. ഇതൊക്കെയും ഉറക്ക കുറവിന് കാരണമാകുന്ന ഘടകങ്ങളാണ്.
മൊബൈൽ ഫോണിൻ്റെ അമിതമായ ഉപഭോഗം, മൊബൈൽ വീഡിയോ ഗെയിമുകളിൽ ഏർപ്പെടൽ, രാപകൽ അറിയാതെ തുടർച്ചയായി ടെലിവിഷനിൽ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ കാണുക, ഇതൊക്കെയും നമ്മുടെ ഉറക്കത്തിൻറെ താളം തെറ്റിക്കുന്നു.
ചായ, കോഫി, കോള തുടങ്ങിയ കാർബൊണേറ്റഡ് പാനീയങ്ങൾ, പുകവലി, അമിത മദ്യപാനം, മയക്കു മരുന്നുകളുടെ ഉപഭോഗം, ആദിയായ ഘടകങ്ങൾ ആരോഗ്യകരമായ ഉറക്കത്തിൻറെ ശത്രുക്കളാണ്.

ഉഴിച്ചിൽ, മെഡിറ്റേഷൻ, യോഗ, അക്യുപങ്ചർ, ആദിയായ പ്രയോഗങ്ങൾ ഉറക്കക്കുറവിന് പരിഹാരമായി കണ്ടെത്താവുന്നതാണ്. ഉറക്കക്കുറവുള്ളവരുടെ തലയും ശരീരവും നാം ഉഴിഞ്ഞു കൊടുക്കാറുണ്ടല്ലോ. അത് ഒരു പുത്തൻ കണ്ടുപിടുത്തമല്ല. നമ്മുടെ വീടുകളിൽ കാലങ്ങളായി നാം ചെയ്തു പോരുന്നതാണ്.
സമാധാനപരമായ ഉറക്കത്തിനു വേണ്ട ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് പരമ പ്രധാനം. അതിലേക്ക് തണുത്ത വായു ലഭ്യമാകുന്ന ശബ്ദരഹിതമായ ഒരു അന്തരീക്ഷം ഉണ്ടാക്കുക. ഉറക്കത്തിന് മുമ്പ് കോഫി, ചായ, കാർബൊണേറ്റ് പാനീയങ്ങൾ, പുകവലി, എന്നിവ ഉപേക്ഷിക്കുക. ഉറക്കത്തിന് മുമ്പ് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.
നല്ല വ്യായാമം, ആരോഗ്യകരമായ ശ്വസന ക്രിയകൾ (breathing exercises), എന്നിവ ഉറക്കം ലഭ്യമാവാൻ സഹായിക്കുന്നു. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോൺ ഉപയോഗം, ടെലിവിഷൻ ഉപയോഗം എന്നിവ അവസാനിപ്പിക്കുക.
രാത്രി ഡ്യൂട്ടികളിൽ ഏർപ്പെടുന്നവരും അതു കഴിഞ്ഞ് സമാധാനവും സുഖകരവുമായ ഉറക്കം ലഭ്യമാക്കാൻ ശീലിക്കുക. രാത്രി കാലങ്ങളിൽ ദീർഘദൂരം വാഹനം ഓടിക്കുന്നവർ ഇടയ്ക്ക് വാഹനം നിർത്തിയിട്ട് കുറച്ചുനേരം ഉറങ്ങാനുള്ള സൗകര്യം ഉണ്ടാക്കുക. ഡ്രൈവർ ഇപ്രകാരം ചെയ്യുന്നത് യാത്രക്കാർക്കും നല്ലതാണ്. തന്മൂലം യാത്രക്കിടയിൽ സംഭവിക്കാനിടയുള്ള അപകടം ഒഴിവാക്കാം.
ചൂട് പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഇളനീർ, പപ്പായ, ചെറി, വാഴപ്പഴം തുടങ്ങിയ പഴങ്ങൾ, , എന്നിവ ഉറക്കം മെച്ചപ്പെടുത്തുന്ന പാനീയങ്ങളും ഭക്ഷണങ്ങളുമാണ്. കനത്ത ആഹാരങ്ങൾ രാത്രി കഴിവതും ഒഴിവാക്കുക.
ഉറക്കത്തിന് മുമ്പ് ഇളം ചൂടുള്ള പാല് കഴിക്കുക. നമുക്കിടയിൽ പണ്ടു കാലത്തെ ഉള്ള ശീലമായിരുന്നു. മദ്യപാനം, മയക്ക് മരുന്ന് എന്നിവയുടെ ഉപഭോഗം അവസാനിപ്പിക്കുക. ചിലർക്ക് മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അവർക്ക് പിന്നീട് മദ്യപിക്കാതിരുന്നാൽ ഉറക്കം ലഭ്യമാവുന്നതല്ല.
ഉറക്കക്കുറവ് പരിഹരിക്കാൻ വളരെ സൗകര്യപ്രദമായ ഒരു മാർഗമുണ്ട്. പുസ്തകം വായിക്കുകയാണെങ്കിൽ നല്ല ഉറക്കം സിദ്ധിക്കുന്നവർ ധാരാളമുണ്ട്. സ്വയം ചികിത്സയും സ്വയം ഔഷധം തെരഞ്ഞെടുപ്പും ഒഴിവാക്കുക. ഉറക്കം മെച്ചപ്പെടുത്താൻ സുഖകരമായ കിടക്ക ഒരു വലിയ പ്രശ്നമാണ്. ഉറക്ക മുറിയിൽ ശുചിത്വം പാലിക്കുക.
മേലാറ്റോനിന്റെ ഉൽപാദനവും ഉറക്കവുമായുള്ള ബന്ധം നാം കണ്ടു. അതിനാൽ രാത്രിയിൽ വൈകാതെ ഉറങ്ങാനും പുലർച്ചക്ക് മുമ്പ് എഴുന്നേൽക്കാനും ശീലിക്കുക. നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും വേണം. ഉറക്കം തോന്നുമ്പോൾ മാത്രം ഉറങ്ങാൻ കിടക്കുക. പകലുറക്കം ഉപേക്ഷിക്കുക. ഉറക്കറയിൽ വെളിച്ചം പൂർണ്ണമായും കെടുത്തുകയോ മങ്ങിയ വെളിച്ചം ഉപയോഗിക്കുകയോ ചെയ്യുക.
ഒരു പരിധി വരെ മാത്രമേ ഇതൊക്കെ ഫലപ്രദമാകുന്നുള്ളൂ. അതിലുപരിയായാൽ ഔഷധസേവ വേണ്ടി വരും. ഒരു ഫിസിഷ്യൻ്റെയും മനശാസ്ത്രജ്ഞന്റെയും സേവനം ഉപയോഗപ്പെടുത്തി ഔഷധങ്ങൾ കഴിക്കാവുന്നതാണ്.

Photos from Dr. Venu Thonnakkal's post 26/08/2024

രാസഭക്ഷണങ്ങളുടെ ചിരി
ഡോ. വേണു തോന്നയ്ക്കൽ

25/08/2024

ഏറ്റവും വലിയ മരം
ഡോ.വേണു തോന്നയ്ക്കൽ

ചുവടെയുള്ള ചിത്രം കാണുക. ചുറ്റളവിൽ ലോകത്തെ ഏറ്റവും വലിയ മരമാണിത്. മെക്സിക്കോയിലെ (Oaxaca) ട്രീ ഓഫ് ടൂൾ (tree of tule). 60 മീറ്റർ ചുറ്റളവും 42 മീറ്റർ ഉയരവും. പ്രായം ഏതാണ്ട് രണ്ടായിരം വർഷം. യുനെസ്കൊയുടെ (UNESCO) World Heritage site ൽ 2001 ൽ ലിസ്റ്റ് ചെയ്തതാണ്. എന്നാൽ 2013 ൽ നീക്കം ചെയ്തു.
Courtesy photo: Ernesto Murguia

Photos from Dr. Venu Thonnakkal's post 24/08/2024

Photos from Dr. Venu Thonnakkal's post 23/08/2024

#മഴക്കാലരോഗങ്ങൾ24
എന്തുകൊണ്ട് എലിപ്പനി
ഡോ. വേണു തോന്നയ്ക്കൽ

ലെപ്റ്റോസ്പൈറ (Leptospira) എന്നയിനം ബാക്ടീരിയ വരുത്തുന്ന അതിമാരക രോഗമാണ് എലിപ്പനി (leptospirosis). എലികൾ വരുത്തുന്ന ഒരു ജന്തുജന്യ രോഗമാണിത് (zoonotic disease). നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ എലിപ്പനി പ്രത്യക്ഷപ്പെടാറുണ്ട്. അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവും കൊണ്ട് ശ്വാസം മുട്ടുന്ന മുംബെയ് നഗരത്തിൽ മണ്ണിൽ മഴ വീണാൽ എലികൾ നീന്തി തുടിക്കുന്നത് കാണാം. എന്നാൽ അവിടെ ഇത്ര കണ്ട് പകർച്ചപ്പനിയോ എലിപ്പനിയോ ബാധിക്കുന്നില്ല എന്നത് ഏറെ കൗതുക കരമാണ്. അതെന്തു കൊണ്ട് എന്ന് വെറുതെ ഒന്ന് ആലോചിച്ചാലോ? (അവസാനിച്ചു).

Photos from Dr. Venu Thonnakkal's post 22/08/2024

#മഴക്കാലരോഗങ്ങൾ23
ഭക്ഷണത്തിൻ്റെ വില
ഡോ. വേണു തോന്നയ്ക്കൽ

വയറിളക്ക രോഗങ്ങൾ ഉൾപ്പെടെ മഴക്കാല രോഗങ്ങളെ അതിജീവിയ്ക്കാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് കണ്ടു. പോഷക സമൃദ്ധമായ ഭക്ഷണം എന്ന് കേൾക്കുമ്പോൾ വിലയേറിയ ഭക്ഷണം എന്ന് കരുതേണ്ടതില്ല. നമുക്ക് ചുറ്റിലും കുറഞ്ഞ വിലയ്ക്ക് പോഷക സമ്പന്നമായ ഭക്ഷണം സുലഭമാണ്. ചക്ക, മുരിങ്ങയില, കീര, തുടങ്ങി അനേകം ഭക്ഷ്യ വസ്തുക്കൾ പോഷക സമൃദ്ധമാണ്.
നാടിൻറെ ആരോഗ്യരക്ഷ ആരോഗ്യ വകുപ്പിന്റെ മാത്രം ചുമതല എന്ന് നാം തെറ്റായി ധരിക്കുകയാണ്. ആരോഗ്യ വകുപ്പ് മാത്രം വിചാരിച്ചാൽ നാടിൻറെ ആരോഗ്യം കാത്തു സൂക്ഷിക്കാനാവില്ല. നാടിൻറെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ഇതര ഡിപ്പാർട്ട്മെന്റുകളും പ്രാദേശിക ഭരണ കൂടങ്ങളും പൊതു ജനങ്ങളും സാമൂഹ്യ സംഘടനകളും ഒരേ സ്വരത്തിൽ ആഗ്രഹിച്ചാൽ മാത്രമേ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആരോഗ്യം തിരിച്ചു പിടിക്കാനാവൂ.

Photos from Dr. Venu Thonnakkal's post 21/08/2024

#മഴക്കാലരോഗങ്ങൾ22
പോഷകാഹാരവും ബുദ്ധിയും
ഡോ. വേണു തോന്നയ്ക്കൽ

കുറഞ്ഞ വിലയ്ക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാകുമ്പോൾ പോഷക മൂല്യം കുറഞ്ഞ ബേക്കറി ഭക്ഷണങ്ങൾ തേടിപ്പോകുന്ന സംസ്കാരം നമ്മുടെ നാട്ടിൻ പുറങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ബോധവൽക്കരണം അത്യാവശ്യം വേണ്ടിയിരിക്കുന്നു.
പോഷകാഹാര കുറവുള്ള കുട്ടികളുടെ വളർച്ചയിൽ ശാരീരികവും ബുദ്ധിപരവുമായ കുറവ് പ്രകടമാണ്. വയറിളക്ക രോഗങ്ങൾ കുട്ടികളിൽ ബുദ്ധി തകരാറുകൾക്കും അനവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു.
പോഷകാഹാരക്കുറവുള്ള കുട്ടികളിൽ വയറിളക്ക രോഗങ്ങൾ കൂടി ബാധിച്ചാലോ. ദുരന്തപൂർണമായിരിക്കും. രാഷ്ട്ര നിർമ്മിതിയുടെ ഭാവി വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയ്ക്ക് ഇവ്വിധം ദുർവിധി വന്നാലുള്ള കഥ പറവാനുണ്ടോ.

Photos from Dr. Venu Thonnakkal's post 21/08/2024

#വർഷകാലരോഗങ്ങൾ21
വയറിളക്ക രോഗങ്ങൾ
ഡോ. വേണു തോന്നയ്ക്കൽ

മഴക്കാലത്ത് കാണുന്ന മറ്റൊരു ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങൾ. രോഗാണു മലിനമായ കുടിവെള്ളം, ഭക്ഷണം, എന്നിവയിലൂടെയാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. താഴ്ന്ന സാമ്പത്തിക നിലവാരത്തിൽ കഴിയുന്നവരിലാണ് വയറിളക്ക രോഗങ്ങൾ ബാധിക്കുന്നതും തീവ്രമാവുന്നതും. വ്യക്തി ശുചിത്വ കുറവും പരിസര ശുചിത്വവും വലിയ വിഷയമാണ്.
നഗരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ കൂട്ടത്തോടെ കഴിയുന്ന ചേരി പ്രദേശങ്ങളിൽ വയറിളക്ക രോഗങ്ങൾ ഇടയ്ക്കിടെ പൊട്ടി പുറപ്പെടാറുണ്ട്. അവിടങ്ങളിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക പ്രയാസമാണ്. മഴക്കാലത്ത് ഗൃഹ പരിസരങ്ങളിൽ വന്നു നിറയുന്ന മലം ഉൾപ്പെടെ മാലിന്യങ്ങൾ കോളറ, വയറിളക്ക രോഗങ്ങൾ ഉൾപ്പെടെ പലതരം മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു.
ഗ്രാമ പ്രദേശങ്ങളിൽ ഇത്തരം രോഗങ്ങൾ പതിവാണ്. അവിടങ്ങളിൽ ശൗചാലയങ്ങളുടെ കുറവ് ഒരു വലിയ പ്രശ്നമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വലിയൊരു കുറവാണ്. താണ വരുമാനമുള്ള കുടുംബങ്ങൾക്ക് തങ്ങളുടെ ആരോഗ്യ കാര്യത്തിൽ അധികമൊന്നും ചെയ്യാനാവില്ല.

Photos from Dr. Venu Thonnakkal's post 19/08/2024

#മഴക്കാലരോഗങ്ങൾ20
മലമ്പനി
ഡോ. വേണു തോന്നയ്ക്കൽ

അനാഫിലീസ് വിഭാഗത്തിലെ പെൺ കൊതുകുകൾ (female anopheles mosquito) പരത്തുന്ന രോഗമാണ് മലേറിയ അഥവാ മലമ്പനി. പ്ലാസ്മോഡിയം ജീനസിലെ പാരസൈറ്റുകളാണ് രോഗം വരുത്തുന്നത്. ഇടവിട്ടുള്ള കഠിനമായ പനി, തണുപ്പ്, വിറയൽ, അനീമിയ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ പ്രകടമാകുന്ന രോഗം മസ്തിഷ്കം, കരൾ, വൃക്ക, എന്നിവയെ ബാധിച്ച് അതി മാരകമാവാറുമുണ്ട്.
2023 ൽ ആഗോള വ്യാപകമായി ഏതാണ്ട് 24.7 കോടി ആളുകളെ മലേറിയ ബാധിച്ചു. അതിൽ 6.2 ലക്ഷം പേർ മരിച്ചു. മലമ്പനി രോഗികളുടെ നിരക്ക് വർഷാവർഷം വർദ്ധിക്കുകയാണ്. രോഗ പ്രതിരോധത്തിൽ കൊതുക് നിവാരണം ആണ് പ്രധാനം. രോഗത്തിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാവുന്നതാണ്. അതുപോലെ മലേറിയ വാക്സിനും രോഗത്തിനെതിരെ നൽകാവുന്നതാണ്.

Photos from Dr. Venu Thonnakkal's post 18/08/2024

#മഴക്കാലരോഗങ്ങൾ19
കോളറയും കോളനിയും
ഡോ. വേണു തോന്നയ്ക്കൽ

താണ വരുമാനം ഉള്ളവരെയാണ് ഈ വക രോഗങ്ങൾ പൊതുവേ ബാധിക്കുന്നത്. നഗരങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വെള്ളക്കെട്ടുകൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിശേഷിച്ച് താണ വരുമാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിൽ. അവിടങ്ങളിൽ ആണ് കോളറയും പടർന്നിരുന്നത്. രോഗാണു മലിനമായ ഓട ജലം ശുദ്ധ ജലത്തെ മലിനപ്പെടുത്താൻ ഇടയാക്കുന്നു. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ പ്രാദേശിക ഭരണ കൂടങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നഗരങ്ങളിൽ പ്രവർത്തിക്കുന്ന ചില ഹോട്ടൽ അടുക്കളകളും അവിടുത്തെ സ്റ്റാഫും ടൈഫോയ്ഡ് രോഗത്തിന്റെ കുത്തകകളാണ്. അതിനാൽ ഹോട്ടലിന്റെ വലിപ്പവും സൗകര്യങ്ങളും സ്വാധീനവും നോക്കാതെ ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ച് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം.
കുടിക്കുന്നത് ശുദ്ധജലമെന്ന് ഉറപ്പു വരുത്തുക. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയാണ് ഉത്തമം. ഒപ്പം രോഗത്തിന് ഫലപ്രദമായ ചികിത്സയും ലഭ്യമാക്കണം. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണ്ടതാണ്. ബാക്ടീരിയൽ രോഗം ആകയാൽ ചികിത്സ ലഭ്യമാണ്.

Photos from Dr. Venu Thonnakkal's post 17/08/2024

#മഴക്കാലരോഗങ്ങൾ18
ടൈഫോയ്ഡ് പനി
ഡോ. വേണു തോന്നയ്ക്കൽ

ഒരു ബാക്ടീരിയൽ രോഗമാണ് ടൈഫോയ്ഡ് പനി (typhoid fever). പനി, തലവേദന, ക്ഷീണം, വയറു വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. കുടലിൽ രക്ത വാർച്ചയോടെ രോഗം സങ്കീർണമാവാം. അപൂർവമായിട്ടേ രോഗം മാരകമാവാറുള്ളൂ.
സാൽമൊനെല്ല ടൈഫി (Salmonella typhi) ആണ് രോഗം വരുത്തുന്ന ബാക്ടീരിയ. അണു മലിനമായ കുടിവെള്ളം, ഭക്ഷണം, എന്നിവയിലൂടെ ബാക്ടീരിയ പകരുന്നു. രോഗിയുടെ മലവിസർജ്യത്തിൽ രോഗാണുക്കൾ ഉണ്ടാവും. മലവിസർജ്യം ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാത്ത പ്രദേശങ്ങളിലാണ് ടൈഫോയ്ഡ് പനി പൊതുവേ കാണപ്പെടുന്നത്. വൃത്തിഹീനമായ പരിസരം രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. രോഗം വ്യക്തികളിൽ പരസ്പരം പകരാറുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ ശ്രദ്ധയോടെ പാലിക്കേണ്ടതാണ്.

16/08/2024

#വർഷകാലരോഗങ്ങൾ17
ചിക്കൻഗുനിയ ലക്ഷണങ്ങൾ
ഡോ. വേണു തോന്നയ്ക്കൽ

കൊതുക് വരുത്തുന്ന
അനവധി രോഗങ്ങൾ ഉണ്ടെങ്കിലും മഴക്കാലത്ത് നാടു മുഴുവൻ പടർന്നു പിടിച്ച ഒരു വൈറസ് രോഗമായിരുന്നു ചിക്കൻഗുനിയ.
കഠിനമായ പനി, തല വേദന, സന്ധി വേദന, ശരീര വേദന, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗാരംഭം. സന്ധിവേദന അതിതീവ്രം ആയിരിക്കും. വൃക്ക തകരാറുകൾ ഉൾപ്പെടെ സങ്കീർണ്ണാവസ്ഥയിലേക്ക് രോഗം വളരാം. വളരെ അപൂർവമായി മാരകമാകുന്ന ഒരു രോഗമാണ്. രോഗം മാരകമല്ല എങ്കിലും അസഹ്യമാണ്.
ടോഗവിറിഡെ കുടുംബത്തിലെ (family togaviridae) ചിക്കൻഗുനിയ വൈറസാണ് (chickungunya virus) രോഗാണു. ഇവ ആർ എൻ എ വൈറസുകളാണ്. ഏയ്ഡീസ് ഈജിപ്ടി പെൺ കൊതുകുകളാണ് രോഗാണു വാഹകർ. നിർദ്ദിഷ്ട ഔഷധ ചികിത്സ ലഭ്യമല്ലാത്തതിനാൽ കൊതുക നിവാരണമാണ് അടിയന്തരമായി ശ്രദ്ധിക്കേണ്ടത്.

Want your practice to be the top-listed Clinic in Manama?
Click here to claim your Sponsored Listing.

Videos (show all)

I've received 800 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
#drvenuthonnakkal #page97 #video #naturalbeauty                 ഒഡീഷ ഗ്രാമത്തിലെ ഒരു പാലം
#drvenuthonnakkal #onam #വള്ളംകളി
#drvenuthonnakkal #magic #adarsh           ഇന്ദ്രജാല ലോകത്തിന് വാഗ്ദാനമായ ഈ 11-ാം ക്ലാസ്സുകാരൻ പ്രശസ്ത മെജിഷ്യൻ സാജു വേല...

Website

Address


Manama

Other Health & Wellness Websites in Manama (show all)
Sante barley Bahrain Sante barley Bahrain
Juffair
Manama

Santė Barley is made from 100% young barley grass that is grown in the Canterbury Plains of New Zea

𝑹𝒂𝒋 𝑹𝒆𝒆𝒅𝒂𝒎 𝑹𝒂𝒋 𝑹𝒆𝒆𝒅𝒂𝒎
Manama, 323

Ganoderma or Lingzhi and its corresponding effects on human health. Realizing Lingzhi's importance a

Passion.Dreams Passion.Dreams
Manama
Manama

Passion is Everything

Health and Wealth Corner Health and Wealth Corner
Manama, 973

Health and wellness

PbRaj PbRaj
Manama

DXN offers opportunities for everyone to start a business with low-risk and low-cost :

RebelSpirit health RebelSpirit health
Amwaj
Manama, 257

To Provide the very best tested Information and products for improving performance and longevity.

Herbalife Nutrition - Bahrain Herbalife Nutrition - Bahrain
Manama, 306

Herbalife Independent Distributor

LowCarb Wok LowCarb Wok
Manama

LowCarb Wok for a healthier you.

Chevinj Vlog Chevinj Vlog
Manama
Manama, 746

HMO that can solve 3 major financial needs.

Le Vendome ladies beauty spa Le Vendome ladies beauty spa
Building 342, Road 330, Block 309 Al Salmaniya
Manama, 00001

all about beauty care services for women

Tegdar Center for Nutrition Tegdar Center for Nutrition
Office 42, Building 870, Road 3618, Block 436
Manama

Your safe environment for change, without judgment or restrictions 🌟 Worldwide online nutrition services 🌍