Faisal Peruvayal

Faisal Peruvayal is a renowned charity fundraiser and social worker in Calicut.

14/04/2024

ഒരു ദൈവദൂതനെ പോലെ പറന്നെത്തിയ ബോച്ചേ....
The Real Kerala Story

മലയാളികളുടെ ഈ നന്മ മനസ്സിനെ അഭിനന്ദിക്കാതിരിക്കാൻ നിർവാഹമില്ല.
18 വർഷത്തോളമായി ജയിലിൽ കഴിയുന്ന
മകനെ കാണാൻ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു മാതാവിൻറെ കണ്ണുനീരൊപ്പാൻ അങ്ങ് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് തെരുവിലൂടെ യാചിക്കുന്ന കേരളത്തിൻറെ മനോഹരമായ ആ കാഴ്ച.

മതമോ ജാതിയോ വർഗ്ഗമോ ഒന്നും തന്നെ നോക്കാതെ ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ഒരു കുടുംബത്തിൻറെ ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവർ.

മരുഭൂമിയിലേക്ക് അധ്വാനിക്കുവാൻ വേണ്ടി പോയപ്പോൾ അബദ്ധവശാൽ വന്ന ഒരു കയ്യബദ്ധം.
ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ജയിൽ കഴിയേണ്ടി വന്നപ്പോഴും ഒരു ദൈവദൂതനെ പോലെ അദ്ദേഹം പറന്നെത്തി.

ഈയൊരു ഉദ്യമത്തിൽ നാടുമുഴുവൻ ഒന്നിച്ചു.
ബോച്ചേ ഒരു കോടീശ്വരനും കോമാളിയുമാണെന്ന് പലരും മുദ്രകുത്തിയപ്പോൾ കോടികൾക്ക് വേണ്ടി ഒരു നന്മ മരമായി കൂടെയാടിയ ബോച്ചേ.

കോടികൾ കൂട്ടിവെച്ചു ഒരു ഉമ്മാൻറെ കണ്ണീരൊപ്പാൻ ഈ പൊള്ളുന്ന വെയിലത്ത് യാചിക്കുന്ന കാഴ്ച നാം ഏവരും കണ്ടതാണ്.

ഇതാണ് യഥാർത്ഥത്തിൽ the Kerala real story.

എൻറെ പ്രിയപ്പെട്ട ബോച്ചേ...
ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്.
സാധിക്കുമോ എന്നറിയില്ല എങ്കിൽപോലും ഒരാഗ്രഹം പങ്കുവെക്കുന്നു.

ഞാൻ ഹൃദയത്തിൽ തട്ടി സ്നേഹത്തോടെ ആദരവുകളോടെ ബഹുമാനത്തോടെ ആ പേര് വിളിക്കുന്നു എന്റെ സ്വന്തം ബോച്ചേ...
നന്മയുള്ള ബോച്ചേ
നിങ്ങൾ ഈ ലോകത്ത് ആവശ്യമാണ്.
ഈ നാടിന് ആവശ്യമാണ്.
കേരളത്തിന് അഭിമാനമാണ് നിങ്ങൾ.
നാട്യം ഇല്ലാതെ നേരേ നൽകിയ സായാഹ്നത്തിന് മലയാളികളുടെ അഭിമാനം.
എൻറെ പ്രിയപ്പെട്ട ബോച്ചതന്നെ.....

എന്നെങ്കിലും എവിടെയെങ്കിലും വച്ച് ഒരു നോക്ക് കാണാൻ പറ്റും എന്ന വിശ്വാസത്തോടുകൂടി... സ്നേഹത്തോടെ....
𝔽𝕒𝕚𝕤𝕒𝕝 ℙ𝕖𝕣𝕦𝕧𝕒𝕪𝕒𝕝

Boby Chemmanur

06/03/2024

കുറ്റിക്കാട്ടൂർ:പൈങ്ങൂട്ടുപുറം കലങ്ങോട്ട് പരേതനായ കുട്ടി ഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ്‌ നിസാർ (49) നിര്യാതനായി.. ഭാര്യ :നുസൈബ മക്കൾ :നിഷാൽ, നദാ,
മാതാവ് :കുഞ്ഞീവി.
സഹോദരങ്ങൾ: മൊയ്തീൻശാ(കുവൈത്ത് )ഹബീബ്(റൈൻബോ കുറ്റിക്കാട്ടൂർ , മുജീബ്(കുവൈത്ത് ), റൈഹാന, സുലൈഖ, സഹീറ.
മയ്യത്ത് നിസ്കാരം ഉച്ചക്ക് 2 മണി പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമാ മസ്ജിദിലും 2.30 കണിയാത്ത് ജുമാ മസ്ജിദിലും

06/03/2024

പുണ്ണ്യ മാസത്തിൽ രോഗികൾ കഷ്ടപെടരുത്. കരുതാം അവർക്കായി അല്പം ജീവരക്തം

19/01/2024

പെരുവയലിൽ വീണ്ടുമൊരു സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ്

പെരുവയൽ:
പെരുവയലിൽ വീണ്ടും ഒരു സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമിടുന്നു.
പി കെ ഗ്രൂപ്പിൻറെ നേതൃത്വത്തിലാണ് സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്.
2024 ജനുവരി 30ന് വൈകുന്നേരം അഞ്ചുമണി മുതൽ പെരുവയലിലെ വെഡ്ലാൻഡ് കൺവെൻഷൻ സെൻററിൽ വച്ച് താരങ്ങളെ ലേലം ചെയ്യും.
കുന്നമംഗലം നിയോജകമണ്ഡലം മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളിയാണ് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്.
പെരുവയലിലേയും സമീപപ്രദേശത്തുമുള്ള ഒട്ടനവധി ക്ലബ്ബിലെ കായികതാരങ്ങൾ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിനായി ഒരുങ്ങിക്കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു

21/11/2023

പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

13/11/2023

പെരുവയൽ മഠത്തിൽ മുഹമ്മദ്(70) നിര്യാതനായി
ഭാര്യമാർ : ഖദീജ, സുലൈഖ.
മക്കൾ : വാഹിദ, സാഹിദ, റിയാസ്.
മരുമക്കൾ : മുജീബ് കായലം, മുജീബ് പാറമ്മൽ,
സഹോദരങ്ങൾ : മാമു, മൊയ്തീൻ, ഖദീജ, ആമിന, പാത്തുമ്മ.
മയ്യത്ത് നമസ്കാരം ഇന്ന്(13-11-2023) വൈകുന്നേരം 3 മണിക്ക് പെരുവയൽ ജുമാഅത്ത് പള്ളിയിൽ

07/11/2023
02/11/2023

നിപ്പയെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചുവന്ന 9 വയസ്സുകാരൻ ഹനീൻ, തന്നെ പരിചരിച്ച കോഴിക്കോട് ആസ്റ്റർ മിംസിലെ മാലാഖമാരെ കാണാൻ എത്തിയപ്പോൾ... അവർ നൽകിയ സ്നേഹസമ്മാനം ഹൃദയത്തോട് ചേർത്ത് പിടിച്ചപ്പോൾ...
പുന:സമാഗമത്തിന്റെ അപൂർവ്വ ദൃശ്യം കോഴിക്കോട് ആസ്റ്റർ മിംസിൽ നിന്ന്.

10/10/2023

പെരുവയൽ മായങ്ങോട്ടു ചാലിൽ മുഹമ്മദാലി ഹാജി (87) നിര്യാതനായി
ഭാര്യ : ഖദീജ ഹജ്ജുമ്മ
മക്കൾ: അഹമ്മദ് കുട്ടി,
ഹസ്സൈൻ കുട്ടി, ഹാജറ, ഫാത്തിമ, ഹസീന,
മരുമക്കൾ: സിദ്ദീഖ് പെരുമണ്ണ,
അഹമ്മദ് കോയ മൂർക്കനാട്,
റഫീഖ് പൂവാട്ടുപറമ്പ്,
സജിന, റഹ്മത്ത്
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി (10-10-2023)
എട്ടുമണിക്ക് പെരുവയൽ ജുമാഅത്ത് പള്ളിയിൽ

08/10/2023

അനുസ്മരണം
ഒക്ടോബർ 2023
19 വ്യാഴാഴ്ച

28/09/2023

സംയുക്ത നബിദിന റാലി:
പെരുവയൽ ദാറുസ്സലാം മദ്രസയും, കൊണാറമ്പ് ഐസിസിയും സംയുക്തമായി നടത്തിയ നബിദിന റാലി

05/09/2023

മാവൂർ ചെറൂപ്പയിൽ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്നു രാവിലെ 10മണിയോടെയാണ് സംഭവം.അത്തോളി സ്വദേശി രവി എന്നയാളാണ് ഓടുന്ന ലോറിക്ക് മുന്നിലേക്ക് ചാടിയത്. ഇയാളുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ടിപ്പർ ലോറിക്ക് മുന്നിലേക്കാണ് ഇയാൾ ചാടിയത്.

19/08/2023

വസന്ത തിലകം
(കവിതകൾ)
റുക്സാന കക്കോടി
നീമ ബുക്സ്
പബ്ലിക്കേഷൻസ്
പേജ് : 96
വില : 120

കവിതകളിൽ പ്രകൃതിയുടെ ചാരുത

ജീവിതാനുഭവങ്ങളെ ഭാഷയിലേക്കു പകർത്തുന്നതിന്റെ നക്ഷത്രതിളക്കമാണ് റുക്സാന കക്കോടിയുടെ' വസന്ത തിലകം 'എന്ന കവിതാ സമാഹാരം.മിക്ക കവിതകളിലും പ്രകൃതിയുടെ ചാരുതയും പ്രകൃതിയുടെ നിലവിലെ അവസ്ഥയുമാണ് വിഷയമായിട്ടുള്ളത്.
അർഥം തിരയാൻ നിഘണ്ടു ആവശ്യം വരാത്തവിധം ലളിതമായ പദങ്ങൾ ചേർത്ത് എല്ലാതരത്തിലുള്ള കവിതാ ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന വിഭവ സമൃദ്ധമായ കവിതകൾ ആണ് 'വസന്തതിലകം ' എന്ന സമാഹാരത്തിൽ ഉള്ളത്.

'മരം, കരം, വരം' എന്ന കവിതയിലെ വരികൾ പ്രകൃതിയുടെ തേങ്ങൽ എത്ര ദയനീയമാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. പ്രകൃതിയേൽക്കുന്ന ആഘാതം മനുഷ്യരെയാണ് കൂടുതൽ ബാധിക്കുന്നത്. സമകാലിക സാഹചര്യം ആവിഷ്കരിക്കുന്ന
' കേദാരം ' എന്ന കവിത വായനക്കാരുടെ ഹൃദയം നനക്കുന്നു.
'ഒരു തൈ നടാം ' എന്ന കവിതയിൽ ജീവിത പരിസരങ്ങളെ സ്നേഹിക്കണമെന്ന് ഉണർത്തുന്നു.

തീവ്രമായ ചിന്തകൾ മനസ്സിനെ കൊളുത്തി വലിക്കുമ്പോൾ രൂക്ഷമായ ചിന്തകളുണ്ടാവുമെന്ന പൊള്ളുന്ന യാഥാർത്യത്തിലേക്കാണ് കവിതകളെല്ലാം നിറഞ്ഞൊഴുകുന്നത്.
വിഷയ വൈവിധ്യം കൊണ്ട് സമ്പന്നമാണ് ഈ കവിതാ സമാഹാരം.
നമ്മുടെ ജീവിതാനുഭവങ്ങളുമായി പ്രത്യേകിച്ച് പ്രകൃതിയും മനുഷ്യരുമെല്ലാം അടങ്ങുന്ന ജീവിതാനുഭവങ്ങളാണ് കവി വിഷയമാക്കുന്നത്.ഈ സമാഹാരത്തിലെ കവിതകൾ സാരോപദേശത്തിന്റെ ഭാഷയിലാണ് അനുവാചകരോട് സംവദിക്കുന്നത്.

"വള്ളിപ്പടർപ്പിലൂടൂയലാടും
കൊച്ചു കോവയ്ക്ക സുന്ദരി നീ
നിന്നിൽ വിരിഞ്ഞിടും വെളുത്ത പൂക്കൾ
വിണ്ണിലെ താരകക്കൂട്ടങ്ങൾ പോൽ
ശീതളച്ഛായയിൽ നിറഞ്ഞു നിൽക്കും "

'കോവയ്ക്ക' എന്ന കവിതയിൽ എത്ര വലിയ ചിന്തകളാണ് ഓരോ വരികളിലൂടെയും കവി പ്രകടിപ്പിക്കുന്നത്.

അനുഭവങ്ങളുടെ എല്ലാ തലങ്ങളെയും സ്പർശിച്ചു കൊണ്ട് സഞ്ചരിക്കുമ്പോൾ ജീവിത പരിസരങ്ങളുടെ എല്ലാ സൂക്ഷ്മാംശങ്ങളും കവിതയിൽ ലയിച്ചു ചേരും.
കവിതകളെല്ലാം തന്നെ സവിശേഷവും ശക്തവുമാണ്

'കത്തുകൾ, യുവത്വം, പാത മയക്കം '
എന്നീ കവിതകൾ ജീവിതത്തിന്റെ സങ്കീർണ്ണതയിലേക്ക് തുറന്നുവെച്ച കവിതയുടെ കളങ്കമില്ലാത്ത കുഞ്ഞിളം കണ്ണുകളാണ്

"
ഞാനും നീയും ഒരുപോലെ
ചിലപ്പോൾ നീയൊരമ്മയാകും
എന്നെപ്പോലെ !
ചിലപ്പോൾ
നീയൊരു മനോഹര ചിത്രമാകും
എന്നെപ്പോലെ "

"എന്ന വരികളിലുണ്ട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എത്രത്തോളം കെട്ടുപിണഞ്ഞുകിടപ്പുണ്ട് എന്നത്.പ്രകൃതിയും മനുഷ്യനും തമ്മിലുളള സവിശേഷവും സൂക്ഷ്മവുമായ യാഥാർത്യങ്ങളെയാണ് ഭാഷയിൽ കൊത്തിവെക്കുന്നത്മനുഷ്യന്റെ പ്രകൃതി ചൂഷണത്തിൽ മനം നൊന്തു വേവുന്ന മനുഷ്യരെയും സമാഹാരത്തിൽ കാണാം.

"പുലരി തൊട്ടു നിശ വരെ കരിയും പുകയും വിടുന്ന ഫാക്ടറി
ലോക്ക് ഡൗണിലും അടച്ചുപൂട്ടാത്തത് "

'അടുക്കള ' എന്ന കവിത പെണ്ണിന്റെ ജീവിതാവസ്ഥയെയാണ് വളരെ മനോഹരമായി ആവിഷ്കരിക്കുന്നത്.
മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത ചെറു തുടിപ്പുകള്‍ കാണാന്‍ കഴിയുന്നു എന്നതാണ് ഈ കവിക്ക് ലഭിച്ച സൗഭാഗ്യം . ഇത്തരം കവികളുടെ കണ്ണുകള്‍ എന്തിനെയൊന്നില്ലാതെ പരതിക്കൊണ്ടിരിക്കും.

"ഭീതിയാണെനിക്കിന്ന്
ഈ കണ്ണിണ തുറക്കുവാൻ
ഇമകൾ തുറക്കവേ ഭീകരം ഭുവനം
ഭീതിയാണെനിക്കിന്ന് വാ തുറന്നീടുവാൻ "

"
പെണ്ണായ് പിറന്നാൽ പിന്നെ
കണ്ണടയ്ക്കാതിരിന്നിടേണം
നാട്ടിലും വീട്ടിലും
പാതവക്കത്തും
പഠന ശാലയിലും വിഷ പാമ്പുകൾ "

വെറുക്കപ്പെട്ടവൾ ,
ബാലിക, എന്നീ കവിതയിലൂടെ
കവിതയെ സമകാലികതയുടെ പെരുവഴിയിൽ കൊണ്ടു നിർത്താനും കവി മറക്കുന്നില്ല,കലങ്ങിമറിഞ്ഞത സാമൂഹ്യ വ്യവസ്ഥയില്‍ യഥാര്‍ഥ ജീവിതാവബോധം ഉണര്‍ത്തുന്നതാണ് ഈ സമാഹാരത്തിലെ കവിതകളെന്ന്
വായനയുടെ ഒടുവിൽ ഏതൊരാളും പറയും.
വ്യത്യസ്ത വിഷയങ്ങളില്‍ തികച്ചും മൗലികമായ ഉള്‍ക്കാഴ്ചയോടെ എഴുതപ്പെട്ടവയാണ് എല്ലാ കവിതകളും.

"കറുത്തവരുടെ കണ്ണീരും ഉപ്പും കലർന്നിട്ടാവാം
അന്നത്തിന് ഇത്ര വെളുപ്പ് നിറമായത്
അവഗണനയുടെ തീച്ചൂളയിൽ നിന്ന് ഉയർന്നിട്ടാവാം
കറുത്ത വർഗ്ഗത്തിന്റെ ഗാനങ്ങൾ ഇത്ര ഇമ്പമാർന്നതായത് " വർണ്ണ വിവേചനത്തിന്റെ പുതിയ കാലത്ത് കറുപ്പിന്റെ അഴകാണ് വരികളിൽ തെളിഞ്ഞൊഴുകുന്നത്. സമാഹാരത്തിലെ പല കവിതകളും തിരിച്ചറിവിന്റെ ശക്തമായ ഒരു ഇമേജറിയായി വായനക്കാരന്റെ മനസ്സിൽ അറിയാതെ ഒട്ടി പോകുന്നതാണ്.

"ഗർഭാവസ്ഥയിൽ എന്റെ പേര് ഭ്രൂണം
പിറവിയിൽ എന്റെ പേര് ശിശു
മാമോദിസ, നൂലുകെട്ട്, മുടി കളയൽ
ചടങ്ങിൽ എനിക്ക് പുതിയ നാമം
വളർന്നപ്പോൾ എന്റെ പേര് പലതായി
"
എന്ന ചിന്തയാണ്
'പേര് ' എന്ന കവിതയെ ഹൃദ്യമായ ഒരാവിഷ്കാരമാക്കുന്നത് വൈയക്തികമായ അനുഭവങ്ങളുടെ ചൂരും ചൂടും ഈ സമാഹാരത്തിലെ കവിതകൾ പ്രകാശിപ്പിക്കുന്നുണ്ട്.

ചെറിയ ജീവിത മുഹൂർത്തങ്ങളിൽ നിന്ന് വലിയ പ്രാപഞ്ചിക സത്യം കണ്ടെടുക്കുന്നുണ്ട് കവി.
നിസ്സാരമെന്ന് കരുതി ഒന്നിനേയും അവഗണിക്കരുതെന്നാണ് ഈ സമാഹാരം
പറയാതെ പറയുന്നത്
കണ്ടും കേട്ടറിഞ്ഞും തൊട്ടറിഞ്ഞ വഴികളിലൂടെ കവി
നടത്തുന്ന സഞ്ചാരങ്ങളുടെ ആകെത്തുകയാണ് ഈ കവിതാ സമാഹാരം.

ഷാഫി വേളം

14/08/2023

സ്വാതന്ത്ര്യ ദിന ചരിത്ര ക്വിസ് റഹ്മാനിയ ജേതാക്കൾ

കോഴിക്കോട് :-
ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച ജില്ലാ തല ഇന്റർ സ്കൂൾ സ്വാതന്ത്ര്യ ദിന ചരിത്ര ക്വിസ് മൽസരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റഹ്മാനിയ HSS ജേതാക്കളായി . രണ്ടാം സ്ഥാനം ഫാറൂഖ് കോളേജ് HSS ഉം മൂന്നാം സ്ഥാനം ബി.ഇ എം ഗേൾസ് നേടി.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന
മൽസരത്തിന് ക്വിസ് മാസ്റ്റർമാരായ പ്രബീഷ് കുമാർ ഫിറോസ്, പ്രോഗ്രാം ഓഫീസർ സർഷാർ അലി എന്നിവർ നേതൃത്വം നൽകി

പരിപാടിയുടെ ഔദ്യോതിക ഉദ്ഘാനം രാവിലെ കോഴിക്കോട് RDD ശ്രീ എം സന്തോഷ് കുമാർ നിർവ്വഹിച്ചു. ഹിമായത്ത് സ്കൂൾ പ്രിൻസിപ്പാൾ ടി.പി മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. റഫീഖ് മാസ്റ്റർ
എൻ എസ് എസ് സന്ദേശം കൈമാറി. ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുത്തു
വിജയികൾക്കുള്ള പുരസ്കാരങ്ങൾ സ്കൂൾ മാനേജർ പി.കെ.വി അസീസ് കൈമാറി.

10/08/2023

നോവേറ്റ് കരയുന്ന ചിത്രങ്ങൾ

സംരക്ഷിക്കേണ്ട കൈകൾ കാലനായിത്തീരുമ്പോൾ എരിഞ്ഞടങ്ങുന്ന കുഞ്ഞുമനസ്സുകളുടെ പിടച്ചിൽ എത്രമാത്രമായിരിക്കുമെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല... ഇനി ആരും സ്വന്തം കുഞ്ഞുങ്ങളുടെ കാലനായ് മാറാതിരിക്കാൻ എൻ്റെ ഈ കവിത നിമിത്തമാവട്ടെ എന്നാഗ്രഹിക്കുന്നു.പ്രിയ കൂട്ടുകാരെ നിങ്ങളുടെയെല്ലാം സപ്പോർട്ട് എനിക്കു വേണം. കവിത ഇഷ്ടമായാൽ ലൈക്കും,കമൻ്റും, ഷെയറും ചെയ്യണെ.....

05/08/2023

ഞങ്ങളുടെ പ്രിയപ്പെട്ട അനിൽ സാർ ഇന്ന് പെരുവയൽ വില്ലേജ് ഓഫീസർ സ്ഥാനമൊഴിയുന്നു...
യാത്രാമൊഴി ചെല്ലാൻ വാക്കില്ല.......

സ്നേഹത്തിന്റെ ലോകം എന്നും മനോഹരമാണ്. നെഞ്ച് കവര്‍ന്ന സ്നേഹവും മനസ്സിൽത്തട്ടിപ്പറഞ്ഞ വാക്കുകൾകൊണ്ടും ചില ബന്ധങ്ങൾ
അവ എന്നും മനോഹരം തന്നെയാണ്‌. നമ്മളോടൊപ്പം ചേർന്നുനിന്നു നമ്മളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി നമ്മളിൽ ഒരാളായി പ്രവർത്തിച്ചുകൊണ്ട് ഇത്രയും കാലം നമ്മളിലൊരുവനായിരുന്ന പ്രിയപ്പെട്ട അനിൽ സാർ ഇന്ന് പെരുവയൽ വില്ലേജ് ഓഫീസർ എന്ന സ്ഥാനം ഒഴിയുകയാണ്.
നിങ്ങൾ ട്രാൻസ്ഫറായി പോകുമ്പോൾ വളരെയേറെ വേദനിക്കുന്ന ഒരു വിഭാഗത്തിൽപ്പെട്ടവരാണ് പെരുവയൽ വില്ലേജിന് കീഴിലെ ബി എൽ ഒ മാർ.
അത്രകണ്ട് ഓരോ ബിഎൽ ഒ മാരും അങ്ങയെ സ്നേഹിച്ചിരുന്നു.
എന്തു ഭാരിച്ച വർക്ക് വന്നാലും നമ്മളിൽ ഒരുവനായി നമ്മളോടൊപ്പം ചേർന്നു പ്രവർത്തിച്ചു പോന്നു.
സംസ്ഥാനതലത്തിൽ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള അവാർഡുകൾ വാങ്ങുവാൻ നമ്മുടെ പ്രിയപ്പെട്ട അനിൽകുമാർ സാറിന് സാധിച്ചു. ഒരിക്കലെങ്കിലും അദ്ദേഹത്തെ സമീപിച്ച ഏതൊരാൾക്കും ഏറെ സന്തോഷം പകരുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന ശൈലികൾ. പൂർണ്ണമായും ജനങ്ങൾക്കുവേണ്ടി, സമൂഹത്തിനുവേണ്ടി, സമർപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും അതൊരു മാതൃക തന്നെയാണ്.
പുതിയതായി ജോയിൻ ചെയ്യാൻ പോകുന്ന സ്ഥലത്തും അദ്ദേഹത്തിന് ഇതുപോലെതന്നെ പ്രവർത്തിക്കാൻ സാധിക്കട്ടെ...
എല്ലാവിധ ആശംസകളും നേരുകയാണ്...
അനിൽ സാർ.... നിങ്ങൾ ഇവിടം വിട്ടു പോകുന്നതിൽ
ഞങ്ങൾ ദുഃഖിതരാണ്....
എങ്കിൽപ്പോലും ഉള്ളിനുള്ളിൽ ഒരു ചെറുപുഞ്ചിരിയാലെ ഒരു ചെറു സന്തോഷത്തോടുകൂടി ഞങ്ങൾ അങ്ങയെ യാത്രയയ്ക്കുകയാണ്..
പുതിയ സ്ഥലത്ത് സാറിന് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ ....
ഞങ്ങൾ ഒരിക്കലും സാറിനെ മറക്കില്ല....
മരണം വരെ......
നമ്മോട് പ്രാവർത്തികമാക്കാൻ ഉപദേശം നൽകി പലരും നമുക്ക് മുന്നിലൂടെ കടന്നു പോകും...
ഉപദേശങ്ങൾക്കപ്പുറം ചുരുക്കം ചിലർ ജീവിതത്തിൽ പകർന്നു നൽകിയ, നമുക്ക് മുന്നിൽ അവർ ജീവിതത്തിൽ പ്രവർത്തിച്ചു കാണിച്ച മാതൃകകൾ ഉണ്ടായേക്കാം... ജീവിതപാതകളിൽ വെളിച്ചമേകി നിറഞ്ഞു നിൽക്കുന്ന നന്മകൾ പകർന്നു നൽകിയവർ.. അവരായിരിക്കട്ടെ നമ്മുടെ ഊർജ്ജവും മാതൃകയും...
​സ്നേഹത്തോടെ.....
ഫൈസൽ പെരുവയൽ

05/08/2023

പെരുവയൽ ലെജൻസ് ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒരുക്കങ്ങൾ പൂർത്തിയായി

23/07/2023

പെരുവയലിലെ കല കായിക സാംസ്കാരിക പ്രസ്ഥാനമായ സംസ്കാര പെരുവയലിന്റെ നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.
ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്തി പരിസരം എന്ന ലക്ഷ്യത്തോടെ സംസ്കാരയുടെ അമ്പതോളം പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിനായി എത്തിച്ചേർന്നു.
പെരുവയൽ അങ്ങാടിയിലെ മാലിന്യ കൂമ്പാരങ്ങളും മറ്റ് റോഡ് സൈഡിൽ മഴപെയ്താൽ കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ പ്രവർത്തകർ ശുചീകരണം നടത്തി.
സംസ്കാര കൂട്ടായ്മയുടെ പ്രസിഡണ്ട് ബാബുരാജ് പാറമ്മൽ, സെക്രട്ടറി കെ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ നാട്ടുകാരുടെ സഹായസഹകരണങ്ങൾ എടുത്തു പറയേണ്ടതു തന്നെയാണ്.
സി ടി സുബ്രഹ്മണ്യൻ സുരേന്ദ്രൻ ബബീഷ് ബാബു പി അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി

23/07/2023

Himayathul Islam Hss
പ്രതിഭാദരം : 2023

18/07/2023

തക്കാളി വേണം...
വലിയുള്ളി വേണം....
വീട്ടില് കറി വെക്കുവാൻ...
ബല്ലാത്ത വിലയാ
കിട്ടാത്ത കനിയാ
എന്തൊര് വിലകയറ്റാ.....
⊶⊷⊶⊷❍❍⊶⊷⊶⊷
Lyrics of songs : Ammad Payyur
Singer : Faisal Peruvayal

14/07/2023

Saifudheen Peruvayal
Kozhikode Kerala

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

പെരുവയൽ മഹല്ല് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
നിപ്പയെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചുവന്ന 9 വയസ്സുകാരൻ ഹനീൻ, തന്നെ പരിചരിച്ച കോഴിക്കോട് ആസ്റ്റർ മിംസിലെ മാലാഖമാരെ കാ...
സംയുക്ത നബിദിന റാലി:പെരുവയൽ ദാറുസ്സലാം മദ്രസയും, കൊണാറമ്പ് ഐസിസിയും സംയുക്തമായി നടത്തിയ നബിദിന റാലി
മാവൂർ ചെറൂപ്പയിൽ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്നു രാവിലെ 10മണിയോടെയാണ് സംഭ...
നോവേറ്റ് കരയുന്ന ചിത്രങ്ങൾസംരക്ഷിക്കേണ്ട കൈകൾ കാലനായിത്തീരുമ്പോൾ എരിഞ്ഞടങ്ങുന്ന കുഞ്ഞുമനസ്സുകളുടെ പിടച്ചിൽ എത്രമാത്രമായി...
പെരുവയൽ ലെജൻസ് ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒരുക്കങ്ങൾ പൂർത്തിയായി
പെരുവയലിലെ കല കായിക സാംസ്കാരിക പ്രസ്ഥാനമായ സംസ്കാര പെരുവയലിന്റെ നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.ആരോ...
Himayathul Islam Hssപ്രതിഭാദരം : 2023
തക്കാളി വേണം... വലിയുള്ളി വേണം....വീട്ടില് കറി വെക്കുവാൻ...ബല്ലാത്ത വിലയാകിട്ടാത്ത കനിയാഎന്തൊര് വിലകയറ്റാ.....⊶⊷⊶⊷❍❍⊶⊷⊶⊷...
Saifudheen PeruvayalKozhikode Kerala

Category

Telephone

Website

Address

Peruvayal
Calicut
673008

Other Social Services in Calicut (show all)
NSS UNIT- 263 , Farook Training College NSS UNIT- 263 , Farook Training College
Farook Training College
Calicut, 673632

Official page of Farook Training College NSS Unit 263, University of Calicut

PKPA Association Poovattuparamba PKPA Association Poovattuparamba
Poovattuparamba
Calicut, 673008

The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel

Unsung warriors Unsung warriors
Calicut, 673570

This page is an initiative to honour and pay tribute to the bravest and finest of the country who ar

SSF president markaz kerala 2022 SSF president markaz kerala 2022
Markazu Saquafathis Sunniya
Calicut, 673570

learning today leading tomorrow join today for better tomorrow

Providencespc Providencespc
Calicut, 673001

Student police cadet, Providence girls Hss

Muhammed Ali Chaliyam Muhammed Ali Chaliyam
Calicut, 673001

സാമൂഹ്യ സേവനം

NSS Perumanna NSS Perumanna
Ems Ghss Perumanna
Calicut, 673019

മനസ്സ് നന്നാവട്ടെ.

സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022 സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022
Calicut, 673005

"വെളിച്ചമാവുക ..വെളിച്ചമേകുക !.

President Chorode Grama Panchayath President Chorode Grama Panchayath
Calicut, 673106

വികസന പാതയിൽ ചോറോട്

Nouraiz Foundation Nouraiz Foundation
Calicut, 673303

Together for a better community

XPLR XPLR
Calicut, 673602

A united platform for Expatriates of Chennamangallur