Nadodi Live
Online News Letter
നടുവണ്ണൂർ: ഫോർമർ സ്കൗട്ട് ഫോറം
നടപ്പിലാക്കുന്ന ഹാപ്പി ഹോം പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ മന്ദങ്കാവിൽ നിർമിക്കുന്ന സ്നേഹഭവനത്തിൻ്റെ തറക്കല്ലിടൽ ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് നിർവഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടിപി ദാമോദരൻ മാസ്റ്റർ വീടിൻ്റെ പ്ലാൻ കൈമാറി. ഫോർമർ സ്കൗട്ട് ഫോറം
വൈസ് പ്രസിഡൻ്റ് സി. സത്യപാലൻ
പ്ലാൻ ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് അംഗം പി. സുജ അധ്യക്ഷയായി. ആദ്യ സംഭാവന ടികെ കുഞ്ഞായിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ജലീൽ ഏറ്റുവാങ്ങി. ഫോറം രക്ഷാധികാരി ബാലചന്ദ്രൻ പാറച്ചോട്ടിൽ ഹാപ്പി ഹോം സന്ദേശം നൽകി.
ഫോർമർ സ്കൗട്ട് ഫോറം സെക്രട്ടറി
ഡോ. എം.എം സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി കെ.കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
സുധീഷ് ചെറുവത്ത്, ടി നിസാർ മാസ്റ്റർ ,
എക്സിക്യൂട്ടീവ് അംഗം എം. പ്രദോഷ്
യു.കെ ബബിത
നിസാർ മഠത്തിൽ
ആഷിഫ് മാസ്റ്റർ
ബബീഷ്
എൻ കെ മഹേഷ്
എ വി ബിജു
ബാലൻ കണ്ണാട്ട്
പി. സുധൻ
എന്നിവർ സംസാരിച്ചു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ
വീടില്ലാത്ത സാമ്പത്തികമായും മറ്റും പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തിയാണ് നടുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂർവ്വ സ്‌കൗട്ടുകളുടെ സംഘടനയായ ഫോർമർ സ്കൗട്ട് ഫോറം വീട് വെച്ച് നൽകുന്നത്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയോട് സഹകരിച്ച് കൊണ്ടാണ് വീട് നിർമാണം.
ലഭിച്ച അപേക്ഷകളിൽ നിന്നും മന്ദങ്കാവ് കേരഫെഡിന് സമീപം താമസിക്കുന്ന ഒരു കുടുംബത്തെ സ്നേഹഭവനം മാനദണ്ഡങ്ങൾ പ്രകാരം വിദഗ്ധ സമിതി തെരെഞ്ഞെടുക്കുകയായിരുന്നു.
Naduvannur
സ്കൗട്ടിംഗും
ജൈവകൃഷിയും
ബാപ്പുജി ഓപ്പൺ റോവർ സ്കൗട്ട് ഗ്രൂപ്പ്
നടുവണ്ണൂർ
നടുവണ്ണൂരിൽ സ്നേഹഭവനവുമായി
ഫോർമർ സ്കൗട്ട് ഫോറം
ഉദ്ഘാടനം...
"നാനാർത്ഥങ്ങൾ " -
ജല -കാർഷിക- സഞ്ചാര - നൈപുണ്യ പദ്ധതി -
ബാപ്പുജി ഓപ്പൺ റോവർ സ്കൗട്ട് ഗ്രൂപ്പ്
നടുവണ്ണൂർ
ഇ. പദ്മനാഭൻ മാസ്റ്റർ...
നടുവണ്ണൂരിൻ്റെ
പ്രിയപ്പെട്ട അധ്യാപകൻ,
നടുവണ്ണൂർ ഗവ. ഹൈസ്കൂളിൻ്റെ
പ്രഥമ ഹെഡ്മാസ്റ്റർ,
പരിസ്ഥിതി പ്രവർത്തകൻ...
# നാടോടി- അനുസ്മരണം
-Live
ഇന്ന് (ജൂൺ 5) ശബ്ദ ചക്രവർത്തി
ഖാൻ കാവിലിൻ്റെ ഓർമ്മ ദിനം...
പ്രക്ഷേപണ കലയുടെ കുലപതിയെക്കുറിച്ചുള്ള ഓർമ്മകളുമായി
ആകാശവാണി കോഴിക്കോട് നിലയം
സ്റ്റാഫ് അനൗൺസർ
ബോബി സി. മാത്യു
Naduvannur
ലഹരി വിമുക്ത ജീവിതം...
Live..
പുതിയ Episode
📒ഔട്ട് ഓഫ് സിലബസ്...
✒️ഷിജീഷ് യു.കെ
ലക്കം.1 ബയോളജി മാഷ്.......................................
കുടപ്പനക്കണ്ടി അമ്മാൻ്റെ വീട്ടിൽ രാവിലെ എന്നും മൈദപ്പത്തിരിയാണ്. അമ്മാന് കലവും കൊണ്ട് പോകലാണ് തൊഴിൽ. വൈകുന്നേരം അമ്മാൻ എത്തുമ്പോൾ വിൽക്കാതെ ശേഷിച്ച ഏതെങ്കിലുമൊരു കലത്തിൻ്റെ കഴുത്തോളം മൈദപ്പൊടിയും വേറൊന്നിൽ ഈർക്കിലിയിൽ കൊരുത്തിട്ട മത്തിക്കൂട്ടവും ഉണ്ടാവും .. ഞങ്ങളുടെ വീട്ടിലേക്കന്ന് മൈദ വലതുകാലെടുത്ത് വച്ചിട്ടില്ല.. അത് കൊണ്ട് ഞാനിങ്ങനെ അനുമാനിച്ചു: മൈദ പണക്കാരുടെ ആഹാരമാണ്.കുടപ്പനക്കണ്ടിയിലെ അമ്മാൻ ധനികനാണ്.അത് കൊണ്ട് അമ്മാൻ്റെ പെണ്ണുങ്ങൾക്കെന്നും മൈദപ്പത്തിരി ഉണ്ടാക്കാം. മത്തിക്കറി കൊണ്ട് എന്നും ചാട്ടടിക്കാം.. നമ്മളതൊന്നും ശ്രദ്ധിക്കാനേ പോകരുത്. പക്ഷേ ചൂടു ചട്ടിയിൽ മൈദമാവ് വെളിച്ചണ്ണയോട് ചേരുമ്പോൾ ഉണ്ടാകുന്ന മണം രാവിലെത്തന്നെ ഉളുപ്പില്ലാതെ കിടക്കപ്പായിലേക്ക് നൂണ്ടു കയറും.പിന്നെ അമ്മാൻ്റെ വീട്ടിലേക്ക് ചായക്കെന്താ കൂട്ടാൻ എന്ന ക്ലീഷേ ചോദ്യത്തോടെ ഒരൊറ്റ കയറിച്ചെല്ലലാണ്...കുരിപ്പിന് കൊടുക്കാൻ പത്തിരിയുണ്ടോമ്മാ... ?അമ്മാൻ്റെ മോള് ശൈലക്കൻ അടുക്കളയുടെ മേപ്പടിയിൽ ബയോളജി പുസ്തകം നിക്ഷേപിച്ചിട്ട് വസ്സിയിലെ പത്തിരിയുടെ സെൻസസ് എടുക്കാൻ തുടങ്ങും. ഉള്ളതിൽ ചെറിയ കഷണമേ എനിക്ക് തരൂ.വസ്സിയിൽ വലിപ്പക്കുറവ് കൊണ്ട് ആകെ ഉളുത്ത് കിടക്കുന്ന പത്തിരിക്കഷണത്തിനു മീതേ പല്ലി കാഷ്ടിച്ചതു പോലെ ഇത്തിരി മത്തിച്ചാറുമൊഴിക്കും.... ഒരു ദിവസം ഉറിയിലെ മീൻ ചട്ടിയിൽ കൂറ വീണു. ശൈലക്കൻ സൂത്രത്തിൽ അതിനെ എടുത്തുമാറ്റി. അന്ന് എൻ്റെ വസ്സിയിൽ മീൻചാറ് വീണ് പത്തിരി നനഞ്ഞുകുളിച്ചു... മഞ്ഞയും ചോപ്പിലും ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ തുടുത്തൊരു മത്തിയും അന്ന് പാത്രത്തിൽ വീണു.
കുരിപ്പേ ഞ്ഞി മാൽപീജിയൻ നാളി എന്നു കേട്ടിട്ടുണ്ടോ? ഓർക്കാപ്പുറത്ത് ശൈലക്കൻ്റെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ ശൈലക്കൻ വിശദീകരിച്ചു: സൈലം, ഫ്ളോയം, പാരൻ കൈമ, കോളൻകൈമ, അങ്ങനെ തോന സംഭവങ്ങളുണ്ട് കുരിപ്പേ.. അതൊക്കെ പഠിക്കാൻ മഠപ്പുര മുത്തപ്പനാണേ മ്മക്ക് കൂട്ട്യാൽക്കൂടില്ല. ന്നാലോ അതൊക്കെ പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന മട്ടിലാ ബയോളജീൻ്റെ മാഷെ വരവ്. ക്ലാസിൽ വന്നാലോ കളിയില്ല, ചിരിയില്ല, ന്തിന് പെങ്കുട്ട്യോളുടെ ഭാഗത്തേക്ക് ഒരു നോട്ടം.ഏഹേ..! അടി കിട്ടിക്കിട്ടി ഇൻ്റെ കൈയ്യിൻ്റെ മൊഞ്ച് ഒക്കെ പോയി. ഞ്ഞിപ്പോ നാലിൽ അല്ലേ. ആറ് കൊല്ലം കഴിഞ്ഞാ എണക്കും ആ മാഷുണ്ടാവും.
(1994)
ശൈലക്കൻ മോളുടെ പഠനത്തിന് നടുവണ്ണൂർ സ്കൂളാണ് തെരെഞ്ഞെടുത്തത്.
ഈടത്തെ പഠിപ്പ് വേറെവിടെയും ഞാൻ കണ്ടിട്ടില്ല എന്നും പറഞ്ഞ്.
ശൈലക്കൻ അതിന് വേറെവിടെയും പഠിച്ചിട്ടില്ലാലോ. പത്തിലാണെങ്കിൽ തോറ്റ് തൊപ്പിയിടുകയും ചെയ്തു... പിന്നെങ്ങനാ
എന്നൊന്നും ശൈലക്കനോട് ചോദിച്ചൂടാ. അക്കൻ്റെ നഖങ്ങൾക്കിടയിൽ സ്ക്രൂ ഉണ്ട്.അത് കക്ഷത്തിൽ തുളച്ചുകയറുമ്പോഴുള്ള വേദന പലതവണ അനുഭവിച്ചതാണ്. അല്ല, ഞ്ഞി ഇക്കൊല്ലം പത്തിലല്ലേ. ബയോളജിക്ക് ആരാ...?
ശൈലക്കൻ്റെ സ്വരത്തിൽ ആകാംക്ഷ.
അതു പറയാൻ മറന്നു
ബയോളജി ഇങ്ങനെയും പഠിപ്പിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് പത്താം ക്ലാസിൽ വച്ചാണ്.. പുഷ്പകുമാരി ടീച്ചർ പഠിപ്പിച്ചതൊന്നുമല്ല ജീവശാസ്ത്രമെന്ന് ആദ്യത്തെ ക്ലാസിൽ തന്നെ മാഷ് മനസ്സിലാക്കി തന്നു .... ടെക്സ്റ്റിലുള്ള ഒരു വാചകം പോലും മാഷിൽ നിന്ന് ക്ലാസ്സിൽ വീഴില്ല.. പാഠപുസ്തകത്തിലെ ഭാഷയുടെ ക്രിത്രിമത്വം അദ്ദേഹം എന്നോ മനസിലാക്കിയിട്ടുണ്ടാകാം. ക്ലാസ് നോട്ട് ബുക്കിലേക്ക് വഴിമാറുമ്പോൾ ഇനിയൊരു ഭാഷ.. അതിനാണ് മധുരം കൂടുതൽ...പരീക്ഷാത്തലേന്ന് എടുത്ത് വച്ച് വെറുതെയൊന്ന് വായിച്ചാൽ മതി പരീക്ഷാ ഹാളിൽ ഓരോ ചോദ്യത്തിനും മാഷ് അടുത്ത് വന്ന് കാറ്റൂതുന്ന ഒച്ചയിൽ ഉത്തരം പറഞ്ഞു തരുന്നതുപോലെ തോന്നുമായിരുന്നു.....
ക്വാർട്ടർലി എക്സാമിന് അമ്പതിൽ അമ്പത് വാങ്ങിയപ്പോൾ കൊല്ലപ്പരീക്ഷയ്ക്കും ഫുൾ മാർക്ക് വാങ്ങണം എന്ന് മാഷ് ഓർമപ്പെടുത്തിയിരുന്നു...
മിസ് ലിൻഡ പ്രശ്നത്തിൽ സ്കൂളിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയപ്പോൾ ബയോളജിയുടെ സ്പെഷ്യൽ ക്ലാസ്സുകൾ മിസ്സായതിൽ മാത്രമായിരുന്നു ഏറെ പ്രയാസം.. ലോകത്തിലെ ഏറ്റവും ലളിതമായ വാക്കുകൾ കൊണ്ട് ഗഹനമായൊരു ശാസ്ത്ര വിഷയം ആയിരത്തൊന്ന് രാവുകളിലെ കഥകൾ പോലെ രസകരമായി അവതരിപ്പിക്കുന്ന ആ മാന്ത്രികത്വം നഷ്ടപ്പെട്ട സങ്കടം.. മിസ് ലിൻഡ ക്കേസിൽ സ്റ്റാഫ് റൂമിൽ നിന്ന് വിചാരണ നേരിട്ടപ്പോൾ പ്രതികൾക്കെതിരെ,
ചെയ്ത തെറ്റെന്താണ് എന്ന് അറിയാത്ത അധ്യാപകർ വരെ വാദിച്ചു വാദിച്ച് ഏറെ ദൂരം പോയി. മാഷ് മാത്രം മൗനം ദീക്ഷlച്ചു... മാഷിൻ്റെ മൗനം ഒരർഥത്തിൽ ശിക്ഷയായിരുന്നു.യഥാർഥ ശിക്ഷ പിന്നെക്കിട്ടി.. കൊല്ലപ്പരീക്ഷയിൽ
ബയോളജിക്ക് അമ്പതിൽ മുപ്പത്തഞ്ച്.
അന്നു തീരുമാനിച്ചു ഇനി ജീവിതത്തിലൊരിക്കലും മാഷെ കാണില്ല.. സ്കൂൾ പോയിട്ട് ആ പരിസരത്തുകൂടി പോലും ഇനി സഞ്ചാരവുമില്ല....
(2000)
ആഹാരംകഴിക്കുന്നത് നിർത്തിയിരുന്നെങ്കിലും ദിവസം ഒരു നേരമെങ്കിലും കുടപ്പനക്കണ്ടി അമ്മാൻ്റെ വീട്ടിൽ പോകും. ഒരു ദിവസം അമ്മാൻ ചോദിച്ചു: എണക്കെന്തെങ്കിലും പണിക്ക് പോയിക്കൂടെ.. ഒന്നൂല്ലേ, കുട്ട്യോൾക്ക് ടൂഷൻ എടുക്കാലോ..
ശൈലക്കൻ അന്നേരം വാചാലയാവുകയും ചെയ്തു: എണക്കറിയോ മദിരാശിക്ക് നാടുവിടുമ്പോ സുകുവണ്ണന് വയസ്സ് പന്ത്രണ്ടാ. ഇൻ്റെ പ്രായമെത്തുമ്പോൾ വില്യാപ്പള്ളീല് എട്ടേമുക്കാൽ സെൻറും മൂന്നുത്തരപേഷൻ വീടും ഉണ്ടാക്കീനും നൂപ്പര് ...
അങ്ങനെ അക്ഷരയിൽ ട്യൂഷൻ എടുക്കാൻ കയറി.
ഇംഗ്ലീഷ്..
പാഠപുസ്തകം വെറുതെ വായിക്കാനല്ലാതെ ഒറ്റ വാചകം തെറ്റില്ലാതെ പറയാൻ പറ്റുന്നില്ല.. പയ്യെപ്പയ്യെ എൻ്റെ ദയനീയത കുട്ടികളും തിരിച്ചറിഞ്ഞു തുടങ്ങി. ക്ലാസ് റൂമിൻ്റെ മുക്കിനും മൂലയിലും ചെറുചിരികൾ വിരിഞ്ഞ് പൊട്ടിച്ചിരികളായി വളർന്നു. എണക്ക് ബയോളജി എടുക്കാൻ പറ്റോ. അത് എളുപ്പമാ.
പ്രിൻസിപ്പാൾ ഒരു ദിവസം ചോദിച്ചു.
അന്നു മുഴുവൻ മനസ്സിൽ മാഷിൻ്റെ ക്ലാസായിരുന്നു....
വീട്ടിലെത്തി, തക്കാളിപ്പെട്ടിയിൽ പൊടിപിടിച്ചു കിടന്ന പത്തിലെ ബയോളജി നോട്ട് എടുത്തു വിടർത്തി...
പിറ്റേന്ന് ബയോളജി അധ്യാപകനായി രൂപാന്തരം... മാഷിൻ്റെ ക്ലാസ് വികൃതമായി അനുകരിക്കുന്നതിൻ്റെ കുറ്റബോധം അന്നേറെ വേട്ടയാടി... ആ വേഷം പിന്നീട് ഇന്നുവരെ അഴിച്ചു വെക്കേണ്ടി വന്നിട്ടില്ല... പലപ്പോഴും കുട്ടികൾ വന്നു പറഞ്ഞിട്ടുണ്ട്: പരീക്ഷയെഴുതുമ്പോൾ സാർ അടുത്ത് വന്ന് ഉത്തരം പറഞ്ഞുതരുന്ന പോലെ തോന്നാറുണ്ട് ഞങ്ങൾക്ക്....ഞാനപ്പോൾ ചിരിക്കും. അനുകരണത്തിനും ആരാധകർ.... പൊന്നില്ലെങ്കിൽ ചിലർ കാക്കപ്പൊന്നും ഉപയോഗിക്കും.
(2006)
മകൾ ശ്രീക്കുട്ടിയുടെ പി.ടി.എ മീറ്റിംഗിന് പോയി വന്ന ശൈലക്കന് അതിരറ്റ സന്തോഷം:
മഴ പെയ്തപ്പോൾ ഞാൻ ഓഫീസിൻ്റെ എറേച്ചിയിൽ കയറി നിന്നു.അന്നേരം മാഷ് പുറത്തേക്ക് ഇറങ്ങിവരുന്നു.കുട നിവർത്തുമ്പോൾ ഇന്നെയൊരു നോട്ടം, പിശുക്കിയൊരു ചിരീം ചോദ്യവും:
-ഈട പഠിച്ച ആളല്ലേ എന്ന് .ശ്രീക്കുട്ട്യേ ഇൻ്റെ പേര് മാഷ് ചോയിച്ചിരിക്ക്ണ്. ഞ്ഞിനി പഠിക്കാണ്ടൊന്നും നിക്കല്ലേ...
മുമ്പ്, സുകുവണ്ണൻ്റെ അമ്മ കുളിമുറിയിൽ കാലുതെറ്റി വീണപ്പോഴാണ് ഇതുപോലെ ശൈലക്കനെ സന്തോഷിച്ചു കണ്ടത്.
അന്ന് മാഷെ ഒരിക്കൽ ക്കൂടി കാണാൻ ആത്മാർഥമായി കൊതിച്ചു...
തൊട്ടടുത്ത് എങ്കിലും എത്ര അകലത്താണ് ആ സ്കൂൾ..!
മാർക്ക് ലിസ്റ്റ് അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യം വന്നു.
ഉച്ചയ്ക്കു ശേഷമാണ് അന്ന് സ്കൂളിലെ ഓഫീസിലെത്തിയത്. ഹെഡ്മാസ്റ്ററുടെ കസേരയിൽ മാഷ് ഇരിക്കുന്നു. പരിചയഭാവമോ എന്തിനാ വന്നത് എന്നത് എന്ന ചോദ്യമോ ഇല്ല.
യാന്ത്രികമായി കോപ്പി നീട്ടി.ഒറിജനൽ പരിശോധിച്ചതിനു ശേഷം മാഷ് ഒപ്പിട്ടു തന്നു. തിരികെയിറങ്ങുമ്പോൾ പിന്നിൽ മാഷിൻ്റെ ഒച്ച കേട്ടു:
നീ ഇങ്ങനെയാവുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
ഞാൻ ഞെട്ടി. നോക്കുമ്പോൾ മാഷ് എന്തോ എഴുതുന്നു.
എന്നോട് പറഞ്ഞതാണോ...?
സ്വയം പറഞ്ഞതാണോ ...?
അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.എവിടെയോ ഒരു മുള്ള് തറച്ച് ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്നു.. പിറ്റേന്ന് കയ്യുമ്മുവിൻ്റെ പെട്ടിപ്പീടികയിൽ പോയി ജീവിതത്തിലാദ്യമായി ഒരു തൊഴിൽ വാർത്ത വാങ്ങി..
അയാൾ അന്നേരം ചോദിക്കുന്നുണ്ടായിരുന്നു:
പുതിയ തീ വന്നിട്ടുണ്ട്, വേണോ?
(2008)
കുടപ്പനക്കണ്ടിയിലെ അമ്മാൻ്റെ ആണ്ടായിരുന്നു... കുടുംബാംഗങ്ങളെല്ലാം വന്നിട്ടുണ്ട്.
ശൈലക്കൻ്റെ സംസാരം കറങ്ങിത്തിരിഞ്ഞ് മാഷിലെത്തി.. അമ്പലത്തിന് മാഷ് സലം കൊടുത്തൂന്ന് ഈട സുകു വണ്ണൻ പറയുന്ന കേട്ടു.. ഞ്ഞി അറിഞ്ഞോ...?
സത്യത്തിൽ നാട്ടിലെ ഒരു കാര്യവും ഞാനറിയാറില്ല... അല്ലെങ്കിലും ഈ നാട്ടുകാരനായി എന്നെ ഞാനോ മറ്റുള്ളവരോ എന്നെങ്കിലും പരിഗണിച്ചിരുന്നോ....?
സംശയമാണ്.
ശ്രീക്കുട്ടീൻ്റെ കല്യാണത്തിന് മാഷെ വിളിക്കണം ,ഓളെക്കൊണ്ട് മാഷെ കാല് പിടിപ്പിക്കണം എന്നൊക്കെ വിചാരിച്ചിരുന്നു..
ശൈലക്കന് നഷ്ടബോധം.
ഞാൻ പെട്ടെന്ന് സിദ്ധാർഥിനെ വിളിച്ച് മാഷെ വീട്ടിലേക്ക് നമുക്ക് നാളെ പോയാലോ എന്നു ചോദിച്ചു... റെഡിയെന്ന് പറഞ്ഞ് അവൻ
എനിക്ക് മാഷിൻ്റെ നമ്പർ അയച്ചു തന്നു...
അന്നു മുതൽ പല തവണ ഞാൻ ആ നമ്പർ കോണ്ടാക്ട്സിൽ നിന്ന് എടുത്ത് ഡയൽ ചെയ്യും..പക്ഷേ എല്ലാ വിളിയും പകുതിയിൽ നിലയ്ക്കും.. മാഷെ വിളിക്കാനും കാണാനുള്ള ധൈര്യം ഇതുവരെയും എനിക്ക് വന്നിട്ടില്ലല്ലോ....
(2021)
ദേഷ്യം പിടിച്ച് മാഷൊരുദിവസം അവനെ കഠിനമായി ശകാരിച്ചു. ഞാൻ വീട്ടിൽ പോകൂല ചാവാൻ പോകുകയാണെന്ന് അവൻ. ലോകത്തിലവന് ആകെ സ്നേഹവും ബഹുമാനവുമൊക്കെ മാഷോടാണ്.. അതു കൊണ്ടാണ് സങ്കടം.. ഞാൻ ആഫീസിൽ നിന്ന് അന്ന് വീട്ടിലെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. നോക്കുമ്പോൾ കോലായിൽ മങ്ങിയ വെളിച്ചത്തിൽ മാഷ് ഇരിക്കുന്നു..
മനപ്രയാസത്തോടെ മാഷ് പറഞ്ഞു .ഞാനിന്ന് മോനെ ചീത്ത പറഞ്ഞിരുന്നു... അവനത് ഭയങ്കര വിഷമമായി.ഞാൻ അവനെ കാണാൻ വന്നതാ.
അന്നേരം അവനുണ്ട് വരുന്നു.ഞാൻ ചാവൊന്നും ഇല്ല മാഷേ... വെറുതെ പറഞ്ഞതാ എന്ന് അവൻ..
മാഷും അവനും അപ്പോൾ ഒരേ മനസ്സുള്ള സ്കൂൾകുട്ടികളെപ്പോലെ പൊട്ടിച്ചിരിച്ചു...
- എപ്പോളോ ഒരിക്കൽ, അന്ന് വികൃതി ക്കൊട്ടയും ഇപ്പോൾ ആർമിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്നവനുമായ മകനെക്കുറിച്ച് അമ്മ പറഞ്ഞ കഥയിങ്ങനെ. അങ്ങനെ പലരുടെയും ജീവിതങ്ങൾ മാഷിലൂടെ മാറിമറിഞ്ഞ സത്യകഥകളെത്രയുണ്ടാവും....!
അണുവിലും അനന്തമായ ഭൂവിലും അരുണ ദീപ്തിയിൽ വിടർന്ന പൂവിലും
ആഴി തൻ പരപ്പിലും അലകൾ തൻ തിമർപ്പിലുമൊക്കെ ദൈവത്തെ കാണാൻ ഒന്നാം ക്ലാസ് മുതൽ ഞങ്ങളെ പഠിപ്പിച്ച ബാലചന്ദ്രൻ മാഷ്...,
തിരിച്ചറിവായതിനു ശേഷം പക്ഷേ ഞങ്ങൾ ആദ്യമായി ദൈവത്തെ കണ്ടത് അങ്ങയിലായിരുന്നു...
✍️Shijeesh UK
കുടിവെള്ള ക്ഷാമമില്ലാത്ത "വീട് "
എപ്പിസോഡ് - 2
ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന തോണിക്കടവ്..
One of the best tourist destinations in Kozhikode, Kerala.
എളുപ്പത്തിൽ അടക്ക പറിക്കാം...
പ്രകാശൻ തട്ടാരിക്ക്
അഭിനന്ദനങ്ങൾ..
" നാടോടി" - Live
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പുതിയ സാരഥികൾ തങ്ങളുടെ വികസന കാഴ്ചപ്പാടുകൾ "നാടോടി"യുമായി പങ്കുവെക്കുന്നു..ഭാഗം 1..
കുടിവെള്ള ക്ഷാമമില്ലാത്ത "വീട്"
നാടോടി "LIVE"
തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ..
ആഘോഷങ്ങളും ആരവങ്ങളുമൊഴിഞ്ഞ കോവിഡ് കാലത്തെ ഗ്രാമീണ ജീവിതം... -ഒരവലോകനം
Naduvannur
അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന കാപ്പാട് ബീച്ച് # ഇന്റർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിലെ വിശേഷങ്ങളുമായി നാടോടി.
Naduvannur
അനശ്വര ശബ്ദചക്രവർത്തി
ഖാൻ കാവിൽ
നാടോടിയിൽ എഴുതിയ കഥയുമായി
പ്രശസ്ത ശബ്ദ കലാകാരൻ
തങ്കയം ശശികുമാർ
#നാടോടി Live # # # #
നടുവണ്ണൂരിന്റെ ചിത്രകലാ അധ്യാപകൻ
വിഷ്ണു നമ്പൂതിരി മാസ്റ്റർക്ക്
കെ.ജി ഹർഷൻ ഗുരുപൂജ പുരസ്കാരം...
നമ്പൂതിരി മാഷ്
നാടോടിയുമായി സംവദിക്കുന്നു
Live Naduvannur
ഇന്നു മുതൽ.....
നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബഹുനില കെട്ടിടങ്ങങ്ങളുടെ ഉദ്ഘാടനം
സപ്തംബർ 9 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.
ബുധനാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാവും. ധനകാര്യ മന്ത്രി ഡോ. ടി എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് എം.പി. ശ്രീ. എം.കെ രാഘവൻ, ബാലുശ്ശേരി എം. എൽ. എ ശ്രീ. പുരുഷൻ കടലുണ്ടി എന്നിവർ സംബന്ധിക്കും.
1912 ൽ വിക്ടോറിയ രാജ്ഞിയുടെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം 1957 ലാണ് യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടത്. തുടർന്ന് 1981 ൽ ഹൈസ്കൂളായി. 2004 ലാണ് പ്ലസ് ടു ആരംഭിച്ചത്.
പഠനപ്രവർത്തനങ്ങൾക്കും സ്കൗട്ടിങ്, വോളിബോൾ തുടങ്ങി അനേകം പാഠ്യേതര പ്രവർത്തനങ്ങൾക്കും പേരുകേട്ട മികവിന്റെ കേന്ദ്രമായ നടുവണ്ണൂരിലെ ഈ പള്ളികൂടത്തിലാണ് 1988ൽ
അന്നത്തെ കുഞ്ഞു പത്രമായി
സ്കൗട്ട് കുടുംബത്തിൽ നിന്നും
'നാടോടി' പിറന്നത്.
#നാട്ടുവർത്തമാനം
#നാടോടിLiveനടുവണ്ണൂർ
അതിജീവന കാലത്തെ
ലോകമലയാളികളുടെ
ഓണവിശേഷങ്ങൾ
#നടോടിlive
തിരുവോണം നാളിൽ.....
നടുവണ്ണൂർ ജ്യോതിയിലെ സിനിമാക്കാലം അഥവാ ഉണ്ണിയേട്ടൻ പോസ്റ്റർ ഒട്ടിച്ച കാലം
- അഷ്റഫ് കാവിൽ
# # നാം നമ്മെ തെരയുമ്പോൾ ചില ശേഷിപ്പുകൾ മറവിക്ക് മീതെ ഉണർന്നിരിക്കുന്നു # #
അൻപത് കൊല്ലം പിന്നിലേക്ക് ഓർമ വഴികളിലൂടെ സഞ്ചരിച്ച് മനസ്സ് എഴുപതുകളിൽ എത്തിയാൽ,നടുവണ്ണൂരിൽ 'ജ്യോതി' എന്ന സിനിമാ ടാക്കീസ് കാണാം. ഓല മേഞ്ഞ മേൽക്കൂരയുള്ള ഈ സിനിമ കൊട്ടക നടുവണ്ണൂർ ഹൈസ്കൂളിന് മുമ്പിൽ ജനത ഹോട്ടലിന് പിന്നിലുള്ള പറമ്പിലാണ് സ്ഥിതി ചെയ്തിരുന്നത് . ജ്യോതിക്കു മുമ്പ് നടുവണ്ണൂരിൽ പ്രകാശ് ടാക്കീസ് ഉണ്ടായിരുന്നു.പ്രകാശ് ടാക്കീസ്സിൽ നിന്ന് ഫസ്റ്റ് ഷോ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി മൈക്കിലൂടെ "ആശ്രിത വൽസലനേ കൃഷ്ണാ കൃഷ്ണാ / അഭയം നീയരുളൂ " എന്ന ഭക്തിഗാനം കേട്ട വൈകുന്നേരങ്ങൾ ഇന്നും പലരുടെയും ഓർമയിലുണ്ട്.
പ്രകാശ് ടാക്കീസ്സിൻ്റെ പ്രകാശം മങ്ങിയതോടെ തെരുവത്തക്കടവിൽ
'ശോഭ' സജീവമായി.
തെരുവത്തക്കടവിൽ പഴയ ഓട്ടുകമ്പനി ക്കടുത്തായാണ് ശോഭ സിനിമാ ടാക്കീസ് പ്രവർത്തിച്ചിരുന്നത്. ശോഭയുമായി ബന്ധപ്പെട്ട് രസകരമായ ഒരനുഭവം എനിക്കുണ്ട് . എൽ.പി.സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആദ്യമായി ചെമ്മീൻ സിനിമ കണ്ടത് ശോഭാ ടാക്കീസ്സിൽ വെച്ചാണ് .ബാപ്പ സമ്മതിച്ചിട്ട് ഇമ്മിണി കുന്നത്ത് കണാരേട്ടൻ്റെയും പോയിൽ മീത്തൽ നാരായണേട്ടൻ്റെയും കൂടെ ഫസ്റ്റ് ഷോ കാണാൻ കരുവണ്ണൂർ - പുതുശ്ശേരിത്താഴെ വഴി നടന്നാണ് പോയത്. ഏതാണ്ട് ഒമ്പത് - പത്ത് കിലോമീറ്റർ വരും വീട്ടിൽ നിന്ന് തെരുവത്തക്കടവിലെ ത്താൻ. സിനിമയുടെ ഇൻ്റർവെൽ സമയത്ത് ടാക്കീസ്സിൽ കരണ്ട് പോയി. അന്നവിടെ ജനറേറ്റർ ഉണ്ടായിരുന്നില്ല.(അതോ തകരാറിലായതോ എന്നറിയില്ല).കരണ്ട് വരുമോ എന്ന് കുറേ കാത്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കാണാൻ വന്നവർക്കെല്ലാം ടാക്കീസ് നടത്തിപ്പുകാർ പാസ് നൽകി. "ഇന്ന് കരണ്ട് വന്നാൽ ഇന്ന് തന്നെ ബാക്കി കളിക്കും. ഇല്ലെങ്കിൽ നാളെ കളിക്കും" എന്ന് അവർ പറഞ്ഞത് കേട്ട് ഞങ്ങൾ പാസ്സും വാങ്ങി മടങ്ങി. പലരും അവിടെത്തന്നെ നിന്നു.
ആറ് കിലോ മീറ്ററോളം നടന്ന് ഞങ്ങൾ കരുവണ്ണൂരിലെത്തി .അവിടെ ഒരു ചായപ്പീടികയിൽ കയറി പൊറോട്ടയും പൂളക്കറിയും കഴിക്കുന്നതിനിടയിൽ കരണ്ട് വന്നു . പെട്ടെന്ന് തന്നെ ഭക്ഷണം അകത്താക്കി ഞങ്ങൾ വീണ്ടും തെരുവത്തക്കടവിലേക്ക് തന്നെ സൂപ്പർ ഫാസ്റ്റ് വേഗതയിൽ 'കാൽനട മോട്ടോർ സർവീസ് ' നടത്തി.സത്യനും മധുവും ഷീലയും തകർത്തഭിനയിച്ച ചെമ്മീൻ്റെ ബാക്കി ഭാഗം കൂടി കണ്ടശേഷമാണ് ഞങ്ങളന്ന് മടങ്ങിയത്. നടന്ന് നടന്ന് വീട്ടിലെത്തുമ്പോൾ സമയം രാത്രി രണ്ട് മണിയോടടുത്തിരുന്നു.
ക്രമേണ ശോഭാ ടാക്കീസ്സിൻ്റെ ശോഭയും അസ്തമിച്ചു. .തുടർന്നാണ് നടുവണ്ണൂരിൽ 'ജ്യോതി' സജീവമായത്.അപ്പോഴേക്കും ബ്ലാക്ക് ആൻ്റ് വൈറ്റ് യുഗം വിട്ട് സിനിമ കളർ യുഗത്തിലേക്ക് മാറിത്തുടങ്ങിയിരുന്നു.
മറ്റ് ടാക്കീസ്സുകളിലെന്നപോലെ, എല്ലാ വെള്ളിയാഴ്ചയുമാണ് ജ്യോതിയിലും പടം
മാറുക.വ്യാഴാഴ്ച വൈകുന്നേരം ജ്യോതി
ടാക്കീസ് ഓഫീസിൽ നിന്നിറങ്ങി ഉണ്ണി എന്നും ഉണ്ണിയേട്ടൻ എന്നും ആളുകൾ
സ്നേഹത്തോടെ വിളിക്കുന്ന ഉണ്ണിനായർ, ഇന്നത്തെ പോലെ അത്ര തിരക്കില്ലാത്ത നടുവണ്ണൂർ നഗര നിരത്തിലൂടെ നടന്നു വരും. ഒരു കൈയിൽ പശ നിറച്ച ബക്കറ്റും മറു കൈയിൽ സിനിമ പോസ്റ്ററുകളുമായി ഉണ്ണിയേട്ടൻ അങ്ങനെ നടന്നു വരുമ്പോൾ ചിലർ ചോദിക്കും " ഉണ്ണിയേട്ടാ നാളെ എന്താ പടം " ചിലപ്പോൾ കൃത്യമായി മറുപടി കിട്ടും. ചിലപ്പോൾ, "അത് പോസ്റ്ററൊട്ടിക്കുമ്പോൾ കാണാം " എന്ന കുസൃതിച്ചിരിയോടെയുള്ള മറുപടിയുമാകും. മറുപടി രണ്ടായാലും ചിലർ ഉണ്ണിയേട്ടൻ്റെ കൂടെ നടന്നു തുടങ്ങും.
പഴയ ബസ് സ്റ്റോപ്പിന് മുമ്പിൽ നമ്പൂതിരി ഡോക്ടറുടെ വീടിൻ്റെ മതിലിനോട് ചേർന്ന് ജ്യോതി ടാക്കീസ്സിൻ്റെ വാൾ പോസ്റ്റർ ഒട്ടിക്കുന്ന വലിയ ഒരു ബോർഡുണ്ട്. രണ്ടു കാലുകളിൽ ഉയരത്തിൽ കെട്ടി നിർത്തിയിരിക്കുന്ന ആ ബോർഡിനടുത്തെ ത്തി, ചൂടിക്കെട്ടഴിച്ച് ബോർഡ് താഴെയിറ ക്കാൻ ഉണ്ണിയേട്ടൻ ശ്രമിക്കുമ്പോഴേക്കും കൂടെ വന്നവരും പുതിയ സിനിമ എന്താണെന്നറിയാൻ അപ്പോൾ അവിടെ എത്തുന്നവരും ചേർന്ന് ബോർഡ് താഴെയി റക്കാൻ ഉണ്ണിയേട്ടനെ സഹായിക്കും. പഴയ സിനിമാ പോസ്റ്ററുകൾ കീറിമാറ്റി പുതിയ സിനിമയുടെ നാല് ചെറിയ പോസ്റ്ററുകൾ വലിയ ഒറ്റപ്പോസ്റ്ററായി ശ്രദ്ധിച്ച് അതിവിദഗ്ദ്ധമായി ബോർഡിൽ ഒട്ടിച്ച് കഴിയുമ്പോഴേക്കും, മസില് കാണിച്ച് കുതിരയെ കുളിപ്പിക്കുന്ന ജയനും ''എടി മണ്ടിപ്പെണ്ണേ " എന്ന് ഷീലയോട് കിന്നാരം പറയുന്ന പ്രേംനസീറും ചിരിച്ച് നിൽക്കുന്ന അടൂർഭാസിയുമൊക്കെ ബോർഡിൽ തെളിഞ്ഞ് വരും. ബോർഡ് ഉയർത്തിക്കെട്ടാൻ ഉണ്ണിയേട്ടനെ സഹായിച്ച് , ആദ്യ ദിവസം തന്നെ പുതിയ സിനിമ കാണാൻ തീരുമാനിച്ച് ആൾക്കൂട്ടം പിരിഞ്ഞ് പോകും.
ജ്യോതി ടാക്കീസ്സിൻ്റെ ജീവനാഡിയായിരുന്നു ഉണ്ണിയേട്ടൻ എന്ന് ഈ ടാക്കീസ്സിൽ ഒരുപാട് കാലം പ്രൊജക്ടർ ഓപ്പറേറ്റർ ആയി ജോലി ചെയ്ത മോഹനേട്ടൻ പറയുന്നു; " ഫിലിം പെട്ടികൾ തലച്ചുമടായി ചിലപ്പോൾ എത്തിക്കുന്നത് ഉണ്ണിയേട്ടൻ ആയിരിക്കും. സിനിമ കളിക്കുന്നതിനിടയിൽ കരണ്ട് പോയാലും ഇൻറർവെൽ കഴിഞ്ഞ് വാതിൽ അടക്കാൻ വൈകിയാലും റീലുകൾ മാറ്റാൻ സമയം വൈകിയാലും പ്രേക്ഷകർ ആദ്യം വിളിക്കുക ഉണ്ണിയേട്ടനെ ആയിരിക്കും . വെറും വിളിയല്ല പലപ്പോഴും അത്. പുളിച്ച ചീത്ത വിളിയും കിട്ടിയിട്ടുണ്ട്. എന്നാൽ അതിലൊന്നും ഒരു പരിഭവവും വിഷമവും മൂപ്പർക്കുണ്ടാവില്ല." ടാക്കീസിൽ കരണ്ട് പോയാൽ ഉടൻ ആളുകൾ കൂക്കി വിളിക്കുകയാണ് പതിവ്. കൂക്കി വിളിച്ചാൽ വൈദ്യുതി വരില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ കൂവൽ. ഇരുട്ടത്ത് കൂവാൻ കിട്ടുന്ന ഒരവസരവും പലരും നഷ്ടമാക്കില്ല. കൂട്ടക്കൂക്കിവിളിക്ക് ശക്തി കൂടിക്കൂടി വരും. അപ്പോഴേക്കും ഉണ്ണിയേട്ടൻ പോയി ജനറേറ്റർ ശരിയാക്കി കരണ്ട് എത്തിച്ചിരിക്കും. ടാക്കീസ്സിൽ വെളിച്ചം പരക്കുമ്പോൾ, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ അത് വരെ കൂക്കി തൊണ്ട പൊട്ടിച്ച കൂവൽ വീരൻമാരുടെ ഇരിപ്പ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
ജ്യോതി ടാക്കീസിൽ സിനിമകൾ തകർത്തോടിയ സുവർണ്ണ കാലഘട്ടത്തെക്കുറി ച്ച് മോഹനേട്ടൻ ഓർക്കുന്നു: "1981- 82 കാലയളവിലാണ് ഞാൻ ജ്യോതി ടാക്കീസിൽ പ്രൊജക്ടർ ഓപ്പറേറ്റിംഗ് പഠിക്കാൻ കയറുന്നത് . സിനിമ കാണാൻ ഒരു ഉത്സവത്തിനെന്ന പോലെ ആളുകൾ കുടുംബസമേതം വന്ന കാലമായിരുന്നു അത്. 'ശങ്കരൻ കുട്ടിക്ക് ഒരു പെണ്ണ് വേണം' പോലുള്ള ചില മസാലപ്പടങ്ങൾ കളിച്ചപ്പോൾ മെയ്ൻ റോഡിൽ ജനതാ ഹോട്ടലിന്
മുൻവശം വരെ ടിക്കറ്റിനുള്ള ക്യൂ നീണ്ടിട്ടുണ്ട്.
അത്തരം സിനിമകൾ കളിക്കുമ്പോൾ പലർക്കും പറ്റിയ ചില അമളികൾ കണ്ട് മോഹനേട്ടൻ പ്രൊജക്റ്ററിന് പിന്നിലിരുന്ന് ചിരിച്ചിട്ടുണ്ട്. "സിനിമ തുടങ്ങി അകത്ത് ലൈറ്റ് ഓഫ് ചെയ്താലാണ് ചില പകൽ മാന്യന്മാർ ടിക്കറ്റ് എടുത്ത് അകത്തു കയറുക. എന്നാൽ സീറ്റ് കാണിക്കാൻ ലൈറ്റ് തെളിയുമ്പോൾ മക്കളെക്കണ്ട് അച്ഛന്മാരും കുട്ടികളെ കണ്ട് മാഷമ്മാരും തടി കയ്ച്ചലാ ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് " ചിരിച്ച് കൊണ്ട് മോഹനേട്ടൻ പറയുന്നു.
ടാക്കീസ് ഉടമസ്ഥരിൽ ഒരാളായിരുന്ന ബാബു ഏട്ടൻ അന്നത്തെ ടിക്കറ്റ് നിരക്കുകളെ പറ്റി പറയുന്നു; "അന്ന് നാലുതരം ടിക്കറ്റുകളാണ് ഉണ്ടായി രുന്നത്. സ്ക്രീനിന് തൊട്ടുമുമ്പിലായി 60 പൈസയുടെ ബെഞ്ച്.അതിന് തൊട്ടു
പിന്നിലായി ഒരു രൂപ 60 പൈസയുടെ കസേരകൾ . അത് കഴിഞ്ഞ് ഒരു രൂപ 80 പൈസയുടെ സെക്കൻ്റ് ക്ലാസ്, ഏറ്റവും പിന്നിലായി 2.50 ൻ്റെ ഫസ്റ്റ് ക്ലാസ് ."
"ഏറ്റവും കൂടുതൽ ഓടിയ അവസാനകാല സിനിമകൾ ചിത്രവും, കിരീടവും
നരസിംഹവുമാണ്. നാലാം വാരത്തിലും നിറഞ്ഞ സദസ്സിലാണ് നരസിംഹം ഓടിയത് " ബാബു ഏട്ടൻ ഓർക്കുന്നു.
അറ്റം കൂർത്ത മരവേലി കെട്ടി ഓരോ ക്ലാസ്സും വേർ തിരിച്ചിരിക്കും. ടാക്കീസ്സിൽ കരണ്ട് പോകുമ്പോൾ ചില ബെഞ്ചു ടിക്കറ്റുകാർ കസേരകളിലേക്കും സെക്കൻ്റ് ക്ലാസ്സുകാർ ഫസ്റ്റ് ക്ലാസ്സിലേക്കും വേലി ചാടും. ഇങ്ങനെ വേലി ചാടുമ്പോൾ കരണ്ട് വന്നാൽ ചാട്ടക്കാർ കൈയോടെ പിടിക്കപ്പെട്ട് ഇളിഭ്യരാകുകയും ചെയ്യും!
ഫസ്റ്റ് ഷോ തുടങ്ങുന്നതിൻ്റെ അറിയിപ്പായി എന്നും വൈകുന്നേരം ആറുമണിക്ക് കോളാമ്പി മൈക്കിലൂടെ ഭക്തിഗാനം ഒഴുകിയെത്തും.അപ്പോൾ ചില വീടുകളിൽ പ്രായ മായവർ മക്കളോട് പറയും
" ടാക്കീസ്സിൽ പാട്ട് കൊടുത്തു. എന്നിട്ടും പയ്യിനെ ആലേക്കെട്ടീറ്റില്ല. കോഴീനെ കൂട്ടിൽ കേറ്റീട്ടില്ല." ഇങ്ങനെ, ജ്യോതിയിലെ,
സിനിമാ തുടങ്ങാനുള്ള പാട്ടും ടിക്കറ്റ്
കൊടുക്കാനുള്ള ബെല്ലുമൊക്കെ സമീപ വാസികളുടെ ദൈനംദിന ജീവിതം ക്രമീകരിച്ചിരുന്ന സമയ സൂചനകൾ കൂടിയായിരുന്നു . കോട്ടൂർ ,വാകയാട്, തെരുവത്തക്കടവ്, മന്ദങ്കാവ്, കാവുന്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കിലോമീറ്ററുകൾ നടന്നാണ് മുമ്പ് ഇവിടെ സിനിമ കാണാൻ ആളുകൾ എത്തിയിരുന്നത്. കൂലിപ്പണിയും കഴിഞ്ഞ് സ്ഥിരമായി സിനിമയ്ക്ക് പോകുന്നവരുമുണ്ടായിരുന്നു . എൻ്റെ നാട്ടിൽ ഇ.കെ. കണാരേട്ടൻ്റെ പീടികയിൽ ജ്യോതിയിലെ സിനിമ പോസ്റ്റർ ഒട്ടിക്കുന്ന ചെറിയ ബോർഡ് വെച്ചിരുന്നു. അതിനാൽ ജ്യോതി ടാക്കീസിലെ സിനിമകൾ സൗജന്യമായി കാണാനുള്ള പാസ് കണാരേട്ടന് കിട്ടിയിരുന്നു.
പെട്ടികളിൽ എത്തുന്ന സിനിമാ റീലുകളെ പറ്റി മോഹനേട്ടൻ ഓർക്കുന്നു;
"ഫിലിം റോളുകൾ അന്ന് പെട്ടിയിലാണ് വരിക. 8 കാനുകളിൽ 16 റീലുകൾ ഉണ്ടാവും .തച്ചോളി അമ്പു, ഷോലെ പോലുള്ള 18 റീൽ സിനിമകൾ 9 കാനുകളിലാണ് വന്നത്.നാല് റീൽ കഴിഞ്ഞാൽ റീൽ ചെയ്ഞ്ച് ഉണ്ടാകും. റീൽ മാറ്റാൻ അധികസമയം എടുത്താൽ അപ്പോൾ വരും കൂക്കി . മധുവും ശ്രീവിദ്യയും അഭിനയിച്ച ഒരു പടം കളിച്ചപ്പോൾ റീൽ മാറിപ്പോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഫസ്റ്റ് റീലിന് പകരം ക്ലൈ മാക്സ് ഉള്ള ലാസ്റ്റ് റീൽ ആണ് ആദ്യം തന്നെ കാണിച്ച് പോയത്.പിന്നീട് അബദ്ധം മനസ്സിലായപ്പോൾ ആളുകളോട് വിവരം പറഞ്ഞു. അവർ ക്ഷമയോടെ ഇരുന്ന് സിനിമ മുഴുവൻ വീണ്ടും കണ്ടാണ് അന്ന് മട ങ്ങിപ്പോയത്."
" നാലാം വാരത്തിലും നിറഞ്ഞ സദസ്സിൽ ഓടിയ നരസിംഹം സിനിമയുടെ എല്ലാ ഷോകളും ടിക്കറ്റെടുത്ത് കണ്ട ഒരാൾ നടുവണ്ണൂരിലുണ്ട്." മോഹനേട്ടൻ അഭിമാനത്തോടെ പറയുന്നു.
ജീപ്പുകളിൽ കെട്ടിയ കോളാമ്പി മൈക്കിലൂടെ '' നടുവണ്ണൂർ ജ്യോതിയുടെ വെള്ളിത്തിരയിൽ ഇതാ ഇന്നു മുതൽ ജയൻ അവസാനമായി അഭിനയിച്ച കോളിളക്കം......." എന്ന് തുടങ്ങുന്ന അനൗൺസ് മെൻ്റും നോട്ടീസ് വിതരണവും നടന്ന കാലം പലരുടെയും മനസ്സിൻ്റെ തിരശ്ശീലയിൽ ഇന്നും മറ്റൊരു സിനിമയായി ഓടുന്നുണ്ട്. പൊടി പരത്തി ഓടുന്ന ജീപ്പിൽ നിന്ന് ചെമ്മൺ നിരത്തിൽ പറന്ന് വീഴുന്ന സിനിമാ നോട്ടീസ്സുകൾ കുട്ടികൾ മത്സരിച്ചോടിയെടുക്കുന്ന കാഴ്ച അന്ന് വെള്ളിയാഴ്ചകളിൽ പതിവാണ്.
ലിസ പോലുള്ള പ്രേത സിനിമകൾ കണ്ട് പേടിച്ച കുട്ടികൾ ജ്യോതി ടാക്കീസിനടു ത്തെത്തുമ്പോൾ അതോർത്ത് പേടിച്ചോ ടുമായിരുന്നുവെന്ന് ചിലർ ചിരിച്ച് കൊണ്ടോർക്കുന്നുണ്ട്. ജനതാ ഹോട്ടലിലെ ജാലകച്ചില്ലുകൾക്ക് പിന്നിൽ വെച്ച സിനി മയുടെ ഫോട്ടോ കാർഡുകൾ കണ്ണെടു ക്കാതെ നോക്കി നിന്നിട്ടുണ്ട് പലരും. സിനിമയുടെ ശബ്ദരേഖ കേൾക്കാൻ മാത്രമായി ടാക്കീസ്സിന് സമീപം
ചുറ്റിപ്പറ്റി നിന്നവരും അന്ന് കുറവല്ല.
നടുവണ്ണൂർ ജ്യോതി ടാക്കീസിൽ സെക്കൻഡ് ഷോ കഴിഞ്ഞ് പോകുന്ന ചില കുസൃതിക്കൂട്ടങ്ങൾ ഒപ്പിക്കുന്ന ഒരു പണിയുണ്ട്. തകര കൊണ്ട് നിർമ്മിച്ച വലിയ പരസ്യ ബോർഡുകൾക്ക് കല്ലെറിഞ്ഞും ചവിട്ടിയും വടി കൊണ്ടടിച്ചും മറ്റും അവർ വലിയ ഒച്ചയുണ്ടാക്കും. അപ്പോൾ റോഡ് സൈഡിലെ വീടുകളിൽ ഉറക്കം ഞെട്ടിയുണർന്ന് വീട്ടുകാർ ശപിക്കും " ശല്യം! സെക്കൻഡ്ഷോ കഴിഞ്ഞ് നാശങ്ങൾ പോകുന്നുണ്ട്
ഒറ്റക്കും കൂട്ടുകാരൊത്തും കുടുംബസ മേതവുമൊക്കെ എത്തി ,യുവാക്കൾക്കും മധ്യവയസ്കർക്കും പ്രായമായവർക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുപോലെ മനസ്സിലെ ഭാരങ്ങൾ ഇറക്കി വെക്കാനും മൂന്നുമണിക്കൂർ സമ്മർദ്ധങ്ങൾ മറക്കാനുമുള്ള അവസരമായിരുന്നു നടുവണ്ണൂർ ജ്യോതിയിലെ സിനിമാക്കാലം.
ജ്യോതിയെ പോലെ നൂറുകണക്കിന് സിനിമാ ടാക്കീസുകൾ ഇതിനകം പൂട്ടിക്കഴിഞ്ഞു. ഇതോടെ തൊഴിൽ നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരാളാണ് ഉണ്ണിയേട്ടൻ. കോവിഡ്കാലം വന്ന് ഹോട്ടൽ അടച്ചതോടെ അതുവരെ ഹോട്ടലിൽ ചെയ്തു വന്ന ചെറിയ പണികളും ഇല്ലാതായി. അതോടെ ഉണ്ണിയേട്ടൻ്റെ അവസ്ഥ കൂടുതൽ ദുരിതത്തിലായി. തുടങ്ങി വെച്ച വീടിൻ്റെ പണി എവിടെയും എത്തിയില്ല. ഇപ്പോൾ ഊരള്ളൂരിലാണ് താമസം. മനസ്സിൻ്റെ ഓർമ മതിലിൽ ഉണ്ണിയേട്ടൻ ഇപ്പോഴും പഴയ സിനിമാ പോസ്റ്ററുകൾ ഒട്ടിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തന്നെ സഹായിക്കാൻ സന്മനസ്സുള്ളവർ സ്നേഹത്തോടെ എത്തു മെന്ന് തന്നെയാണ് ,ഉണ്ണിയേട്ടൻ്റെ പ്രതീക്ഷ.
നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള സിനിമാ പ്രേമികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഫിലിം റീലുകൾ കറങ്ങിയ പ്രൊജക്റ്ററിൻ്റെ ചലനം നിലച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു.
എങ്കിലും അന്ന് ജ്യോതി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെത്തുമ്പോൾ ഓർമയുടെ വെള്ളിത്തിരയിൽ വീണ്ടും തെളിഞ്ഞ് വരും ,
പ്രേംനസീറും ജയനും സുകുമാരനും അടൂർ ഭാസിയുമൊക്കെ തകർത്തഭിനയിച്ച കിടിലൻ രംഗങ്ങൾ! ഇവിടെ നിന്ന് മനസ്സ് കൊണ്ട് ചെവി വട്ടം പിടിച്ചാൽ 'അങ്ങാടി' യിൽ, കുതിരവട്ടം പപ്പു പാടുന്നതും കേൾക്കാം ;
"പാവാട വേണം മോലാട വേണം
പഞ്ചാരപ്പനങ്കിളിക്ക് ..................
ഇക്കാൻ്റെ കരളേ ഉമ്മാൻ്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക് "
Live
https://www.facebook.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF-Live-104485408005814/
ഇത് ചരിത്രം....
നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനായി
ജീവിതം സമർപ്പിച്ചവരുടെ ചരിത്രം ...
# # #നടോടിLive
https://www.facebook.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF-Live-104485408005814/
Coming Soon....
Coming Soon...
https://www.facebook.com/നാടോടി-Live-104485408005814/
"കാവിൽ എന്നെ കലാകാരനാക്കി"
കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ. പപ്പൻ കാവിൽ
https://www.facebook.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF-Live-104485408005814/
Like the page
# # # # # # # # # # # # # # # # # # # # # # # # #
Coming Soon......
'നടുവണ്ണൂരിലെ നാടോടി ചരിതം'
"തീർച്ചയായും
അതിൽ ഒരാൾ നിങ്ങളായിരിക്കും....."
ബാലചന്ദ്രൻ പാറച്ചോട്ടിൽ എഴുതുന്നു
# # # # # # # # # # # # # # # # # # # # # # # # # #
അധ്യാപകനാവുക എന്നതല്ല അധ്യാപകനായിരിക്കുക എന്നതാണ് അതിപ്രധാനമെന്ന്
പഠിപ്പിച്ച വിദ്യാലയത്തിലേക്ക് സ്മൃതി പഥത്തിലൂടെ ഞാൻ തിരിഞ്ഞു നടക്കുമ്പോൾ പടിവാതിൽക്കൽ കൗതുകമാർന്ന ആയിരമായിരം നിഷ്കളങ്ക മുഖങ്ങൾ തെളിഞ്ഞു വരുന്നു...
തീർച്ചയായും
അതിൽ ഒരാൾ നിങ്ങളായിരിക്കും.....
മുപ്പതിലധികം വർഷങ്ങൾക്ക് മുൻപ്
സ്കൗട്ടുകളുടെ വിയർപ്പിലും ഭാവനയിലും
കുട്ടി വാർത്തകളിലെ വലിയ ലോകം
"നാടോടി" പിറക്കുമ്പോൾ ആധുനികത കടന്നുവന്നിട്ടില്ലാത്ത
നടുവണ്ണൂർ ഗവൺമെന്റ് ഹൈസ്കുളും ഒരു നാട്ടുംപുറത്ത്കാരനായിരുന്നു.
1988 - നടുവണ്ണൂർ ഗവ ഹൈസ്കൂൾ ഇന്നത്തെപ്പോലെ അവകാശവാദങ്ങളൊന്നും ഉയർത്തിക്കാട്ടാൻ ഇല്ലാതിരുന്ന ഒരു സാധാരണ സർക്കാർ വിദ്യാലയം,
പ്രശ്നങ്ങളും പരിമിതികളും മാത്രമായിരുന്നു മൂലധനം. വോളിബോൾ രംഗത്തെ നേട്ടങ്ങൾ അല്ലാതെ തനതായി ഉയർത്തിക്കാട്ടാൻ ഒന്നുമില്ലാതിരുന്ന കാലം, ഊർജ്ജസ്വലരായ സ്കൗട്ട് പട്രോൾ ലീഡർമാരുടെ കൂടിയിരിപ്പിൽ (C.O.H) ഒരു പ്രതിവാര കയ്യെഴുത്തു വർത്തമാനപത്രം എന്ന ആശയം ചർച്ചയ്‌ക്ക് വന്നു. തീരുമാനങ്ങൾ പെട്ടെന്നായിരുന്നു, പേരും ഏകകണ്ഠമായി വന്നു "നാടോടി".
വാർത്താ ശേഖരണം, എഡിറ്റിംഗ് , പ്രൂഫ് റീഡിംഗ്, ലേ ഔട്ട് എല്ലാം സ്കൗട്ടുകളുടെ എഡിറ്റോറിയൽ ബോർഡ് തന്നെ നടത്തി ,സ്കൗട്ട് മാസ്റ്റർ അത് കണ്ട് സന്തോഷിച്ചാൽ മാത്രം മതിയായിരുന്നു. നാടോടി ഒരു പ്രതിവാര വാർത്താ പത്രമായി മാറി .എല്ലാ തിങ്കളാഴ്ചയും സ്കൗട്ട് നോട്ടീസ് ബോർഡിൽ പത്രം വായിക്കാനുള്ളവരുടെ തിരക്ക് വർദ്ധിച്ചു വന്നു.
പഠന ജീവിതത്തിന്റെ അറിവാഴങ്ങളിൽ സ്വയം തിരിച്ചറിഞ്ഞ് 'പരക്കാൻ ', വിദ്യാഭ്യാസത്തിലെ ഒരു മുന്നുപാധിയാണ് ഓരോ പാഠ്യേതര പ്രവർത്തനങ്ങളും.
തീർച്ചയായും നാടോടിയുടെ വികാസപരിണാമങ്ങളും
അതായിരുന്നു എന്ന് അന്നത്തെ
കുട്ടികൾ ഇന്ന് തിരിച്ചറിയുന്നുണ്ടാകും.
കുഞ്ഞായിരിക്കുമ്പോൾ സ്നേഹമുള്ളവരെല്ലാം വന്നു കണ്ട് കൊഞ്ചിച്ച നാടോടിയുടെ വളർച്ച പെട്ടെന്നായിരുന്നു. 1990 ജൂണിൽ, രണ്ടാം വയസ്സിൽ പിച്ചവെച്ച് നടക്കാനും അത്യാവശ്യം ഓടി നടക്കാനും തന്റേടം വന്നപ്പോഴേക്കും രൂപവും ഭാവവും മാറി. ഒരു ഇൻലന്റ് മാഗസിൻ രൂപത്തിൽ 1990 ജൂണിൽ ആദ്യ ലക്കം പുറത്തിറങ്ങി, ഇന്ത്യയിൽ ആദ്യമായി ഒരു സ്കൗട്ട് ട്രൂപ്പ് പുറത്തിറക്കുന്ന ഇൻലന്റ് മാഗസിൻ എന്ന അംഗീകാരത്തോടെ...
പേരാമ്പ്രയിലെ പീപ്പിൾസ് പ്രസ്സിലെ ശ്രീ. ദാമോദരൻ നായർ എയ്‌റ്റ് പോയന്റ് ലെഡ് ലെറ്ററുകൾ ശ്രമകരമായി നുള്ളിയെടുത്ത് അടുക്കി വെച്ചായിരുന്നു അന്ന് മൂന്ന് ഫുൾ പേജ് മാറ്റർ പ്രിൻറ് ചെയ്തിരുന്നത്. ഒരു രൂപ മാത്രമാണ് അദ്ദേഹം ഒരു കോപ്പിയ്‌ക്ക് ചാർജ് ചെയ്തിരുന്നത്, 100 കോപ്പികൾ എല്ലാമാസവും പ്രിൻറ് ചെയ്യും, രണ്ടുരൂപയാണ് വരിസംഖ്യ വാങ്ങിയിരുന്നത്. നേരിട്ട് നൽകാവുന്നവർക്കെല്ലാം കോപ്പികൾ നേരിട്ട് നൽകുകയും മറ്റുള്ളവർക്ക് പോസ്റ്റൽ വഴി അയയ്ക്കുകയുമാണ് ചെയ്തിരുന്നത്. ജില്ലയിലും പുറത്തും സംസ്ഥാന-ദേശീയ തലങ്ങളിലും വിദേശരാജ്യങ്ങളിലും 'നാടോടി' യ്ക്ക് വരിക്കാരുമുണ്ടായിരുന്നു.
വാർത്തകളും സർഗ്ഗ സൃഷ്ടികളും കൊണ്ട് സമ്പന്നമായ നാടോടി പാലക്കാട്ട് നടന്ന ഭാരത് സ്കൗട്ട് സ് & ഗൈഡ്സ് - നാഷണൽ
ജാംബോരിയിൽ ദേശീയ അംഗീകാരം നേടി ഗമനം തുടർന്നു. പ്രമുഖ സാഹിത്യകാരൻമാരായ സർവ്വശ്രീ എം. കുട്ടികൃഷ്ണൻ, സി പി അബൂബക്കർ,
ഖാൻ കവിൽ, ഡോ. പി. സോമനാഥൻ, ജോയ് പറക്കോട്, രാജൻ തിരുവോത്ത്,കോളിയോട്ട് മാധവൻ, ശ്രീധരൻ കൂത്താളി, കല്ലോട് അച്യുതൻകുട്ടി തുടങ്ങിയവരൊക്കെ നടോടിയെ എഴുത്തിലൂടെ സമ്പന്നമാക്കി. സഫലമീ യാത്രയിൽ , വേൾഡ് സ്കൗട്ട് ബ്യൂറോവിൻെറ മറ്റൊരംഗീകാരം എക്സി. കമ്മീഷണർ കിം ക്യു യോങ്ങിന്റെ അഭിനന്ദനമായി നാടോടി യെ തേടി കടൽ കടന്നെത്തി.
2007 ൽ നടുവണ്ണൂരിന്റെ ഊടുവഴികളിൽ മറഞ്ഞ നാടോടി
പുതിയ നിയോഗവുമായി വീണ്ടും വരുമ്പോൾ നിങ്ങളെ പോലെ ഞാനും
കാത്തിരിക്കുന്നു....
പുതിയ കാലത്തിലെ പുതിയ കാഴ്ചകൾക്കൊപ്പം നാടോടിയുടെ പുതിയ ശബ്ദങ്ങൾക്കും....
# # ബാലചന്ദ്രൻ പാറച്ചോട്ടിൽ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Website
Address
Naduvannur
Calicut
673614
Sri Sarada Advaithashramam
Calicut, 673006
A new media initiative under the guidance and mentorship of Swami Chidananda Puri. Based in Calicut in Kerala, the project is aimed at preserving the cultural values of India.
Marikkunnu
Calicut, 673012
WAVES MEDIA IS A NEW VENTURE BY THE MEDIA DEPARTMENT OF THE DIOCESE OF THAMARASSERY. WE AIM AT CIRCULATING VALUE BASED SHORT MESSAGES WHICH CAN BE AN EYE OPENER TO THE SOCIETY. AS ...
Kakkanchery(po) Kozhikode
Calicut, 673323
മലബാറിന്റെ വാര്‍ത്തകളും വിശേഷങ്ങളു?
Manassery Town , Manassery Po Mukkam Via Kozhikode
Calicut, 673602
Find latest news, video & photos on mukkam & nearby places Explore all information & updates about