Dyfi Podippalam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi Podippalam, Political Party, Podippalam, Kasaragod.
പൊടിപ്പളം ഇ എം എസ് ഭവൻ കെട്ടിടോൽഘാടനം..... കലാസന്ധ്യ.. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: കെ വി കുഞ്ഞിരാമൻ ഉൽഘാടനം ചെയ്യുന്നു..
പുതുക്കി പണിത CPIM പൊടിപ്പളം ബ്രാഞ്ച് ഓഫീസും, എം കരുണാകരൻ സ്മാരക ഹാളും CPlM സംസ്ഥാന കമ്മിറ്റി അംഗം സ:പി ജയരാജൻ ഉൽഘാടനം നിർവ്വഹിച്ചു...
പുതുക്കി പണിത CPIM പൊടിപ്പള്ളം ബ്രാഞ്ച് ഓഫീസ് ഉൽഘാടനം CPIM സംസ്ഥാന കമ്മിറ്റി അംഗം സ:പി ജയരാജൻ നിർവ്വഹിക്കുന്നു....
ഡി.വൈ.എഫ്.ഐ തച്ചങ്ങാട് മേഖലാ - 1 ഭാസ്ക്കര കുമ്പളയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽ പൊടിപ്പളം എ ടീം, പൊടിപ്പളം ബി ടീം ജേതാക്കളായി... ജേതാക്കൾക്ക് DYFi ജില്ലാ വൈസ് പ്രസിഡൻ്റ് എ വി ശിവപ്രസാദ് ഉപഹാരം നൽകി..
ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് സമ്മേളനം
കോൺഗ്രസുകാർ തകർത്ത കല്ല്യോട്ടെ ബ്രാഞ്ച് ഓഫീസിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2019 ലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ തുടർന്ന് കിരതമായ അക്രമണങ്ങളാണ് കോൺഗ്രസ് കല്ല്യോട്ടും പെരിയയിലും നടത്തിയത്. ഓഫീസുകളും വീടുകളും കച്ചവട സ്ഥാപങ്ങളും അടിച്ചു തകർത്ത് തീവെപ്പും കൊള്ളയും നടത്തി. അതിനു ശേഷവും പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കെതിരെ നിരന്തരമായ അക്രമങ്ങൾ തുടർക്കഥയായി മാറി. കൊടീയ അക്രമണങ്ങൾ കൊണ്ടും കള്ളകേസുകൾ കൊണ്ടും പാർട്ടിയെ തകർക്കാനാണ് കോൺഗ്രസും വലതു പക്ഷ മാധ്യമങ്ങളും ശ്രമിച്ചത്. അവിടെയൊന്നും പതറാതെ കരുത്തോടെ തന്നെയാണ് എല്ലാ തരത്തിലുമുള്ള അക്രമങ്ങളെയും പാർട്ടി നേരിട്ടത്. ഇന്ന് പ്രദേശത്തെ പാർട്ടി പൂർണമായും സജീവതയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. കള്ളക്കേസുകൾ കൊണ്ടും അക്രമങ്ങൾ കൊണ്ടും ഈ പാർട്ടിയെ ഒരു പോറലേൽപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന ചരിത്രം ഇവിടെയും ആവർത്തിക്കപ്പെട്ടു. ഓഫീസ് നിർമ്മാണ പ്രവർത്തങ്ങൾക്ക് സഹായിച്ച വൈറ്റ് ആർമി അരയിലെ സഖാക്കാൾക്കും മുഴുവൻ ആളുകൾക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
ഡിസംബര്‍ 23
സഖാവ് ഔഫ് അബ്ദുള്‍ റഹ്മാന്‍ രക്തസാക്ഷി ദിനം.
മുസ്ലിം ലീഗ് ക്രിമിനലുകളാണ് ക്രൂരമായി കൊലപ്പെടുത്തിയത്.കൊല്ലപ്പെടുമ്പോൾ,ഭാര്യ ഗർഭിണിയായിരുന്നു.ഔഫിന്റെ കുഞ്ഞിനെ കാണാൻ കുറച്ചുനാൾ മുൻപ് പോയിരുന്നു.
മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രത്തിൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഇടത് പക്ഷ സ്ഥാനാർത്ഥി വിജയിച്ചു.ഔഫ് ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു ലീഗിന്റെ കോട്ട തകർത്ത ചരിത്ര വിജയത്തിനായി പ്രവർത്തിച്ചത്.ഇതിന്റെ വൈരം,
ഔഫിനെ അവസാനിപ്പിക്കാനുള്ള ക്രൂരമായ തീരുമാനത്തിലേക്ക് ലീഗ് കടന്നു.
കൊലപാതക വാർത്ത കേട്ട രാത്രി ഇപ്പോഴും എന്റെ മനസ്സിലുണ്ട്.സഖാവിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
ഔഫിനു മരണമില്ല.
തൃക്കാക്കര എംഎൽഎ യും കോൺഗ്രസ്സ് വർക്കിങ് പ്രസിഡന്റുമായിരുന്ന ശ്രീ പി ടി തോമസിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സംസ്ഥാനത്തെ മുൻനിര നേതാവായി ഉയർന്നു.
ശ്രീ പി ടി തോമസിന്റെ വേർപാട് തികച്ചും ആകസ്മികമായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.
ശ്രീ പി ടിയുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.
തുരങ്കപാത - സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുന്നു.
മലയോര മേഖലയുടെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായി.ടണൽ ആരംഭിക്കുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി,കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി,മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്.മറിപ്പുഴയിൽ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം,ഇരു വശത്തും ടണലിലേക്കുള്ള 4 വരി സമീപന റോഡ് എന്നിവ നിർമ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി,കോട്ടപ്പടി വില്ലേജുകളിൽ ഏറ്റെടുക്കുന്ന 2.5 ഹെക്ടർ വീതം സ്ഥലങ്ങൾ ഡംബിംഗ് യാഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കും.ലാന്റ് അക്വിസിഷൻ റൂൾ ,2013 പ്രകാരം ഏറ്റെക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരത്തുക നൽകും. സ്ഥലമെറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന് കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്‌നേഹപൂർവ്വം
ലിന്റോ ജോസഫ് എം.എൽ.എ
അവർ നാടിന് വർഗീയ വിഷം വിളമ്പുമ്പോൾ..
നമ്മൾ നാടിന് ഒരുമയുടെ സ്നേഹം വിളമ്പും..
കോട്ടയം മെഡിക്കൽ കോളേജിലും DYFI 'ഹൃദയപൂർവം 'ഭക്ഷണപൊതിക്കൊപ്പം പണവും സ്നേഹ സന്ദേശവും
"ഇത് നാളത്തെ ഊണിന്, വേഗം സുഖമായി വീട്ടിൽ എത്തട്ടെ "
Dyfi പൊടിപ്പളം യൂണിറ്റ് സെക്രട്ടറി ആയി സ്വരാജിനെയും പ്രസിഡണ്ട് ആയി ശ്രീരഞ്ജിനിയെയും തിരഞ്ഞെടുത്തു...
SFI തച്ചങ്ങാട് ലോക്കൽ സമ്മേളനം പൊടിപ്പളത്ത് വെച്ച് നടന്നപ്പോൾ...SFI ജില്ലാ കമ്മിറ്റി അംഗം ബി.കെ ഷൈജിന പതാക ഉയർത്തുന്നു..
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kasaragod