IUML, MYL, msf Angadimogar
This Official Page of Muslim League,Muslim Youth League ,Muslim Student Federation Angadimogar Unit
ಶಾಸಕರ ADS ಯೋಜನೆಯಲ್ಲಿ ಒಳಪಡಿಸಿ GJBS ಮುಗು ಶಾಲೆಗೆ ಸ್ಕೂಲ್ ಬಸ್ ಖರೀದಿಸಲು 14 ಲಕ್ಷ ರೂಪಾಯಿ ಮಂಜೂರು.
MLA ആസ്തി വികസന സ്‌കീമിൽ ഉൾപ്പെടുത്തി GJBS മുഗു വിലേക്ക് സ്‌കൂൾ ബസിന് 14 ലക്ഷം രൂപ അനുവദിച്ചു.
ഇടതു സർക്കറിന്റെ നികുതി വെട്ടിക്കൊള്ളയ്ക്കെതിരെ ,വീട് പെർമിറ്റ് ഫീസ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ യൂത്ത് ലീഗ് പുത്തിഗെ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ.
ജനകീയ എംഎൽഎ ....
എംഎൽഎ ആയത് മുതൽ നടത്തിവന്ന കഠിന പ്രയത്നങ്ങളുടെ ഫലമായി ജില്ലയിലെ ആദ്യത്തെ നിയമ പഠന കേന്ദ്രമായി മഞ്ചേശ്വരം കണ്ണൂർ യൂണിവേഴ്സിറ്റി കമ്പസിൽ എൽഎൽഎം കോഴ്സ് ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെ എൽഎൽബി കോഴ്സ് കൂടി ആരംഭിക്കാൻ വേണ്ട അനുമതിക്കായുള്ള ശ്രമങ്ങൾക്ക് പിന്നാലെ ആയിരുന്നു,ഇതിന്റെ ഫലമായി ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ പുതിയ ഏടായി കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 2022-23 അധ്യയന വർഷത്തിൽ ത്രി വർഷ എൽ.എൽ. ബി പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഈ നിയമ പഠന കേന്ദ്രം യാഥാർഥ്യമാക്കാൻ എല്ലാവിധ സഹകരണങ്ങളും നടപടികളും കൈകൊണ്ട കണ്ണൂർ യൂണിവേഴ്സിറ്റിയോടും സംസ്ഥാന സർക്കാരിനോടും പ്രത്യേകിച്ച് ഈ ക്യാമ്പസ് മഞ്ചേശ്വരത്ത് യാഥാർഥ്യമാവാൻ കൂടെ നിന്ന് ഏറെ പ്രയത്നിച്ച കണ്ണൂർ സർവ്വകലാശാല നിയമ വിഭാഗം മേധാവിയും മഞ്ചേശ്വരം ക്യാമ്പസ് ഡയറക്ടറും എംജി യൂണിവേഴ്‌സിറ്റി മുൻ പ്രൊ വൈസ് ചാൻസിലറുമായിരുന്ന ഡോ:ഷീന ശുകൂറിനോടും നന്ദിയറിയിക്കുന്നു.
എന്റെ ആദ്യത്തെ MLA ഫണ്ട് ഉപയോഗിച്ച് കോളേജിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
45% മാർക്കിൽ (SC/ST വിഭാഗത്തിന് 40%) കുറയാതെ, കണ്ണൂർ സർവകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവർക്ക് എൽ.എൽ.ബി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്.
60 കുട്ടികൾക്ക് ഈ വർഷം പ്രവേശനം നൽകുവാനാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അനുമതിനൽകിയത്.
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230
Angadimogar Unit msf Balakeralam….
അംഗടിമുഗർ ശാഖാ മുസ്ലിം ലീഗ് രാമൻ ടൈലറിന് നിർമ്മിച്ച "ബൈത്തുറഹ്മ" പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രാമൻ ടൈലറിനും കുടുംബത്തിനും കൈമാറി 💚
അംഗഡിമുഗർ ബൈത്തുറഹ്മ അവസാന മിനുക്ക് പണിയിൽ വൈറ്റ് ഗാർഡ് അംഗങ്ങൾ 💚
അംഗഡിമുഗർ ബൈത്തുറഹ്മ 💚
സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കാനൊരുങ്ങുന്ന അഗഡിമുഗർ ബൈത്തുറഹ്മ.
താക്കോൽദാനം സെപ്റ്റംബർ 26 തിങ്കൾ രാവിലെ 9 മണിക്ക് നിർവഹിക്കും.
സൗഹൃദ കേരളത്തിന്റെ മഹനീയ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള ദൗത്യവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമങ്ങൾക്ക് നാളെ കാസർകോട് ജില്ലയിൽനിന്ന് തുടക്കം.
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമങ്ങൾ ജൂൺ 02 മുതൽ ആരംഭിക്കുകയാണ്. സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളുമാണ് ഓരോ ജില്ലകളിലും സംഘടിപ്പിക്കുന്നത്. സാദിഖലി തങ്ങൾ ഒരുക്കുന്ന സുഹൃദ് സംഗമത്തിലും സ്‌നേഹവിരുന്നിലും അതാത് ജില്ലകളിലെ ക്ഷണിക്കപ്പെട്ട മത, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങൾ. മത, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി തങ്ങൾ ആശയവിനിമയം നടത്തും.
ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കും. ജില്ലയിലെ മുസ്ലിംലീഗ് പ്രവർത്തകർ സംഗമിക്കുന്ന കൺവെൻഷനുകളിൽ ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. ജൂൺ 02 വ്യാഴം കാസർകോട്, 03 വെള്ളി കണ്ണൂർ, 08 ബുധൻ തൃശൂർ, 09 വ്യാഴം ഇടുക്കി, 11 ശനി എറണാകുളം, 12 ഞായർ കോട്ടയം, 13 തിങ്കൾ ആലപ്പുഴ, 15 ബുധൻ പാലക്കാട്, 16 വ്യാഴം പത്തനംതിട്ട, 18 ശനി കൊല്ലം, 19 ഞായർ തിരുവനന്തപുരം, 20 തിങ്കൾ മലപ്പുറം, 22 ബുധൻ വയനാട്, 23 വ്യാഴം കോഴിക്കോട് എന്നിങ്ങനെയാണ് ജില്ലാ സംഗമങ്ങളുടെ ഷെഡ്യൂൾ.
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kasaragod
671321