CPIM Palluruthy North LC
സിപിഐഎം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി
🚩🚩🚩🚩🚩🚩🚩🚩 #പച്ചപിടിച്ചഓർമ്മകൾ:
മരണം വരെ പാർട്ടിയെ ഹൃദയ തുല്യം സ്നേഹിച്ച സ.പി എസ് ഹരിദാസ് അന്തരിച്ചിട്ട് ഫെബ്രുവരി 15 ന് ഒരു വർഷം 😰.
മരിക്കുന്നതിന് ഒരാഴ്ച്ച മുൻപ് ഫെബ്രുവരി 7 ന് കുമ്പളത്ത് ചേർന്ന എ പി വർക്കി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്യുന്നതാണ് ഇതോടൊപ്പം ഉള്ള ചിത്രം. ♥️
ദിനാചരണത്തിൻ്റെ ഭാഗമായി
15 ന് വൈകിട്ട് കുമ്പളത്ത് ബഹുജന റാലിയും സമ്മേളനവും ചേരും. 🌹🌹🌹
LDF പള്ളുരുത്തി നോർത്തിന്റെ പ്രതിഷേധ സദസ്സ് CPIM കൊച്ചി മണ്ഡലം കമ്മിറ്റി അംഗം സ : വി സി ബിജു ഉദ്ഘാടനം ചെയ്തു..CPI മണ്ഡലം കമ്മിറ്റി അംഗം അഡ്വ. ഗഫൂർ, CPIM LC സെക്രട്ടറി സ : പി കെ ബാബു, എ പി റഷീദ്, കെ എ ജോഷി, സിപിഐ നേതാവ് ബിജു ഈപ്പൻ എന്നിവർ സംസാരിച്ചു..
38,70,794 പേർ.. അത്രയും ആളുകൾ പങ്കെടുത്ത സ്ത്രീകളുടെ ഒരു മഹാ പരിശീലന പരിപാടി സമീപ ചരിത്രത്തിൽ മറ്റൊന്നുണ്ടാകില്ല. കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ’, പരിപാടി പങ്കെടുത്തവരുടെ പങ്കാളിത്തം കൊണ്ടും സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റ ചരിത്രമാണ് സൃഷ്ടിച്ചത്. 2023 ഒക്ടോബര്‍ ഒന്നിനും 2023 ഡിസംബര്‍ 31നും ഇടയിലുളള പൊതു അവധി ദിനങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 38,70,794 കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്. കുടുംബശ്രീയുടെ കീഴില്‍ ആകെയുള്ള 3,14,810 അയല്‍ക്കൂട്ടങ്ങളില്‍ 3,11,758 അയല്‍ക്കൂട്ടങ്ങളും ക്യാമ്പയിനില്‍ പങ്കാളികളായി. എല്ലാ നുണപ്രചാരണങ്ങളെയും വിഭജന ശ്രമങ്ങളെയും അതിജീവിച്ചാണ് കുടുംബശ്രീ പ്രവർത്തകർ ഈ മഹാമുന്നേറ്റത്തിൽ ഭാഗമായത്. ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിച്ച പരിശീലന ക്യാമ്പെയ്ന്‍ എന്ന വിഭാഗത്തില്‍ ഏഷ്യ ബുക്ക്ഓഫ് റെക്കോര്‍ഡ്സ്, ഇന്‍ഡ്യ ബുക്ക് ഓഫ്റെക്കോഡ്സ് എന്നീ ലോകറെക്കോര്‍ഡുകൾ കുടുംബശ്രീ ഈ പരിപാടിയിലൂടെ സ്വന്തമാക്കി. അവിസ്മരണീയമായ ഈ മഹാമുന്നേറ്റത്തിന്റെ സമാപനയോഗത്തിൽ അഭിമാനപൂർവമാണ് ഇന്ന് പങ്കാളിയായത്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കിയതിനൊപ്പം കേരളീയ കുടുംബങ്ങളില്‍ നല്ല മാറ്റങ്ങള്‍ക്കും ക്യാമ്പയിന്‍ വഴിയൊരുക്കി. വീണ്ടുമൊരിക്കൽക്കൂടി സ്കൂൾ മുറ്റത്തെത്തി ഈ ചരിത്രമുന്നേറ്റത്തിൽ ഭാഗമായ എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ.
തിരികെ സ്കൂളിൽ സമാപനയോഗത്തിൽ കെ-ലിഫ്റ്റ് 24 ഉപജീവന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. കെ ലിഫ്റ്റ് വഴി കേരളത്തില്‍ മൂന്നു ലക്ഷത്തിലേറെ വനിതകള്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനി കുടുംബശ്രീ നടപ്പാക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിക്ക് തൊട്ടടുത്ത ദിവസം തുടക്കമിടാന്‍ കഴിയുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ നിന്ന് വരുമാനവര്‍ധനവിലേക്ക് എന്നതാണ് ഇനിയുള്ള കുടുംബശ്രീയുടെ ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതിലൂടെ ലോകത്തിന് മുന്നിൽ മറ്റൊരു മഹാമാതൃകയാകും കുടുംബശ്രീ സമ്മാനിക്കുക.
തിരികെ സ്കൂളിൽ പദ്ധതിയിൽ പങ്കാളികളായ എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ. കെ ലിഫ്റ്റിന് എല്ലാ ആശംസകളും നേരുന്നു
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kochi
682006
Kundanoor
Kochi, 682040
Democratic Youth Federation of India (DYFI) is a youth organisation in India.
Puthenvelikara
Kochi, 683595
നാടിന്റെ നന്മയ്ക്കായി നമുക്കൊരുമിച?