CPIM Thoppumpady L C

it's political party

Photos from CPIM Kerala's post 23/11/2022
22/11/2022

ശബരിമല തീർഥാടകരിൽനിന്ന് റെയിൽവേ അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ശബരിമല സ്പെഷ്യൽ ട്രെയിനുകളിൽ ഉയർന്നനിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് മന്ത്രി കത്തയച്ചു.

തീർഥാടകരെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാകില്ല. ഹൈദരാബാദ്– കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സ്ലീപ്പർ നിരക്ക്. എന്നാൽ, ശബരി സ്പെഷ്യൽ ട്രെയിൻ നിരക്ക് 795 രൂപയാണ്. 205 രൂപ അധികം. ജാതി-മത ഭേദമില്ലാതെ എല്ലാവിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീർഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധയാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല.

സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ് തീർഥാടനത്തിന് പ്രധാനമായും ട്രെയിൻ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

22/11/2022

സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തും. പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്ത് ആകെ 1,286 കോളനികളിൽ 1,030 എണ്ണത്തിൽ ഇന്റർനെറ്റ് ഒരുക്കാൻ കഴിഞ്ഞു. ബാക്കിയുള്ള കോളനികളിൽകൂടി സൗകര്യം എത്തുന്നതോടെ രാജ്യത്തുതന്നെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും. കോളനികളുടെ മറ്റ് അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിലും പ്രത്യേകശ്രദ്ധ ചെലുത്തും. കോളനികളെ ലഹരിവിമുക്തമാക്കണം. എങ്കിലേ സർക്കാർ സേവനങ്ങൾ യഥാസമയം എത്തിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സ്വയം പര്യാപ്തമാക്കാനും കഴിയൂ.

സ. കെ രാധാകൃഷ്ണൻ
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി

20/11/2022

ഖത്തറിൽ അരങ്ങേറുന്ന ഫുട്ബോൾ ലോകകപ്പിൻ്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബോൾ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കൻബോവർ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങൾ കണ്ടു തളിർത്ത ആ ഫുട്ബോൾ ജ്വരം ഇന്ന് മെസ്സി, റൊണാൾഡോ, നെയ്മർ പോലുള്ള പ്രഗത്ഭരായ താരങ്ങളിലൂടെ ആകാശം മുട്ടെ വളർന്നിരിക്കുന്നു. കോഴിക്കോട് പുള്ളാവൂരിൽ കുറുങ്ങാട്ട് കടവ് പുഴക്ക് കുറുകെ ഉയർത്തിയ ഭീമാകാരങ്ങളായ കട്ട്‌ ഔട്ടുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടു പിടിക്കുകയാണ്. സൗഹൃദ മത്സരങ്ങളും ജാഥകളും തുടങ്ങിയ എണ്ണിയാൽ തീരാത്ത പരിപാടികൾ സംഘടിക്കപ്പെടുന്നു.

ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തർ. ഇതുവഴി നമ്മുടെ ഫുട്ബോൾ പ്രേമികൾക്ക് ലോകോത്തര ഫുട്ബോൾ മത്സരങ്ങൾ കാണാനുള്ള സുവർണാവസരം വന്നു ചേർന്നിരിക്കുന്നു. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിർമ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങൾ പങ്കുചേർന്നിട്ടുണ്ട്. അവരുടെ വിയർപ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം.

ആ അർത്ഥത്തിൽ കേരളത്തിൻ്റെ കൂടി ലോകകപ്പാണിത്. ഇഷ്ടടീമുകൾ ഏറ്റുമുട്ടാനൊരുങ്ങിക്കഴിഞ്ഞു. ആവേശവും ആർപ്പുവിളികളും കൂടുതൽ മുറുകട്ടെ. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടു കൂടി ഈ ലോകകപ്പ് ഏവർക്കും ആസ്വദിക്കാൻ സാധിക്കട്ടെ. ഒരു മുൻവിധിയുമില്ലാതെ ലോകത്തെല്ലാവരും ആസ്വദിക്കുകയും ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ് ഫുട്ബോൾ മത്സരങ്ങൾ. അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിത്വത്തിന്റെയും വിഷ കിരണങ്ങൾ കടന്നു ചെല്ലുന്നത് അനാശാസ്യകരമാണ്. ഇത്തരം ശ്രമങ്ങളെയെല്ലാം ഫുട്ബോൾ പ്രേമികൾ തള്ളിക്കളയുക തന്നെ ചെയ്യും. വിപുലമായ രീതിയിൽ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നിൽ പ്രവർത്തിച്ച മലയാളികളടക്കമുള്ളവർക്കും അഭിവാദ്യങ്ങൾ. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജയാശംസകൾ.

Photos from KJ MAXY's post 19/11/2022
19/11/2022

കൊച്ചിയുടെ ജനകീയ MLA സഖാവ് കെ.ജെ മാക്സി, കൊച്ചിയിലെ വിപ്ലവ പ്രസ്ഥാനത്തെ പോറൽ ഏൽപിക്കാതെ മുന്നോട്ട് നയിക്കുന്ന സെക്രട്ടറി സഖാവ് കെ.എം റിയാദ്...

വികസന കുതിപ്പിൽ കൊച്ചി മുന്നേറുമ്പോൾ ഒരു പറ്റം മാധ്യമങ്ങളും പകച്ചു നിൽക്കുന്ന UDF ഉം ഹാലിളകിയ അവസ്ഥയിൽ പിച്ചും പേയും പറയുന്നു. ഈ പ്രസ്ഥാനം ഒരു സുപ്രഭാതത്തിൽ ഓട് പൊളിച്ചു ഇറങ്ങി വന്നതല്ലാ എന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നത് നന്നായിരിക്കും...

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ എൽഡിഎഫ് സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതും കൊച്ചിയിൽ കെ.ജെ മാക്സി വീണ്ടും MLA ആയതും ഇക്കൂട്ടരെ കുറച്ചൊന്നുമല്ല ആശങ്കപെടുത്തുന്നത്... ഇതിന്റെയൊക്കെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നടന്നു വരുന്ന സമരാഭാസങ്ങൾ.

യൂഡിഫ് മന്ത്രിമാരും , MLA മാരും കൊച്ചി കൈയടക്കി വെച്ചിരുന്ന കാലത്ത്, ചെല്ലാനമടക്കം കൊച്ചിയുടെ തീരം സംരക്ഷിക്കുവാൻ ചെറുവിരലനക്കാതെ, ചില്ലി കാശ് മുടക്കാതെ ജനങ്ങളെ ദുരിതത്തിലാക്കിയവർ, ടെട്രോപാഡ് കടൽ ഭിത്തി കണ്ടു നെടുവീർപ്പിടുന്നത് സ്വാഭാവികം...

കൊച്ചിയിലെ റോഡുകൾ Bm-Bc നിലവാരത്തിൽ വികസിക്കുന്നത് കാണുമ്പോൾ, വാട്ടർ മെട്രോയിലൂടെ കൊച്ചിയിലെ ജല ഗതാഗതം ലോക പ്രശക്തിയിലേക്ക് കുതിക്കുമ്പോൾ, സങ്കുചിത രാഷ്ട്രീയത്തിന്റെ വക്താക്കൾ... റോഡ് പണിക്കിടെ റോഡിൽ പൊടി പറക്കുന്നു എന്ന കാരണം കണ്ടുപിടിച്ചു നടത്തുന്ന സമരാഭാസമെന്ന ചെപ്പടി വിദ്യയ്ക്ക് മുന്നിൽ പ്രബുദ്ധരായ കൊച്ചിക്കാർ വീഴില്ല എന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് നന്നായിരിക്കും...

ഓർക്കണം., ഇത് രക്തസാക്ഷികളുടെ പ്രസ്ഥാനം..

(

19/11/2022
18/11/2022

പൊതുഗതാഗതരംഗത്തെ ഇലക്ട്രിക് ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കൊച്ചി ജലമെട്രോ ബോട്ടിന്‌. വിഖ്യാത ഫ്രഞ്ച്‌ ശാസ്‌ത്രകാരൻ ഗുസ്‌താവ്‌ ട്രോവിന്റെ പേരിലുള്ള ഗുസീസ്‌ വൈദ്യുതി ബോട്ട്‌ അവാർഡാണ്‌ ലഭിച്ചത്‌. വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 ബോട്ടുകളാണ്‌ അവസാനവട്ടമത്സരത്തിന്‌ ഉണ്ടായിരുന്നത്‌. പത്തൊമ്പതംഗ അന്താരാഷ്ട്ര വിധികർത്താക്കളുടെ പാനലാണ് അവാർഡ് നിർണയിച്ചത്.

ലോകത്തെ ഏറ്റവും വലിയ വൈദ്യുതി യാത്രാബോട്ട്‌ ശൃംഖലയായി മാറാൻ പോകുന്ന കൊച്ചി ജലമെട്രോ ഈ മാസം പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തത്‌. ജലമെട്രോ ബോട്ടുകളുടെ രൂപകൽപ്പനയും സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ നഗരഗതാഗതത്തിന്‌ നൽകുന്ന സംഭാവനയുമാണ്‌ പരിഗണിച്ചത്‌. ഏകീകൃത നിയന്ത്രണസംവിധാനത്തിൽ പ്രവർത്തിക്കാവുന്ന ജലമെട്രോയെ മികച്ച മാതൃകയായാണ്‌ പുരസ്‌കാര നിർണയസമിതി ഉയർത്തിക്കാട്ടിയത്‌. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വർഷംതോറും 16,650 ടൺ കാർബൺ ബഹിർഗമനം ഇല്ലാതാകുമെന്ന്‌ സമിതി വിലയിരുത്തി. വൈദ്യുതിബോട്ടുകളുടെ നിർമാണം, വികസിപ്പിക്കൽ, പുനർനിർമാണം എന്നിങ്ങനെ ഒമ്പത്‌ വിഭാഗങ്ങളിലാണ്‌ ഗുസീസ്‌ പുരസ്‌കാരം നൽകുന്നത്‌.

സ്വീഡിഷ്‌ കമ്പനിയായ എൻചാൻഡിയയുമായി ചേർന്ന്‌ കൊച്ചി കപ്പൽശാല നിർമിച്ച ബോട്ടുകളാണ്‌ ജലമെട്രോയിലുള്ളത്‌. സീമെൻസിന്റെ സാങ്കേതികസഹായത്തോടെ രൂപപ്പെടുത്തിയ ബാറ്ററിസംവിധാനമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഇറക്കുമതി ചെയ്‌ത അലുമിനിയം കറ്റമരൻ ഹള്ളിലാണ്‌ ബോട്ട്‌ നിർമിച്ചിട്ടുള്ളത്‌. ആദ്യഘട്ടത്തിലെ 23 ബോട്ടുകളിൽ അഞ്ചെണ്ണം കപ്പൽശാല കൈമാറിക്കഴിഞ്ഞു. ഒരേസമയം 100 പേർക്ക്‌ യാത്ര ചെയ്യാവുന്ന ഹൈബ്രിഡ്‌ ബോട്ടിന്റെ വേഗം മണിക്കൂറിൽ എട്ട്‌ നോട്ടിക്കൽമൈലാണ്‌.

കൊച്ചിയുടെ ജലപാതകളെ ഫലപ്രദമായി വിനിയോഗിക്കുന്ന ജലമെട്രോ ഇതിനകംതന്നെ ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌. കഴിഞ്ഞദിവസം ഐക്യരാഷ്‌ട്ര സംഘടനയുടെ ഭാഗമായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) പ്രതിനിധികൾ ജലമെട്രോ സന്ദർശിച്ചിരുന്നു. ലോകോത്തര കേരളമാതൃക എന്നാണ്‌ മൂന്നംഗസംഘം വിശേഷിപ്പിച്ചത്

18/11/2022

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് അവതരിപ്പിക്കുന്ന "മണിമാറ്റേഴ്സ്" നാളെ (നവംബർ 19 ശനിയാഴ്ച) വൈകുന്നേരം 7.00 മണിക്ക് സംപ്രേഷണം ചെയ്യും.

സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് ചോദ്യവും ഈ പോസ്റ്റിൽ കമന്റായി ചോദിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ചോദ്യത്തിന് സഖാവ് മറുപടി നൽകും.

എല്ലാ ശനിയാഴ്ചയും വൈകുന്നേരം 7.00 മണിക്ക് സിപിഐ എം കേരള ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും "മണിമാറ്റേഴ്സ്" കാണാം.

18/11/2022

ചൊവ്വാഴ്‌ച രാജ്‌ഭവനു മുമ്പിൽ തടിച്ചുകൂടിയ വൻജനാവലി ഒരു വലിയ സന്ദേശം നൽകുന്നുണ്ട്‌. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന സന്ദേശം. ഗവർണർ എന്ന ഭരണഘടനാപദവി ഉപയോഗിച്ച്‌ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ അതിനൊപ്പം മതനിരപേക്ഷ കേരളം അണിചേരില്ലെന്ന സന്ദേശവും ഈ ജനക്കൂട്ടം നൽകുന്നുണ്ട്‌. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കേരളത്തിലെ സർവകലാശാലകളെയും അതുവഴി ഉന്നതവിദ്യാഭ്യാസ മേഖലയെയും തകർക്കാനുള്ള കേന്ദ്രത്തിന്റെ ഉപകരണമാകുകയാണ്‌. ഇത്‌ കേരളത്തിന്റെമാത്രം സ്ഥിതിയല്ല മറിച്ച്‌ പ്രതിപക്ഷം ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെല്ലാംതന്നെ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ അടിച്ചേൽപ്പിക്കുന്നത്‌ ഗവർണറെ ഉപയോഗിച്ചുകൊണ്ടാണ്‌ എന്നത്‌ പതിവായിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ കേവലം ഗവർണറുടെ അനാവശ്യമായ ഇടപെടലിനെതിരായ സമരമല്ല മറിച്ച്‌ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധംകൂടിയാണ്‌ രാജ്‌ഭവനുമുമ്പിൽ ഉയർന്നത്‌.

ഘട്ടംഘട്ടമായി സംസ്ഥാനങ്ങളുടെ അധികാരം കവർന്ന്‌ എല്ലാ അധികാരവും കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള ശ്രമത്തിനെതിരെയുള്ള ജനരോഷം കൂടിയായിരുന്നു കേരളം കണ്ടത്‌. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്‌ എല്ലാ അധികാരവും അവിടെ കേന്ദ്രീകരിക്കാനുള്ള നീക്കങ്ങൾക്ക്‌ വേഗംകൂടിയത്‌. ഈ ശ്രമത്തിന്റെ ഭാഗംതന്നെയാണ്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലും പിടിമുറുക്കാനുള്ള മോദി സർക്കാരിന്റെ നീക്കം. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൻ കീഴിലായിരുന്ന വിദ്യാഭ്യാസംപോലുള്ള വിഷയങ്ങളെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതിന്‌ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ്, അടിയന്തരാവസ്ഥക്കാലത്ത്‌ 42 –-ാം ഭരണഘടനാഭേദഗതി അനുസരിച്ച്‌ സമവർത്തിപ്പട്ടികയിലേക്ക്‌ മാറ്റിയത്‌. മോദി സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസനയം സംസ്ഥാനങ്ങളുമായി ചർച്ചപോലും ചെയ്യാതെയാണ്‌ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. നവഉദാരവൽക്കരണ യുക്തി വിദ്യാഭ്യാസരംഗത്തും വ്യാപിപ്പിച്ച്‌ സ്വകാര്യമേഖലയ്‌ക്ക്‌ ലാഭം വർധിപ്പിക്കാനുള്ള സംവിധാനമായി വിദ്യാഭ്യാസത്തെയും മാറ്റിയെടുക്കാനാണ്‌ പുതിയ വിദ്യാഭ്യാസനയം ശ്രമിക്കുന്നത്‌. ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന തീവ്രഹിന്ദുത്വത്തിന്‌ മേൽക്കൈ നേടിക്കൊടുക്കുകയും ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുകയും പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങളാണ്‌. ഈ തെറ്റായ നയം നടപ്പാക്കുന്നതിന്‌ ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുകയും ഗവർണറുടെ ലക്ഷ്യമായിരിക്കാം.

അടുത്തിടെ, സുപ്രീംകോടതി യുജിസി ചട്ടവുമായി ബന്ധപ്പെട്ട് നടത്തിയ വിധിന്യായവും പുനഃപരിശോധനയ്‌ക്ക്‌ വിധേയമാകേണ്ടതുണ്ട്‌. സംസ്ഥാനം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ വൈസ്‌ ചാൻസലർമാരെ നിയമിക്കുന്നത്‌. അതിനും മുകളിലാണോ യുജിസിയുടെ ചട്ടമെന്ന ചോദ്യമാണ്‌ പ്രധാനമായും ഉയരുന്നത്‌. പാർലമെന്റ്‌ പാസാക്കിയ യുജിസി നിയമത്തിന്റെ അടിസ്ഥാനത്തിൽ യുജിസി ഉണ്ടാക്കിയ ചട്ടം സബോഡിനേറ്റ്‌ ലെജിസ്ലേഷൻ മാത്രമാണ്‌. പാർലമെന്റ്‌ പാസാക്കിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എക്‌സിക്യൂട്ടീവിന്റെ ഈ നടപടി ഒരിക്കലും നിയമസഭ പാസാക്കുന്ന നിയമത്തെ മറികടക്കുന്നതാകരുത്‌. അതുകൊണ്ടുതന്നെ ഉന്നതനീതിന്യായപീഠം മേൽപ്പറഞ്ഞ വിധി പുനഃപരിശോധിക്കേണ്ടതാണ്‌. സംസ്ഥാന വിഷയമായ കാർഷികമേഖലയിൽ മൂന്ന്‌ നിയമം പാസാക്കാൻ കേന്ദ്രം ശ്രമിച്ചപ്പോഴാണ്‌ കർഷകർ ഒരുവർഷം നീണ്ട സമരത്തിന്‌ തയ്യാറായതും കേന്ദ്രത്തിന്‌ അവർക്കു മുമ്പിൽ വഴങ്ങേണ്ടിയും വന്നത്‌.

ആർഎസ്‌എസിന്റെ മുദ്രാവാക്യമായ ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഇപ്പോൾ മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ നേതൃത്വം നൽകുന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ഐഐടി, ഐഐഎം ഉൾപ്പെടെ) ഹിന്ദി അധ്യയന മാധ്യമമാക്കണമെന്ന്‌ ശുപാർശ ചെയ്‌തു. ഇതിന്‌ തൊട്ടുപിറകെയാണ്‌ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ എംബിബിഎസ്‌ പാഠപുസ്‌തകങ്ങൾ ഹിന്ദിയിലാക്കിയത്‌. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഈ നീക്കം വൻപ്രതിഷേധമാണ്‌ ക്ഷണിച്ചുവരുത്തിയിട്ടുള്ളത്‌. ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷയെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഹിന്ദിക്കു മാത്രം മുൻഗണന നൽകുന്നത്‌ അംഗീകരിക്കാനാകില്ല.

ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞദിവസം ഹരിയാനയിലെ സൂരജ്‌കുണ്ഡിൽ ചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശം ‘ഒരു രാജ്യം ഒരു യൂണിഫോം’ പൊലീസിന്‌ എന്നായിരുന്നു. ‘ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ’ എന്ന പുതിയ കേന്ദ്ര നിലപാടും നേരത്തേ മുന്നോട്ടുവയ്‌ക്കുകയുണ്ടായി. രാജ്യത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ എല്ലാം ഹിന്ദുത്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്‌ നടക്കുന്നത്‌.

സംസ്ഥാനങ്ങളെ ധനപരമായി കുത്തുപാളയെടുപ്പിക്കുന്ന സമീപനവും മോദിസർക്കാർ സ്വീകരിച്ചുവരികയാണ്‌. ജിഎസ്‌ടി തന്നെ അതിന്‌ ഉദാഹരണമാണ്‌. ധനമേഖലയിൽ കൂടുതൽ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നതാണ്‌ ജിഎസ്‌ടി. മദ്യം, പെട്രോൾ തുടങ്ങി എതാനും ഉൽപ്പന്നങ്ങളുടെമേൽ നികുതി ചുമത്താനുള്ള അധികാരമേ ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്കുള്ളൂ. കേന്ദ്രത്തെ ആശ്രയിച്ച്‌ മുന്നോട്ടുപോകേണ്ട ഗതികേടാണ്‌ സംസ്ഥാന സർക്കാരുകൾക്ക്‌. ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്നതുൾപ്പെടെ, സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നുമില്ല. സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവയ്‌ക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും വർധിപ്പിച്ച്‌ വരുമാനം കൂട്ടാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അത്തരമൊരു ആനുകൂല്യവും സംസ്ഥാനങ്ങൾക്ക്‌ അനുവദിക്കുന്നുമില്ല.

ഏറ്റവും അവസാനമായി ബജറ്റിതര വായ്‌പകളും ധനകമ്മിയുടെ പരിധിയിൽ വരുമെന്നുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനങ്ങളുടെ വായ്‌പയെടുക്കാനുള്ള അവകാശത്തെത്തന്നെ പരിമിതപ്പെടുത്തലാണ്‌. എന്നാൽ, വർഷത്തിൽ രണ്ടും മൂന്നും ലക്ഷം കോടി രൂപ ബജറ്റിതര വായ്‌പയെടുക്കുന്ന കേന്ദ്രത്തിന്റെ ധനകമ്മി കണക്കാക്കുമ്പോൾ ഈ വായ്‌പ അതിൽ ഉൾപ്പെടുത്തുന്നുമില്ല. കേന്ദ്രത്തിന്‌ എന്തുമാകാം, എന്നാൽ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക്‌ ഇതൊന്നും അനുവദനീയമല്ല എന്ന നയം അംഗീകരിക്കാനാകില്ല. കേരളം കടം വാങ്ങരുതെന്നു പറയുന്ന കേന്ദ്രസർക്കാരിന്റെ വിദേശകടം 49 ലക്ഷം കോടി രൂപയാണ്‌. കഴിഞ്ഞദിവസം കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്‌ ക്ഷേമപദ്ധതികൾ നടപ്പാക്കാനായി കേന്ദ്രവായ്‌പകൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു. കോർപറേറ്റുകൾ പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ എടുത്ത 12 ലക്ഷം കോടി രൂപയുടെ വായ്‌പകൾ എഴുതിത്തള്ളാൻ ഒരുമടിയുമില്ലാത്ത കേന്ദ്രസർക്കാരാണ്‌ പാവങ്ങൾക്ക്‌ കേരളസർക്കാർ പെൻഷൻ നൽകുന്നതിനെതിരെ രംഗത്തുവരുന്നത്‌. എന്നാൽ, കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രത്തിന്റെ നയമല്ല മറിച്ച്‌ പാവങ്ങളെ സഹായിക്കുന്നതാണ്‌ കേരള സർക്കാരിന്റെ നയമെന്ന്‌ ഇവിടെ വ്യക്തമാക്കട്ടെ. ക്ഷേമ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ തീട്ടൂരം അംഗീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ഈ പശ്ചാത്തലത്തിലാണ്‌.

രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ ആസൂത്രണപ്രക്രിയക്ക്‌ വലിയ പങ്കുണ്ടെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. എന്നാൽ, മോദി സർക്കാർ വന്നതോടെ ആസൂത്രണ കമീഷനെ പിരിച്ചുവിടുകയും പകരം നിതി ആയോഗ്‌ എന്ന സംവിധാനം നിലവിൽവരികയും ചെയ്‌തു. ഇതോടെ സംസ്ഥാനങ്ങൾക്ക്‌ ആസൂത്രണപ്രകിയയിൽ നൽകിയിരുന്ന മുൻഗണനയും സംസ്ഥാനങ്ങളെ തുല്യമായി കാണുന്ന രീതിയും നഷ്ടപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ സംസ്ഥാനങ്ങളുടെ പങ്ക്‌ വർധിപ്പിക്കുകയും വൈവിധ്യങ്ങളെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന പുതിയ രീതിയാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. കേന്ദ്രസർക്കാർ അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവയ്‌ക്കുമ്പോൾ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിക്കണമെന്ന ആവശ്യവും ബധിരകർണങ്ങളിൽ പതിക്കുകയാണ്‌. ആസിയൻ കരാർ എങ്ങിനെയാണ്‌ കേരളത്തിന്റെ കാർഷികമേഖലയെ ദോഷകരമായി ബാധിച്ചതെന്ന്‌ എല്ലാവർക്കും അറിയാം. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന നടപടികളും നയങ്ങളുമാണ്‌ മോദി സർക്കാർ സ്വീകരിച്ചുവരുന്നത്‌. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ആവശ്യമാണ്‌. നിരന്തരമായ സമരത്തിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകൂ. അതിനുള്ള തുടക്കമാണ്‌ രാജ്‌ഭവന് മുന്നിലെ ജനകീയ കൂട്ടായ്‌മ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Photos from CPIM Thoppumpady L C's post 18/11/2022

സിപിഐഎം കൊച്ചി ഏരിയ നവമാധ്യമ ശില്പശാല തോപ്പുംപടി മറീന മാളിൽ ജില്ലാ കമ്മിറ്റി അംഗം സ: അഡ്വ: കെ.എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കൊച്ചി ഏരിയ നവമാധ്യമ സമിതി അംഗം സ: ഇഖ്ബാൽ ഖാലിദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി സ :കെ.എം റിയാദ് ഏരിയ അംഗം സ: കെ.ആർ വിപിൻ രാജ്, ജില്ലാ നവമാധ്യമ ചുമതലക്കാരി സ::നിഷാ അജിത്ത്, ഏരിയ ചുമതലക്കാരി സ: സ്മിത ബഷീർ, സമിതി അംഗം സ: ഐ.എസ് രമേശ്‌ തുടങ്ങിയവർ സംസാരിച്ചു.

17/11/2022
14/11/2022

നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണ്. "വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേതെ"ന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. അതും രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്മരിക്കുന്ന ശിശുദിനത്തിൽ. ആർഎസ്എസിനെ വെള്ള പൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?

തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: “ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്." മറ്റൊരു കത്തിൽ, ആർഎസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ: " ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം." എന്നാണ് നെഹ്‌റു എഴുതിയത്.

ആർട്ടിക്കിൾ 370 നെ എതിർത്ത് 1953 ൽ കശ്മീരിൽ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്ര വസ്തുത പോലും ഒരു സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത് അത്ഭുതകരമാണ്.

കോൺഗ്രസിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖർജിയെയും ഡോക്ടർ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.

തനിക്കു തോന്നിയാൽ ബിജെപിയിൽ പോകുമെന്നും ആളെ അയച്ച് ആർഎസ്എസ് ശാഖയ്ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്തികളെ ജവഹർലാൽ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർത്ഥ കോൺഗ്രസുകാർക്കുണ്ട്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആർഎസ്എസിനെ നിരോധിച്ചത് പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്രുവിനെ ആർഎസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർഎസ്എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോൺഗ്രസിന്റെ നയം എന്ന് അവർ തന്നെ വ്യക്തമാക്കണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

31/10/2022

മുഖ്യമന്ത്രി സ. പിണറായി വിജയൻ ആലുവ പാലസിലെത്തി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ. ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകൾ നേർന്നു.

Photos from CPIM Thoppumpady L C's post 25/10/2022

കേരള ഗവർണറുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ LDF നേതൃത്വത്തിൽ തോപ്പുംപടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
BTR ജംഗ്ഷനിൽ നിന്ന് പ്രകടനവും പ്യാരി ജംഗ്ഷനിൽ പൊതുയോഗവും
CPIM നേതാക്കളായ സ: MK അഭി, AK അനൂപ് കുമാർ, I S രമേശൻ, സോണി കെ ഫ്രാൻസിസ്, നിഷ ജോളി കേരള കോൺഗ്രസ് നേതാവ് ജോഷ്വാ എന്നിവർ സംസാരിച്ചു

25/10/2022

ഗവർണർക്കെതിരായ LDF പ്രതിഷേധം തോപ്പുംപടിയിൽ

23/10/2022
22/10/2022

തങ്ങൾക്ക്‌ ഇഷ്‌ടമില്ലാത്ത പ്രാദേശിക സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച്‌ എങ്ങനെ തകർക്കാം എന്നു നോക്കുകയാണ്‌ കേന്ദ്രസർക്കാരും ബിജെപിയും. കേരളത്തിലും അതാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെല്ലാം ഇതിനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. തമിഴ്‌നാട്ടിൽ, മഹാരാഷ്‌ട്രയിൽ, തെലങ്കാനയിൽ എന്ന്‌ തുടങ്ങി ബിജെപി ഇതര സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ഗവർണർമാരെ ഇടപെടുവിക്കുന്നു. ബിജെപി അനുഭാവികളോ പ്രവർത്തകരോ ആയവരെയാണ്‌ ഗവർണർമാരാക്കുന്നത്‌. മഹാരാഷ്‌ട്രയിൽ ഒന്നരവർഷമാണ്‌ സ്‌പീക്കർ ഇല്ലാതിരുന്നത്‌. ഗവർണറുടെ ഇടപെടലിന്റെ ഫലമായിരുന്നു അത്‌. അനാവശ്യ ഇടപെടലിലൂടെ സർവകലാശാലകളെയും തകർക്കാനാണ്‌ നീക്കം. ഒന്നുകിൽ എംഎൽഎമാരെ വിലയ്‌ക്കുവാങ്ങി അധികാരം പിടിക്കുക, അല്ലെങ്കിൽ ഗവർണർമാരെ ഉപയോഗിച്ച്‌ സർക്കാരിനെ ദുർബലമാക്കുക എന്നതാണ്‌ ബിജെപി നയം. ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമമാണിത്‌. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയരണം.

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം

21/10/2022

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ.

ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 158687 പേർക്ക് പുതുതായി തൊഴിൽ നൽകാനും പദ്ധതിയിലൂടെ കഴിഞ്ഞു.

കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.

നാല് ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്ക് സൗകര്യമൊരുക്കിയും സർക്കാർ മുന്നൊരുക്കം പൂർത്തിയാക്കിയിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇൻ്റേണുകളെയും നിയോഗിച്ചിട്ടുണ്ട്.

ലക്ഷ്യമിട്ടതിനേക്കാൾ വേഗതയിലാണ് സംരംഭകവർഷാചരണം മുന്നേറുന്നത്. സംരംഭകർക്കിടയിൽ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

19/10/2022

മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന്‌ തിളക്കമാർന്ന വിജയം. നൂറിനടുത്ത്‌ ഗ്രാമപഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. മറ്റ്‌ നൂറിലേറെ പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളിൽ സിപിഐ എം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങൾ ശേഖരിച്ചു വരികയാണെന്ന്‌ മഹാരാഷ്ട്രയിലെ സിപിഐ എം നേതൃത്വം അറിയിച്ചു.

ബിജെപി 239 ഗ്രാമപഞ്ചായത്തുകളിലും എൻഡിഎ ഘടകകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേന 113 പഞ്ചായത്തുകളിലും ജയിച്ചു. മഹാവികാസ്‌ സഖ്യം പാർടികളിൽ എൻസിപി 155 പഞ്ചായത്തുകളിലും ശിവസേന ഉദ്ധവ്‌ വിഭാഗം 153 പഞ്ചായത്തുകളിലും കോൺഗ്രസ്‌ 149 പഞ്ചായത്തുകളിലും ജയിച്ചു. കർഷകരുടെ ഐതിഹാസികമായ ലോങ്‌മാർച്ചിന്‌ തുടക്കമിട്ട നാസിക്കിലെ സുർഗാന താലൂക്കിലാണ്‌ സിപിഐ എം വലിയ മുന്നേറ്റം കൈവരിച്ചത്‌. സുർഗാന താലൂക്കിലെ 33 പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. നാസിക്ക്‌ ജില്ലയിലെ തന്നെ കൽവാൻ താലൂക്കിൽ എട്ടും ത്രയംബകേശ്വറിൽ ഏഴും ദിൻഡോരിയിൽ ആറും പേട്ടിൽ അഞ്ചും പഞ്ചായത്തുകളിൽ ജയിച്ചു. നാസിക്ക്‌ ജില്ലയിലെ 194 പഞ്ചായത്തുകളിൽ 59 പഞ്ചായത്തുകളിൽ ജയിച്ച്‌ സിപിഐ എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാസിക്കിൽ എൻസിപി 51 പഞ്ചായത്തുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ്‌ ഒമ്പത്‌ പഞ്ചായത്തുകളിൽ ഒതുങ്ങി. ബിജെപിക്ക്‌ 13 പഞ്ചായത്തുകൾ കിട്ടി.

പാൽഘർ– താനെ ജില്ലയിൽ 26 പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. ദഹാനു താലൂക്കിൽ ഒമ്പത്‌, ജവഹറിൽ അഞ്ച്‌, തലസരിയിൽ നാല്‌, വിക്രംഗഢിലും വാഡയിലും മൂന്ന്‌ വീതം, ഹാഷാപ്പുരിലും മുർബാദിലും ഒന്ന്‌ വീതം പഞ്ചായത്തുകളിലുമാണ്‌ സിപിഐ എം ഭരണത്തിലെത്തിയത്‌. അഹമദ്‌നഗർ ജില്ലയിലെ അകോലെ താലൂക്കിൽ ആറ്‌ പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. ആകെ 91 പഞ്ചായത്തുകളിൽ സിപിഐഎമ്മിന്‌ തനിച്ച്‌ ഭൂരിപക്ഷമുണ്ട്‌. ഏറ്റവും വലിയ ഒറ്റകക്ഷിയായ നിരവധി പഞ്ചായത്തുകളുമുണ്ട്‌. ഇവിടെയും പാർടി ഭരണത്തിലെത്താൻ സാധ്യത നിലനിൽക്കുകയാണ്.

19/10/2022

മഹാരാഷ്ട്രയിൽ 18 ജില്ലകളിലായി 1165 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ തനിച്ചു മൽസരിച്ച സിപിഐഎമ്മിന്‌ തിളക്കമാർന്ന വിജയം. നൂറിനടുത്ത്‌ ഗ്രാമപഞ്ചായത്തുകളിൽ സിപിഐഎം ഭരണം പിടിച്ചു. മറ്റ്‌ നൂറിലേറെ പഞ്ചായത്തുകളിലായി ഒട്ടേറെ സീറ്റുകളിൽ സിപിഐഎം സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ട്‌.

ബിജെപി 239 ഗ്രാമപഞ്ചായത്തുകളിലും എൻഡിഎ ഘടകകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേന 113 പഞ്ചായത്തുകളിലും ജയിച്ചു. മഹാവികാസ്‌ സഖ്യം പാർടികളിൽ എൻസിപി 155 പഞ്ചായത്തുകളിലും ശിവസേന ഉദ്ധവ്‌ വിഭാഗം 153 പഞ്ചായത്തുകളിലും കോൺഗ്രസ്‌ 149 പഞ്ചായത്തുകളിലും ജയിച്ചു. കർഷകരുടെ ഐതിസാഹികമായ ലോങ്‌മാർച്ചിന്‌ തുടക്കമിട്ട നാസിക്കിലെ സുർഗാന താലൂക്കിലാണ്‌ സിപിഐഎം വലിയ മുന്നേറ്റം കൈവരിച്ചത്‌. സുർഗാന താലൂക്കിലെ 33 പഞ്ചായത്തുകളിൽ സിപിഐഎം ഭരണം പിടിച്ചു. നാസിക്ക്‌ ജില്ലയിലെ തന്നെ കൽവാൻ താലൂക്കിൽ എട്ടും ത്രയംബകേശ്വറിൽ ഏഴും ദിൻഡോരിയിൽ ആറും പേട്ടിൽ അഞ്ചും പഞ്ചായത്തുകളിൽ ജയിച്ചു. നാസിക്ക്‌ ജില്ലയിലെ 194 പഞ്ചായത്തുകളിൽ 59 പഞ്ചായത്തുകളിൽ ജയിച്ച്‌ സിപിഐഎം ഏറ്റവും വലിയ പാർടിയായി. നാസിക്കിൽ എൻസിപി 51 പഞ്ചായത്തുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ്‌ ഒമ്പത്‌ പഞ്ചായത്തുകളിൽ ഒതുങ്ങി. ബിജെപിക്ക്‌ 13 പഞ്ചായത്തുകൾ കിട്ടി.

പാൽഘർ– താനെ ജില്ലയിൽ 26 പഞ്ചായത്തുകളിൽ സിപിഐഎം ഭരണം പിടിച്ചു. ദഹാനു താലൂക്കിൽ ഒമ്പത്‌, ജവഹറിൽ അഞ്ച്‌, തലസരിയിൽ നാല്‌, വിക്രംഗഢിലും വാഡയിലും മൂന്ന്‌ വീതം, ഹാഷാപ്പുരിലും മുർബാദിലും ഒന്ന്‌ വീതം പഞ്ചായത്തുകളിലുമാണ്‌ സിപിഐ എം ഭരണത്തിലെത്തിയത്‌. അഹമദ്‌നഗർ ജില്ലയിലെ അകോലെ താലൂക്കിൽ ആറ്‌ പഞ്ചായത്തുകളിൽ സിപിഐ എം ഭരണം പിടിച്ചു. ആകെ 91 പഞ്ചായത്തുകളിൽ സിപിഐഎമ്മിന്‌ തനിച്ച്‌ ഭൂരിപക്ഷമുണ്ട്‌. ഏറ്റവും വലിയ ഒറ്റകക്ഷിയായ നിരവധി പഞ്ചായത്തുകളുമുണ്ട്‌. ഇവിടെയും ഭരണത്തിലെത്താൻ സാധ്യത നിലനിൽക്കുന്നു.

17/10/2022

ലോകത്തിന്‌ മാതൃകയായ കേരള മോഡലിനെ മുന്നോട്ടുകൊണ്ടുപോകാൻ പോസിറ്റീവായി ചിന്തിക്കണം. പാവപ്പെട്ടവർക്ക്‌ ഗുണമേന്മയുള്ള ജീവിതം നൽകുന്ന സംസ്ഥാനമെന്ന്‌ അമർത്യാസെൻ വിശേഷിപ്പിച്ച കേരളം ഒരു മാതൃകയാണ്‌. കേരള മോഡലിനെ മികവോടെ മുന്നോട്ടുകൊണ്ടുപോകാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. അഞ്ചുലക്ഷം പേർക്കുകൂടി ലൈഫ്‌ പദ്ധതിയിൽ വീട്‌ നൽകുന്നതോടെ സംസ്ഥാനത്ത് എല്ലാവർക്കും പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ നിറവേറും. അടുത്ത പ്രശ്‌നം തൊഴിലില്ലായ്‌മയാണ്‌. 29 ലക്ഷം പേർക്ക്‌ തൊഴിൽവേണം. കേരളത്തിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽനൽകാനുള്ള പദ്ധതികൾ മുന്നേറുകയാണ്. പരാമാവധി സംരംഭങ്ങൾതുടങ്ങാൻ അന്തരീക്ഷമൊരുക്കിയും തദ്ദേശസ്ഥാപനങ്ങൾവഴിയും ടൂറിസം വഴിയും തൊഴിലവസരം സൃഷ്ടിച്ച്‌ കൃത്യമായ ആസൂത്രണത്തിലൂടെ ബാക്കിയുള്ളവർക്കും തൊഴിൽ ലഭ്യമാക്കും. ഇതോടെ വികസിത രാജ്യങ്ങളിലേതിന്‌ സമാനസ്ഥിതിയിൽ കേരളമെത്തും. ഇതെല്ലാം സാധ്യമാകുമോ എന്ന നെഗറ്റീവ്‌ ചിന്തവേണ്ട. കഴിയും എന്ന ആത്മവിശ്വാസത്തിൽ മുന്നേറണം. ആ ചിന്ത തരുന്ന പോസിറ്റീവ്‌ എനർജിയിൽ എല്ലാം സാധ്യമാകും. ബിജെപി 2024ൽ വീണ്ടും രാജ്യത്ത് അധികാരത്തിൽ വന്നാൽ മതനിരപേക്ഷ ഇന്ത്യ ഇല്ലാതാവും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാനാകുമോ എന്ന്‌ സംശയിക്കേണ്ട. ഭിന്നിച്ചുനിൽക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാനായാൽ മതി. അതിന്റെ ഗുണപരമായ സൂചനയാണ്‌ ബീഹാറിൽ കണ്ടത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

17/10/2022

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറ്റിരണ്ട് പോരാട്ട വർഷങ്ങൾ പിന്നിടുകയാണ്. പുതിയൊരു രാഷ്ട്രത്തെ സ്വപ്നം കാണാൻ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന് രാഷ്ട്രീയ അടിത്തറ നൽകിയ താഷ്കെന്റിലെ കമ്മ്യൂണിസ്റ്റ് പാർടി രൂപീകരണം 1920 ൽ ഇതേ ദിവസമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ ഒരു ജനതയുടെ വിമോചന സ്വപ്നങ്ങളെ മാർക്സിസം കൂടുതൽ വിശാലമാക്കുന്ന രാഷ്ട്രീയ പശ്ചാത്തലമായിരുന്നു. 1917ൽ റഷ്യയിൽ സാർ ഭരണം അവസാനിപ്പിച്ച തൊഴിലാളി വർഗ മുന്നേറ്റം മറ്റെല്ലായിടങ്ങളെയും പോലെ ഇന്ത്യയെയും ആവേശഭരിതമാക്കി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ ഇന്ത്യൻ തൊഴിലാളി കർഷക പോരാട്ടങ്ങൾക്ക് അത് ദിശാസൂചിയായി. സോവിയറ്റ് വിമോചന രാഷ്ട്രീയം ഇന്ത്യയിലും അവതരിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ ഏഴ് പേർ താഷ്ക്കെന്റിൽ യോഗം ചേർന്നു. സഖാക്കൾ എം എൻ റോയ്, എവലിൻ ട്രെന്റ് റോയ്, അബനി മുഖർജി, റോസാ ഫിറ്റിൻഗോഫ്, മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷെഫീഖ്, ആചാര്യ എന്നിവർ പങ്കെടുത്ത ആദ്യ യോഗം സ. മുഹമ്മദ്‌ ഷെഫീഖിനെ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ്‌- ലെനിനിസ്റ്റ് ആശയധാര സജീവമാക്കുന്നതിന് ഈ രൂപീകരണത്തിലൂടെ സാധിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ചെറിയ ഗ്രൂപ്പുകളായി ആശയ വിദ്യാഭ്യാസമെത്തിക്കാനും താഷ്കെന്റിന്റെ തുടർച്ചകൾക്ക് സാധിച്ചു. തൊഴിലാളി വർഗ പോരാട്ടത്തിന്റെ ആദ്യ പാഠമെന്ന നിലയിൽ താഷ്ക്കെന്റിൽ വച്ച് നടന്ന പാർടി രൂപീകരണത്തിന് ചരിത്രപ്രാധാന്യം ഏറെയാണ്.

16/10/2022
10/10/2022

മുൻമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള ഇ ഡി നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഇ ഡി സമൻസിലെ തുടർ നടപടികൾ ജസ്റ്റിസ് വി ജി അരുൺ അദ്ധ്യക്ഷനായ ബഞ്ച് വിലക്കി. തോമസ് ഐസക്കിൻ്റെ വാദം അംഗീകരിച്ച കോടതി റിസർവ്വ്ബാങ്കിനെ കേസിൽ കക്ഷി ചേർത്തു.
രണ്ട് മാസത്തേക്ക് തുടർനടപടികൾ കോടതി തടഞ്ഞു. ഇ ഡി തുടർ സമൻസുകൾ അയക്കുന്നതും കോടതി വിലക്കി. അടുത്ത മാസം 5 ന് കേസ് വീണ്ടും പരിഗണിക്കും.

ഇ ഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി യും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇ ഡി സമൻസ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. രണ്ട് മാസത്തേക്ക് ഇ ഡി തുടർസമൻസുകൾ അയക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണം തുടരുന്നതിന് ഇ ഡിക്ക് തടസ്സമില്ല.

മസാല ബോണ്ടിന് റിസർവ്വ് ബാങ്കിൻ്റെ അനുമതിയുണ്ടെന്ന തോമസ് ഐസക്കിൻ്റെ വാദം കോടതി മുഖവിലക്കെടുത്തു. റിസർവ്വ് ബാങ്കിൽ നിന്നും നിലപാട് തേടിയ കോടതി കേസിൽ റിസർവ്വ് ബാങ്കിനെ കക്ഷിചേർത്തു. റിസർവ്വ് ബാങ്കിന് കോടതി നോട്ടീസയച്ചു. മസാല ബോണ്ടിൽ കിഫ്ബി ഫെമാ നിയമം ലംഘിച്ചോ എന്ന് പരിശോധിക്കാനുള്ള അധികാരം ഇ ഡി ക്കല്ല , റിസർവ്വ് ബാങ്കിനാണ് എന്നായിരുന്നു തോമസ് ഐസക്കിൻ്റെ വാദം. ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും തോമസ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബിക്കെതിരായ ഇ ഡി നീക്കത്തിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്.തോമസ് ഐസക്കിനെ വിളിച്ചു വരുത്താനോ ചോദ്യം ചെയ്യാനോ അന്തിമ ഉത്തരവ് വരെ ഇ ഡി ക്ക് കഴിയില്ല.

09/10/2022

വീണ്ടും തടസ്സത്തിൽ കുടുങ്ങി നിർദിഷ്ട അങ്കമാലി–- എരുമേലി ശബരിപാത. ചെങ്ങന്നൂർ–- പമ്പ ആകാശപാതയെന്ന പുതിയ പദ്ധതി നിർദേശിച്ച്‌ ശബരിപാത വൈകിച്ച്‌ കേരളത്തിന്റെ വികസനപദ്ധതി തകർക്കാനാണ്‌ നീക്കം. 187 ലക്ഷം രൂപ ചെലവിൽ അന്തിമ ലൊക്കേഷൻ സർവേ (എഫ്‌എൽഎസ്‌) നടത്തും. അത്‌ പൂർത്തിയായാൽ അന്തിമ ചെലവ്‌ കണക്കാക്കി, ഡിപിആർ തയ്യാറാക്കും.

1997–98ൽ എൽഡിഎഫ്‌ സർക്കാർ സമർപ്പിച്ച ശബരിപാതയ്ക്ക്‌ ആദ്യംമുതലേ എതിര്‌ നിൽക്കുന്ന ഇ ശ്രീധരനാണ്‌ ആകാശപാതയാണ്‌ മെച്ചമെന്ന്‌ റെയിൽവേയെ ധരിപ്പിച്ച്‌, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്‌. എസ്‌റ്റേറ്റ്‌ ലോബി നേരത്തേ ശബരിപാതയ്ക്ക്‌ എതിരായിരുന്നു. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ്‌ ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്‌. പതിമൂവായിരം കോടി രൂപയാണ്‌ പ്രതീക്ഷിത ചെലവ്‌.

ശബരിപാത ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പകുതി ചെലവ്‌ വഹിക്കാമെന്ന്‌ അറിയിച്ച്‌ പദ്ധതിക്ക്‌ ജീവൻ വയ്‌പിച്ചു. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ്‌ കെ–- റെയിൽ നൽകി. പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി–- - പെരുമ്പാവൂർ ഖേലയിൽ എട്ടു കിലോമീറ്റർ പാത പൂർത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക്‌ അടുത്ത്‌ കാഞ്ഞൂർവരെ സ്ഥലമേറ്റെടുപ്പും പൂർത്തിയായി. ആ പദ്ധതിയാണ്‌ ഉപേക്ഷിക്കുന്നത്‌. ആകാശപാതയുമായി മുന്നോട്ടു പോവുകയാണെന്ന്‌ റെയിൽവേ എൻജിനിയറിങ്‌ വിഭാഗം, അജയ്‌ എസ്‌ കുമാറിന്‌ നൽകിയ വിവരാവകാശ രേഖയിൽ പറഞ്ഞു.

🟥വിഴിഞ്ഞം തുരങ്കപാതയ്ക്ക് അനുമതിയില്ല

വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്‌ക്ക്‌ കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. തുറമുഖം യാഥാർഥ്യമാകുന്നതോടെ ചരക്കുനീക്കത്തിൽ മുഖ്യപങ്കുവഹിക്കുന്ന റെയിൽ ലൈൻ പദ്ധതിയാണ് സാങ്കേതികത ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചത്. ചിലർ അയച്ച പരാതികളും ഇതിനായി പരിഗണിച്ചു. കൊങ്കൺ റെയിൽവേയാണ്‌ ബാലരാമപുരംമുതൽ വിഴിഞ്ഞംവരെയുള്ള 10.07 കിലോ മീറ്റർ തുരങ്ക പാതയുടെ വിശദ പദ്ധതിരേഖ ( ഡിപിആർ )തയ്യാറാക്കിയത്‌. ഡിപിആർ അംഗീകരിച്ചതായി ഫെബ്രുവരിയിൽ റെയിൽ മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

2014ൽ വിഴിഞ്ഞത്തേക്ക്‌ സാധാരണ റെയിൽപ്പാതയ്‌ക്ക്‌ അനുമതി ലഭിച്ചിരുന്നു. കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതിനാൽ ബദൽ പാതയെക്കുറിച്ച്‌ വിഴിഞ്ഞം സീപോർട്ട്‌ ലിമിറ്റഡ്‌ ആലോചിച്ചു. തുരങ്കപാത അനുയോജ്യമാണെന്ന്‌ 2018ൽ കൊങ്കൺ റെയിൽവേ അറിയിച്ചു. ബാലരാമപുരം–-വിഴിഞ്ഞം പാത അവർ നിർദേശിച്ചു. ഡിപിആർ 2020ൽ സമർപ്പിച്ചു. 1060 കോടി രൂപയാണ്‌ പദ്ധതിത്തുക. എട്ടുമീറ്റർ വീതിയിൽ 30–-35 മീറ്റർവരെ അടിയിൽക്കൂടിയാണ്‌ പാത. ഇപ്രകാരമാണ്‌ അനുമതിയിൽ ഭേദഗതി വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഗസ്‌തിൽ പരിസ്ഥിതിമന്ത്രാലയത്തെ സമീപിച്ചത്‌.

പ്രകൃതി ദുരന്തമുണ്ടായാൽ പദ്ധതിയെ ഏതുരീതിയിൽ ബാധിക്കുമെന്ന്‌ വിശദീകരിക്കണമെന്നാണ്‌ നിർദേശം. തുറമുഖം കമീഷൻ ചെയ്‌ത്‌ രണ്ടുവർഷത്തിനകം റെയിൽ കണക്ടിവിറ്റി ഒരുക്കിനൽകണമെന്നാണ്‌ സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ. നിലവിലെ കേന്ദ്ര ഇടപെടൽ ഇതിന്‌ തടസ്സമുണ്ടാക്കും. വീണ്ടും അപേക്ഷ സമർപ്പിക്കുമെന്ന്‌ വിഴിഞ്ഞം സീപോർട്ട്‌ അധികൃതർ അറിയിച്ചു.

06/10/2022

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോപ്പുംപടി ലോക്കൽ കമ്മറ്റി അംഗമായ #സഖാവ് 🚩നിഷ ജോളി 🎉ക്ക്🚩 അഭിവാദ്യങ്ങൾ🥳🌹

05/10/2022

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് എങ്ങനെ ധനസഹായം കണ്ടെത്തുമെന്നും, അത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും വെളിപ്പെടുത്താൻ രാഷ്ട്രീയ പാർടികളെ നിർബന്ധിതമാക്കുന്ന തരത്തിൽ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം തികച്ചും അനാവശ്യമായ ഒന്നാണ്.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന ചുമതല. രാഷ്ട്രീയ പാർടികൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന നയപ്രഖ്യാപനങ്ങളും ക്ഷേമ നടപടികളും പരിശോധിക്കാനുള്ള ചുമതല തെരഞ്ഞെടുപ്പ് കമ്മീഷനില്ല. ജനാധിപത്യത്തിൽ രാഷ്ട്രീയ പാർടികളുടെ അവകാശമാണത്.

രാഷ്ട്രീയ പാർടികളുടെ നയപരമായ തീരുമാനങ്ങൾ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ലെന്നും അങ്ങനെ ചെയ്താൽ അത് അമിതാധികാര പ്രയോഗമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിലിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്. എക്സിക്യൂട്ടീവിന്റെ സമ്മർദ്ദം മൂലമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനുള്ള നയപരമായ നടപടികൾ വാഗ്‌ദാനം ചെയ്യുന്നതിനുമുള്ള രാഷ്ട്രീയ പാർടികളുടെ അവകാശം ഇല്ലാതാക്കാനും അതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുന്നു.

സിപിഐ എം പോളിറ്റ് ബ്യൂറോ

Photos from CPIM Kochi's post 04/10/2022
03/10/2022
02/10/2022

സിപിഐ എമ്മിന്റെ സമുന്നതനായ നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. പോളിറ്റ് ബ്യൂറോ അംഗവും അടുത്തകാലം വരെ പാർടിയുടെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ക്യാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ 2022 ഒക്ടോബർ 1ന് ചെന്നൈയിലെ ആശുപത്രിയിൽ വെച്ചാണ് സഖാവ് മരണപ്പെട്ടത്.

സ. കോടിയേരി ബാലകൃഷ്ണൻ വളരെ ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും മികച്ച വിദ്യാർത്ഥി നേതാവായി തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. 1973 മുതൽ 1979 വരെ എസ്‌എഫ്‌ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, എസ്‌എഫ്‌ഐയെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ വിദ്യാർത്ഥി സംഘടനയാക്കി മാറ്റുന്നതിൽ നിസ്തുലമായ സംഭാവന നൽകി. പിന്നീട് യുവജന സംഘടനയിൽ സജീവമായ അദ്ദേഹം കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.

പാർടി സംഘടനാ പ്രവർത്തനങ്ങളിൽ സഖാവ് തുടക്കം മുതലേ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ചു. 1988ൽ കേരള സംസ്ഥാന കമ്മിറ്റിയിലേക്കും 1995ൽ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെ പാർടിയുടെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന സഖാവ് ആർഎസ്എസിൽ നിന്നുള്ള ആക്രമണങ്ങളും പാർടിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുത്തി പാർടിയെ ധീരമായി നയിച്ചു.

2002ലെ പതിനേഴാം പാർടി കോൺഗ്രസിൽ പാർടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008ലെ 19ാം കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിലേക്കും സഖാവ് കോടിയേരി തെരഞ്ഞെടുക്കപ്പെട്ടു. 2015നും 2022നും ഇടയിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ പാർടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടം പാർടി അസാമാന്യമായ വളർച്ച കൈവരിച്ച കാലം കൂടിയായിരുന്നു.

തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണയാണ് കോടിയേരി നിയമസഭയിലെത്തിയത്. 2006 മുതൽ 2011 വരെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്ന സഖാവ് സമർത്ഥനായ നിയമസഭാംഗവും ഭരണാധികാരിയും ആയിരുന്നു.

1975നും 1977നും ഇടയിലെ അടിയന്തിരാവസ്ഥക്കാലത്ത് മിസ പ്രകാരം 18 മാസം സഖാവ് കോടിയേരി ജയിലിൽ കിടന്നു. വർഗീയ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ആളായിരുന്നു കോടിയേരി. 1971ലെ തലശ്ശേരി കലാപത്തിൽ വർഗീയ ശക്തികളെ ചെറുക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. പിന്നീട് വർഗീയ ശക്തികൾ വിനാശകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോഴെല്ലാം അവർക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി.

പ്രസംഗത്തിൽ അസാമാന്യമായ കഴിവുണ്ടായിരുന്നു സഖാവ് കോടിയേരിക്ക്. പാർടിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളുടെ ഏറ്റവും ഫലപ്രദമായ വക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ, സൗഹാർദ്ദപരമായ മനോഭാവവും വിവിധ രാഷ്ട്രീയ ചേരികളിലുള്ള നേതാക്കളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തു.

സഖാവ് കോടിയേരിയുടെ അദമ്യമായ ഇച്ഛാശക്തിയും രാഷ്ട്രീയ-സംഘടനാപരമായ കഴിവുകളും, കേഡറുകളോടും പാർടി അനുഭാവികളോടുമുള്ള ഊഷ്മളമായ സമീപനവും എക്കാലവും ഓർമ്മിക്കപ്പെടും.

അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പുത്രന്മാർക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സിപിഐ എം പോളിറ്റ് ബ്യൂറോ

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

സുനിൽ. പി.ഇളയിടം കേരളത്തിലെ നവോത്ഥാന നായകരെ കുറിച്ച് നടത്തുന്ന പ്രഭാഷണം
ഏഷ്യാനെറ്റിനു വരെ കാര്യം പിടി കിട്ടി
ആറളം ഫാമിലെ ആനകാര്യം ശീമകൊന്നയും
കോവി ഡ് ജാഗ്രതയിൽ കുറവുണ്ടാകരുത്
ഇടകൊച്ചി സലിം കുമാറിന്റെ കഥാപ്രസംഗം
കിഫ് ബി യുമായി വന്ന ഗോപാലകൃഷ്ണന് എം.സ്വരാജിന്റെ വക മുഖമടച്ച മറുപടി

Website

Address


Kochi

Other Political Parties in Kochi (show all)
CPIM Pattimattam LC CPIM Pattimattam LC
Pattimattam
Kochi, 683562

സിപിഐഎം പട്ടിമറ്റം ലോക്കൽ കമ്മിറ്റി

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

CPIM Panayapilly LC CPIM Panayapilly LC
Cpim Panayapilly Office
Kochi, 682002

Udf.kerala.live Udf.kerala.live
Kochi, 682005

DYFI സെൻട്രൽ യൂണിറ്റ് DYFI സെൻട്രൽ യൂണിറ്റ്
Cannon Shed Road, Ernakulam
Kochi

CPIM Palluruthy North LC CPIM Palluruthy North LC
പള്ളുരുത്തി വെളി
Kochi, 682006

സിപിഐഎം പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി

CPIM palarivattom local committee CPIM palarivattom local committee
Kochi, Ernakulam
Kochi, 682025

Indian National Congress Puthenvelikkara Mandalam Committe Indian National Congress Puthenvelikkara Mandalam Committe
Puthenvelikara
Kochi, 683595

നാടിന്റെ നന്മയ്ക്കായി നമുക്കൊരുമിച?