Food Safety Ernakulam

Food Safety Ernakulam

You may also like

Youtube Earning
Youtube Earning

ഭക്ഷ്യസുരക്ഷാ വകുപ്പ്, എറണാകുളം ജില്ല

Photos from Food Safety Ernakulam's post 29/11/2023

ഷവർമ്മ പരിശോധനയുമായി ബന്ധപ്പെട്ട് നവംബർ 28 ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ സംസ്ഥാന വ്യാപകമായി നടന്ന സ്പെഷ്യൽ സ്ക്വാഡ്‌ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 5 സ്ക്വാഡുകളായി 67 സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നു 35 സ്ഥാപനങ്ങളിൽ പിഴ ഈടാക്കാനും 28 സ്ഥാപനങ്ങളിൽ ഷവർമ നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനം നിർത്തി വെക്കാനും നോട്ടിസ് നൽകി. പരിശോധനയിൽ 27 കിലോ ഷവർമ്മ, 10 ലിറ്റർ മയോനൈസ് കൃത്രിമ നിറം ചേർത്ത 5 കിലോ ഫ്രൈഡ് ചിക്കനും നശിപ്പിച്ചു....

ഷവർമ്മ നിർമ്മാണം, വിതരണം എന്നിവ സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്....

"നല്ല ഭക്ഷണം നാടിൻ്റെ അവകാശം"

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 25/11/2023

ഷവർമ്മ പരിശോധനയുമായി ബന്ധപ്പെട്ട് നവംബർ 23 ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ സംസ്ഥാന വ്യാപകമായി നടന്ന സ്പെഷ്യൽ സ്ക്വാഡ്‌ പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 7 സ്ക്വാഡുകളായി 117 സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നു 35 സ്ഥാപനങ്ങളിൽ പിഴ ഈടാക്കാനും 18 സ്ഥാപനങ്ങളിൽ ഷവർമ നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനം നിർത്തി വെക്കാനും നോട്ടിസ് നൽകി ....

ഷവർമ്മ നിർമ്മാണം, വിതരണം എന്നിവ സംബന്ധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്....

"നല്ല ഭക്ഷണം നാടിൻ്റെ അവകാശം"

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 29/10/2023

Food fortification(+F) സംബന്ധിച്ചു ബോധവത്കരണ ക്ലാസും fortified ഭക്ഷ്യ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണങ്ങളുടെ Demonstartion ഉം സംഘടിപ്പിച്ചു. പെരുമ്പാവൂർ ഈ.എം. എസ് മിനി ഹാളിൽ വെച്ചു നടത്തപ്പെട്ട പരിപാടി പെരുമ്പാവൂർ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി. കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ ശ്രീ. ബിജു ജോൺ ജേക്കബ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ്,ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ICDS എന്നീ വകുപ്പുകളുടെ സഹകരത്തോടെ റേഷൻ വ്യാപാരികൾ, അംഗൻവാടി ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവർ ഉൾപ്പടെ 200 ഓളം ആളുകൾ പങ്കെടുത്തു. ഐക്യരാഷ്ട്ര സഭയുടെ World Food Programme Senior Programme Associate ആയ ശ്രീ. റാഫി. പി ബോധവത്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് Demonstration ൻ്റേ ഭാഗമായി Fortified അരി കൊണ്ട് നിർമ്മിച്ച ഇലയട, പായസം എന്നിവ രുചിച്ച് നോക്കാനും Fortified അരി ഉപയോഗിച്ചാൽ രുചി, നിറ വ്യത്യാസങ്ങൾ ഇല്ല എന്ന വസ്തുത മനസ്സിലാക്കാനും ക്ലാസ്സിൽ പങ്കെടുത്ത എല്ലാവർക്കും സാധിച്ചു. പെരുമ്പാവൂർ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ അജിത് കുമാർ എൻ, കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ രവികുമാർ കെ ബി, മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ നിതിൻ മാത്യു കുര്യൻ, പെരുമ്പാവൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ശ്രീ. ടിജോ വർഗീസ്, മൂവാറ്റുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രീമതി കൃപ ജോസഫ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 24/10/2023

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികളിൽ ഒന്നായ RUCO (Repurpose Used Cooking Oil) എന്ന പദ്ധതിയുടെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി 20.10.2023 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിക്ക് KHRA ഹാളിൽ വച്ച് RUCO Aggregators, Food Business Operators എന്നിവരുടെ സഹകരണത്തോടെ Awareness Session നടത്തുകയുണ്ടായി. എറണാകുളം നോഡൽ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. ആദർശ് വിജയ് സ്വാഗതം നിർവഹിച്ച ചടങ്ങിൽ ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ രഘുനാഥക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ അധ്യക്ഷത എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ശ്രീ ജോൺ വിജയകുമാർ പി. കെ നിർവഹിക്കുകയുണ്ടായി. കൂടാതെ RUCO വിഷയത്തിനെ സംബന്ധിച്ചുള്ള സെമിനാർ എറണാകുളം മൊബൈൽ വിജിലൻസ് സ്ക്വാഡിലെ ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീമതി റാണി ചാക്കോയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വിവിധ RUCO Aggregators, Food Business Operators ആയിട്ട് ഈ പരിപാടി എറണാകുളം ജില്ലയിൽ എങ്ങനെ വിജയകരമായി പൂർത്തിയാക്കാം എന്നുള്ളതിനെ കുറിച്ച് ചർച്ച നടത്തുകയും ചർച്ചയിൽ എല്ലാവരും തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്തു. സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും കുന്നത്തുനാട് ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രീമതി നിശാ റഹ്മാൻ കൃതജ്ഞത രേഖപ്പെടുത്തി.

Food Safety Kerala
Food Safety and Standards Authority of India

22/10/2023

പത്രത്താളുകളിൽ നിന്നും....

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 22/10/2023

ഫുഡ്സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ പദ്ധതികളിൽ ഒന്നായ " Save Food Share food Share Joy" എന്ന പദ്ധതിയുടെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടി 21.10.2023 ശനിയാഴ്ച രാവിലെ 11 മണിക്ക് K H R A ഹാളിൽ വച്ച് KHRA, Bakers Association, All Kerala Catering Association , Confederation of all Kerala Caterers Association , NGOs എന്നി സംഘടനകളുടെ സഹകരണത്തേടെ Awareness Session നടത്തുകയുണ്ടായി. തൃക്കാക്കര ഭക്ഷ്യ സുരക്ഷാ ഓഫീസർ ശ്രീമതി ചൈത്ര ഭാരതി സ്വാഗതം ചെയ്ത ചടങ്ങിൽ എറണാകുളം ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ രഘുനാഥക്കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പ്രോഗ്രാമിന്റെ അധ്യക്ഷത എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷ്ണർ Sri. John Vijayakuma P K വഹിക്കുകയുണ്ടായി. കൂടാതെ " Save Food Share food Share Joy" വിഷയത്തിനെ സംബന്ധിച്ചുള്ള സെമിനാർ കൊച്ചിൻ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീമതി നിമിഷ ഭാസ്കറുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ടി സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും പറവൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ശ്രീമതി സിന്ധ്യാ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

Food Safety Kerala
Food Safety and Standards Authority of India

18/10/2023

✌️ ഇത് വിജയം ✌️

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 14/10/2023

എറണാകുളം ജില്ലയിൽ ഷവർമ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലും തട്ടുകടകളിലും ഇന്നലെ 13/10/2023 വെള്ളിയാഴ്ച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. തൃക്കാക്കര ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസർ ശ്രീമതി. ചൈത്രഭാരതിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 14/10/2023

✔️Street Vending Implementation ൻ്റെ ഭാഗമായി Amicus Curiae കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള 13/10/2023, വെള്ളിയാഴ്ച്ച രാത്രി നടന്ന സ്പെഷ്യൽ സ്ക്വാഡിൻ്റെ ദൃശ്യങ്ങൾ...പരിശോധനയിൽ കൊച്ചി കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം, റവന്യു വിഭാഗം, പോലീസ് എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു...കൂടാതെ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ബോധവൽക്കരണവും ലഭ്യമാക്കിയിരുന്നു.

✔️പരിശോധനയിൽ കൃത്രിമ നിറം ചേർത്തതും ലേബൽ വിവരം ഇല്ലാത്തതുമായ 20 ഓളം ജാം റോളുകളും, 10 പാക്കറ്റ് ചിപ്പ്‌സ്, 10 പാക്കറ്റ് മിക്സ്ചർ എന്നിവ നശിപ്പിച്ചു കളഞ്ഞു.

✔️ഭക്ഷ്യസുരക്ഷാ വകുപ്പിന് വേണ്ടി ഭക്ഷ്യ സുരക്ഷ ഓഫീസർമാരായ വിമല മാത്യൂ നിഷാ റഹ്മാൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് ശ്രീല, ലാബ് അസിസ്റ്റൻ്റ് ജിതിൻ എന്നിവരുടെ പ്രാധിനിധ്യം പരിശോധനയിൽ ഉണ്ടായിരുന്നു....

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 14/10/2023

Awareness class and quick demo on food adulteration for students, Teachers and public in kunnathunadu circle in accordance with world food day and water testing camp held at Cochin Arts and Science College , Manakkakadav on 11/10/2023, Wednesday

Food Safety and Standards Authority of India
Food Safety Kerala

11/10/2023

എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും, തത്തപ്പള്ളി സർക്കാർ സ്കൂളും സംയുക്തമായി ചേർന്ന് കോട്ടുവള്ളി പരിസരത്തെ ഒരു നെൽപ്പാടത്ത് നെല്ലിൻറെ ജന്മദിനം ആഘോഷിച്ചു. "നെല്ലാണ് ജീവൻ നെല്ലിലാണ് ജീവൻ" എന്ന സന്ദേശത്തിലൂന്നിയായിരുന്നു ചടങ്ങ്.

ചടങ്ങിൽ കോട്ടുവള്ളി കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീ അതുൽ എല്ലാവരെയും സ്വാഗതം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ എസ് ഷാജി ചടങ്ങ് ഔപചാരികമായി ഉദഘാടനം ചെയ്ത് സംസാരിച്ചു. എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ശ്രീ ജോൺ വിജയകുമാർ, എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ ഡോ. ആദർശ് വിജയ് എന്നിവർ ആശംസകൾ അറിയിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ് ശ്രീ. ഷിനു എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ചു.

Food Safety and Standards Authority of India
Food Safety Kerala
FoodSafety.gov
World Food Programme

Photos from Food Safety Ernakulam's post 10/10/2023

👇അറിയിപ്പ് 👇

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 10/10/2023

ഇന്ന് 2023 ഒക്ടോബർ മാസം പത്താം തിയതി എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണർ ശ്രി. ജോൺ വിജയകുമാറിൻ്റെ നേതൃത്വത്തിൽ ആലുവ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രീമതി അനിഷ. എ യും പറവൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. സിന്തിയാ ജോസും ആലുവ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തുകയും ഏകദേശം 27 കിലോ പഴകിയതായിട്ടുള്ള മൽസ്യം കണ്ടെത്തുകയും ആയത് നശിപ്പിക്കുന്നതിന് വേണ്ടി ആലുവ നഗരസഭക്ക് കൈമാറുകയും ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ സഹായത്തോടെ നടന്ന പരിശോധനയിൽ 15 ഓളം വിവിധ മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയതിൽ നിന്നാണ് കേര, ചൂര തുടങ്ങിയ മത്സ്യങ്ങൾ പഴകിയതാണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയിൽ അജീർ, അഭിജിത്ത്, ടെക്നിക്കൽ അസിസ്റ്റൻ്റ് ശ്രീല, ജിതിൻ, വിഷ്ണു, നിൻ്റോ, വൈശാഖ് എന്നിവർ പങ്കെടുത്തു.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 08/10/2023

എറണാകുളം ജില്ലയിൽ ഷവർമ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലും തട്ടുകടകളിലും ഇന്നലെ 07/10/2023 ശനിയാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 2 സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തി. പ്രസ്തുത പരിശോധനയിൽ സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ ലാബോറട്ടറിയുടെ സേവനവും ഉൾപ്പെടുത്തിയിരുന്നു.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 06/10/2023

സ്കൂൾ പരിസരത്ത് വിൽക്കുന്ന കൃത്രിമ നിറം ചേർത്തതായി സംശയിക്കുന്ന മിഠായികൾ ശീതള പാനീയങ്ങൾ ഐസ്ക്രീമുകൾ സിപ്പപ്പ് ബിസ്ക്കറ്റ് ചോക്ലേറ്റ് എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാനും സുരക്ഷിതമായ ആഹാരം ലഭ്യമാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്ന പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്നലെ (05/10/2023) വ്യാഴാഴ്ച 9 സ്ക്വാർഡുകൾ ആയി തിരിഞ്ഞ് പരിശോധന നടത്തി.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 05/10/2023

ആലങ്ങാട് ബ്ലോക്കിലെ ICDS അംഗൺവാടി പ്രവർത്തകർക്ക് 03/10/2023 ചൊവ്വാഴ്ച കളമശ്ശേരി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. സിന്തിയ ജോസ് ഭക്ഷ്യസുരക്ഷാ സംബന്ധിച്ച ബോധവത്കരണ ക്ലാസ്സ് നൽകി.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 02/10/2023

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഇറച്ചി പരിശോധിക്കുന്നതിൻ്റെ ഭാഗമായി എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വഴി വരുന്ന Fish/Meat എന്നിവ 01/10/2023, ഞായറാഴ്ച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ചൈത്രഭാരതിയുടെ നിഷാറഹ്മാൻ്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 01/10/2023

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഇറച്ചി പരിശോധിക്കുന്നതിൻ്റെ ഭാഗമായി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ വഴി വരുന്ന Fish/Meat എന്നിവ 30/09/2023, ശനിയാഴ്ച ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രീമതി ആതിര സതീഷിൻ്റെയും ധന്യ വി. ജി യുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Food Safety and Standards Authority of India
Food Safety Kerala

30/09/2023

✨ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ നേടി ജില്ലാ ജയിൽ✨

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതിയായ ഈറ്റ് റൈറ്റ് ക്യാമ്പസ് സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യ ജയിൽ എന്ന പദവി നേടി എറണാകുളം ജില്ലാ ജയിൽ.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്.

എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണർ ശ്രി . ജോൺ വിജയകുമാർ പി. കെ ഈറ്റ് റൈറ്റ് ക്യാമ്പസ് സർട്ടിഫിക്കറ്റ് എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ട് ശ്രി.രാജു എബ്രഹാമിന് കൈമാറി.

എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണർ ശ്രി. ജോൺ വിജയകുമാർ, ജില്ലാ ജെയിൽ സൂപ്രണ്ട് രാജു എബ്രാഹം, അസിസ്റ്റന്റ് സൂപ്രണ്ടും ഫുഡ് യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, എറണാകുളം ജില്ലാ നോഡൽ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. ആദർശ് വിജയ്, തൃക്കാക്കര സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രിമതി. ചൈത്രഭാരതി,സെക്ഷൻ ചാർജുള്ള അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ പി.എം ഷൈജു, കെ.ഡി ധനേഷ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. അഖിൽ എസ് നായർ സൂപ്രണ്ട് ആയിരുന്ന സമയത്ത് ആയിരുന്നു ഇതിന്റെ പരിശോധനയും മറ്റ് നടപടികളും നടന്നത്.

Food Safety and Standards Authority of India
Food Safety Kerala
Collector, Ernakulam

Photos from Food Safety Ernakulam's post 30/09/2023

✔️ഇന്നലെ 29/09/2023 സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ നേതൃത്വത്തിൽ ഗവൺമെൻറ് സൗത്ത് ഏഴിപ്പുറം സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണം സംബന്ധിച്ച് ക്ലാസുകൾ നടത്തി.

✔️സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ് ശ്രീമതി ശ്രീല ക്ലാസുകൾ നയിച്ചു.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 30/09/2023

✔️ഇന്നലെ (29/09/2023) ആലുവ ടൗണിൻ്റെ പരിസരപ്രദേശങ്ങളിൽ വിൽക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലേക്കായി ആലുവ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രീമതി. അനീഷ എ യുടെ നേതൃത്വത്തിൽ നടന്ന പരിശോധന.

✔️പരിശോധനയിൽ 25 ഓളം വിവിധ തരം മത്സ്യങ്ങളുടെ സർവേയിലൻസ് സാമ്പിളുകൾ ശേഖരിച്ച് കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചു.

Food Safety and Standards Authority of India
Food Safety Kerala

27/09/2023

പത്രത്താളുകളിലൂടെ......
Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 25/09/2023

✔️അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ ഭാഗമായി എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പും സംയുക്തമായി ചെറുധാന്യങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു.

✔️ആലുവ ഭക്ഷ്യസുരക്ഷാ ഓഫീസർ അനീഷ.എ പഞ്ചായത്തിലെ കർഷകർക്ക് ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് ക്ലാസ്സ് എടുത്തു.

✔️കോട്ടുവള്ളി പഞ്ചായത്തിൽ കൃഷി ചെയ്ത് വിളവെടുത്ത ചെറുധാന്യങ്ങളിൽ നിന്നുള്ള വിവിധ തരം ഭക്ഷ്യവസ്തുക്കളുടെ വില്പനയും നടന്നു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി വില്പന ഉദ്ഘാടനം ചെയ്തു.

✔️പരിപാടിയിൽ പഞ്ചായത്തിൻ്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണർ ജോൺ വിജയകുമാർ ആശംസകൾ അറിയിച്ചു

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 24/09/2023

പത്രതാളുകളിലൂടെ.....

Food Safety and Standards Authority of India
Food Safety Kerala

21/09/2023

അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ ഭാഗമായി എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഈറ്റ് റൈറ്റ് മില്ലറ്റ് ബൈക്കത്തോൺ , ഈറ്റ് റൈറ്റ് മില്ലറ്റ് യോഗ എന്നിവ സംഘടിപ്പിച്ചു. സെപ്തംബർ 16 ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റാനിഷ് ഈറ്റ് റൈറ്റ് മില്ലറ്റ് ബൈക്കത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.
ഈറ്റ് റൈറ്റ് മില്ലറ്റ് യോഗയുടെ ഉദ്ഘാടനം എറണാകുളം അസിസ്റ്റൻ്റ് കളക്ടർ നിഷാന്ത് സിഹാര IAS നിർവഹിച്ചു. പരിപാടിയിൽ Kerala Hotel and Restaurant Association, Baker's Association, All Kerala Caterers Association, Confederation of All Kerala Caterers Association, Patanjali Yoga Training and Research Centre, Govt. Ayurveda Dispensery, Thrikkakkara എന്നിവർ ആശംസകൾ അർപ്പിച്ചു.

Food Safety and Standards Authority of India
Food Safety Kerala
Collector, Ernakulam
World Food Programme

20/09/2023

Inspired by the National Health Policy, FSSAI has initiated a large scale effort to transform our country's food system so that the people of India can get safe and nutritious food. As a part of this initiative called Eat Right Challenge Phase 3, Ernakulam District Jail has acquired the title of First Eat Right Campus Certificate among the Prisons in the State of Kerala.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 20/09/2023

☑️ഐക്യരാഷ്ട്രസഭ, "Reducing food loss and waste: Taking Action to Transform Food Systems" എന്ന പ്രമേയത്തിൽ ഊന്നി സെപ്റ്റംബർ 29 International Day on Awareness of Food loss and Food Waste ആയി ആചരിക്കുകയാണല്ലോ.. .ആയതിൻ്റെ ഭാഗമായി പറവൂർ ബ്ലോക്ക് ICDS, അംഗൺവാടി ടീച്ചർമാർക്ക് ഭക്ഷ്യസുരക്ഷാ സംബന്ധിച്ച ക്ലാസ്സ് നടത്തുകയുണ്ടായി.

☑️ഭക്ഷ്യസുരക്ഷാ സംബന്ധിച്ച ക്ലാസ്സിന് പറവൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. സിന്തിയ ജോസ് നേതൃത്വം നൽകി

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 19/09/2023

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ഭക്ഷ്യസുരക്ഷാ ലൈസൻസ്/ രജിസ്ട്രേഷൻ പരിധിയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിൽ ഇന്നലെ (18/09/2023) ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണർ ശ്രീ. ജോൺ വിജയകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന നടന്നു. 9 സംഘങ്ങളായി തിരിഞ്ഞ് നടന്ന പരിശോധനയിൽ.....

✔️314 സ്ഥാപനങ്ങൾ പരിശോധിച്ചു.

✔️ലൈസൻസ് / രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിച്ച 64 സ്ഥപാനങ്ങൾക്ക് അടപ്പിക്കൽ നോട്ടീസ് നൽകി.

✔️രജിസ്ട്രേഷൻ പരിധി ലംഘിച്ച 16 സ്ഥാപനങ്ങൾക്ക് അടപ്പിക്കൾ നോട്ടീസ് നൽകി.

✔️ജില്ലയിൽ ആകെ മൊത്തം 80 സ്ഥാപനങ്ങൾക്ക് അടപ്പിക്കൽ നോട്ടീസ് നൽകി.

Food Safety Kerala
Food Safety and Standards Authority of India

Photos from Food Safety Ernakulam's post 13/09/2023

International Year of Millets 2023 ൻ്റെ ഭാഗമായി എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന Eat Right Millet Bikeathon, Eat Right Millet yoga തുടങ്ങിയവ 16/09/2023 ശനിയാഴ്ച്ച കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു....

Food Safety Kerala
Food Safety Ernakulam
Food Safety and Standards Authority of India

Photos from Food Safety Kerala's post 13/09/2023
Photos from Food Safety Ernakulam's post 13/09/2023

സ്കൂൾ പരിസരത്ത് വിൽപ്പന നടത്തുന്ന മിഠായികളിൽ ലഹരിവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി മേഖലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധന. വിവിധ മിഠായികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.

Food Safety Kerala
Food Safety and Standards Authority of India

11/09/2023

പലഹാരങ്ങൾ പത്രകടലാസിൽ കൊടുക്കുന്നത് മാരകമായ അസുഖങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം....അതുകൊണ്ട് തന്നെ പാത്രകടലാസിൽ പലഹാരങ്ങൾ കൊടുക്കുന്നത് നമ്മുക്ക് ഉപേക്ഷിക്കാം😊😊

Food Safety Kerala
Food Safety and Standards Authority of India

07/09/2023

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ കാര്യാലയം, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്, എൻ.ഐ.ഐ.എസ്.ടി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ഈറ്റ് റൈറ്റ് മില്ലറ്റ് മേള തിരുവനന്തപുരം സി.എസ്.ഐ.ആർ - എൻ. ഐ.ഐ.എസ്.ടി പാപ്പനംകോടിൽ സെപ്തംബർ എട്ടിന് നടക്കും. പകൽ പതിനൊന്നിന് മന്ത്രി വീണാ ജോർജ്ജ് മേള ഉദ്ഘാടനം ചെയ്യും.

Food Safety Kerala
Food Safety and Standards Authority of India

27/08/2023

✨ചാനൽ മാധ്യമത്തിൽ ചെറുധാന്യ ഓണസദ്യ✨

Food Safety Kerala
Food Safety and Standards Authority of India

26/08/2023

✨ഓണാഘോഷത്തിന് സ്വാദ് കൂട്ടി ചെറുധാന്യ ഓണസദ്യ✨

പോഷക സമ്പുഷ്ടമായ ചെറുധാന്യ ഓണസദ്യ സംഘടിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് . ലോക ചെറുധാന്യ വർഷം 2023 നോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും കൃഷി വകുപ്പും സംയുക്തമായാണ് സദ്യ സംഘടിപ്പിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി സാംസ്കാരിക വേദി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.എസ് ഷാജി ചെറുധാന്യ ഓണസദ്യ ഉദ്ഘാടനം നിർവഹിച്ചു.

ചെറുധാന്യങ്ങളായ തിന, റാഗി, മണിച്ചോളം, സോർഗ്ഗം, ബജ്ര
എന്നിവ സദ്യയിൽ നിറഞ്ഞു. അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സദ്യ സംഘടിപ്പിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ തന്നെ കൃഷി ചെയ്ത് വിളവെടുത്ത ധാന്യങ്ങൾ ഉപയോഗിച്ചാണ് ഓണസദ്യ ഒരുക്കിയത്.

ചടങ്ങിൽ കൊട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനുജ ബിജു അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പഞ്ചായത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ കൃഷിവകുപ്പിലെ അസിസ്റ്റൻറ് ഡയറക്ടർ, കൃഷി ഓഫീസർമാർ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ജോൺ വിജയകുമാർ പി.കെ ആശംസകൾ അറിയിച്ചു.

Food Safety and Standards Authority of India
Food Safety Kerala

Photos from Food Safety Ernakulam's post 24/08/2023

📢📢📢 ഉണ്ണാം ഓണസദ്യ സുരക്ഷിതമായി....സന്തോഷത്തോടെ📢📢📢

ഓണത്തോടനുബന്ധിച്ച് വിപണിയിൽ ലഭ്യമാകുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി എറണാകുളം ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നു...വരും ദിവസങ്ങളിലും പരിശോധന തുടരുന്നതായിരിക്കും....

Food Safety and Standards Authority of India
Food Safety Kerala

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023 ന്റെ ഭാഗമായി എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഈറ്റ് റൈറ്റ് മില്ല...
പലഹാരങ്ങൾ പത്രകടലാസിൽ കൊടുക്കുന്നത് മാരകമായ അസുഖങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം....അതുകൊണ്ട് തന്നെ പാത്രകടലാസിൽ പലഹാരങ്ങൾ ...
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ കാര്യാലയം, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്, എൻ.ഐ.ഐ.എസ്....
✨ചാനൽ മാധ്യമത്തിൽ ചെറുധാന്യ ഓണസദ്യ✨Food Safety Kerala Food Safety and Standards Authority of India
✨ഓണാഘോഷത്തിന് സ്വാദ് കൂട്ടി ചെറുധാന്യ ഓണസദ്യ✨പോഷക സമ്പുഷ്ടമായ ചെറുധാന്യ ഓണസദ്യ സംഘടിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് . ലോ...
അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023 ന്റെ ഭാഗമായി ചെറുധാന്യ ഭക്ഷണശീലവും, കൃഷിയും പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഭക്...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിൽ വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈ...
26/07/2023, ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായുള്ള ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഭാഗമായി എറണാകുളം ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ നടന്...
Fish Inspection held at Ernakulam Junction Railway Station at 6.30 PMFood Safety and Standards Authority of India Food S...
26/06/2023, തിങ്കളാഴ്ച്ച മുവാറ്റുപുഴ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ മീനിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക...
ജൂൺ 7 ലോക ഭക്ഷ്യസുരക്ഷാദിനത്തോട് അനുബന്ധിച്ച് കൊച്ചി നഗരസഭ, കുടുംബശ്രീ ജില്ലാ മിഷൻ, ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ, ബേക്...

Telephone

Website

Address


Office Of The Assistant Commissioner Of Food Safety
Kochi
682306

Other Public & Government Services in Kochi (show all)
PSCExamGuide PSCExamGuide
Kochi, 682313

Welcome to PSC Exam Guide. This page will be posting video classes which will be useful for students / working professionals who are preparing for their PSC, KAS, UPSC and other co...

District Medical Office - Health, Ernakulam District Medical Office - Health, Ernakulam
Kochi

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)എറണാകുളം

Supplyco Supplyco
The Kerala State Civil Supplies Corporation Ltd Maveli Road, No. : 2030 Maveli Bhavan, Maveli Road, Gandhi Nagar
Kochi, 682020

“SUPPLYCO” is a Government of Kerala-owned company headquartered at Ernakulam, India.

KSFE Palluruthy Branch KSFE Palluruthy Branch
W77G+CPM, V. N. Memorial Buildings, Kacheripady Junction, Palluruthy P. O. , Aroor/Thoppumpady Rd, Palluruthy
Kochi, 682006

Kerala State Financial Enterprises

KSFE Nellikuzhi Branch KSFE Nellikuzhi Branch
1st Floor, Kalaparambil Building, Panchaythuppady Jn, A. M Road, Nellikuzhi P. O, Ernakulam
Kochi, 6866

റേഷൻ വ്യാപാരി കേരളം റേഷൻ വ്യാപാരി കേരളം
Kochi, 682032

ARD സുഹ്യത്തുക്കള്‍ക്ക്

AboosGreenworld International AboosGreenworld International
Info Park Expressway, Kakkanad, Ernakulam
Kochi, 682037

Club-X Official Club-X Official
Kakkanad, Infopark
Kochi, 682304

Contact us for any kind of Services like Painting, House Shifting, Construction, Cargo Services, Carpenter Works, House Keeping, Plumbing, Wiring, etc etc etc..

Times e Centre Times e Centre
Times Satellite Communication (P) Ltd, 2nd Floor, Kanjirathinkal Building, HMT Junction, Kalamassery. PO, Ernakulam
Kochi, 683104

Insurance, Banking, E-Governance Service

CSC-CSEZ-Kakkanad CSC-CSEZ-Kakkanad
CSC CSEZ Qopier Centre, 1st Floor, Alisha Smart Bldg, Seaport Airport Road, Chittethukara Kakkanad
Kochi, 682037

We Qopier Centre - Common Services Center is a strategic cornerstone of the Digital India Programme.

KSFE Elamakara Branch KSFE Elamakara Branch
Desabhimani Road, Vayanashalla, Keerthi Nagar, Elamakkara, Ernakulam
Kochi, 682026

KSFE Ramamangalam KSFE Ramamangalam
Hospital Junction
Kochi, 686663

The Kerala State Financial Enterprises Limited, popularly known as KSFE. KSFE was created by the Gove