Indian Youth Congress Edakochi Mandalam
PRESIDENT
FERBIN JOSEPH
യൂത്ത് കോൺഗ്രസ്സ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് ഫെർബിൻ ജോസഫ് നയിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്ര ശ്രീ.കെ.ബാബു MLA ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്, ബ്ലോക്ക് പ്രസിഡണ്ട് ശ്രീ. ബെയ്സിൽ മൈലന്തറ, ഡിസിസി സെക്രട്ടറിമാരായ R K സുരേഷ് ബാബു, N R ശ്രീകുമാർ,മണ്ഡലം പ്രസിഡണ്ട് K J റോബർട്ട് എന്നിവർ സംസാരിച്ചു.
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷൻ ശ്രീ കെ. സുധാകരൻ എം.പിക്ക് യൂത്ത് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ !
പ്രിയ നേതാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
തൃപ്പൂണിത്തുറ എന്ന് കേൾക്കുമ്പോൾ രാഷ്ട്രീയ കേരളത്തിൻ്റെ മനസ്സിൽ വരുന്ന ചിത്രം കെ.ബാബുവിൻ്റെയാണ്.കാരണം 25 വർഷം തുടർച്ചയായി തൃപ്പൂണിത്തുറയുടെ ജനപ്രധിനിധി ആയിരുന്നു എന്നത് തന്നെയാണ് അതിനുകാരണവും.
തൃപ്പൂണിത്തുറ മണ്ഡലം അന്നും ഇന്നും ഇടതു പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ണാണ്.കെ.ബാബു സ്ഥാനാർത്ഥിയായി വരുമ്പോൾ ഇടതു കോട്ടയായ ത്രിപ്പൂണിത്തുറയിലെ സ്ഥാനാർത്ഥി പ്രഗൽഭനായ എം.എം.ലോറൻസായിരുന്നു എതിരാളി.തുടർന്നങ്ങോട്ട് എല്ലാ തിരഞ്ഞെടുപ്പിലും കെ.ബാബുവിനെതിരെ മൽസരിച്ചവരെല്ലാം ജില്ലയിലെ ശക്തരായ സി.പി.എം നേതാക്കൻമാർ തന്നെയായിരുന്നു.
തൃപ്പൂണിത്തുറയിലെ 25 വർഷത്തെ കെ.ബാബുവിൻ്റെ വിജയം അത് സി.പി.എം നെ വല്ലാതങ്ങ് വേദനിപ്പിക്കും കാരണം എം.എം.ലോറൻസ് മുതൽ എം.സ്വരാജ് വരെ ഒന്നിനൊന്ന് മികച്ച സി.പി.എം നേതാക്കൻമാർ വന്നിട്ടും സി.പി.എം കോട്ടയിൽ അവർക്ക് വിജയം അന്യമായി നിന്നുവെന്നതാണ്.കാരണം കെ.ബാബുവിൻ്റെ ജനകീയത എന്നും അവർക്കൊരു തടസ്സമായിരുന്നു.അതിനെ തകർക്കുന്നതിനായി വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തി ദുരാരോപണം ഉന്നയിച്ച് കെ.ബാബുവെന്ന രാഷ്ട്രീയ നേതാവിനെ ഇല്ലായ്മചെയ്യാൻ സി.പി.എം തീരുമാനം നടപ്പിലാക്കുമ്പോൾ കെ.ബാബുവെന്ന മനുഷ്യനെ നമ്മുക്ക് കാണാൻ കഴിയും. ആരോപണങ്ങളിൽ മനം നൊന്ത മനുഷ്യൻ ചെയ്യാത്ത തെറ്റിന് തൻ്റെ രക്തത്തിനായി ദാഹിക്കുന്ന ഒരു പറ്റം ചെന്നായ്കൂട്ടങ്ങൾക്കിടയിലും പിടിച്ചു നിർത്തിയത് അദ്ദേഹത്തിൻ്റെ ജനകീയതയാണ്. അൽപം ഒന്ന് ഇടറിയെങ്കിലും ഫീനിക്സ് പക്ഷിയെപോലെയുള്ള അദ്ധേഹത്തിൻ്റെ തിരിച്ചുവരവ് ത്രിപ്പൂണിത്തുറയിലെ പ്രബുദ്ധരായ വോട്ടർമാർ ഗംഭീരമാക്കി.
ഇന്നിൻ്റെ രാഷ്ട്രീയത്തിൻ്റെ കലർപ്പില്ലാത്ത നേതാവ് .മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ നിൽക്കാൻ ശ്രമിക്കുന്ന നേതാവ്.ഏറ്റവും ലളിതമായി ജീവിക്കുന്ന രാഷ്ട്രീയക്കാരൻ എല്ലാതരത്തിലുള്ള ആഢംബരവും ലഭ്യമാകുമായിരുന്നിട്ടും എളിമയോടെ ജീവിക്കുന്ന വ്യക്തിത്വം.ഇന്നിൻ്റെ ഡിജിറ്റൽ മാർക്കറ്റിംഗില്ലാതെ നിരന്തര പരിശ്രമം നടത്തുന്ന ആത്മാർത്ഥതയുള്ള നേതാവ്.
എന്തുകൊണ്ടും ഈ പിറന്നാൾ ദിനം ബാബുച്ചേട്ടനെ സംബന്ധിച്ച് പ്രത്യേകതകൾ നിറഞ്ഞതാണ്. ആരോപണങ്ങളെല്ലാം തുടച്ച് നീക്കി സ്ഫുടം ചെയ്ത് ജനകീയ കോടതിയുടെ അംഗീകാരം നേടി ജനാധിപത്യത്തിൻ്റെ ശ്രീകോവിലിലേക്ക് കടന്നു ചെല്ലുമ്പോൾ ബാബു ചേട്ടൻ്റെ പിറന്നാൾ ദിനവും ഒരുമിച്ചെത്തുന്നത് സന്തോഷകരമാണ്. അടുത്തു നിന്ന് കണ്ട ഒരാൾ എന്ന നിലയ്ക്ക് നിരവധി നന്മകൾ ഉള്ള ഒരു നേതാവ്.
ബാബു ചേട്ടന്
ഇരട്ടി മധുരമുള്ള പിറന്നാൾ ആശംസകൾ
കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി ഉപനേതാവായി തിരഞ്ഞെടുത്ത #ശ്രീ. #കെബാബുവിന് ആശംസകൾ....
ചെല്ലാനത്തെ അതിരൂക്ഷമായ കടൽ കയറ്റത്തിൽ ചെളി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീടുകളിലും പരിസരങ്ങളിലും കെട്ടികിടക്കുകയാണ്. ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ ഹൈബി ഈഡൻ MP യും K.ബാബു MLA യും പങ്കാളികളായി.ഇടക്കൊച്ചിയിൽ നിന്നും മണ്ഡലം പ്രസിഡണ്ട് കെ.ജെ. റോബർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണമാലിയിലെ വീടുകളും പരിസരങ്ങളും ശുചീകരിച്ചു.N.O.ജയിംസ്, ബിജു അറക്കപ്പാടത്ത്, ഫെർബിൻ ജോസഫ്, K.A.ജെയിക്കബ്,നിമൽ ജോസഫ്,ഷെൽബി ജോസഫ്,ശ്രീകുട്ടൻ, ജയലാൽ,രഞ്ജിത് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി
പതിനഞ്ചാം കേരള നിയമസഭയിൽ ശ്രീ.കെ.ബാബു തൃപ്പൂണിത്തുറയുടെ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
അഭിവാദ്യങ്ങൾ
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ V D സതീശന് അഭിനന്ദനങ്ങൾ.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi, 682008
This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...
Kundanoor
Kochi, 682040
Democratic Youth Federation of India (DYFI) is a youth organisation in India.
Aasan Branch Ponnurunni
Kochi
സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.
High Court Of
Kochi, 682031
page for followers and supporters of INDIAN LAWYERS CONGRESS, HIGH COURT OF KERALA UNIT.