Cpi-m Ernakulam South Lc
സി.പി.ഐ.(എം) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി
കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പടെയുള്ള പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളാണ് നാട്ടില്‍ സംഭവിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി വലിയ സൗകര്യങ്ങളാണ് ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാകുന്നത്. വാട്ടര്‍ മെട്രോയുടെ കൂടുതല്‍ വികസനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി നടന്നിരുന്നു. എന്നാല്‍ കൊച്ചി മെട്രോയുടെ ഓട്ടം അവിടം കൊണ്ട് നിര്‍ത്തുകയില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.
2016 നുശേഷം നാടിനെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ഇവിടെയൊന്നും നടക്കില്ലെന്ന് കരുതി നാടുവിട്ട ദേശീയ പാത അതോറിറ്റി, ഗെയ്ല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവരെയൊക്കെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ നടപ്പാക്കേണ്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ഗെയ്ല്‍ നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവ നടപ്പാക്കി. ഗെയ്ല്‍ പൈപ്പ് ലൈന്റെ ഭാഗമായുള്ള ഗ്യാസ് ചില അടുക്കളകളില്‍ എത്താന്‍ തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിലെ അടുക്കളയില്‍ ഇന്ധനമായും ഗ്യാസ് ഉപയോഗിക്കാനായി. അത് കൂടുതല്‍ ഉപയോഗത്തിലേക്ക് വരാന്‍ പോകുകയാണ്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. കേരളത്തില്‍ ആര്‍ക്കും ഇപ്പോള്‍ ദേശീയ പാത യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയില്ല.
തീരദേശ ഹൈവേയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ആകര്‍ഷകമായ പാക്കേജാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. തീരദേശ ഹൈവേ പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാകും. കടലോര റോഡിലൂടെയുള്ള സഞ്ചാരം ടൂറിസ്റ്റുകള്‍ക്ക് വലിയ ഹരമാകും. അതോടൊപ്പം സൈക്കിള്‍ ട്രാക്കും കൂടി യാഥാര്‍ഥ്യമാകുന്നതോടെ പദ്ധതി കൂടുതല്‍ ആകര്‍ഷകമാകും. മലയോര ഹൈവയും അതിവേഗം യാഥാര്‍ഥ്യമാകും. കിഫ്ബി മുഖേന പതിനായിരം കോടി രൂപയാണ് തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും അനുവദിക്കുന്നത്.
ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ഭാഗികമായി പൂര്‍ത്തീകരിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭൂമിയേറ്റെടുത്ത് കനാല്‍ നിര്‍മ്മിക്കാനുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ കോവളം മുതല്‍ ചേറ്റുവ വരെയുള്ള പാതയാണ് പൂര്‍ത്തിയാകുന്നത്. കോവളം മുതല്‍ ചേറ്റുവ വരെ സഞ്ചരിക്കാവുന്ന രീതിയില്‍ കനാല്‍ പൂര്‍ത്തിയാകും. ചില പ്രദേശങ്ങളിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. കോവളത്ത് നിന്ന് ചേറ്റുവ വരെ സഞ്ചരിക്കാന്‍ കഴിയുന്നത് അവസ്ഥ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. അമ്പത് കിലോമീറ്റര്‍ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒരുക്കും. പ്രാദേശിക കലാരൂപങ്ങള്‍, നാടന്‍ ഭക്ഷ്യവിഭവങ്ങള്‍, നാടന്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളിലുണ്ടാകും. ഈ പദ്ധതിക്കായി സ്ഥലമെടുക്കുന്നതിനുള്ള പണവും കിഫ്ബി വഴി കണ്ടെത്തും.
വ്യോമഗതാഗത മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം മൂലം ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്ര നയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ശബരിമലയില്‍ പുതിയ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുകയാണ്. ഇതിനായുള്ള അനുമതികളെല്ലാ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസര്‍ക്കാരിന് തുടരാന്‍ കഴിയില്ല. നാടിന്റെ വികസനത്തില്‍ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകള്‍. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവര്‍ക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിന്‍ യാത്രക്കാര്‍ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയില്‍വേ ലൈന്‍ തന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയില്‍വേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയില്‍ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. റെയില്‍വേയുടെ മറ്റ് വികസന പദ്ധതികളിലും ശരിയല്ലാത്ത നിലപാടാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, ഓവര്‍ബ്രിഡ്ജുകള്‍, ഫ്ളൈ ഓവറുകള്‍, ഇവയെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നാടിന്റെ രൂപവും മുഖച്ഛായയും മാറ്റുന്നതിന് ഈ പദ്ധതികള്‍ക്ക് കഴിഞ്ഞു.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
എറണാകുളം മണ്ഡലം
നവകേരള കലാവാരം
12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്‌ത്രക്രിയകൾക്കായി മണിക്കൂറുകൾക്കുള്ളിൽ സൗകര്യമൊരുക്കി നവകേരള സദസ്.
തിരൂരിലെ നവകേരള സദസിലെത്തിയ ആസിഫയുടെ ആവശ്യം മകൻ മുഹമ്മദ് അഷ്‌മിലിന്റെ ഏറെ ചിലവ് വരുന്ന ഹൃദയശസ്ത്രക്രിയക്ക് സർക്കാർ സഹായിക്കണമെന്നായിരുന്നു. കൗണ്ടറിൽ നിവേദനം നൽകിയതിനൊപ്പം ആരോഗ്യമന്ത്രിയെ നേരിൽക്കണ്ടും കാര്യം അവതരിപ്പിച്ചു. മന്ത്രി വീണ ജോർജ് അവിടെ നിന്നുതന്നെ ‘ഹൃദ്യം’ പദ്ധതിയുടെ കോ-ഓർഡിനേറ്ററുമായി സംസാരിക്കുകയും ഹൃദ്യം പദ്ധതിക്കൊപ്പം ആരോഗ്യകിരണം പദ്ധതിയിൽക്കൂടി ഉൾപ്പെടുത്തി ശസ്‌ത്രക്രിയകൾ നടത്താൻ നിർദേശിക്കുകയും ചെയ്തു. ഇനി കടമ്പകളൊന്നുമില്ല. കേരളത്തിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നിൽ വച്ച് അഷ്മിലിന്റെ ഹൃദയശസ്ത്രക്രിയ നടക്കും. നമുക്കാ കുട്ടിയേയും സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താം.
സ. പി രാജീവ്
മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിൻ്റെ ഭാഗമായി ഇന്ന് ചേര്‍ന്ന പ്രഭാത യോഗത്തില്‍ അരീക്കോട് കേന്ദ്രമായ 'ഇന്‍റര്‍വൽ' എന്ന എഡ് ടെക് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ അസ്ല തടത്തിൽ പങ്കെടുത്തിരുന്നു. ഫിന്‍ലാന്‍ഡിലെ നാഷണൽ പ്രോഗ്രാമായ 'ടാലന്‍റ് ബൂസ്റ്റ്'ലേക്ക് ഇന്‍റര്‍വെല്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് ഇന്‍റര്‍വെല്‍. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാര്‍ട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ വിദ്യാഭ്യാസസാങ്കേതിക സേവനം നല്‍കുന്നത്.
കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്ര ധനകാര്യ മന്ത്രിക്കും എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്‍റെ പേരുകൂടിയാണ് കേരള മോഡല്‍.
2022 ഒക്ടോബറില്‍ കേരള സംഘം നടത്തിയ ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തിൻ്റെ പ്രധാന ലക്ഷ്യം നമ്മുടെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിന്‍ലാഡുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു. ഫിന്നിഷ് ഗവണ്മെന്‍റ് ' ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം' എന്ന വിപുലമായ പദ്ധതി അതിനു സഹായകമായി. നോര്‍ക്ക, ഒഡേപെക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവ ചേര്‍ന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്തത്.
'ഇന്‍റര്‍വൽ' കൈവരിച്ച ഈ നേട്ടം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിൻ്റെ വളർച്ചയ്ക്ക് അടിവരയിടുകയാണ്. 4800 സ്റ്റാര്‍ട്ടപ്പുകള്‍, 64 ഇന്‍കുബേറ്ററുകള്‍, 450 ഇന്നൊവേഷന്‍ കേന്ദ്രങ്ങള്‍, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു. 2021-22ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെടുകയും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗില്‍ തുടര്‍ച്ചയായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം ലഭിക്കുകയും ചെയ്തു. വൻ നഗരങ്ങളിൽ ഒതുങ്ങുന്ന വികസനമല്ല കേരളത്തിൻ്റേത് എന്ന യാഥാർത്ഥ്യം കൂടി ഈ നേട്ടം വ്യക്തമാക്കുന്നു. ജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നുന്ന നവകേരളമെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരുമിച്ചു മുന്നേറാം.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാ പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്.
സ. പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
ആദരാഞ്ജലികൾ
ചരിത്രം കുറിച്ചുകൊണ്ടു നവകേരള സദസ്സ് നാളെ ആരംഭിക്കുകയാണ്. നാടിൻ്റെ പുരോഗതിയിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്ന വിപുലമായ ഈ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ മന്ത്രിസഭയാകെ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ 140 നിയോജമണ്ഡലങ്ങളിലും പര്യടനം നടത്തുന്നു. ഭരണ നിർവഹണത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്ന നവകേരള സദസ്സ് നിങ്ങളുടെ നിർദ്ദേശങ്ങളും പരാതികളും മന്ത്രിസഭയുമായി നേരിട്ടു പങ്കു വയ്ക്കാനുള്ള അവസരമൊരുക്കും. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കം കുറിച്ച് തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കുന്ന പരിപാടിയിൽ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.
എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാവരിലേയ്ക്കും ഒരുപോലെ ഗുണഫലമെത്തിക്കുന്ന വികസനത്തിൻ്റെ ഇടതുപക്ഷ ബദലാണ് കേരളത്തെ ലോകത്തിനു മാതൃകയാക്കുന്നത്. ഭൂപരിഷ്കരണവും അധികാര വികേന്ദ്രീകരണവും മുതൽ ഇന്നത്തെ ലൈഫ് മിഷൻ വരെ ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളെല്ലാം ആ ആശയത്തിൻ്റെ ആവിഷ്കാരങ്ങളാണ്. ജനങ്ങൾക്കു വേണ്ടി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുക എന്ന ആ നയത്തിൻ്റെ ഭാഗമായാണ് നവകേരള സദസ്സും സംഘടിപ്പിക്കുന്നത്. കേരളത്തിൻ്റെ വികസനത്തിൽ ഏവരുടേയും സജീവമായ പങ്കാളിത്തം കൂടുതൽ ഊർജ്ജസ്വലതയോടെ തുടരേണ്ടതുണ്ട്. അതിനായി നവകേരളത്തിനായുള്ള ഈ ജനകീയ സംവാദയാത്രയുടെ ഭാഗമാകാൻ ഓരോരുത്തരേയും ക്ഷണിക്കുന്നു. ഒറ്റക്കെട്ടായി നമുക്കു നാടിൻ്റെ പുരോഗതിയ്ക്കായി മുന്നോട്ടു പോകാം.
പെരുമാനൂർ ലോക്കൽ കമ്മിറ്റി നവകേരള ജാഥ സംഘടിപ്പിച്ചു LDF പെരുമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ടി വർഗീസ്സ് ക്യാപ്റ്റനായും, വൈസ് ക്യാപ്റ്റൻ: ഡെയ്സി പ്രകാശിയ , മാനേജർ:എം. കെ. കൃഷ്ണൻ ആയിട്ടുള്ള നവകേരള ജാഥ സംഘടിപ്പിച്ചു. ജാഥ കൊച്ചുകടവന്ത്രയിൽ CITU ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. മനോജ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വിവധ സ്വീകരണ കേന്ദ്രങ്ങളിൽ എൻ. സതീഷ്, പി.എ. വിനീഷ്,കെ. ബി. പ്രദീഷ്കുമാർ, എൻ.കെ. ഷാജി,ഒ. ഡി ആൽബർട്ട് ,ഫിലോ സ്റ്റീഫൻ, ജാൻസി ജോഷി,എസ്. ശശികല,റോയ് ജോൺ, എലിസബത്ത് ഇടിക്കുള,പേഴ്‌സി പ്രകാശിയ വത്സരാജ്,എന്നിവർ സംസാരിച്ചു. സമാപന യോഗം CPI(M) ഏരിയ കമ്മിറ്റി അംഗം പി.ആർ. റെനീഷ് അധ്യക്ഷത വഹിച്ച CPI(M)ജില്ലാ കമ്മിറ്റി അംഗം പി. എൻ. സീനുലാൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജാഥയിൽ സ്വീകരണ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച പുസ്തകങ്ങൾ സെൻ്റ് തോമസ് ഗേൾസ് ഹൈസ്കൂൾ പി.ടി.എ. വൈസ് പ്രസിഡൻ്റ്
ഷീന സുനിൽകുമാറിന് ജാഥാ ക്യാപ്റ്റൻ കൈമാറി.
തേവര ലോക്കൽ കമ്മിറ്റി നവകേരള ജാഥ സംഘടിപ്പിച്ചു CPIM സൗത്ത് ലോക്കൽ സെക്രട്ടറി എൻ. കെ ഷാജി ക്യാപ്റ്റനായും, വൈസ് ക്യാപ്റ്റൻ NCP മണ്ഡലം പ്രസിഡന്റ് പി. കെ ജോസഫ്, മാനേജർ കേരള കോൺഗ്രസ് (എം)ജില്ലാ കമ്മിറ്റി അംഗം കെ.ജെ. ജോണിയും ആയിട്ടുള്ള ലോക്കൽ ജാഥ തേവര ഫെർറിയിൽ നിന്നും ആരംഭിച്ച NCP സംസ്ഥാന നിർവാഹ സമിതി അംഗം കുര്യൻ എബ്രഹാം പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വിവധ സ്വീകരണ കേന്ദ്രങ്ങളിൽ സി. എസ്.ശശികുമാർ, എലിസബത്ത് ഇടിക്കുള,ബേബിച്ചൻ പൈനതറ, എന്നിവർ സംസാരിച്ചു. ഒ.ഡി അൽബർട്ട് അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ആർ റെനീഷ് ഉദ്ഘാടനവും, സി.ടി. വർഗ്ഗീസ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
നിസ്വാർത്ഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ് സ. ശങ്കരയ്യയുടെ വേർപാട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചുനിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ആ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദ്ദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നു.
ഉന്നതവിദ്യാഭ്യാസം അപൂർണ്ണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയതു മുതൽക്കിന്നോളം വ്യക്തിതാത്പര്യത്തിനു മേലെ പാർടിയുടെയും ജനങ്ങളുടെയും താല്പര്യത്തെ ഉയർത്തിപ്പിടിച്ചതായിരുന്നു സ. ശങ്കരയ്യയുടെ ജീവിതം. 1964 ൽ സി പി ഐ നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ അവശേഷിച്ച രണ്ടുപേരിൽ ഒരാളായിരുന്നു ശങ്കരയ്യ.
സിപിഐ എം രൂപീകരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണ്ണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്. റിവിഷനിസത്തിനെതിരെയും അതിതീവ്ര ഇടതുപക്ഷ അതിസാഹസികതാവാദത്തിനെതിരെയും പൊരുതിക്കൊണ്ട് സി പി ഐ എമ്മിനെ ശരിയായ പാതയിലൂടെ നയിച്ചു. പാർട്ടിക്കുവേണ്ടി സഖാവ് വഹിച്ച തീവ്രാനുഭവങ്ങൾ എക്കാലവും ആ സഖാവിന്റെ മഹത്തായ സംഭാവനകൾക്കൊപ്പം സ്മരിക്കപ്പെടും.
സ. ശങ്കരയ്യയെപ്പോലെ, പാർടിയെ സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത സഖാക്കൾ ഉണ്ടാക്കിയെടുത്ത ശക്തമായ അടിത്തറയിലാണ് പിൽക്കാലത്തു ഞങ്ങളെപ്പോലുള്ളവർ പ്രവർത്തിച്ചത്. എട്ടു വർഷത്തെ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ത്യാഗധനനായ ഈ നേതാവ് ദീർഘകാലത്തെ ഒളിവുജീവിതത്തിന്റെയും ഉടമയാണ്.
മൂന്നു തവണ എംഎൽഎയായിരുന്നു. രണ്ടുവട്ടം തമിഴ്‌നാട് നിയമസഭയിലെ സിപിഐ എം നേതാവായിരുന്നു. പാർടിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. തമിഴ്‌നാട്ടിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാനായിരുന്നു. ഇങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ ജനങ്ങൾക്കുവേണ്ടിയും പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചു.
പരിഹരിക്കാനാവാത്ത നഷ്ടമാണ് സഖാവിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു. സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മറ്റിയേയും സഖാവിന്റെ കുടുംബത്തേയും ദുഃഖം അറിയിക്കുന്നു.
സ. പിണറായി വിജയൻ
മുഖ്യമന്ത്രി
KSKTU എറണാകുളം ഏരിയ കമ്മിറ്റി
എം.കെ.കൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
കർഷക തൊഴിലാളി യൂണിയൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും, മന്ത്രിയും ആയിരുന്ന എം.കെ.കൃഷ്ണൻ്റെ 28 മത് അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി KSKTU എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറ്ലൻ്റീസിൽ അനുസ്മരണ സമ്മേളനം
സംഘടിപ്പിച്ചു.
KSKTU സംസ്ഥാന കമ്മിറ്റി അംഗം സി.കെ.വർഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻ്റ് ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. KSKTU
ജില്ലാ കമ്മിറ്റി അംഗഅംഗങ്ങളായ രാമചന്ദ്രൻ, പ്രമീള വിക്രമൻ, 60-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഏരിയാ ജോ: സെക്രട്ടറി കെ.ടി.വിശ്വനാഥൻ സ്വഗതവും സൗത്ത് വില്ലേജ് സെക്രട്ടറി
എം.ഡി.സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
ഏരിയ ഭാരവാഹികളായ വി.എസ്.സുർജിത്ത്, ജാൻസി ജോഷി, ഉഷ ലെനിൻ, സൗത്ത് വില്ലേജ് പ്രസിഡൻ്റ് എ.എ.അബൂബക്കർ
എന്നിവർ നേതൃത്വം കൊടുത്തു.
രാവിലെ വിവിധ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Kochi
682013
Kochi, 682008
This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...
Kundanoor
Kochi, 682040
Democratic Youth Federation of India (DYFI) is a youth organisation in India.
Aasan Branch Ponnurunni
Kochi
സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.