DYFI Muppaikad

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Muppaikad, Youth Organization, Kottayam.

29/01/2023
01/10/2022

വിട...

02/08/2022

ഞങ്ങളുണ്ട്...

16/04/2022

ആർ.എസ്.എസ് - എസ്.ഡി.പി.ഐ തുടര്‍ കൊലപാതകങ്ങളുടെ
ലക്ഷ്യം വർഗ്ഗീയ കലാപം-ഡി.വൈ.എഫ്.ഐ

പാലക്കാട് ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊലപാതക പരമ്പര വർഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. വർഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ. അഭ്യർത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങൾ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആർ.എസ്.എസ് - എസ്.ഡി.പി.ഐ ക്രിമിനലുകൾ. മതത്തെ വർഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങൾക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ വാദികൾ. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക കേരളം പ്രതികരിക്കണണം. ആർ.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി താഴെ വക്കാൻ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

24/02/2022

സമ്മേളനം❤️

27/01/2022

#ഞങ്ങളുണ്ട്

26/01/2022

റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് DYFI വയനാട് ജില്ലാ കമ്മിറ്റി സ്ഥാപിച്ച പ്രതിഷേധ ഫ്ലോട്ട്.

25/01/2022

റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയ നടപടി; നാളെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ഫ്ലോട്ടുകൾ സ്ഥാപിക്കും :ഡിവൈഎഫ്ഐ

ജനുവരി 26 റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിൻ്റെ ഫ്ലോട്ട് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ (26-01-2022)എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ഫ്‌ളോട്ടുകൾ സ്ഥാപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിന്റെ നിശ്‌ചല ദൃശ്യത്തിന്‌ കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് കേരളം റിപ്പബ്ലിക്‌ദിന പരേഡിൽനിന്ന്‌ പുറത്താകുകയും ചെയ്തു. ബോധപൂർവ്വമായ ഈ നീക്കം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. മനുഷ്യർക്കിടയിൽ വിഭജനം ഇളക്കിവിടുന്ന ജാതിചിന്തയ്‌ക്കും അനാചാരങ്ങൾക്കും വർഗീയവാദത്തിനുമെതിരെ ഗുരു പകർന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങൾ കൂടുതൽ ജനങ്ങളിൽ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത്‌ നിലവിലുള്ളത്‌ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ചോദ്യങ്ങൾ നേരിട്ട ഫ്യൂഡൽ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാൻ തയ്യാറായത് ‌. ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്കർത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സർക്കാർ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

11/01/2022

കുഞ്ഞായിരുന്നില്ലേ ,
കൊന്നുകളഞ്ഞില്ലേ ..,?

കോൺഗ്രസ്സ് ക്രൂരതയ്ക്ക് മാപ്പില്ല.

10/01/2022

സഖാവേ ...💔

10/01/2022

കൊലയാളികൾ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്.
ജീവിതത്തിന്റെ വസന്തകാലത്ത്
ക്രൂരന്മാർ തല്ലിക്കൊഴിച്ചത്
ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെ ...
കലാലയത്തിന്റെ കണ്ണിലുണ്ണിയെ .

കലാലയങ്ങളെ കുരുതിക്കളമാക്കാൻ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകൾ
കെ എസ് യു വിനെ വെറുത്തു തുടങ്ങിയത്.

ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ
കെ എസ് യു വിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി.
കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന്
കെ എസ് യു മാറിക്കഴിഞ്ഞു.

കലാലയങ്ങളിൽ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടർ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല.
ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല.
പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോൺഗ്രസ് ഗുണ്ടകളുമായി ചേർന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികൾ മുഴുവൻ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത്.

മാനവരാശിയുടെയാകെ ശത്രുക്കളായ കോൺഗ്രസ് നരാധമൻമാർക്കെതിരെ ,
കൊടിയ നരഹത്യകൾക്കെതിരെ
ഈ നാടുണരും.
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും.
ഖദറിട്ട കൊലയാളിക്കൂട്ടങ്ങൾ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീർച്ച.

കൊലക്കത്തിയുടെ മുന്നിലും വെൺപതാകയേന്തി പൊരുതിനിൽക്കുന്ന SFI
പോരാളികൾക്ക് ,
ത്യാഗ സഹനങ്ങളുടെ ആൾരൂപങ്ങൾക്ക് അഭിവാദനങ്ങൾ...

മരണത്തെ തോൽപിച്ച അനശ്വര രക്തസാക്ഷി സ. ധീരജിന് രക്താഭിവാദനങ്ങൾ...

10/01/2022

07/12/2021

DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജിന് അഭിവാദ്യങ്ങൾ

02/12/2021

നാടിന്റെ സമാധാനം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാറിന്.
മതമൈത്രി തകർക്കാനും ആർഎസ്എസ് ശ്രമിക്കുന്നു.
എത്ര സഖാക്കളെ കൊന്നു തള്ളിയാലും അവസാനത്തെ സഖാവും ചെറുത്തു നിൽക്കും.
കേരളത്തിന്റെ സമാധാനം തകർക്കാനും നാടിനെ വിഭജിക്കാനും അനുവദിക്കില്ല.
ആർഎസ്എസ് അരുംകൊലയിൽ ശക്തമയി പ്രതിഷേധിക്കുന്നു.
അടുത്തകാലം വരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഉണ്ടായിരുന്ന സഖാവാണ് പി ബി സന്ദീപ്.
സഖാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Photos from DYFI Kerala's post 01/11/2021
01/11/2021

DYFI യൂത്ത് ഫെസ്റ്റ് കോട്ടയത്ത്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ സ. എ.എ. റഹീം ഉത്ഘാടനം ചെയ്യുന്നു.

04/10/2021

ചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല വിചാരണ ചെയ്യേണ്ടത്,മാപ്പർഹിക്കാത്ത മാധ്യമ നിശബ്ദതയെ കൂടിയാണ്.

പറയാൻ പേടിയാണ് ഇവർക്ക്.

സ്വാഭാവിക മരണമല്ല,ഏകപക്ഷീയമായ കൂട്ടക്കൊലകളാണ് രാജ്യത്ത് നടക്കുന്നത്.അത് പറയാനുള്ള നട്ടെല്ലുറപ്പു മാധ്യമങ്ങൾക്കില്ല.
അങ്ങനെ പറയാനുള്ള ശക്‌തി അവരുടെ നാക്കിനുമില്ല.
കഠിനമായ രാഷ്ട്രീയം പറയാൻ കെല്പില്ലാതായി.

ഉത്തർപ്രദേശിൽ,ആസ്സാമിൽ,
ഹരിയാനയിൽ നമ്മൾ കേട്ടതും കണ്ടതും സംഘപരിവാർ നേതൃത്വം നൽകുന്ന വിവിധ സർക്കാരുകൾ നടത്തുന്ന ക്രൂരമായ നരവേട്ടയാണ്.ഇതിനവർക്ക് ധൈര്യം പകരുന്നതാണ് മാധ്യമങ്ങളുടെ ജനാധിപത്യ വിരുദ്ധമായ ഈ മൗനം.

നിങ്ങൾ ആർക്കൊപ്പം എന്ന ചോദ്യം ജനങ്ങൾ ചോദിക്കണം.

നിർഭയമായി നിവർന്നു നിന്ന് സംസാരിക്കൂ...

അത് അത്ര എളുപ്പമല്ല.

മോശയുടെ അംശവടിയേയും യേശുവിനെ ഒറ്റിയ വെള്ളിക്കാശിനെ കുറിച്ചും സംസാരിക്കുന്നതു പോലെ അനായാസമല്ല.
വഷളന്മാർ വട്ടം കൂടി പിതൃത്വത്തെ ചോദ്യം ചെയ്യുന്നതല്ല മാധ്യമ പ്രവർത്തനം.ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്കായി ചെയ്‌സിങ് നടത്തുന്ന പാപ്പരാസി പ്രവർത്തനമല്ല നാടിന് ആവശ്യം.

കഠിനമായ കാലത്ത് നിലപാടുകൾ പറയാൻ ധൈര്യമുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടത്.
മറ്റെല്ലാം ആർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.

നിലപാടുകളിൽ നിങ്ങൾ ഏതു പക്ഷത്ത് എന്നാണ് ജനങ്ങൾക്ക് കേൾക്കേണ്ടത്.നിലപടുകൾ നിങ്ങൾക്കുണ്ടോ എന്നാണ് നാടിന് അറിയേണ്ടത്.

29/08/2021

കോൺഗ്രസ്‌ ക്രൂരതയ്ക്ക് ഒരാണ്ട്
ആഗസ്ത് 30 I സഖാക്കൾ ഹഖ് മുഹമ്മദ് , മിഥിലാജ് രക്തസാക്ഷി ദിനം

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address

Kottayam
686012
Other Youth Organizations in Kottayam (show all)
DYFI Alampally DYFI Alampally
Kottayam, 686502

DYFI is a forward looking youth organisation inspired by anti-imperialist, democratic and socialist ideas who take up the idea of organising the young men and young women of our co...

AIDYO Kottayam Unit AIDYO Kottayam Unit
Kottayam
Kottayam, 686001

All India Democratic Youth Organisation is the youth wing of the Socialist Unity Centre of India.

DYFI Kannukuzhi UNIT DYFI Kannukuzhi UNIT
Kottayam, 686517

Mar Thoma Students Conference 2022 Mar Thoma Students Conference 2022
Kottayam, 686001

The 110th Session of the Mar Thoma Students Conference will be held at Kottayam from 29 - 31 May 2022. The Conference will be Led by All Bishops of the Mar Thoma Church, Achens & S...

The world first Cyber Musician The world first Cyber Musician
Muttuchira�
Kottayam, 686613

AIYF Kottayam MC AIYF Kottayam MC
Kottayam, 686001

AIYF KOTTAYAM MANDALAM COMMITTEE'S OFFICIAL PAGE

AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി AIYF പുതുപ്പള്ളി മണ്ഡലം കമ്മിറ്റി
686001
Kottayam, 686001

വിപ്ലവം വിജയിക്കട്ടെ

KCYM Official KCYM Official
Kottayam, 686006

PYPA Gilgal Manganam PYPA Gilgal Manganam
IPC Gilgal Church, Manganam
Kottayam, 686018

The Youth Wing Of IPC Gilgal Church, Manganam. ( Kottayam South Center ) SAVED TO SERVE 💙

Yuvadhara Arts and Sports Club Onamthuruthu Yuvadhara Arts and Sports Club Onamthuruthu
ONAMTHURUTH
Kottayam, 686602

A club that promotes arts sports and other social activities

AFWA Kuravilangad AFWA Kuravilangad
Kottayam, 686633

Allu Arjun Fans And Welfare Association Kuravilangad #Alluarjun