Dr.Mubashir .K

Hi all, I am Dr.Mubashir.K ,an Ayurveda physician. You can read articles,poems,experiences and watch

14/03/2024

റമളാൻ -03

13/03/2024

റമളാൻ -02

13/03/2024

റമളാൻ -01

07/02/2024

ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ തൂവ്വൂരിലുള്ള ഫാത്തിമ ഫിദ 👌

കരിപ്പൂരിൽ നിന്നും ഇൻഡിഗൊ വിമാനത്തിൽ ദില്ലി വഴി അമേഠിയിലേക്ക് പറക്കുകയാണ് ❤
തുവ്വൂരിൽ താമസിക്കുന്ന പറവെട്ടി ജുറൈജിന്റെയും സക്കീനയുടെയും മകൾ ഫിദ നാളെ കരിപ്പൂരിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ദില്ലി വഴി അമേഠിയിലേക്ക് പറക്കുകയാണ്.
ഈ യാത്രയിൽ ഒരു നാടിൻറെ പ്രാർത്ഥനകൾ ആകെ അവൾക്ക് കൂട്ടായുണ്ട്.
ഏഷ്യയിൽ തന്നെ ഏറ്റവും
മികച്ച പൈലറ്റ് അക്കാദമിയായ
യുറാൻ അക്കാദമിയിൽ
ഫിദ അഡ്മിഷൻ നേടിയിരിക്കുന്നു.

ആകാശത്തിൻ്റെ അനന്തതയിൽ രാത്രിയുടെ ഇരുളാഴങ്ങളിലൂടെ
മിനാമിനുങ്ങിനെ പോലെ
കൊച്ചുവെളിച്ചം
വിതറി നേർത്ത ശബ്ദത്തിൽ പറക്കുന്ന
വിമാനങ്ങളെ കുഞ്ഞുനാൾ തൊട്ടേ അവൾ പ്രണയിച്ചു.

മിടുക്കിയായി പഠിക്കുമ്പോഴും
മനസ്സിൽ മോഹം ഒളിപ്പിച്ച്
വെച്ചു. ഭാവിയിൽ
പൈലറ്റാവണം.

ഫിദ തുവ്വുരിൻ്റെ
യൂത്ത് അമ്പാസിഡർ
എന്നോ ഐക്കൺ
എന്നോ ഞാൻ വിശേഷിപ്പിക്കും.
കാരണം ഇഛാശക്തിയുടെ
പ്രതിരൂപമാണവൾ.

പഠനത്തിൽ മിടുക്കിയായത് കൊണ്ട്
തന്നെ പ്ലസ് ടു സയൻസിലെ
ഉയർന്ന് മാർക്ക് അവളെയും എത്തിച്ചത്
മെഡിക്കൽ എൻഡ്രൻസ്
കോച്ചിംഗ് സെൻ്ററിലായിരുന്നു.
കോഴിക്കോട്.

കരിപ്പൂരിലേക്ക് പറന്നു പോകുന്ന വിമാനങ്ങൾ
അവളുടെ സ്വപ്നങ്ങളെ
നിരന്തരം ഉത്തേജിപ്പിച്ച്
കൊണ്ടിരുന്നു.
ഒടുവിൽ അധികൃതർ
രക്ഷിതാക്കളോട്
തുറന്ന് പറഞ്ഞു.
സ്റ്റതസ്കോപ്പിൻ്റെയും
മരുന്നിൻ്റെയും
ലോകത്തല്ല, നക്ഷത്രങ്ങൾ
വിഹരിക്കുന്ന
നീലാകാശങ്ങളിലാണ്
ഫിദയുടെ മനസ് വിഹരിക്കുന്നത്.
2022ലാണ് ആദ്യമായി
വീട്ടിലിരുന്ന് സ്വയം
പഠിച്ച് അവൾ യുറാൻ
അക്കാദമിയുടെ പ്രവേശന
പരീക്ഷയെഴുതുന്നത്.
മുഖാമുഖത്തിന്
ക്ഷണിക്കപ്പെട്ടപ്പോഴാണ്
സർട്ടിഫിക്കറ്റുകൾ
നഷ്ടപ്പെട്ടതറിയുന്നത്.

അവൾ ഓടിയെത്തിയത്
തുവ്വുർ ഹൈസ്കൂളിൽ.
അവിടെ ഓഫീസ് ക്ലാർക്ക് Varghese John സാർ അവളെ
ആശ്വസിപ്പിക്കുകയും
ആത്മവിശ്വാസം
പകരുകയും ചെയ്തു.
പരീക്ഷാഭവനുമായി
ബന്ധപ്പെട്ട് സർട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നത് വരെ
വിശ്രമരഹിതമായി പ്രവർത്തിച്ചെങ്കിലും ആ വർഷം ഇൻറർവ്യൂവിൽ പങ്കെടുക്കാനായില്ല.
പക്ഷേ അധ്യാപകരും അധികൃതരും ഇനി ഒരു പരീക്ഷക്ക് കൂടി തയ്യാറായി വിജയം വരിക്കാനുള്ള ആത്മവിശ്വാസം അതിനകം അവളിൽ പകർന്നിരുന്നു. 2023 പ്രവേശന പരീക്ഷയിൽ റാങ്ക് നേടുകയും
പൈലറ്റ് കോഴ്സിന് (CPL) അർഹയാവുകയും ചെയ്തു. ആകാശയാത്രികരെ നയിക്കുന്ന വൈമാനിക ജോലി തെരഞ്ഞെടുക്കുന്ന മലപ്പുറം ജില്ലയിലെ തുവ്വൂരിലെ ഫിദ, അതിരുകളില്ലാത്ത സ്വപ്നലോകത്തേക്ക് തനിക്കു പുറകെ വരുന്ന തലമുറയെ വിശേഷിച്ച് പെൺകുട്ടികളെ നയിക്കുകയാണ്.
ഫിദയുടെ തീരുമാനം അതുകൊണ്ട് തന്നെ അത് ഈ നാട് അത്രമേൽ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ആണ് സ്വീകരിക്കുന്നത്.
ഇവിടെ
ചരിത്രം വഴിമാറുകയാണ്

ഉപ്പ അബൂ ജുറൈജും ഉമ്മ സക്കീനയെയും സഹോദരങ്ങൾ പ്ലസ് വൺ വിദ്യാർഥിയായ വിശാലും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മൻഹാലും തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് പിന്തുണക്കുന്നത്.
സ്വപ്നങ്ങൾക്ക് നിറം പകരുന്ന പ്രചോദനമായി തീർന്ന കസിൻ ബ്രദർ സോഫ്റ്റ് വെയർ എൻജിനീയർ സഹലിനുകൂടി,( ദീർഘകാലം പ്രവാസിയായിരുന്ന മൂത്താപ്പ
സൈതലവിയുടെ മകൻ)
അവകാശപ്പെട്ടതാണ് ഈ നേട്ടമെന്ന് ഫിദയും കുടുംബവും പറയും.

തുവ്വൂരിൽ നിരവധി വേദികളിൽ ഫിദ ആദരിക്കപ്പെടുകയുണ്ടായി.
അത് അക്ഷരാർത്ഥത്തിൽ നാടിൻറെ ആഹ്ലാദത്തിന്റെ പ്രതിഫലനമായിരുന്നു. അതുകൊണ്ടുതന്നെ കുടുംബവും മാത്രമല്ല ഒരു കൊച്ചു ഗ്രാമം വൈമാനീകയവാൻ മോഹിക്കുന്ന ഫിദയുടെ വിജയകരമായ പഠനത്തിനും ഉന്നതമായ വിജയത്തിനും പ്രാർത്ഥനാനിരതമായ മനസ്സുകളും ആയി കാത്തിരിക്കുന്നു.🌹🌹
എല്ലാ വിജയാശംസകളും
നേരുന്നു. ശുഭയാത്ര നേരുന്നു.

31/12/2023

കുട്ടികളിലെ വിരശല്യം
കാരണവും പരിഹാരവും

07/12/2023

ഓർമ്മയുണ്ടോ ഈ മുഖം ?
മറന്നു കാണില്ല,
ഒരിന്ത്യക്കാരനും മറക്കാനാവില്ല.
ഇദ്ദേഹത്തിന്റെ ജന്മദിനമാണ്‌.
ജൻമ ദിനം ആഘോഷിക്കാൻ ഇദ്ദേഹമില്ല.
അങ്ങേ ലോകത്ത് രക്തസാക്ഷികളുടെ കൂടെ ഉല്ലസിക്കുകയാവും ഇദ്ദേഹം.
ഇദ്ദേഹം ജാസിം.
ജാസിമുൽ ഖൈർ.
പേരു പോലെ തന്നെ നന്മയുടെ പര്യായം.
എന്തേ ഇത്രയും വല്യ കാര്യം ഇദ്ദേഹം ചെയ്തത്?
അതറിയുമ്പോൾ ഓരോ കേരളീയനും എഴുന്നേറ്റു നിന്നുപോകും.
സംഭവം ഇതാണ്.
2016 ആഗസ്ത് 3,
തിരുവനന്തപുരത്തു നിന്നു ദുബൈക്കു പുറപ്പെട്ട എമിറേറ്റ്സ് വിമാനം.
മുഴുവൻ ഇന്ത്യക്കാർ.
കേരളീയർ
ലാൻഡിംഗ് സമയത്തു വിമാനത്തിന് തീ പിടിക്കുന്നു.
Uae സിവിൽ ഡിഫൻസ് ഓടിയെത്തുന്നു.
287 യാത്രികരെയും സുരക്ഷിതരായി പുറത്തിറക്കുന്നു.
ആർക്കും ഒരു പോറൽ പോലുമേൽക്കാതെ.
അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയ ശേഷം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ജാസിമും കൂട്ടരും.
പെട്ടെന്ന് വിമാനം പൊട്ടിത്തെറിക്കുന്നു.
ഒന്നല്ല, മൂന്നു തവണ.
ജാസിം........!!
ഇരുപത്തി മൂന്നാം വയസ്സിൽ!!"

പ്രിയപ്പെട്ട ജാസിം,
അങ്ങ് ഞങ്ങൾക്ക് ധീരതയുടെ പര്യായമാണ്.
മനുഷ്യ സ്നേഹത്തിന്റെ നേർ പതിപ്പാണ്.
മലയാളിയും പ്രവാസവുമുള്ളിടത്തോളം കാലം ഞങ്ങൾ അങ്ങയെ ഓർക്കും.
അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കും.
🌹🌹🌹

07/12/2023

😀

03/12/2023

നമ്മുടെ അനുഭവങ്ങൾ പങ്ക് വെക്കാനും
അത് പിന്നീട് എപ്പോഴെങ്കിലും
വായിക്കണം എന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ലയോരിടം ഫെയ്സ്ബുക്കാണെന്ന്
അഭിപ്രായം എനിക്കുണ്ട്.

നമ്മൾ ഓർത്തില്ലെങ്കിലും
ഫെയ്സ്ബുക്ക് അത്‌ നമ്മെ ഓർമ്മിപ്പിച്ച്
കൊണ്ടിരിക്കും. ശരിയല്ലേ?!

അനുഭവങ്ങൾ ഇടക്ക് എഴുതാറുണ്ടായിരുന്നു, മടിയും ഒപ്പം സമയം ധാരാളമുണ്ടായിട്ടും
സ്ഥിരം സമയമില്ലാ പല്ലവിയും
ആ എഴുത്ത് അകന്ന് പോകാറുണ്ട്.

കഴിഞ്ഞ ആഴ്ച്ച നാട്ടിലെ
പ്രവാസി കൂട്ടായ്മയുടെ ഒരു യോഗം
ഖിസൈസ്പോണ്ട് പാർക്കിൽ
നടക്കുകയുണ്ടായി.

രാത്രി 9 മണിക്കാണ്
യോഗം തുടങ്ങുന്നത്.
യു എ യിൽ പുതിയ ഒരാളെന്ന
രീതിയിൽ ഏതൊരാളെപ്പോലെയും
നമ്മുടെ യാത്രാ സഹായി
ദുബായ് മെട്രോ തന്നെയാണ്.

ഏറ്റവും കംഫർട് ആയി നമ്മൾ ഉദ്ദേശിക്കുന്ന ദുബായിലെ തെരുവുകളെ
ബന്ധിപ്പിക്കാൻ കഴിയുന്ന രീതിയിൽ
വിഭാവനം ചെയ്ത ദുബായ് മെട്രോ
സന്ദർശകർക്കും താമസക്കാർക്കും
ഒരു പോലെ സഹായകരമാണ്.

ഡ്യൂട്ടി കഴിഞ്ഞ് നേരെ മെട്രോ
വെച്ച് പിടിച്ചു.
യോഗ സ്ഥലത്തെ കുറിച്ച്
വലിയ ധാരണയില്ലാത്തത്‌
കൊണ്ട് തന്നെ
തൊട്ടടുത്ത സീറ്റിലിരിക്കുന്ന
കുർത്ത ധാരിയായ
പാക്കിസ്ഥാനിയോട്
ചോദിക്കാം എന്നായി.

പിന്നീട് നടന്നത്
എന്റെ മുറി ഹിന്ദിയും
അയാളുടെ നൈപുണ്യമുള്ള
ഹിന്ദിയും തമ്മിലുള്ള
പോരാട്ടമായിരുന്നു.
അത്യാവശ്യം കുഴപ്പമില്ലാത്ത
രീതിയിൽ അയാളെനിക്ക്
വഴി പറഞ്ഞു തന്നു.

അയാൾക്ക് സ്നേഹത്തിൽ ചാലിച്ച
ഒരു നന്ദിയും പറഞ്ഞു ഒന്ന്
അയാളെ സുഖിപ്പിക്കാം എന്ന് കരുതി
"മെ ഷുഹൈബ് അക്തർ ഔർ ഷാഹിദ്
അഫ്രീഡി കാ ബഡാ ഫാൻ ഹേ ‘’
എന്ന് തള്ളി വിട്ടു ".

കേട്ട പാതി കേൾക്കാത്ത
പാതി അയാൾ എന്നോട്
തിരിച്ച് പറഞ്ഞു
"മുജേ പതാ നഹി’’.

ഞാൻ കരുതി ഇയാൾ അത് പറഞ്ഞു നിർത്തുമെന്ന്.
സച്ചിനെ അറിയില്ല എന്ന് മരിയ
ഷരാപ്പോവ പറഞ്ഞിട്ടുണ്ട്.
അപ്പോൾ ഇയാൾ ഇത്‌ പറഞ്ഞതിൽ
അത്ഭുദപ്പെടാൻ ഒന്നുമില്ല എന്ന് ആശ്വസിച്ചു.

പക്ഷെ ആ ആശ്വാസം അധികം നീണ്ട് നിന്നില്ല.
ഉടനെ അയാൾ ചോദിക്കുകയാണ്
" യെ ലോഗ് ആപ് കെ സാത്ത് കാം കർത്താഹേ?🙄
ഞാൻ ശരിക്കും ഞെട്ടി.

1983 എന്ന മലയാള സിനിമയിൽ നിവിൻ പൊളിയോട് ആദ്യ രാത്രിയിൽ ഭാര്യ സച്ചിന്റെ ഫോട്ടോ ചൂണ്ടി കാണിച്ചു ചേട്ടാ ഇതാരാണെന്ന്
ചോദിക്കുമ്പോൾ നിവിൻ പോളിയുടെ അവസ്ഥ എന്താണോ അത് പോലെ ഒരു അവസ്ഥ 😀.

പിന്നീട് ഒന്നും പറയാൻ പോയില്ല.
My Hindi is not good "
എന്ന് പറഞ്ഞു ഞാൻ സുല്ലിട്ട്.

അയാൾ വഴി പറഞ്ഞ പ്രകാരം എയർപ്പോർട്ട് ഫ്രീ സോൺ മെട്രോ സ്റ്റേഷനിൽ ഇറങ്ങി
പുറത്തേക്ക് കടന്നു.
പുറത്ത് എത്തിയപ്പോളാണ് നട്ടം തിരിയൽ തുടങ്ങിയത്.
പോണ്ട് പാർക്ക് രണ്ട് ഉണ്ടെന്ന് അപ്പോളാണ് മനസ്സിലായത്.

യോഗം നടക്കുന്നത്
എറ്റിസലാറ്റ് മെട്രോയുടെ അടുത്താണെന്ന് മനസ്സിലായി.
വീണ്ടും മെട്രോ കയറി മുന്നോട്ട്
പോകണം എന്ന അവസ്ഥ.
അവിടെ മെട്രോ ഇറങ്ങി
ഒന്നുകിൽ നടക്കണം അല്ലെങ്കിൽ
ടാക്സി വിളിക്കണം.

അതല്ലാതെ ഇപ്പോൾ നിന്ന സ്ഥലത്ത് നിന്ന് ഡയരക്ട അങ്ങോട്ട് എത്താൻ വേറെ വല്ല ഒപ്ഷനും
ഉണ്ടോ എന്ന് തിരക്കാം എന്ന് കരുതി.

അവിടെ തൊട്ടടുത്ത കടയിൽ
നിൽക്കുന്ന ഒരാളോട് വഴി ചോദിച്ചു.
വഴി ചോദിച്ച ഉടൻ വാച്ചിലേക്ക്
നോക്കി കൊണ്ട് അയാൾ എന്നോട്
ഒരു മടിയും മാന്യതയും ഇല്ലാതെ തിരിച്ച് ചോദിക്കുകയാണ്
" ഈ നട്ട പാതിരക്ക് നിനക്ക് പാർക്കിലെന്താ കാര്യമെന്ന് "?

വഴി അറിയാമെങ്കിൽ പറഞ്ഞു
കൊടുക്കുക, ഇല്ലെങ്കിൽ അറിയില്ല
എന്ന് പറയുക.
അതല്ലാതെ
വഴി ചോദിക്കുന്നവരോട്
എന്തിനാണ് അവിടെ പോകുന്നത്
എന്ന് തിരിച്ച് ചോദിക്കുന്നത്
കേൾക്കുന്നത് ആദ്യമാണ്.
നേരത്തെ ഞെട്ടിയതിനേക്കൾ
വലുതായൊന്ന് പകച്ച്‌ പോയി.

അയാളുടെ ഭാഷാ ശൈലിയിൽ
അയാളേത് നാട്ടുകാരനാണെന്ന്
ഞാൻ ഒന്ന് ഊഹിച്ചു.
ആ നാട്ടുകാർ മുഴുവൻ ഇത്
പോലെയാണെന്ന അഭിപ്രായം
എനിക്കില്ലതാനും.
അല്ലെങ്കിൽ നാടും
നമ്മുടെ സ്വഭാവവും തമ്മിൽ ഒരു
ബന്ധമില്ല എന്ന് തന്നെ പറയാം.

നല്ലോണം മലയാളം പറയാൻ കഴിയുന്ന ഇയാളെയും, നേരത്തേ,
പാതി മുറിഞ്ഞ എന്റെ ഹിന്ദിയിലെ ചോദ്യങ്ങൾക്ക് വഴി പറഞ്ഞ പാക്കിസ്താനിയെയും താരതമ്മ്യപ്പെടുത്തുമ്പോൾ ആ പാക്കിസ്ഥാനി
എത്ര നല്ല മാന്യൻ. ഒപ്പം കോമൺസെൻസുള്ളവൻ.

വഴി ചോദിക്കുന്നവന്റെ
യാത്രാ ഉദ്ദേശ്യം ,എന്തിനു ഏതിനു
എന്നൊക്കെ ചോദിച്ച്‌
അറിയാൻ വെമ്പുന്ന ഇത്തരം വഴികാട്ടികളെ
നിങ്ങൾ കണ്ടിട്ടുണ്ടൊ?

ഇത് പോലെ അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ?!

#അനുഭവങ്ങൾ
#എഴുത്തുകൾ
#വഴികൾ
#തുടരും

✍️Dr'Mubashir K Moidu

28/11/2023

ഒരു പോറൽ പോലും ഏൽക്കാതെ
കുട്ടിയെ തിരിച്ച്‌ കിട്ടിയതിൽ
കേരള മനസാക്ഷി ഒന്നടങ്കം
സന്തോഷിക്കുന്നു.

പ്രതികളെ കൂടി കണ്ടെത്തണം !
അവർ ഇപ്പോഴും പോലീസിനെ വട്ടം കറക്കുകയാണ്.

ഭരണകർത്താക്കൾ ഗീർവാണം
പറയാതെ
ഇതിലെ പ്രതികളെയും
അവരുടെ മൊട്ടിവും
കണ്ട് പിടിക്കണം.

കേരളത്തിൽ ഒരുപാട് അമ്മമാർക്കും രക്ഷിതാക്കൾക്കും
ഇനിയും മക്കളെ ട്യൂഷനും
സ്‌കൂളിലും പറഞ്ഞു അയക്കണം.
അവരുടെ ഭീതി ഒഴിവാക്കണം എങ്കിൽ ഈ പ്രതികളെ പിടിക്കുകയും അവരുടെ മോട്ടിവ് കണ്ടെത്തുക്കയും പരമാവധി ശിക്ഷ
നൽകുകയും വേണം.

28/11/2023

പൊന്നുമോളെ കിട്ടി🥰😍

28/11/2023

തട്ടിക്കൊണ്ട് പോയ ആളുടെ രേഖാ ചിത്രം പൊലീസ് പുറത്ത്വിട്ടു…

കുട്ടിയുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർ കണ്ട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെടാനാകുന്ന മറ്റ് നമ്പറുകൾ: 9946923282, 9495578999

27/11/2023

അഭികേൽ സാറ റെജി എന്ന 6 വയസ്സുകാരിയെ
കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് അല്പം മുൻപ് ഒരു ഹോണ്ട Amaze എന്ന വാഹനത്തിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഏന്തെങ്കിലും വിവരം കിട്ടുന്നവർ 9946923282, 9495578999
എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക…

പോലീസിന്റെ നീക്കങ്ങൾ മാധ്യമങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് ഒഴിവാക്കുക. പോലീസിനെ സഹായിക്കുക…

24/11/2023

Perfect 👌

22/11/2023

Hairfall has become a general
complaint in almost all of us, be it male or female

📍Our current lifestyle is one of the major culprits.

📍Almost everyone at some point in time experiences that
the their fuller head of hair seems to be thinning out
regularly. For a lot of people that cause panic, but luckily
in Ayurvedic science, we have ways to avoid it as well as
ways to make your hair stronger.

📍A healthy diet can play a key role in
reducing hair fall and promoting hair growth...

📍In addition to these foods, drinking plenty of water
avoiding stress, and getting enough sleep can also help in
maintaining hair health. It's always advised to consult
a doctor or an Ayurvedic practitioner to get personalized
recommendations for your hair care routine

21/11/2023

𝐋𝐞𝐭’𝐬 𝐝𝐨 𝐚𝐧 𝐀𝐲𝐮𝐫𝐯𝐞𝐝𝐢𝐜 𝐇𝐞𝐚𝐥𝐭𝐡 𝐀𝐮𝐝𝐢𝐭!!

📌 When your digestion is imbalanced for an extended period, it leads to build up of toxins in our system. This is known as ama.

Ayurveda says that undigested and unprocessed food create ama or toxins in them in the body and weaken the agni (digestive fire), which is the root cause of disease.

Simply put, ama is a term that denotes all the “bad stuff” circulating in the body. Be it LDL, germs, undigested food that gets absorbed into the system without proper assimilation.

Digestive troubles can show up as gas, bloating, cramping, diarrhea, nausea, indigestion, sluggishness, constipation, or a feeling of lethargy and heaviness.

Chronic constipation and frequent indigestion can also give rise to other gastrointestinal disorders if not addressed early.

🔷 How do you feel after eating your meals?
🔷 How is your bowel movement?
🔷 Are you a snacker?
🔷 Do you eat only when hungry or eat mindlessly?
🔷 Do you feel sleepy after eating?

health

12/09/2023

ജാഗ്രത പാലിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

Photos from Dr.Mubashir .K's post 02/09/2023

Alert

ഇത്‌ രണ്ടാമത്തെ പ്രാവശ്യമാണു.

ഫെയ്സ്ബുക്കിൽ എന്റെ ഫോട്ടോയും പേരും ഉപയോഗിച്ച്‌ ആരോ ഫെയ്ക്ക്‌ അക്കൗണ്ട്‌ തുടങ്ങി
പണം ആവശ്യപ്പെടുന്നുണ്ട്‌.

അഭ്യർത്ഥന ആരും സ്വീകരിക്കരുത്‌.
ഫെയ്ക്ക്‌ അക്കൗണ്ട്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു.
ഒന്ന് റിപ്പോർട്ട്‌ അടിച്ച്‌ സഹകരിക്കുക .

Someone has created a fake account on Facebook by using my name and photo.
Please don't accept the request, just ignore it and do report the fake ID .
BE AWARE

This is the second time.

പ്രൊഫൈയൽ ലിങ്ക്‌:

https://www.facebook.com/vinod.mor.75098?mibextid=LQQJ4d

29/08/2023

"സമ്പന്നന്റെ ലക്ഷങ്ങളേക്കാൾ വിലയുണ്ട് പ്രാരാബ്ദ്ധക്കാരന്റെ നാണയ തുട്ടുകൾക്ക്...."

ഇന്ന് ഓണാഘോഷത്തിന്റെ ഭാഗമായി രാവിലെ മുതൽ വൈകുന്നേരം വരെ മാവേലി യായി തുണേരി യിലെയും പരിസരങ്ങളിലെയും വീടുകളിൽ സന്ദർശിച്ചു കൊണ്ട്...

മാവേലി ക്ക് ഇഷ്ട ദാനം ആയി കിട്ടിയ മുഴുവൻ തുകയും ജനകീയ ഫണ്ട് കളക്ഷനിലൂടെ നിർമിക്കുന്ന,
തുണേരി FHC ജനകീയ ഫണ്ടിലേക്ക് ഏല്പിച്ചിരിക്കയാണ് തുണേരി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ടി എൻ രഞ്ജിത്ത്...

23/08/2023

അഭിമാനം,,,
സന്തോഷം,,
l Love My lNDIA🥇🥇🥇🇮🇳🇮🇳🇮🇳🇮🇳🇮🇳

16/08/2023

#വ്യാജവൈദ്യം
നാടിന്നാപത്ത്.....!!!

സെലിബ്രിറ്റികൾ
അകാലത്തിൽ
മരണപ്പെടുമ്പോൾ , അവർ സ്വീകരിച്ച ചികിത്സയും മരുന്നും സമൂഹത്തിൽ ചർച്ചയാകാറുണ്ട്.

ഇപ്പോഴും അത്തരമൊരു ചർച്ച നിലവിലുള്ള സമയമാണ്.

നാലരക്കൊല്ലം , ശരീര ശാസ്ത്രവും മരുന്നും രോഗവും വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ച് ഒരു കൊല്ലം പ്രായോഗിക പരിശീലനവും കഴിഞ്ഞ് , മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്താണ് ആയുർവേദത്തിലായാലും മോഡേൺ മെഡിസിനിലായാലും യഥാർത്ഥത്തിൽ ഒരു ചികിത്സകൻ പുറത്തിറങ്ങുന്നത്.

ഒരാൾ രോഗവുമായി സമീപിക്കുമ്പോൾ , തങ്ങളുടെ വൈദ്യശാസ്ത്രത്തിന്റെ സാധ്യതയും പരിമിതിയും നല്ല ബോധ്യമുള്ള അംഗീകൃത ചികിത്സകർ , അവരെ പൊള്ളയായ വാഗ്ദാനങ്ങളാൽ വഴി തെറ്റിക്കാറില്ല.
മറിച്ച് യാതൊരു മെഡിക്കൽ പഠനവും നടത്താതെ , പല പേരിൽ ബോർഡു വെക്കുന്ന വ്യാജ ചികിത്സകർ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും സാധ്യ - അസാധ്യത കളെ ക്കുറിച്ചും ധാരണയില്ലാത്തതിനാൽ, രോഗികളെ വഴി തെറ്റിക്കുന്ന പ്രവണത കൂടുതലാണ്.
ഇത്തരം സന്ദർഭങ്ങളിൽ കുറ്റം ചാർത്തേണ്ടത് വൈദ്യ ശാസ്ത്രത്തിനല്ല; വ്യാജ ചികിത്സകർക്കാണ് വേണ്ടതെന്ന് സമൂഹം തിരിച്ചറിയണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

12/08/2023

ശരീരം ശോഷിച്ച്‌ അപകടത്തിലാക്കും രക്തക്കുറവ് ,
രക്തം വരുത്താന്‍ മികച്ച 15 ഭക്ഷണം

ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തിന് ഹീമോഗ്ലോബിന്‍ വളരെ പ്രധാനമാണ്, എന്നാല്‍ ശരീരത്തിന് ആവശ്യമായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കാത്തപ്പോള്‍ ഹീമോഗ്ലോബിന്റെ കുറവുണ്ടാകും.

ഇതൊരു സാധാരണ പ്രശ്‌നമാണ്.
മിക്ക കേസുകളിലും, കുട്ടികളോ മുതിര്‍ന്നവരോ പോലും പോഷകാഹാരക്കുറവിന് ഇരകളാകുന്നു. ഗര്‍ഭിണികളില്‍
ഈ അവസ്ഥ വളരെ ഗുരുതരമായേക്കാം.
ശരീരത്തില്‍ ഹീമോഗ്ലോബിന്റെ കുറവുണ്ടെങ്കില്‍, രക്തക്കുറവും ആരംഭിക്കുന്നു. അതിനെ വിളര്‍ച്ച എന്ന് വിളിക്കുന്നു.

സമീകൃതാഹാരം കഴിച്ചാല്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഹീമോഗ്ലോബിന്റെ കുറവ് തടയാന്‍, ഇരുമ്പ്‌ അടങ്ങിയ ഭക്ഷണങ്ങളു വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുക. ശരീരത്തില്‍ രക്തക്കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന ചില മികച്ച ഭക്ഷണസാധനങ്ങള്‍ ഇതാ.

🍁 ബീറ്റ്‌റൂട്ട്

അനീമിയ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഈ പച്ചക്കറി പ്രകൃതിദത്തമായ ഇരുമ്പ്‌ കൊണ്ട് സമ്പുഷ്ടമായതിനാൽ, ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമേണ വര്‍ദ്ധിക്കുന്നു. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തില്‍ രക്തം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വേവിച്ച രൂപത്തിലോ അല്ലെങ്കില്‍ സാലഡ് ആയോ നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് കഴിക്കാം. എന്നാല്‍ ഏറ്റവും നല്ല വഴി ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കി കഴിക്കുന്നതാണ്.

🍁സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സി സ്ഥിരമായി കഴിക്കുന്നത് അക്യൂട്ട് അനീമിയ ബാധിച്ച രോഗികളുടെ അവസ്ഥ മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രക്തത്തെ ഇരുമ്പിന്റെ അളവ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ എന്നിങ്ങനെയുള്ള പഴങ്ങള്‍ പതിവായി കഴിക്കുന്നത് ശീലമാക്കുക.

🍁 ചീര

രക്തത്തിലെ ഫോളിക് ആസിഡിന്റെ കുറവ് മൂലവും അനീമിയ ഉണ്ടാകാം. നിങ്ങള്‍ പതിവായി ചീര കഴിച്ചാല്‍ അത്തരം മെഡിക്കല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ചീര. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ നിങ്ങള്‍ക്ക് വളരെ വേഗം അതിന്റെ അനുകൂല ഫലങ്ങള്‍ കാണാനാകും. ജീവകം എ, സി, ബി9, ഇരുമ്ബ്, നാരുകള്‍, കാല്‍സ്യം എന്നിവയാല്‍ സമ്ബന്നമാണ് ചീര. ചീര ഒറ്റത്തവണ കഴിച്ചാല്‍ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് 20 ശതമാനം വരെ വര്‍ദ്ധിക്കും.

🍁 വാഴപ്പഴം

അവശ്യ പോഷകങ്ങള്‍, വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ്‌ എന്നിവയാല്‍ സമ്പുഷ്ടമാൺ വാഴപ്പഴം. നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്താനും ആവശ്യമായ എല്ലാം ഇതിലുണ്ട്. വാഴപ്പഴം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

🍁 ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം

ഉണക്കമുന്തിരിയും ഈന്തപ്പഴവും വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ്. വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ ഇരുമ്പ്‌ കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. അത്തിപ്പഴങ്ങള്‍ ഇരുമ്പ്‌, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ്. കുതിര്‍ത്ത അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തും

🍁എള്ള്

അനീമിയ രോഗികള്‍ എള്ള് കഴിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അവയില്‍ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്‌ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ഇരുമ്പ്‌‌ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, എള്ള് കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റ്‌ ആഗിരണത്തിനും സഹായിക്കുന്നു. അര ഗ്ലാസ് വെള്ളത്തില്‍ എള്ള് കുതിര്‍ത്ത് രാത്രി മുഴുവന്‍ വച്ചിട്ട് പിറ്റേന്ന് രാവിലെ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

🍁 തേങ്ങാവെള്ളം

തേങ്ങാവെള്ളം കുടിക്കുന്നത് രക്തം വര്‍ദ്ധിപ്പിക്കുകയും ഹീമോഗ്ലോബിന്‍ വളര്‍ത്തുകയും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നു.

🍁 മാതളനാരങ്ങ

മാതളനാരങ്ങയുടെ നീര് കഴിച്ചാല്‍ രക്തം ധാരാളമായി വര്‍ദ്ധിക്കും. ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പലതരം മൂലകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്.

🍁 കശുവണ്ടി

കശുവണ്ടിയില്‍ ധാരാളം പോഷക ഗുണങ്ങളുമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തം ഉണ്ടാക്കാന്‍ സഹായിക്കുന്നു. ശൈത്യകാലത്ത് ഇത് കൂടുതല്‍ കഴിക്കണം. കശുവണ്ടിയില്‍ നിന്ന് ആവശ്യത്തിന് ഇരുമ്പ്‌ നിങ്ങള്‍ക്ക് ലഭിക്കും.

🍁 രണ്ടുനേരം കുളിക്കുക

ദിവസവും രണ്ട് നേരം തണുത്ത വെള്ളത്തില്‍ കുളിക്കുകയും രാവിലെ കുളിച്ചതിന് ശേഷം സൂര്യപ്രകാശം കൊള്ളുകയും ചെയ്യുക. രക്തം വര്‍ധിപ്പിക്കുന്നതിനുള്ള എളുപ്പമായ വഴിയാണ് ഇത്.

🍁 നാരങ്ങയും തേനും

ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് അതില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശരീരത്തില്‍ രക്തം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

🍁 തക്കാളി

തക്കാളി കഴിക്കുന്നത് ശരീരത്തിലെ രക്തത്തിന്റെ അളവ് അതിവേഗം വര്‍ദ്ധിപ്പിക്കും. ഇതിനായി ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കഴിക്കുക.

🍁 ശര്‍ക്കര

ഇരുമ്ബിന്റെ ഒരു ശക്തികേന്ദ്രമാണ് ശര്‍ക്കര. ഇത് ഹീമോഗ്ലോബിന്റെ അളവ് അതിവേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ ശര്‍ക്കര കലര്‍ത്തി കഴിക്കുന്നത് ശരീരത്തില്‍ രക്തം കൂട്ടാന്‍ സഹായിക്കും.

🍁 ആപ്പിള്‍ സിഡെര്‍ വിനെഗര്‍

വിറ്റാമിന്‍ സിയുടെ സമ്ബന്നമായ ഉറവിടമാണ് ഇത്. ഭക്ഷണത്തിന് മുമ്ബ് ഇത് കുടിക്കുന്നത് ഇരുമ്ബ് ആഗിരണം മെച്ചപ്പെടുത്തും. അനീമിയ പ്രശ്‌നമുള്ളവര്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കണം. ഇത് ശരീരത്തിലെ രക്തം കൂട്ടാന്‍ സഹായിക്കും.

🍁 മാമ്പഴം

പഴുത്ത മാമ്പഴത്തിന്റെ പള്‍പ്പ് പാലും പഞ്ചസാരയും കലര്‍ത്തി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തം അതിവേഗം വര്‍ദ്ധിക്കുന്നു. ശരീരത്തിലെ രക്തക്കുറവ് മാറാന്‍ നിലക്കടല ശര്‍ക്കര ചേര്‍ത്തു ചവച്ച്‌ കഴിക്കാവുന്നതാണ്.

Photos from Dr.Mubashir .K's post 10/08/2023

പ്രിയപ്പെട്ടവരേ,
ഇത് വലിയൊരു പരിശ്രമമാണ്. നിങ്ങളില്‍ പലരും അറിഞ്ഞത് പോലെ, ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടി മക്കയിലെത്തിയ വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീന്‍ ഹാജി എന്നവരെ ഹജ്ജിന്റെ തുടര്‍ ദിവസങ്ങളില്‍ മക്കയില്‍ നിന്നും കാണാതായതാണ്. മറവി രോഗവും ചെറിയ മാനസികാസ്വാസ്ഥ്യവുമുള്ള ഇദ്ദേഹത്തെക്കുറിച്ച് ഒരുമാസമായി കൃത്യമായ വിവരങ്ങളൊന്നും ഇല്ല. സാധ്യമായ എല്ലാ വഴികളിലൂടെയും നമ്മള്‍ തിരച്ചില്‍ തുടരുകയാണ്. നേരത്തെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം സൗദിയിലെ ഇതര പ്രവിശ്യകളിലേക്ക് നീങ്ങിയതാവാനും സാധ്യതയുണ്ട്. ആയതിനാല്‍ സൗദിയിലെ വിവിധ മലയാളി, ഇന്ത്യന്‍, ഇതര-രാജ്യ കൂട്ടായ്മകളുടെ സഹായത്തോടെ സൗദിയിലെ എല്ലാ മേഖലകളിലേക്കും ഇദ്ദേഹത്തിന്റെ ഫോട്ടോയും വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി എത്തിച്ച് കൊണ്ട് നമ്മള്‍ ഒരു തിരച്ചില്‍ കൂടി നടത്തുകയാണ്.

ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്ന വിവിധ ഭാഷയിലുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും സൗദി അനുബന്ധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, സൗദിയിലെ നിങ്ങളുടെ പരിചയക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അയച്ചുകൊടുത്ത് ഈ തിരച്ചിലിന്റെ ഭാഗമായി അദ്ദേഹത്തെ കണ്ടെത്തുവാന്‍ സഹായിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. നമ്മുടെ പരിശ്രമം നാഥന്‍ വിജയിപ്പിച്ച് തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ
-ടീം സൗദി കെ.എം.സി.സി

#കണ്ടെത്താന്‍_കൈകോര്‍ക്കാം

03/08/2023

ലോട്ടറിയുടെ പത്ത് കോടി പങ്കിട്ടതില്‍ ഒരാളായ ബേബിയേടത്തി കോളേജില്‍ വന്നപ്പോള്‍
തമാശയെന്നോണം ഞാന്‍ ബേബിയേച്ചിയോട് ചോദിച്ചു
അല്ല ബേബ്യേച്ചീ ഈ പണി നിര്‍ത്താന്ന് കേട്ടു. ശരിയാണോ ?
ആരു പറഞ്ഞൂ
എന്റെ ഇല്ലായ്മയില്‍ കോളേജും മുന്‍സിപ്പാലിറ്റിയുമൊക്കെയെനിക്ക് താങ്ങായിട്ടുണ്ട്...ഇപ്പഴും താങ്ങാണ്.
എത്ര ലക്ഷം കിട്ടിയാലും അതൊന്നും മറക്കാനാവൂല
ഈ ചെയ്യുന്ന ജോലിയില്‍ അഭിമാനമേയുള്ളൂ...
അതുകൊണ്ടല്ലേ ഈ പണിയില്‍ വീണ്ടും തുടരണത്...

വര്‍ത്താനത്തിനിടയില്‍ ബേബിയേച്ചിയുടെ കണ്ണുനിറഞ്ഞു
മോന് മൂന്ന് വയസ്സായപ്പോഴാണ് ഭര്‍ത്താവ് മരിച്ചത്...
ഇന്റെ പ്രായമന്ന് പതിനെട്ടാണ്
പിന്നീടങ്ങോട്ട് ജീവിതദുരിതങ്ങള്‍ ഒറ്റക്ക് പേറുകയായിരുന്നു...
മൊത്തമിരുട്ടായിരുന്നു.
ആരേയും ആശ്രയിക്കാതെയാണ് അവനെ വളര്‍ത്തിയതും വലുതാക്കിയതും. ഓരോരോയിടങ്ങളില്‍ ജോലിചെയ്തുകൊണ്ടാണ് നിത്യജീവിതം അതിജീവിച്ചത്
മകനും ഭാര്യയും കുട്ടികളുമടക്കം അംഗങ്ങള്‍ അഞ്ചായി..
മഴ പെയ്താല്‍ തൊടിയില്‍ വെള്ളം കയറും
അത് ജനലോളമെത്തും...
ഈ തുകയില്‍നിന്നും വീടൊന്ന് മാറ്റിപണിയണം വെള്ളംകയറാത്ത സുരക്ഷിതയിടത്തേക്ക്...
അതാണ് ആദ്യത്തെ ആഗ്രഹം..

ഇതൊന്നുമല്ല ബേബിയേച്ചിയില്‍ ഞാന്‍ കണ്ട മാനവികത.
ബേബിയേച്ചിതന്നെ അതു പറയും
'ലോട്ടറിക്കാരന്‍ ടിക്കറ്റുമായ് വന്നപ്പോള്‍ ഞാനും എന്റെ ഒരു ബന്ധുവും മാത്രമേയുണ്ടായിരുന്നുള്ളൂ...
ബാക്കിയെല്ലാവരും അപ്പുറത്തായിരുന്നു .
എന്റെ കയ്യില്‍ ടിക്കറ്റിനുള്ള 25 രൂപയുണ്ട് ബന്ധുവിന്റെ കയ്യില്‍ അതുമില്ല...
അവളുടെകൂടി പെെസ ഞാന്‍ കൊടുത്തു...
ബാക്കി ഒന്‍പതുംപേരും കൂടി ചേര്‍ത്ത് 250രൂപയുടെ ഒരു ടിക്കറ്റെടുത്തു..

ഫലം വന്നപ്പോള്‍ വിശ്വസിച്ചില്ല...
ഒടുവില്‍ വിശ്വസിച്ചപ്പോള്‍ കരച്ചില്‍വന്നു..

ബന്ധുവിന്റെ പെെസയും ബേബിയേച്ചിയല്ലേ കൊടുത്തത്
സമ്മാനം കിട്ടിയപ്പോള്‍ അവരെ അവഗണിക്കാന്‍ തോന്നിയോ ?
ഏയ്...ഒരിക്കലും തോന്നിയില്ല.
ചായക്ക് പെെസ തികഞ്ഞില്ലെങ്കില്‍ ഞാനും ഓളുംകൂടിയാണ് ചായ പങ്കുവെക്കാറ്..
ചായക്കുള്ള പലഹാരവും പെെസയില്ലെങ്കില്‍ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും..
പെെസ കൊടുക്കാന്‍ ഇല്ലാത്തതുതന്നെ കാരണം.
ഇല്ലായ്മയില്‍ പരസ്പരം പങ്കുവെച്ചവരാണ് ഞങ്ങള്‍.
ഞങ്ങളതില്‍ സംതൃപ്തരായിരുന്നു.
ലോട്ടറിടിക്കറ്റെടുക്കാന്‍ ന്റെ കയ്യില്‍ പെെസയുണ്ട് ഓളെടുത്ത് പെെസയില്ല.
ഞാനപ്പോള്‍ അവളുടേയുംകൂടിയെടുത്തു...
സമ്മാനമടിച്ചാല്‍ പഴയതൊക്കെ മറക്കുന്നവരുണ്ടാകാം
പണം കണ്ട് ബന്ധങ്ങള്‍ മറക്കുന്നവരുണ്ടാകാം
ഇനിക്കതിനാവൂല..
ഞാന്‍ അതിജീവിച്ചത് അവളുംകൂടി തന്നിട്ടാ...

ബേബിയേച്ചിക്ക് വിദ്യാഭ്യാസമൊക്കെ നന്നേ കൊറവാ...
ന്നിട്ടും അവരുടെ മാനുഷികതയും മാനവികതയുമെല്ലാം പാഠമാകണം.
മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന പാഠം.....❤️
(സതീഷ് തോട്ടത്തില്‍ )

29/07/2023

അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മലയാള സിനിമായിയിരിക്കും 'കാക്കിപ്പട '.

ആലുവയിലെ കുഞ്ഞ്‌ മോൾ ചാന്ദ്നിയെ അതി ക്രൂരമായി മനുഷ്യ മൃഗം കൊന്ന് തള്ളിയപ്പോൾ
എന്റെ മനസ്സിലേക്ക്‌ ഓടിയെത്തിയത്‌ ഈ സിനിമയുടെ അവസാന രംഗമായിരുന്നു.
മനസാക്ഷിയുള്ള ആരും അത്‌ ആഗ്രഹിച്ച്‌
പോകും . ഇവിടെയും അത്‌ പോലെ സംഭവിച്ചെങ്കിലെന്ന് സാധാരണ ജനങ്ങൾ
ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ അവരെ കുറ്റം പറയാൻ സാധിക്കില്ല!

നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്‌! അത്‌
പറഞ്‌ കൊണ്ട്‌ തന്നെ ബാക്കി പറയാം !

ഇത്‌ പോലുള്ള മുന്നെ നടന്ന ഓരോ കേസുകൾ
വരുമ്പോൾ ഇത്‌ അവസാനത്തേതാകണമെന്ന്
ഇനിയൊരു സംഭവമുണ്ടാകാൻ പാടില്ലെന്നും
എല്ലാവരും ഏറ്റ്‌ പറയും !
' മകളെ മാപ്പ്‌ എന്നും
ആദരാഞ്ഞലി പോസ്റ്റും എഴുതി നമ്മൾ അടുത്ത സംഭവം വരെ മിണ്ടാതിരിക്കും '

ഇത്തരം ധാരുണ സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ എവിടെയാണു നമുക്ക്‌ പിഴക്കുന്നത്‌ !?

അതിവേഗ വിചാരണയും കടുത്ത ശിക്ഷയും
വിദൂരമായ കാലത്തോളം ഇതിനൊന്നും ഒരു അവസാനമുണ്ടാകില്ല!

മനുഷ്യത്ത്വത്തിന്റെ പാട്ടും പാടി
ക്രൂരന്മാർക്ക്‌ പിന്നിലും ആൾക്കൂട്ടമുണ്ടാകുന്നു,ആളൂരുകൾ
അവർക്കായി
വാദിക്കുന്നു.

നീതി കാത്തിരിക്കുന്നവരുടെ മുന്നിലൂടെ
നെയ്ച്ചോറും ബീഫും കഴിച്ച്‌
തടിച്ച്‌ കൊഴുത്ത്‌ ഗോവിന്ദസാമിമാർ
വിലസുമ്പോൾ മുന്നേ പറഞ്ഞ
എൻ കൗണ്ടറുകൾ നന്നായേനെയെന്ന്
ജനങ്ങൾ ആഗ്രഹിച്ച്‌ പോകുന്നത്‌.

നിയമത്തിന്റെ നൂലാമാലകളിലെ
ചെറിയ ധ്വാരങ്ങളിലൂടെ പ്രതികൾ
കാട്ടാളന്മാർ രക്ഷപ്പെടാൻ പഴുതുകൾ
അനവദിയുള്ള നമ്മുടെ സിസ്റ്റം
അത്‌ പൊളിച്ചെഴുതണം !

നാട്ടിൽ അധ്വാനിക്കുന്നവനേക്കാൾ
സുഖ സൗകര്യങ്ങളൊരുക്കി
തടവറകൾ പ്രതികൾക്ക്‌
പറുദീസയാകുന്ന രീതിയിലുള്ള
സംവിധാനങ്ങൾ ഒഴിവാക്കണം.

ഒരിക്കൽ അവിടമെത്തിയാൽ
ഇനി ജീവിതത്തിൽ ഒരിക്കലും
അവിടെക്ക്‌ വരാൻ കഴിയാത്ത മാനസികാവസ്ഥ സമ്മാനിക്കുന്ന ട്രീറ്റ്മെന്റുകൾ
ജയിലറക്കുള്ളിൽ സമ്മാനിക്കണം.

തെറ്റിന്റെ വഴിയെ നീങ്ങുമ്പോൾ
ജയിലിലെ തീക്ഷണാനുഭവങ്ങൾ
മനസ്സിലേക്ക്‌ ഓടി വരണം, അല്ലാതെ പട്ട്‌ മെത്തയും
മദ്യവും ബീഫും ബിരിയാണിയും നൽകി
സ്വീകരിക്കുന്ന ഓർമ്മകളാകരുത്‌.

അല്ലെങ്കിലും അങ്ങോട്ട്‌ വരുന്ന
🐕 മക്കളൊന്നും ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തതിനു ജയിലിലടക്കപ്പെട്ടതൊന്നുമല്ലെല്ലൊ!

വിദൂരമായി നീളുന്ന അന്വേഷണവും
അലസമായി നീണ്ട്‌ പോകുന്ന
വിചാരണയും എപ്പേഴെങ്കിലും ലഭിക്കുന്ന കുറഞ്ഞ ശിക്ഷയും ഇത്‌ പോലുള്ള ക്രൂരത കാണിക്കുന്നവർക്ക്‌ നൽകുന്നത്‌
മറ്റൊരു അവസരമാണു.

അങ്ങനെ സംഭിക്കുമ്പോളാണു
ഞാൻ മുകളിൽ പറഞ്ഞ കാക്കിപ്പട
സിനിമയിലെ അവസാന രംഗത്തിനു കയ്യടിക്കേണ്ടി വരുന്നത്‌

Nb: ഫോട്ടോയിലുള്ള 🐕 യെ
രണ്ട്‌ വർഷം കഴിഞ്ഞാൽ
ഒരു മനുഷ്യനും തിരിചറിയാൻ കഴിയാത്ത രീതിയിൽ തീറ്റി പോറ്റും നമ്മുടെ നിയമ വ്യവസ്ത.
ഈ ഫോട്ടോ സൂക്ഷിച്ച്‌ വെച്ചോ
ഈ എഴുതിയതും .

Dr'Mubashir K Moidu

28/07/2023

27/07/2023

കർക്കിടക ചികിത്സയുടെ പ്രാധാന്യം .....

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം അടിസ്ഥാനപ്പെടുത്തി ഒരു വര്‍ഷത്തെ ഉത്തരായനമെന്നും ദക്ഷിണായനമെന്നും
വിഭജിച്ചു.
ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ മൂന്നു
ഋതുക്കള്‍ ഉത്തരായനത്തിലും വര്‍ഷം, ശരത്, ഹേമന്തം എന്നീ മൂന്നു ഋതുക്കള്‍ ദക്ഷിണായനത്തിലും ഉള്‍പ്പെടുന്നു.

ഉഷ്ണാധിക്യംമൂലം ഉത്തരായനകാലത്ത് ക്രമേണ ശരീരബലം കുറയുന്നു. മഴയും മഞ്ഞും ഉണ്ടാകുന്ന ദക്ഷിണായനത്തില്‍ ശരീര ബലം ക്രമേണ മെച്ചപ്പെടുന്നു. അയനസന്ധിയായ കര്‍ക്കടകമാസത്തില്‍ ശരീരബലം കുറവായിരിക്കുമ്പോള്‍ ആരോഗ്യസംരക്ഷണത്തിനായി കര്‍ക്കടകചികിത്സ ചെയ്യുന്നു.

മഴയും തണുപ്പും വര്‍ധിക്കുന്ന കര്‍ക്കടകത്തില്‍ ത്രിദോഷങ്ങളില്‍ മുഖ്യമായ വാതം വര്‍ധിച്ച് പലതരം രോഗങ്ങളുണ്ടാക്കുന്നു. ഇതേസമയംതന്നെ ദഹനശക്തി കുറഞ്ഞ് പിത്തദുഷ്ടിയുണ്ടാകുന്നു. മഴയും തണുപ്പും വര്‍ധിക്കുമ്പോള്‍ മൂന്നാമത്തെ ദോഷമായ കഫവും ദുഷിച്ച് രോഗങ്ങളുണ്ടാക്കുന്നു. ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ വര്‍ധിക്കുന്ന വേളയില്‍ രോഗപ്രതിരോധശേഷി കുറയുന്നതും പല തരത്തില്‍ രോഗങ്ങളുണ്ടാകുന്നതും സാധാരണമാണ്.

മഴക്കാലം വരുമ്പോള്‍ പ്രായമായവരില്‍ വാതരോഗലക്ഷണങ്ങളായ കഴപ്പ്, തരിപ്പ്, സന്ധികളില്‍ പിടിത്തം, വേദന എന്നിവ വര്‍ധിക്കുന്നതു കാണാം. കൃഷി ഉപജീവനമാര്‍ഗമായിക്കരുതിയിരുന്ന നമ്മുടെ പൂര്‍വികര്‍ ഒരുവര്‍ഷത്തെ ദീര്‍ഘിച്ച അധ്വാനംകൊണ്ട് ക്ഷീണിച്ച ശരീരത്തിന്റെ പുനരുജ്ജീവനത്തിനായി പണി കുറവുള്ള കര്‍ക്കടകമാസം ചികിത്സയ്ക്കായി തിരഞ്ഞെടുത്തെന്നും അനുമാനിക്കാം.
നെയ് സേവിപ്പിച്ച് യഥാവിധി വിയര്‍പ്പിച്ച്, വര്‍ധിച്ചിരിക്കുന്ന ദോഷങ്ങളെ പഞ്ചകര്‍മങ്ങളിലൂടെ ബഹിഷ്‌കരിച്ചതിനു ശേഷം രസായനം സേവിപ്പിച്ച് ശരീരബലം വര്‍ധിപ്പിക്കുകയാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം. ഇക്കാലത്ത് ആളുകള്‍ക്ക് ദീര്‍ഘകാലം തൊഴിലില്‍നിന്ന് വിട്ടുനിന്ന് നെയ് സേവിക്കുവാനും സ്വേദകര്‍മങ്ങള്‍ (വിയര്‍പ്പിക്കല്‍) ചെയ്തതിനുശേഷം പഞ്ചകര്‍മം (വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം) അനുഷ്ഠിക്കുവാനും സാധിച്ചുവെന്നു വരില്ല.

പ്രായോഗികമായി പഞ്ചകര്‍മങ്ങളില്‍ ആവശ്യമുള്ള ക്രിയാക്രമം തിരഞ്ഞെടുത്ത് ശരീരശുദ്ധി വരുത്തിയ ശേഷം രസായനൗഷധങ്ങള്‍ സേവിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ആരോഗ്യസംരക്ഷണത്തിന് സാധ്യമായ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ദഹനശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ കഴിക്കുക.
ആയുര്‍വേദചികിത്സകന്റെ നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ നെയ് സേവിപ്പിച്ച് ഉചിതമായ തൈലം ദേഹത്തു പുരട്ടി വിയര്‍പ്പിക്കണം. വേണ്ടത്ര ദിവസങ്ങള്‍ ഇപ്രകാരം ചെയ്ത് വയറിളക്കണം.
ശരീരപ്രകൃതിക്കനുസരിച്ചുള്ള രസായനങ്ങള്‍ സേവിക്കുക.

പഥ്യാനുഷ്ഠാനങ്ങളും വിശ്രമവും വേണം.
കര്‍ക്കടകമാസത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കേണ്ടതാണ്.
കൂടാതെ ഔഷധഗുണമുള്ള പത്തിലകള്‍ ദേശത്തിനനുസരിച്ച് ലഭ്യമായവ അരിഞ്ഞ് ഉപ്പുചേര്‍ത്ത് വെളിച്ചെണ്ണയില്‍ താളിച്ചു കഴിക്കുന്ന രീതിയും ആരോഗ്യകരമാണ്. ഇലകള്‍ പുഴുങ്ങിയാല്‍ ഗുണം കുറയുമെന്ന് ഓര്‍മിക്കുക. മത്ത, കുമ്പളം, പയര്‍, തഴുതാമ, കഞ്ഞുണ്ണി, തകര, താള്, ചേന, ചീര, കുടകന്‍ ഇവയുടെ ഇലകള്‍ക്ക് രോഗപ്രതിരോധശേഷിയും ഔഷധഗുണവുമുണ്ട്.
തവിടും ശര്‍ക്കരയും അടയുണ്ടാക്കി ഇടനേരം കഴിക്കുന്നത് ഫലപ്രദമാണ്.
മുക്കുടിപ്രയോഗം പുളിയാരല്‍ , മുത്തിള്‍, മുത്തങ്ങ, ഇഞ്ചി ഇവ മോരില്‍ അരച്ച് തിളപ്പിച്ചുകഴിക്കുന്നത് ഉദരരോഗങ്ങള്‍ തടയുന്നു.
മരുന്നുകഞ്ഞി - അഗ്നിദീപ്തിയുണ്ടാക്കുന്ന ജീരകം, ചുക്ക്, അയമോദകം, കുരുമുളക്, അരികളാറ് തുടങ്ങിയ ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച ഞവരച്ചോറ് അല്പം നെയ്യും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കഴിക്കുന്ന പ്രയോഗവും ശരീരബലം വര്‍ധിപ്പിക്കും.

മേല്‍പ്പറഞ്ഞ രീതികള്‍ എല്ലാം ശരീരബലവും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതാണ്. ആകാവുന്ന കാര്യങ്ങളെങ്കിലും ചെയ്താല്‍ ഉന്മേഷവും ഊര്‍ജവും വീണ്ടെടുക്കാന്‍ സഹായിക്കും

Want your practice to be the top-listed Clinic in Nadapuram?
Click here to claim your Sponsored Listing.

Videos (show all)

കുട്ടികളിലെ വിരശല്യം കാരണവും പരിഹാരവും
ചുമ്മാ ഒരു ശ്രമം😄😄
❤️
വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ആയുർവേദ മരുന്നാണ്  അജാശ്വഗന്ധാദി  ലേഹ്യം. ആട്ടിൻ മാംസം, അശ്വഗന്ധം, നായ്ക്കരണപ്പരിപ്പ്, ഇരട്...
സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മാധ്യമമാണു സിനിമകൾ . ലഹരിയുടെ വിപത്തുകൾ അനുദിനംവാർത്തകളായി വരുമ്പോൾ സിനിമകൾ ലഹരി ഉ...
@HappyNewYear2023
മനുഷ്യന്റെ ആർത്തിക്ക്‌ അതിരില്ലെന്ന് കാണിക്കുന്ന രണ്ടു മിനിറ്റ് ദൈർഗ്ഘ്യം മാത്രമുള്ള സിനിമ - It gives a very big lesion
Sahachara Ayurveda Hospital &wellness center -Near police station Nadapuram Sahachara Ayurveda Hospital Nadapuram8136 94...
https://youtu.be/KaXdwIemWPc

Category

Telephone

Website

Address


Nadapuram
673504

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 10am - 7pm

Other Nadapuram clinics (show all)
Unais indus viva Unais indus viva
Edavalantavida. Vanimel. Po. Kozhikoode.
Nadapuram, 673506

KEKA pharma kallachi KEKA pharma kallachi
KAIVELI
Nadapuram, 673507

5 to 10% Discount

Dental CURE- Nucleus health care Dental CURE- Nucleus health care
Nadapuram, 673504

YOUR SMILE IS OUR HAPPINESS

General Surgicals Nadapuram General Surgicals Nadapuram
Nadapuram

WhatsApp 9048185186

Hithayus Ayurvedic Centre and Pharmacy Hithayus Ayurvedic Centre and Pharmacy
City Centre, Kallachi, Vadakara, Kozhikode
Nadapuram, 673506

AYURVEDA | CHIROPRACTIC | HIJAMA | ACUPUNCTURE | TRIGGER POINT THERAPY | LEECH THERAPY | COSMETICS

Star unani clinic and hijama center Star unani clinic and hijama center
DR Nayeema Mc
Nadapuram

PRICH PRICH
Nadapuram, 673503

Care&Cure Physiotherapy Care&Cure Physiotherapy
Parakkadavu
Nadapuram, 673505

ARH Medi-Care LLP ARH Medi-Care LLP
Nadapuram
Nadapuram, 673506

Associated research for health (ARH) is a comprehensive program that understands the needs of the he

Care Neethi Poly Clinic Iringannur Care Neethi Poly Clinic Iringannur
Near Union Bank
Nadapuram, 673505

24 * 7 Health Care Casualty Emergency Departments Laboratory �����

PRICH PRICH
Federal Bank Building, Kozhikode Dist
Nadapuram, 673504

Psycolegical training