CPIM Ottapalam

Official page of CPI[M] Ottapalam Area Committee

15/12/2023
14/12/2023

കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. അന്വേഷണത്തിന് തെളിവുകളില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട എല്ലാ സമന്‍സും പിന്‍വലിക്കുന്നു എന്ന് ഇഡി കോടതിയെ അറിയിച്ചു. ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള സ. ടി എം തോമസ് ഐസകിന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇഡി സമന്‍സ് നിലനില്‍ക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഇഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം അന്വേഷണമാകാമെന്നും വ്യക്തമാക്കി കോടതി ഹര്‍ജി തീര്‍പ്പാക്കി.

14/12/2023

പലസ്തീൻ ഐക്യദാർഢ്യ റാലി

11/12/2023

ഡിസംബർ 11 സഃ അബ്ദുൾ ഗഫുർ ദിനം
അനുസ്മരണ പൊതുയോഗം...

09/12/2023

കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പടെയുള്ള പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. നാട് ആഗ്രഹിക്കുന്ന വികസനം അതേപടി പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളാണ് നാട്ടില്‍ സംഭവിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി വലിയ സൗകര്യങ്ങളാണ് ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാകുന്നത്. വാട്ടര്‍ മെട്രോയുടെ കൂടുതല്‍ വികസനത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി നടന്നിരുന്നു. എന്നാല്‍ കൊച്ചി മെട്രോയുടെ ഓട്ടം അവിടം കൊണ്ട് നിര്‍ത്തുകയില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.

2016 നുശേഷം നാടിനെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ഇവിടെയൊന്നും നടക്കില്ലെന്ന് കരുതി നാടുവിട്ട ദേശീയ പാത അതോറിറ്റി, ഗെയ്ല്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവരെയൊക്കെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ നടപ്പാക്കേണ്ട ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, ഗെയ്ല്‍ നടപ്പാക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവ നടപ്പാക്കി. ഗെയ്ല്‍ പൈപ്പ് ലൈന്റെ ഭാഗമായുള്ള ഗ്യാസ് ചില അടുക്കളകളില്‍ എത്താന്‍ തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിലെ അടുക്കളയില്‍ ഇന്ധനമായും ഗ്യാസ് ഉപയോഗിക്കാനായി. അത് കൂടുതല്‍ ഉപയോഗത്തിലേക്ക് വരാന്‍ പോകുകയാണ്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിച്ചു തുടങ്ങി. കേരളത്തില്‍ ആര്‍ക്കും ഇപ്പോള്‍ ദേശീയ പാത യാഥാര്‍ഥ്യമാകുമോ എന്ന ആശങ്കയില്ല.

തീരദേശ ഹൈവേയുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ആകര്‍ഷകമായ പാക്കേജാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. തീരദേശ ഹൈവേ പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാകും. കടലോര റോഡിലൂടെയുള്ള സഞ്ചാരം ടൂറിസ്റ്റുകള്‍ക്ക് വലിയ ഹരമാകും. അതോടൊപ്പം സൈക്കിള്‍ ട്രാക്കും കൂടി യാഥാര്‍ഥ്യമാകുന്നതോടെ പദ്ധതി കൂടുതല്‍ ആകര്‍ഷകമാകും. മലയോര ഹൈവയും അതിവേഗം യാഥാര്‍ഥ്യമാകും. കിഫ്ബി മുഖേന പതിനായിരം കോടി രൂപയാണ് തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും അനുവദിക്കുന്നത്.

ജലപാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം ഭാഗികമായി പൂര്‍ത്തീകരിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭൂമിയേറ്റെടുത്ത് കനാല്‍ നിര്‍മ്മിക്കാനുള്ളതിനാല്‍ ആദ്യഘട്ടത്തില്‍ കോവളം മുതല്‍ ചേറ്റുവ വരെയുള്ള പാതയാണ് പൂര്‍ത്തിയാകുന്നത്. കോവളം മുതല്‍ ചേറ്റുവ വരെ സഞ്ചരിക്കാവുന്ന രീതിയില്‍ കനാല്‍ പൂര്‍ത്തിയാകും. ചില പ്രദേശങ്ങളിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. കോവളത്ത് നിന്ന് ചേറ്റുവ വരെ സഞ്ചരിക്കാന്‍ കഴിയുന്നത് അവസ്ഥ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. അമ്പത് കിലോമീറ്റര്‍ ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒരുക്കും. പ്രാദേശിക കലാരൂപങ്ങള്‍, നാടന്‍ ഭക്ഷ്യവിഭവങ്ങള്‍, നാടന്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളിലുണ്ടാകും. ഈ പദ്ധതിക്കായി സ്ഥലമെടുക്കുന്നതിനുള്ള പണവും കിഫ്ബി വഴി കണ്ടെത്തും.

വ്യോമഗതാഗത മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം മൂലം ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കേന്ദ്ര നയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ശബരിമലയില്‍ പുതിയ വിമാനത്താവളം കൂടി യാഥാര്‍ഥ്യമാകുകയാണ്. ഇതിനായുള്ള അനുമതികളെല്ലാ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസര്‍ക്കാരിന് തുടരാന്‍ കഴിയില്ല. നാടിന്റെ വികസനത്തില്‍ അതീവ പ്രാധാന്യമുള്ളതാണ് വേഗതയുള്ള ട്രെയിനുകള്‍. വന്ദേഭാരത് ട്രെയിന്‍ വന്നപ്പോഴാണ് വേഗതയുള്ള ട്രെയിനുകളുടെ ആവശ്യകത എല്ലാവര്‍ക്കും ബോധ്യമായത്. കൃത്യസമയം പാലിക്കുന്നതിന് വന്ദേഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിന്‍ യാത്രക്കാര്‍ വലിയ പ്രയാസം നേരിടുകയാണ്. നിലവിലെ റെയില്‍വേ ലൈന്‍ തന്നെ ഉപയോഗിക്കുന്നതിനാലാണിത്. പ്രത്യേകമായ റെയില്‍വേ ലൈനായിരുന്നു കേരളത്തിന്റെ പദ്ധതി. അത് നല്ല രീതിയില്‍ യാത്രാപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. റെയില്‍വേയുടെ മറ്റ് വികസന പദ്ധതികളിലും ശരിയല്ലാത്ത നിലപാടാണ് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, ഓവര്‍ബ്രിഡ്ജുകള്‍, ഫ്ളൈ ഓവറുകള്‍, ഇവയെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നാടിന്റെ രൂപവും മുഖച്ഛായയും മാറ്റുന്നതിന് ഈ പദ്ധതികള്‍ക്ക് കഴിഞ്ഞു.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ അന്തരിച്ചു.
ആദരാഞ്ജലി

07/12/2023

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല. ധാരാളം വിവാഹം അത്തരത്തിൽ നടക്കുന്നുണ്ട്. ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആർക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അതൊന്നും സാധിക്കുന്ന കാര്യമല്ല.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

07/12/2023

സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാ​ഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നത്. സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

07/12/2023

ഇടതുമുന്നണിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകും. ബിജെപിക്കെതിരെയാണോ ഇടതുപക്ഷത്തിനെതിരയാണോ കോൺഗ്രസ് മത്സരിക്കുന്നത്?

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

02/12/2023

നവകേരള സദസ്സ്
മണ്ണാർക്കാട് മണ്ഡലം

02/12/2023

കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച്‌ വ്യാപകമായ ചർച്ചകളാണ്‌ നടക്കുന്നത്‌. ഇതിനിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിൽവന്ന്‌ നടത്തിയ പ്രസംഗത്തിൽ കേന്ദ്രം നൽകുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില കാര്യങ്ങൾ പരാമർശിക്കുകയുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ആമുഖമായി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം വർധിക്കുകയാണോ കുറയുകയാണോ, കേന്ദ്ര ധനസഹായം വർധിക്കുകയാണോ കുറയുകയാണോ, കേരളത്തിന് എടുക്കാൻ പറ്റുന്ന വായ്പയ്ക്ക് നൽകുന്ന അനുമതിയുടെ തുകയിൽ എന്തൊക്കെ വ്യതിയാനമാണ് കേന്ദ്രം വരുത്തിയത്. ഇതൊക്കെ പരിശോധിക്കേണ്ടതുണ്ട്.

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2022 മാർച്ചിൽ 58,300 കോടി രൂപയായിരുന്നു. 2023 മാർച്ചിൽ ഇത്‌ 71,900 കോടി രൂപയായി വർധിച്ചു. അതേസമയം കേന്ദ്ര റവന്യു വിഹിതം 2022 മാർച്ചിൽ 47,800 കോടി ആയിരുന്നത് 2023 മാർച്ചിൽ 45,608 കോടിയായി കുറഞ്ഞു. കേന്ദ്രം കേരളത്തിന് എടുക്കാൻ അനുവാദം നൽകിയ വായ്പ 2020-–-21ൽ 28,566 കോടിയും 2021- –-22ൽ 27,000 കോടിയും 2022–-23ൽ 30,800 കോടിയുമാണ്‌. ഈ വർഷം റവന്യു കമ്മി ഗ്രാന്റിൽ 8400 കോടി രൂപ കുറയും. ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 12,000 കോടിയുടെ നഷ്ടം വേറെയും. അതായത്‌ കേന്ദ്ര വിഹിതത്തിലും വായ്പയുടെ അനുമതിയിലും വരുത്തിയ കുറവാണ്‌ സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തെ ബാധിക്കുന്നത്‌. അതേസമയം, സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം വർധിപ്പിക്കുന്നുണ്ട്‌.

ഇനി കേരള സർക്കാരിന്റെ ചെലവ്‌ പരിശോധിക്കാം. റവന്യു –-മൂലധന ഇനത്തിൽ മൊത്തം ചെലവ് 2021 മാർച്ചിൽ 1.39 ലക്ഷം കോടി രൂപയായിരുന്നത് 2023 മാർച്ചിൽ 1.59 ലക്ഷം കോടി രൂപയായി. 2022 മാർച്ചിലെയും 2023 മാർച്ചിലെയും വരവും ചെലവും താരതമ്യപ്പെടുത്തിയാൽ കേരളം ഇന്ന് നേരിടുന്ന ധന ഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണെന്ന് വ്യക്തമാണ്.

മതിയായ റവന്യു കമ്മി ഗ്രാന്റ്‌ �അനുവദിച്ചോ
ഇനി കേന്ദ്ര ധനമന്ത്രി ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം. പതിനഞ്ചാം ധനകമീഷൻ റവന്യു കമ്മി ഗ്രാന്റായി 37,814 കോടി രൂപയാണ്‌ കേരളത്തിന്‌ നിശ്ചയിച്ചത്. 2021-22ൽ 19,891 കോടി, 2022-23ൽ 13,174 കോടി, 202-24ൽ 4749 കോടി. അടുത്ത രണ്ടു വർഷങ്ങളിൽ ഈ ഇനത്തിൽ കേരളത്തിന്‌ ഒരു രൂപപോലും നിശ്ചയിച്ചിട്ടുമില്ല. റവന്യു കമ്മി ഗ്രാന്റ്‌ കേരളത്തിന്‌ കേന്ദ്രം അനുവദിച്ച സൗജന്യമല്ല. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവുംമൂലം കേരളത്തിന്‌ ഉണ്ടായ വിഭവനഷ്ടങ്ങളുടെയും നികുതി പിരിവിന്റെ അധികാരത്തിൽ വരുത്തിയ വെട്ടിക്കുറയ്‌ക്കലിന്റെയും ഭാഗമായി സംസ്ഥാനത്തിന്റെ വരുമാനക്കുറവിന്റെയും നഷ്ടപരിഹാരമെന്ന നിലയിലാണ് റവന്യു കമ്മി ഗ്രാന്റ്‌ അനുവദിച്ചത്‌. യഥാർഥത്തിൽ കേന്ദ്ര നയങ്ങൾമൂലം ഉണ്ടായ വരുമാന നഷ്ടത്തിന്റെ പകുതിപോലും റവന്യു കമ്മി ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഡിവിസിബിൾ പൂളിൽനിന്ന്‌ കേരളത്തിന്‌ ലഭിച്ചുവന്നിരുന്ന വിഹിതം ഓരോ ധനകമീഷന്റെ കാലം കഴിയുമ്പോഴും കുറഞ്ഞുവരുന്നു. 10–--ാം ധനകമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം പതിനഞ്ചാം ധനകമീഷനായപ്പോൾ 1.925 ശതമാനമായി കുറഞ്ഞു. ഈ വർഷം കേന്ദ്രത്തിൽനിന്ന്‌ ലഭിക്കുന്ന തുകകളിലും വായ്‌പാനുവാദത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ്‌ കുറഞ്ഞത്‌. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ്‌ ധനകമീഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ നികുതി വിഹിതമായി സംസ്ഥാനങ്ങൾക്ക്‌ നൽകുന്നത്‌. പതിനഞ്ചാം ധനകമീഷൻ തീർപ്പ്‌ അനുസരിച്ച്‌ നിലവിൽ കേന്ദ്രത്തിന്‌ ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നുള്ളൂ. ഇതുകൂടാതെ സെസും സർചാർജും കേന്ദ്ര നികുതി വിഹിതത്തിൽ കുത്തനെ ഉയർത്തിയതുമൂലം വിഭജിക്കുന്ന വിഹിതത്തിൽ വലിയ കുറവ്‌ വന്നിട്ടുണ്ട്. കേരളത്തിനകത്തുനിന്ന്‌ കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന തുകയിൽനിന്ന്‌ ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‌ അർഹതപ്പെട്ട തുകയാണ്‌ കിട്ടാതെ പോകുന്നത്‌.

ജിഎസ്ടി വിഷയങ്ങൾ
മൂല്യവർധിത നികുതിയിൽനിന്ന്‌ (വാറ്റ്‌) ചരക്ക്‌ സേവന നികുതി (ജിഎസ്‌ടി) യിലേക്ക്‌ മാറിയതോടെ സംസ്ഥാന വരുമാനത്തെ ബാധിച്ചു. വാറ്റ്‌ നികുതി പൂർണമായും സംസ്ഥാനത്തിന്‌ അവകാശപ്പെട്ടതായിരുന്നു. ജിഎസ്‌ടിയിലാകട്ടെ, പകുതി കേന്ദ്ര സർക്കാരിന്‌ പോകും. ജിഎസ്ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. വാറ്റിൽ അടക്കം സംസ്ഥാനത്തിന്‌ ലഭിച്ചിരുന്ന വരുമാനം ഉറപ്പാക്കാൻ ജിഎസ്‌ടിയിലേക്കുള്ള മാറ്റത്തിൽ കഴിയുന്നില്ല. റവന്യു ന്യൂട്രൽ നിരക്കായി നിശ്ചയിച്ച 16 ശതമാനം 11 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. ഇതും സംസ്ഥാനത്തിന്റെ വരുമാനം കുറയാൻ കാരണമായി. 14 ശതമാനം വാർഷിക നികുതി വരുമാന വർധന ഉറപ്പാക്കാനാണ്‌ ജിഎസ്‌ടി നഷ്ടപരിഹാരം ഏർപ്പെടുത്തിയത്‌. 14 ശതമാനം വാർഷിക വർധന ഇല്ലാത്ത ഘട്ടത്തിൽ, കുറവ്‌ വരുന്ന തുക നഷ്ടപരിഹാരം ലഭിക്കണം. 2022 ജൂൺമുതൽ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതും കേന്ദ്രം അവസാനിപ്പിച്ചു. ഈ നഷ്ടപരിഹാരത്തിന്റെ കാലാവധി നീട്ടണമെന്ന്‌ ബിജെപി സംസ്ഥാനങ്ങളടക്കം ഉന്നയിക്കുന്നുണ്ടെങ്കിലും അതുണ്ടാകുന്നില്ല.

കടമെടുപ്പ് പരിധി വെട്ടിക്കുറയ്‌ക്കൽ
ബജറ്റിനു പുറത്തുള്ള കടം കുറയ്‌ക്കുന്നു എന്ന പേരിലാണ്‌ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശം കുറച്ചത്‌. 2021-22 മുതൽ കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്‌പ അതതുവർഷം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ വെട്ടിക്കുറയ്‌ക്കുന്നു. ഇതിനുപുറമെയാണ്‌ 2021–-22ൽ ഇരു സ്ഥാപനങ്ങൾക്കും ലഭിച്ച വായ്‌പയെ നാലായി പകുത്തശേഷം, കഴിഞ്ഞവർഷംമുതൽ നാലുവർഷമായി 3140 കോടി രൂപ വീതം കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ വെട്ടിക്കുറയ്‌ക്കുന്നത്‌.

സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ചശേഷം കേരളത്തിന്‌ എല്ലാം നൽകി എന്നനിലയിൽ പ്രചാരണം നടത്തുകയാണ്‌ കേന്ദ്ര ധനമന്ത്രി. സംസ്ഥാനം മുൻകൂറായി വിതരണംചെയ്‌ത സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്ഛമായ വിഹിതംപോലും മൂന്നേമുക്കാൽ വർഷംവരെ കുടിശ്ശികയാക്കി. 2020 ജനുവരിമുതൽ 2023 ജൂൺവരെ സംസ്ഥാനം മുൻകൂർ നൽകിയ 579.95 കോടി രൂപ ഈ മാസമാണ്‌ കേന്ദ്രം അനുവദിച്ചത്‌. കേരളം 62 ലക്ഷത്തോളം പേർക്ക് പെൻഷൻ നൽകുമ്പോൾ കേന്ദ്ര വിഹിതം ലഭിക്കുന്നത്‌ 5.66 ലക്ഷംപേർക്കുമാത്രം. കേരളം എല്ലാവർക്കും പ്രതിമാസം നൽകുന്നത്‌ 1600 രൂപയാണ്. എന്നാൽ, വാർധക്യകാല പെൻഷന് കേന്ദ്രവിഹിതം 200 രൂപയും 80 വയസ്സിനുമുകളിലുള്ളവർക്ക് 500 രൂപയുമാണ്. 80 ശതമാനത്തിൽ കുറവ് അംഗപരിമിതിയുള്ളവർക്ക് കേന്ദ്രം ഒരു സഹായവും നൽകുന്നില്ല. എന്നാൽ, കേരളം 1600 രൂപ നൽകുന്നുണ്ട്. 80 ശതമാനത്തിനുമുകളിൽ അംഗപരിമിതിയുള്ളവർക്ക് 300 രൂപയാണ് കേന്ദ്രസർക്കാർ നൽകുന്നത്. അംഗപരിമിതി 80 ശതമാനത്തിനുമുകളിലാണെങ്കിലും 18 വയസ്സിൽ താഴെയാണെങ്കിൽ കേന്ദ്ര സഹായമില്ല.

2023 ജൂലൈയിലെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കണക്കുകൾമാത്രം ഒന്നു പരിശോധിക്കാം. കേരളം സാമൂഹ്യസുരക്ഷാ പെൻഷന് മൊത്തം നൽകിയത് 769.5 കോടി രൂപയാണ്. ഇതിൽ കേന്ദ്ര വിഹിതം 17.15 കോടി രൂപമാത്രം. കേരളം ഇപ്പോഴത് മുൻകൂറായി നൽകിയിരിക്കുകയാണ്. ഇത്‌ എപ്പോൾ മടക്കിക്കിട്ടുമെന്നതിൽ വ്യക്തതയുമില്ല. സാമൂഹ്യസുരക്ഷാ പെൻഷന് കേന്ദ്രം എല്ലാ സഹായവും നൽകിക്കഴിഞ്ഞുവെന്ന്‌ അവകാശപ്പെട്ട കേന്ദ്രമന്ത്രി ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചു.

സാമ്പത്തിക കാര്യങ്ങൾ� പലതവണ ഉന്നയിച്ചത്‌
കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. എന്നാൽ, കേന്ദ്ര ധനമന്ത്രിയെ കേരള ധനമന്ത്രി ഈ വർഷത്തിൽത്തന്നെ ജൂലൈ 12നും ഒക്ടോബർ ഏഴിനും നേരിട്ടുകണ്ട്‌ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിവേദന രൂപത്തിൽ നൽകി. മുഖ്യമന്ത്രി കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട്‌ ധരിപ്പിച്ചിട്ടുമുണ്ട്. ധനകാര്യ സെക്രട്ടറി ഉൾപ്പെടെ വിവിധ വകുപ്പുമേധാവികൾ നിവേദനത്തിന്റെ രൂപത്തിലും കത്ത് മുഖേനയും പലതവണ കേന്ദ്ര സർക്കാരിന്റെ മേധാവികളെ വിഷയങ്ങൾ അറിയിച്ചിട്ടുണ്ട്‌. സംസ്ഥാനത്തുനിന്നുള്ള ഇടതുപക്ഷ എംപിമാരും കേന്ദ്ര ധനമന്ത്രിയെ കണ്ട്‌ സാമ്പത്തിക ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. പാർലമെന്റിന്റെ ശ്രദ്ധയിലും ഈ വിഷയം ഉന്നയിക്കപ്പെട്ടതാണ്‌.

കണക്കുകൾ നൽകിയില്ലെന്ന ആക്ഷേപം
2021-22ലെ സംസ്ഥാനത്തിന്റെ വരവ് ചെലവുകൾ സംബന്ധിച്ച് എജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എജിക്ക് കൃത്യമായ കണക്കുകൾ നൽകിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന്‌ നൽകുന്നതിൽ എജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എജി കണക്കുകൾ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നൽകി. പകർപ്പ് കേരളത്തിനും ലഭിച്ചു. അക്കൗണ്ടന്റ് ജനറലും ഓഫീസും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

Photos from CPIM Ottapalam's post 01/12/2023

ജനസാഗരം തീർത്ത് നവകേരള സദസ്സ് ഒറ്റപ്പാലത്ത് ❤️

നവകേരള സദസ്സ് 🔥

01/12/2023

നവകേരള സദസ്സ് - ഒറ്റപാലം മണ്ഡലം

01/12/2023

നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം

01/12/2023

ഡിസംബർ 1
പാലക്കാട്‌ രക്തസാക്ഷി ദിനം

അനുസ്മരണ യോഗം പാലക്കാട് കൊട്ടമൈതാനത്ത്..

30/11/2023
29/11/2023

നവകേരള സദസ്സ്
ഡിസംബർ 01 02 03 തീയതികളിൽ
പാലക്കാട് ജില്ലയിൽ

29/11/2023

കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സുപ്രീം കോടതിയെ പരിഹസിക്കുന്ന രീതിയിലാണ് കേരള ഗവർണർ പ്രതികരിച്ചത്. ഗവർണർ സ്ഥാനത്തിരിക്കുന്ന ഒരാൾ സുപ്രീംകോടതി നിലപാടിനെ അനാദരിച്ച് സംസാരിക്കാൻ പാടില്ല. സുപ്രീംകോടതിയുടെ ഗവർണർക്ക് എതിരായ വിമർശനങ്ങൾ ഗവർണർമാരെ നിയമിക്കുന്ന കേന്ദ്ര സർക്കാർ ഗൗരവമായി കാണണം. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നിലപാടുകൾ വേണം കേന്ദ്ര സർക്കാർ സ്വീകരിക്കാൻ. സുപ്രീംകോടതി നിലപാടിന്റെ പശ്ചാത്തലത്തിൽ കേരള ഗവർണർ തൽസ്ഥാനത്ത് തുടരാൻ പാടില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കണം.

മുഖ്യമന്ത്രി സ. പിണറായി വിജയൻ സംസാരിക്കുന്നു.

29/11/2023

ഗവര്‍ണറുടെ അധികാര പ്രയോഗത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ മടിയില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളോട് ചോദിക്കുമെന്നും കോടതി പറഞ്ഞു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം കേരളത്തിന്റെ ഹര്‍ജി തള്ളണമെന്ന ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആവശ്യം സുപ്രീംകോടതി തള്ളി. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്ന് അറ്റോണി ജനറല്‍ ആര്‍ വെങ്കടരമണി ശക്തമായി വാദിച്ചെങ്കില്ലും സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു. ഗവര്‍ണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി പരിഗണിക്കും. ഇതിനായി കേരളത്തിന്റെ ഹര്‍ജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേരളത്തോട് നിര്‍ദേശിച്ചു. രണ്ട് വര്‍ഷം ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെച്ചത് എന്തിന്?. 32-ാം അനുഛേദം അനുസരിച്ച് സുപ്രീം കോടതി ഇടപെട്ട ശേഷം മാത്രമാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടത്. ഇത്രയും വലിയ കാലതാമസം ന്യായീകരിക്കാന്‍ സാധിക്കില്ല. പഞ്ചാബ് കേസില്‍ കോടതി ഈ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

28/11/2023

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാ പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും സല്യൂട്ട്.

സ. പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

Photos from CPIM Ottapalam's post 26/11/2023

കുസാറ്റിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ സ. പി രാജീവ്, സ. ആർ ബിന്ദു എന്നിവർ ആദരാഞ്ജലി അർപ്പിച്ചു‌.

24/11/2023

കൂത്തുപറമ്പ് രക്തസാസാക്ഷിത്വത്തിന് 29 വയസാകുന്നു. 1994 നവംബർ 25 നാണ് ഭരണകൂട ഭീകരതയുടെ തീയുണ്ടകൾ പ്രിയപ്പെട്ട സഖാക്കളുടെ ജീവനെടുത്തത്. വിദ്യാഭ്യാസ മേഖലയിലെ ഉദാരവത്‌കരണ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ സഖാക്കൾ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിവരാണ് അന്ന് ജീവത്യാഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സ. പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും തുടരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നാളെ രാവിലെ 8.00 മണിക്ക് പാർടി ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും അനുസ്മരണ പ്രഭാഷണം നടത്തും.

24/11/2023

ആരാണ് നവകേരള സദസ്സിലെ പ്രഭാത യോഗത്തില്‍ പങ്കെടുക്കുന്ന 'പൗരപ്രമുഖര്‍'? അരിവാൾ രോഗികളുടെ ഉന്നമനത്തിനായി രാപ്പകലില്ലാതെ രോഗത്തെ പോലും തൃണവൽക്കരിച്ച് ഓടി നടക്കുന്ന മാനന്തവാടിക്കാരി സരസ്വതിയും ലോക ബ്ലൈന്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ വയനാടുകാരന്‍ വിപിന്‍ മാത്യുവും ആറളത്തെ ഗോപാലന്‍ മൂപ്പനും സംസ്ഥാന സർക്കാരിന്റെ സ്‌കോളർഷിപ്പില്‍ പഠിച്ച് പൈലറ്റായ സങ്കീര്‍ത്തന ദിനേശെന്ന മിടുക്കിയും ഉള്‍പ്പെടെയുള്ളവരാണ് ഞങ്ങളുടെ 'പൗരപ്രമുഖര്‍'.

Photos from CPIM Ottapalam's post 23/11/2023

പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ വാണിയംകുളം ഡിവിഷനിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ഏരിയാ കമ്മിറ്റി അംഗം സ: സി അബ്ദുൾ ഖാദറും, ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡ് വാർഡിലേക്ക്‌ ഉപതിരഞ്ഞെടുപ്പിൽ സ: എൻ എം നാരായണൻ നമ്പൂതിരിയും നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

15/11/2023

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. 1964ൽ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ. വിദ്യാർത്ഥിയായിരിക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാന്‍ തുടങ്ങിയ സഖാവ് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏതാണ്ട് എട്ട് വര്‍ഷം ജയില്‍വാസവും അനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ശങ്കരയ്യ. പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വമായും പ്രവർത്തിച്ചു. സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

08/11/2023

ബിജെപിയും ആർഎസ്എസും ഇസ്രയേലിനൊപ്പം നിന്ന്‌ അവരുടെ രാഷ്ട്രീയം കളിക്കുകയാണ്. കേരള സർക്കാർ പാലസ്തീൻ അനുകൂല പരിപാടികൾക്ക്‌ അനുമതി നൽകുന്നതാണ് കളമശേരി അക്രമണത്തിന്‌ പിന്നിലെന്നായിരുന്നു കേന്ദ്രസഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞത്‌. രാജീവ്‌ ചന്ദ്രശേഖർ കളമശേരി സ്‌ഫോടനം വർഗീയ ധ്രുവീകരണത്തിന്‌ ഉപയോഗിച്ചു. സമൂഹമാധ്യമങ്ങളിൽ മന്ത്രി തന്നെ ഇതിന്‌ വലിയ പ്രചാരവും നൽകി. ഇതിനെതിരെയാണ് കേരള സർക്കാർ നിയമനടപടി സ്വീകരിച്ചത്.

സ. പ്രകാശ് കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

08/11/2023

നാടിന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളീയത്തിന്റെ അവിസ്മരണീയമായ ഒരദ്ധ്യായത്തിന് സമാപനമായിരിക്കുന്നു. കേരളത്തിന്റെ കരുത്തും ഐക്യവും ബദൽ വികസനക്കുതിപ്പും അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹോത്സവമായി കേരളീയം മാറി. ജനങ്ങൾ ഒന്നടങ്കം കേരളീയത്തിൽ അണനിരന്നു. ഓരോ ദിവസവും വേദികൾ നിറഞ്ഞുകവിഞ്ഞു. കൂട്ടായ്മയുടെ ആഘോഷമായി കേരളീയം ചരിത്രം രചിച്ചു. ഇതൊരു തുടക്കമാണ്. വരുംകാലത്ത് കേരളം ലോകത്തിന് കാത്തുവച്ചിരിക്കുന്ന മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ വിളംബരമായി കേരളീയം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/11/2023

പാചകവാതകവില തുടർച്ചയായി വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിച്ച് മോദി സർക്കാർ. തുടർച്ചയായ രണ്ടാം മാസവും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ. നവംബർ ഒന്നിന് പാചക വാതകത്തിന് നൂറ്റൊന്നു രൂപയാണ് കൂട്ടിയിരിക്കുന്നത്. ഒക്ടോബറിൽ 209 രൂപ കൂട്ടിയതിനു തൊട്ടു പിന്നാലെയാണിത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഇത്തരത്തിൽ കൂട്ടുമ്പോൾ കുടുംബശ്രീ യും മറ്റും നടത്തുന്ന ജനകീയ ഭക്ഷണശാലകളും ചെറുകിട ഹോട്ടലുകളുമാണ് കടുത്ത പ്രതിസന്ധിയിലാകുന്നത്.

രക്ഷാബന്ധന് ഉപഹാരം എന്ന് പരസ്യ പ്രചാരണത്തിന്റെ ഭാഗമായി പാചക വാതകത്തിന് 158 രൂപ കുറച്ചിരുന്നു. 158 രൂപ കുറച്ചിട്ട്, 310 രൂപ കൂട്ടി ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നത്. രക്ഷാബന്ധന് കുറച്ച തുക കേരളപ്പിറവി ദിനത്തിൽ കൂട്ടി ഇന്ത്യക്കാരുടെ വയറ്റത്തടിക്കുകയാണ് ബിജെപി സർക്കാർ. 2021 ൽ 40,000 കോടി രൂപയോളം ബജറ്റ് വിഹിതം ഉണ്ടായിരുന്ന ഗ്യാസ് സബ്‌സിഡി കുത്തനെ വെട്ടിക്കുറച്ച് 2257 കോടി ആക്കിയ ജനദ്രോഹനയമാണ് ഗ്യാസ് വില കൂടാനുള്ള കാരണം. വില കൂട്ടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം എണ്ണക്കമ്പനികളുടെ തലയിൽ വെച്ച് രക്ഷപ്പെടാമെന്നു കരുതുന്നത് പരിഹാസ്യമാണ്.

സ. വി ശിവദാസൻ എംപി

Photos from CPIM Ottapalam's post 01/11/2023

ഐക്യകേരളത്തിന് അറുപത്തിയേഴ് വയസ്സുതികയുന്ന ഇന്ന് മലയാളികളുടെ മഹോത്സവമായ "കേരളീയം-2023" ന് തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. കേരളമാർജ്ജിച്ച നേട്ടങ്ങളും നമ്മുടെ സംസ്കാരത്തനിമയും ഇനിവരുന്ന ഏഴു ദിനരാത്രങ്ങളിലായി ലോകത്തിനുമുന്നിൽ അനാവൃതമാവും.

29/10/2023

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
--------------------------------------------

കളമശ്ശേരിയില്‍ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌. ക്രമസമാധാന രംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന്‌ പിന്നിലുണ്ട്‌. ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്‌. ഈ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം സംഭവങ്ങളെ ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.

25/10/2023

സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക്‌ അംഗീകാരം നൽകി. പദവി ഉയർത്തപ്പെടുന്നതോടെ അങ്കണവാടികളിൽ വർക്കർക്ക്‌ പുറമെ ഹെൽപ്പറുടെ സേവനവും ഉറപ്പാകും. പദവി ഉയരുന്നതോടെ വർക്കർമാർക്ക്‌ ഉയർന്ന വേതനം, ഹെൽപ്പർമാരുടെയും വേതനം, ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സംവിധാനങ്ങൾ എന്നിവ ഒരുക്കും.

മിനി അങ്കണവാടി വർക്കർമാർ സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണ നിലവാരം കാത്തുസൂക്ഷിക്കാനും, ശൈശവകാല പരിചരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനുമായി ഒട്ടേറെ ചുമതലകൾ വഹിക്കുന്നു. ഇതിനുപുറമെയാണ്‌ അങ്കണവാടികളുടെ പരിസരം വൃത്തിയാക്കൽ, കുട്ടികളുടെ ഭക്ഷണത്തിനായി സാധനസാമഗ്രികൾ ശേഖരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഉൾപ്പെടെ ചുമതലകളും നിർവഹിക്കുന്നത്‌. മിനി അങ്കണവാടിയുടെ പദവി ഉയർത്തുകവഴി ഹെൽപ്പറും എത്തുന്നതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

24/10/2023

മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ പ്രവർത്തനം തുടങ്ങിയെന്നത് സ്റ്റാർട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണ്.

കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്കിൽപാർക്കിലാണ് അമേരിക്കൻ കമ്പനിയായ ജിആ‍‍ർ 8 അഫിനിറ്റി പ്രവർത്തനം തുടങ്ങിയത്. ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികൾ തൊഴിൽ അവസരമൊരുക്കി മുന്നോട്ട് വരുന്നത്.

കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ അവസരം നൽകുന്ന അമേരിക്കൻ കമ്പനിയാണ് ജിആ‍‍ർ 8 അഫിനിറ്റി സർവീസസ്. വർക്ക് നിയർ ഹോം എന്ന പദ്ധതി പ്രകാരമാണ് എൽഡിഎഫ് സർക്കാർ ഈ മാറ്റത്തിന് വഴിവെട്ടുന്നത്.

ആദ്യ ഘട്ടത്തിൽ 18 പേർക്കാണ് ഇവിടെ ജോലി ലഭിച്ചത്. അസാപിലെ എൻറോൾഡ് ഏജന്റ് കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നാണ് ഉദ്യോഗാ‍ത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവർഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം. ഓൺലൈൻ വഴിയാണ് ജോലികൾ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തിൽ വൻകിട കമ്പനികളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാ‍ത്ഥികൾ. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സ‍ർക്കാർ പദ്ധതി വ്യാപിപ്പിക്കും.

സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

23/10/2023

സ്വതന്ത്ര്യത്തിനും പിറന്നമണ്ണിൽ മനുഷ്യനായി ജീവിക്കാനും തൊഴിലാളികൾ നടത്തിയ അവിസ്‌മരണീയ പോരാട്ടമായ പുന്നപ്ര സമരത്തിന്‌ ഇന്ന് 77 വയസ്‌. ജന്മിത്തത്തിനും അടിച്ചമർത്തലിനുമെതിരെ സർ സിപിയുടെ പട്ടാളത്തോട്‌ പൊരുതിവീണ പുന്നപ്രയിലെ രണധീരർക്ക്‌ നാട്‌ പ്രണാമം അർപ്പിക്കും. സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11ന്‌ പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും ചേരും. പകൽ മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ദീപശിഖാ പ്രയാണം ആരംഭിക്കും. വൈകിട്ട്‌ ആറിന്‌ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനംചെയ്യും. പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്ടിലും വൈകിട്ട്‌ അനുസ്‌മരണ സമ്മേളനം ചേരും.

Want your organization to be the top-listed Government Service in Ottappalam?
Click here to claim your Sponsored Listing.

Videos (show all)

പലസ്തീൻ ഐക്യദാർഢ്യ റാലി
പലസ്തീൻ ഐക്യദാർഢ്യ റാലി
ഡിസംബർ 11 സഃ അബ്ദുൾ ഗഫുർ ദിനംഅനുസ്മരണ പൊതുയോഗം...
അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച ഗുർപട്‍വന്ത് സിങ് പന്നു വധശ്രമ കേസിൽ കാനഡയോടും അമേരിക്കയോടും എന്തുകൊണ്ടാണ് ഇന്ത...
ഇഡിയുടെ മോഹം കേരളത്തിൽ നടക്കില്ല.സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംസാരിക്കുന്നു.
നവകേരള സദസ്സ്  മണ്ണാർക്കാട് മണ്ഡലം
നവകേരള സദസ്സ് - ഒറ്റപാലം മണ്ഡലം
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
നവകേരള സദസ്സ് - ഒറ്റപ്പാലം തത്സമയം
ഡിസംബർ 1 പാലക്കാട്‌ രക്തസാക്ഷി ദിനംഅനുസ്മരണ യോഗം പാലക്കാട് കൊട്ടമൈതാനത്ത്..

Address


Ottappalam
Ottappalam
679102

Other Political Organizations in Ottappalam (show all)
CPIM കാട്ടുകുളം ബ്രാഞ്ച് CPIM കാട്ടുകുളം ബ്രാഞ്ച്
കാട്ടുകുളം
Ottappalam, 679514

കരുതലാണ് ഇടതുപക്ഷം

DYFI Kanniyampuram Theruv Unit DYFI Kanniyampuram Theruv Unit
Alaparambhu Theruvu Kanniyampuram Ottappalam
Ottappalam

DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം DYFI ഹൈസ്കൂൾ യൂണിറ്റ് കടമ്പഴിപ്പുറം
Highschool Jn
Ottappalam, 678633

Democratic Youth Federation of India High School Unit - Katambazhipuram

NDA ശ്രീകൃഷ്ണപുരം NDA ശ്രീകൃഷ്ണപുരം
Sreekrishnapuram
Ottappalam

Official Page of NDA Sreekrishnapuram

Safwan Sahib Safwan Sahib
KL
Ottappalam, 679307

sahib

CPIM ചെമ്മൻകുഴി CPIM ചെമ്മൻകുഴി
Nellaya
Ottappalam

സിപിഐഎം ചെമ്മൻകുഴി ബ്രാഞ്ച് കമ്മറ്റ?

Iuml_Nellaya_Panchayat Iuml_Nellaya_Panchayat
Nellaya
Ottappalam

survice is the main content in the party

Dyfi Marayamangalam Dyfi Marayamangalam
Marayamangalam
Ottappalam

DYFI മാരായമംഗലം മേഖല കമ്മിറ്റി

Cpim-കുളപ്പട Cpim-കുളപ്പട
Kulappada
Ottappalam, MARAYAMANGALAM

സിപിഐ(എം) കുളപ്പട എന്നും നാടിനൊപ്പം

Democratic Vet's Front Democratic Vet's Front
POOKODE
Ottappalam, 673576

KSVC Election 2023

DYFI പൊമ്പറ DYFI പൊമ്പറ
Pombra
Ottappalam, 678595

നാടിന്റെ നന്മക്കായ് പൊരുതുന്ന പ്രസ്

SFI Sreekrishnapuram SFI Sreekrishnapuram
Ottappalam

Official page of SFI Sreekrishnapuram Area Committee