CPIM Peechamkode

CPIM Peechamkode

സിപിഐഎം പീച്ചംങ്കോട് ബ്രാഞ്ച്

22/07/2023
Photos from CPIM Peechamkode 's post 22/03/2023

CPIM പാടൂർ LC കിഴക്കേപാടത്ത് സംഘടിപ്പിച്ച EMS, AKG ദിനാചരണം ജില്ലാകമ്മറ്റി അംഗം സ:ടി.കെ.നാഷാദ് ഉദ്ഘാടനം ചെയ്യുന്നു.

14/02/2023

സ: #പിണറായി_വിജയൻ ആലത്തൂരിൽ
P P Sumod MLA

02/02/2023

നല്ല നാളുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യയെ തകർച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടവർ കോർപ്പറേറ്റ് ഭീമന്മാർക്ക് അമൃതകാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കി, ഭരണഘടനയെ കാഴ്ചവസ്തുവാക്കി നമ്മുടെ രാജ്യത്തെ വർഗീയ ഫാസിസത്തിലേക്ക് മോദി സർക്കാർ കൂടുതൽ അടുപ്പിക്കുകയാണ്. വൈവിധ്യങ്ങളുടെയും ഭിന്ന സംസ്കാരങ്ങളുടെയും നാടായ ഇന്ത്യയെ ഏക ശിലാത്മക സംസ്കാരത്തിലേക്ക് നിർബന്ധപൂർവ്വം പരിവർത്തനപ്പെടുത്തുന്നതിന് ആവശ്യമായ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്. ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച് സംസ്ഥാനത്തോട് ക്രൂരമായ അവഗണന തുടരുകയാണ് കേന്ദ്രം. ഇതിനെതിരെ ജനകീയ പ്രതിരോധം അതിശക്തമായി രൂപപ്പെട്ടു വരേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുകയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയിൽ സ. പി കെ ബിജു, സ. എം സ്വരാജ്, സ. സി എസ് സുജാത, സ. ജെയ്ക് സി തോമസ്, സ. കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്. ഫെബ്രുവരി 20ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും.
സമസ്തമേഖലകളിലും ഫാസിസം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മഹത്തായ മതനിരപേക്ഷ പാരമ്പര്യം തകർത്ത് കൊണ്ട് മനുനിയമങ്ങൾ പൊതുനിയമങ്ങളാക്കാൻ സംഘപരിവാർ തുനിഞ്ഞിറങ്ങുകയാണ്. ഫാസിസ്റ്റ് ജർമ്മനിയുടെ ജൂതവിരോധത്തിന്റെ ചരിത്രാവർത്തനം പോലെ മുസ്ലീം - ക്രിസ്ത്യൻ - ദളിത് വിഭാഗങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയിൽ രാജ്യം കൂപ്പുകുത്തുമ്പോൾ, പാവങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടി വരുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴുക്കോൽ വരെ ഊരി വിറ്റ് കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാൻ കേന്ദ്ര സർക്കാർ നിരന്തരം അവസരമൊരുക്കി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിലേക്ക് ഇന്ത്യയെ നീക്കി കൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിരോധം അനിവാര്യമായിരിക്കുകയാണ്. ജനകീയ ബദലുയർത്തി മുന്നേറുന്ന കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജാഥയിലൂടെ ജനങ്ങൾക്ക്‌ മുൻപിൽ വിശദീകരിക്കും.

31/01/2023

സ്‌നേഹവീട് ഉദ്ഘാടനം ഫെബ്രുവരി 3ന്
കൂടെ നിന്ന എല്ലാവർക്കും നന്ദി....

Photos from CPIM Peechamkode 's post 15/01/2023

അഭിവാദ്യങ്ങൾ....

15/01/2023

SFI പീച്ചംങ്കോട് ബ്രാഞ്ച് സമ്മേളനം

14/01/2023

#സമ്മേളനം
P Jishnu Kannambra

02/01/2023

സിപിഐ എം ആലത്തൂർ എ സി ഓഫീസ് ആർ കൃഷ്ണൻ സ്മാരകമന്ദിര നിർമ്മാ ണത്തോടനുബന്ധിച്ചു
ഒൻപത് എൽ സി കളിൽ പാവപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന പത്തു വീടുകളുടെ നിർമാണം പൂർത്തീകരിക്കുന്നു.

എ സി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച ചടങ്ങിൽ പത്ത് വീടുകളുടെയും താക്കോൽ കൈമാറും.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ മഹത്തായ മാതൃകകൾ സൃഷ്ടിച്ച സിപിഐ എം
ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്നതിൽ മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ്.

പാർട്ടി എൽ സി കളിൽ പാവപ്പെട്ട ഒരാൾക്ക് വീട് നിർമിച്ചു നൽകുകയെന്ന തൃശൂർ സംസ്ഥാന സമ്മേളന തീരുമാനം പ്രളയവും, കോവിഡും സൃഷ്ടിച്ച പ്രതിസന്ധി മൂലം ആലത്തൂർ ഏരിയയിൽ പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല.

പ്രളയ ദുരിതാശ്വാസപ്രവർത്തനത്തിന് നാല്പത് ലക്ഷം രൂപയും,കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് ഒരു കോടിയോളം രൂപയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നൽകിയിരുന്നു.

അന്ന് അത്തിപ്പൊറ്റ എൽ സി യിൽ മാത്രമാണ് ഒരാൾക്ക് വീട് വെച്ച് നൽകിയത്.

ശേഷിക്കുന്ന ഒൻപത് എൽ സി കളിലാണ് ഇപ്പോൾ പത്ത് വീട് നിർമിക്കുന്നത്.
ഇതോടെ പത്ത് എൽസികളിൽ പതിനൊന്ന് വീടായി. കാട്ടുശ്ശേരി എൽ സി യിൽ രണ്ടു വീടാണ് നിർമിച്ചത്.
നാല് വീടുകൾ നിർമ്മിക്കുന്നതിന്
ആലത്തൂർ ഗുരുകുലം സ്കൂളിലെ ചാരിറ്റി സംഘടനയായ HOPE ന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്.

താഴെകാണുന്ന ആളുകൾക്കാണ് എൽ സി കളിൽ വീട് നിർമ്മിച്ച് നൽകുന്നത്.

1 രതിക നെടുകണ്ണി വീട് ആലത്തൂർ LC
2 സജിത കൂരോട് വീട് കാട്ടുശ്ശേരി LC
3 ഹസീന വാനൂർ ലക്ഷം വീട് ,, ,,
4 ഭാഗ്യവതി മാടമ്പാറ വീട് കുനിശ്ശേരി LC
5 കൃഷ്ണദാസ് വട്ടക്കാട്ടുപറമ്പ് എരിമയൂർ LC
6 ബബിത പുത്തന്തറ മേലാർകോട് LC
7 ആതിരകൃഷ്ണൻ പള്ളിക്കാട് ചിറ്റിലഞ്ചേരിLC
8 വേലാണ്ടി ചമ്പാനോട് കാവശ്ശേരി LC
9 ശെൽവൻ മണക്കാട് പാടൂർ LC
10 സുജിത്ത് ചോലയിൽ വീട് തരൂർ LC
11 സച്ചിദാനന്ദൻ കുണ്ടുകാട് അത്തിപ്പൊറ്റ LC
( ഈ വീട് 2019ൽ നിർമ്മിച്ച് നൽകി)

ആലത്തൂർ, കാട്ടുശ്ശേരി എൽ സി കളിലെ രണ്ടു വീടുകളുടെ ഗൃഹപ്രവേശനം നടന്നു.
ശേഷിക്കുന്ന എട്ടു വീടുകളുടെ ഗൃഹപ്രവേശനം
പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത് അടുത്ത ദിവസങ്ങളിൽ നടത്തുന്നതാണ്.
ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു.
ഗൃഹപ്രവേശനപരിപാടിയിലേക്കും, പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിലേക്കും എല്ലാവരെയും ക്ഷണിക്കുന്നു.

#സ്‌നേഹവീട് CPIM Alathur Area Committee CPIM PADUR

30/12/2022

ശ്രീ പി പി സുമോദ് എംഎൽഎയുടെ 2022-23 സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന നിധിയിൽ നിന്നും തുക അനുവദിച്ചു....

21/12/2022

FHC KAVASSERY :- നാളെ കുടുംബരോഗ്യ കേന്ദ്രത്തിൽ കണ്ണ് പരിശോധനാ ക്ലിനിക് ഉണ്ടായിരിക്കും, സമയം കാലത്ത് 9.30 AM - 1 PM. വരെ.

18/12/2022

#സ്‌നേഹവീട്

18/12/2022

G20 സമ്മേളനത്തോട് അനുബന്ധിച്ച് മുംബൈയിൽ വച്ചു നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാനായി എത്തുന്ന വിദേശപ്രതിനിധികളിൽ നിന്ന് നഗരത്തിലെ ദാരിദ്ര്യവും ശോച്യാവസ്ഥയും മറച്ചു പിടിക്കാനായി നഗരമാകെ കർട്ടനുകളും ബാരിക്കേടുകളും സ്ഥാപിച്ചിരിക്കുകയാണ് മുംബൈ നഗരസഭ. ബിജെപി സ്വാധീനത്തിലുള്ള മഹാരാഷ്ട്ര സർക്കാർ നിയമിച്ച ഒരു ഉദ്യോഗസ്ഥനാണ് നിലവിൽ മുംബൈ നഗരസഭ ഭരിക്കുന്നത്. മുമ്പ് അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ അഹമ്മദാബാദിലെ ചേരികളെ മതിൽ കെട്ടി മറച്ച ഗുജറാത്ത് മാതൃകയുടെ ആവർത്തനമാണ് ഇപ്പോൾ മുംബൈയിൽ നടന്നത്.

രാജ്യത്തെ ദാരിദ്ര്യവും പാവപ്പെട്ട ജനാവിഭാഗങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയും മറച്ചുപിടിച്ച് ശീലിച്ച മോദി സർക്കാരിന്റെ നയത്തിന്റെ ഒരു തനത് മാതൃക തന്നെയാണ് മുംബൈയിലും അഹമ്മദാബാദിലും കണ്ടത്. കോവിഡിന് ശേഷം ലോകജനസംഖ്യയിലെ ദാരിദ്ര്യത്തിലായ ജനങ്ങളിൽ 80 ശതമാനത്തോളവും ഇന്ത്യയിലാണെന്നാണ് ലോകബാങ്കിന്റെ അനുമാനം. എന്നാൽ ദാരിദ്ര്യം നിർണ്ണായിക്കാൻ ആവശ്യമായ സർക്കാർ മാനദണ്ഡങ്ങൾ പുതുക്കി രാജ്യത്തെ ദാരിദ്രരുടെ ജനസംഖ്യ നിർണ്ണായിക്കാൻ സർക്കാർ ഇനിയും ശ്രമിച്ചിട്ടില്ല. വിശപ്പ്, പോഷകാഹാരക്കുറവ്, കോവിഡ് കാലത്തുണ്ടായ കുടിയേറ്റത്തൊഴിലാളികളുടെ മരണങ്ങൾ, ഓക്സിജൻ ലഭ്യതക്കുറവ് മൂലമുണ്ടായ മരണങ്ങൾ എന്നിവയുടെ കണക്കുകൾ പുറത്തുവിടുന്നതിലും മോദി സർക്കാർ കപടത തുടരുന്നു. സത്യാവസ്ഥ ഇതാണെങ്കിലും ബിജെപിയുമായി ചേർന്ന് നിൽക്കുന്ന ചില സാമ്പത്തികവിദഗ്ദരുടെ ഊതിപെരുപ്പിച്ച ദാരിദ്ര്യ നിർമ്മാർജ്ജന കണക്കുകൾ കാട്ടി സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബിജെപി വൃത്തങ്ങൾ.

രാജ്യത്ത് ദരിദ്രജനവിഭാഗങ്ങൾ അരക്ഷിതാവസ്ഥയിൽ ഉഴലുമ്പോഴും പ്രത്യാശയുടെ തുരുത്തായി നിൽക്കുകയാണ് കേരളം. നിതി ആയോഗിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും കുറവ് ദാരിദ്ര്യനിരക്കായ 0.7% ആണ് കേരളത്തിന്റേതെങ്കിലും ഇടതുപക്ഷം ഉയർത്തി പിടിക്കുന്ന വികസന മാതൃകയുടെ ഗുണഫലങ്ങൾ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാനാവശ്യമായ പരിപാടികൾ രണ്ടാം പിണറായി സർക്കാർ നടപ്പിലാക്കുകയാണ്. കേരളത്തിലെ മുഴുവൻ അതിദരിദ്ര വ്യക്തികളുടെയും വിവരങ്ങൾ ശേഖരിച്ച് അവരുടെ സാഹചര്യത്തിന് അനുസരിച്ചുള്ള മൈക്രോ പദ്ധതികൾ തയ്യാറാക്കി ദാരിദ്ര്യത്തെ തുടച്ചു മാറ്റാൻ ശ്രമിക്കുന്ന ഇടത് ബദലാണ് ഇന്ത്യക്ക്‌ വഴി കാട്ടേണ്ടത്. അതല്ലാതെ ദാരിദ്ര്യത്തെ ബാരിക്കേഡ് കെട്ടിമറയ്ക്കുന്ന മോദി സർക്കാരല്ല.

18/12/2022

മാധ്യമങ്ങളിൽ പരസ്യം നൽകാനായി മോദി സർക്കാർ 2014 മുതൽ ചെലവഴിച്ചത് 6500 കോടിയോളം രൂപയെന്ന് കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കുർ ലോക്സഭയെ അറിയിച്ചു. ഇതിൽ പത്രമാധ്യമങ്ങൾ വഴിയുള്ള പരസ്യത്തിനായി 3230 കോടി രൂപയും ദൃശ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി നൽകിയ പരസ്യത്തിന് 3261 കോടി രൂപയും ഖജനാവിൽ നിന്ന് ചെലവാക്കി. എല്ലാ സൂചികകളിലും ഇന്ത്യ താഴോട്ട് പോയ ഈ എട്ട് വർഷങ്ങളിൽ മോദി സർക്കാരിന്റെ ഭരണപരാജയവും അടിക്കടിയുണ്ടാകുന്ന വീഴ്ചകളും മറച്ചു വയ്ക്കാനാണ് ഇത്തരത്തിൽ പരസ്യങ്ങൾക്കായി വൻതുക ചെലവിടേണ്ടി വരുന്നത്. ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കേണ്ട ഫണ്ടുകൾ കൊടുക്കാതെയാണ് ഇത്തരത്തിലുള്ള ധൂർത്ത്.

കഴിഞ്ഞ രണ്ട് വർഷത്തിൽ ടിവി ചാനലുകളിൽ പരസ്യത്തിനായി ചെലവാക്കിയ തുകയുടെ 9% ലഭിച്ചത് മുകേഷ് അംബാനിയുടെ കീഴിലുള്ള ന്യൂസ് 18 നെറ്റ്‌വർക്കിന്റെ ചാനലുകൾക്കാണ്. മുമ്പ് യോഗി ആദിത്യനാഥിന്റെ സർക്കാരും വൻതുക അംബാനിയുടെ ചാനലുകൾക്ക് പരസ്യത്തിന് നൽകുന്നത് പുറത്ത് വന്നിരുന്നു. മുഖം മിനുക്കാനായും ഇഷ്ടക്കാരുടെ മാധ്യമ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായും സർക്കാർ ഖജനാവ് ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ.

ഇതുവഴി ഈ തുക എത്തേണ്ടിയിരുന്ന ക്ഷേമ, വികസന പദ്ധതികളാണ് അവതാളത്തിലാകുന്നത്. പെൺകുട്ടികളുടെ ജനസംഖ്യാനുപാതം വർധിപ്പിക്കുന്നതിനും അവർക്ക് വിദ്യാഭ്യാസം നൽകുന്നതിനെ പ്രോത്സാഹിപ്പിക്കാനുമായുള്ള 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ 80% ഫണ്ടും 2016-2019 കാലയളവിൽ പരസ്യം കൊടുക്കുന്നതിന് വേണ്ടി ചെലവാക്കിയിരുന്നു. കേരള സർക്കാരിൽ നിന്ന് ദേശീയപാത വികസനത്തിനായി 7000 കോടിയോളം രൂപയും പ്രളയകാലത്ത് റേഷൻ വിതരണം നടത്തിയ ഭക്ഷ്യധാന്യങ്ങളുടെ വിലയായി 233 കോടി രൂപയും വാങ്ങിയെടുക്കുന്ന അതേ മോദി സർക്കാർ തങ്ങളുടെ ദുർഭരണം മറച്ചുപിടിക്കാനായി ഖജനാവ് ധൂർത്ത് അടിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനത്തിൽ കിട്ടേണ്ട 422 കോടി രൂപയും കേന്ദ്രം ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ല

17/12/2022
17/12/2022

എൽഡിഎഫ്‌ ഭരിക്കുന്നു എന്നതുകൊണ്ടു മാത്രം സംസ്ഥാനത്തിന്റെ വികസനം കേന്ദ്രസർക്കാരും ബിജെപിയും തടസ്സപ്പെടുത്തുകയാണ്. രാഷ്‌ട്രീയ ലക്ഷ്യംവച്ച്‌ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്‌. നമ്മുടെ പുതു തലമുറയുടെ ഭാവിയാണ്‌ ഇങ്ങനെ തകരുന്നത്‌. എന്നാൽ കോൺഗ്രസ്‌ ഇതിനെ എതിർക്കുന്നില്ല. പാർലമെന്റിൽ നിർണായക ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്‌ എംപിമാരെ ആരെയും കാണുന്നില്ല. ബിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ മുൻകൂട്ടി അറിവുള്ളപ്പോഴും അവർ പങ്കെടുക്കുന്നില്ല.

സംഘപരിവാർ അജൻഡയ്ക്ക്‌ അനുസരിച്ച്‌ വിദ്യാഭ്യാസ മേഖല കാവിവൽക്കരിക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. വർഗീയ വിഷം കുത്തിക്കയറ്റി പുതുതലമുറയുടെ ചിന്ത തിരിക്കാനാണ്‌ നീക്കം. കേരളത്തിൽ പല വേഷത്തിലും രൂപത്തിലും ഭാവത്തിലും ഇത്‌ അരങ്ങേറി. മതനിരപേക്ഷ ചിന്താഗതിക്കാർ അതിനെ എതിർത്തുനിന്നു. വർഗീയതക്കെതിരെ വീട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്‌. എതിർക്കേണ്ടതിനെ എതിർക്കണം. നിർഭാഗ്യവശാൽ കോൺഗ്രസ്‌ ഇതിൽ രാജ്യതാൽപ്പര്യം മുൻനിർത്തി സമീപനമെടുക്കുന്നില്ല.

ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ സംരക്ഷണം കൊടുത്തെന്ന്‌ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ തന്നെ പറഞ്ഞു. ബിജെപിയിലേക്ക്‌ പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിലേക്ക്‌ കൂട്ടത്തോടെ പോകുന്ന ഘട്ടത്തിലാണിത്‌.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

16/12/2022

സ.ആർ കൃഷ്ണൻ സ്മാരക മന്ദിരം
സിപിഐ(എം) ആലത്തൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം,കേരള മുഖ്യമന്ത്രി സ.പിണറായി വിജയൻ നിർവഹിക്കും

Photos from CPIM Peechamkode 's post 16/12/2022

2019-20 സാമ്പത്തിക വർഷത്തിലെ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച കാവശ്ശേരി ഇന്ദുചൂടൻ വയോജന പാർക്ക് പി. പി. സുമോദ് MLA ഉദ്ഘാടനം ചെയ്തു....
P P Sumod MLA

16/12/2022

അഭിവാദ്യങ്ങൾ

16/12/2022

കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ്‌ കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം. സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം.

ഇടത്‌ ജനാധിപത്യ ബദലിന്‌ പ്രാധാന്യം നൽകണം. ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനവും ബദൽ സമരങ്ങളും ശക്തമാക്കണം.

മൂന്നു പതിറ്റാണ്ടായി രാജ്യത്ത്‌ നടപ്പാക്കുന്ന നവലിബറൽ നയസമീപനങ്ങളുടെ ഭാഗമായാണ്‌ രൂക്ഷമായ കാർഷിക പ്രതിസന്ധി ഉടലെടുത്തത്‌. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധനിയമങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞാണ്‌ കർഷകരുടെ യോജിപ്പ്‌ ഉണ്ടായത്‌. മഹാപ്രക്ഷോഭത്തെത്ത തുടർന്ന്‌ കേന്ദ്രസർക്കാരിന്‌ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. എന്നിട്ടും കാർഷിക പ്രതിസന്ധി രൂക്ഷമാണ്‌. കൃഷിഭൂമിയും കാർഷിക ഉൽപ്പന്നങ്ങളും കുത്തകകൾക്ക്‌ കൈമാറുന്നത്‌ വ്യാപകമായി. വിവിധ സംസ്ഥാനങ്ങളിൽ നിലനിന്ന ഭൂപരിഷ്‌കരണ നിയമങ്ങൾ ഇല്ലാതാക്കിയാണ്‌ കുത്തകകൾക്ക്‌ കൃഷിയിടവും തുച്ഛവിലയ്‌ക്ക്‌ കർഷകരുടെ ഉൽപ്പന്നങ്ങളും കൈമാറുന്നത്‌.

കാർഷികമേഖലയിൽ നിലവിലുള്ള കൂട്ടായ്‌മ രാഷ്‌ട്രീയ പാർടികളിലുമുണ്ടാവണം. സംയുക്ത പ്രക്ഷോഭം കർഷക- തൊഴിലാളി- രാഷ്‌ട്രീയ പാർടി ഐക്യമുന്നേറ്റമായി ഉയരണം. വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണം കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഈ സമരം കർഷകരുടെയും സാധാരണക്കാരുടെയുംകൂടി ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ സമരങ്ങൾ ശക്തമാക്കണം.

സ. പ്രകാശ് കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം

16/12/2022

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) വിറ്റഴിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ പലയിടങ്ങളിലായി എച്ച്എൽഎല്ലിന് ഫാക്ടറികളും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. കോവിഡ് മഹാമാരി സമയത്ത് ആരോഗ്യമേഖലക്ക് വേണ്ടി വലിയ സഹായങ്ങൾ ചെയ്യാൻ എച്ച്എൽഎല്ലിനായി. ലാഭമുണ്ടാക്കാൻ വേണ്ടി മാത്രമല്ല, സാമൂഹിക പ്രതിബദ്ധത കൂടി മുൻനിർത്തി പ്രവർത്തിക്കാൻ തയ്യാറായ ഒരു സ്ഥാപനമായതിനാൽ എച്ച്എൽഎല്ലിനെ പൊതുമേഖലയിൽ നിലനിർത്തുന്നത് പ്രധാനമാണ്.

പൊതുമേഖലയുടെ വളർച്ചക്കായി സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിലാണ് കേരളത്തിലെ എച്ച്എൽഎൽ ഫാക്ടറികൾ സ്ഥിതി ചെയ്യുന്നത്. എച്ച്എൽഎൽ യൂണിറ്റുകൾ കേരളത്തിൽ തുടങ്ങാൻ കേരള സർക്കാർ ചെയ്ത സഹായങ്ങൾ കണക്കിലെടുത്ത് ഇവയെ കേരള സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖല സ്ഥാപനമായി മാറ്റണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും അത് അവർ അംഗീകരിച്ചില്ല. എച്ച്എൽഎല്ലിന്റെ വില്പനയിൽ പങ്കെടുക്കാനായി കേരള സർക്കാർ അപേക്ഷിച്ചിരുന്നുവെങ്കിലും മതിയായ യോഗ്യതകൾ ഇല്ലായെന്ന് പറഞ്ഞു കേരളത്തിന്റെ അപേക്ഷയും കേന്ദ്രം തള്ളിയിരിക്കുകയാണെന്ന് സ. എ എ റഹീം എംപിക്കും സ. വി ശിവദാസൻ എംപിക്കും ധനമന്ത്രാലയം രാജ്യസഭയിൽ നൽകിയ മറുപടിയിലുണ്ട്. കേരള സർക്കാരിന്റെ സഹായത്തിൽ വളർന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ പൊതുമേഖലയിൽ നിലനിർത്താനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയാണ് ബിജെപി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രത്തിന്റെ ശ്രമങ്ങൾക്കെതിരെ പൊതുസമൂഹം സംഘടിക്കേണ്ടിയിരിക്കുന്നു.

15/12/2022

രാജ്യത്തെ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വന്തമായി നിയമസഭാ തെരഞ്ഞെടുപ്പുകൾ വിജയിക്കാനായത് ഇരുപത്തിയെട്ടിൽ ഒൻപത് ഇടങ്ങളിൽ മാത്രമാണ്. കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മറ്റ് പാർടികളുടെ എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ബിജെപി സർക്കാരുകൾ ഉണ്ടാക്കിയത്. 14 സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി ഇതര പാർടികളാണ്. ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ പ്രത്യയശാസ്ത്രദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായത്.

കോർപ്പറേറ്റ് പ്രീണന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള കോർപറേറ്റ് സാമ്പത്തിക സഹായം രഹസ്യവഴികളിൽ ബിജെപിക്ക് ലഭിക്കുന്നുണ്ട്. അവ സ്വീകരിക്കുന്നതിനായി ഇലക്ടറൽ ബോണ്ട് പോലെയുള്ള കുറുക്കുവഴികളും ബിജെപിയുടെ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളെയും മറ്റ് പാർടികളിലെ നേതാക്കളെയും വിലയ്ക്ക് വാങ്ങാൻ ബിജെപിക്ക് ഇത് സഹായകമാകുന്നു.

നിലവിൽ ബിജെപി സർക്കാർ ഭരണത്തിലിരിക്കുന്ന ഗോവയിലും അരുണാചൽപ്രദേശിലും മറ്റും സമാനരീതിയിൽ ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത് ഭരണം പിടിച്ചിട്ടുണ്ട്. ബിജെപി ദുർബലമായ ഇടങ്ങളിൽ കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും ജനപ്രതിനിധികളെ ബിജെപിയിലേക്ക് എത്തിച്ചും പിന്നീട് അവരെ ബിജെപി സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ നിർത്തിയും പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയസംവിധാനത്തെ മൊത്തത്തിൽ വിലയ്‌ക്കെടുക്കുന്ന ബിജെപിയുടെ പദ്ധതി പല സംസ്ഥാനങ്ങളിലും നടപ്പിലായിട്ടുണ്ട്. ബിജെപിയുമായി സഖ്യത്തിലുള്ള ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മധ്യസ്ഥതയിൽ തെലങ്കാന രാഷ്ട്രസമിതിയുടെ എംഎൽഎമാരെ കോടികൾ കൊടുത്ത് വിലയ്‌ക്കെടുക്കാൻ നടത്തിയ ശ്രമങ്ങൾ രാജ്യത്തെ മാധ്യമങ്ങൾ സചിത്രം റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനങ്ങൾ തോറുമുള്ള ശക്തമായ ബിജെപി വിരുദ്ധ ജനവികാരം ബലപ്പെടുത്തണമെങ്കിൽ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.

15/12/2022
Want your organization to be the top-listed Government Service in Palghat?
Click here to claim your Sponsored Listing.

Telephone

Website

Address


Peechamkode, Padur
Palghat
678543
Other Political Parties in Palghat (show all)
Kodumbu west local committee Kodumbu west local committee
Kanal Junction
Palghat, 678551

Political

CPIM Kannadi LC CPIM Kannadi LC
Cpim Local Committee Office Pathikal Kannadi
Palghat, 678701

CPIM KANNADI LOCAL COMMITTEE OFFICIAL ACCOUNT

CPIM Thathamangalam CPIM Thathamangalam
Thathamnagalam
Palghat

CPIM THATHAMANGALAM🚩♥️

CPI Kongad MC CPI Kongad MC
Thachampara
Palghat

CPIM Kannadi CPIM Kannadi
Pathikkal
Palghat

Communist Party of India Marxist

DYFI. kadappara unit DYFI. kadappara unit
Mangalam Dam./palakkad
Palghat

BJP Vazhayoor Panchayat BJP Vazhayoor Panchayat
Mararji Bhavan, Karad , Vazhayoor
Palghat, 673633

The official page of BJP Vazhayur Grama Panchayat

CPIM Manjaloor LC CPIM Manjaloor LC
Manjaloor
Palghat, 678502

CPIM Political wing at Manjaloor

SDPI കുന്നത്തുനാട് മണ്ഡലം SDPI കുന്നത്തുനാട് മണ്ഡലം
Kizhakkambalam
Palghat

കുന്നത്തുനാട് മണ്ഡലം ഒഫീഷ്യൽ പേജ്.

CPIM Yakkara CPIM Yakkara
Palghat

ലാൽസലാം

Welfare Party Pirayiry Panjayath Pkd Welfare Party Pirayiry Panjayath Pkd
Pirayiry
Palghat, 678014

Welfare Party of India was born 18th April 2011