CPI Kongad MC

CPI Kongad MC

You may also like

INC Tarur
INC Tarur

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI Kongad MC, Political Party, Thachampara, Palghat.

20/12/2022

AITUC ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ:അമർജിത് കൗറിന് അഭിവാദ്യങ്ങൾ...🚩

20/12/2022

AITUC ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പാലക്കാട്‌ ജില്ലയിലെ പ്രിയപ്പെട്ട സഖാക്കൾ 💪❤️

❤️ വിജയൻ കുനിശ്ശേരി
❤️ കെ സി ജയപാലൻ
❤️ എൻ ജി മുരളീധരൻ നായർ
❤️ കെ മല്ലിക

അഭിവാദ്യങ്ങൾ 💪

Photos from CPI Kongad MC's post 20/12/2022

AITUC ദേശീയ സമ്മേളനം..
സമാപന പൊതുസമ്മേളനം..
ആലപ്പുഴ ബീച്ച് 🚩🚩🚩🚩

27/10/2022

സമരപുളകങ്ങൾ തൻ.
സിന്ദൂരമാലകൾ .
കൊളുത്തി ഞങ്ങൾ തലമുറ തോറും .
കെടാത്ത കൈത്തിരിനാളങ്ങൾ.
76ാമത് വയലാർ.പുന്നപ്ര
രണധീരർക്ക് - അഭിവാദ്യങ്ങൾ

Photos from CPI Kongad MC's post 24/10/2022

മലയോര മേഖലയിലെ കരിമ്പയുടെ അഭിമാന താരത്തിന് കമ്മ്യൂണിസ്റ് പാർട്ടിയുടെ ആദരവ്...സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഷോട്ട് പുട്ടിൽ സ്വർണ്ണം നേടിയ ശ്രീക്കുട്ടി കെഎസ് ന് CPI മൂന്നേക്കർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മൂന്നേക്കർ സെന്ററിൽ സംഘടിപ്പിച്ച പൊതുയോഗം CPI ജില്ലാ കമ്മിറ്റി അംഗം സഖാവ് p ശിവദാസൻ ഉത്ഘാടനം ചെയ്തു.പാർട്ടിയുടെ വിവിധ ബഹുജനസംഘടനകൾ മൊമന്റോ നൽകി അഭിവാദ്യങ്ങൾ നൽകി...

Photos from CPI Kongad MC's post 20/10/2022

76മത് പുന്നപ്രവയലാർ വാർഷിക വാരാചരണത്തിന് തുടക്കം കുറിച്ച് വലിയ ചുടുകാട് രക്തസാക്ഷി ബലി കൂടീരത്തിൽ േദിനി പതാക ഉയർത്തി🚩🚩

20/10/2022

# പുന്നപ്ര വയലാർ രക്തസാക്ഷികൾ .

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകത്തൊഴിലാളികളും , കയർ തൊഴിലാളികളും‍ ,മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. വിവിധ മേഖലയിലെ തൊഴിലാളികൾ ജന്മിത്വ , മുതലാളിത്ത ചൂഷണങ്ങളുടെ അങ്ങേയറ്റം സഹിച്ച കാലം . കർഷകന് സ്വന്തമായി വിളകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല . കുടിയാന്മാർ ജന്മികളുടെ ജോലിക്കാർ മാത്രമായിരുന്നു , അവർക്ക് സാമ്പത്തികമായ അവകാശങ്ങൾ ഉണ്ടായിരുന്നില്ല . തൊഴിലാളി സംഘടനകൾ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ , കരിഞ്ചന്തയും ,ചൂഷണവും , ജാതീയ വിവേചനങ്ങളും ,തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും കായികമായി നേരിടുന്നത് വരെ മുതലാളിമാർ അധികാരികളുടെ ഒത്താശയോടെ നടപ്പാക്കി . കടുത്ത പട്ടിണിയും , നീതി നിഷേധങ്ങളും മാത്രമല്ല സ്വാതന്ത്ര്യബോധവും അവരുടെ വിപ്ലവങ്ങളുടെ മുദ്രാവാക്യങ്ങളായി . സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമര സഖാക്കൾ ഉന്നയിച്ചു.

കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ,1946 ഒക്ടോബർ 24 - 27 ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. സാമ്പത്തികാവശ്യങ്ങളും രാഷ്ട്രീയ ആവശ്യങ്ങളും ഉയർത്തിയ സമരത്തിൻ്റെ പ്രധാന മുദ്രാവാക്യങ്ങൾ 1) ഉത്തരവാദഭരണം ഏർപ്പെടുത്തുക 2)പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക 3) ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നിവ ആയിരുന്നു .സാമ്പത്തിക , രാഷ്ട്രീയ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള 27 ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. സഖാക്കൾ ടി വി തോമസ് , എം എൻ ഗോവിന്ദൻ നായർ , c K കുമാരപ്പണിക്കർ , ആർ സുഗതൻ തുടങ്ങിയ തൊഴിലാളി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെ ക്രൂരമായ പീoനങ്ങൾക്ക് വിധേയമാക്കുകയും , നേതാക്കളെയും തൊഴിലാളി സഖാക്കളെയും ജയിലിലടക്കുകയും ചെയ്തു .

സമരം ശക്തമാക്കായതോടെ ദിവാനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ വേണ്ടി 1946 സെപ്തംബർ 15 ആം തീയതി പണിമുടക്കു നടത്തുകയും ചെയ്തു. സർക്കാർ അനുരഞ്ജനത്തിനുള്ള ശ്രമം തുടങ്ങുകയും സമരനേതാക്കളെ ദിവാന്റെ വസതിയായ ഭക്തിവിലാസത്തിൽ ചർച്ചക്കായി വിളിച്ചു വരുത്തുകയും ചെയ്തു. ടി.വി.തോമസ്സും, എൻ.ശ്രീകണ്ഠൻനായരുമാണ് ചർച്ചയിൽ പങ്കെടുത്തത്. സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാമെന്നും രാഷ്ട്രീയ ആവശ്യങ്ങളിൽ നിന്ന് പിന്മാറണമെന്നും ദിവാൻ ആവശ്യപ്പെട്ടു . എന്നാൽ സഖാവ് ടി വി തോമസ് ഈ നിലപാട് അംഗീകരിച്ചില്ല .

സമരം ശക്തിപ്പെട്ടു ,ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു .ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കളർകോട് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു .ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.നിരവധി സഖാക്കൾ കൊല്ലപ്പെട്ടു .

" നിർത്താതെ വെടിയുതിർത്ത പട്ടാളത്തെ നോക്കി ഞങ്ങൾ ഞങ്ങൾക്ക് വേണ്ടി മാത്രമല്ല സമരം ചെയ്യുന്നത് , നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തു കൊള്ളു എന്നു പറഞ്ഞ സഖാവിൻ്റെ മുന്നിൽ വെടിയുതിർക്കാൻ മറന്ന് ഏതാനും സെക്കൻ്റുകൾ നിശ്ചലമായിപ്പോയ തോക്കുകൾ ചരിത്രമാണ് . തൊഴിലിടങ്ങൾ അടച്ചു പൂട്ടി , കൊടും പട്ടിണിയിലാവുമ്പോഴും , സ്വന്തം വീട്ടകങ്ങളിൽ പോലീസ് തേർവാഴ്ച നടത്തുമ്പോഴും , ഉയർത്തിയ മുദ്രാവാക്യങ്ങൾക്കായി സ്വന്തം ജീവൻ നൽകിയവർ , ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി അനർഘാശയൻ മുതൽ , പേരയിയാത്ത ഓരോ രക്തസാക്ഷിയുടേയും അടങ്ങാത്ത വിപ്ലവ ബോധത്തോടും സ്വാതന്ത്ര്യദാഹത്തോടും ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ,ഹൃദയത്തിൽ നിന്ന് ഒരായിരം രക്താഭിവാദ്യങ്ങൾ .

" ആടിയുലയുന്ന ചെറ്റക്കുടിലിൻ്റെ
വാരി വലിച്ചൂരി കുന്തമാക്കി
ആവി പറക്കുന്ന ചോരയിൽ മുക്കി
ഇന്ത്യൻ സമര ചരിത്രത്താളിൽ
ഇതിഹാസങ്ങൾ രചിച്ച വരെ
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ
നൂറു ചുവപ്പിന്നഭിവാദ്യങ്ങൾ "

18/10/2022

സി.പി.ഐ ദേശീയ സെക്രട്ടറിയായി വീണ്ടും സഖാവ് D.രാജയെ തിരഞ്ഞെടുത്തു..

അഭിവാദ്യങ്ങൾ..

Photos from CPI Kongad MC's post 14/10/2022

ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 24-ാം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് വിജയവാഡ നഗരത്തെ ചെങ്കടലാക്കിയ മഹാറാലി🚩🚩

ചില സൂചനകൾ ഈ പാർട്ടി കോൺഗ്രസിനു മുൻപേ തന്നെ സിപിഐ തന്നു കഴിഞ്ഞു.

1. പൊതുവെ ഇടത് പാർട്ടികൾ പാർലിമെന്ററി സീറ്റുകളുടെ കാര്യത്തിൽ പുറകൊട്ട് ആണെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാൻ വേണ്ട എല്ലാ ശക്തിയും സിപിഐ നിലനിർത്തുന്നുണ്ട്.

കേരളത്തിലേക്ക് ഒതുങ്ങുന്ന ഇടത് പാർട്ടികൾ എന്ന പരിഹാസത്തിന് കൗണ്ടർ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലമാണ്. വിജയവാഡയിൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് പരിപാടി നടത്താൻ വേണ്ട സംവിധാനം ഇല പൊഴിയും കാലമെന്ന് മാധ്യമങ്ങളാൽ വിലയിരുത്തപ്പെടുമ്പോഴും പാർട്ടിയ്ക്ക് ഉണ്ട്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാർട്ടി കോൺഗസ് നടത്താൻ ഉള്ള സംവിധാനം സിപിഐയ്ക്കുണ്ട് എന്ന മെസ്സേജ് കൂടി ഇതിൽ ഉണ്ട്.

2. ഏകദേശം 17 വിദേശ രാജ്യത്ത് നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വളരെ കാലത്തിന് ശേഷമാണ് അന്താരാഷ്ട്ര പ്രതിനിധികൾ അതും ഇത്രയും രാജ്യത്ത് നിന്ന് പങ്കെടുക്കുന്നത്.

അത് പോലെ അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ഒഡീഷയിൽ നടന്ന സമ്മേളനത്തിൽ ക്യൂബൻ അംബാസിഡർ പങ്കെടുത്തത്. പാർട്ടി കോൺഗ്രസ് എന്നതിൽ നിന്ന് മാറി വിദേശ പ്രതിനിധികൾ സംസ്ഥാന സമ്മേളനങ്ങൾക്ക്‌ എത്തി ചേർന്നത് പല സ്റ്റേറ്റു കമ്മിറ്റികളുടെയും സ്വാധീനം വർധിക്കുന്നതിന്റെ തെളിവാണ്.

3. വളരെ അധികം സ്‌ക്രൂട്ടിനി നടത്തിയ ശേഷം മാത്രം കൊടുക്കുന്നതാണ് സിപിഐയിലെ മെമ്പർഷിപ്പ്. ദേശീയ തലത്തിൽ മെമ്പർഷിപ് വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

അതോടൊപ്പം വടക്ക് കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം ഇപ്രാവശ്യം കൂടുതലായിട്ടുണ്ട്. അരുണാചൽ പ്രദേശ് നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ ഉണ്ട്

പാർട്ടിയുടെ മുന്നോട്ട് പോക്ക് ശരിയായ ദിശയിൽ തന്നെയാണ്

പാർട്ടി കോൺഗ്രസിന് അഭിവാദ്യങ്ങൾ

Photos from CPI Kongad MC's post 07/10/2022

വിജയവാഡയിൽ നടക്കുന്ന CPI 24മത് പാർട്ടി കോൺഗ്രസ്സിലേക്കുള്ള പതാക ജാഥയെ പാലക്കാട് ജില്ലാ അതിർത്തിയായ വാണിയം പാറയിൽ സ്വീകരിച്ചു.. ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോട് കൂടി പുതുശ്ശേരിയിലെത്തി സ്വീകരണ പൊതുയോഗവും നടന്നു...തുടർന്ന് തമിഴ്നാട് അതിർത്തിയായ വാളയാറിൽ തമിഴ്നാട് സംസ്ഥാനം ജാഥയെ സ്വീകരിച്ചു...

Photos from CPI Kongad MC's post 05/10/2022

സിപിഐ 24-ാം പാർട്ടി കോൺഗ്രസ് പതാകജാഥാ ഉദ്ഘാടന സമ്മേളനം കൊല്ലത്ത്‌ സിപിഐ സംസ്ഥാന സെക്രട്ടറി സ.കാനം രാജേന്ദ്രന്‍ ജാഥാ ക്യാപ്റ്റന്‍മാരായ സ.ആര്‍.തിരുമലൈ,വിക്കി മഹേശ്വരി എന്നിവര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

03/10/2022

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി ഐകകണ്ഠേന സഖാവ് കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു
പ്രിയ സഖാവിന് അഭിവാദ്യങ്ങൾ🚩🚩🚩🚩

02/10/2022

"ഇത് മറ്റൊരു പാർട്ടിയുടെ പരിപാടിയല്ല എന്റെ സ്വന്തം പാർട്ടിയുടെ പരിപാടി പോലെതന്നെ.."

CPI സംസ്ഥാന സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്റെ വാക്കുകൾ.🚩

M. K. Stalin

01/10/2022

മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും CPM പോളിറ്റ് ബ്യൂറോ അംഗവും ആയ പ്രിയപ്പെട്ട സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചനവും അതീവ ദുഖവും രേഖ പെടുത്തുന്നു.

CPI കോങ്ങാട് മണ്ഡലം കമ്മിറ്റി

Photos from CPI Kongad MC's post 01/10/2022

കേന്ദ്ര സംസ്ഥാന സർക്കാരുകളും ഫെഡറലിസവും എന്ന വിഷയത്തെ ആസ്പദമാക്കി CPI സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാർ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സഖാക്കൾ കാനം രാജേന്ദ്രൻ അദ്ധ്യക്ഷനായി,തമിഴ്നാട് മുഖ്യമന്ത്രി M K സ്റ്റാലിൻ ,CPl ദേശീയ ജനറൽ സെക്രട്ടറി D രാജാ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

01/10/2022

CPI സംസ്ഥാന സമ്മേളനം സഖാവ് വെളിയം ഭാർഗവൻ നഗറിൽ (ടാഗോർ തീയേറ്റർ, തിരുവനന്തപുരം) ദേശീയ സെക്രട്ടറി സഖാവ് ഡി. രാജ ഉത്ഘാടനം ചെയ്യുന്നു.

Photos from CPI Kongad MC's post 30/09/2022

CPI സംസ്ഥാന സമ്മേളനത്തിനു തിരുവനന്തപുരത്തു തുടക്കമായി. പൊതുസമ്മേളന നഗരിയിൽ സഖാവ് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി. പൊതുസമ്മേളനം സഖാവ് കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

30/09/2022

കമ്മ്യുണിസ്റ്റ് പാർട്ടിയെ നയിച്ച സംസ്ഥാന സെക്രട്ടറിമാർ
അഭിവാദ്യങ്ങൾ 🔥👍

28/09/2022

#സംസ്ഥാന_സമ്മേളനം

#തിരുവനന്തപുരം

Photos from CPI Kongad MC's post 28/09/2022

ചെങ്കടലായി പഞ്ചാബ് 🚩
പഞ്ചാബിലെ ജലന്തറില്‍ AIYF -AISF നേതൃത്വത്തിൽ നടന്ന ഭഗത് സിംഗ് ജന്‍മദിനാഘോഷം...

Photos from CPI Kongad MC's post 26/09/2022

തമിഴ്നാട് സംസ്ഥാന സർക്കാർ സ്റ്റേറ്റ്മാൻ അവാർഡ് നൽകി ആദ്ധരിച്ച കമ്യൂണിസ്റ്റ് നേതാവ് സ : R. നല്ലകണ്ണിന് പാലക്കാട്‌ പ്രസന്നലക്ഷ്മി കല്യാണമാണ്ഡപത്തിൽ സ്വീകരണം ഉത്ഘാടനം സഖാവ് പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു.തുടർന്ന് KPAC അവതരിപ്പിക്കുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകവും...

Photos from CPI Kongad MC's post 23/09/2022

സി കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രം കൊട്ടാരക്കര താഴത്തുകുളക്കടയിൽ സിപിഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.❤

22/09/2022

സെപ്തംബർ 23ന് സ: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന
കൊല്ലം കുളക്കടയിൽ കല്ലടയാറിൽ തീരത്തെ
സ: സി.കെ.ചന്ദ്രപ്പൻ സ്മാരക മന്ദിരം

20/09/2022

CPI ജില്ലാ സെക്രട്ടറിമാർ
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

19/09/2022
Photos from CPI Kongad MC's post 18/09/2022

പാർട്ടിയെയും,സഖാവ് സി.കെ.ചന്ദ്രപ്പനെയും ഇഷ്ടപ്പെടുന്ന മനുഷ്യസ്നേഹികൾ തന്ന ചെറുതും വലുതുമായ സംഭാവനകൾ കൊണ്ടും,പാർട്ടി സഖാക്കളുടെ വരുമാനത്തിലെ ഒരു വിഹിതവും ചേർത്തു വെച്ച് നിർമ്മാണം പൂർത്തിയാകുന്ന സി.കെ.ചന്ദ്രപ്പൻ സ്മാരക മന്ദിരം.കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ താഴത്തുകുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് നിർമ്മിച്ച ബഹുനില മന്ദിരം ഈ മാസം 23 ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും .✊️✊️✊️🚩🚩🚩🚩

18/09/2022

കമ്മ്യൂണിസ്റ് നേതാവ് സഖാവ് R നല്ലകണ്ണിന് പാലക്കാട്‌ സ്വീകരണം

18/09/2022

എക്കാലവും ഹൃദയത്തിൽ ജ്വലിച്ചുനിൽക്കുന്ന പ്രിയങ്കരനായ ആശാൻ

ആശാൻ്റെ ഓർമ്മദിനമാണിന്ന്.
2013 സെപ്തംബർ 18നാണ് ആശാൻ നമ്മോട്
വിട പറഞ്ഞത്. എതിരാളികൾക്കുപോലും ആദരവും സ്നേഹവും തോന്നുന്ന സവിശേഷമായ ജീവിതവും പ്രവർത്തനശൈലിയുമായിരുന്നു ആശാൻ്റേത്. സ്നേഹം പടർന്നു പന്തലിച്ച ആ മനസ്സിൽ എല്ലാവർക്കും ഇടമുണ്ടായിരുന്നു. കാർക്കശ്യക്കാരനും അതേസമയം വാത്സല്യനിധിയുമായ കാരണവരായിരുന്നു ആശാൻ.

വിദ്യാർത്ഥീസംഘടനാ രംഗത്ത് വന്ന കാലം മുതൽ ആശാൻ്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനും അദ്ദേഹത്തിൻ്റെ ഉപദേശ- നിർദ്ദേശങ്ങൾ സ്വീകരിക്കാനും നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്‌. അതെല്ലാം ഇവിടെ എഴുതുന്നില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഴിവിളക്കായ നേതാക്കളിൽ പ്രമുഖനായ ആശാൻ, പാര്‍ലമെന്‍ററി വ്യാമോഹങ്ങളില്ലാതെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രം കൈമുതലാക്കിയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു.
കുറിക്ക് കൊള്ളുന്ന നർമ്മങ്ങൾ പറയുമ്പോഴും അദ്ദേഹം ആരെയും വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങൾ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുക എന്നതായിരുന്നു ആശാൻ്റെ രീതി. നന്മയും സ്നേഹവും നിറഞ്ഞ വലിയ മനസ്സിൻ്റെ ഉടമയായിരുന്നു അദ്ദേഹം. അങ്ങനെയാണ് ആശാൻ എല്ലാവരുടെയും പ്രിയപ്പെട്ട ആശാനായി മാറിയത്.

വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് നിന്ന് തുടങ്ങി പാർട്ടി സംസ്ഥാന സെക്രട്ടറി പദവി വരെ അലങ്കരിച്ച ആശാന്, 1954 ല്‍ കൊട്ടാരക്കരയില്‍ നടന്ന ട്രാന്‍സ്പോര്‍ട്ട് സമരത്തിന് നേതൃത്വം നല്‍കിയതിൻ്റെ പേരിൽ പൊലീസിന്‍റെ കൊടിയ മര്‍ദ്ദനമേറ്റു. പൊലീസുകാർ ആശാൻ്റെ മീശ കൊടിൽ ഉപയോഗിച്ച് പിഴുതെടുത്തു. ആശാന് ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. കേരളചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട ഭൂപരിഷ്ക്കരണ ബില്ല് സംബന്ധിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും നടന്ന ചര്‍ച്ചകളില്‍ ആശാന്‍റെ സാന്നിധ്യവും അഭിപ്രായവും ശക്തമായിരുന്നു.

ആശാൻ ഇല്ലാത്ത ഏഴു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. സമകാലീന കേരളരാഷ്ട്രീയത്തിൽ ആശാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചു പോകാറുണ്ട്. വ്യക്തിപരമായും സംഘടനാപരമായും വലിയ നഷ്ടമാണ് ആശാൻ്റെ വേർപാട്. അവസാനശ്വാസം വരെ പ്രിയപ്പെട്ട പ്രസ്ഥാനത്തിനു വേണ്ടി നിലകൊണ്ട, മനുഷ്യസ്നേഹിയും ഉത്തമ കമ്മ്യൂണിസ്റ്റുമായിരുന്ന സഖാവ് വെളിയം ഭാർഗ്ഗവൻ്റെ, നമ്മുടെ പ്രിയപ്പെട്ട ആശാൻ്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

ലാൽ സലാം സഖാവെ.

17/09/2022

മനസ്സിൽ നിറയുന്നത് ഒരു വ്യാഴവട്ടക്കാലം മുൻപ് കന്റോണ്മെന്റ് പൊലീസ് സ്റ്റേഷനു മുന്നിൽ മുണ്ടു മടക്കിക്കുത്തി നെഞ്ചുറപ്പോടെ നിന്ന ഒരു പാർട്ടി സെക്രട്ടറിയുടെ മുഖം.

പാർട്ടി പ്രവർത്തകരെ പൊലീസ് തല്ലിയാൽ അവരെ തിരിച്ചു തല്ലുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നു പറഞ്ഞ സിപിഐയുടെ മുൻ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാർഗവൻ. പ്രിയ്യപ്പെട്ട ആശാന്

11/09/2022

എന്തിന് 🤔 ബിജെപി ക്ക് ഒരു എംഎൽഎ പോലും ഇല്ലാത്ത സംസ്ഥാനത്ത് 19 ദിവസം യാത്ര നടത്തുന്നത് ആരെ തോൽപ്പിക്കാൻ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് (80 ലോക്സഭാ മണ്ഡലങ്ങൾ) മദ്ധ്യപ്രദേശ് (29 മണ്ഡലങ്ങൾ) യാത്ര രണ്ട് ദിവസം വീതം. ബിജെപി ക്കെതിരെ ഓളം സൃഷ്ടിക്കണആത്മാർത്ഥത ഉണ്ടേൽ ബിജെപി ശക്തിയുള്ള സ്ഥലത്തല്ലേ പ്രവർത്തനം ഊര്ജിതപെടുത്തേണ്ടത്

Want your organization to be the top-listed Government Service in Palghat?
Click here to claim your Sponsored Listing.

Videos (show all)

"ഇത് മറ്റൊരു പാർട്ടിയുടെ പരിപാടിയല്ല എന്റെ സ്വന്തം പാർട്ടിയുടെ പരിപാടി പോലെതന്നെ.."CPI സംസ്ഥാന സമ്മേളനത്തിൽ തമിഴ്നാട് മു...
എന്തിന് 🤔 ബിജെപി ക്ക് ഒരു എംഎൽഎ പോലും ഇല്ലാത്ത സംസ്ഥാനത്ത് 19 ദിവസം യാത്ര നടത്തുന്നത് ആരെ തോൽപ്പിക്കാൻ. ബിജെപി ഭരിക്കുന്...
#CPIസംസ്ഥാന സമ്മേളനംസെപ്റ്റംബർ 30 ഒക്ടോബർ 3 തിരുവനന്തപുരം#communistpartyofindia#24thpartycongress
തച്ചമ്പാറ  ഗ്രാമ പഞ്ചായത്ത്‌ ഒന്നാംവാർഡ്‌മെമ്പർ മുച്ചീരിപ്പാടാൻ അബൂബക്കർ എന്ന മണി സിപിഐ യിൽ ചേർന്നു.
ലോകത്തിലാദ്യമായി നിയമസഭയിൽ ചെങ്കൊടി പാറിയ ദിനമാണ് ഇന്ന്..✊✊✊         ലോകത്തെ വിസ്മയിപ്പിച്ചു ലോകത്താദ്യമായി ബാലറ്റ് പേപ്...

Website

Address

Thachampara
Palghat
Other Political Parties in Palghat (show all)
Kodumbu west local committee Kodumbu west local committee
Kanal Junction
Palghat, 678551

Political

CPIM Kannadi LC CPIM Kannadi LC
Cpim Local Committee Office Pathikal Kannadi
Palghat, 678701

CPIM KANNADI LOCAL COMMITTEE OFFICIAL ACCOUNT

CPIM Thathamangalam CPIM Thathamangalam
Thathamnagalam
Palghat

CPIM THATHAMANGALAM🚩♥️

CPIM Peechamkode CPIM Peechamkode
Peechamkode, Padur
Palghat, 678543

സിപിഐഎം പീച്ചംങ്കോട് ബ്രാഞ്ച്

CPIM Kannadi CPIM Kannadi
Pathikkal
Palghat

Communist Party of India Marxist

DYFI. kadappara unit DYFI. kadappara unit
Mangalam Dam./palakkad
Palghat

CPI തച്ചമ്പാറ LC CPI തച്ചമ്പാറ LC
Thachampara
Palghat, 678503

BJP Vazhayoor Panchayat BJP Vazhayoor Panchayat
Mararji Bhavan, Karad , Vazhayoor
Palghat, 673633

The official page of BJP Vazhayur Grama Panchayat

CPIM Manjaloor LC CPIM Manjaloor LC
Manjaloor
Palghat, 678502

CPIM Political wing at Manjaloor

SDPI കുന്നത്തുനാട് മണ്ഡലം SDPI കുന്നത്തുനാട് മണ്ഡലം
Kizhakkambalam
Palghat

കുന്നത്തുനാട് മണ്ഡലം ഒഫീഷ്യൽ പേജ്.

CPIM Yakkara CPIM Yakkara
Palghat

ലാൽസലാം