AIYF Palakkad DC

communist youth

25/05/2024

പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ ഇരയായ പെൺകുട്ടിയെ AIYF എറണാകുളംജില്ലാ യുവതി സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൺവീനർ രേഖ ശ്രീജേഷ്, ജില്ലാ കമ്മറ്റിയംഗം അഡ്വ: നിമിഷ രാജു അഡ്വ. നിജി റഫീക്ക്, അഡ്വ.ആഷ്നഎന്നിവർക്കൊപ്പം സന്ദർശിച്ചു. എല്ലാവിധ പിന്തുണയും നിയമ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി.
AIYF Kerala

Photos from AIYF Palakkad DC's post 06/04/2024

സംഘപരിവാറിനെ തോൽപിച്ച JNU വിലെ പോരാളികൾക്ക് പാലക്കട്ടെ ഇടത് യുവജന-വിദ്യാർത്ഥി സംഘടനകൾ നൽകിയ സ്വീകരണം.

AIYF Kerala

03/04/2024
Photos from AIYF Palakkad DC's post 25/03/2024

ചുവന്ന് തുടുത്ത് JNU
Revolutionary greetings Dear comrades

22/03/2024

പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് LDF മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് സഖാവ് NN.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു, LDF നേതാക്കളായ PK ശശി, AK അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു 🚩🚩🚩

22/03/2024

മാർച്ച്‌ 22: സഖാവ് സി കെ ചന്ദ്രപ്പൻ ദിനം.

സർ സി.പിയുടെ ചോറ്റുപട്ടാളം താൻ പിറന്ന വയലാർ കുന്തിരിശ്ശേരി വീട് അഗ്നിക്കിരയാക്കുന്നത് കാണേണ്ടി വന്ന നിഷ്കളങ്ക ബാല്യം, അന്തിയുറങ്ങാനിടമില്ലാതെ അമ്മയുടെ നാടായ തൃപ്പൂണിത്തുറയിലേക്കു താമസം മാറി മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ചിറ്റൂർ ഗവ. കോളേജിൽ ചേർന്നു ഒടുവിൽ ഗോവ വിമോചന പ്രസ്ഥാനത്തിൽ പങ്കെടുത്ത് പഠനവും മുടങ്ങിയിട്ടും തളർന്നിരുന്നില്ല വിപ്ലവ വീര്യം!

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രക്ഷോഭജ്വാല പടർത്തിയ കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പൻ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ വസ്തു നിഷ്ഠമായ പ്രയോഗത്തിന്റെ വ്യതിരിക്തമായ പാതയിലൂടെയുള്ള ധീരോജ്ജ്വലവും
സമരതീക്ഷ്ണവുമായ ജീവിതത്തിന്റെ നേർ സാക്ഷ്യമായിരുന്നു. അദമ്യമായ വിപ്ലവാവേശവും ധൈഷണികാഭിനിവേശവും കർമോത്സുകതയും മുഖ മുദ്രയാക്കിയ സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പന്റെ ഓർമ്മ ദിനമാണിന്ന്.
എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡണ്ട് ,എ ഐ വൈ എഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കവെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ മാത്രമല്ല കേരളത്തിലെയും രാജ്യത്തെയും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ച നേതാവാണ് സഖാവ് സി കെ ചന്ദ്രപ്പൻ.

പാർലമെന്റേറിയൻ ആയിരിക്കെ 18 വയസ്സ് പ്രായമായവർക്ക് വോട്ടവകാശവും 'തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം' എന്ന ആവശ്യവും ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ യുവത്വത്തിന്റെ ശബ്ദമായി മാറി സഖാവ്. പാർട്ടി കേരള ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറി ആയി പ്രവർത്തിക്കവെ അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിനായും കേരള സമൂഹത്തെ മാതൃകാപരമായി കെട്ടിപ്പടുക്കുന്നതിനായും പാർട്ടി തെളിച്ച പ്രക്ഷോഭങ്ങളുടെ പാതയിലൂടെ കൂടുതൽ ധീരതയോടെ മുന്നോട്ടുപോവുകയായിരുന്നു സി കെ.

ഇന്ത്യൻ ദർശനത്തിന്റെ വൈവിധ്യപൂർണ്ണമായ ധാരകളെ അപ്രസക്തമാക്കിക്കൊണ്ടുള്ള തീവ്ര വർഗീയതയിലധിഷ്ഠിതമായ ഫാസിസ്റ്റ് നയങ്ങൾക്കെതിരിലുയർന്നു വരുന്ന
ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിശാലമായ പോരാട്ടങ്ങൾക്ക് സഖാവ് സി കെ ചന്ദ്രപ്പന്റെ ത്യാഗോജ്ജ്വല ജീവിതം നമുക്ക് പ്രചോദനമേകും.

20/03/2024

LDF

15/03/2024

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക

Photos from AIYF Palakkad DC's post 14/03/2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ AIYF മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. AIYF ജില്ലാ പ്രസിഡൻ്റ് സഖാവ് പി. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സഖാവ് ഷാഫി നറുക്കോട്ടിൽ സ്വാഗതം പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് സഖാവ് ബോബി ജോയ് അധ്യക്ഷനായി. CPI മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സഖാവ് ചന്ദ്രശേഖരൻ, AIYF ജില്ലാ കമ്മിറ്റി അംഗം സഖാവ് ഷാഹിന മണ്ണാർക്കാട്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പ്രേമൻ ആര്യമ്പാവ്, സാബിത്ത് പീടികക്കൽ, അബൂറജ, ആബിദ് കൈതച്ചിറ,അജിത്ത് എടേരം,റാഫി,അൻവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സഖാവ് സലാം പാക്കത്ത് നന്ദി പറഞ്ഞു.
AIYF Kerala

14/03/2024

യുവജന കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട AIYF ജില്ലാ സെക്രട്ടറി കെ ഷാജഹാന് അഭിവാദ്യങ്ങൾ

13/03/2024

AIYF Kerala

07/03/2024

പ്രിയ കലാനാഥൻ മാഷിന് വിട 🌹😞

28/02/2024

27/02/2024
27/02/2024

ചെങ്ങന്നൂരിൻ്റെ ഹൃദയത്തേരിലേറി അരുൺ...


Adv. CA. Arun Kumar

Photos from AIYF Palakkad DC's post 20/02/2024

AlYF പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കല്പാത്തി പ്രക്ഷോഭത്തിൻ്റെ നൂറാം വാർഷികം .
കല്പത്തിയിൽ നടന്ന "വഴി നടക്കാനുള്ള അവകാശത്തിനായുള്ള " പോരാട്ടത്തിൻ്റെ നൂറാം വാർഷികം സ.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

20/02/2024

*AIYF*
*ചരിത്രം വിസ്മരിച്ച കൽപ്പാത്തി സമരത്തിന്റെ നൂറാം വാർഷികം ...*

Photos from AIYF Palakkad DC's post 20/02/2024

KPAC യുടെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം CPI സംസ്ഥാന സെക്രട്ടറി സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
#

19/02/2024

AIYF Kerala

17/02/2024

LDYF സംസ്ഥാന കമ്മിറ്റിയോഗം AKG സെൻ്ററിൽ ചേർന്നു LDF കൺവീനർ EP ജയരാജൻ പങ്കെടുത്തു LDYF ചെയർമാനായി AIYF സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോനെയും കൺവീനറായി DYFI സംസ്ഥാന സെക്രട്ടറി VK സനോജിനെയും തീരുമാനിച്ചു. AIYF Kerala

16/02/2024

ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത പഞ്ചാബ് സ്വദേശി ഗ്യാൻ സിംഗിന്റെ മരണത്തിന്നുത്തരവാദി നരേന്ദ്ര മോദി സർക്കാറാണെന്ന് എഐവൈഎഫ്. ഗുരുദാസ്പൂർ ജില്ലയിൽ നിന്നുള്ള 63 കാരനായ ഗ്യാൻ സിംഗ് ഭരണകൂടത്തിൻ്റെ ടിയർ ഗ്യാസ് ഷെൽ ആക്രമണത്തിലും, റബ്ബർ ബുള്ളറ്റ് ആക്രമണത്തിലും ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് ഇന്ന് മരണമടഞ്ഞത്.

സമരത്തിന്റെ തുടക്കം മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇരുമ്പാണികൾ റോഡിൽ നിരത്തിയും ബാരിക്കേഡുകൾക്ക് പുറമെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചും ഇന്റർനെറ്റ്‌ സേവനം നിർത്തലാക്കിയും സ്വത സിദ്ധമായ ഫാസിസ്റ്റ് ശൈലിയിൽ നേരിടാനുള്ള നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്.

സമരക്കാർക്ക് നേരെ വ്യാപകമായി കണ്ണീർ വാതകം പ്രയോഗിച്ചും അതിർത്തികളിൽ കർഷകർക്ക് നേരെ കടന്നാക്രമണം നടത്തിയും യുദ്ധ സമാനമായ പ്രതിരോധ സംവിധാനങ്ങളൊരുക്കി ജനകീയ സമരത്തെ അടിച്ചമർത്താമെന്ന് വ്യാമോഹിക്കുകയാണ് മോദിയും കൂട്ടരും. പൗരാവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള സംഘമാക്കി ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മാനുഷിക മൂല്യ നിരാകരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതിഫലനങ്ങളായി മാറുകയാണ് കേന്ദ്ര സർക്കാറെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.

15/02/2024

കേന്ദ്ര സർക്കാർ അവതരിപ്പിച്ച ധനകാര്യ ബില്ലായ ഇലക്ട്രൽ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി മോദി സർക്കാറിന്നേറ്റ കനത്ത തിരിച്ചടിയാണ്.
ഒന്നാം മോദി സർക്കാറിന്റെ ഭരണ കാലത്ത് അവതരിപ്പിച്ച ഇലക്ട്രൽ ബോണ്ട് രാഷ്ട്രീയ സംഭാവനകൾക്ക് മേൽ പുക മറ സൃഷ്ടിക്കുന്നതും വാർഷിക റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്തേണ്ടതില്ലെന്നതുകൊണ്ട് കള്ളപ്പണ ഒഴുക്കിനുള്ള സാധ്യതകളുണ്ടെന്നുമുള്ള വിമർശനങ്ങൾ സാധൂകരിക്കുകയാണ് സുപ്രീം കോടതി വിധി.
കോർപ്പറേറ്റുകളിൽ നിന്ന് യാതൊരു വ്യവസ്ഥതകളുമില്ലാതെ പണം സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് അവസരമൊരുക്കുന്ന ഇലക്ട്രൽ ബോണ്ട്‌ സംവിധാന പ്രകാരം 2018 മുതൽ 2022 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ
സംഭാവന തുകയിൽ 57 ശതമാനം തുകയും നേടിയത് ബി ജെ പിയാണെന്ന് കാണാൻ കഴിയും.
രാഷ്ട്രീയ പാർട്ടി ഫണ്ടിങ്ങിൽ സുതാര്യയുണ്ടാ കണമെന്നും ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം അത്തരം സുതാര്യതകൾ അപ്രസക്തമാക്കുമെന്നുമാണ് എ ഐ വൈ എഫ് നിലപാട്. കോർപറേറ്റ്- ഭരണകൂട അവിഹിത ബന്ധത്തിന് നിയമപ്രാബല്യം നൽകിക്കൊണ്ട് ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞതെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
AIYF Kerala

14/02/2024

ദില്ലിയിൽ കർഷക സമരത്തിന് നേരെ നടത്തിയ പോലീസ് അതിക്രമം കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് മുഖത്തെയാണ് വെളിപ്പെടുത്തുന്നത്.
ഒന്നാം കർഷക പ്രക്ഷോഭ കാലത്ത് കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച
കേന്ദ്ര സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചും ഇരുമ്പാണികൾ റോഡിൽ നിരത്തിയും ബാരിക്കേഡുകൾക്ക് പുറമെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചും ഇന്റർനെറ്റ്‌ സേവനം നിർത്തലാക്കിയും സ്റ്റേഡിയങ്ങൾ ജയിലുകളാക്കിയും സമരത്തെ അടിച്ചമർത്താൻ വമ്പിച്ച സേനയെ വിന്യസിച്ചും തുടക്കം മുതൽ സമരത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്.
കാർഷിക മേഖലയിൽ വിരളമായെങ്കിലും നിലനിൽക്കുന്ന സാമ്പത്തിക ഭദ്രതയുടെയും സുസ്ഥിരതയുടെയും പരിമിതമായ സാധ്യതകളെക്കൂടി കോർപറേറ്റ് ഭീമന്മാരുടെ ലാഭക്കൊതിക്കായി വിട്ടു കൊടുക്കുവാനുള്ള നവ ലിബറൽ അജണ്ടക്കെതിരെയുള്ള ജനകീയ സമരത്തെ അടിച്ചമർത്താമെന്നത് കേന്ദ്ര സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.
AIYF Kerala

Photos from AIYF Palakkad DC's post 13/02/2024

ഫെബ്രുവരി 13 സഖാവ് കൊങ്ങശ്ശേരി ദിനത്തിൽ AIYF മണ്ണാർക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി പ്രധാന കവാടം പെയിൻ്റിംങ്ങ് പ്രവൃത്തികൾ ചെയ്തു നൽകി.

Want your organization to be the top-listed Non Profit Organization in Palghat?
Click here to claim your Sponsored Listing.

Videos (show all)

സഖാവ് എൻ. അരുൺ ❣️AIYF Kerala
പാട്ടെഴുതാൻ‌ പാർ‌ട്ടി സെക്രട്ടറിയുണ്ടല്ലോ... ഹിറ്റായി പാട്ട്, പിന്നണിക്കഥ ഇങ്ങനെ#pannyanraveendran #binoyviswam #Loksabh...
#vayanad #LDF #cpi #AIYF #AISF #CPIM #DYFI #SFI #LokSabhaElection2024
JNU ചുവപ്പിച്ചു AISF. പ്രിയ വിദ്യാർത്ഥി സഖാക്കൾക്കു അഭിവാദ്യങ്ങൾ❣️🔥.#AISF #AIYF #CPI
LDF
ടീച്ചറമ്മ ❣️#vadakara

Telephone

Website

Address


Palghat
678001

Other Youth Organizations in Palghat (show all)
DYFI Palakkad Town Meghala DYFI Palakkad Town Meghala
Palghat, 678001

Democratic Youth Federation Of India

Youth For Social Metamorphosis Youth For Social Metamorphosis
Palghat, 678582

a Youth Organisation

ABVP Govt Victoria College ABVP Govt Victoria College
Government Victoria College
Palghat, 678001

ജ്ഞാനം ശീലം ഏകത

KVVES Youth Wing Palakkad KVVES Youth Wing Palakkad
Palghat, 678001

SIO Parali Area SIO Parali Area
Parali
Palghat

Students Islamic Organization of India is an ideological organization working in the country for pre

ABVP Palakkad ABVP Palakkad
Palghat

Official Handle of ABVP Palakkad District Committee

NSS NSSCE NSS NSSCE
NSS COLLEGE OF ENGINEERING
Palghat, 678008

The National Service Scheme is an Indian government-sponsored public service program

Yuva Bhajan Mela Trust, Palakkad Yuva Bhajan Mela Trust, Palakkad
Palghat, 678004

Spiritual Organisation

KALAM KODE Brothers KALAM KODE Brothers
Palghat, 678642

YOUTH FOR NEXT GENERATION .WE KEEP GOOD RELATIONSHIPS.

Yuvadhara Arts &sports Club Parudur Yuvadhara Arts &sports Club Parudur
PARUDUR, PALLIPPURAM, PATTAMBI
Palghat, 679305

a youth club for all.

ABVP Thrithala Nagar ABVP Thrithala Nagar
Palghat, 679534

This is Official page Handle of Akhil Bharatiya Vidyarthi Parishad [ABVP Thrithala Nagar]