KVVES Youth Wing Palakkad

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KVVES Youth Wing Palakkad, Youth Organization, Palghat.

06/08/2022
Photos from KVVES Youth Wing Palakkad's post 29/07/2022
18/07/2022

KVVES പാലക്കാട് ജില്ലാ കൗൺസിൽ യോഗത്തിൽ യൂത്ത് വിംഗ് പ്രവർത്തന മികവിനുള്ള അംഗീകാരം യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷമീർ മണ്ണാർക്കാട്, ജന:സെക്രട്ടറി ഷബീർ ചാലിശ്ശേരി, ട്രഷറർ ദേവദാസ് വല്ലങ്ങി എന്നിവർ ഏറ്റുവാങ്ങുന്നു.

21/06/2022

അഭിനന്ദനങ്ങൾ

Photos from KVVES Youth Wing Palakkad's post 05/06/2022

*ബിഗ്ഗ് സല്യൂട്ട് ടീം എടത്തനാട്ടുകര*

എടത്തനാട്ടുകര മുതൽ ലഡാക്ക് വരെ
4000 കിലോമീറ്റർ താണ്ടി
എടത്തനാട്ടുകരയിലെ യുവാക്കൾ മാതൃകയായി യൂത്ത് വിംഗ് ട്രഷറർ
റഹീമിന്റെ നേതൃത്വത്തിലാണ്
വൈശാഖ്,ആഷിക്, രാഹുൽ ,ശുഹൈബ് എന്നിവർ ഈ ദൗത്യം പൂർത്തീകരിച്ചത്.
മുഴുവനായും ബൈക്കിൽ യാത്രനടത്തിയാണ് റഹീം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശുഭ്രപതാക കാശ്മീരിന്റെ മലനിരയിൽ ഉയർത്തിയത്. ടീം എടത്തനാട്ടുകരക്കും റഹീമിനും KVVES പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ........🥇🥇🥇

25/05/2022

വ്യാപാരികൾ ശക്തമായി പ്രതിഷേധിക്കുന്നു...💪💪💪

03/05/2022

Eid Mubarak…🌙🌙🌙🥰🥰🥰

Photos from KVVES Youth Wing Palakkad's post 11/07/2021

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പാലക്കാട് ജില്ലാ പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിയും ആയ ശ്രീ.ബാബുക്കോട്ടയിലിന്റെ നേതൃത്വത്തിൽ LDF കൺവീനറും, CPM സംസ്ഥാന സെക്രട്ടറിയും ആയ ശ്രീ A. വിജയരാഘവനെ നേരിൽ കണ്ട് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് നിവേദനം നല്കി വിഷയങ്ങൾ ചർച്ച ചെയ്തു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അവതരിപ്പിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് അദ്ദേഹം ഭാരവാഹികൾക്ക് ഉറപ്പ് നല്കി. ജില്ലാ സെക്രട്ടറി K A ഹമീദ്, ലിയാക്കത്തലി, ബാസിത്ത് മുസ്ലിം, പ്രജിത്ത് പട്ടാമ്പി,ഷമീർ മണ്ണാർക്കാട്, രമേഷ് പൂർണ്ണിമ, ഷമീർ വൈക്കത്ത്, ബാലൻ കൂറ്റനാട്,സിദ്ധിക്ക് പത്രാസ്, സലീം റോയൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു..

മീഡിയ റൂം
പാലക്കാട്
11-7-21

06/07/2021

LIVE|

06/07/2021

പാലക്കാട് ജില്ലാ ഏകദിന ഉപവാസ സമരം വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്‌

06/07/2021

"ആത്മഹത്യയിലേക്ക് തള്ളിവിടരുത്‌" |
KVVES പാലക്കാട് ജില്ലാ ഏകദിന ഉപവാസ സമരം

03/07/2021

ഏകദിന ഉപവാസ സമരം

വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്..

കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി 6-7-21 ചൊവ്വ പാലക്കാട് കളക്ടേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. ഈ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് പാലക്കാട് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും ഭാരവാഹികൾ പ്രതിഷേധധർണകൾ സംഘടിപ്പിക്കും.

വിവിധ സംഘടനാ നേതാക്കളും, യൂണിറ്റ് ഭാരവാഹികളും, രാഷ്ട്രിയ സാമൂഹിക സാസ്കാരിക മേഖലയിലെ പ്രമുഖരും പാലക്കാട് കളക്ട്രേറ്റിന് മുന്നിലെ നിരാഹാര പന്തലിൽ എത്തി സമരത്തിന് ഐക്യദാർഡ്യം അറിയിക്കും.

രണ്ട് മാസക്കാലമായി അടച്ചിടേണ്ടിവന്ന വ്യാപാര സ്ഥാപനങ്ങൾ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവദിക്കുക…

TPR മാനദണ്ഡങ്ങൾ ഒഴിവാക്കി എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക..

വ്യാപാരികളെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കാതിരിക്കുക..

രോഗ തരംഗങ്ങളുടെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന സമീപനം ഉപേക്ഷിക്കുക.. ഉപജീവനത്തിന്റെ അവകാശം ചോദ്യം ചെയ്യാതിരിക്കുക...

എന്നീ സുപ്രധാന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു സമരത്തിന് ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി നേതൃത്വം വഹിക്കുന്നത്…

വ്യാപാരികളുടെ ജീവിതം നിലനിർത്താൻ വേണ്ടിയുള്ള ഈ സമരത്തിന് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു…

09/06/2021

പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഉടമസ്ഥതയിലുള്ള ബിൽഡിങ്ങുകളുടെ ലോക്ക് ഡൌൺ കാലയളവിലേ വാടക ഒഴിവാക്കിത്തരുക , മുൻകാലങ്ങളിൽ ലൈസൻസ് പുതുക്കാൻ വെയ്‌കിയവർക്കുള്ള ഭീമമായ പിഴയും പിഴപ്പലിശയും പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു , ബഹു : തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി : ശ്രീ : ഗോവിന്ദൻമാസ്റ്റർ ക്ക് , KVVES ജില്ലാ ജന : സെക്രട്ടറിയും നമ്മുടെ യൂണിറ്റ് പ്രെസിഡന്റുമായ ശ്രീ : KA ഹമീദ് നിവേധനം നൽകി . ജില്ലാ പ്രസിഡന്റ് ശ്രീ : ബാബു കോട്ടയിൽ , മറ്റു ജില്ലാ നേതാക്കൾ സമീപം.
നമ്മുടെ ആവശ്യങ്ങൾക്ക് ഉചിതമായ തീരുമാനങ്ങൾ ഉണ്ടാവുമെന്ന് ബഹു : മന്ത്രി നേതാക്കളെ അറിയിച്ചു.

09/06/2021

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ.ബാബു കോട്ടയിൽ ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ.K.N ബാലഗോപാൽ അവർകൾക്ക് GST വിഷയത്തിൽ വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഇന്ന് (8-6-21) തിരുവനത്തപുരത്ത് വെച്ച് നേരിട്ട് നല്കിയ നിവേദനം.

09/06/2021

കോവിഡ് 19 പ്രതിരോധ വാക്സിൻ നൽകുന്നതിൽ വ്യാപാരികൾക്ക് മുൻഗണന നൽകണമെന്നും , വ്യാപാരികൾക്ക് പ്രൈവറ്റ് ആയി വാക്സിൻ എടുക്കാനുള്ള ഉത്തരവിലെ നടപടി ക്രമങ്ങൾ സുതാര്യമാക്കണമെന്നും , KVVES ജില്ലാ പ്രസിഡന്റ് ശ്രീ : ബാബു കോട്ടയിലും , ജില്ലാ ജന : സെക്രെട്ടറി ശ്രീ : KA ഹമീദും ചേർന്ന് , ബഹു : ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി : വീണ ജോർജിനോട് ആവശ്യപ്പെടുന്നു.
നമ്മുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ വേണ്ടുന്ന ഉത്തരവുകൾ ഉദ്യോഗസ്ഥർക്ക് കൈമാറാമെന്ന് ബഹു : ആരോഗ്യവകുപ്പ് മന്ത്രി നേതാക്കൾക്ക് ഉറപ്പുനൽകി.

09/06/2021

വ്യാപാര വ്യവസായങ്ങൾക്കുള്ള വൈദ്യുതി താരിഫിൽ ഇളവ് വരുത്തണമെന്നും, ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും കാണിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി അവർകൾക്ക് തിരുവനന്തപുരത്ത് വെച്ച് ജില്ലാ പ്രസിഡന്റ് ശ്രീ.ബാബു കോട്ടയിൽ ഇന്ന് (9-06-21)നിവേദനം നല്കി. ഈ വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുകയും പരിഹാരം തേടുമെന്നും ബഹു. മന്ത്രി ഉറപ്പ് നൽകി.

പാലക്കാട് ജില്ലാ ഭാരവാഹികൾ ആയ ശ്രീ.K A ഹമീദ്, പ്രജിത്ത്, രമേഷ് ബേബി, ഷക്കീർ T. P എന്നിവരും മന്ത്രിക്ക് നിവേദനം കൊടുത്ത് വിഷയങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്തു.

08/06/2021

വ്യാപാരികൾ നിലവിൽ അനുഭവിക്കുന്ന കടുത്ത പ്രയാസങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് ബഹു.ധനകാര്യ മന്ത്രി ശ്രീ.കെ.എൻ ബാലഗോപാലിനെ നേരിട്ട്കണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ.ബാബു കോട്ടയിൽ ഇന്ന്(8-06-21) നിവേദനം നല്കി.

വ്യാപാരികളുടെ ബാങ്ക് വായ്പ പലിശ ഇളവ് ചെയ്യുമെന്നും,GST വിഷയങ്ങളിൽ വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ഉറപ്പ് നല്കി.

വ്യാപാരികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു മന്ത്രാലയം ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും നിവേദനത്തിലെ മറ്റ് വിഷയങ്ങൾ പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ബഹുമാനപ്പെട്ട ധനമന്ത്രി ജില്ലാ പ്രസിഡന്റ് ശ്രീ.ബാബു കോട്ടയിലിന് ഉറപ്പ് നല്കി.

24/05/2021

വ്യാപാരികളും മനുഷ്യരാണ്.
അവർക്കും ജീവിക്കണം

വേറിട്ട രീതിയിൽ ബഹു:മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് പാലക്കാട് ജില്ലാ യൂത്ത് വിംഗ്.

അതിജീവനത്തിനായി പൊരുതുന്ന കേരളത്തിലെ വ്യാപാരികൾക്ക് വേണ്ടി KVVES യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മറ്റി ഈ ലോക്ഡൗൺ കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ Zoom Meeting ലൂടെ ചർച്ച ചെയ്തു. ഈ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി ബഹു:മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾക്ക് 23-05-2021 നിവേദനം സമർപ്പിക്കുകയും ചെയ്തു.

എല്ലാവ്യാപാരി സുഹൃത്തുക്കളും പാലക്കാട് ജില്ലയിലെ യൂത്ത് വിംങ്ങ് നേതാക്കൾ ഒന്നിച്ച് Zoom മീറ്റിങ്ങിലൂടെ മുഖ്യമന്ത്രിക്ക് നിവേദനം നല്കുന്ന ഈവീഡിയോ മാക്സിമം ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഷമീർ മണ്ണാർക്കാട്
യൂത്ത് വിംഗ് ജില്ലാപ്രസിഡണ്ട്

ഷബീർ ചാലിശ്ശേരി
യൂത്ത് വിംഗ് ജില്ലാജന:സെക്രട്ടറി

ദേവദാസ് വല്ലങ്ങി
യൂത്ത് വിംഗ് ജില്ലാട്രഷറർ

14/05/2021

Want your organization to be the top-listed Non Profit Organization in Palghat?
Click here to claim your Sponsored Listing.

Videos (show all)

LIVE | മണ്ണാര്‍ക്കാട് മുന്‍സിപാലിറ്റിയിലെ ജന പ്രതിനിധികള്‍ക്ക് സ്വീകരണം| KVVES MANNARKKAD UNIT
LIVE | KVVES CHERPULASERI UNIT |
നവംമ്പർ 3 ന് കേരള സംസ്ഥാനമൊട്ടാകെ വ്യാപാരികൾ നടത്തുന്ന പ്രതിഷേധ ധർണ്ണാ സമരത്തിന്റെ കാര്യകാരണങ്ങൾ ഏകോപന സമിതി പാലക്കാട് ജ...
അശാസ്ത്രീയമായ ലോക് ഡൗണിനെതിരെ പട്ടാമ്പിയിൽ നടന്ന പ്രതിഷേധ സമരം...💪💪💪💪
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓരോ പ്രവർത്തകരും, നേതാക്കൻമാരും, സംഘടനയെ സ്നേഹിക്കുന്ന ഓരോ വ്യാപാരിയും അറിഞ്ഞിരിക...
ശുചീകരണ ദിനത്തിൽയൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി യൂത്ത് വിംഗ് പ്രവർത്തകർ ടൗൺ ശുചീകരണം നടത്തുന്നു...
ശുചീകരണ ദിനത്തിൽയൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വല്ലങ്ങി യൂത്ത് വിംഗ് പ്രവർത്തകർ ടൗൺ ശുചീകരണം നടത്തുന്നു.അ...

Telephone

Website

Address


Palghat
678001

Other Youth Organizations in Palghat (show all)
DYFI Palakkad Town Meghala DYFI Palakkad Town Meghala
Palghat, 678001

Democratic Youth Federation Of India

Youth For Social Metamorphosis Youth For Social Metamorphosis
Palghat, 678582

a Youth Organisation

ABVP Govt Victoria College ABVP Govt Victoria College
Government Victoria College
Palghat, 678001

ജ്ഞാനം ശീലം ഏകത

SIO Parali Area SIO Parali Area
Parali
Palghat

Students Islamic Organization of India is an ideological organization working in the country for pre

ABVP Palakkad ABVP Palakkad
Palghat

Official Handle of ABVP Palakkad District Committee

NSS NSSCE NSS NSSCE
NSS COLLEGE OF ENGINEERING
Palghat, 678008

The National Service Scheme is an Indian government-sponsored public service program

Yuva Bhajan Mela Trust, Palakkad Yuva Bhajan Mela Trust, Palakkad
Palghat, 678004

Spiritual Organisation

AIYF Palakkad DC AIYF Palakkad DC
Palghat, 678001

communist youth

KALAM KODE Brothers KALAM KODE Brothers
Palghat, 678642

YOUTH FOR NEXT GENERATION .WE KEEP GOOD RELATIONSHIPS.

Yuvadhara Arts &sports Club Parudur Yuvadhara Arts &sports Club Parudur
PARUDUR, PALLIPPURAM, PATTAMBI
Palghat, 679305

a youth club for all.

ABVP Thrithala Nagar ABVP Thrithala Nagar
Palghat, 679534

This is Official page Handle of Akhil Bharatiya Vidyarthi Parishad [ABVP Thrithala Nagar]