LDF 2
ഇടതുപക്ഷ സഹയാത്രികരുടേയും ഇടതുപക്ഷ ?
ആധുനിക സൗകര്യങ്ങളോടു കൂടിയ കെഎസ്ആർടിസിയുടെ
അന്തർ സംസ്ഥാന സർവ്വീസ്
ഗരുഡപ്രീമിയം
കോഴിക്കോട് - ബാംഗ്ലൂർ റൂട്ടിൽ
05.05.2024 മുതൽ...
ആധുനിക രീതിയിലുള്ള എയർകണ്ടിഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്.
ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസ്സിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സിൽ സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന് ബാംഗ്ലൂർ എത്തിച്ചേരുകയും ഉച്ചയ്ക്ക് O2.30ന് ബാംഗ്ലൂരിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസ്സിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ (സാറ്റ്ലെറ്റ് , ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ.
സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. AC ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകണം.
2024 മെയ് 1 ബുധനാഴ്ച്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സർവീസായി പോകുന്നതാണ്. ടി ട്രിപ്പിൽ ടിക്കറ്റ് എടുത്ത് പരമാവധി ആളുകൾക്ക്
യാത്രചെയ്യാവുന്നതുമാണ്.
തൃശൂരിലെ തേക്കിന്‍കാട് മൈതാനത്തിന് ചുറ്റും ഒരു ചുവന്ന പൈപ്പ് ഇട്ടിരിക്കുന്നത് കാണാം. അത് എന്തിനാണെന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ തൃശൂര്‍ പൂരം വെടിക്കെട്ട് മുടങ്ങാതെ നടത്തുന്നതിനുള്ള ശാശ്വതമായ പരിഹാരത്തിന്‍റെ ഒരു കാരണം ഇതാണ്. സുനിൽകുമാർ എംഎല്‍എ യും കൃഷി മന്ത്രിയും ആയിരുന്നപ്പോള്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ചതാണിത്. ബാക്കി നമുക്ക് വീഡിയോ കാണാം... ❤️❤️
'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും ചേർന്ന് നടത്തുന്ന മഹാപഞ്ചായത്തിന് ഡൽഹി രാംലീല മൈദാനിയിൽ ഉജ്ജ്വല തുടക്കം.
Vote for LDF
അവകാശവാദമല്ല ഇത് യാഥാർഥ്യം..
പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ മികവിന്റെ കഥ പറയാൻ ഈ ചിത്രങ്ങൾ മതിയാകും..
സർക്കാർ സ്കൂളുകൾ ഇങ്ങിനെ ആണ് ഇപ്പോൾ...
പ്രതിഷേധിക്കുക⁉️
തൃപുരയിൽ സന്ദർശനം നടത്തുന്ന ഇടതുപക്ഷ എംപിമാർക്കെതിരെ സംഘപരിവാർ തീവ്രവാദി ആക്രമണം! ജയ്ശ്രീറാം വിളിച്ചെത്തിയ തീവ്രവാദികൾ രണ്ട് കാറുകളും നശിപ്പിച്ചു
തൃപുരയിലെ ബിജെപിയുടെ ജയം ആക്രമത്തിലൂടെയായിരുന്നെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ ആക്രമണങ്ങൾ
മാന്യമര്യാദക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഈ പറഞ്ഞ സ്ഥലങ്ങളിലൊന്നും തന്നെ ബിജെപി നിലം തൊടില്ല
സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിൽ ബിപിഎല്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികള്‍ക്ക് ഡയബറ്റിക്സ് സ്വയം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്നു.
സെപ്റ്റംബർ 15ന് മുമ്പ് suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം.
"പോഷക ബാല്യം"
കുട്ടികുരുന്നുകൾക്ക് ഇരട്ടികരുത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാൻ അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം വീതം മുട്ടയും പാലും ആഹാര വിഭവങ്ങളിൽ ഉൾപ്പെടുത്തും.
ഒരു അഞ്ചാറു കൊല്ലം മുന്നേ പുറകിലോട്ട് ആലോചിച്ചു നോക്കൂ.
ഇടുക്കിയിൽ പണ്ട് സവർണ്ണ ഫ്യൂഡൽ ഭൂ പ്രഭുക്കന്മാരുടെ കൈയ്യാളും കാര്യസ്ഥരുമായി തോട്ടം തൊഴിലാളികളെ പൂട്ട് കാളക്ക് സമം കൈകാര്യം ചെയ്തിരുന്ന, അവരുടെ വീട്ടിലെ പെണ്ണുങ്ങളെ കിട്ടുന്നിടം മടിക്കുത്തിൽ പിടിച്ചിരുന്ന കോൺഗ്രസ്സ് കങ്കാണിമാരിൽ ചിലരെ ആ നാട്ടിലെ ചില തോട്ടം തൊഴിലാളികൾ തീർക്കാൻ തീരുമാനിച്ചു. വെട്ടിയും കുത്തിയും വെടിവച്ചും കൊന്നു. മരിച്ചു പോയ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കുമ്മാട്ടിക്കിടെ ജന്മിമാർക്കായി തൊഴിലാളി സഖാക്കളെ കൊല്ലുന്ന തമിഴന്മാരെ തീർത്ത മാടനെ പോലെ. ആ കഥ ഒരു പാർടി പരിപാടിയിൽ വച്ചു എം.എം മണി ഓർമിപ്പിച്ചു. ആരോ 2MP മൊബൈൽ ക്യാമറയിൽ പകർത്തി മാധ്യമങ്ങൾക്ക് എത്തിച്ചു. ഉമ്മൻചാണ്ടിയുടെ പോലീസ് കമാന്റോ ഓപ്പറേഷൻ പോലെയാണ് എം.എം മണിയെ വീട് വളഞ്ഞു അറസ്റ്റ് ചെയ്തത്. കോടതി കേസ് തള്ളി പൊക്കോളാൻ പറഞ്ഞു.
2016-ൽ ഒന്നാം പിണറായി സർക്കാരിലേക്കുള്ള നിയമ സഭാ സ്ഥാനാർഥികളെ പാർടി തെരഞ്ഞെടുക്കും മുന്നേ തന്നെ എം.എം മണി അധിക്ഷേപം കേൾക്കാൻ തുടങ്ങിയിരുന്നു. ബിജെപി- ബി.ഡി.ജെ.എസ് നടത്തിയ കേരള മാർച്ചിൽ തന്റെ ജാഥയെ വിമർശിച്ച എം.എം മണിയെ വെള്ളാ പള്ളി നടേശൻ കരിങ്കുരങ്ങ് എന്ന് വിളിച്ചു. സംഘികൾ ചിരിച്ചു.
ഇടുക്കി മണ്ഡലത്തിലെ ഉടുമ്പൻ ചോല എന്ന കോൺഗ്രസ്സ് ശക്തി കേന്ദ്രത്തിൽ മത്സരിക്കാൻ 2016-ൽ പാർടി പഴയ ഇടുക്കി ജില്ലാ സെക്രട്ടറിയോട് പറഞ്ഞു. അത് മണിയാശാൻ തന്നെ രസമായി പറയുന്നുണ്ട്. മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് പിണറായി സഖാവ് ചോദിച്ചു. ആലോചിച്ചപ്പോൾ MLA ആയാൽ തെറ്റില്ലാത്ത ശമ്പളം കിട്ടും പിന്നെ ചെറിയ തുക പെൻഷനും കിട്ടും. അന്നത്തെ സാമ്പത്തിക അവസ്ഥ കൂടി പരിഗണിച്ചു ഉണ്ടെന്ന് പറഞ്ഞു. ഉടുമ്പൻ ചോലയിൽ എം.എം മണി ആയിരത്തി ചില്ലാനം വോട്ടുകൾക്ക് ജയിച്ചു. മണി ആശാനെ സ്ഥാനാർഥി ആക്കുക എന്നത് സംസ്ഥാനത്തെ പാർടിയുടെ ഒരു നിർബന്ധമായിരുന്നു, പിണറായി വിജയന്റേതും. അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു.
അതിനിടക്ക് മലയാള മനോരമയിലെ കുഞ്ചു കുറുപ്പ് കാർട്ടൂൺ വരച്ചു. ഏതാണ്ട് എം.എം മണിയോടൊത്ത തൊലി നിറമുള്ള അന്നത്തെ ബിജെപി ചീഫ് കുമ്മനം രാജ ശേഖരനെ കുമ്മായത്തിൽ മുക്കിയും എം.എം മണിയെ കരിയോയിലിൽ മുക്കി ഒന്നു കൂടെ കറുപ്പിച്ചും. മനോരമയുടെ കുഞ്ചു വെറും കുറുപ്പായ കോൺഗ്രസുകാരനായി.
ഒരു വർഷം കഴിഞ്ഞപ്പോൾ പിണറായി മന്ത്രി സഭ പുന സംഘടിപ്പിച്ചു. ഉടുംബൻ ചോല എം.എൽ.എ MM മണി എന്ന പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈദ്യുതി വകുപ്പ് പോലെയൊരു സുപ്രധാന വകുപ്പിന്റെ നാഥനായി മന്ത്രി സഭയിലേക്ക്. ഉമ്മൻചാണ്ടി കാലത്ത് വിലങ്ങിട്ട പോലീസിനെ കൊണ്ട് തന്നെ എം.എം മണിയെ സല്യൂട്ട് അടിപ്പിക്കുമെന്ന് പിണറായി വിജയൻ പ്രസംഗിച്ചു. അത് നടത്തിച്ചു.
യുവ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് അപ്പോഴൊരു തമാശ എറിഞ്ഞു. വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞെന്ന്. ഓം ശാന്തി ഓശാന എന്ന പടമെടുത്ത ജൂഡിന്റെ അധികം വിദ്യാഭ്യാസം ലഭിക്കാത്ത നാടിന്റെ നാഥനായ നായകൻ സിനിമയിൽ ഒരു കമ്യൂണിസ്റ്റായിരുന്നു. എങ്കിലും ജൂഡിന്റെ പുച്ഛത്തിന് തലച്ചോർ ഒരു തടസ്സമായില്ല.
വൈദ്യുതി വകുപ്പ് മിന്നലേറ്റ പോലെ മാറി തുടങ്ങി. കൊടും വേനലിലും പ്രളയത്തിലും നാട്ടിൻ പുറത്തടക്കം വെളിച്ചം പോവാതെ നിന്നു. രാജ്യത്തെ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറി. KSEB അടിമുടി പ്രൊഫഷണലായി. വിഷണറിയോടെ കരുക്കൾ നീക്കി, ദേശീയ പവർ ഗ്രിഡിൽ നിന്ന് തമിഴ് നാട് വഴി കൂടുതൽ വൈദ്യുതി എത്തിച്ചു. പുതിയ പവർ പ്രോജക്റ്റുകൾ തുടങ്ങി. കേരളം വൈദ്യുതി മിച്ച സംസ്ഥാനമായി.
അന്നത്തെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കോൺഗ്രസ് പരിപാടിയിൽ വച്ചു വിദ്യുഛക്തി എന്ന് എഴുതാൻ പോലുമറിയാത്ത ആളാണ് വിദ്യുഛക്തി വകുപ്പിന്റെ മന്ത്രി എന്ന് പരിഹസിച്ചു. കേട്ട് നിന്ന കോൺഗ്രസുകാർ കൂടെ ചിരിച്ചു. ജൂഡ് ആന്റണിയുടെ ഖദറിട്ട വേർഷൻ. എം.എം മണിയും ചിരിച്ചു. വിദ്യുഛക്തി എന്ന് എഴുതാൻ അറിയുകയും ചെയ്യാം അത് എല്ലാ വീട്ടുകളിൽ എത്തിക്കാനുമറിയാം എന്ന് മറുപടി പറഞ്ഞു. രമേഷ് ചെന്നിത്തല വെറും താക്കോൽ സ്ഥാന നായരായി ചുരുങ്ങി.
വീണ്ടും ഒന്നിടവിട്ട ഇടവേളകളിൽ ആ മനുഷ്യൻ ആക്ഷേപിക്കപ്പെട്ടു. വലത് വശത്തു നിന്നും കരിങ്കുരങ്ങെന്നും ഭൂതമെന്നും ഇരുട്ടത്ത് നിന്നാൽ കാണാത്തവൻ എന്നുമൊക്കെ അധിക്ഷേപം കേൾക്കുമ്പോൾ ഇടത് വശത്ത് നിന്ന് ലിബറലുകളുടേയും ലിബറൽ ഫെമിനിസ്റ്റുകളുടേയും വിമർശനവും കേട്ടു. ഇതിപ്പോ എന്താ നടക്കുന്നെ എന്ന് മനസിലാകാതെ അയാൾ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഇന്ദ്രൻസിന്റെ കൂടെ കൊച്ചു (രാഷ്ട്രീയ) വർത്തമാനം പറഞ്ഞു ചിരിച്ചു.
2021-ൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. വോട്ടെടുപ്പ് തുടങ്ങും മുന്നേ ഉടുമ്പൻ ചോലക്കാർ മണി ആശാന്റെ വകുപ്പ് തീരുമാനിച്ചു. അതൊന്നും വേണ്ട. അതൊക്കെ പാർടി തീരുമാനിക്കും എന്ന് അയാൾ ചിരിച്ചു കൊണ്ട് വിലക്കി. വോട്ടെടുപ്പ് കഴിഞ്ഞു 2016-ൽ ആയിരത്തി ചില്ലറ വോട്ടിനു ജയിച്ച എം.എം മണി നേടിയത് 38,305 വോട്ടുകളുടെ ഭൂരിപക്ഷം. സംസ്ഥാനത്തെ ഉയർന്ന സ്ട്രൈക്ക് റേറ്റ്. അതും തോല്പിച്ചത് കോൺഗ്രസിന്റെ ഇ.എം അഗസ്തി എന്ന ഇടുക്കിയിലെ അതികായനെ. ജൂഡ് ആന്റണി ജോസഫ് തന്നെ സ്വയം തിരുത്തി മണി ആശാന്റെ ഫോട്ടോയിട്ടു വാഴ്ത്തി. കാലം കണക്കും പഠിപ്പിച്ചു.
രണ്ടാം പിണറായി സർക്കാർ മന്ത്രി സഭ ഉടച്ചു വാർത്തു ഞെട്ടിച്ചപ്പോഴും മന്ത്രിയായി കാണണമെന്ന് ഏറ്റവും ആഗ്രഹിച്ച പേരാണ് സഖാവ് എം.എം മണി. എം.എൽ.എ മാത്രമായ മണിയെ പക്ഷേ ചരിത്രം പിന്തുടർന്നു. രണ്ടാം മാസം മുതൽ വീണ്ടും പഴയ അധിക്ഷേപം തേടി വന്നു.
പ്രായം 77 ആയപ്പോൾ പാർടി കോണ്ഗ്രസിനോട് അനുബന്ധിച്ചു നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി സംസ്ഥാന കമ്മറ്റി അംഗമായി തുടർന്നു. പതിനഞ്ചു വയസിന് മുന്നേ തുടങ്ങിയ
തൊഴിലാളി രാഷ്ട്രീയ പ്രവർത്തനത്തിന്റെ തഴമ്പിച്ച കൈകൾ 77 വയസിൽ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ സംസ്ഥാന സമിതിയിലും നിയമ സഭയിലുമെത്തി. കൂട്ടത്തിൽ പഴയ അതേ അധിക്ഷേപങ്ങളും.
അഞ്ച് മിനിറ്റ് മിണ്ടിയാൽ ഏത് പാർടിക്കാരനായാലും വല്ലതും കഴിച്ചിരുന്നോയെന്ന് ചോദിക്കുന്ന,ഊണിനുള്ള സമയമാണെങ്കിൽ ചോദിക്കാതെ തന്നെ ഊണ് പറഞ്ഞു നാട്ടിലെ വിശേഷങ്ങൾ ചോദിക്കുന്ന, പരിചയപ്പെടാൻ വരുന്ന ആളുകളോട് ഞാൻ എം.എം മണി, ഉടുമ്പൻ ചോലയാണ് സ്വദേശം എന്ന് പറയുന്ന അയാളെ വാക്കുകളിലൂടെ മാത്രം കേട്ടവർ വിധിയെഴുതുമ്പോഴും ഉടുമ്പൻ ചോലക്കാർ കെട്ടി പിടിച്ചു.
വീട്ടിലെ ജിമ്മിൽ നിന്നിറങ്ങി സർക്കാരും പ്രൈവറ്റുമായ ഗണ്മാൻമാരുമായി സുധാകാരന്മാർ സൗന്ദര്യ മത്സരത്തിനിറങ്ങുമ്പോൾ മുണ്ട് മാടി കുത്തി കൂടെയുള്ളവന്റെ തോളിൽ കൈയിട്ടു ചിരിച്ചു കൊണ്ട് കൊച്ചു മക്കൾ ഉപയോഗിക്കാൻ പഠിപ്പിച്ച സ്മാർട് ഫോണിൽ എം.എം മണി സുധാകരന്റെ അധിക്ഷേപം കണ്ടു ചിരിച്ചു കാണും.
അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക മരുന്നാണ് റസ്ഡിപ്ലാം (Risdiplam). ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍ക്കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 14 കുട്ടികള്‍ക്ക് ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകളാണ് നല്‍കിയത്. 14 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്.
21 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മരുന്ന് നല്‍കാന്‍ തീരുമാനിച്ചത്. 2 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വച്ച് മരുന്ന് നല്‍കിയിരുന്നു. 12 കുട്ടികള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കോഴിക്കോട് വച്ച് മരുന്ന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഇന്നലെയും ഇന്നുമായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയാണ് ഈ കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായിട്ടാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മരുന്ന് നല്‍കുന്നത്.
അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെയാണ് വിലപിടിപ്പുള്ള മരുന്നുകളും നല്‍കുന്നത്.
അഞ്ച് വർഷം കൊണ്ട് അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. സർവേയിലൂടെ സർക്കാർ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മതല സ്പര്‍ശിയായ മൈക്രോപ്ലാൻ ആഗസ്റ്റ് 31നകം തയ്യാറാക്കും. ഭക്ഷണമോ വീടോ ചികിത്സയോ വരുമാനമോ തുടങ്ങി, സർവ്വെയിലൂടെ കണ്ടെത്തിയ ഓരോ കുടുംബത്തിന്റെയും പ്രശ്നമെന്തെന്ന് പഠിച്ച് സമഗ്രമായ പരിഹാരമാർഗം നിർദേശിക്കുന്നതാകും ഈ മൈക്രോപ്ലാൻ. ഉടൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ അങ്ങനെയും ഹ്രസ്വ ദീർഘകാലം കൊണ്ട് പരിഹരിക്കേണ്ടവ അത്തരത്തിലും ചെയ്തുകൊണ്ട്, അടുത്ത നാല് വർഷം കൊണ്ട് ഈ കുടുംബങ്ങളെ പടിപടിയായി വിഷമതകളിൽ നിന്ന് കരകയറ്റും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാകും പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹിക ഉത്തരവാദിത്തത്തിലൂടെ അതിദാരിദ്രം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഈ സാമൂഹ്യ ഇടപെടലിനൊപ്പം നമുക്ക് അണിനിരക്കാം, അതിദരിദ്രരില്ലാത്ത കേരളം പടുത്തുയർത്താം
എം വി ഗോവിന്ദൻ മാസ്റ്റർ
കോൺഗ്രസ്സിന്റ വയനാട്ടിലെ ആ നാടകവും പൊളിഞ്ഞു! കഞ്ഞികുഴികളേ നാടകം കളിക്കുമ്പോ CCTV ഓഫ് ചെയ്യാൻ മറക്കരുത്!
സിസിടിവി കോൺഗ്രസ്സിനെ വീണ്ടും ചതിച്ചു.
ഗാന്ധി ഫോട്ടോ തകർത്തതിന് പിന്നാലെ ഓഫീസ് സ്റ്റാഫിന് മർദ്ധനമേറ്റന്ന കഥയും പൊളിയുന്നു. ക്യാമ്പസുകളിലെ കഞ്ഞികുഴി സതീശൻമാരുടെ പണി ഇനിയും വിട്ടിട്ടില്ല കോൺഗ്രസ്സ്.
സുധാകരന്റെ സെമി കേഡറിന്റെ പുതിയ നാടകം.
#ഉറപ്പാണ്100
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്_വികസനം
എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ.
അഭിവാദ്യങ്ങൾ✊🏼✊🏼✊🏼
തിരഞ്ഞെടുപ്പ് പ്രചരണം നാളെ.
#ഉറപ്പാണ്100
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്_വികസനം
ഇടതുപക്ഷ സർക്കാർ മറ്റൊരു വാഗ്ദാനം കൂടി അഭിമാനകരമായി പൂർത്തിയാക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന പരിപാടിയിൽ 20808 വീടുകളുടെ താക്കോൽ കെെമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 17ന് ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിൽ നിർവഹിക്കും. അതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോൽകെെമാറും.
ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നൂറുദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 20808 വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചു. സർക്കാരിന്റെ ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12000 ലൈഫ് ഭവനങ്ങൾ പൂർത്തിയാക്കി താക്കോൽകെെമാറിയിരുന്നു.
ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് താമസമാരംഭിച്ചു. 34374 വീടുകൾ നിർമ്മാണഘട്ടത്തിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമ്മാണത്തിലുണ്ട്. ഇവയിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തീകരിക്കും.
പിന്നോട്ടല്ല, ഉറപ്പോടെ മുന്നോട്ട് തന്നെ. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനങ്ങൾ ശക്തമായി തുടരുന്നു.
'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 124 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 7 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 9 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 13 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2981 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 270 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 990 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 368 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 221 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആകെ 445 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 65 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6566 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4404 പരിശോധനകളില്‍ 2362 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 609 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 148 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനകള്‍ തുടരുന്നതാണ്.
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
തൃക്കാക്കര നിയമസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി
ഡോ. ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു...
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
തൃക്കാക്കര നിയമസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് നാളെ (09/05/2022) രാവിലെ 10.00 മണിക്ക് എറണാകുളം കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Nandanam Ho Alankode Po Manthadam
Ponnani, 679585
CPIM സംസ്ഥാന കമ്മിറ്റി അംഗം CITU National Secretary
Adhila Manzil, Easwara Mangalam
Ponnani, 679573
General Secretary, OICC Western Regional Committee, Jeddah. Social Worker-(Overseas Indian Cultural Congress. General Convener JHWF (Jed Hajj Welfare Forum).
Ponnani, 679586
Food,Travel,Politics,Opinions and More...... watch and share Please Join & Support us!!
Ponnani
https://www.narendramodi.in/sadasytaparv2019/ref/1562411104154