Prabeesh vp Ponnani
Prabeesh vp
മുഖ്യമന്ത്രി മന്ത്രിമാർക്കൊപ്പം
ജില്ലകളുടെ മേഖലയോഗങ്ങളിൽ…
ഓരോ ജില്ലകളിലെയും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും സെപ്തംബർ മാസത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ ടീം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലകളുടെ അവലോകന യോഗങ്ങൾ നടത്തുവാൻ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചു.
സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കേന്ദ്രസര്‍വകലാശാലയിലെ 9 മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികളക്കും നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം.
സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് മണിപ്പൂർ സർവകലാശാലയിലെ വിദ്യാര്‍ഥികളുടെ താമസം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളാണ് വിദ്യാർഥികൾ. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല. സര്‍വകലാശാലയ്ക്കുള്ളിലും ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്.
സര്‍വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസില്‍ ശേഷിക്കുന്നവര്‍ക്കായി സര്‍വകലാശാല അധികൃതര്‍ ഗസ്റ്റ്ഹൗസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവില്‍ വിദ്യാര്‍ഥികളുള്ളത്.
സ. ഇമ്പിച്ചിബാവ ദിനം സമുചിതമായി ആചരിക്കുക; സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്
ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സ.ഇമ്പിച്ചബാവയുടെ 28-ാം വാർഷിക അനുസ്മരണം ചൊവ്വാഴ്ച സമുചിതമായി ആചരിക്കാൻ മുഴുവൻ പാർട്ടി ഘടകങ്ങളോടും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർത്ഥിക്കുന്നു. പാർട്ടി ഓഫീസുകൾ അലങ്കരിച്ചും, പ്രഭാതഭേരിയോടെ പതാക ഉയർത്തിയും അനുസ്മരണം സംഘടിപ്പിക്കണം. വർത്തമാനകാലത്തെ വർഗീയതക്കെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിൻറെ സ്മരണ കൂടുതൽ ആവേശം പകരും.
ഇഎംഎസിന്റെ അനുസ്മരണയിൽ ഏലംകുളത്തുള്ള സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളുടെ ഒരു ലൈബ്രറി ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിനും ഇമ്പിച്ചബാവ ദിനത്തിൽ തുടക്കം കുറിക്കുകയാണ്. ബ്രാഞ്ച് തലങ്ങളിൽ പ്രവർത്തകർ വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിക്കും. ഈ പ്രവർത്തനത്തിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർത്ഥിക്കുന്നു.
മാനവരാശിക്കു പ്രചോദനമായി പ്രിയപ്പെട്ട അബൂബക്കർ സിദ്ധീഖ്.
കൈകാലുകളില്ലാതെ, 67 സെൻറീമീറ്റർ മാത്രമുള്ള കേവലം 25 kg ഭാരമുള്ള അബൂബക്കർ സിദ്ധിഖ് ഇടം നേടിയത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലാണ്
അസാധാരണമായ ഈ നേട്ടം കൈവരിച്ച MSc കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹത്തെ സി പി ഐ എം പൊന്നാനി ഏരിയാ കമ്മറ്റി വീട്ടിലെത്തി അനുമോദിച്ചു .
ഗൃഹാങ്കണത്തിൽ നടന്ന അനുമോദന സദസ്സ് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം സ പി കെ കലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി യുടെ അധ്യക്ഷതയിൽ കെ ദിവാകരൻ, പി.വി ലത്തീഫ്, വി പി പ്രബീഷ്, കെ മോഹനൻ, കെ പി ശ്യാമള തുടങ്ങിയവർ സംബന്ധിച്ചു
PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന
അബൂസിയുടെ മാതാപിതാക്കളായ എം എ അക്ബറും നഫീസയും കുട്ടിക്കാലം മുതലേ നടത്തിയ സംരക്ഷണവും ഇത്തരമൊരു നേട്ടം കൈവരിക്കുന്നതിൽ
പ്രധാന ഘടകമാണ്
അഭിവാദ്യങ്ങൾ
അബൂസി ,...
സ: ഇ.കേശവേട്ടൻ അനുസ്മരണം ബഹു: പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ചിന്ത റീഡേഴ്സ് ഫോറം പൊന്നാനി ഏരിയാ തല ഉദ്ഘാടനം:
ഗ്രന്ഥശാലാ പ്രവർത്തകനായിരുന്ന സ. കറപ്പുവിൻ്റെ സൃമിതിയിൽ പൊന്നാനി കരിങ്കല്ലത്താണിയിൽ ചേർന്ന ചിന്ത റീഡേഴ്സ് ഫോറം എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം നിർവ്വഹിച്ചു.
യുവ എഴുത്തുകാരൻ സുധീഷ് സുബ്രഹ്മണ്യൻ ആശംസകൾ നേർന്നു.
നവകേരള വികസനം എന്ന വിഷയത്തിൽ സ. എം.എം.നാരായണൻ ചർച്ചക്ക് നേതൃത്വം നൽകി.
വിവിധ വിഷയങ്ങളിൽ ഗവേഷക പ്രബന്ധങ്ങൾ അവതരിപ്പിച്ച ഡോ. ഫസീല തരകത്ത്, ഡോ.സുരഭി എം.എസ്, ടി.എ. നിഷ എന്നിവരെ അനുമോദിച്ചു.
1987 മാർച്ച് 23 ....
ചീമേനിയിൽ തിരഞ്ഞെടുപ്പു ദിവസം വോട്ടെടുപ്പ് കഴിഞ്ഞ് പാർട്ടി ഓഫീസിൽ വിശ്രമിക്കുകയായിരുന്ന സഖാക്കളെ, കോൺഗ്രസ്സ് ഗുണ്ടകൾ വെട്ടിയും കുത്തിയും വീഴ്ത്തി പച്ചക്ക് കത്തിച്ചു കൊലപ്പെടുത്തിയിട്ട് ഇന്നേക്ക്
35 വർഷം തികയുന്നു.
ചീമേനി .....
അഭിവാദ്യങ്ങൾ...
ഭഗത് സിംഗ് രക്തസാക്ഷി ദിനമായ മാർച്ച് 23-ന് DYFI മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പതാക ദിനമായി ആചരിക്കും.
2022 മാർച്ച് 22 തിങ്കൾ 4 PM ന്
എ.വി.എച്ച് എസ് പൊന്നാനി:
സിപിഐ എം രാജ്യസഭാ സ്ഥാനാർത്ഥിയായി പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എ എ റഹീമിനെ തീരുമാനിച്ചു.
കർമ്മ
DYFI മലപ്പുറം ജില്ല സമ്മേളനം
2022 ഏപ്രിൽ 1,2,3
സ:പി.ബിജു നഗർ,എടപ്പാൾ
Prabeesh vp Ponnani
കാസര്‍കോട് 2247 കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറി......
കാസര്‍കോട് ജില്ലയിലെ 2247 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. കിടപ്പാടമില്ലാത്തവരുടെ കണ്ണീര്‍തുടച്ച് ജനകീയ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ സമ്മാനം. ആഹ്ളാദം അലതല്ലിയ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയ വിതരണം നിര്‍വഹിച്ചു. പാവപ്പെട്ടവരുടെ വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമായപ്പോള്‍ ജനകീയ സര്‍ക്കാരിന് ഇത് അഭിമാനമുഹൂര്‍ത്തം.
DYFI to organise two wheeler jathas against
pseudo nationalism on Bhagath sing Day
March 23
CEC of DYFI decided to organise two wheeler jathas in every district in the country on Bhagath Singh Day, 23 of March, against pseudo nationalism.
We will organise distribution of leaflets and other campaign materials from 15 of March onwards.In trains,buses and other public places DYFI volunteers, wearing Bhagath Singh badges, will reach out to people to distribute leaflets and street corner meetings will be organised.
Timeline Photos
മൂന്ന് കാര്യങ്ങളെക്കുറിച്ച് ...
എം. സ്വരാജ്.
(1) .നിലമ്പൂരിലെ സംഭവം.
-------------------------------------------
നിലമ്പൂർ വനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ വിശദീകരണം ഏറ്റുമുട്ടലിനിടെയുണ്ടായ മരണമെന്നാണ്. എന്നാൽ പോലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവർക്ക് അതിന് മതിയായ കാരണങ്ങളുണ്ട്. വർഗീസിന്റെ അനുഭവം മറക്കാറായിട്ടില്ലല്ലോ. (അന്ന് ഏറ്റുമുട്ടൽ കൊലയെന്ന് മനോരമാദികൾ സമർത്ഥിച്ചപ്പോൾ , ഏറ്റുമുട്ടലല്ല പിടിച്ചുകെട്ടി വെടിവെച്ചു കൊന്നതാണെന്ന സത്യം വിളിച്ചു പറഞ്ഞത് ദേശാഭിമാനി മാത്രമായിരുന്നു.) . രാജന്റെ ഓർമകൾക്കും മരണമില്ല .
ലഭ്യമായ വിവരങ്ങൾ വെച്ചു നോക്കിയാൽ നിലമ്പൂർ സംഭവത്തിലും പോലീസിനെ കണ്ണടച്ചു വിശ്വസിക്കാൻ പ്രയാസമാണെന്ന് എനിക്ക് തോന്നുന്നു.
ഏതായാലും വർഗീസ് / രാജൻ സംഭവങ്ങളെപ്പോലെ പോലീസ് ഭാഷ്യം അപ്പടി സ്വീകരിച്ച് ഫയൽ അടയ്ക്കുന്ന സർക്കാരല്ല ഇപ്പോൾ കേരളത്തിലുള്ളത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലണമെന്ന നിലപാട് സി പി ഐ (എം) ന് ഇല്ല . ഇവിടെ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരും. ഇപ്പോഴുയരുന്ന സംശയങ്ങൾ ശരിയാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാർ ഒരു ദയയും അർഹിക്കുന്നില്ല. അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ. കൊലപാതകം സിറിയയിലായാലും നിലമ്പൂരിലായാലും എതിർക്കപ്പെടണം. നമ്മുടെ ലോകത്ത് ആരും കൊല്ലപ്പെടാൻ പാടില്ല. പോലീസ് പറയുന്നത് ശരിയാണെങ്കിൽ പോലും മരണം വേദനാജനകമാണ്. അത് ആരുടേതായാലും.
(2) .മാവോയിസം..
------------------------------------------------
പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആദിവാസികളും വൻകിടക്കാരുടെ കാൽക്കീഴിലെ പുഴുക്കളെ പോലെ നരകിക്കുമ്പോൾ, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും നീതി അനാഥമാവുകയും ചെയ്യുമ്പോൾ, ഇതെല്ലാം തകർക്കപ്പെടണമെന്ന് തോന്നുക സ്വാഭാവികമാണ്. ആരെയും ഒരു നക്സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. തച്ചുടയക്കപ്പെടേണ്ടതാണ് ഈ സാമൂഹ്യ വ്യവസ്ഥയെന്ന് കരുതുന്ന, കണ്ണീരും പട്ടിണിയും ചൂഷണവുമില്ലാത്ത ലോകം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരെയും കുറ്റപ്പെടുത്താൻ എനിക്കാവില്ല.
എന്നാൽ ഇന്ന് 'മാവോയിസ്റ്റുകൾ ' എന്ന് വിളിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങളോട് എനിക്ക് ശകതമായ വിയോജിപ്പാണുള്ളത്. സ്വാധീന മേഖലകളിൽ ലക്ഷണമൊത്ത കൊള്ള സംഘമായാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. കുത്തകകളോട് വിലപേശി കാശുവാങ്ങി അവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ കാവൽക്കാരായും, തൃണമൂൽ കോൺഗ്രസിനോട് തുക പറഞ്ഞുറപ്പിച്ച് സി പി ഐ (എം) പ്രവർത്തകരെ കൊന്നു തള്ളുന്ന കൊട്ടേഷൻസംഘമായും പ്രവർത്തിക്കുന്നവർക്ക് മാവോയിസത്തെ കുറിച്ചൊന്നും പറയാൻ അവകാശമില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ജനാധിപത്യ പ്രകൃയയുടെ ഭാഗമാവുകയാണ് വേണ്ടത്.
(3) . 'മോർഫിംഗ് കലാകാരന്മാർ' ....
---------------------------------------------------------
ഇപ്പോഴത്തെ സംഭവങ്ങളെ തുടർന്നും അല്ലാതെയും എതിർപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ ഇഷ്ടമില്ലാത്തവരുടെ ചിത്രം മോർഫ് ചെയ്യുന്ന പരിപാടി ശുദ്ധ തോന്നിവാസമാണ്. നിലമ്പൂർ സംഭവത്തിൽ മുഖ്യമന്ത്രിയെയും സി പി ഐ (എം)നെയും തെറി വിളിക്കുന്ന ചിലരുണ്ട്. അക്കൂട്ടർക്ക് തെറി വിളി നടത്തിയില്ലെങ്കിൽ ഉറങ്ങാനാവില്ല. ഒരുതരം അസുഖമാണിത്. തെറി വിളിക്കാൻ എന്തെങ്കിലും ഒരു കാരണം അവർ കണ്ടെത്തിക്കൊള്ളും, അത്തരക്കാർക്ക് മറുപടി പറയാനില്ല.
മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രതിഷേധിച്ചവരിൽ ശ്രീ .വി .ടി .ബൽറാം MLAയുമുണ്ട്..!. ഇങ്ങനെയൊക്കെ ചെയ്യുന്ന അൽപ്പന്മാരുടെ അതേ നിലവാരമാണ് തനിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനുള്ള ബൽറാമിന്റെ സ്വാതന്ത്ര്യത്തെ ഞാൻ എതിർക്കുന്നില്ല. ഇതിന് മറുപടിയായി ബൽറാമിന്റെ ചിത്രവും മോർഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. സഖാക്കൾ എന്നവകാശപ്പെട്ടാണ് ചിലർ ഇത് ചെയ്തത്. തുല്യനാണയ പ്രതികരണം എന്ന നിലക്കാവാം ഇത്. അതും അംഗീകരിക്കാനാവില്ല.
തർക്കങ്ങളും സംവാദങ്ങളും ഇങ്ങനെ ദുർഗന്ധപൂരിതമാക്കരുത്, പറയാനുള്ള കാര്യങ്ങൾ ഒട്ടുംമൂർച്ച കുറയ്ക്കാതെ പറയുകയും തർക്കിക്കുകയും ചെയ്യുന്നത് നിലപാടുകൾക്ക് കൂടുതൽ തിളക്കം നൽകും. പിശകുകൾ തിരുത്താൻ എല്ലാവർക്കും അവസരം കിട്ടുകയും ചെയ്യും. എന്നാൽ 'ചിത്രവധങ്ങൾ' ഇടുങ്ങിയ മനസിന്റെ ദുഷ്ടലാക്കാണ് വെളിപ്പെടുത്തുന്നത്. ബൽറാമിനെതിരായ നിരവധി മോർഫിംഗ് പോസ്റ്റുകളിൽ ഒന്നിൽ ഒരു ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട വ്യക്തിയെക്കൂടി ഉൾപ്പെടുത്തിയതായി കണ്ടു. അതിനൊന്നും ഒരു ന്യായീകരണവുമില്ല. സഖാക്കൾ എന്ന് സ്വയം അവകാശപ്പെട്ടാൽ ആരും സഖാവാകില്ല. ബൽറാമിന്റ നിലവാരം സഖാക്കൾക്ക് ചേരുകയുമില്ല.
പൊന്നാനി നഗരസഭയുടെ പ്രാഥമിക വിദ്യാഭാസ ശാക്തീകരണ പദ്ധതിയായ സ്ളേറ്റും പെൻസിലും പരിപാടിയുടെ അധ്യാപക പരിശീലനം നാളെ ആരംഭിക്കുന്നു.. നഗരസഭയിലെ 23 സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ്സിലെ ഇംഗ്ളീഷ് അധ്യാപകരുടെ പരിശീലനം നാളെ നഗരസഭയുടെ URC യിൽ വെച്ച് നടക്കുന്നത്.. നഗരസഭയിൽ 40 ഒന്നാം ക്ലാസ് ഡിവിഷനുകളാണുള്ളത്.. ഈ നാൽപ്പതു ഡിവിഷനിലേക്കുമുള്ള അധ്യാപകർക്ക് ഇംഗ്ളീഷ് ടീച്ചിങ് മാന്വൽ പരിശീലനത്തിന്റെ ഭാഗമായി നാളെ വിതരണം ചെയ്യും.. പരിശീലന പരിപായുടെ ഔപചാരികമായ ഉൽഘാടനം നഗരസഭ ചെയർമാൻ ശ്രീ.സി.പി.മുഹമ്മദ് കുഞ്ഞി നിർവഹിക്കും.. ടീച്ചിങ് മാനുവലിന്റെ പ്രകാശനം കവിയും നാടക കൃത്തുമായ ശ്രീ.വി.വി രാമകൃഷ്ണൻ മാസ്റ്റർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീറിന് നൽകി പ്രകാശനം നിർവഹിക്കും. വാർഡ് കൗൺസിലർ ജയപ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ URC BPO ശ്രീ.വി.കെ.പ്രശാന്ത് സ്വാഗതം ആശംസിക്കും. പാലക്കാട് DIET ലെ അദ്ധ്യാപിക ശ്രീമതി.നിഷ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.
വിപ്ലവം ജയിക്കട്ടെ ....
സോഷ്യലിസം...പുലരട്ടെ...
കമ്മ്യൂണിസം...വളരട്ടെ......
പത്താം ക്ലാസുകാർക്ക് അവസരം
പത്താം ക്ലാസ്സുകാർക്ക് അവസരം കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡുകളിൽ http://bit.ly/2d0nu6o
കൂടുതൽ വിവരങ്ങൾ അറിയാൻ http://bit.ly/2d0nu6o വെബ്സൈറ്റ് സന്ദർശിക്കുക
nilajob.com *പത്താം ക്ലാസ്സുകാർക്ക് അവസരം* *കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡുകളിൽ പത്താം ക്ലാസ്സുകാർക്ക് അവസരം* കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡുകളിൽ പത്താം ക്ലാസ്സുകാർക്ക് എൽ.ഡി ക്ലാർക് ആകാം. കേരള പിഎസ്സിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.നിരവധി അവസരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ് സൈറ്റ് സന്ദർശിക്കുക. കൂട...
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Ponnani
679577
SFI IZHUVATHIRUTHI LOCEL COMMITTEE
Ponnani, 679577
സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം �
Ponnani Dyfi
Ponnani, 679577
ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റ