Bhagawan Hrishikesan - Madamon

This page is a service to the devotees of Lord Hrishikeshan (Mahavishnu) in Madamon, Pathanamthitta,

31/01/2021
Guruvinodoppam.....! Sopanam 4 : Yuvajanangal neridunna sadhana preshnangal.......! 28/10/2020

സാധന അനുഷ്ടാനങ്ങളിൽ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ അതിന്റെ പരിഹാരം - അഡ്വ T R രാമനാഥൻ സാർ (N.പറവൂർ ) വിശദീകരിക്കുന്നു !

https://youtu.be/fCV0vEm9idY

Guruvinodoppam.....! Sopanam 4 : Yuvajanangal neridunna sadhana preshnangal.......!

23/10/2020

ശബരിമല അയ്യപ്പനും, മാളികപ്പുറത്തമ്മയും. - ശ്രീ പൃഥ്‌വിപാൽ ജി... സംസാരിക്കുന്നു. (Live)
Sabarimla & Malikapuratthamma.

https://m.facebook.com/story.php?story_fbid=1038476629898733&id=112444460237327

23/10/2020

കാളരാത്രിയേ നമഃ

19/10/2020

ആർ. രാമാനന്ദ് (കോഴിക്കോട്)
ശിവ ശക്തി എന്ന വിഷയത്തിൽ പ്രഭാഷണം. (Live)
https://www.facebook.com/112444460237327/videos/638619506823659/

18/10/2020

ശ്രീമദ് ഭാഗവത സപര്യ (live)
1 സ്കന്ധം.
*സോപാനം 22*

അഡ്വ റ്റി ആർ രാമനാഥൻ സാർ (N. പറവൂർ)

Srimad Bhagavatha Saprya
1 Skandam
Sopanam - 22

Adv T R Ramanathan Sir (N.Paravur)

https://www.facebook.com/112444460237327/videos/399703374586398/

16/10/2020

നവരാത്രി പ്രാരംഭം 2020
അഡ്വ റ്റി ആർ രാമനാഥൻ സാർ ഇടച്ചോറ്റി സരസ്വതി ക്ഷേത്രത്തിൽ നടത്തുന്ന പ്രഭാഷണം... (live)

https://m.facebook.com/story.php?story_fbid=1647968728721658&id=112444460237327

12/10/2020

ഹന്ത ഭാഗ്യം ജനാനാം

11/10/2020

SRIMAD BHAGAVATHA SAPRYA SOPANAM 21... (Adv T R Ramanathan Sir)

07/10/2020

മണ്ഡല മകരവിളക്ക് മഹോത്സവം... ശബരിമലയിൽ ഈ വർഷം.

05/10/2020

നാരായണീയം സോപാനം - 09...
ശ്രീമതി മിനി മോഹൻ..

04/10/2020

ശ്രീമദ് ഭാഗവതം പ്രഥമ സ്കന്ധം (12 അദ്ധ്യായം മുതൽ) പ്രഭാഷണം.
Adv. TR രാമനാഥൻ സാർ (N.പറവൂർ) - (LIVE)
Srimad Bhagavatha Discourse Pradhama Sakandam (chapter 12 onwards) - (LIVE)Adv. T R Ramanathan Sir.

https://m.facebook.com/story.php?story_fbid=660284151340545&id=112444460237327

28/09/2020

ശ്രീമതി മിനിമോഹൻ ജിയുടെ നാരായണീയ പഠനം

27/09/2020

ഭാഗവത പ്രഭാഷണം സോപാനം 19.
ഞായറാഴ്ച രാവിലെ 11 മണിക്ക്.

14/09/2020

പൂയം പിറന്ന പുണ്യം......
ഇന്ന് ആവണി മാസ പൂയം നക്ഷത്രം. തിരുവിതാംകൂർ അമ്മമഹാറാണി ശ്രീ പദ്മനാഭ സേവിനി ഹർ ഹൈനസ് പൂയം തിരുനാൾ ഗൗരി പാർവതിഭായി തമ്പുരാട്ടിയുടെ ആട്ട തിരുനാൾ..... പൊന്നു തിരുമനസ്സിന് ഒരായിരം പിറന്നാൾ ആശംസകൾ..........
നന്ദി : ബിനീഷ് ആമച്ചൽ
Sree Padmanabha Swami Kshethram_Oru Nagarathinte Kadha Group

31/08/2020

ഹൃഷികേശ പെരുമാളിന്റെ പൂക്കളം..

31/08/2020

ഏവർക്കും ഓണാശംസകൾ

18/08/2020

അഖില ഭാരത ശ്രീമദ് ഭാഗവതസത്രസമിതി അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത ആദരണീയനായ എസ്.നാരായണസ്വാമിക്ക് അഭിനന്ദനങ്ങൾ.!

17/08/2020

*ബ്രഹ്മശ്രീ. കണ്ഠര് രാജീവര് ശബരിമല തന്ത്രി*

*ശബരിമലയിലെ* *താന്ത്രിക ചുമതല ചിങ്ങം ഒന്നു മുതൽ അടുത്ത ഒരു വർഷത്തേക്ക് സീനിയർ തന്ത്രി* *കണ്ഠര് രാജീവർക്ക് .... ഇദ്ദേഹം ശബരിമലയിൽ* *എത്തിച്ചേർന്നു. ഇന്നലെ വൈകുന്നേരം തന്നെ ചുമതല ഏറ്റെടുത്തു , ശബരിമലയിലെ താന്ത്രിക ചുമതല ചെങ്ങന്നൂർ, മുണ്ടൻ കാവിൽ ,* *താഴമൺ കുടുംബത്തിനാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം മുഖ്യതന്ത്രി കണ്ഠര് മോഹനരുടെ പുത്രൻ കണ്ഠര് മഹേശ്വരര്* *മോഹനര് ആയിരുന്നു നിലവിൽ ശബരിമലയിലെ താന്ത്രികച്ചുമതല നിർവ്വഹിച്ചിരുന്നത്. ഓഗസ്റ്റ് 9 - ന് നടന്ന നിറപുത്തരി പൂജയോടു കൂടി അദ്ദേഹത്തിന്റെ* *ഒരു വർഷത്തെ ഔദ്യോഗിക ചുമതല പൂർത്തിയായി..*
*അടുത്ത ഊഴം കണ്ഠര് രാജീവരരുടേതാണ്*
*ഇന്നു* *വൈകുന്നേരം 5 - ന്*
*ചിങ്ങമാസ* *പൂജക്കായി ശബരിമല നട തുറക്കും. മേൽശാന്തി* *എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് അയ്യപ്പ സ്വാമിയുടെ മുമ്പിലെ ദീപങ്ങൾ തെളിയിക്കും. തുടർന്ന് കണ്ഠര് രാജീവര് അടുത്ത* *ഒരു വർഷത്തേക്കുള്ള ശബരിമലയിലെ താന്ത്രിക ചുമതലകൾ ഏറ്റെടുക്കും. നാളെ രാവിലെ(ചിങ്ങം 1 തിങ്കളാഴ്ച) 5.00 ന് നിർമ്മാല്ല്യം , അഭിഷേകം , എന്നിവയും കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമവും* *നടക്കും 21 വരെയും പതിവ് പൂജകൾ ഉണ്ടായിരിക്കും. പതിവായി എല്ലാ വർഷവും ചിങ്ങപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ നടന്നു വന്നിരുന്ന ലക്ഷാർച്ചന ഇത്തവണ* *ഉണ്ടാവില്ല. ഭക്തജനങ്ങൾക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. പൂജകളുടെ സമയവും* *പുനക്രമീകരിച്ചിട്ടുണ്ട്. രാവിലെ 5 .00 ന് തുറക്കുന്ന നട 9.30 ന് 25 കലശത്തോടെ ഉച്ച പൂജ നടത്തിയശേഷം അടക്കും...*

04/08/2020

ഇന്ന് രാമജന്മ ഭൂമി പൂജ !!
സ്വാഭിമാന ഹിന്ദുവിന്റെ പുതു ചരിത്രം !
ജയ് ശ്രീ രാം !!

25/07/2020

ഇന്ന് നാഗ പഞ്ചമി 🙏

23/07/2020

.....✍🏼 ഹാസ്യ നടിയായിരുന്ന കല്പന ജീവിച്ചത് അമ്പത് വയസ് വരെ മാത്രം. വീടുണ്ട്, സ്വത്തുണ്ട്; സൗന്ദര്യമുണ്ട്. സ്നേഹിക്കാൻ ആരാധകരുണ്ട്. മരിക്കുമ്പോൾ ഒരുതുള്ളി വെള്ളം നൽകാൻ ആരുമുണ്ടായില്ല. സ്വന്തം വീട്ടിൽ, മകളെയും പ്രിയപ്പെട്ടവരെയും കണ്ടുകൊണ്ട് മരിക്കാനായില്ല. മരണവേദനയിൽ ആരും ആശ്വാസം നൽകാൻ അടുത്തുണ്ടായില്ല!

നാടൻ പാട്ടിനെ ജനകീയമാക്കിയ സിനിമാനടൻ കലാഭവൻ മണി. 100 കോടിയുടെ സ്വത്തുണ്ടെന്നു പറയപ്പെടുന്നു. ജീവിച്ചത് 44 വയസുവരെ മാത്രം. കരളില്ലാതായിട്ട് തിരിച്ചറിയാൻപോലും ആയിരം കോടിയിലെ ഒരു രൂപ കൊണ്ടുപോലും സാധിച്ചില്ല. സമ്പാദ്യം വിട്ട് പോയ്മറഞ്ഞു.

ജയലളിത: പതിനായിരം കോടിയുടെ സ്വത്ത്. രണ്ട് മാസം ഐസിയുവിൽ കിടന്നത് ജീവനോടെയോ അല്ലാതെയോ എന്നറിയില്ല. പതിനായിരം കോടി സ്വത്തുണ്ടായിട്ടും രണ്ടു മാസം പുറംലോകം കാണാനോ ആരോടെങ്കിലും സംസാരിക്കാനോ ആശ്വാസ വാക്ക് കേട്ട് മരിക്കാനോ കഴിഞ്ഞില്ല.

📜📄📜പാഠമുണ്ടൊരു പാട് ഈ ജീവിത മരണങ്ങളിൽ.

മരണത്തിന് ആരോടും ദയയില്ല. 🤗😢🤗എങ്ങനെ, എവിടെ, എപ്പോൾ എന്നില്ല. ഒന്നും കയ്യിൽ കരുതാൻ അനുവദിക്കില്ല. കരുതിയാലും പ്രയോജനം ചെയ്യില്ല. വന്നു വിളിക്കുമ്പോൾ ഒരു മിനിറ്റു കൂടി തരൂ.....
ഒരു നിമിഷം കൂടി തരൂ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഒരു സെക്കന്റ് പോലും നീട്ടിക്കിട്ടൂ.....ല്ല.

🤗😤....😫....😤🤗

🏹🥊🤺🤼‍♂🤺🏹ചതിച്ച് കൈക്കലാക്കാനും വെട്ടിപ്പിടിക്കാനും കാണിക്കുന്ന ആവേശം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ദാനധർമ്മത്തിനാണ് കാണിക്കേണ്ടത്; അതിനു മാത്രമേ പരലോകത്ത് മൂല്യമുള്ളൂ. മരിക്കുമ്പോൾ വിട്ടുപോയ സ്വത്തിന് പുതിയ അവകാശികൾ വരും.
#കരഞ്ഞുകൊണ്ട് നാം വെറും കയ്യാൽ ഈ ഭൂമിയിൽ ജനിക്കുന്നു;

വെറും കയ്യാലെ അന്ത്യയാത്രയും.
......🙏🏼.......

അതുകൊണ്ടു ജീവിച്ചിരിക്കുമ്പോൾ കഴിവതും ദാനധർമ്മങ്ങൾ ചെയ്തു ജീവിക്കുക... അശരണരെ കഴിയുന്ന രീതിയിൽ സഹായിക്കുക...✍🏼

ജീവിച്ചിരിക്കുമ്പോൾ ഒരു പൂവിതൾ പോലും നൽകാതെ, മുള്ളുകൾ നിറഞ്ഞ, കയ്പേറിയ ജീവിതത്തിലേക്ക് തള്ളിവിട്ടിട്ട്, മരണപ്പെട്ടു കഴിയുമ്പോൾ പൂക്കളും, പൂച്ചെണ്ടും, പൂമാലകളും, റീത്തും ആർക്കും വേണ്ട......

ഹൃഷികേശ പാദാരവിന്ദാർപ്പണസ്തു
(കടപ്പാട്)

23/07/2020

ഹൃഷികേശ പാദാരവിന്ദാർപ്പണസ്തു

ശ്രീകൃഷ്ണൻ്റെ ദിവ്യനാമത്തിൽ സമസ്ത ശക്തികൾ ഉണ്ട്. ശ്രീകൃഷ്ണൻ അനന്ത ശക്തികളുടെ സ്വാമിയാണ്.അതു പോലെ അദ്ദേഹത്തിൻ്റെ നാമത്തിലും അനന്ത ശക്തികളുണ്ട്. ശ്രീകൃഷ്ണൻ്റെ ആയിര ലക്ഷക്കണക്കിനു നാമങ്ങൾ ഉണ്ട്. അതിൽ കൃഷ്ണൻ എന്നത് സർവ്വ പ്രമുഖമാണ്. ഈ നാമങ്ങളുടെ ജപകീർത്തനത്തിന് ഒരു കഠോര നിയമവും ഇല്ല. നിയത സമയത്ത് ചൊല്ലണമെന്നോ ഇല്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കീർത്തനം ചെയ്യാം. അതു മാത്രമല്ല ശ്രീകൃഷ്ണൻ്റെ നാമത്തിലും ശ്രീകൃഷ്ണനിലും ഒരു വ്യത്യാസവും ഇല്ല. അതു കൊണ്ട് ശ്രീകൃഷ്ണൻ്റെ നാമം ശ്രീകൃഷ്ണനാണ്. ശ്രീകൃഷ്ണൻ ഗോലോകവൃന്ദാവനത്തിൽ താമസിയ്ക്കുന്നു. ഈ ഭൌതിക സംസാരത്തിൽ ഒരു വസ്തുവും ഇല്ല നാമവും രുപവും ഇങ്ങനെ ഒന്നായിട്ട്.എന്നാൽ പൂർണ്ണ ജഗത്തിലും ഭഗവാന് നാമത്തിലും ഭഗവാനിലും ഭേദം വരുന്നില്ല. .കൃഷ്ണൻ്റെ പേർ കൃഷ്ണന്നു സമാനം ശക്തിശാലിയാണ്. ശ്രീകൃഷ്ണൻ്റെ നാമത്തിലും ശ്രീകൃഷ്ണനിലും ഭേദമില്ല. അതു കൊണ്ട് എങ്ങിനെയാണ് നാം നാവുകൊണ്ട് നാമം ചെയ്യുന്നത് എങ്കിലും നമ്മൾ പെട്ടെന്നു തന്നെ ശ്രീകൃഷ്ണൻ്റെ സമ്പർക്കത്തിൽ വരുന്നു.നമുക്കു തോന്നും ശ്രീകൃഷ്ണൻ നമ്മിൽ നിന്നും വളരെ ദൂരെ യാണെന്ന്. എന്നാൽ വാസ്തവത്തിൽ ശ്രീകൃഷ്ണൻ നമ്മുടെ ഉള്ളിലാണ്. ഭഗവാൻ വളരെ ദൂരെയാണ്. എന്നാൽ അദ്ദേഹം ഏറ്റവും അടുത്താണ്. അഥവാ നിങ്ങൾ ഭഗവാൻ ദൂരത്താണെന്നു വിചാരിച്ചാലും അദ്ദേഹത്തിൻ്റെ നാമം നമ്മുടെ വളരെ അടുത്താണ്. നമുക്ക് ഹരേ കൃഷ്ണ കീർത്തനം ചെയ്യാനാവും അപ്പോൾ കൃഷ്ണൻ പെട്ടെന്നു നമ്മുടെ അടുത്തുണ്ടാകും. ഈ സരളമായ വിധി ദ്വാരാ നമ്മൾ ശ്രീകൃഷ്ണൻ്റെ സംഗം പ്രാപ്തമാക്കുന്നു. ഭഗവാൻ്റെ നാമകീർത്തനത്തിൽ ഒരു കഠോര നിയമവും ഇല്ല. നമ്മൾക്ക് ഏതു സമയത്തും കീർത്തനം ചെയ്തു ശ്രീകൃഷ്ണനെ പ്രാപ്തമാക്കാം.ഇതിന് കുറഞ്ഞ ശ്രീകൃഷ്ണൻ്റെ കൃപ മാത്രം മതി.

ഹരേ കൃഷ്ണ

22/07/2020

ഏക ശ്ലോക രാമായണം

പൂർവ്വം രാമ തപോവനാദി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജടായു മരണം സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂണ്ണ രാമായണം.

രാമന്റെ 66 ഗുണങ്ങൾ

1. *നിയതാത്മാവ് (സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവൻ).*
2. *മഹാവീര്യൻ.*
3. *ദ്യുതിമാൻ (കാന്തിയുള്ളവൻ).*
4. *ധൃതിമാൻ* *(ദൃഢനിശ്ചയമുള്ളവൻ).*
5. *വശി (എല്ലാവരെയും വശത്താക്കിയവൻ).*
6. *ബുദ്ധിമാൻ.*
7. *നീതിമാൻ.*
8. *കംബുഗ്രീവൻ ( ശംഖുപോലുള്ള കണ്ഠമുള്ളവൻ.*
9. *മഹാഹനു (വലിയ താടിയുള്ളവൻ).*
10. *മഹോരസ്കൻ - വിശാലമായ* *മാറുള്ളവൻ.*
11. *മഹേഷ്വാസ:( വമ്പിച്ച വില്ലാളി).*
12. *ഗൂഢശത്രുരരിംദമ: ശത്രുദമനൻ.*
13. *ആജാനബാഹു*
14. *സുശിരാ: അഴകാർന്ന ശിരസ്സോടുകൂടിയവൻ.*
15. *സുലലാട: അഴകാർന്ന നെറ്റിത്തടത്തോടു കൂടിയവൻ.*
16. *സുവിക്രമൻ - ഭംഗിയായ കാൽവയ്പോടെ നടക്കുന്നവൻ.*
17. *സമ: ഒത്ത ഉയരമുള്ളവനും*
18. *സമവിഭക്താംഗ: അനുപാതമൊത്ത അംഗങ്ങളോടുകൂടിയവൻ.*
19. *സ്നിഗ്ദ്ധവർണ: അഴകാർന്ന നിറമുള്ളവൻ.*
20. *പ്രതാപവാൻ.*
21. *പീനവക്ഷ: തടിച്ച മാറുള്ളവൻ.*
22. *വിശാലാക്ഷൻ - വിശാലനേത്രൻ.*
23. *ലക്ഷ്മീവാൻ -* *ശോഭയുള്ളവൻ.*
24. *ശുഭലക്ഷണ: ശുഭമായ ലക്ഷണങ്ങളോടുകൂടിയവൻ.*
25. *ധർമ്മജ്ഞൻ.*
26. *സത്യസന്ധൻ.*
27. *പ്രാണികളുടെ നന്മയിൽ താല്പര്യമുള്ളവൻ.*
28. *യശസ്വീ-*
29. *ജ്ഞാനസമ്പന്ന:*
30. *ശുചി: പരിശുദ്ധി.*
31. *വശ്യ: തന്നെ പ്രാപിച്ചവർക്ക് വശപ്പെട്ടവൻ.*
32. *സമാധിമാൻ: ആശ്രിത രക്ഷകൻ.*
33. *പ്രജാപതിസമൻ -ബ്രഹ്മാവിന് തുല്യനായവൻ.*
34. *ശ്രീമാൻ - ശ്രീയോടു കൂടിയവൻ.*
35. *ധാതാ.*
36. *രിപുനിഷൂദന: ശത്രുഞ്ജയൻ.*
37. *ജീവിസമൂഹത്തിന്റെ രക്ഷകൻ.*
38. *ധർമ്മസ്യ പരിരക്ഷിതാ: ധർമ്മത്തെ വേണ്ട പോലെ പരിരക്ഷിക്കുന്നവൻ.*
39. *തന്റെ ധർമ്മത്തിനു രക്ഷകൻ.*
40. *സ്വജനങ്ങളെ രക്ഷിക്കുന്നവൻ.*
41. *വേദവേദാംഗ തത്ത്വജ്ഞേൻ
*വേദവേദാംഗങ്ങളുടെ തത്ത്വത്തെ അറിയുന്നവൻ.*
42. *ധനുർവേദത്തിൽ നല്ലതു പോലെ നിശ്ചയമുള്ളവൻ.*
43. *സർവ ശാസ്ത്രാർത്ഥ തത്ത്വജ്ഞൻ: സർവ്വ ശാസ്ത്രങ്ങളുടേയും പൊരുളറിഞ്ഞവൻ.*
*-- സ്മൃതിമാൻ -* *ഓർമ്മശക്തിയുള്ളവൻ.*
44. *പ്രതിഭാനവാൻ -* *പ്രതിഭയുള്ളവൻ.*
45. *സർവലോകപ്രിയൻ.*
46. *സാധു - നല്ലവൻ*
47. *അധീനാത്മ: ഉന്നത മന:ശക്തിയോടുകൂടിയവൻ.*
48. *വിചക്ഷണ: അതിസമർത്ഥൻ.*
49. *സമുദ്രം നദികൾക്കെന്ന പോലെ സത്തുക്കൾക്ക് സദാ പ്രാപിക്കപ്പെട്ടവൻ.*
50. *ആര്യ: ആദ്യൻ.*
51. *സർവ്വസമ: സർവ്വതിലും സമഭാവനയുള്ളവൻ.*
52. *ഏകപ്രിയദർശന: എപ്പോഴും പ്രിയമായ നോട്ടത്തോടുകൂടിയവൻ*
53. *സർവഗുണോപേത: സമസ്ത സദ്ഗുണങ്ങളോടുകൂടിയവൻ.*
54. *കൗസല്യാനന്ദ വർദ്ധന: കൗസല്യയുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നവൻ.*
55. *ഗാംഭീര്യത്തിൽ സമുദ്രം പോലെയുള്ളവൻ*
56. *ധൈര്യത്തിൽ ഹിമാലയം പോലെയുള്ളവൻ*
57. *പരാക്രമത്തിൽ വിഷ്ണുവിന് സമാനൻ.*
58. *സോമവത് പ്രിയദർശന: ചന്ദ്രനെപ്പോലെ പ്രിയമായ രൂപത്തിൽ കാണപ്പെടുന്നവൻ.*
59. *ക്രോധത്തിൽ പ്രളയകാലാഗ്നിക്കു തുല്യൻ.*
60. *ക്ഷമയിൽ ഭൂമിക്കു തുല്യൻ.*
61. *കൊടുക്കുന്നതിൽ കുബേരന് സമൻ.*
62. *സത്യം പറയുന്നതിൽ മറ്റൊരു ധർമ്മദേവതെയെപ്പോലെയുള്ളവൻ.*
63. *പിഴവില്ലാത്ത പരാക്രമങ്ങളോടുകൂടിയവൻ.*
64. *ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവൻ.*
65. *ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവൻ*
66. *പ്രിയൻ*

21/07/2020

മറ്റുള്ളവരുടെ സ്വഭാവ സർട്ടിഫിക്കറ്റിന് വേണ്ടിയുള്ളതാവരുത് നമ്മുടെ ജീവിതം ..... ഓർക്കുക. ആയിരം ശരികൾക്കിടയിൽ ഒരു തെറ്റിനായ് കാത്തിരിക്കുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ളവർ.....
ഓം.നമോ നാരായണായ.
ഓം നരസിംഹായ നമഃ
ഓം ക്ലിം ഹൃഷികേശായ
ഓം രം രാമായ നമഃ

14/07/2020

Pranamams to Her Highness Aswathy Thirunaal Gowri Lakshmi Bai Thamburatty of Travancore Royal Family on her 75 th birthday

Yesterday's SC Verdict is a real BIRTHDAY GIFT for she being the EPITOME of DIVINITY

14/07/2020

കോവിഡ് കാലം അല്ലായിരുന്നെങ്കില്‍ അനന്തപുരി പാല്‍ക്കടലായേനെ ഭക്ത ജന പ്രവാഹം കൊണ്ട്... കാലം കാത്തു വെച്ച കാവ്യനീതി. ഹിന്ദുവിന്റെ ക്ഷേത്രം ഹിന്ദുക്കൾ ഭരിക്കും. പരമോന്നത നീതി പീഠത്തിൽ നിന്നും ലഭിച്ച നീതി ചരിത്രത്തിൽ തന്നെ ഒരു നാഴിക കല്ലവും..

14/07/2020

ഉദിച്ചിയരുന്ന സൂര്യൻ ഹൃഷികേശപുരത്തപ്പനെ തഴുകുമ്പോൾ.. ഇന്ന് കാലത്ത്..... ഹൃഷികേശപുരി
രാജപ്രഭയോടെ ഹൃഷികേശപുരത്തപ്പന്റെ
രാജ ഗോപുരം...

14/07/2020

കാലത്തു ചൂതുകളിയാൽ (മഹാഭാരതം)
ഉച്ചയ്ക്ക് അച്ചിപ്രസക്തിയാൽ(രാമായണം)
രാവിൽ കള്ളന്റെ കഥയാൽ (ഭാഗവതം)
കാലം പോക്കുന്നു പണ്ഡിതർ.

മഹാഭാരതം, രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പ്രസക്തി ഒരു കവി ഹാസ്യ രൂപേണ അവതരിപ്പിച്ചപ്പോൾ...

29/06/2020

ഹൃഷികേശപുര മാഹാത്മ്യം - 6

ക്ഷേത്രം ഐതീഹ്യം 3

വാതല്ലൂർ കൊട്ടാരത്തിൽ കുടിയിരിക്കുന്ന മലദേവൻ ഹൃഷികേശപുരത്തപ്പന്റെ ക്ഷേത്ര പാലകൻ അണു. മലദേവൻ എന്ന സങ്കൽപം ശിവനാണ്. തീർത്തും ദ്രാവിഡ സമ്പ്രദായത്തിൽ ആരാധിച്ചു വരുന്ന രീതി. മാടമൺ ദേശത്തിന്റെ കതിരൊളിയായി വിളങ്ങുന്ന ഭഗവാന്റെ തിരുമുറ്റത്തേക്ക് എഴുന്നെള്ളി വന്നു തിരുവടിയെ നമസ്കരിച്ചു പത്താമുദയ ദിവസം ക്ഷേത്രത്തിൽ ഉണ്ടാവും. വളരെ ആർഭാടത്തോടെ ആനയുൾപ്പടെ താളമേള അകമ്പടിയോടെ മണ്ണിൽ കൊട്ടാരത്തിൽ നിന്നും കോടി (മലദേവനെ) ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്. മലദേവന്റെ സാന്നിധ്യത്തിൽ അണു പിന്നേ എല്ലാ ചടങ്ങും നടക്കുക. വൈകുന്നേരം നടക്കുന്ന എഴുന്നെള്ളത്തിനും ഉൾപ്പെടെ മലദേവനും വെളിച്ചപ്പാടും ഉണ്ടാവും. ദേശത്തിന്റെ ദുരിതം കളയാൻ വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിൽ പടയണി രാവിലെ പൂർത്തിയാക്കി തുടർന്ന് വൈകുന്നേരം ചടങ്ങുകൾ പൂർത്തിയാക്കി വിടവാങ്ങി തിരികെ കൊട്ടാരത്തിലേക്ക് മടങ്ങുന്നു വീണ്ടും അടുത്ത വർഷം കാണാം എന്ന പ്രതീക്ഷയിൽ. മാടമൺ ദേശത്തിന്റ ജന്മികളായിരുന്നു പറപള്ളിൽ കുടുംബം പുരാതനവും പ്രസിദ്ധവുമായ ഈ കുടുംബത്തിനാണ് പഴയ പന്തളം രാജാവ് കരം പിരിക്കുവാൻ അവകാശം നല്കിയിരുന്നതും. അങ്ങനെ ആ കുടുംബത്തിൽ നിക്ഷിപേതമായിരുന്നു വാതല്ലൂർ കൊട്ടാരം. അവകാശികളും, സംരക്ഷണവും എല്ലാത്തിനും നേതൃത്വം നൽകിവരുന്നത് ഇന്നും ആ നായർ കുടുംബം ആണ്.

ദേശാധിപത്യം ഉള്ള ദേവന്റെ പ്രതിഷ്ഠ നടത്തിയത് നാരദ മഹർഷി ആയിരുന്നതിനാൽ കാലം നിശ്ചയം ആയിട്ടില്ല എന്ന് തന്നെ പറയണം.

(ചിത്രത്തിൽ ഹൃഷികേശപുരത്തപ്പന്റെ രാജ ഗോപുരം)

(തുടരും... )

23/06/2020

ഹൃഷികേശപുര മാഹാത്മ്യം - 6

ക്ഷേത്ര മാഹാത്മ്യം - 2

ആണ്ടു തോറും പത്താമുദയം സവിശേഷമായി ആഘോഷിക്കപ്പെടുന്നു. അന്നേ ദിവസം പടേനി എന്ന ഒരു അനുഷ്ടാനം ഉണ്ട്. വാതല്ലൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള കൊടിയും വിളക്കും ആചാര അനുഷ്ടാനങ്ങൾക്ക് വിധേയമായി ക്ഷേത്ര സവിധത്തിൽ അന്നേ ദിവസം രാവിലെ എത്തിക്കുന്നു. ശേഷം മല ദൈവ പ്രീതിക്കായി നടത്തുന്ന അനുഷ്ടാനവും മറ്റും തികച്ചും ഭക്തിപുരസ്സരമാണ്. അത് ക്ഷേത്ര വെളിച്ചപ്പാടിന്റെ കാർമികത്വത്തിൽ നടത്തി വരുന്നു. കൊടി മലദൈവത്തിനെ പ്രതിനിധാനം ചെയ്യുന്നു. കൂടാതെ വേഷ വിധാനവും, കൈയിൽ വാളും ചൂരലുമായി അണു വെളിച്ചപ്പാടന്റെ വരവ്.

ആനയും, വേലയും, വിളക്കും വളരെ പ്രാധാന്യം അണു ഹൃഷികേശ്വരന്. വേലകളി വഴിപാട് ആയി നടത്തുന്നത് വളരെ പ്രാധാന്യമാണെന്ന് കരുതി വരുന്നു. വിവാഹം, സല്സന്താന ലബ്ധി, തുടങ്ങിയ കാര്യം സാധിക്കുവാൻ വേലകളി സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്. ഗുരുവായൂർ കൃഷ്ണനാട്ടം പോലെയാണ് ഹൃഷികേശന് വേലകളി. അമ്പലപ്പുഴ, തിരുവല്ല, ചിറക്കടവു, മാടമൺ, ക്ഷേത്രങ്ങളിൽ ആണ് സവിശേഷത എന്നും ഓർമിപ്പിക്കുന്നു. നിശ്ചിത ഭാഗം നിശ്ചയം ചെയ്തു വഴിപാട് സമർപ്പിച്ചാൽ അതിന്റെ ഗുണം സിദ്ധിക്കും എന്നതിൽ തർക്കം വെണ്ട. ഉത്സവത്തിനാണ് പ്രാധാന്യം വേല കളി .

*വേലയും വിളക്കും*

ഒരിക്കൽ ശ്രീകൃഷ്ണൻ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയിൽ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹർഷി ഇവരുടെ കളിയിൽ ആകൃഷ്ടനായി. കേരളീയരെ ഒന്നടങ്കം കൃഷ്ണഭക്തരാക്കാൻ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തിൽ ഈ കളി വിഷ്ണു ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്കണമെന്ന് നാരദമഹർഷി ഉപദേശിച്ചു. സ്വാമികൾ കൃഷ്ണധ്യാനത്തിൽ മുഴുകുകയും തുടർന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണൻ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.
വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികൾ കളിയിൽ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിൻറെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങൾ ഉപയോഗിച്ചപ്പോൾ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയിൽ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയിൽ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിൻറെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതിഹ്യം.

(തുടരും.... )

22/06/2020

ഹൃഷികേശപുര മാഹാത്മ്യം - 5

ക്ഷേത്ര ഐതീഹ്യം - 1

ഹൃഷികേശ ചരിത്രമാണ് ഈ ദേശത്തിന്റെ ചരിത്രം. സഹസ്രാബ്ധങ്ങൾ പിന്നിടുന്ന മാടമൺ ഹൃഷികേശ മഹാക്ഷേത്രം കേരളത്തിൽ എന്നല്ല ഭാരതത്തിൽ തന്നെ അത്യപൂർണമാണ്. ദക്ഷിണ ഭാരതത്തിൽ ദേവഋഷി ബ്രഹമവരിഷ്ടനായ ആയ നാരദനാൽ പ്രതിഷ്ഠ കഴിക്കപ്പെട്ട സങ്കേതം കൂടെ ആയതിനാൽ മാഹാത്മ്യം പറയേണ്ടത് ഇല്ലല്ലോ. ശബരിമലയുടെ വനപ്രദേശമായിരുന്ന ഇവിടെ പല മഹർഷിമാരും അവദൂതൻമാരും സാധനകൾ അനുഷ്ഠിച്ചിരുന്നതായി പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ പ്രധാനം അണു നാരദൻ, മാതംഗ മുനി തുടങ്ങിയവർ. ദ്രാവിഡ സങ്കല്പത്തിൽ വൈഷ്‌ണവ സങ്കൽപം തീരെ ഇല്ലായിരുന്നു എങ്കിലും ആദ്യ കാലത്ത് വൈഷ്ണവ സങ്കല്പത്തിന്റെ ഭാഗമായി വിഷ്ണുവിന്റെ ഹൃഷികേശ ഭാവത്തിൽ ആരാധിച്ചിരുന്നു എന്നതിന് തെളിവ് കൂടെ അണു ഭഗവാന്റെ വിഗ്രഹം.

പന്തളം രാജകുടുംബത്തിന്റെ അധീനതയിൽ ആയിരുന്ന ക്ഷേത്രം പിന്നെ നാശോന്മുഖമാവുകയും ചെയ്തു.
ഹൃഷികേശപുരത്തപ്പനു അഭേദ്യ ബന്ധമാണ് വാതല്ലൂർ മണ്ണിൽ കൊട്ടാരത്തിനുള്ളത്. ദേശത്തെ തന്നെ പഴയ ജന്മി നായർ കുടുംബമാണ് പറപള്ളിൽ തറവാട്. ആ കുടുംബത്തിനായിരുന്നു മാടമൺ ദേശത്തിന്റെ ജന്മിത്വം പന്തളം രാജാവ് കല്പിച്ചിരുന്നത്. അങ്ങനെ ആ കുടുംബത്തിന്റെ ആരാധന സങ്കല്പമായ ദേവതയാണ് തിരുവപ്പാറമല (ദ്രാവിഡ സങ്കൽപം ആയതിനാൽ കൊണ്ടു അത്‌ മലയച്ഛൻ എന്നു വിളിച്ചു വരുന്നു) അതിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു കൊടിയും, വിളക്കുമാണ് അവിടുത്തെ സങ്കല്പം. ഹൃഷികേശപുരത്തപ്പന്റെ കാവൽ അണു തിരുവപ്പാറമല എന്നൊരു സങ്കൽപം കൂടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ട്. വെളിച്ചപ്പാടൻമാർക്ക് വളരെ പ്രാധാന്യമുണ്ട് ഇവിടെ ക്ഷേത്രത്തിലും തിരുവപ്പാറയിലും കൂടാതെ രണ്ട് സ്ഥലത്തും ഒരു വെളിച്ചപ്പാട് മാത്രേ ആകാവൂ എന്ന് വ്യവസ്ഥ ഉണ്ട് താനും . പണ്ട് കാലത്ത് പെരുനാട്, മാടമൺ കരകളിൽ നിന്നുള്ള വെളിച്ചപ്പാടാണ് ശബരിമലയിൽ പറകൊട്ടി പാട്ട് നടത്തുവാൻ അധികാരം ഉണ്ടായിരുന്നത് എന്ന് രേഖകൾ വ്യക്തമാക്കുന്നു.

(തുടരും.... )

21/06/2020

ഹൃഷികേശപുര മാഹാത്മ്യം 4

തിരുനാമവൈഭവവും മാഹാത്മ്യവും -2

ഹൃഷികേശൻ എന്ന നാമം അത്ര സുപരിചിതം അല്ല എന്നാലോ നാമം ഒരു പരിധിവരെ സാധാരണക്കാരിൽ അറിയാതെ എങ്കിലും വരാറുണ്ട്. . പരംപൊരുളായ ശ്രീ നാരായണൻ വിരാജിക്കുന്നത് ഭക്തന്റെ ഹൃദയത്തിൽ അണു.ശരീരമാകുന്ന ശ്രീലകത്തിൽ ആത്മാവായി വർത്തിക്കും പോലെ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡത്തിനും ആശ്രയമായി ശോഭിക്കുന്നു. . മറ്റൊരു വൈഷ്ണവ ഭാവം അല്ല. ഇവിടെ ഇരിക്കുന്ന ഭഗവാനെ അപ്പൻ എന്നും വല്യച്ചൻ എന്നും മൂപ്പിലാൻ എന്നും ഒക്കെ വിളിക്കുന്നത് കേൾക്കാം.
ഭക്തിയില്ലാതെ ഹൃഷികേശപുരത്തപ്പന്റെ സവിധത്തിൽ ചെല്ലരുത്. പരമപ്രഭു അണു അതേപോലെ ജ്ഞാന സ്വരൂപനുമാണ്. ഭക്തവത്സലൻ ആയ ഭഗവാൻ നരസിംഹ രൂപമെടുത്തതും ഓർമിപ്പിക്കുന്നു.
ഭക്തി അമൃതസ്വരൂപമാണ് അത്‌ ലഭിക്കാനിടയാൽ മനുഷ്യൻ കൃത്യകൃത്യനും സംതൃപതനും അമരാനുമായി തീരുന്നു. ആ ഭക്തിയിൽ മാത്രേ പരബ്രഹ്മത്തിനെ നേടാൻ സാധിക്കു.

ഏതൊരു പരമവൈഭവം ആണോ എല്ലാത്തിനും തിളക്കം അഥവാ ചൈതന്യത്തെ നൽകുന്നത് അവനാണ് ഹൃഷികേശ്വരൻ. വിരാട് സ്വരൂപനായ ഭഗവാൻ തന്നെ കാര്യവും, കാരണവും കർത്താവായും നിറഞ്ഞു നിൽക്കുന്നു. (God is neither distant nor distinct from you)

ബ്രഹ്മാണ്ഡ വർണ്ണനയും മറ്റും നോക്കുമ്പോൾ സർവേശ്വരൻ ആയിരിക്കുന്ന ഭഗവാൻ പരമാണു മുതൽ നിറഞ്ഞു നിൽക്കുന്നു. സൗരയൂധവും സമഷ്ടി രൂപവും ആരിൽ ഉല്പന്നമായൊ അവൻ അത്രേ വിഷ്ണു. പാപത്തെ ഹരിക്കുന്നത് അവൻ ഹരി.. സൂര്യൻ തന്നെ വിഷ്ണു എന്ന് ശാസ്ത്രങ്ങൾ പറയുന്നു സവിശേഷമായി ശ്രീമദ് ഭാഗവതം. അപ്പോൾ സൂര്യചന്ദ്രരൂപനായിരിക്കുന്ന യാതൊരുവന്‍റെ കേശങ്ങള്‍, രശ്മികള്‍ ജഗത്തിനു ഹര്‍ഷമുണ്ടാക്കുന്നുവോ അവന്‍ അണു ഹൃഷികേശൻ.

ജനനം, മരണം, വാർദ്ധക്യം, അസുഖം ദുഃഖം, ദാഹം, ക്ഷീണം, വിശപ്പ്, മുതലായ വ്യഥകൾ ഇല്ലാത്ത സ്ഥാനമാണ് വൈകുണ്ഠം. സച്ചിദാനന്ദ സ്വരൂപനായ സാക്ഷാത് ജഗദീശ്വരൻ സ്വന്തം വ്യകതി രൂപത്തിൽ വസിക്കുന്നു. ഭഗവത് രൂപം അത് അനശ്വരമാണ് 18 സിദ്ധികൾ ഉള്ള തിരുവുടൽ സ്വയമേ നിയന്ത്രിക്കുവാനും കഴിവുള്ളവനാണ്. അതിപുരാതനമെങ്കിലും ആദിപുരുഷന് നിത്യം യൗവ്വനാവസ്ഥയിൽ അണു നിത്യമായ 16 വയസ്.....

ഗോവിന്ദം (Govindam) എന്ന വാക്ക് God ആക്കി മാറ്റുമ്പോൾ സർവ്വശക്തനായ ഈശ്വരനുള്ള മാനുഷിക ഗുണങ്ങൾ ചോർന്നു പോകുന്നു


ഹൃഷികേശ പദാരവിന്ദാർപ്പണസ്തു !!!

20/06/2020

ഹൃഷികേശപുര മാഹാത്മ്യം 3

നാമ മാഹാത്മ്യവും വൈഭവും

ഹൃഷികേശന്‍ - ഹൃഷീകാണാം ഈശ,ഇന്ദ്രിയങ്ങളുടെ മുഴുവന്‍ നാഥന്‍-ബോധം.

(അസു പ്രാണേഷു ഇന്ദ്രിയെഷു രമന്തേ ഇതി അസുരാ: എന്നാണ് അസുരൻ എന്ന വാക്കിന് അർത്ഥം. )

ഇന്ദ്രിയങ്ങളാണ്‌ സത്യമെന്നു കരുതുന്നവര്‍.
പുരാണത്തിന്റെ ഭാഷയില്‍ കൊല്ലല്‍ എന്നാല്‍ ആസുരികഭാവങ്ങളെ ഇല്ലായ്‌മ ചെയ്യല്‍..

ബാഹ്യമായ ദണ്ഡനങ്ങളെ കൊണ്ട്‌ ഒരുവന്‍ മാറില്ല, ഇത്‌ ഭാരതത്തിലെ ഋഷിമാര്‍ പണ്ടേ മനസ്സിലാക്കിയിരുന്നു.
ഒരു കാഴ്‌ചപ്പാട്‌ കൊടുക്കുന്നതിലൂടെ,
ഒരുവനെ സമൂലം മാറ്റി മറിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌.
ഏതൊരു വിചാരമാണൊ മുമ്പ്‌ നയിച്ചിരുന്നത്‌ അത്‌ മാറി പുതിയ വിചാരം വരുമ്പോള്‍ സമീപനം തന്നെ മാറുന്നു.

ആസുരികമായ ഭാവങ്ങള്‍ ഇല്ലാതാകുമ്പോള്‍ നാം ബോധമായി തീരുന്നു. ആസുരിക ഭാവമാണ് ദുഖത്തിന് കാരണം. ഭഗവാൻ എന്നത് ആനന്ദാനുഭവമാണു.
ഇന്ദ്രിയതലത്തില്‍ കിട്ടുന്നത്‌ സുഖമാണ്‌.
മനസ്സിന്റെ തലത്തില്‍ സന്തോഷം ലഭിക്കുന്നു.ബുദ്ധിയുടെ തലത്തില്‍ ആഹ്ലാദവും. ഇതിനെല്ലാം അപ്പുറത്ത്‌ ബോധ തലത്തില്‍ ആനന്ദം.

ഈ ആനന്ദത്തിലേക്കു നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്‌. അതിനെയാണ്‌ നാം പാഞ്ചജന്യമായിത്തീരണം എന്നു പറയുന്നതിന്റെ പൊരുള്‍. ആ ആനന്ദം നമ്മെ അനുഭവിപ്പിക്കുന്നവനാണ്‌ ഭഗവാന്‍.

ബോധസ്വരൂപനായ ഭഗവാന്റെ സാമീപ്യം ഉണ്ടെങ്കില്‍,ഭഗവാന്‍ തന്നെ നമ്മുടെ രഥത്തിന്റെ മുന്നിലിരുന്നാല്‍ പിന്നെ അസുരന്മാര്‍ അടുക്കില്ല. അതായത്‌ ബോധത്തെ അറിഞ്ഞാല്‍ ആസുരിക ഭാവങ്ങള്‍ക്കു നിലനില്‍പ്പില്ല.
ഇങ്ങനെ വേണം കുട്ടികള്‍ക്ക്‌ ഇത്‌ മനസ്സിലാക്കികൊടുക്കാന്‍.
അല്ലെങ്കില്‍ ദൈവത്തിനു ആരാണ്‌ കൊല്ലാന്‍ ലൈസന്‍സ്‌ കൊടുത്തത്‌ എന്നവര്‍ ചോദിക്കും.

പലരും ചോദിക്കാറുളളതാണ്‌.
ഒരു കാലത്ത് ജനിച്ചു ജീവിച്ചു മരിച്ചതോ,
നാം വസിക്കുന്ന ഭൂമിയിൽ നിന്ന് മാറി എവിടയോ നിന്ന് നമ്മെ നിരീക്ഷിക്കുന്ന,
നമ്മുടെ പ്രാർത്ഥന കേൾക്കുന്ന,വെക്കുന്ന വെടിയുടെയും,ഇടുന്ന പൊങ്കാലയുടെയും,
ചെയ്യുന്ന നമസ്കാരങ്ങളുടെയും, കത്തിക്കുന്ന മെഴുകുതിരികളുടെയും കണക്കെടുത്ത് പ്രതിഫലം തരുന്ന കൂലിക്കാരനല്ല ഭഗവാൻ എന്ന് സാരം.

20/06/2020

ഹൃഷികേശപുര മാഹാത്മ്യം 2

ദേശ മഹിമ (തുടരുന്നു)

ദക്ഷിണ ഗംഗയായ പമ്പാ നദി ദേവ ദേവനായ ഹൃഷികേശന്റെ പാദത്തിൽ തഴുകി ഒഴുകുന്നു. വടക്ക് ശബരിഗിരിയുടെ കാനന ചോലയായി ഒഴുകി വരുന്ന പമ്പ ഹിമാചലത്തെ തഴുകി വരുന്ന ഗംഗാനദി പോലെ. പാപം കഴുകിക്കളഞ്ഞു പുതു ജന്മം നൽകുന്ന പമ്പ. പാപം തിരിച്ചിട്ടാൽ പമ്പ. കാശീപുരത്തിനു തുല്യം ശബരിമല. കാശിയിൽ വിശ്വനാഥലിംഗം ശബരിമലയിൽ ശാസ്താലിംഗം, കാശിയിൽ വിശാലാക്ഷി എങ്കിൽ ശബരിമലയിൽ മലികപുറത്തമ്മ, കാശിയിൽ കാലഭൈരവൻ എങ്കിൽ ശബരിമലയിൽ കടുത്തസ്വാമിയത്രേ.

വിഷ്ണു പാദം തഴുകി വരുന്ന ഗംഗാ.. ഹരിദ്വാരം, ഋഷികേശ് പോലെ തെക്ക് ശബരിഗിരിയിൽ നിന്നും പമ്പ മോക്ഷ ദ്വാരമായ ദക്ഷിണ ഋഷികേശ സവിധത്തിൽ കൂടെ ഒഴുകുന്നു. ലക്ഷോപലക്ഷം ജന്മങ്ങൾക്ക് ജ്ഞാനത്തിന്റെ പുതു നാമ്പ് തെളിയിച്ചു കൊടുക്കുന്ന വിശ്വനാഥൻ അത്രേ ശാസ്താവു. മോക്ഷ ദ്വാരമായ ദക്ഷിണ ഹൃഷികേശത്തിൽ വന്നു ദർശനം നടത്തുക ദേവന്മാർ പോലും കൊതിക്കുന്നു. ദക്ഷിണഭാരതത്തിൽ നിന്നും ഋഷികേശ് പോകാൻ സാധിക്കാത്തവർ ഇവിടെ വന്നു ദർശനം നടത്തിയാൽ മതിയാകും.

നൂറ്റാണ്ടുകൾ പഴക്കം ഉണ്ടെന്ന് ചരിത്രകാരന്മാർ പോലും സമ്മതിച്ച ഹൃഷികേശ വിഗ്രഹം ശില്പചാതുര്യം കൊണ്ടും വ്യത്യാസമുണ്ട്. നാരായണ മൂർത്തിയായ ഭഗവാന് കനകകീരിടം ഉൾപ്പെടെ വൈഷ്ണവ ചിഹ്നം എല്ലാം ഉണ്ടെങ്കിലും ഭഗവാന്റെ ദംഷ്ട്ര ഉഗ്ര നരസിംഹത്തിന്റെ രൗദ്ര ഭാവത്തിനെ ഓർമിപ്പിക്കുന്നു. അതുകൊണ്ട് ശാന്തമൂർത്തിയാണ് എന്ന് കരുതാൻ സാധിക്കില്ല. പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രം പണികഴിപ്പിച്ചിട്ടു അധികം കാലം ആയിട്ടില്ല. മഹാക്ഷേത്രമായി പരിണമിക്കുമ്പോഴും ഏവരും വിസ്മരിക്കുന്ന പല ചരിത്രങ്ങളും ഉണ്ട് ഹൃഷികേശപുരത്തപ്പനു. ശൈവാംശവും ശാക്തേയ സങ്കലപ്പവും നിറഞ്ഞ ദേവതയാണ് ഹൃഷികേശ സങ്കേതം. പരമശിവൻ പടിഞ്ഞാറു ദർശനമായി പ്രതിഷ്ഠിക്കപ്പെട്ടു. പിൽ്കാലത് വന്നതാണേലും ഹൃഷികേശനു തുല്യം അത്രേ മഹേശ്വരനും, തട്ടാമണ്ണിൽ ഭഗവതിയും പിന്നീട് ദേശാധിപതി സവിധത്തിൽ എത്തിച്ചേർന്നു എന്നത് ബ്രഹ്മകല്പിതം

പടിഞ്ഞാറു പമ്പാനദിയും, കിഴക്ക് മലയും തെക്കും വടക്കും ഉള്ള ഒരോ നീർച്ചാലൂം ഭഗവാന്റെ അതിരുകൾ ആവുന്നു. കർക്കിടക വാവ് ബലിക്ക് വളരെ പ്രാധാന്യമാണ് ഇവിടെ പിണ്ഡ തർപ്പണവും തിലഹോമവും ദർശനവും കഴിച്ചാൽ ഗംഗാ തർപ്പണത്തിനു തുല്യം എന്ന് ആചാര്യ മതം. സംഹാരകലയും അനുഗ്രഹകലയും ഒരേപോലെ പരിണമിച്ചിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്...

(തുടരും.... )

20/06/2020

പാലാഴിവാസ കരുണാമയ ദീനബന്ധു
ഹൃദയാംബുജ നിവാസ ആത്മബന്ധു
നിഖിലാമയ നിഗമകല്പതരുർ വാരിരാശേ
ഹൃഷികേശപുരേശ ഭവതാ തവ സുപ്രഭാതം.

19/06/2020

ഏവർക്കും സ്വാഗതം

ഹൃഷികേശപുര മാഹാത്മ്യം 1

ഗുരുനാഥൻ കൃപയാൽ... ആനമുഖൻ ഗണേശൻ തുണയായി വാണി ദേവി തുണയായി നിന്ന് ഹൃഷികേശപുരത്തപ്പന്റെ ചരിതം വർണിക്കുവാൻ കനിയണെ.

ദേശ മഹിമ.

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങൾക്ക് നായകനും കൺകണ്ട ദൈവമായ ഭഗവാൻ ശ്രീ മഹാവിഷ്ണു ഹൃഷികേശനായി വാണരുളുന്ന പുണ്യഭൂമിയാണ് പരശുരാമ ക്ഷേത്രം എന്ന് പുകൾപെറ്റ കേരളം. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ (മധ്യ തിരുവിതാംകൂർ) മാടമൺ ഗ്രാമത്തിൽ ദേശാധിപതി ആയി പാലാഴിവാസൻ കുടികൊള്ളുന്നത്. കാറ്റിൽ ഇളകിയാടുന്ന പീലി തിരുമുടിയും നെറ്റിയിൽ വീണുകിടക്കുന്ന ചുരുൾ മുടിയും പൊന്നിൻ കിരീടവും ശോഭിച്ചു നിൽക്കുന്നു. മഹർഷി വര്യന്മാരാൽ ആരാധിച്ചുവന്ന ദേവൻ.

സൂര്യകോടി ശോഭയോടെയുള്ള തിരുമുഖവും കനക മാലകളാൽ അലംകൃതമായ തിരുമാറിടവും ശ്രീവത്സവും, കൌസ്തുഭവും പീതാംബരവും ധരിച്ചു നറു പുഞ്ചിരിയോടെ കൗസല്യ നനന്ദൻ രാജാധിരാജൻ ആയി വിരാജിക്കുന്നു. ഇടം കൈയിൽ ഗദയും വലം കൈയിൽ വെള്ള താമരയും, വലതുകാൽ പെരുവിരൽ രത്നകുടത്തിനു മുകളിൽ അമർത്തി ഇരു ഭാഗങ്ങളിൽ ലക്ഷ്മി ഭൂദേവി സമേതനായ രാധമാധവൻ അമരുന്നു.

വൈകുണ്ഠനായ മാധവൻ തന്റെ ഭക്തന് അധീനനാണ് എന്ന് ഭാഗവതം . കരുണാകടലായ പരമേശ്വരൻ പമ്പാ നദിയുടെ തീരത്ത് പടിഞ്ഞാറു ദർശനമായി നാരദ മുനിയാൽ പ്രതിഷ്ഠ കഴിക്കപ്പെട്ട മൂർത്തിയാണ് ഹൃഷികേശൻ. പഞ്ചേന്ദ്രിയങ്ങളുടെ നാഥനായ ഭഗവാൻ സമീപ ദേശങ്ങളിൽ തന്നെ ഹൃഷികേശനായി മാടമൺ ഉൾപ്പെടെ 5 ദേശങ്ങളിൽ വിളങ്ങുന്നു. പഞ്ചന്ദ്രിയങ്ങളെ പ്രതിനിധാനം ചെയ്യുന്ന 5 മൂർത്തികളാണ് മാടമൺ ഉൾപ്പെടെയുള്ളത് അതിൽ പ്രഥമ സ്ഥാനമാണ് ഹൃഷികേശപുരത്തപ്പന്.

മംഗല്യ ഭാഗ്യം, വിദ്യാലബ്ധി, സല്സന്താന ലബ്ധി എന്നിവയ്ക്കും, കൂടാതെ ബാലാരിഷ്ടത പോലെയുള്ള ബുദ്ധിമുട്ടുകൾ മാറുന്നതിനു അതീവ ശ്രേഷ്ഠമാണ് ഹൃഷികേശ ദർശനമെന്ന് അനുഭവസ്ഥരും, പഴമക്കാരും പറയുന്നു. 12 വ്യാഴം ഉൾപ്പെടെ കുളിച്ചു തൊഴുന്നതും മഹാഗണപതി ഹോമത്തിനും, സ്വയംവര പുഷ്പാഞ്ജലി ഉൾപ്പെടെ പ്രാധാന്യമാണ്. ദ്വാദശനാമത്തിൽ ഒന്ന് ഹൃഷികേശൻ. ഭഗവാൻ നാരായണന് പ്രധാനമാണ് ദ്വാദശ നാമങ്ങൾ
അതിൽ ഹൃഷികേശൻ എന്ന നാമം ഉണ്ടായത് ഹൃഷികം - ഇന്ദ്രീയങ്ങൾ കേശൻ ദേവൻ എന്ന്...

മഹാഗണപതി, ഭുവനേശ്വരി, മഹാദേവൻ, ശാസ്താവ്, ഭദ്രകാളി, രക്ഷസ്സ്, നാഗങ്ങൾ എന്നിവരോടൊപ്പം സർവ്വ ശക്തി സ്വരൂപനായിട്ടാണ് പടിഞ്ഞാറു ദർശനമായി ഭഗവാൻ വിളങ്ങുന്നത്..... ആറന്മുള മഹാക്ഷേത്രമായി അഭേദ്യ ബന്ധവും പഴയ പന്തള രാജ്യത്തിന്റെ പ്രൗഢമായ ആരാധന കേന്ദ്രവും അത്രേ ഹൃഷികേശം. പവിത്ര പാപനാശം കൂടെയായ പമ്പ തീരം. ഭഗവാന്റെ പാദം തഴുകിയാണ് പമ്പയൊഴുകുന്നത്. അങ്ങനെ അത്‌ കൂടെ ആകുമ്പോൾ ദക്ഷിണ ഋഷികേശ് ആയി മാറുന്നു ഇവിടം.

(തുടരും... )

Want your place of worship to be the top-listed Place Of Worship in Rani?
Click here to claim your Sponsored Listing.

Category

Website

Address


Rani
689711

Other Hindu Temples in Rani (show all)
Sabarimalai Ayyappan Temple Sabarimalai Ayyappan Temple
Sabarimala, Ranni
Rani, 685533

Sri Krishna Swamy Temple Pulloopram - Official Sri Krishna Swamy Temple Pulloopram - Official
Rani

This is the official page of Pulloopram Sri Krishna Swamy Temple.

Kadumeenchira Aruvipuram Sree Mahadeva Temple Kadumeenchira Aruvipuram Sree Mahadeva Temple
Rani, 689711

കടുമീന്‍ചിറ അരുവിപ്പുറം ശ്രീ മഹാദേവ

Perunad Sree Dharma Sastha Temple Perunad Sree Dharma Sastha Temple
RANNI PERUNAD
Rani, 689711

Kakkattukoickal Sree Dharma Sastha temple,a very old temple,is the original source of tradition in Kerala which is famous for temple culture.The temple which is situated in Ranni-P...

Ashapura mata ji dadai jokar bhakar bera luhara wala dadai Ashapura mata ji dadai jokar bhakar bera luhara wala dadai
At Post Dadai Street Rani Desuri Dist Pali Rajsthan
Rani, 306601

Sree Dharma Shastha Temple Edakadathy Sree Dharma Shastha Temple Edakadathy
Edakadathy
Rani, 686510

Shri Dharma Sastha temple is a Hindu temple located at the village Edakadathy, near erumely Kerala .