DYFI Palayam MC

തലസ്ഥാന നഗരത്തിന്റെ സമര മുഖം...

20/10/2023

കണ്ണേ കരളേ വി എസേ 😍
ഒരു നൂറ്റാണ്ടിന്റെ വിപ്ലവയൗവ്വനം 💪
കേരളത്തിന്റെ വിപ്ലവ സൂര്യന്
100 ൻ്റെ സമരവീര്യം
പ്രിയ സഖാവിന് ജന്മദിനാശംസകൾ ❤️
VS Achuthanandan

19/10/2023

തല നരക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്തതാണെന്റെ യൗവ്വനം..!🔥
സഖാവ്: വി.എസ് അച്യുതാനന്ദന് 😍
ഇത് 100-ാം ജന്മദിനം ❤️

19/10/2023

സഖാവ് വി.എസ്സിന്
നൂറാം പിറന്നാൾ 😍
ആശംസകൾ 💪❤️

17/10/2023

സഖാവ് വി എസ്‌ 😍
ജീവിതം തന്നെ പോരാട്ടമാക്കിയ
പ്രിയ സഖാവ് ❤️

23/08/2023

കുരുക്കഴിഞ്ഞ് പാളയം, സഹകരിച്ച് ജനം

ന​ഗരത്തിൽ ​ഗതാ​ഗത വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ബസ് സ്റ്റോപ്പ് പരിഷ്കാരം ആദ്യ ദിനത്തിലേ സൂപ്പർ ഹിറ്റായി. പാളയം വഴി വെള്ളയമ്പലം, പേരൂർക്കട, വട്ടിയൂർക്കാവ് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് പാളയം പബ്ലിക് ലൈബ്രറിയ്ക്ക് എതിർവശം സ്റ്റോപ് അനുവദിച്ചതോടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ബസ് സ്റ്റോപ്പിന് മുന്നിലെ ​ഗതാ​ഗതക്കുരുക്ക് അഴിഞ്ഞു.

പിഎംജി ഭാ​ഗത്തേക്ക് പോകുന്ന ബസുകൾ മുമ്പത്തെ പോലെ സ്റ്റേഡിയത്തിലെ സ്റ്റോപ്പിൽ നിർത്തും. പബ്ലിക് ലൈബ്രറിയ്ക്ക് എതിർവശം ഹോർട്ടികോർപ്പിനടുത്തെ പുതിയ സ്റ്റോപ്പിൽ ബസ് ഷെൽട്ടർ ഇല്ലാത്തത് മാത്രമാണ് പോരായ്മ. ഇവിടെ ബസ് ഷെൽട്ടർ നിർമിക്കണമെന്ന് ​ഗതാ​ഗത വകുപ്പ് നിർദേശം നൽകും. മികച്ച രീതിയിലാണ് യാത്രക്കാർ സഹകരിക്കുന്നതെന്നും 30 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന പരിഷ്കാരം വിജയകരമെങ്കിൽ സ്ഥിരമാക്കുമെന്നും അധികൃതർ അറിയിച്ചു. ഹോർട്ടികോർപ്പിനടുത്തെ പുതിയ സ്റ്റോപ്പിൽ ബസ് ബേ ഉള്ളതും ​ഗതാ​ഗത തിരക്ക് കുറയാൻ കാരണമായി.

വെള്ളയമ്പലം വഴി മാത്രം ദിവസം 624 സർവീസുകളാണ് നടത്തുന്നതെന്ന് അധികൃതർ പറയുന്നു. നേരത്തെ പട്ടം, വെള്ളയമ്പലം ഭാഗങ്ങളിലേക്കുള്ള എല്ലാ ബസുകൾക്കും സ്റ്റേഡിയത്തിനടുത്ത് സ്റ്റോപ്പ് അനുവദിച്ചതോടെ ഇവിടെ വൻ ഗതാഗതക്കുരുക്കായിരുന്നു. ഇതോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് മാറ്റം തിങ്കളാഴ്ച മുതൽ നടപ്പാക്കാൻ ഗതാഗത പരിഷ്‌കരണ യോഗത്തിൽ തീരുമാനിച്ചത്.

പാളയം ബസ്‌ സ്റ്റോപ്പിൽ രാവിലെ ആറുമുതൽ രാത്രി എട്ടുവരെ കെഎസ്ആർടിസി ഇൻസ്‌പെക്ടർ, ട്രാഫിക് പൊലീസ് എന്നിവരെ നിയമിച്ചിട്ടുണ്ട്. റൂട്ടും സമയവും തെറ്റി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ പരിശോധിക്കാൻ കിഴക്കേക്കോട്ടയിലും തമ്പാനൂരും മോട്ടോർ വാഹന വകുപ്പിന്റെ സ്‌ക്വാഡ് തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി.

12/08/2023
09/06/2023

BEI 🤧
PV ANVAR 🔥

21/05/2023

DYFI ലെനിൻ നഗർ യൂണിറ്റ് ഇനി ഇവർ നയിക്കും

15/05/2023

DYFI ബേക്കറി ജംഗ്ഷൻ യൂണിറ്റ് സമ്മേളനം പാളയം ബ്ലോക്ക് ട്രഷറർ സഖാവ് മനു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനം കൃഷ്ണ .എം പ്രസിഡന്റായും ആദർശ് .ബി സെക്രട്ടറിയായി തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ പാളയം മേഖലാ സെക്രട്ടറി പ്രവീൺ. പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബ്രിട്ടോ , മേഖല കമ്മിറ്റി അംഗങ്ങളായ രാഹുൽ അനന്തു എന്നിവർ പങ്കെടുത്തു

15/05/2023

ഇതുപോലെ സ്വയം തേഞ്ഞ ഒരു മാധ്യമപ്രവർത്തകൻ വേറെയുണ്ടാവില്ല.

30/04/2023

SFI പാളയം ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കും
സമ്മേളനം സെക്രട്ടറിയായി #സഖാവ്_അനുജ_ദിവാകരനേയും പ്രസിഡന്റ് ആയി #സഖാവ്_അഖിൽ_രമേഷിനെയും തെരഞ്ഞെടുത്തു.

Photos from DYFI Palayam MC's post 19/04/2023

പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ

Photos from DYFI Palayam MC's post 31/03/2023

പഠന ക്യാമ്പ്

24/02/2023
09/01/2023

സ: ധീരജ് രക്തസാക്ഷി ദിനം
ജനുവരി 10

08/12/2022

പാളയം മേഖല കമ്മിറ്റി ഇവർ നയിക്കും

Photos from DYFI Palayam MC's post 03/11/2022

നവംബർ 3സ്ഥാപക ദിനത്തിൽ DYfi പാളയം ബ്ലോക്ക് കമ്മിറ്റി, ബ്ലോക്ക് കേന്ദ്രത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗവുമായ എം എ വിദ്യ മോഹൻ പതാക ഉയർത്തി.ബ്ലോക്ക് ട്രഷറർ ബി മനുകൃഷ്ണൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബ്രിട്ടോ സേവ്യർ, മേഖല ആക്ടിങ് പ്രസിഡന്റ്‌ പ്രവീൺ, മേഖല ട്രഷറർ ഷഫീക് എന്നിവർ, നന്താവനം യൂണിറ്റ് സെക്രട്ടറി അരവിന്ദ്, യൂണിറ്റ് പ്രസിഡന്റ് ഗോഗുൽ മേഖലാ കമ്മിറ്റി അംഗങ്ങളായ അനന്തു, ആദിത്യൻ, അഖിൽ എന്നിവർ പങ്കെടുത്തു

01/11/2022

23/10/2022

നമ്മൾ തുടങ്ങിയതേ ഉള്ളൂ 😍
Virat Kohli ❤️

22/10/2022

പാനൂരില്‍ സ്വന്തം വീട്ടിൽ വച്ച് അതിക്രൂരമായി വെട്ടിക്കൊല ചെയ്യപ്പെട്ട വിഷ്ണുപ്രിയക്ക് ആദരാഞ്ജലികള്‍.

കൊലയ്ക്ക് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

കുടുംബത്തിനും സമൂഹത്തിനും തുണയാകേണ്ട പ്രതിഭകളാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാകുന്നത്.

പ്രണയപ്പക വലിയ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
പ്രണയമെന്ന പദത്തിൽ അതിരില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെ അംശമുണ്ട്. അത് പ്രണയിക്കുന്നു എന്നതു പോലെ തന്നെ പ്രണയിക്കുന്നില്ല എന്നതിന്റെ കൂടി സ്വാതന്ത്ര്യമാണ്.
പ്രണയത്തിൽ കടന്നു വരാനും ഇറങ്ങി പോവാനും ഉള്ള വിശാലത കൂടിയാവണം പ്രണയമെന്ന് യൗവ്വനം തിരിച്ചറിയണം.
യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാന്‍ തലമുറയെ നമ്മള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
വിജയങ്ങള്‍ മാത്രമല്ല ജീവിതത്തില്‍, പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികള്‍ പഠിക്കണം.

ഇനി ഇതുപോലെ ഒരു ദുരന്ത വാര്‍ത്തയും ഉണ്ടാകാതിരിക്കട്ടെ. ആണ്‍/ പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ച് സാമൂഹ്യ വിദ്യാഭ്യാസം ശക്തമായി ഏറ്റെടുക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഇത്തരം സംഭവങ്ങൾ ഓർമപ്പെടുത്തുന്നു.

20/10/2022

❤️

19/10/2022

വിപ്ലവ സൂര്യൻ സഖാവ് VS അച്യുതാനന്ദൻ 😍 99 ആം ജന്മദിനാശംസകൾ ❤️

Photos from DYFI Palayam MC's post 16/10/2022

കാൽനട പ്രചരണ ജാഥ

13/10/2022

Dyfi പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥ DYFi തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. ഡോ.എസ് ഷിജുഖാൻ ഉത്ഘാടനം ചെയ്യുന്നു.

Photos from DYFI Palayam MC's post 10/10/2022

Dyfi പാളയം ബ്ലോക്ക് കാൽനട പ്രചരണ ജാഥ.....

09/10/2022

ലോകത്തിന്റെ വിപ്ലവ നക്ഷത്രം, ചെ എന്ന 'ഏണസ്റ്റോ ഗുവേര ഡേ ലാ സെർന'യുടെ അൻപത്തിയഞ്ചാം രക്തസാക്ഷി ദിനമാണ് ഒക്ടോബർ 9.

അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും പ്രധാന ചുമതലകൾ ചെ വഹിച്ചു. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ സമരമാർഗ്ഗങ്ങളും ആശ്രയിക്കാവുന്നതാണ് എന്ന് വിശ്വസിച്ചു.

ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേര, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര, ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർടിയായ 'ജൂലൈ 26-പ്രസ്ഥാന'ത്തിലെ മുന്നേറ്റ സേനയിൽ ചേർന്നു. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 'ഗ്രാൻ‌മ' എന്ന പായ്ക്കപ്പലിൽ അദ്ദേഹം ഫിദലിന്റെ സഹപോരാളിയായി ക്യൂബയിലേക്ക് യാത്ര തിരിച്ചു. ഫിദലിന്റെയും ചെഗുവേരയുടെയും നേതൃത്വത്തിൽ നടന്ന വിപ്ലവം വിജയിക്കുകയും ക്യൂബ വിമോചിപ്പിക്കപ്പെടുകയും ചെയ്തു. പുതിയ ഭരണകൂടത്തിൽ പല പ്രധാന ഉത്തരവാദിത്വങ്ങളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തു.1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ വിട്ടു. ഒളിപ്പോരാട്ടത്തിനിടയിൽ ബൊളീവിയയിൽ വെച്ച് സിഐഐയുടേയും യുഎസ് സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9 ന് ബൊളീവിയൻ സൈന്യം ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.

കാലമേറെ കഴിഞ്ഞിട്ടും ഈ സ്മരണകള്‍ ലോകമാകെയുള്ള യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു. 1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ഏണസ്‌റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. പക്ഷേ, ചെ ഇന്ന് ലോകമാകെയുള്ള വിമോചനപ്പോരാട്ടങ്ങളുടെ കൊടിയടയാളമായി മാറിയിരിക്കുന്നു. മനുഷ്യനന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സിലെ മായാത്ത മുദ്രയായി ചെയുടെ രൂപം പതിഞ്ഞിരിക്കുന്നു.
എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.

03/10/2022

പ്രിയ സഖാവ് കോടിയേരി

ഇനി ജനഹൃദയങ്ങളിലെ അണയാത്ത ഓർമ്മ

02/10/2022

സഖാവ് കോടിയേരിക്ക് സഖാവ് പുഷ്പന്റെ അഭിവാദ്യം

01/10/2022

സ. കോടിയേരി ബാലകൃഷ്ണന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചെന്നെെ അപ്പോളോ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

22/09/2022

എ.കെ.ജി സെന്റർ അക്രമം ; തെളിയുന്നത് കോൺഗ്രസിന്റെ ആസൂത്രിതമായ ക്രിമിനൽ പ്രവർത്തനം. യൂത്ത് കോൺഗ്രസ്സ് നേതൃത്വം മാപ്പ് പറയുക.

എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പോലീസ് അന്വേഷണത്തിൽ കസ്റ്റഡിയിലായിരിക്കുമ്പോൾ തെളിയുന്നത് കേരളത്തിൽ സംഘടിതവും ആസൂത്രിതവുമായ ക്രിമിനൽ സംഘത്തെ വളർത്തുന്ന കോൺഗ്രസ് സമീപനമാണ്.

എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്ന് കളഞ്ഞ പ്രവർത്തകനെ കോൺഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിർത്തുകയും സംസ്ഥാന സർക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. സമയമെടുത്തും പഴുത്തടച്ചതും കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്. മുന്നേ സംശയത്തിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്ത ഇതേ നേതാവ് ചോദ്യം ചെയ്യലിന് ഹാജരാകും മുന്നേ തന്റെ മൊബൈൽ ഫോൺ ഫോർമാറ്റ്‌ ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ട പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകർക്കാൻ വർഗ്ഗീയ ശക്തികൾക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. ആസൂത്രിത അക്രമത്തിന്റെ ഭാഗമായ യൂത്ത് കോൺഗ്രസ് കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണം.

Photos from DYFI Palayam MC's post 22/09/2022

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

പാളയം

ഡിവൈഎഫ്ഐ പാളയം മേഖലാ കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ക്യാമ്പയിനിൽ പ്രശസ്ത യുവകവിയും
മാധ്യമപ്രവർത്തകനും മായ ശ്രീ ജോയ് തമലം ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഖാവ്‌ വിദ്യാമോഹൻ , എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡൻറ് സഖാവ് ആർ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ക്യാമ്പയിനിൽ സഖാവ് ദിജാ ദിവാകരൻ അധ്യക്ഷത വഹിച്ചു. സഖാവ് ബ്രിട്ടോ സേവിയർ സ്വാഗതം ആശംസിച്ചു. സഖാവ് എ. വൈശാഖ് കൃതജ്ഞത രേഖപ്പെടുത്തി.

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

ഡി.വൈ.എഫ്.ഐ പാളയം മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

പ്രസിഡന്റ്: സ. നിതിൻലാൽ

സെക്രട്ടറി: സ. ബ്രിട്ടോ സേവ്യർ . ജി

ട്രഷറർ: സ. അഖിൽ

Videos (show all)

കണ്ണേ കരളേ വി എസേ 😍ഒരു നൂറ്റാണ്ടിന്റെ വിപ്ലവയൗവ്വനം 💪 കേരളത്തിന്റെ വിപ്ലവ സൂര്യന് 100 ൻ്റെ സമരവീര്യം പ്രിയ സഖാവിന് ജന്മദ...
തല നരക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്തതാണെ...
സഖാവ് വി എസ്‌ 😍ജീവിതം തന്നെ പോരാട്ടമാക്കിയ പ്രിയ സഖാവ് ❤️
ഇതുപോലെ സ്വയം തേഞ്ഞ ഒരു മാധ്യമപ്രവർത്തകൻ വേറെയുണ്ടാവില്ല.
❤️
Dyfi പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥ DYFi തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. ഡോ.എസ് ഷിജുഖാൻ ...
🔥
😍
വാഴ 🤣
പിണറായി വിജയൻ സഖാവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ ജനം വീണ്ടും തിരഞ്ഞെടുത്ത മെയ്‌ 2 🔥 മറക്കാൻ പറ്റുമോകാലമേ ആ ച...

Telephone

Address


Thiruvananthapuram
695033
Other Youth Organizations in Thiruvananthapuram (show all)
Unwind Kerala Unwind Kerala
Thiruvananthapuram

Mental Health Care Bringing free webinars, workshops and events on mental health across God's own country!

DYFI Fort DYFI Fort
Fort
Thiruvananthapuram

"ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവും അടിമതത്തിന്റെതാണ് "

Abvp neyyattinkara nagar Abvp neyyattinkara nagar
Neyyattinkara
Thiruvananthapuram

NEYYATTINKARA NAGAR OFFICIAL ACCOUNT

DYFI നന്നാട്ടുകാവ് യൂണിറ്റ് DYFI നന്നാട്ടുകാവ് യൂണിറ്റ്
Thiruvananthapuram

നിങ്ങൾ ഇനിയും രാഷ്ട്രീയത്തിൽ ഇടപെട്?

Chosenone Generation Chosenone Generation
Thiruvananthapuram

The Chosen is a young Christian group impacting teens and youngsters through online meetings and other media.

AYUDH Neyyattinkara AYUDH Neyyattinkara
Matha Amrithanandhamay Math
Thiruvananthapuram, 695040

പ്രകൃതിരക്ഷ, സാമൂഹ്യനീതി, വ്യക്തിത്വവികാസം എന്നിവ ലക്ഷ്യമിട്ടുള്ള യുവജനകൂട്ടായ്മ

ChristmasFeast2k19 ChristmasFeast2k19
Calvary Lutheran Church, Peroorkada
Thiruvananthapuram, 695005

DYFI Padinjattumukku DYFI Padinjattumukku
Nuuman Bhavan, Kaniyapuram
Thiruvananthapuram, 695301

DYFI Padinjattumukku

DYFI Kochuthura A Unit DYFI Kochuthura A Unit
Youth Centre, DYFI Kochuthura A Unit Committee Office, Karumkulam
Thiruvananthapuram, 695526

Welcome to the official page of DYFI Kochuthura A Unit Committee.

Alumni KSCVP Alumni KSCVP
Karikkakom Sree Chamundi Vidhya Peedom
Thiruvananthapuram, 695021

This is the official page of the alumni of Karikkakom sree chamundi vidhya peedom(K.S.C.V.P) school, karikkakom. *ORGANISATION MEMBERS* *PRESIDENT: POOJANJALI *SECRETARY: HARIS...

All India Youth League. Kerala All India Youth League. Kerala
Thiruvananthapuram, 695033

All India Youth League (AIYL) is the youth wing of Indian political party All India Forward Bloc.