Pusthakapeedika

38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക https://wa.me/919207356835

26/09/2024

മോബിഡിക്

ആഹാബ് എന്നയാൾ കപ്പിത്താനായിരുന്ന പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടേയും സഞ്ചാരങ്ങളുടേയും കഥയാണ് ഈ നോവൽ. “എന്നെ ഇഷ്മായേൽ എന്ന് വിളിച്ചോളൂ.” ഈ വാക്കുകളിലൂടെ തുടങ്ങുകയാണ് ലോകത്തിനെ പിടിമുറുക്കിയ കടൽ യാത്രകളിൽ ഒന്ന്.

ഹെർമൻ മെൽവിലിന്റെ മഹത്തായ അമേരിക്കൻ നോവലിന്റെ കേന്ദ്രം ശക്തവും അവ്യക്തവുമായ കടൽ ആണ്. ഒപ്പം, തന്നെ ഒറ്റക്കാലുള്ള വികൃതരൂപമാക്കിയ വെളുത്ത തിമിംഗലത്തിനെതിരെ പ്രതികാരം ചെയ്യാൻ നിൽക്കുന്ന ക്യാപ്റ്റൻ ആഹാബും.

19-ാമത്തെ വയസ്സിൽ കപ്പൽവേലക്കാരനായി ജോലി തുടങ്ങിയ ഒരു സമ്പൂർണ്ണ സാഹസികനായ ഹെർമൻ മെൽവിൽ കടൽയാത്രകളെക്കുറിച്ച് ദീർഘമായി എഴുതി. തിമിംഗലവേട്ടയ്ക്കിടയിലുള്ള മെൽവിലിന്റെ സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ടൈപ്പി എന്ന യാത്രാവിവരണ നോവൽ.

വിശ്വസാഹിത്യത്തിലെതന്നെ എണ്ണപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന അമേരിക്കൻ നോവൽ. പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടെയും മോബിഡിക് എന്നറിയപ്പെട്ടിരുന്ന ഒരു നീലത്തിമിംഗലത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഈ നോവൽ. തിമിംഗലക്കപ്പലിലെ സാഹസയാത്രയ്ക്കിടെ, തന്റെ വിശ്വാസങ്ങളെയും പ്രപഞ്ചത്തിൽ തനിക്കുള്ള സ്ഥാനത്തെയുംകുറിച്ച് ചിന്തിക്കുന്ന പ്രധാന കഥാപാത്രമായ ഇസ്മായേലിലൂടെ നോവലിസ്റ്റ്, വംശീയവും സാമൂഹികവുമായ മാന്യതകളെയും നന്മ-തിന്മകളെയും ദൈവങ്ങളെയും സംബന്ധിച്ച അംഗീകൃതസങ്കല്പങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. മനുഷ്യേതരജീവികളെ സംബന്ധിച്ച് മനുഷ്യനുള്ള ഭയവും അവ മാനുഷികമായി മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന വിശ്വാസവുമാണ് നോവൽ ചിത്രീകരിക്കുന്നത്.

വിവർത്തനം: എം.ജി. ചന്ദ്രശേഖരൻ

വില 550 രൂപ (480 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

25/09/2024

കൂട്ടുകാരിയായിരുന്ന അയറിന്റെ മരണം അന്വേഷിച്ചിറങ്ങുന്ന ഷെഫീക്കിലൂടെയാണ് ഒരു ഘട്ടംവരെ കഥ മുന്നോട്ട് പോകുന്നത്. ദുരാത്മാക്കൾ എന്ന അന്ധവിശ്വാസത്തിനെതിരെയുള്ള പ്രചരണമായിട്ടാണ് സോമരാജന്റെ വെല്ലുവിളി സ്വീകരിച്ച് അയറിൻ കറുത്തച്ഛൻ മേട്ടിലെത്തുന്നത്. ഇവിടെനിന്ന് ഭീതിയുടെ കനലെരിയാൻ തുടങ്ങുന്നു. ഷെഫീക്കും നോഷിയും തുടരുന്ന അന്വേഷണത്തിന്റെ വഴികളിലെ കണ്ണികൾ മുറിഞ്ഞു പോകുന്നത്, മരണം കാത്തിരിക്കുന്ന രാവുകളുടെ ഭയാനകത - ഒക്കെ അവർ ഭീതിയോടെ തിരിച്ചറിയുന്നുണ്ട്. പ്രതികാരത്തിന്റെ തീക്കണ്ണുകളുമായി സാത്താന്റെ സന്തതികൾ ഇരുട്ടിന്റെ മറവുപറ്റി വരുമ്പോൾ, കഥാപാത്രങ്ങളുടെ ബോധമണ്ഡലത്തെ പോലും വലിച്ചു കൊണ്ടു പോകുമ്പോൾ വായന ഏറെ ഭീതിദമാകും.

സാത്താനും ദൈവവും തമ്മിലുള്ള പോരാട്ടമായി നോവൽ രൂപാന്തരം പ്രാപിക്കുന്നു. രാത്രിയുടെ കറുപ്പിൽ , നീലപ്പുകയുടെ മാസ്മരികതയിലെത്തുന്ന ആത്മാക്കളും മരണത്തിന്റെയും മുന്നറിയിപ്പിന്റെയും ശംഖൊലിയാവുന്ന ആക്സിഡന്റുകളും മുറിഞ്ഞുവീണ കൂറ്റൻ മരവും കാക്കകളും പാതിയറ്റ വിരലും - ഒക്കെ തലച്ചോറിൽ ഭീകരമായ ചിത്രങ്ങൾ വരച്ചിടും. ഭീതിപ്പെടുത്തുന്ന ചിത്രങ്ങൾ കണ്ണുകളിൽ തീ പടർത്തുന്നതു പോലെയുള്ള ആഖ്യാനം.

കനലിൽനിന്ന് പടർന്നുപിടിക്കുന്ന തീപോലെ പതിയെ, വളരെ പതിയെ തീനാളമെരിയാൻ തുടങ്ങും ,അതൊരു കാട്ടുതീയാകുന്നതുവരെ.

കഥാസഞ്ചാരം ഓരോ നിമിഷവും നമ്മെ വലിഞ്ഞു മുറുക്കും. ഒരിലയനക്കം പോലും ഭയപ്പെടുത്തും. അത്രത്തോളം കൈയടക്കത്തോടെയാണ്‌ ഹരിനാഥ് കറുത്തച്ചന്റെ രചന നിർവഹിച്ചിരിക്കുന്നത്. ( രാജേഷ് കെ.ആർ )

Video കടപ്പാട് _Bookishcharm_

വില 310 രൂപ (240 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

24/09/2024

മുപ്പത്തിരണ്ട് അദ്ധ്യായങ്ങൾ പറന്നുപോകുന്നത് വായനയിൽ അറിയുന്നില്ല. ആദ്യ അദ്ധ്യായത്തിൽ തന്നെ ദുർമരണങ്ങളുടെ ഒരു ശൃംഖല വെളിപ്പെടുന്നു. തുടർന്നുള്ള ഏഴ് അദ്ധ്യായങ്ങൾ നായികയായ രക്ഷയുടെ അതിമാനുഷ അനുഭവങ്ങളുടേതാണ്.

പേക്കിനാവുകളുടെയും പൈശാചിക ദൃഷ്ടാന്തങ്ങളു ടെയും ചുഴലിയുറയുന്ന ഒരു മനസ്സിന്റെ പരിഭ്രാന്തി. തുടർന്നു വരുന്ന അദ്ധ്യായത്തിൽ ആദ്യമായി പള്ളിയിലെ പാതിരിയുടെ Paranormal അനുഭവങ്ങളുടെ നടുക്കം.

മെല്ലെ മെല്ലെ കഥയുടെ വൃത്തം വലുതാകുന്നു. ഏതോ ഇരുണ്ട ഒരു ഇടനാഴിയിൽ വെച്ച് വേട്ടയാടി കൊല്ലപ്പെടുന്ന ഇണ്ട് യുവാക്കൾ. തുടർന്ന് സദാ മൂടൽമഞ്ഞ് ചുറ്റി നിൽ ക്കുന്ന രക്ഷയുടെ വലിയ പപ്പായുടെ എസ്റ്റേറ്റിലെ രഹസ്യങ്ങൾ.
ആഖ്യാനമാന്ത്രികതയുടെ രസച്ചരട് ഇഴ പൊട്ടാതെ നമ്മെ കഥയുടെ മലരികളിലും ചുഴികളിലും ആനയി ക്കുന്നു.

മുമ്പ് പ്രഖ്യാത ചലച്ചിത്ര സംവിധായകൻ ആൽ ഫ്രഡ് ഹിച്ച്കോക്കിനോട് ഒരു പത്രപ്രതിനിധി തിരക്കി, "താങ്കളുടെ ഏറ്റവും പുതിയ സസ്പെൻസ് ചിത്രത്തിൻ്റെ രഹസ്യം ആദ്യദിനം തന്നെ ആരെങ്കിലും വിളിച്ചുപറ ഞ്ഞാൽ?" ഒരു നിമിഷം പോലും വൈകാതെ ഉത്തരം വന്നു, "ഞാനവനെ തട്ടിക്കളയും." (I will shoot him!)

അത്തരം ഒരു ദാരുണ അനുഭവം വരിക്കാൻ ഉദ്ദേശ്യമില്ല. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാന ങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ, പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക്ക് വെളിച്ചം വിതറുന്നത്, വായന ക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുക ത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ
(അനന്തപത്മനാഭൻ)

ഇസബെല്ല ഫെർണാണ്ടസ്‌ (മർജാന പർവീൻ കെ)

വില 250 രൂപ (200 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

23/09/2024

മുടിയറകൾ.
(ഫ്രാൻസിസ് നൊറോണ )

സമ്പത്തിനോടുള്ള അത്യാർത്തിയാൽ, സഭ സൃഷ്ടിക്കുന്ന വിശുദ്ധ പദവിയുടെ ഉള്ളുകള്ളികൾ അതിസൂഷ്മവും മനോഹരവുമായിത്തന്നെ കൺമുന്നിൽ കാണിച്ചു തരുകയാണ് കഥാകൃത്ത് ഈ കഥയിൽ.

ഒരു മഠത്തിൽനിന്നും ഒരു വിശുദ്ധയുണ്ടായാൽ അത് ആ കോൺഗ്രിഗേഷനൊരു മുതൽക്കൂട്ടാകുമെന്ന തിരിച്ചറിവിൽ, ഒരു ദൈവദാസിയെ സൃഷ്ടിക്കുന്ന വിധം വളരെ മനോഹരമായി തന്നെയാണ് കഥാകാരൻ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്.

ക്രൈസ്തവ സഭകളിലെ ആൺകോയ്മയെയും, ദൈവാലയങ്ങളുടെ മറവിലെ കൊള്ളയെയും സമ്പത്തിന്റെ തൂക്കത്തിനനുസരിച്ച് ചരിയുന്ന പുരോഹിതരെയും കഥാകൃത്ത് വരച്ചു കാട്ടുന്നു.
(ബിജു എം പൗലോസ് )

ഞാറക്കടവുഗ്രാമവും അവിടത്തെ പള്ളിമേടയും അതിനുചുറ്റുപാടുമുള്ള മനുഷ്യജീവിതങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വിശ്വാസങ്ങളുടെ പേരിൽ അടിച്ചേൽപ്പിക്കുന്ന അനാചാരങ്ങൾക്കെതിരെ ചൂണ്ടുവിരലുയർത്തുന്ന എഴുത്തുകാരനെയും അനുവാചകർക്ക് ഈകൃതിയിൽ കണ്ടുമുട്ടാനാവും.

വില 450 രൂപ ( 390 രൂപക്ക് book ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ )

Pusthaka Peedika

https://wa.me/9207356835

21/09/2024

സ്ത്രീകൾ പ്രണയവും
രതിയുമൊക്കെ പരാമർശിക്കുമ്പോൾ മിതത്വം പാലിക്കണമെന്ന് ശഠിക്കുന്ന പുരുഷ- കുലസ്ത്രീ നിയന്ത്രിത സമൂഹം സാഹിത്യത്തിലും ചില ലക്ഷ്മണരേഖകൾ വരച്ചുവെച്ചിട്ടുണ്ടല്ലോ. ആ ബാരിക്കേഡുകൾ തൊഴിച്ചെറിയുന്നുണ്ട് അഷിത പലപ്പോഴും. എന്നാൽ അവരുടെ ലൈംഗിക പരാമർശങ്ങൾ ഒന്നുംതന്നെ അശ്ലീലമാകുന്നില്ല. സർഗ്ഗവൈഭവത്തോടെ ചേർത്തുവെക്കുന്ന പദക്കൂട്ടുകളാൽ അവ രചനാപരമായ ഔന്നത്യം പ്രാപിക്കുകയും അതുവഴി അത്യന്തം ആസ്വാദ്യകരമായി തീരുകയുമാണ്.

മറ്റുള്ളവർ സദാചാര പാരവശ്യത്തോടെ ഒളിപ്പിക്കുന്നത് അഷിത അരിശത്തോടെ വലിച്ചുപുറത്തിടുന്നു. അപ്പോഴൊക്കെയും സൗന്ദര്യം വർദ്ധിക്കുകയല്ലാതെ വികൃതമാകുന്നില്ല എന്നിടത്താണ് അഷിതയുടെ കഥയെഴുത്ത് വ്യത്യസ്തമാകുന്നത്. പൊള്ളയായ ആണഹങ്കാരത്തിന്റെ വരിയുടച്ചുകളയുന്നുണ്ട് പല കഥകളിലും നിർദ്ദയം ഈ എഴുത്തുകാരി.

അതിലൊരു കഥ : ‘വരുഗീസിന് പെണ്ണുങ്ങളെയും പാമ്പുകളെയും പേടിയാണെന്ന് ചില്ലാനമ്മായി പറഞ്ഞത് നേരാന്നോ?, എന്ന് ‘മുങ്ങാങ്കുഴി‘യിലെ കാട്ടുസ്വഭാവമുള്ള, പെരുങ്കള്ളി കാളി ചോദിക്കുമ്പോൾ വരുഗീസ് വിരണ്ടുപോകുന്നുണ്ട്.കാളിയുടെ തനിക്കൊണമറിയാൻ അവളുടെ വിഹാരഭൂമിയുടെ ചിത്രം അഷിത വരച്ചിട്ടത് വായിക്കണം “….. ഒരമ്മ പെറ്റ പോലെ കിടക്കുന്ന പറമ്പുകൾക്ക് പട്ടാളച്ചിട്ടയിൽ നിരന്നുനിൽക്കുന്ന കമ്മ്യുണിസ്റ്റ് അപ്പയാണ് വേലി തീരുമാനിച്ചിരിക്കുന്നത്.

മൂശേട്ട മുരിക്ക്, മൂർച്ച രാകിനിൽക്കുന്ന കൈതകൾ, കണ്ടപൂച്ചിയും ശലഭോ വന്നിരുന്ന് ചൊവന്നുപോയ കാട്ടുതെച്ചി പൊന്തകൾ, നീളൻ വട്ടമരം, വയണയിൽ കിടന്നൂഞ്ഞാലാടുന്ന ചൂരൽ വള്ളികൾ, കഴിഞ്ഞ മഴയ്ക്ക് തലപൊക്കിയ ചന്ദനതൈകൾ, തേക്കിൻ പൊടിക്കുഞ്ഞുങ്ങൾ, തൊട്ടാവാടി പരവതാനി, ഞാറപ്പഴക്കൂട്ടം, ഒടിച്ചുകുത്തി നീല, പൂച്ചെടിപ്പുതപ്പ്…. എല്ലാം മനുഷ്യരെ തീണ്ടാത്ത ഉശിരിൽ തലങ്ങും വിലങ്ങും തഴച്ചു നിൽപ്പാണ്…. ” മുങ്ങാങ്കുഴിയിടാനിപ്പോഴും പേടിയാണോ വറുഗീസെ എന്നവൾ പിന്നീടൊരിക്കൽ കൈനീട്ടി വിളിച്ചുചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല. കാളി പെരുങ്കള്ളി. നഗ്നമായ എന്റെ അരക്കെട്ടിൽ പിടിച്ചവളെന്നെ മുങ്ങാങ്കുഴിയിലേക്ക് താഴ്ത്തി എന്നെഴുതിയാണ് അഷിത കഥ തീർക്കുന്നത്
(വിഷ്ണുമംഗലം കുമാർ)

പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്‌കാരബോധത്തിൽ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങൾ.

ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊർജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്‌കാരങ്ങൾ. ആഷ് അഷിത ഉള്ളറിവോടെ പറയുന്ന സ്ത്രീ ചരിതങ്ങൾ പെണ്ണെഴുത്തല്ല, മായം ചേരാത്ത മനുഷ്യകഥാഖ്യാനങ്ങളാണ്.
‘മുങ്ങാങ്കുഴി’ (ആഷ് അഷിത )

വില 199 രൂപ ( 170 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

20/09/2024

"പൊന്തക്കാടിന് പുറകിൽ എന്തോ മാന്തിപ്പൊളിക്കുന്ന ശബ്ദം , പതിയെ ചെടികളെ ഉലച്ചുകൊണ്ട് ഒരു കരടി കാട്ടുവഴിയിലേക്കിറങ്ങി പുഴയോരത്തേക്ക് നടന്നു . മനുഷ്യ ഗന്ധമറിഞ്ഞ നീർനായകൾ സൂക്ഷ്മ നിരീക്ഷണത്തിലാണ് . ഇളം പുല്ലു മേഞ്ഞുനീങ്ങുന്ന ഒറ്റയാൻ കാട്ടി ഒന്ന് പരിഭ്രമിച്ചോ ?

പരിസരത്തോടു ചേർന്ന് മറഞ്ഞിരിക്കാൻ കഴിവുള്ള രാച്ചുക്ക് നിലത്തേക്ക് ഒന്നൂടെ പതിഞ്ഞുകിടന്നു . പൊടുന്നനെ കാടിനെയൊന്നാകെ ഞെട്ടിച്ച ചിറകടിയോടെ പറന്നിറങ്ങുന്ന മലമുഴക്കി"(വന്യതയുടെ ഇന്ദ്രജാലം)

"വനസ്ഥലികളിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍.

കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍.

അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഫാ. കെ എം ജോര്‍ജ് അവതാരികയില്‍ ഇങ്ങനെ എഴുതുന്നു
“സ്നേഹത്തിൽ ഭയമില്ല. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു. ഭയം ശിക്ഷയോടു ബന്ധപ്പെട്ടതുകൊണ്ട് ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല” എന്നൊരു പ്രസിദ്ധമായ ബൈബിൾ വാക്യമുണ്ട്.

ഇത് എഴുതിയത്, ക്രിസ്തുവിന്റെ ഏറ്റം ഇളയ ശിഷ്യനായിരുന്ന യോഹന്നാനാണ്. അദ്ദേഹം ക്രിസ്തുവിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നവനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വന്യതയെ സ്നേഹിച്ച് അതിന്റെ നെഞ്ചിൽ ചാരുന്നവർക്ക് വനഭയമില്ല എന്നു എൻ. എ. നസീർ അനുഭവിച്ചു കാണിച്ചുതരുന്നു."

വന്യതയുടെ ഇന്ദ്രജാലം (N.A. NAZEER)

വില 260 രൂപ ( 220 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

19/09/2024

പ്രണയം സമസ്ത സൗന്ദര്യങ്ങളോടെയും പൂക്കുന്നതെവിടെയാണ്? മൗനം സാക്ഷിയാകുന്നിടത്ത് എന്ന് കാണിച്ചു തന്ന സിനിമയാണ് കുട്ടിസ്രാങ്ക്.

ആദ്യത്തേയും രണ്ടാമത്തേയും കരയിലല്ല, മൂന്നാമത്തെ തീരത്താണയാൾ കാളിയെ കണ്ടുമുട്ടിയത്. ഊമയും ബന്ധിരയുമായിരുന്നു അവൾ. അവിടെയാണ് അയാൾ നങ്കൂരമിട്ടത്ത്. നിശബ്ദത കൊണ്ടാണ് അവർ പരസ്പരം പങ്കിട്ടെടുത്തത്

കഥയവിടെ നിൽക്കട്ടെ.

സിനിമയുടെ അപാരമായ മാജിക്കിനെ കൂടിയാണ് ഈ വിധം തിരക്കഥാകാരൻ കാട്ടി തന്നത്. തിരശീലയിലെ പ്രണയം / ഉന്മാദം / കാമന എല്ലാമെല്ലാം മിണ്ടാതുരിയാടാതെ നാം കണ്ടിരിക്കുന്നത് ആ മാന്ത്രികതയ്ക്ക് അടിമപ്പെട്ടുകൊണ്ടാണ്.

സ്വന്തം പേരെന്തെന്ന് അറിയാത്ത കുട്ടിസ്രാങ്കും തൻ്റെ പേര് ഇന്നേവരെ കേട്ടിട്ടില്ലാത്ത കാളിയും പരസ്പരം കീഴ്പ്പെട്ടുപോകുന്ന അതേ മാന്ത്രികത. സിനിമയും അതിൻ്റെ എഴുത്തും ഉപാധികളില്ലാത്ത പ്രണയം പങ്കിട്ടെടുക്കുന്ന അപൂർവ്വമായ അനുഭവമാണിത്. അതുകൊണ്ടാകണം തൻ്റെ ആദ്യ തിരക്കഥയായ കുട്ടിസ്രാങ്കിലൂടെ തന്നെ ഹരികൃഷ്ണൻ Harikrishnan Kornath തിരക്കഥയ്ക്ക് ദേശീയ പുരസ്ക്കാരം നേടിയതും.

അദ്ദേഹത്തിൻ്റെ പുതിയ പുസ്തകമാണ് പ്രണയത്തിര. എഴുത്തിൻ്റെ ലാവണ്യ സുന്ദരമായ മാന്ത്രികത കൊണ്ട് നമ്മെ സിനിമയിലേക്ക് സ്നാനപ്പെടുത്തുന്ന പുസ്തകം. അൻപത് സിനിമകളുടെ അനുരാഗ യാത്രയാണിത്

സിനിമയെ ഇഷ്ടപ്പെടുന്നവർ കുറഞ്ഞ പക്ഷം ഒരു സിനിമയെങ്കിലും കണ്ടിട്ടുള്ളവർ വായിച്ചിരിക്കേണ്ടതാണ് പ്രണയത്തിര എന്ന ഈ പുസ്തകം

book ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ

Pusthaka Peedika

https://wa.me/9207356835

18/09/2024

വായനയുടെ ലോകത്തേക്ക്
പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങൾക്ക്
വായിക്കാനും ആസ്വദിക്കാനുമായി നീലക്കുറിഞ്ഞി
സീരീസിലെ മനോഹരമായ 12 പുസ്തകങ്ങൾ

ഡോ. കെ. ശ്രീകുമാർ ആണ് രചന.

മലയാളത്തിലെ പ്രമുഖ ചിത്രകാരുടെ വരകൾ.

നമ്മുടെ സ്വരമായ്,
കുറുക്കന്റെ കല്യാണം,
ചക്കരമാവ്,
ആദു പഠിച്ച പാഠങ്ങൾ,
കറുപ്പിനഴക്,
മാനം നോക്കിപ്പോകുന്നു,
പാതിരാസൂര്യൻ,
വേണം; വേണ്ട,
പേരിലെന്ത് ?,
കാക്കത്തമ്പുരാട്ടി,
യാത്രക്കുട്ടി,
സ്‌നേഹവീട്,
എന്നീ 12 പുസ്തകങ്ങൾ അടങ്ങിയ സഞ്ചയം

Video കടപ്പാട്

780 രൂപയുടെ പുസ്തങ്ങൾ 600 രൂപക്ക് (onam offer)

Home delivery charges free

ഈ Offer ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ

Pusthaka Peedika

https://wa.me/9207356835

15/09/2024

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…

ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം

ഓണത്തോടനുബന്ധിച്ച് 999 രൂപയുടെ പുസ്തകങ്ങൾ 799 രൂപക്ക് 💓

ഒരൊറ്റ വാട്സ് ആപ് മെസേജിൽ ഇഷ്ടപ്പെട്ട ഏത് പ്രസാധകരുടെ പുസ്തകവും ഈ
ഓഫറിൽ ലഭ്യമാണ്.

സെപ്റ്റംബര്‍ 22 വരെയാണ് ഓണം ഓഫറുകള്‍ ലഭ്യമാകുക.

എല്ലാ വായനക്കാർക്കും പുസ്തകപീടികയുടെ പൊന്നോണാശംസകൾ 😍

വായിച്ചോണം കളറാകട്ടെ😍

ഈ ഓഫർ ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ

Pusthaka Peedika

https://wa.me/9207356835

Pusthakapeedika 38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക

14/09/2024

ജയചന്ദ്രന്‍ പൂക്കരത്തറയുടെ ഏറ്റവും പുതിയ കവിതാസമാഹാരം 'ഒറ്റയ്ക്കുപോയ വാക്ക്' '

വില 99 രൂപ

കടപ്പാട് DC Books

Pusthaka Peedika

13/09/2024

ഒരു കഥയുടെ വായനയ്ക്ക് മൂന്നു സാദ്ധ്യതകളാണുള്ളത്. ഉപരിപ്ലവമായ വായന (External Reading); കഥയുടെ ബാഹ്യപ്രദേശങ്ങളിലൂടെയുള്ള, സാധാരണ സഞ്ചാരമാണത്. രണ്ടാം നിലയിലെ വായനയിൽ കഥയുടെ പുറംതോടു പൊളിച്ച് അൽപ്പം ആഴത്തിൽ(Skin Depth Reading) സഞ്ചരി ക്കുന്ന മറ്റൊരുതരം വായനയാണ് സംഭവിക്കുക. ചില നുറുങ്ങുവെട്ടങ്ങൾ ഇവിടെ വായനക്കാരന് അനുഭവവേദ്യമാകാം. മൂന്നാമത്തെ തലത്തിലുള്ള വായനയിൽ കഥയുടെ ആന്തരിക ഉടലിലേക്ക് വായനക്കാരൻ കടന്നു ചെല്ലുകയും (Inner Body Reading) എഴുത്തുകാരൻ കഥയിൽ അടക്കം ചെയ്തിരിക്കുന്ന അദ്ഭുതക്കാഴ്‌ചകൾ കണ്ടെത്തി വിസ്‌മയിക്കുകയും സാഹിത്യത്തിന്റെ പ്രാഥമികലക്ഷ്യങ്ങളായ രസ, സൗന്ദര്യ ആസ്വാദനം സാദ്ധ്യമാക്കുകയും ചെയ്യുന്നു.

മികച്ച ഒരു എഴുത്തുകാരൻ തന്റെ രചനയ്ക്ക് ഉണ്ടാകേണ്ടുന്ന വായനയായി ആഗ്രഹിക്കുന്നത് ഇതല്ലാതെ മറ്റൊന്നല്ല. ഇവിടെയാണ് രചയിതാവും ആസ്വാദകനും പാരസ്‌പര്യത്തിൽ സന്ധിക്കുന്നത്
കഥയെഴുത്തുകാരനെപ്പോലെ വായനക്കാരനും പ്രതി ഭാശാലിയാകേണ്ട ഇടം.

അതിസാധാരണമായ ഭാഷയിൽ അയത്ന‌ലളിതമായി കഥ പറയുന്ന എസ്.ആർ. ലാൽ മേൽപ്പറഞ്ഞ മൂന്നാം നിലയിലെ വായന കൊതിക്കുന്ന, അഥവാ അത്തരം വായന അർഹിക്കുന്ന കഥകളുടെ രചയിതാവാണ്. അദ്ദേഹം കഥയിൽ അടക്കംചെയ്‌തിരിക്കുന്ന വിഷയങ്ങളുടെ വൈവി ദ്ധ്യവും, സ്തോഭജനകമായ ആശയങ്ങളും വായനയുടെ ഒന്നും രണ്ടും കടമ്പകൾക്കപ്പുറത്ത് ഒളിഞ്ഞിരിക്കുന്നു.
പ്രഥമദർശനത്തിൽ 'അസാ ധാരണമായി ഒന്നുമില്ലല്ലോ' എന്നു തോന്നിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഥകളുടെ ഉള്ളറകളിൽ കനപ്പെട്ട ദർശനങ്ങളും ബഹുമുഖചിന്തകളുടെ അനന്യസാധാരണമായ അടരുകളും നിറയെ കാണാം.
(ഒ.എസ്. പ്രിയദർശനൻ)

അങ്ങേയറ്റം അയത്‌നലളിതമായാണ് എസ്.ആര്‍. ലാല്‍ കഥകള്‍
എഴുതുന്നത്. കഥകളില്‍ വിഷയവൈവിദ്ധ്യവും ഭാവസാന്ദ്രതയും
ഒരേസമയം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
കാലത്തിന്റെ മാറ്റങ്ങള്‍ ഈ കഥകള്‍ സമഗ്രമായി ഉള്‍ക്കൊണ്ട് അവതരിപ്പിക്കുന്നു.
തന്റെയിടങ്ങളില്‍നിന്ന് കഥകള്‍
കണ്ടെടുക്കുമ്പോഴും അതിന്റെ സംവേദനശേഷി
സാര്‍വ്വലൗകികമാണ്. അടക്കമുള്ള ഒരു കലാശില്‍പ്പി
ഈ കഥകളുടെ പിന്നില്‍ വായനക്കാരെ കാത്തിരിപ്പുണ്ട്

കൊള്ളിമീനാട്ടം, രണ്ടു സ്‌നേഹിതര്‍, ചിരി, അടക്കം,
അപരാജിതോ തുടങ്ങി എസ്.ആര്‍. ലാലിന്റെ
ഏറ്റവും പുതിയ കഥകളുടെ സമാഹാരം

വില 1 60 രൂപ ( 135 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

12/09/2024

സ്വേച്ഛ (സി. വി. ബാലകൃഷ്ണൻ)

180 രൂപ

Pusthaka Peedika

11/09/2024

എന്റെ ആത്മാവൂറ്റി ഞാനെഴുതിയ പതിനാല് കഥകള്‍. പ്രണയവും നോവും രതിയും കാമനകളും മോഹങ്ങളും സ്വപ്നങ്ങളും തുടങ്ങി ഒരു പെണ്ണിന്റെ ഹൃദയ വിശാലതകളിൽ പുരുഷനഭയംനൽകുന്ന എന്റെ പെണ്ണുങ്ങളുടെയും സ്നേഹം തൊടാതെ കല്ലിച്ചുപോയ ഹൃദയങ്ങളെ പ്രണയം കൊണ്ടുണർത്തിയ കാമുകന്മാരുടെയും കഥകൾ.

നോവ് വീഴ്ത്തിയ മനസ്സുകളും.
ആലിംഗനങ്ങളില്‍ തട്ടി മുറിവുണക്കിയ മനുഷ്യരും സംഗമിക്കുന്നു.എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനായി ...💜

സ്ത്രീ ജീവിതത്തിന്റെ
ഇടുങ്ങിയ പാതകളും
സ്നേഹം കൊണ്ട് മുറിപ്പെടുന്ന
കഥാസന്ദര്‍ഭങ്ങളിലും
നിറഞ്ഞ് നിന്ന്
എന്റെ പെണ്ണുങ്ങള്‍ കഥപറയുന്നു.
സ്ത്രീവിചാരങ്ങളെ ഒരു മറയുമില്ലാതെ എഴുതിവെയ്ക്കാന്‍ കഴിഞ്ഞതില്
അഭിമാനമുണ്ട്

"സ്നേഹം കൊണ്ട് മുറിവ് തുന്നിയ
എന്റെ പ്രിയപ്പെട്ട മനുഷ്യന് വേണ്ടി."(Sabitha)

മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്.

മനുഷ്യരെ, അവരുടെ ഉൾതാപത്തെ, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്. (ഡോ. നൗഫൽ എൻ)

ആലിംഗനങ്ങളറിയാതെ (സബിത രാജ്)

വില 199 രൂപ ( 160 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

10/09/2024

അനുരാഗികളുടെ ഉത്തമഗീതം
By ബെർളി തോമസ്

350 രൂപ (Home Delivery free of charge)

Pusthaka Peedika

09/09/2024

‘കുറിഞ്ചി മലർ’ (നാ.പാര്‍ത്ഥസാരഥി)

"കണ്ടും ചിരിച്ചും കളിച്ചും കലമ്പിയും
ഉണ്ടുമുറങ്ങിയും മണ്ണില്‍ വസിച്ചര്‍
പെട്ടെന്നൊരു നിമിഷാര്‍ദ്ധനേരംകൊണ്ടു
പൊട്ടും കുമിളപോല്‍, ഇല്ലാതെയാകുന്നു.’

വ്യാഴവട്ടങ്ങളില്‍ വന്നുപോകുന്ന വസന്തസൗന്ദര്യമാണ് കുറിഞ്ഞിപ്പൂക്കളുടേത്… അസുലഭവും അപൂര്‍വവുമായ പുഷ്പജന്മങ്ങള്‍! പൂക്കളില്‍ മാത്രമല്ല,

മനുഷ്യകുലത്തിലുമുണ്ട് ഇതുപോലെ അപൂര്‍വമായി മാത്രം പിറവിയെടുക്കുന്ന ചില നല്ല മനുഷ്യര്‍… മനസ്സില്‍ വിശുദ്ധിയുടെ നിലാവു നിറച്ചവര്‍… നിസ്വരുടെയും നിരാലംബരുടെയും മോചനത്തിനുവേണ്ടി സ്വന്തം ജന്മം ഉഴിഞ്ഞു വച്ചവര്‍…അങ്ങനെയുള്ള രണ്ടു സാധാരണക്കാരുടെ കഥയാണ് നാ.പാര്‍ത്ഥസാരഥിയുടെ ‘കുറിഞ്ചി മലർ’ എന്ന നോവൽ.

അറുപതുകളിൽ തമിഴിൽ പ്രചരിച്ചിരുന്ന സദുദ്ദേശ സാഹിത്യശൈലിയിൽ രചിക്കപ്പെട്ട ഈ നോവൽ വെറുമൊരു കഥ എന്നതിനുപരി സമൂഹത്തിലെ മൂല്യശോഷണങ്ങളെപ്പറ്റിയും ആഴത്തിൽ അപഗ്രഥിക്കുന്നു. ഓരോ സാഹിത്യ സൃഷ്ടിയും സമൂഹത്തിന്റെ ജീർണ്ണതകൾക്ക് പരിഹാരം കാണാൻ ഉപയുക്തമാവണം എന്ന ബോധത്തോടെ രചനകൾ നടത്തിയിരുന്ന ഒരു തലമുറയിലെ ഏറ്റവും മികച്ച എഴുത്തുകാരനായിരുന്നു നാ.പാർത്ഥസാരഥി. നിസ്വരുടെയും നിരാലംബരുടെയും മോചനത്തിനുവേണ്ടി സ്വന്തം ജന്മം ഉഴിഞ്ഞുവച്ച സാധാരണക്കാരായ രണ്ടു പ്രണയിതാക്കളുടെ കഥയാണ് കുറിഞ്ചി മലർ.

ബാബുരാജ് കളമ്പൂരാണ് മനോഹരമായി പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

വില 599 രൂപ ( 539 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

08/09/2024

ജീവിതം എന്ന തീക്കടൽ (Lt.Col.Surendran M.K)

Pusthaka Peedika

06/09/2024

"നീയകന്ന ശൂന്യതയില്‍
ഉയിര്‍ വഴുക്കി നില്‍ക്കവെ

ഇപ്രപഞ്ചമാകെ നിന്റെ
ഓര്‍മ്മ കൊണ്ടു നിറയണം

ദിക്കിലെന്റെ വിക്കിലും
കിറുക്കിലും നീ പൂക്കണം"

പ്രമേയങ്ങളെ എഴുതുന്ന കവിതകളും ഭാവങ്ങളെ/ഭാവസങ്കീർണ്ണതകളെ എഴുതുന്ന കവിതകളും അടങ്ങുന്നതാണ് ഈ സമാഹാരം.
ഉടൽസംക്രാന്തികൾ, കൊറ്റി, നെല്ലിയാമ്പതിയിലൂടെ, ചിത്രശലഭങ്ങളുടെ മനുഷ്യജീവിതം, നടന്നുനീങ്ങുന്ന കടുവ, വീടിന്റെ വർത്തമാനങ്ങൾ, കറുത്തപാട്ട്, ഉടപ്പിറപ്പ്, രൂപാന്തരങ്ങൾ തുടങ്ങിയ 61 കവിതകൾ. സമകാലകവിതയിൽ വ്യത്യസ്തമായ തലയെടുപ്പോടെ നിലകൊള്ളുന്നതാണ് ഇതിലെ ഓരോകവിതയും.

'നടന്നു നീങ്ങുന്ന കടുവ' (ഡി യേശുദാസ്) Yesu Das

വില 220 രൂപ ( 190 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

04/09/2024

പളളിവേട്ട(പി വി തമ്പി)

കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമൊക്കെയായ ശ്രീകുമാരൻ തമ്പിയുടെ ജ്യേഷ്ഠസഹോദരൻ ആണ് പി. വി. തമ്പി എന്ന പി. വിശ്വനാഥൻ തമ്പി.

'പള്ളിവേട്ട' എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ഈ നോവൽ 1987 ലാണ് മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചത്. വായനാപ്രേമികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായിരുന്ന പി വി തമ്പിയുടെ നോവലുകൾ വീണ്ടും പുന:പ്രസിദ്ധീകരിയ്ക്കപ്പെടുകയാണ്.

കൃഷ്ണപ്പരുന്ത് എന്ന മാന്ത്രിക നോവൽ പോലെ തന്നെ മലയാളികൾക്കിടയിൽ ഏറ്റവും ജനപ്രീതി നേടിയ, വായനക്കാർ വർഷങ്ങളായി കാത്തിരുന്ന മാന്ത്രിക നോവൽ... പള്ളിവേട്ട!

കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കുവാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ...

അത് തപസ്സനുഷ്‌ഠിക്കുന്ന ഒരു സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികൻ്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ മറു തന്ത്രങ്ങളുണ്ടായിരുന്നു.

നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിൻ്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്ന ഒരു മികച്ച നോവൽ...
മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ഏറ്റവും ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്.

വില 490 രൂപ ( 449 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

03/09/2024

പ്രതിക്രിയ 2.0 ട്രെയിലർ(NIKHILESH MENON) Nikhilesh Menon R

Pusthaka Peedika

02/09/2024

എന്താണ് പ്രണയം? എപ്പോഴാണ് രണ്ടുപേർ പ്രണയിക്കാൻ ആരംഭിക്കുന്നത്!

അനന്തമായ പ്രപഞ്ചത്തിൻ്റെ തുടക്കമെന്ന നിഗൂഢത പോലെ പ്രണയത്തിൻ്റെ തുടക്കവും നിഗൂഢമല്ലെ?

ആനന്ദവർദ്ധൻ എന്ന പ്രസിദ്ധ മജീഷ്യൻ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നേത്ര എന്ന യുവതിയെ പ രിചയപ്പെടുകയും, തുടർന്ന് തിരുവനന്തപുരം മുതൽ ഷാലിമാർ വരെയുള്ള അവരുടെ യാത്രയും ആണ് ഈ നോവലിന്റെ ഇതിവൃത്തം.

പ്രണയത്തിൻ്റെ മാന്ത്രികതയും ജീവിതത്തിന്റെ യാഥാർഥ്യവും ഇഴപിരിഞ്ഞു വരിക എന്നത് തന്നെയാണ് ഈ നോവലിനെ വശ്യമാക്കുന്ന പ്രധാന ഘടകം. എത്ര പെട്ടെന്നാണ് ചില ബന്ധങ്ങൾ തുടങ്ങുന്നത്. എത്ര ചെറിയ കാരണങ്ങൾ കൊണ്ടാണ് ആഴത്തിലുള്ള പല ബന്ധങ്ങളും ഇല്ലാതാവുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്ന ഈ നിഗൂഢതകൾ തന്നെയാണ് ഈ കഥയുടെ കാതലും.
റൊമാൻസ് എന്ന ഒരൊറ്റ ജേണറിൽ ഒതുങ്ങാതെ ഒരേ സമയം ഈ കഥ ഒരു ട്രാവൽ നോവലായും "കമിംഗ് ഓഫ് ഏജ്" നോവലായും പരിണമിക്കാൻ ശ്രമിക്കുന്നു.
ആനന്ദവർദ്ധൻ്റെ ആ പരിണാമം വായിച്ചു
തീരുമ്പോൾ നമ്മളിൽ ഓരോരുത്തരിലും മാറ്റങ്ങൾ ചെറുചലനങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും.
ചില യാത്രകൾ ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. എന്നാൽ നഷ്ടപെട്ട ജീവിതം തിരിച്ചു പിടിക്കാൻ യാത്ര പുറപ്പെട്ട കഥാനായകന്റെ കഥ, വേറിട്ട ഒരു പരീക്ഷണമായി വായനക്കാർക്ക് അനുഭവപ്പെടും എന്നത് തീർച്ചയാണ്.

പ്രണയിക്കാൻ കൊതിയുള്ളവർക്കും, പ്രണയിച്ച് കൊതി തീരാത്തവർക്കും, പ്രണയത്തിന്റെ വേദന അറിയുന്നവർക്കും ആന ന്ദവർധന്റെയും നേത്രയുടെയും ഈ യാത്ര മറക്കാനാവാത്ത ഒരു അനു ഭവമായിരിക്കും.(ഹേമന്ത് റെജി)

ആസ്‌ക്ക് മി എ ക്വസ്റ്റ്യൻ(ANGEL SHAJI )

Pusthaka Peedika

വില 180 രൂപ ( 150 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

https://wa.me/9207356835

01/09/2024

ചിറ്റിലശ്ശേരിയിലെ ചൂളം വിളിക്കാർ

ചിറ്റിലശ്ശേരി എന്ന ഗ്രാമം സാങ്കൽപ്പികമാണെന്നാണ് എന്റെ അറിവ്. എന്നാൽ അങ്ങനെയൊരു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഇന്നും ജീവിക്കുന്ന എല്ലാവരും ഇതിലുണ്ട്.

വിപുലമാണ് കഥാപാത്രങ്ങളുടെ എണ്ണം. എന്നാൽ ശ്രീഹരി എന്ന പയ്യൻ ബാല്യത്തിൽനിന്ന് കൗമാരത്തിലേക്കുള്ള ആ പരിവർത്തന (transformation) കാലയളവിൽ കണ്ട കാഴ്‌ചകളിലൂടെ നിങ്ങൾ ക്കു മുമ്പിൽ കൃത്യമായി വരച്ചിടുകയാണ് ചിറ്റിലശ്ശേരിയെ. അല്ല; ചിറ്റിലശ്ശേരിയുടേയും പരിവർത്തനത്തെ.

എല്ലാം ഒരു ശ്രീഹരിക്കാഴ്‌ചയാണെങ്കിലും ചിലയിടങ്ങളിൽ ശ്രീഹരി കാലത്തിനു മുകളിലൂടെ പിറകിലേക്ക് കേൾവിയുടെ ഡ്രോണിലേറി പറക്കുന്നുണ്ട്. ഇത്രയും കഥാപാത്രങ്ങൾ ഉണ്ടെങ്കി ലും എവിടെയും ആരും ചിതറിപ്പോയിട്ടില്ല. കഥാപാത്രങ്ങളുടെ ആധാനം (placement) കിറുകൃത്യം.

ഇനി ഈ രചനാകൗശലത്തിലെ ഏറ്റവും ബ്രില്ല്യൻസ് എന്നോ ഉദാത്തം (portliness) എന്നോ വിശേഷിപ്പിക്കേണ്ടത് ശ്രീഹരി പുലർത്തുന്ന നിഷ്‌പക്ഷതയാണ്. അവൻ ആരെയും വിധിക്കുന്നില്ല. ചിറ്റിലശ്ശേരിയുടെ വിനീതനായ ചരിത്രകാരൻ മാത്രം!

ഇനി വായിക്കൂ. നിങ്ങൾ ഒരു ദേശത്തിലേക്ക് പ്രവേശി ക്കാൻ പോവുകയാണ്. അപ്പുണ്ണീസ് കഫെയിൽ നിന്ന് ഒരു ചായ കുടിക്കൂ ആദ്യം! (കെ. വി മണികണ്ഠൻ )

ഭാഷ മണവും നിറവുമായി മാറുന്നതാണ് സന്തോഷ് നാരായണന്റെ എഴുത്തിന്റെ പ്രത്യേകത.

മനുഷ്യമനസ്സിലേക്ക് ഒരു ഗ്രാമവും, ഗ്രാമത്തിന്റെ ഉള്ളറകളിലേക്ക് മനുഷ്യരും പരസ്പരം പടരുന്ന അതിമനോഹര കാഴ്ചകളാണ് ഈ നോവലിലൂടെ വിടർന്നു വരുന്നത്.

വില 499 രൂപ ( 449 രൂപക്ക് വീട്ടിൽ ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ) Home Delivery charge free

Pusthaka Peedika

https://wa.me/9207356835

31/08/2024

KHAYAAL
(FARSANA) ali

Pusthaka Peedika

ചൈനീസ്ജീവിതത്തിന്റെ, സംസ്‌കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികൾ അതീവ ഹൃദ്യമായ രീതിയിൽ വിടർത്തിക്കാട്ടുന്ന ഖയാൽ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു.

പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനിൽപ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓർമ്മകൾ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാൽ അങ്ങേയറ്റം മൂല്യവത്താണ്.

വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്‌നിഗ്ദ്ധ മധുരമായി ആവിഷ്‌കരിക്കാൻ ഫർസാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകർഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം.

വില 190 രൂപ ( 170 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

https://wa.me/9207356835

30/08/2024

പെണ്ണുങ്ങൾ പലതരക്കാരാണല്ലോ. ജീവിതത്തിൽ വിജയിച്ചവരും, തോറ്റവരും, ജീവിതത്തെ പോരാടി നേടിയവരും, തോറ്റ് കീഴടങ്ങിയ വരും, പൊരുതി തോറ്റവരുമായ പതിനെട്ട് പെണ്ണങ്ങളുടെ കഥകളാണ് പെൺചരിതങ്ങളി'ൽ

സ്നേഹത്തിൽ നിന്നും പ്രണയത്തിൽ നിന്നും ബന്ധങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടതും ഇറങ്ങിപ്പോയതും ചതിയിൽപ്പെടുത്തി കടന്ന് പോകുന്നവരുമായ പെണ്ണുങ്ങൾ. പതിനെട്ട് കഥകളും സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കിയവയാണ്. എങ്കിൽപ്പോലും എല്ലാ കഥകളിലും ഭൂമിയോളം ക്ഷമിക്കുന്ന ജാനകി യെയല്ല കാണിച്ചിരിക്കുന്നതും. കുറേയൊക്കെ സമകാലീന വിഷയങ്ങളിൽ നിന്നുയർന്നു വന്ന, ഈ പുസ്തകത്തിലെ നായികമാരുടെയും പ്രതി നായികമാരുടെയും കേന്ദ്രകഥാപാത്രസ്ഥാനങ്ങളിലൂടെ, വ്യത്യസ്ത ജീ വിതസാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീകളുടെ വ്യത്യസ്ത ചിന്താഗതികളും വീക്ഷണകോണുകളും ജീവിത ശൈലികളും ചർച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഒടുവിൽ പതിനെട്ടാം പടിയി ലെത്തുമ്പോൾ, അഥവാ, പതിനെട്ടാം കഥയിലെത്തുമ്പോൾ, അശുദ്ധ മെന്നതിനാൽ മാത്രം പെണ്ണുങ്ങളെ പുറത്താക്കപ്പെടുന്ന കാലത്ത്, ആ വിശുദ്ധ സവിശേഷതയിലൂടെ തന്നെ രക്ഷാകവചം സൃഷ്ടിക്കുന്ന ഒരു പെൺകുട്ടിയിൽ എൻ്റെ ആദ്യപുസ്തകം അവസാനിക്കുകയാണ്. (നിത്യാലക്ഷ്മി എൽ.എൽ)

നിങ്ങൾക്ക് സ്ത്രീകളെ പറ്റി എന്തറിയാം ?? അവരുടെ രഹസ്യലോകങ്ങളെ പറ്റി? അതിന്റെ നിഗൂഢവും വന്യവുമായ സാധ്യതകളെ പറ്റി എന്തറിയാം ?? അവരുടെ പ്രണയങ്ങളുടെ വഴിയൊകും പുഴകളെ പറ്റി, വിഷാദത്തെ പറ്റി, കാമനകളുടെ ചിതൽ വഴികളെ പറ്റി എന്തറിയാം ?

മാധവികുട്ടിയെ വായിക്കുമ്പോൾ, കെ ആർ മീരയെ വായിക്കുമ്പോൾ, സിത്താരയെ വായിക്കുമ്പോൾ ഒക്കെയും ഇടിവെട്ടേറ്റതിന്റെ ആഘാതത്തോടെ നമ്മളറിയുന്നു, സ്ത്രീകളെ പറ്റി നമുക്ക് ഒന്നും അറിയില്ല തന്നെ.
എത്ര അടുത്തറിഞ്ഞാലും ആണുങ്ങൾക്ക് – അല്ല ആർക്കും തന്നെ തുറന്നു കിട്ടാത്ത ആന്തരിക ജീവിതത്തിന്റെ ടൈറ്റാനിക്ക് സൂക്ഷിക്കുന്ന 18 പെൺജീവിതങ്ങളെ, അതിന്റെ കഥയൊഴുക്കുകളെ അന്വേഷിക്കുന്ന പുസ്തകമാണ് ഇത്

ഈ പെൺചരിതങ്ങളിലുള്ളത് വെറും പതിനെട്ടു കഥകൾ മാത്രമല്ല, പതിനെട്ടു സ്ത്രീത്വങ്ങളുടെ അതിജീവനവും കീഴടങ്ങലും തകർച്ചയും ഒക്കെക്കൂടെയാണ്. ഇവരിൽ പലരെയും നമുക്ക് ചിലപ്പോൾ നമ്മുടെ ചുറ്റിലും കാണാൻ കഴിഞ്ഞേക്കാം

പുതിയ കാലത്തിന്റെ ജീവിതവും ഭാഷയും സംസാരിക്കുന്ന ചടുലമായ കഥകളുടെ സമാഹാരം

വില 180 രൂപ ( 150 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

https://wa.me/9207356835

29/08/2024

മാത്യൂസിന്റെ കഥാപാത്രങ്ങൾ ഒട്ടുമിക്കവരും സാമ്പത്തികമായി ഇടത്തട്ടുകാരോ, താഴേ ക്കിടയിലുള്ളവരോ ആണ്. എന്നിട്ടും കഥകളൊന്നിൽപോലും ദാരിദ്യം ഒരു വിഷയമാകുന്നില്ല. ഒറ്റനോട്ടത്തിൽ വിചിത്രമായി തോന്നാമെങ്കിലും അതിന് വ്യക്തമായ ഒരു കാരണമുണ്ട്. ഈ കഥാകാരൻ്റെ നോട്ടം കഥാപാത്രങ്ങ ളുടെ മനസ്സുകൾക്കുള്ളിലേക്കാണ്, മാനസിക വിനിമയങ്ങളിലാണ് ഇയാളുടെ ശ്രദ്ധ. ആ കഥകളിലെല്ലാം വെളിപ്പെടുന്നത്, സംഭവങ്ങളല്ല, മൈൻ ഡ്സ്കേപ്പുകളാണ്.

ഒരുദാഹരണം എടുത്തു കാണിക്കണമെങ്കിൽ, 'ദയ' എന്ന കഥയുണ്ട്, ആ കഥ എസ്‌തർ എന്ന് പേരുള്ള ഒരു ഹോംനേഴ്‌സിൻ്റെ മനസ്സിനുള്ളിലേക്ക് തുറന്നുവച്ച കാമറയാണ്, അവർ ചുറ്റും കാണുന്ന കാഴ്‌ചകളുടെ നിഴലുകളാണ് നാം ആ കഥയിൽ വായിച്ചെടുക്കുന്നത്.

പ്രകാശം നിറഞ്ഞ ഒന്നല്ല മാത്യൂസിൻ്റെ കഥാലോകം, അവിടെ വെളിച്ചം മങ്ങിയതാണ്, നിഴലുകളാണധികവും. ഒരുപക്ഷേ, ഈ എഴുത്തുകാരന്റെ സാഹിത്യജീവിതത്തിൽ സ്ഥായിയായി കാണപ്പെടുന്നത് നിഴലുകളുടെ ഒഴിയാത്ത ഈ സാന്നിദ്ധ്യമാണ് (ജോജോ ആൻ്റണി )

സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ.

ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില്‍ ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

വില 199 രൂപ ( 170 രൂപക്ക് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വാട്സ് ആപ് ചെയ്യൂ)

Pusthaka Peedika

https://wa.me/9207356835

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Videos (show all)

കൂട്ടുകാരിയായിരുന്ന അയറിന്റെ മരണം അന്വേഷിച്ചിറങ്ങുന്ന ഷെഫീക്കിലൂടെയാണ് ഒരു ഘട്ടംവരെ കഥ മുന്നോട്ട് പോകുന്നത്.  ദുരാത്മാക്...
മുടിയറകൾ.(ഫ്രാൻസിസ് നൊറോണ ) സമ്പത്തിനോടുള്ള അത്യാർത്തിയാൽ, സഭ സൃഷ്ടിക്കുന്ന വിശുദ്ധ പദവിയുടെ ഉള്ളുകള്ളികൾ അതിസൂഷ്മവും മന...
പ്രണയം സമസ്ത സൗന്ദര്യങ്ങളോടെയും പൂക്കുന്നതെവിടെയാണ്? മൗനം സാക്ഷിയാകുന്നിടത്ത് എന്ന് കാണിച്ചു തന്ന സിനിമയാണ് കുട്ടിസ്രാങ്...
വായനയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് വായിക്കാനും ആസ്വദിക്കാനുമായി  നീലക്കുറിഞ്ഞി സീരീസിലെ മനോഹരമായ 12 പുസ...
ജയചന്ദ്രന്‍ പൂക്കരത്തറയുടെ ഏറ്റവും പുതിയ കവിതാസമാഹാരം 'ഒറ്റയ്ക്കുപോയ വാക്ക്' 'വില 99 രൂപ കടപ്പാട് DC BooksPusthaka Peedi...
സ്വേച്ഛ (സി. വി. ബാലകൃഷ്ണൻ)180 രൂപ Pusthaka Peedika #pusthakapeedika#video#reel#trending#viralvideoシ
അനുരാഗികളുടെ ഉത്തമഗീതംBy ബെർളി തോമസ്350 രൂപ (Home Delivery free of charge)Pusthaka Peedika #Manoramabooks#pusthakapeedik...
ജീവിതം എന്ന തീക്കടൽ (Lt.Col.Surendran M.K)Pusthaka Peedika #Mathrubhumibooks#pusthakapeedika#video#reel#trending#viralre...
കരിനീല കാക്കപ്പുള്ളി ( അർച്ചന കല്യാൺ )Pusthaka Peedika #archanakalyan#pusthakapeedika#video#reel#trending#bookstagram
മാന്ത്രിക നോവലുകൾ വായിക്കാൻ ഇരിക്കുന്നതിന് മുൻപ്  🪄 🪄 ✨ 🪄 🪄 കടപ്പാട് Troll Library  #vijanaveedhi #pusthakapeedika#video...
പ്രതിക്രിയ 2.0  ട്രെയിലർ(NIKHILESH MENON) Nikhilesh Menon R Pusthaka Peedika #pusthakapeedika#video#reel#trending#booklo...
KHAYAAL(FARSANA) @farsana aliPusthaka Peedika ചൈനീസ്ജീവിതത്തിന്റെ, സംസ്‌കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികൾ അതീവ ...

Category

Telephone

Address


Pusthakapeedika, Near : Govt Arts College. Meenchanda
Calicut
673018

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Other Book Stores in Calicut (show all)
Shalom Bookstore Shalom Bookstore
CSI Building Complex Room No 15, Bank Road
Calicut, 673001

All In One Christian Bookstore.

Al Huda Book Stall-Calicut Al Huda Book Stall-Calicut
Calicut, 673001

Vintage Comics N BOOKS for SALE Vintage Comics N BOOKS for SALE
Calicut, 673001

WhatsApp for price 7907705123

Bookado Bookado
Cherooppa P O, Mavoor
Calicut, 673661

All available books related to every historical event from one place.

Ayodya Ayodya
Calicut, 673001

Novel by baijusundar

Anuttara Books Anuttara Books
Star Care Hospital Road, Thondayad
Calicut

Anuttara is an Imprint of TA**RA Tathagatha Noetic and Ta***ic Research Academy)

Atma Books Atma Books
Pavanatma Publishers, Street Alphonsa Capuchin Ashram, Kozhikode
Calicut, 673016

"Book with a soul", A venture of Pavanatma Capuchins

Sony Books Sony Books
Kozhikode
Calicut, 673019

Sony Books Book & Magazine Distributor

Aathira Books_Calicut Aathira Books_Calicut
G33-STADIUM BUILDING, RAJAJI Road, CALICUT
Calicut, 673004

ESTD 1996 | DEALERS IN ALL KINDS OF BOOKS

Kurukshethra Books Kurukshethra Books
Kozhikode
Calicut, 673001

Namaskaram

Veda Books Veda Books
G6, 3rd Floor, Kesari Bhavan, Chalappuram, Kozhikkode-
Calicut, 673002

സത്യസന്ധമായ എഴുത്തുകൾക്ക് ഒരിടം.

SHOUQ Enlighteners SHOUQ Enlighteners
First Floor Daya Building , Kunnamangalam
Calicut, 673601