CPIM Cheranelloor LC

ചേരാൻ നല്ല ഊര് ചേരാനല്ലൂർ :)

26/12/2023
26/12/2023

വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യമാണ് കേരളത്തിലെ ബീച്ചുകൾ. അതിനെ വിപുലീകരിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കും.

മറ്റ് സ്ഥലങ്ങളിലേതുപോലെ കേരളത്തിലും വാട്ടർ സ്പോർട്സിന്റെ സാധ്യതകളെ ഉപയോ​ഗപ്പെടുത്തേണ്ടതുണ്ട്. ഫ്ലോട്ടിങ് ബ്രിഡ്ജുകൾക്ക് ഏറെ ജനപ്രീതി കിട്ടി. കൂടുതൽ ഇടങ്ങളിലായി ഇത് വ്യാപിപ്പിക്കും. മറ്റ് ഇടങ്ങളിലേക്ക് ഇത്തരം കാര്യങ്ങൾതേടി പോകേണ്ടതില്ല. ഇത് സാമ്പത്തികമായ അഭിവൃദ്ധിയുണ്ടാക്കും ഒപ്പം ജോലി സാധ്യതയും സംസ്ഥാനത്ത് വർധിപ്പിക്കും. ടൂറിസത്തിന്റെ ഇത്തരം സാധ്യതകളെ ഫലപ്രദമായി ഉപയോ​ഗപ്പെടുത്താൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.

മറ്റ് ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച് ടൂറിസം, വാട്ടർ സ്പോർട്സ് അവസരങ്ങളെ തടസ്സപ്പെടുത്താൻ ചില ലോബികൾ ശ്രമിക്കുന്നുണ്ട്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. ഇത്തരം കുപ്രചരണങ്ങൾ അവസാനിപ്പിക്കണം. സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് എല്ലാം പോരായ്മകൾ ഉണ്ടോ എന്നുമാത്രം അന്വേഷിച്ച് നടക്കുകയാണ് പലരും. ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയിൽ വന്ന മാറ്റം കാരണം അഴിച്ചുമാറ്റിയപ്പോൾ ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. പല മാധ്യമങ്ങളും ഒന്നാം പേജിൽ തന്നെ ബ്രിഡ്ജ് തകർന്നു എന്ന് വാർത്ത നൽകി. ഇത്തരം വാർത്തകൾ കൊടുക്കുന്നതിലൂടെ സാധ്യതകളെ കൂടിയാണ് ഇല്ലാതെയാക്കുന്നത്.

ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കും.

സ. പി എ മുഹമ്മദ് റിയാസ്
ടൂറിസം വകുപ്പ് മന്ത്രി

26/12/2023

📸 Watch this video on Facebook
https://www.facebook.com/share/v/WUPCYr1kgRQZQ4G8/?mibextid=qi2Omg

26/12/2023

4 ലക്ഷം പേർക്ക് തൊഴിൽ നൽകിയ മെഗാ പദ്ധതിയായി കേരളത്തിന്റെ സ്വന്തം സംരംഭക വർഷം മാറിയിരിക്കുന്നു. 4,23,101 തൊഴിലുകളാണ് നാളിതുവരെയായി സംരംഭകവർഷത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. രണ്ട് ലക്ഷത്തോളം സംരംഭങ്ങളും 12000 കോടിയിലധികം രൂപയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി കേരളത്തിന്റെ സാമ്പത്തികനിലയിൽ തന്നെ മാറ്റം സൃഷ്ടിക്കും വിധത്തിൽ വിപ്ലവകരമായ വളർച്ചയാണ് നേടിയിരിക്കുന്നത്.

ഒന്നരവർഷം കൊണ്ട് 14 ജില്ലകളിലുമായി ചരിത്രനേട്ടം കൈവരിച്ചിട്ടുള്ള പദ്ധതി കേരളത്തിന്റെ എം.എസ്.എം.ഇ മേഖലയിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നോട്ടുകുതിക്കുകയാണ്.

സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

25/12/2023

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് -സൗജന്യ ഫിസിയോതെറാപ്പി സേവന സഹായനിധി സമ്മാനക്കൂപ്പൺ ഉദ്ഘാടനം പ്രശസ്ത സിനിമാതാരവും മലയാളികളുടെ സ്വന്തം കെ സെവൻ മാമൻ(സുധീർ പറവൂർ ) നിർവഹിച്ചു കനിവ് മേഖല പ്രസിഡന്റ് കെ വി രാജേഷ് ,മേഖല സെക്രട്ടറി കെ.പി ഷിനിൽ, വാർഡ് മെമ്പർ ബെന്നി ഫ്രാൻസിസ് എന്നിവർ സന്നിദ്ധരായി

25/12/2023

📸 Look at this post on Facebook
https://www.facebook.com/share/p/aARdvxFv8GHVPEA6/?mibextid=qi2Omg

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപ നൽകി. ഈ മാസം 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയും. ഈവർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടി രൂപയാണ്‌. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9990 കോടി രൂപയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയും.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

25/12/2023

Merry Christmas🎄🧑‍🎄

25/12/2023

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ മൂന്ന് തദ്ദേശീയരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിക്കുന്നു.

കസ്റ്റഡിയിലെടുത്ത സൈനികരുടെ ക്രൂരമായ പീഠനമാണ് മുഹമ്മദ് ഷൗക്കത്ത്, സഫീർ ഹുസൈൻ, ഷബീർ അഹമ്മദ് എന്നിവരുടെ മരണത്തിന് കാരണമായത്. ഇവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ ഭരണകൂടം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതു മാത്രം പോര. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കണം.

അതിരുകടക്കുന്ന ഇത്തരം നടപടികൾ കാരണം വളരെയേറെക്കാലമായി ദുരിതമനുഭവിക്കുന്ന ജമ്മു കശ്മീരിലെ ജനങ്ങൾ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും നീതി ഉറപ്പാക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

25/12/2023

📸 Watch this video on Facebook
https://www.facebook.com/share/v/Zrporm2rXEW48gW3/?mibextid=qi2Omg

24/12/2023

സി പി ഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറി, എസ് എഫ് ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് അമൽ സോഹനും സഖി
അശ്വതിക്കും ആശംസകൾ ❤️

24/12/2023

നമ്മുടെ നാടിന് കാലാനുസൃതമായ പുരോഗതി ഉണ്ടാകണമെന്നതാണ് കേരളത്തിലെ പൊതു സമൂഹത്തിന്റെ നിലപാട്. 2016 നു ശേഷം ആഭ്യന്തര വളർച്ചാ നിരക്കിൽ എട്ടു ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. തനത് വരുമാനം 2016 ൽ ഉള്ളതിനേക്കാൾ 41 ശതമാനം വർധിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ ആഭ്യന്തര ഉൽപ്പാദനത്തിൽ ഇരട്ടി വർധനവുണ്ടായി.

കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മികച്ചതാണ്. തടസങ്ങളില്ലാത്ത രീതിയിൽ സംസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയുന്നതിന്റെ കാരണമിതാണ്. എന്നാൽ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ വരുമാനത്തോടൊപ്പം കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള നികുതി വിഹിതവും അർഹമായ ഗ്രാന്റുകളും ലഭിക്കണ്ടതാണ്. സംസ്ഥാന വിഹിതം മാനദണ്ഡങ്ങൾക്കനുസൃതമായും സുതാര്യമായ നടപടി ക്രമങ്ങളിലൂടെയും കേന്ദ്ര ഗവൺമെന്റ് അനുവദിക്കണം. റവന്യു കമ്മി ഗ്രാന്റിലും കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി നടത്തേണ്ട പദ്ധതികൾക്കുമടക്കം തുക അനുവദിക്കുന്നതിൽ അനുകൂലമായ സമീപനമല്ല കേന്ദ്ര സർക്കാരിനുള്ളത്.

83,000 കോടി രൂപയുടെ പദ്ധതികൾ പ്രാവർത്തികമാക്കുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തിയത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറക്കുന്ന സാഹചര്യമുണ്ടായി. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അധികാരം വെട്ടിക്കുറക്കുന്നത് വിവിധ വികസന പദ്ധതികളെ പ്രതികൂലമായി ബാധിക്കും. സാമൂഹിക സുരക്ഷ പെൻഷന് കൺസോർഷ്യത്തിൽ നിന്നും അനുവദിക്കുന്ന തുകയും കടത്തിലുൾപ്പെടുത്തി. ഈ നടപടികൾ കേരള സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നത്.

1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം ഇന്ന് കേരളമാണ്. ആഗോള വിശപ്പ് സൂചികയിൽ 2013 ൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം 55 ആയിരുന്നെങ്കിൽ ഇന്നത് 111 ആണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും കേരളത്തിന്റെ മുഴുവൻ ജനസമൂഹവും അതിനായി അണിനിരക്കുമെന്ന സന്ദേശമാണ് നവകേരള സദസ്സ് നൽകുന്നത്.

കലാപമുണ്ടാക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ആരും പ്രകോപിതരാകരുതെന്നാണ് ഗവൺമെന്റ് അഭ്യർത്ഥിച്ചത്. എന്നാൽ മറിച്ചുള്ള നിലപാട് പ്രതിപക്ഷ നീക്കം ദൗർഭാഗ്യകരമാണ്. ഓരോ മണ്ഡലങ്ങളിലെയും നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിനാളുകൾ പരിപാടിയെ വൻ വിജയമാക്കി മാറ്റി. ജനങ്ങൾ നൽകിയ അംഗീകാരത്തോടെ നവകേരള സൃഷ്ടിക്കായുള്ള തുടർ പ്രവർത്തനങ്ങൾ സർക്കാർ സ്വീകരിക്കും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

23/12/2023

📸 Look at this post on Facebook
https://www.facebook.com/share/PCLjmHvaVv5dvTif/?mibextid=xfxF2i

നന്ദി.. ❤

23/12/2023

📸 Look at this post on Facebook
https://www.facebook.com/share/p/fpts74oTy9edkiuJ/?mibextid=qi2Omg

പാർലമെന്റംഗങ്ങളെ പുറത്താക്കി ബിജെപി സർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ഇന്ത്യ മുന്നണി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ 26ന്‌ രാജ്‌ഭവൻ മാർച്ച്‌ നടത്തും. പാർലമെന്റ് അംഗങ്ങളെ പുറത്താക്കിയ ശേഷം സുപ്രധാന ബില്ലുകളടക്കം ചർച്ച ചെയ്യാതെ പാസാക്കുന്ന അവസ്ഥയാണ്‌. രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

22/12/2023

📸 Look at this post on Facebook
https://www.facebook.com/share/p/fQzychKxWjaMAon2/?mibextid=qi2Omg

കയർ, ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 15.15 കോടി രൂപ അനുവദിച്ചു. ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിൽ തൊഴിലെടുക്കുന്നവർക്കായി 8.07 കോടി രൂപയും കയർ തൊഴിലാളികൾക്കായി 7.08 കോടി രൂപയുമാണ് അനുവദിച്ചത്‌. കാൽ ലക്ഷത്തിലേറെ തൊഴിലാളികൾക്കാണ് തുക ലഭിക്കുക. ഖാദിമേഖലയിലെ 12,500 തൊഴിലാളികൾക്കും കയർമേഖലയിലെ 12,879 തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി 90 കോടി രൂപയാണ് ഈ വർഷം വകയിരുത്തിയത്. നേരത്തേ അനുവദിച്ച തുക നിശ്ചിത സമയത്തിനുള്ളിൽത്തന്നെ തൊഴിലാളികൾക്ക് ലഭ്യമാക്കിയിരുന്നു.

ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 76.69 കോടി രൂപയാണ് ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം ഖാദി തൊഴിലാളികൾക്ക് വിതരണം ചെയ്തത്. റിബേറ്റ് ഇനത്തിൽ 29.7 കോടിയും പദ്ധതിവിഹിതമായി 26.98 കോടി രൂപയും ചെലവഴിച്ചു. കയർമേഖലയിൽ 41.49 കോടി രൂപ ഈ സർക്കാർ ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം ചെലവഴിച്ചു. 2000 പേർക്കാണ് പ്രയോജനം ലഭിച്ചത്. കയർ, ഖാദി മേഖലകൾ ആധുനീകരിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.

22/12/2023

കയർ, ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 15.15 കോടി രൂപ അനുവദിച്ചു. ഖാദി ഗ്രാമ വ്യവസായ ബോർഡിനു കീഴിൽ തൊഴിലെടുക്കുന്നവർക്കായി 8.07 കോടി രൂപയും കയർ തൊഴിലാളികൾക്കായി 7.08 കോടി രൂപയുമാണ് അനുവദിച്ചത്‌. കാൽ ലക്ഷത്തിലേറെ തൊഴിലാളികൾക്കാണ് തുക ലഭിക്കുക. ഖാദിമേഖലയിലെ 12,500 തൊഴിലാളികൾക്കും കയർമേഖലയിലെ 12,879 തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതിനായി 90 കോടി രൂപയാണ് ഈ വർഷം വകയിരുത്തിയത്. നേരത്തേ അനുവദിച്ച തുക നിശ്ചിത സമയത്തിനുള്ളിൽത്തന്നെ തൊഴിലാളികൾക്ക് ലഭ്യമാക്കിയിരുന്നു.

ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 76.69 കോടി രൂപയാണ് ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം ഖാദി തൊഴിലാളികൾക്ക് വിതരണം ചെയ്തത്. റിബേറ്റ് ഇനത്തിൽ 29.7 കോടിയും പദ്ധതിവിഹിതമായി 26.98 കോടി രൂപയും ചെലവഴിച്ചു. കയർമേഖലയിൽ 41.49 കോടി രൂപ ഈ സർക്കാർ ഇൻകം സപ്പോർട്ട് പദ്ധതി പ്രകാരം ചെലവഴിച്ചു. 2000 പേർക്കാണ് പ്രയോജനം ലഭിച്ചത്. കയർ, ഖാദി മേഖലകൾ ആധുനീകരിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.

22/12/2023

*രാജ്യത്തിന്റെ അഭിമാന താരങ്ങളെക്കാൾ*

*_ബലാത്സംഗിക്കു സംരക്ഷണം നൽകുന്ന.. രാജ്യം_ ...* 🤬

22/12/2023

പള്ളി പൊളിക്കാൻ കൂട്ട് നിന്നവർ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങിൽ പങ്കെടുക്കുന്നതിൽ അത്ഭുതമില്ല

22/12/2023

റേഷൻ സാധനങ്ങളുടെ ഗതാഗത ചെലവിനത്തിൽ സപ്ലൈകോയ്ക്ക് 199.25 കോടി അനുവദിച്ചു. സപ്ലൈകോ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടർമാർ മുഖേനയാണ് റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത്. ഗതാഗത ചെലവിനത്തിൽ കോൺട്രാക്ടർമാർക്ക് പ്രതിമാസം നൽകേണ്ട തുക സപ്ലൈകോ മുൻകൂറായി നൽകിയ ശേഷം സർക്കാരിൽ നിന്നും റീഇംബേഴ്സ്മെന്റ് ചെയ്യുന്ന രീതിയാണ് നിലവിൽ തുടർന്ന് വരുന്നത്. കേന്ദ്ര വിഹിതം, സംസ്ഥാന വിഹിതം, അധിക സംസ്ഥാന വിഹിതം, നോൺ എൻ.എഫ്.എസ്.എ എന്നീ ഹെഡുകളിൽ നിന്നാണ് ഗതാഗത കൈകാര്യ അനുബന്ധ ചെലവുകൾക്കുള്ള തുക കണ്ടെത്തുന്നത്. അധിക സംസ്ഥാന വിഹിതമായ 116.34 കോടി രൂപയും നോൺ എൻ.എഫ്.എസ്.എ സംസ്ഥാന പദ്ധതി പ്രകാരമുള്ള 69.29 കോടി രൂപയുമാണ് അനുവദിച്ചത്.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

22/12/2023

📸 Watch this video on Facebook
https://www.facebook.com/share/v/fShKv7v2YKbxmZwG/?mibextid=qi2Omg

22/12/2023

മുഴുവന്‍ പഞ്ചായത്തിലും കളിക്കളം ഉറപ്പാക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട്

21/12/2023

സംഘപരിവാർ കോൺഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷത്തിന് കടുത്ത നിരാശയുണ്ടാക്കുന്ന മറ്റൊരു അഭിമാന നേട്ടം കൂടി കേരളം സ്വന്തമാക്കിയിരിക്കുന്നു. കേരളം മഹാമോശമാണെന്നും കേരളത്തിന്റെ നേട്ടങ്ങളെല്ലാം വെറും തള്ളാണെന്നും നിരന്തരം ആക്ഷേപിച്ച് സായോജ്യമടയുന്നവരാണല്ലോ സംഘി-കോൺഗ്രസ് വൃത്തങ്ങൾ. പക്ഷേ, അവർക്ക് നിരന്തരം തിരിച്ചടി നൽകുന്ന നേട്ടങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ ഇന്ത്യാ സ്കിൽസ് റിപ്പോർട്ടാണ് അവർക്ക് തിരിച്ചടി നൽകുന്നത്. 2024ലെ റിപ്പോർട്ട് ഇന്ത്യയിലെ യുവജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമാണെന്ന് കണ്ടെത്തിയിരിക്കുന്നു. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും ഇന്ത്യയിൽ മുൻ നിരയിലാണ്. വനിതകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. കമ്പ്യൂട്ടർ സ്കില്ലിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം തിരുവനന്തപുരവും മൂന്നാമത്തെ സംസ്ഥാനം കേരളവുമാണ്. കേരളത്തിലെ കുട്ടികൾ കമ്പ്യൂട്ടർ സ്കില്ലിൽ കൈവരിച്ച ഉയർന്ന മുന്നേറ്റം റിപ്പോർട്ട് എടുത്തുപറയുന്നു. കമ്പ്യൂട്ടറിനെ എതിർക്കുന്നവർ എന്ന പഴയ പല്ലവി മാത്രം പാടിനടന്നവർ ഇനി എന്തുപറയും?

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്കിൽ ഡെവലപ്മെന്റ് സംരംഭമായ അസാപ് കേരളയെ റിപ്പോർട്ട് പ്രത്യേകമായി അഭിനന്ദിച്ചിട്ടുണ്ട്. ഐ ടി, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലാണ് കേരളത്തിൽ ഏറ്റവും അധികം പേർക്ക് തൊഴിൽ നൈപുണ്യമുള്ളത് എന്ന് റിപ്പോർട്ട് പറയുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നേ മേഖലകളിൽ കേരളത്തിലെ യുവാക്കൾ രാജ്യത്ത് തന്നെ ഒന്നാമതാണ്. അതായത് കമ്പ്യൂട്ടറിനെ എതിർത്തവരെന്ന പഴയ പാട്ടും പാടി കേരളത്തിലെ വലതുപക്ഷത്തിന് ഇനി നടക്കാനാവില്ലെന്ന് അർത്ഥം. കേരളത്തിൽ ഉടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്കിൽ പാർക്കുകളും അവിടങ്ങളിലെ സെന്റർ ഓഫ് എക്സലൻസും നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകകളെന്നും റിപ്പോർട്ട് പറയുന്നു.

ഇനി ഈ റിപ്പോർട്ട് ആരുടേതാണെന്ന് കൂടി അറിയുക. ഗൂഗിൾ, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ ഐ സി ടി ഇ ), എഐയു, ടാഗ്ഡ് എന്നിവരുമായി ചേർന്ന് വീബോക്സ് നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രകാശനം ചെയ്ത ഈ റിപ്പോർട്ടിനെക്കുറിച്ച് ദേശീയ മാധ്യമങ്ങളെല്ലാം ഇന്ന് പ്രാധാന്യത്തോടെ വാർത്ത കൊടുത്തിട്ടുണ്ട്. മലയാള മാധ്യമങ്ങളിൽ അധികം ഇതു കണ്ടിട്ടില്ല. ഇന്ത്യൻ എക്സ്പ്രസിന്റെ വാർത്ത ഇതോടൊപ്പം നൽകുന്നു.

കേരളം മോശമാണെന്നും ഇവിടെ തൊഴിൽ സാധ്യതകളില്ലാത്തത് കൊണ്ട് ചെറുപ്പക്കാരെല്ലാം നാടു വിടുന്നു എന്നും നിരന്തരം ഓരിയിടുന്നവർക്കുള്ള മറുപടിയാണ്, ചെറുപ്പക്കാർ ഏറ്റവുമധികം ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് കേരളത്തിലാണ് എന്ന ഈ റിപ്പോർട്ട്. ഇതിപ്പോൾ കേന്ദ്രസർക്കാർ ഏജൻസികൾ കൂടി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ആയതുകൊണ്ട് സംഘികൾ എന്തുപറയും? കേരളത്തെ അവഹേളിക്കുന്നവർക്ക് ഈ വസ്തുതകളുടെ മുന്നിൽ ഉത്തരം മുട്ടും.

21/12/2023

ഇടയകുന്നം എട്ടുകണ്ടത്തിൽ പാപ്പച്ചൻ (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9:00 മണിക്ക് സെൻറ് ജെയിംസ് ചർച്ച്

ആദരാഞ്ജലികൾ🌹

Photos from CPIM Cheranelloor LC's post 21/12/2023

കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ധീര ജവാൻ സജീവന്റെ മാതാവും കശുവണ്ടി തൊഴിലാളിയുമായ കുട്ടിയമ്മ നവ കേരള സദസിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിൽ പങ്കെടുക്കാനായി കൊട്ടാരക്കരയിൽ..

21/12/2023

📸 Watch this video on Facebook
https://www.facebook.com/share/v/Hy6opxDWhzbcv2tP/?mibextid=qi2Omg

20/12/2023

📸 Look at this post on Facebook
https://www.facebook.com/share/p/WENGkiiX5WEwwsHP/?mibextid=qi2Omg

എറണാകുളം മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 43അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുകയാണ്. പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയാവുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ തസ്തികകൾ അനുവദിച്ചത്.
24 ഡിപ്പാർട്ട്മെന്റുകളിലായാണ് 43 അധ്യാപക തസ്തികകൾ അനുവദിച്ചത്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡന്റ് തസ്തികകളാണ് പുതുതായി അനുവദിച്ചത്. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി സേവനം വൻതോതിൽ ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്നതിൽ സംശയമില്ല.

സമീപകാലത്തുണ്ടായ ദുരന്ത സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനാറ്റോളജി, യൂറോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങൾ പുതുതായി ആരംഭിക്കാനും പുതിയ തസ്തിക സൃഷ്ടിക്കൽ വഴിയൊരുക്കും. 2013 ൽ സർക്കാർ ഏറ്റെടുത്ത ശേഷം ഇത്രയും വിഭാഗങ്ങൾ ഒരുമിച്ച് പുതുതായി ആരംഭിക്കുന്നത് ഇതാദ്യമാണ്. ഇത്രയും തസ്തികകൾ ഒരുമിച്ച് അനുവദിക്കുന്നതും അപൂർവ്വമാണ്.

അനസ്തീസിയോളജി (2), ബയോ കെമിസ്ട്രി (1), കമ്മ്യൂണിറ്റി മെഡിസിൻ (1), ഡെർമറ്റോളജി (3), എമർജൻസി മെഡിസിൻ (4), ഇ.എൻ. ടി (2), ജനറൽ സർജറി (3), മൈക്രോ ബയോളജി (1), ഒ& ജി (3), ഒ.എം. എഫ്. എസ് (1), ഒഫ്താൽമോളജി (1), ഓർത്തോപീഡിക്സ് (1), പീഡിയാട്രിക്സ് (1), പതോളജി (2), ഫിസിയോളജി (1), പി.എം.ആർ (2), സൈക്യാട്രി (1), റേഡിയോ ഡയഗ്നോസിസ് (1), കാർഡിയോതൊറാസിക് (2), ന്യൂറോ സർജറി (3), നിയോ നാറ്റോളജി (1), പീഡിയാട്രിക് സർജറി (2), യൂറാളജി (2), ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (2) എന്നിങ്ങനെയാണ് പുതിയ തസ്തികകൾ അനുവദിച്ചത്.

മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി അടുത്തിടെ 80 കോടി രൂപ അനുവദിച്ചിരുന്നു. 223 പശ്ചാത്തല ഉപകരണങ്ങളുടെ പട്ടിക ഉൾപ്പെടുത്തി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സാങ്കേതിക സമിതിയും പരിശോധിച്ചാണ് അന്തിമമാക്കിയത്. 368.74 കോടി രൂപ ചെലവഴിച്ചാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നത്. 8 നിലകളിലായി 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് സജ്ജമാകുന്നത്. പുതിയ തസ്തികകൾ കൂടി അനുവദിക്കപ്പെട്ടതോടെ മധ്യകേരളത്തിലെ തന്നെ ഏറ്റവും ആധുനിക ചികിത്സാ കേന്ദ്രമായി മെഡിക്കൽ കോളേജ് മാറും. പൊതുജനാരോഗ്യ മേഖലയെ ആധുനികീകരിക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് മെഡിക്കൽ കോളേജിന്റെ അഭൂതപൂർവ്വമായ വികസനക്കുതിപ്പിൽ പ്രതിഫലിക്കുന്നത്.

20/12/2023

📸 Watch this video on Facebook
https://www.facebook.com/share/v/dqjv7QibPXhbJCDs/?mibextid=qi2Omg

Want your organization to be the top-listed Government Service in Kochi?
Click here to claim your Sponsored Listing.

Videos (show all)

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പാലിയേറ്റീവ് -സൗജന്യ ഫിസിയോതെറാപ്പി സേവന സഹാ...
*രാജ്യത്തിന്റെ അഭിമാന താരങ്ങളെക്കാൾ* *_ബലാത്സംഗിക്കു സംരക്ഷണം നൽകുന്ന.. രാജ്യം_ ...* 🤬
SFI❤️
👍💪
RSS ന്റെ വാലാട്ടിയായ ഗവർണ്ണർക്ക് കണക്കിന് കൊടുത്ത് മുഖ്യമന്ത്രി..👍👍ഇത് കേരളമാണ് 🔥
എന്താപ്പോ ഇവിടെ ഒരു പുതിയ ബഹളം, അപ്പോൾ മണ്ഡല കാലത്ത്‌ ശബരിമലയിൽ ഇത്രയും കാലം തിരക്കും ക്യൂവും ഒന്നുമില്ലായിരുന്നോ....എല്...
എന്തിനാണ് ഗവർണക്കെതിരെ പ്രതിഷേധമുയർന്നത് കൃത്യം വ്യക്തമായി പറയുന്നുണ്ട്🔥👌സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ...

Website

Address

Cheranelloor
Kochi
682034

Other Political Organizations in Kochi (show all)
C C G C C C G C
Kochi

Indian Politics

DYFI Malikaparambu Unit Chellanam DYFI Malikaparambu Unit Chellanam
Kochi, 682008

This page is for the proganda of DYFI and sharing ideas for the social, cultural and economic development of inhabitants of chellanam. We welcome all the youngers who interested t...

Adarsh Sangram Party Kerala Adarsh Sangram Party Kerala
Cochi
Kochi, 682001

DYFI Nettoor Meghala Committee DYFI Nettoor Meghala Committee
Kundanoor
Kochi, 682040

Democratic Youth Federation of India (DYFI) is a youth organisation in India.

Janata Dal Kerala Page Janata Dal Kerala Page
Kochi

This is the page of JANATA DAL

Udf.kerala.live Udf.kerala.live
Kochi, 682005

Cpi-m Ernakulam South Lc Cpi-m Ernakulam South Lc
Kochi, 682013

സി.പി.ഐ.(എം) എറണാകുളം സൗത്ത് ലോക്കൽ കമ്മിറ്റി

CPIM Aasan Branch Ponnurunni CPIM Aasan Branch Ponnurunni
Aasan Branch Ponnurunni
Kochi

സാർവ്വദേശീയ൦,ദേശീയ൦,സ൦സ്ഥാന,ദേശീയ൦,പ്രാദേശിക൦, സമകാലിക൦, രാഷ്ട്രീയ൦,കലാ-സാ൦സ്കാരിക൦,സാമ്പത്തിക൦.

Chanakya ചാണക്യ Chanakya ചാണക്യ
Chanakya, Cochin
Kochi

ശക്തമായ മനസ്സിനെ പരാജയപ്പെടുത്താൻ ആ?

VD Satheesan For Kerala VD Satheesan For Kerala
Kochi Panvel Road, Edappally, Ernakulam
Kochi, 682024

VD