SNDP Yogam BrNo:3585 CKM.Thiruvanchoor

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Yogam BrNo:3585 CKM.Thiruvanchoor, Religious organisation, Thiruvanchoor, Kottayam.

18/02/2024

#നിര്യാതനായി
സുകുമാരൻ (65)
കരോട്ടത്തറ ( നെടുമ്പാറയിൽ)

സംസ്കാരം നാളെ (19- 02-2024) 11 AM ന് വീട്ടുവളപ്പിൽ.

09/02/2024

ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ തൻ്റെ നാലാം ശ്ലൈഹിക സന്ദർശനം ഭാരതത്തിൽ നടത്തുന്നതിൻ്റെ ഭാഗമായി 2024 ഫെബ്രുവരി 7 ന് തിരുവഞ്ചൂരിൻ്റെ മണ്ണിലേക്ക് ആഗതനായപ്പോൾ
എസ്.എൻ.ഡി.പി യോഗം സി. കേശവൻ മെമ്മോറിയൽ ശാഖാ നമ്പർ 3585 തിരുവഞ്ചൂരിനെ പ്രതിനിധീകരിച്ച് ശാഖാ യോഗത്തിന്റെ ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീ. ജിനോ ഷാജി പാറയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ തിരുമേനിയെ സ്വീകരിച്ചു.

18/01/2024

111-ാമത് നാഗമ്പടം ശ്രീമഹാദേവ ക്ഷേത്ര തിരുവുത്സവം - കിഴക്കൻ മേഖല താലപ്പൊലി

16/01/2024

ചരിത്രത്തിൽ ഇന്ന് (16-01-2024

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ ഗൃഹസ്ഥ ശിഷ്യനായ മഹാകവി കുമാരനാശാന്റെ 100 മത് ഓർമ ദിനം🌱

〽മഹാകവി കുമാരനാശാൻ〽

🌕ജനനം : 12-04-1873
🌑ചരമം : 16-01-1924

⚜ തിരുവനന്തപുരം ജില്ലയിൽ കായിക്കര എന്ന കടലോര ഗ്രാമത്തിലെ തൊമ്മൻ വിളാകം എന്ന ഭവനത്തിൽ ജനിച്ചു. പിതാവ് : നാരായണൻ മാതാവ് : കാളിയമ്മ (കൊച്ചുപെണ്ണ്) പാരമ്പര്യ രീതിയിലുള്ള വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായും ഒരു വ്യാപാരിയുടെ കണക്കെഴുത്തുകാരനായും ജോലി നോക്കി. മണമ്പൂർ ഗോവിന്ദനാശാൻ നടത്തിയിരുന്ന സംസ്ക്യത വിദ്യാലയത്തിൽ സംസ്ക്യതത്തിൽ ഉപരിപഠനം നടത്തി. ചിന്താശീലനായിരുന്നു കുമാരനാശാൻ ചെറുപ്രായത്തിൽ തന്നെ കവിതാരചനയിൽ ഏർപ്പെട്ടു. പ്രധാനമായും സ്ത്രോത്രക്യതികളണ് അക്കാലത്ത് രചിച്ചത്.

1891-ൽ ഗുരുദേവതൃപ്പാദങ്ങളെ കണ്ടുമുട്ടിയത് കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവായി. അസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഗുരുവിനോടൊപ്പം അരുവിപ്പുറത്ത് കഴിച്ചുകൂട്ടിയ ആദ്യവർഷങ്ങളിൽ സംസ്കൃതം, തമിഴ്, യോഗവിദ്യ, വേദാന്തം എന്നീ വിഷയങ്ങൾ അഭ്യസിച്ചു. കുമാരന്റെ കഴിവുകൾ കണ്ട തൃപ്പാദങ്ങൾ അദ്ദേഹത്തെ ഡോക്ടർ പൽപ്പുവിന്റെ സംരക്ഷണയിൽ ബാംഗ്ലൂരിലും, മദ്രാസിലും, കൽക്കട്ടയിലും ഉപരി പഠനത്തിനായി അയച്ചു. ബാംഗ്ലൂരിലും മദ്രാസിലും കൽക്കട്ടയിലുമായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അവഗാഹം നേടുവാൻ കൽക്കത്തയിലെ വാസം കുമാരനാശാനെ സഹായിച്ചു. 1900-ൽ അരുവിപ്പുറത്തു തിരിച്ചെത്തി.

ചിന്നസ്വാമി എന്നു പരക്കെ അറിയപ്പെടുവാൻ തുടങ്ങിയ ആശാൻ 1903-ൽ എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായപ്പോൾ അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. 1904-ൽ യോഗത്തിന്റെ മുഖപത്രമായ വിവേകോദയം ആശാന്റെ പത്രാധിപത്യത്തിൽ ആരംഭിച്ചു. അനന്തരകാലത്ത് ചെറായിയിൽ നിന്നും പ്രസിദ്ധപ്പെടുത്തിയതോടു കൂടി പ്രതിഭാശാലിയായ ഒരു കവിയെന്ന നിലയിൽ കുമാരനാശാൻ ശ്രദ്ധേയനായി. നളിനിയും ലീലയും തുടർന്ന് പ്രസിദ്ധീകൃതമായപ്പോൾ ആശാന്റെ പ്രശസ്തിയും അംഗീകാരവും വർദ്ധിച്ചു. 1914-ൽ യോഗത്തിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. അക്കാലത്തു പിന്നോക്ക സമൂഹത്തിന്റെ അവകാശങ്ങൾക്കായി ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തി. 1918-ൽ ആശാൻ ഭാനുമതിയമ്മ ദമ്പതികൾക്ക് രണ്ട് പുത്രൻമാരുണ്ടായി. സുധാകരൻ, പ്രഭാകരൻ. 1922-ൽ കേരളത്തിലെ മഹാകവി എന്ന നിലയിൽ ഇംഗ്ലണ്ടിലെ വെയിത്സ് രാജകുമാരനിൽ നിന്നും പട്ടും വളയും സമ്മാനമായി സ്വീകരിച്ചു. 1924 ജനുവരി 16-ന് (51 വയസ്സിൽ) മലയാള സാഹിത്യത്തിനു വിശിഷ്ടങ്ങളായ കാവ്യങ്ങൾ സമ്മാനിച്ച ആ മഹാനുഭാവൻ കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ഒരു ബോട്ട് യാത്രയിൽ (റെഡിമർ എന്ന ബോട്ട്) പല്ലനയാറ്റിൽ വച്ച് അപകടത്തിൽ പെട്ട് ഭൗതിക ലോകത്തോട് വിടപറഞ്ഞു.

14/01/2024

നാഗമ്പടം ക്ഷേത്രം:ഉത്സവം ജനുവരി16ന് കൊടിയേറും

കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രോത്സവം ജനുവരി 16 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകിട്ട് 4ന് ചെങ്ങളം വടക്ക് ശാഖയിൽ നിന്ന് തൃക്കൊടിയും ജീവതയും വഹിച്ചുള്ള ഘോഷയാത്ര. 7നും 7.30നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രി, മേൽശാന്തി കുമരകം രജീഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് ഉത്സവ സമ്മേളനവും മഹാകവി കുമാരനാശാന്റെ ചരമവാർഷിക ശതാബ്ദി സമ്മേളനവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം അശ്വതി മനോഹരൻ നിർവഹിക്കും. നിർദ്ധന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ്,​ അയ്മനം കൃഷ്ണൻ ശാന്തി എൻഡോവ്മെന്റിൽ നിന്നുള്ള ചികിത്സാസഹായം എന്നിവ വിതരണം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സദ്യ.

17ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് പടിഞ്ഞാറൻ മേഖലയിലെ ശാഖകളുടെ ദേശതാലപ്പൊലി ഘോഷയാത്ര. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ദീപപ്രകാശനവും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ആദ്യതാലം കൈമാറ്റവും നിർവഹിക്കും. 18ന് രാവിലെ 10ന് ഇളനീർതീർത്ഥാടന വ്രതാരംഭം. ജ്യോതി പ്രകാശനം ഭാരത് ആശുപത്രി എം.ഡി. രേണുക വിശ്വനാഥൻ നിർവഹിക്കും. 10.30ന് ഉത്സവബലി. വൈകിട്ട് 5 ന് കിഴക്കൻ മേഖലാ ദേശതാലപ്പൊലി യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ആദ്യതാലം സെക്രട്ടറി ആർ.രാജീവ് കൈമാറും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ സന്ദേശം നൽകും. 19 ന് രാവിലെ 10.30ന് ഉത്സവബലി വൈകിട്ട് 5ന് തെക്കൻമേഖലാ ദേശതാലപ്പൊലി കളക്ടർ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ കൊടിമരച്ചുവട്ടിൽ ഉത്പ്പന്ന സമർപ്പണം. 10.30ന് ഉത്സവബലി. പ്രസാദമൂട്ട് കുറിക്കുവെട്ട് ദീപപ്രകാശനം രാധാകൃഷ്ണൻ, രാധാകൃഷ്ണ ടെക്‌സ്റ്റൈൽസ് നിർവഹിക്കും. 3ന് അയ്മനം മേഖല ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക് ഐ.സി.എച്ച് സൂപ്രണ്ട് ഡോ.കെ.പി ജയപ്രകാശ് ഭദ്രദീപം പ്രകാശിപ്പിക്കും. ആദ്യതാലം കൈമാറ്റം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി രാജേഷ് നിർവഹിക്കും. 21ന് രാവിലെ 9ന് തിരുനക്കര ശിവശക്തി ആഡിറ്റോറിയത്തിൽ ഇളനീർ തീർത്ഥാടന സമ്മേളനം കളക്ടർ വി.വിഘ്‌നേശ്വരി നിർവഹിക്കും. ദേവസ്വം ബോർഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസർ പി.കെ. ലീന തീർത്ഥാടനസന്ദേശം നൽകും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി ഗണേശ്, വനിതാസംഘം സെക്രട്ടറി സുഷമ മോനപ്പൻ,​ യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ബിജു തളിയിൽകോട്ട തുടങ്ങിയവർ സംസാരിക്കും. വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറും. 11ന് ക്ഷേത്രത്തിൽ ഇളനീർ തീർത്ഥാടന സമർപ്പണം. 12ന് മഹാപ്രസാദമൂട്ട്. രണ്ടിന് തിരുവരങ്ങിൽവിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജി യൂണി. വി.സി പ്രൊഫ ഡോ. സി.ടി. അരവിന്ദകുമാർ അവാർഡുകൾ വിതരണം ചെയ്യും. 22ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നട്ടാശേരി ശാഖയിൽ നിന്ന് വടക്കൻമേഖല ദേശതാലപ്പൊലി ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്യതാലം കൈമാറും. 7ന് ക്ഷേത്രാചാര്യൻ സ്വാമി ബോധാനന്ദസ്വാമി അനുസ്മരണം. 10.30ന് പള്ളിനായാട്ട്. 23ന് വൈകിട്ട് 3ന് യാത്രാബലി, ആറാട്ട് പുറപ്പാട്. 5.30ന് ടൗൺ ബി ശാഖയുടെ താലപ്പൊലി ഘോഷയാത്ര, 6ന് ആറാട്ട് വിളക്ക് ഭദ്രദീപം ജില്ലാപൊലീസ് ചീഫ് കെ.കാർത്തിക് പ്രകാശിപ്പിക്കും. 6.30ന് ആറാട്ട്. 7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.

ഇക്കുറി ആനയും വെടിക്കെട്ടും ഒഴിവാക്കിയതായും യൂണിയൻ പ്രസിഡന്റ് എം.മധു,​ സെക്രട്ടറി ആർ.രാജീവ്,​ യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ എസ്.ദേവരാജൻ, കൺവീനർ രാജൻ ബാബു, കോ-ഓർഡിനേറ്റർ ജയൻ പള്ളിപ്പുറം, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റജിമോൻ എം.എം, കമ്മിറ്റി അംഗങ്ങളായ കെ.ആർ.വിജയൻ ,വേണു രാജ്,​ സി.ഇ.ഭാസ്‌ക്കരൻ, ഷെജി തോളൂർ, എം.ആർ.ദാസ് എന്നിവർ അറിയിച്ചു.

06/12/2023
06/12/2023

മ്യൂസിക്കൽ ഫ്യൂഷൻ

02/12/2023

അവർ വരുന്നു ............!

Photos from SNDP Yogam BrNo:3585 CKM.Thiruvanchoor's post 28/11/2023
20/11/2023

#നിര്യാതയായി
തിരുവഞ്ചൂർ : തിരുവാർപ്പ് മീൻച്ചിറയിൽ പരേതനായ വാസുവിന്റെ ഭാര്യ തെക്കില്ലത്ത് ഭാർഗ്ഗവി (98) നിര്യാതയായി.
മൃതദേഹം ഇന്ന് (20/11/23) വൈകിട്ട് 5 ന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ (21/11/23) രാവിലെ 11 ന് എസ്.എൻ.ഡി.പി യോഗം സി.കെ എം 3585-ാം നമ്പർ തിരുവഞ്ചൂർ ശാഖാ ശ്മശാനത്തിൽ.
പരേത പൗവ്വത്ത് കുടുംബാംഗമാണ്.
മക്കൾ : പൊന്നമ്മ, മോഹനൻ, കുഞ്ഞമ്മ, അനിയപ്പൻ, ബാബു
മരുമക്കൾ : പരേതനായ ചെല്ലപ്പൻ, കമലമ്മ, ഷാജി, ഷീല, നൈസി

15/11/2023

#നിര്യാതനായി
തിരുവഞ്ചൂർ : കാവരത്തറയിൽ സുകുമാരൻ (88)(അമ്മിണിച്ചായൻ) നിര്യാതനായി.
സംസ്കാരം ഇന്ന് (15/11/ 2023) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ .
മക്കൾ : സജൻ, സുരേഷ്
മരുമക്കൾ : ബിനു (ആശാവർക്കർ മണർകാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്), ഷീബ

05/11/2023

ഫളവേഴ്സ് ടോപ്പ് സിംഗർ സീസൺ 3 സംഗീത റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെടെയെല്ലാം അഭിമാനമായ പ്രിയപ്പെട്ട കുമാരി നിവേദിതയ്ക്ക് സ്വീകരണവും അനുമോദനവും നൽകി.
കുമാരി നിവേദിതയും, കുമാരി നിരഞ്ജനയും , സെലിബ്രിറ്റി ഷെഫ് നളൻ ഷൈനും വേദിയിൽ.

Photos from SNDP Yogam BrNo:3585 CKM.Thiruvanchoor's post 21/09/2023

ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യ

നാലാം ദിവസം 21/09/2023
പ്രഭാഷണം : ശ്രീമതി ദിനു സന്തോഷ് അമയന്നൂർ
വിഷയം : ആരാധനാമൂർത്തിയായ ഗുരു

21/09/2023

ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യ

നാലാം ദിവസം 21/09/2023
പ്രഭാഷണം : ശ്രീമതി ദിനു സന്തോഷ് അമയന്നൂർ
വിഷയം : ആരാധനാമൂർത്തിയായ ഗുരു

ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ച് S.N.D.P യോഗം , C.K.M 3585 നമ്പർ തിരുവഞ്ചൂർ ശാഖാ യോഗത്തിന്റെയും , കുടുംബയോഗങ്ങളുടെയും നേതൃത്വത്തിൽ 2023 സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 21 വരെ (1199 കന്നി 1 മുതൽ കന്നി 4 വരെ) ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യ എന്ന പ്രഭാഷണ പരമ്പര നടത്തുന്നു. ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ അറിഞ്ഞ് ആചരിച്ച് ജീവിക്കുന്നതിന് വേണ്ട അറിവുകൾ നേടാൻ നല്ലവരായ മുഴുവനാളുകളേയും ഈ സത്സംഗത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

Photos from SNDP Yogam BrNo:3585 CKM.Thiruvanchoor's post 20/09/2023

ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യ

മൂന്നാം ദിവസം 20/09/2023
പ്രഭാഷണം : ശ്രീ. റ്റി.എസ് രാജേന്ദ്രപ്രസാദ്
വിഷയം : മതനിഷ്ഠയും സദാചാരവും

20/09/2023

ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യ

മൂന്നാം ദിവസം 20/09/2023
പ്രഭാഷണം : ശ്രീ. റ്റി.എസ് രാജേന്ദ്രപ്രസാദ്
വിഷയം : മതനിഷ്ഠയും സദാചാരവും

ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ച് S.N.D.P യോഗം , C.K.M 3585 നമ്പർ തിരുവഞ്ചൂർ ശാഖാ യോഗത്തിന്റെയും , കുടുംബയോഗങ്ങളുടെയും നേതൃത്വത്തിൽ 2023 സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 21 വരെ (1199 കന്നി 1 മുതൽ കന്നി 4 വരെ) ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യ എന്ന പ്രഭാഷണ പരമ്പര നടത്തുന്നു. ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ അറിഞ്ഞ് ആചരിച്ച് ജീവിക്കുന്നതിന് വേണ്ട അറിവുകൾ നേടാൻ നല്ലവരായ മുഴുവനാളുകളേയും ഈ സത്സംഗത്തിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

111-ാമത് നാഗമ്പടം ശ്രീമഹാദേവ ക്ഷേത്ര  തിരുവുത്സവം - കിഴക്കൻ മേഖല താലപ്പൊലി
മ്യൂസിക്കൽ ഫ്യൂഷൻ
ഫളവേഴ്സ് ടോപ്പ് സിംഗർ സീസൺ 3 സംഗീത റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെടെയെല്ലാം അഭിമാനമായ പ്രിയപ്പെട്ട ക...
ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യനാലാം ദിവസം 21/09/2023പ്രഭാഷണം : ശ്രീമതി ദിനു സന്തോഷ് അമയന്നൂർവിഷയം : ആരാധനാമൂർത്തിയായ...
ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യമൂന്നാം ദിവസം 20/09/2023പ്രഭാഷണം : ശ്രീ. റ്റി.എസ് രാജേന്ദ്രപ്രസാദ്വിഷയം : മതനിഷ്ഠയും സ...
ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യമൂന്നാം ദിവസം 20/09/2023പ്രഭാഷണം : ശ്രീ. റ്റി.എസ് രാജേന്ദ്രപ്രസാദ്വിഷയം : മതനിഷ്ഠയും സ...
ശ്രീനാരായണ ജ്ഞാനദാന സായൂജ്യ സന്ധ്യരണ്ടാം ദിവസം 19/09/2023പ്രഭാഷണം : ശ്രീമതി സൗമ്യ അനിരുദ്ധൻവിഷയം : ഗുരുദേവകൃതികളിലേക്ക് ...

Website

Address


Thiruvanchoor
Kottayam
686019

Other Religious Organizations in Kottayam (show all)
Kannanchira Prayer Center Kannanchira Prayer Center
Kottayam, 684531

Mavady Pally - St. Sebastian's Church Mavady, Velathussery Mavady Pally - St. Sebastian's Church Mavady, Velathussery
VELATHUSSERY
Kottayam, 686580

Informations and updates regarding Mavady parish & Palai Diocese

Neelimangalam Muslim Jamaath Samcranthy Neelimangalam Muslim Jamaath Samcranthy
Neelimangalam Muslim Jamaath Samcranthy Kottayam
Kottayam, 686016

Assalamu Alaikkum This is the official page of neelimangalam muslim jamaath samcranthy kottayam

Orthodox Christian Youth Movement Official Orthodox Christian Youth Movement Official
Kottayam

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

Kuzhimattom Pally, St George's Orthodox Church Kuzhimattom Pally, St George's Orthodox Church
Kuzhimattom
Kottayam, 686533

Orthodox Church

Ephphatha Mission Ephphatha Mission
Ephphatha Mission, Kalathipady, Vadavathoor P. O
Kottayam, 686010

Jacobite Syrian Orthodox Jacobite Syrian Orthodox
Kottayam, 696001

Jacobite Syrian Orthodox Church Malankara

IPC Hebron Vazhoor Family IPC Hebron Vazhoor Family
Vazhoor
Kottayam

Pentacostal Church

Elangoi Church Elangoi Church
Elangoi
Kottayam, 686517

Holy Cross Church Elangoi is a Syro Malabar Roman Catholic Church under Kanjirapally Diocese

Stmarys Church Mannar Stmarys Church Mannar
Ettumanoor-Ernakulam Road
Kottayam, 686604

MARY HELP OF CHRISTIANS CHURCH MANNAR POOZHIKOL P.O KOTTAYAM DISTRICT KERALA PIN:686604 This is the official page of St.Mary' Mount (Mary Help Of Christians ) Church Mannar. All ...

Thiruvarppu Sreekrishnaswami Seva Samithy Thiruvarppu Sreekrishnaswami Seva Samithy
Thiruvarppu
Kottayam, 686020

For the upliftment of Thiruvarppu Sreekrishnaswami Temple