Kazhunnuvalam _Methranchery Orthodox Church

Christina

Photos from Kazhunnuvalam _Methranchery Orthodox Church's post 06/10/2024
Photos from Kazhunnuvalam _Methranchery Orthodox Church's post 06/10/2024

ഇടവക ദിനവും കുടുംബസംഗമവും 2024

പരിപാടികൾ

Photos from Kazhunnuvalam _Methranchery Orthodox Church's post 06/10/2024

ഇടവക ദിനവും കുടുംബസംഗമവും 2024

06/10/2024
19/08/2024

കഴുന്നുവലം മെത്രാൻചേരി പള്ളി ന്യൂസ്
നമ്മുടെ ഇടവകാംഗമായ താന്നിക്കൽ T T കുര്യാക്കോസ് (പാപ്പച്ചൻ ) നിര്യാതനായി . സംസ്‍കാരം പിന്നീട് 🙏

19/08/2024

കഴുന്നുവലം മെത്രാൻചേരി പള്ളി ന്യൂസ്
നമ്മുടെ ഇടവകാംഗമായ കണ്ണംകുന്നേൽ പരേതനായ തോമസിന്റെ (കുഞ്ഞുഞ്ഞു )ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി.സംസ്കാരം നാളെ തിങ്കളാഴ്ച 2 pm നു ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കഴുന്നുവലം മെത്രാൻചേരി പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ് 🙏

17/08/2024

*വയനാട് പുനരധിവാസത്തിന് നമ്മുടെ പള്ളിയോട് ഒപ്പം നമുക്കും ചേരാം*

മലങ്കര ഓർത്തഡോക്സ് സഭയുടെയും കോട്ടയം ഭദ്രാസനത്തിന്റെയും നേതൃത്വത്തിൽ വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ നമ്മുടെ പള്ളിയും പങ്കാളികളാകുന്നു. വീടും സ്ഥലവും ഉറ്റവരും നഷ്ടപെട്ട് മാനസികമായി തകർന്നു പോയ നമ്മുടെ സഹോദരങ്ങളെ ഉയർത്തി കൊണ്ടുവരാന്‍ നമ്മളാൽ കഴിയുന്ന വിധം സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണല്ലോ.....
ആയതിലേക്ക് എല്ലാ ഇടവക ജനങ്ങളിൽ നിന്നും പരമാവധി തുക സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഈ ഞായറാഴ്ച (നാളെ ) പള്ളിയിൽ ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ പള്ളിയോടൊപ്പം ഈ കാരുണ്യ പ്രവര്‍ത്തിയില്‍ നമുക്കും നല്ല മനസ്സോടെ പങ്കാളികളാവാം.....🙏🙏

16/08/2024

നമ്മുടെ ഇടവകാംഗമായ മഠത്തിപ്പറമ്പിൽ P C എബ്രഹാം നിര്യാതനായി .സംസ്കാരം 17-8-24 ശനി 2 മണിക്ക് ഭവനത്തിൽ വച്ച്🙏

15/08/2024

10/08/2024

ചെങ്ങന്നൂർ ഉമയാറ്റുകര സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ *അഖിലമലങ്കര 5's Football ടൂർണമെന്റ നടന്നതിൽ നമ്മുടെ പള്ളിയിലെ യുവജനപ്രസ്ഥനം രണ്ടാസ്ഥാനം ലഭിച്ചു അഭിനന്ദനങ്ങൾ

28/07/2024

🙏🏻 വന്ദ്യ പി. സി സ്റ്റീഫൻ കോർ എപ്പിസ്കോപ്പാ യുടെ 20-ആം ഓർമ്മ വാർഷികത്തോട് അനുബന്ധിച്ചു പരി.ബാവ തുരുമേനി നടത്തിയ പ്രസംഗം... 🙏🏻

Photos from Kazhunnuvalam _Methranchery Orthodox Church's post 21/07/2024

അമയന്നൂർ കഴുന്നുവലം-മെത്രാൻ ചേരി സെന്റ് തോമസ് ഇടവകയുടെ ഭാഗ്യ സ്മരണാർഹനായ വന്ദ്യ. പി സി സ്റ്റീഫൻ കോർ എപ്പിസ്കോപ്പ അപ്പച്ചൻ ഓർമ്മയായിട്ടു ഇന്ന് 19 വർഷങ്ങൾ തികയുകയാണ്. അദ്ദേഹത്തിന്റെ ദീപ്‌തമായ സ്മരണകൾക്കുമുന്പിൽ പ്രണാമം.
അദ്ദേഹത്തോടൊപ്പമുള്ള എന്റെ ബാല്യകാലം ഇന്നും എന്നിൽ ദീപ്‌തമായ സ്മരണകൾ ഉണർത്തുന്നു.

1089 ചിങ്ങമാസം 30 ആം തിയതി ചിങ്ങവനത്ത് പുരാതനമായ മാവേലിൽ കുടുംബത്തിൽ ശ്രീചാക്കോയുടെയും,അന്നമ്മയുടെയും( ചിന്നമ്മ) ആദ്യത്തെ പുത്രനായി ഈ പിതാവ് ജനിച്ചു. കുട്ടപ്പൻ എന്നായിരുന്നു ബല്യകാല നാമം. ചെറുപ്രായം മുതൽ ആത്മീയ കാര്യങ്ങളിൽ ശ്രെദ്ദാലുവായിരുന്ന അച്ചൻ സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആരാധനയിലും പ്രസംഗത്തിലും സുവിശേഷ പ്രവർത്തനങ്ങളിലും ശ്രെദ്ധകേന്ദ്രീകരിച്ചു തുടങ്ങി . തുടർന്ന് സുറിയാനി ഭാഷാ, ആരാധന പഠനങ്ങൾക്കായി പട്ടശ്ശേരിൽ അലക്സന്ത്രയോസ് കോർ-എപ്പിസ്കോപ്പ, വള്ളക്കുന്നത്ത് മത്തായി കാശ്ശീശ, തകിടിയിൽ യാക്കോബ് കശ്ശീശ എന്നിവരുടെ ശിക്ഷണത്തിൽ ചേർന്നു.
പ്രസിദ്ധ സുവിശേഷ പ്രസംഗകനായ കിഴക്കമ്പലം വാലയിൽ വി. സി ഗീവർഗീസ് കോർ എപ്പിസ്കോപ്പയുടെ സുവിശേഷ സംഘംത്തിൽ ചേർന്നു സുവിശേഷ പ്രവർത്തനം തുടങ്ങി. പിന്നീട് തെങ്കര ആശ്രമത്തിലെ ഇമ്മാനുവേൽ മിഷനറി സൊസൈറ്റിയിൽ (തടാകാശ്രമിത്തിന്റെ ശാഖ) ചേർന്നു സുവിശേഷപ്രവർത്തനം തുടർന്നു. ഈ കാലയളവിൽ നിരണം ഇടവകയുടെ തോമസ് മാർ ദീവാന്നാസ്സിയോസ് മെത്രാപോലീത്ത പരിശുദ്ധ ബസെലിയോസ് ഗീവർഗീസ് രണ്ടാമൻ കാതോലിക്ക ബാവയുടെ അനുമതിയോടെ സഞ്ചാരമിഷനറിയായി അദ്ദേഹത്തെ നിയമിച്ചു കല്പ്പന നൽകി.
കൊല്ലവർഷം 1120 (1945)തുലാം മാസം അഞ്ചാംതിയതി മാവേലിക്കര പുതിയ കാവ് പള്ളിയിൽ വച്ച് ഔഗേൻ മാർ തീമോത്തിയോസ് മെത്രാപോലിത്തയിൽ( പിന്നീട് ഔഗേൻ ബാവ) നിന്ന് ശെമ്മാശ പട്ടവും, 1121 (1946)ചിങ്ങം 6 ആം തിയതി മൂവാറ്റുപുഴ അരമന ചപ്പലിൽ വച്ച് കശീശ്ശാ സ്ഥാനവും സ്വീകരിച്ചു. മൂവാറ്റുപുഴ അരമനയിൽ താമസിച്ചു സുവിശേഷപ്രവർത്തനം തുടർന്നു. പിന്നീട് പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കല്പ്പന പ്രകാരം കോട്ടയം ഭദ്രാസനത്തിലെ കുഴിമാറ്റം സെന്റ്. ജോർജ്പള്ളിയുടെവികാരിയായി നിയമിക്കപെട്ടു. തുടർന്ന് താഴ്ത്തങാടി മാർ ബസെലിയോസ്‌, നെടുമവ് സെന്റ് പോൾസ്, തിരുവഞ്ചൂർ സെന്റ് ജോർജ് ചെങ്ങന്നാശ്ശേരി സെന്റ് തോമസ്, കരാട്ടുകുന്നേൽ സെന്റ് മേരിസ്, അരീപ്പറമ്പ് സെന്റ് ജോർജ്, പാറമ്പുഴ സെന്റ്ജോർജ്(സ്ഥാപക വികാരി) , അമയന്നൂർ കഴുന്നുവലം-മെത്രാൻ ചേരി സെന്റ് തോമസ് എന്നി ഇടവകകളിൽ തുടർന്ന് വികാരിയായി നിയമിക്കപെട്ടു.

1952 ഒക്ടോബർ 15 ആം തിയതി അമയന്നൂർ കഴുന്നുവലം-മെത്രാൻ ചേരി സെന്റ് തോമസ് ഇടവകയുടെ വികാരിയായി നിയമിക്കപെട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനം ഇടവകയുടെ സമസ്ത മേഖലകളിലേയും വളർച്ചയ്ക്ക് സഹായകമായി. 42 വർഷകാലത്തെ ഇടവക ഭരണത്തിൽ
ശവക്കോട്ട നിർമ്മാണം ( 1953), പള്ളിയുടെ പടിഞ്ഞാറു ഭാഗത്തെക്കുള്ള വിപുലീകരണം( 1954),മുഖ്വാരം നിർമ്മാണം ( 1956), പടിഞ്ഞാറെ കുരിശടി നിർമ്മാണം ( 1959), മദ്ബഹ നവീകരണം ( 1962),സൺഡേസ്‌കൂൾ ഹാൾനിർമ്മാണം ( 1966), പൂതിരി കുരിശടി നിർമ്മാണം ( 1972), പള്ളിയുടെ പുനർ നവീകരണം ( 1987) തുടങ്ങിയവ ഏറ്റവും ശ്രേഷ്ഠമായി പൂർത്തീകരിച്ചു.

സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലും അദ്ദേഹം തന്റെവ്യക്തിമുദ്രപതിപ്പിച്ചിരുന്നു. വൈദ്യൂതി ഇല്ലാതിരുന്ന അമയന്നൂരിന്റെകിഴക്കുംപടിഞ്ഞാറുംപ്രദേശങ്ങളിൽഅത്എത്തിക്കുന്നതിനു നേതൃത്വംനൽകുകയും, 16 വർഷക്കാലം അയർക്കുന്നം പഞ്ചായത്തിൽ അമയന്നൂർ വാർഡിനെ പ്രതിനിധീകരിക്കുകയും, സെന്റ് തോമസ് ഹൈസ്കൂളിന്റെ ലോക്കൽ മാനേജർ ആയും, അമയന്നൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ ആയും ദീർഘ കാലം പ്രവർത്തിക്കുകയും ചെയ്തു. 1984 ഇൽ മലങ്കര സഭ മാനേജിങ് കമ്മിറ്റിയിൽ സ്ഥിരാഗംമായി തിരഞ്ഞെടുത്തു. അനേകം വൈദീകരേ സുറിയാനി ഭാഷയും ,തക്സയും പഠിപ്പിക്കുകയും, സുറിയാനി മൽപ്പാൻ ധ്യാന ഗുരു, കൺവെൻഷൻ പ്രസംഗകൻ തുടങ്ങിയനിലകളിൽ പ്രസിദ്ധി ആർജികുകയും ചെയ്തു.
റെയിച്ചൽ സ്റ്റീഫൻ ആയിരുന്നു സഹദർമിണി.

1984 നവംമ്പർ മാസം 3 ആംതിയതി പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്ക ബാവ ഇദ്ദേഹത്തിനു അമയന്നൂർ കഴുന്നുവലം-മെത്രാൻ ചേരി സെന്റ് തോമസ് ഇടവകയിൽ വെച്ച് കോർ -എപ്പിസ്കോപ്പ സ്ഥാനം നൽകി.
1994 -ഇൽ ഇടവക വികാരി സ്ഥാനത്ത് നിന്ന് വിരമിച്ചു. 2004 ജൂലൈ 22ആം തിയതി ഇഹലോക വാസത്തിന് വിരാമമിട്ടുകൊണ്ടു സ്വർഗ്ഗീയ സന്നിധിയിലേക്ക് ആ പുണ്യ പിതാവ് വിളിച്ചു ചേർക്കപ്പെട്ടു..
ആ പുണ്യ പിതാവിന്റെ ഓർമ്മ ഇടവകയിൽ ദീപ്‌തസ്മരണ ഉണർത്തട്ടെ...
ഐപ്പ് മാത്യു കശ്ശീശ

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

🙏🏻 വന്ദ്യ പി. സി സ്റ്റീഫൻ കോർ എപ്പിസ്കോപ്പാ യുടെ 20-ആം ഓർമ്മ വാർഷികത്തോട് അനുബന്ധിച്ചു പരി.ബാവ തുരുമേനി നടത്തിയ പ്രസംഗം....
ഗീവർഗീസ് മാർ  ഈവാനിയോസ് സ്മാരക മന്ദിരം കൂദാശ
HOLY ORDINATION - Priesthood | Dn. Iype Mathew | H.G. Dr. Yuhanon Mar Diascoros Metropolitan | LIVE.
HOLY ORDINATION - Priesthood | Dn. Iype Mathew | H.G. Dr. Yuhanon Mar Diascoros Metropolitan | LIVE.
പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും, ദൈവസ്നേഹിയായ ഇവാനിയോസ് തിരുമേനിയുടെയും, ഇടവകാംഗമായ ആലക്കപറമ്പിൽ വന്ദ്യ P M തോമസ് റംബാ...
പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും, ദൈവസ്നേഹിയായ ഇവാനിയോസ് തിരുമേനിയുടെയും, ഇടവകാംഗമായ ആലക്കപറമ്പിൽ വന്ദ്യ P M തോമസ് റംബാ...

Telephone

Website

Address


Kazhunnuvalam Methranchery Orthodox Church
Kottayam

Other Eastern Orthodox Churches in Kottayam (show all)
Malankara Sabha Malankara Sabha
Kottayam

The Malankara Orthodox Syrian Church also known as Indian Orthodox Church is a truly Indian, national church was founded by St.Thomas, one of the twelve apostles of Jesus Christ, w...

Puthuppally Pally Puthuppally Pally
Puthuppally P. O
Kottayam, 686011

Oriental Georgian Pilgrim Center

Karattukunnel St Mary's Orthodox Church Karattukunnel St Mary's Orthodox Church
Amayannoor
Kottayam, 686019

പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കടിഞ്ഞൂൽ പള്ളി

Malankara Orthodox Syrian Church Malankara Orthodox Syrian Church
Kottayam, 686004

The Malankara Orthodox Syrian Church,also known as d Indian Orthodox Church,is an autocephalous Oriental Orthodox church centred in d Indian state f kerala

OCYM-The Orthodox Christian Youth Movement. OCYM-The Orthodox Christian Youth Movement.
Orthodox Youth Centre
Kottayam, 686001

Orthodox Christian Youth Movement Of The East - Youth-wing of the Malankara Orthodox Syrian Church.

Vakathanam Valiyapally - St Johns Orthodox Church Vakathanam Valiyapally - St Johns Orthodox Church
Puthenchanta P. O Vakathanam
Kottayam, 686538

Official page of St John's Orthodox Church, Vakathanam (Vakathanam Valiyapally) under Kottayam Diocese

Karikkamattom St Simons Jacobite Syrian Orthodox Church Karikkamattom St Simons Jacobite Syrian Orthodox Church
St. Simons Jacobite Syrian Orthodox Church, Velloor P. O
Kottayam, 686501

Mgocsm Kottayam Diocese Mgocsm Kottayam Diocese
MGOCSM STUDENTS CENTRE
Kottayam, 686008

The official page of Malankara Orthodox Christian Student Movement, Kottayam Diocese.

Fr Dr K M George Fr Dr K M George
Kottayam, 686038

ഫാ. ഡോ. കെ. എം. ജോര്‍ജിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശിഷ്യന്മാര്‍ നടത്തുന്ന പേജ്