CYMA Nedumkunnam

CYMA Nedumkunnam

04/04/2024

നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കൊക്കാവയലിൽ പി.ജെ. ജോസഫ് സാര്‍ നിര്യാതനായി. പതിനഞ്ചു വര്‍ഷക്കാലം നെടുംകുന്നം സി.വൈ.എം.എയുടെ ഭാരവാഹിയായി സേവനമനുഷ്ഠിക്കുകയും പില്‍ക്കാലത്ത് സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്ന അദ്ദേഹത്തിന് സി.വൈ.എം.എയുടെ ആദരാഞ്ജലികള്

28/03/2024
24/03/2024

ഓശാന ഞായര്‍ 2024

19/01/2024

നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുല മാതാവിന്‍റെ ദര്‍ശനത്തിരുന്നാളിന് വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്‍ കൊടി കയറ്റുന്നു.

16/01/2024

നെടുംകുന്നം പള്ളിയിയില്‍ ദര്‍ശനത്തിരുനാള്‍ 19 മുതല്‍..............................
നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപ്പള്ളിയില്‍ പരിശുദ്ധ വ്യാകുല മാതാവിന്‍റെ ദര്‍ശനത്തിരുനാളിന്(മകരം പെരുന്നാള്‍) ജനുവരി 19ന് കൊടികയറും. വൈകുന്നേരം അഞ്ചിന് നടക്കുന്ന കൊടിയേറ്റ് ശുശ്രൂഷയില്‍ വികാരി ഫാ. വര്‍ഗീസ് കൈതപ്പറമ്പില്‍ മുഖ്യ കാര്‍മികനായിരിക്കും. തുടര്‍ന്ന് ഫാ. ജോസഫ് പുത്തന്‍ പറമ്പിലിന്‍റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം.

ജനുവരി 20ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുര്‍ബാന. 7.30ന് വീടുകളിലേക്കുള്ള കഴുന്നു പ്രദക്ഷിണം ആരംഭിക്കും. വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രസംഗം-ഫാ. ജോര്‍ജ് കാട്ടൂര്‍. 5.45ന് ലദീഞ്ഞ്, പ്രദക്ഷിണം, കപ്ലോന്‍ വാഴ്ച്ച. 6.30ന് പ്രസുദേന്തി പതാലില്‍ പി.ജെ. കുര്യാക്കോസി(കുഞ്ഞ്)ന്‍റെ മാണികുളത്തെ വീട്ടില്‍ സ്നേഹവിരുന്ന്. തുടര്‍ന്ന് ജപമാല. 7.30ന് പള്ളിയിലേക്ക് കഴുന്ന് പ്രദക്ഷിണം. ഫാ. ജെയിംസ് പഴയമഠം കാര്‍മികനായിരിക്കും. രാത്രി 8.30ന് പള്ളിയില്‍ സമാപന പ്രാര്‍ത്ഥന. തുടര്‍ന്ന് ആകാശ വിസ്മയവും ബാന്‍ഡ് മേളം-ചെണ്ടമേളം-ശിങ്കാരിമേളം ഫ്യൂഷന്‍.

ജനുവരി 21ന് രാവിലെ 5.30നും 7.30നും 9.30നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. ജോണ്‍(ടിജോ) പതാലില്‍. 5.30ന് പ്രദക്ഷിണം. കാര്‍മികന്‍-ഫാ. ബിബിന്‍ കൊച്ചീത്ര. തുടര്‍ന്ന് കൊടിയിറക്ക്.

Photos from CYMA Nedumkunnam's post 28/12/2023

നെടുംകുന്നം പള്ളിയില്‍ സി.വൈ.എം.എ പ്രവര്‍ത്തകര്‍ ഒരുക്കിയ പുല്‍ക്കൂട്

10/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് പതാലിൽ പി.വി ജോണിന് സി.വൈ.എം.എ സെക്രട്ടറി ജെഫിൻ ജോയ് ഉപഹാരം സമ്മാനിക്കുന്നു.

08/12/2023

നെടുംകുന്നം പള്ളിയിൽ യുവദീപ്തി ഒരുക്കിയ നക്ഷത്രം

03/12/2023

നെടുംകുന്നം CYMA സംഘടിപ്പിച്ച പെരുന്നാൾ ഓർമ്മകൾ - വീഡിയോ മത്സരത്തിന്റെ സമ്മാനദാനം - വീഡിയോ

Photos from CYMA Nedumkunnam's post 03/12/2023

പെരുന്നാള്‍ ഓര്‍മകള്‍;
സമ്മാനങ്ങള്‍ വിതരണം ചെയ്തു..........
നെടുംകുന്നം പള്ളി തിരുനാളിന്റെ പ്രചാരണത്തിനായി സി.വൈ.എം.എ സംഘടിപ്പിച്ച പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തിരുന്നാള്‍ സമാപന ദിവസമായ ഇന്ന് പാരിഷ് ഹാളില്‍ നടന്ന ഇടവകാംഗങ്ങളുടെ കലാസന്ധ്യയോടനുബന്ധിച്ച് ഇടവക വികാരി ഫാ.വര്‍ഗീസ് കൈതപ്പില്‍ സമ്മാനദാനം നിര്‍വഹിച്ചു.

സഹവികാരിമാരായ ഫാ. സക്കറിയ ഇരുപതില്‍, ഫാ. ജോസഫ് കൈതപ്പറന്പില്‍, സി.വൈ.എം. പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാത്യു, ജെഫിന്‍ ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം സ്ഥാനം നേടിയ ജില്‍സണ്‍ ജോര്‍ജ് തെങ്ങുംമൂട്ടിലിനു(കുവൈറ്റ്) വേണ്ടി ഭാര്യ സുമി ജില്‍സണ്‍ അയ്യായിരം രൂപയും ഫലകവും ഉള്‍പ്പെടുന്ന സമ്മാനം ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ നീതു മരിയ ജോസഫ് കുന്നക്കാടിന് മൂവായിരം രൂപയും ഫലകവും സമ്മാനിച്ചു. മൂന്നാം സ്ഥാനം പങ്കിട്ട ഗ്ലാഡിസ് ജോര്‍ജ് പതാലിലിനു (ന്യൂസിലാന്‍ഡ്) പിതാവ് പി.ജെ. ജോര്‍ജും റോസിലി ജോസി നക്കരക്കുന്നേലിനു(ന്യൂഡല്‍ഹി) വേണ്ടി പിതാവ് തോമസ് നക്കരക്കുന്നേലും സമ്മാനം ഏറ്റുവാങ്ങി. ആയിരം രൂപയും ഫലകവുമാണ് മൂന്നാം സമ്മാനം.

മത്സരത്തിന്റെ പ്രചാരണത്തില്‍ പങ്കുചേര്‍ന്നവരും മത്സരത്തില്‍ പങ്കെടുത്തവരുമായ മുതിര്‍ന്ന തലമുറയില്‍പെട്ടവരെ ചടങ്ങില്‍ ആദരിച്ചു. ഡോ.സി.ഡി തോമസ് ചെത്തിപ്പുഴ, സിസ്റ്റര്‍ മാവുരൂസ് സി.എം.സി, പൊന്നമ്മ തോമസ് തെക്കേമുറിയില്‍, ഗ്രേസിക്കുട്ടി ജോര്‍ജ് തെങ്ങുംമൂട്ടില്‍, ഫിലോമിന ജോണ്‍ നെച്ചികാട്ട്, പി.വി. ഫിലിപ്പ് പതാലില്‍, പി.ജെ. ജോസഫ്(കുട്ടപ്പന്‍) പുതിയാപറമ്പില്‍, കെ.എം. ദേവസ്യ(ബേബിച്ചന്‍) കാട്ടൂര്‍ എന്നിവര്‍ക്ക് ഫലകം സമ്മാനിച്ചു. മേരിക്കുട്ടി വര്‍ഗീസ് പതാലിലിനു(പുലിക്കല്ല്) വേണ്ടി സഹോദരന്റെ പേരക്കുട്ടികളായ മിഷേല്‍ സിജോ, മിയ സിജോ എന്നിവര്‍ ഫലകം ഏറ്റുവാങ്ങി. പി.വി. ജോണ്‍ പതാലിലിന് വീട്ടിലെത്തി ഉപഹാരം നല്‍കുമെന്ന് സി.വൈ.എം.എ ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ...
പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്‍സണ്‍ ജോര്‍ജ് തെങ്ങുംമൂട്ടിലിനു(കുവൈറ്റ്)വേണ്ടി ഭാര്യ സുമി ജില്‍സണ്‍ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പലില്‍നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

03/12/2023

നെടുംകുന്നം സി.വൈ.എം.എ സംഘടിപ്പിച്ച പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നീതു മരിയ ജോസഫ് കുന്നക്കാടിന് ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പലില്‍ സമ്മാനം നല്‍കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തില്‍ മൂന്നാം സ്ഥാനം പങ്കിട്ട ഗ്ലാഡിസ് ജോര്‍ജ് പതാലിലിനു(ന്യൂസിലാന്‍ഡ്) വേണ്ടി പിതാവ് പി.ജെ. ജോര്‍ജ് ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പിലില്‍നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തില്‍ മൂന്നാം സ്ഥാനം പങ്കിട്ട റോസിലി ജോസി നക്കരക്കുന്നേലിനു(ന്യൂഡല്‍ഹി)നു വേണ്ടി പിതാവ് തോമസ് (ജോയിച്ചന്‍) നക്കരക്കുന്നേല്‍ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പിലില്‍നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് മേരിക്കുട്ടി വര്‍ഗീസ് പതാലിലിനുള്ള(പുലിക്കല്ല്) ഉപഹാരം മേരിക്കുട്ടിയുടെ സഹോദരന്‍റെ പേരക്കുട്ടികളായ മിഷേല്‍ സിജോ, മിയ സിജോ എന്നിവര്‍ക്ക് ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ സമ്മാനിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് പൊന്നമ്മ തോമസ് തെക്കേമുറിയിലിനെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് ഫിലോമിന ജോണ്‍ നെച്ചികാട്ടിനെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് കെ.എം. ദേവസ്യ(ബേബിച്ചന്‍) കാട്ടൂരിനെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് പി.ജെ. ജോസഫ്(കുട്ടപ്പന്‍)പുതിയാ പറന്പലിനെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് പി.വി. ഫിലിപ്പ് പതാലിലിനെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് ഗ്രേസിക്കുട്ടി ജോര്‍ജ് തെങ്ങുംമൂട്ടിലിനെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് സിസ്റ്റര്‍ മാവുരുസ് സി.എം.സിയെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

സി.വൈ.എം.എയുടെ പെരുന്നാള്‍ ഓര്‍മകള്‍ വീഡിയോ മത്സരത്തിന്‍റെ വിജയകരമായ നടത്തിപ്പില്‍ സഹകരിച്ചതിന് ഡോ. സി.ഡി തോമസ് ചെത്തിപ്പുഴയെ ഇടവക വികാരി ഫാ. വര്‍ഗീസ് കൈതപ്പറന്പില്‍ ആദരിക്കുന്നു.

03/12/2023

ഒ.പി. മാത്യു സാറിന്
കണ്ണീര്‍ പ്രണാമം

Courtesy(Video clip with pencil drawing)- Juna Joseph

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ഓശാന ഞായര്‍ 2024
നെടുംകുന്നം പള്ളിയില്‍ സി.വൈ.എം.എ പ്രവര്‍ത്തകര്‍ ഒരുക്കിയ പുല്‍ക്കൂട്
നെടുംകുന്നം പള്ളിയിൽ യുവദീപ്തി ഒരുക്കിയ നക്ഷത്രം
നെടുംകുന്നം CYMA സംഘടിപ്പിച്ച പെരുന്നാൾ ഓർമ്മകൾ - വീഡിയോ മത്സരത്തിന്റെ സമ്മാനദാനം - വീഡിയോ
ഒ.പി. മാത്യു സാറിന്കണ്ണീര്‍ പ്രണാമംCourtesy(Video clip with pencil drawing)- Juna Joseph
"കുഞ്ഞുന്നാളില്‍ ഏറ്റവുമധികം ടെന്‍ഷനടിച്ചത് പുഴുക്കുനേര്‍ച്ചയ്ക്ക് പള്ളിമുറ്റത്തിരിക്കുമ്പോഴാണ് ഇത്രയും ആളുകള്‍ക്കായി വി...
പള്ളി, സെമിത്തേരി, മൈതാനം....
പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങിയ വഴിയിലൂടെ മാണികുളത്തുനിന്നും പള്ളിപ്പടി വരെ...
''കോളജിലെ ആര്‍.ജെ. ഹണ്ടില്‍ ഇടവകത്തിരുന്നാളിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്...'''പ്രദക്ഷിണത്തിന് കൊടിയില്‍നിന്ന് മുത്തുക്കു...
തിരുന്നാളിനോടനുബന്ധിച്ച് നെടുംകുന്നം പള്ളി ദീപപ്രഭയിൽ .
'തിരുന്നാളിന്റെ ആരംഭം മുതല്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പാട്ടു പാടുമ്പോള്‍ ഒരു പ്രത്യേക സന്തോഷ...

Category

Website

Address


Nedumkunnam
Kottayam
686542
Other Social Services in Kottayam (show all)
BJP Kurichy WARD 4 BJP Kurichy WARD 4
Kottayam

Bharatiya Janata Party (BJP)

Shalom Voice And Ministries kottayam Shalom Voice And Ministries kottayam
Kottayam, 686006

A Xian Devotional music team And Gospel Ministries Kottayam @2010. Marriage and Funeral Choir.. Open meetings, muttathu convention.. House visiting.. Etc...

Kidangoor Ksfe Kidangoor Ksfe
Sreemurukan Buildings, Highway Junction, Kidangoor
Kottayam, 686572

Youth Congress south pampady Youth Congress south pampady
Kottayam

youth congress Kalleppuram unit�

ജനപക്ഷം CPIM വടവാതൂർ ESI ജനപക്ഷം CPIM വടവാതൂർ ESI
VADAVATHOOR ESI
Kottayam, 686010

ലാൽസലാം സഖാക്കളെ സിപിഐ എം ഇ എസ് ഐ ബ്രാ

Hitam India Hitam India
Kottayam, 686101

HITAM is conceptualised with the core value of elevating the existence of human beings through honest, intensive and collaborative processes that have a far-reaching impact on the ...

Sevabharathi Meenadom - സേവാഭാരതി മീനടം Sevabharathi Meenadom - സേവാഭാരതി മീനടം
Kottayam, 686516

മാനവ സേവ മാധവ സേവ

Shino Kuttiserry Shino Kuttiserry
Changanacherry, Kottayam
Kottayam, 680107

Sanke volunteer

OIOP OIOP
Kottayam, 686006

Tony Varkichan Tony Varkichan
Tony Varkichan, Vallialil House, Ayarkunnam
Kottayam

Jwellery Marchant

Atmashray Handicrafts Atmashray Handicrafts
Kottayam, 686652

Independent community of self motivated people, who promotes sustainable eco-friendly items and love.

Phoenix Official Phoenix Official
Kottayam, 686006

Burn for others burn for enlightment service Service Care