Kgnu Kozhikode
Nearby government services
673001
Markazu Saquafathis Sunniya
673001
673001
673001
Kozhikode
Kozhikode
kannankara, Kozhikode (Calicut)
You may also like
നഴ്സിംഗ് പ്രൊഫഷൻ്റെ ഉന്നമനത്തിനായി
സുഹൃത്തെ
വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കുള്ള ഇരുട്ടടിയാണ് ക്ഷാമബത്ത 18% കുടിശ്ശികയും, ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കാത്തതും. ക്ഷാമബത്ത കുടിശ്ശിക ലഭിക്കാത്തത് കാരണം അടിസ്ഥാന ശമ്പളമനുസരിച്ച് ചുരുങ്ങിയത് 6000 രൂപ മുതൽ ഓരോ ജീവനക്കാർക്കും ശമ്പളത്തിൽ കുറവുവരുന്നുണ്ട്. പ്രസ്തുത വിഷയങ്ങളിൽ കെ.ജി.എൻ.യു. അവകാശ സംരക്ഷണത്തിനായി നിരന്തര സമര പോരാട്ടത്തിലാണ്.ഇതിൻ്റെ ഭാഗമായി നവംബർ 29 ബുധൻ 12.30ന് IMCH നഴ്സിംഗ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ വെച്ച് അവകാശ സംരക്ഷണ സദസ്സും ജനുവരി. 24 ന് ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്ക് സമരത്തിൻ്റെ കാംമ്പെയ്നിംഗും കെ.ജി.എൻ.യു.
IMCH യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടക്കുകയാണ്. പരിപാടി കോഴിക്കോട് ജില്ലാ സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ. ശ്രീ എം. ഷിബു ഉദ്ഘാടനം ചെയ്യും. ''നമുക്ക് വേണ്ടി ശബ്ദിക്കാൻ നമ്മളെ കാണുള്ളൂ'' എന്ന തിരിച്ചറിവോടെ പ്രസ്തുത പരിപാടിയിലേക്ക് ഏവരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
KGNU - lMCH UNIT
കേരള ഗവ. നഴ്സസ് യൂണിയൻ പത്തനംതിട്ട ജില്ല പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ
HDS നു കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണം -കെ.ജി.എൻ.യു.കോഴിക്കോട് ജില്ലാ കമ്മിറ്റി.
കോഴിക്കോട്:
മലബാറിലെ അഞ്ച് ജില്ലകളിലേയും പാവപ്പെട്ട രോഗികൾക്ക് വലിയൊരു ആശ്രയ കേന്ദ്രമാണ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് .ഇവിടെ വരുന്ന രോഗികകളുടെ പരിചരണത്തിനും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനും വലിയൊരു മുതൽകൂട്ടാണ് ആശുപത്രി വികസന സമിതിക്കു കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാരും മറ്റ് ജീവനക്കാരും.എന്നാൽ സേവനത്തിന് വളരെ തുച്ഛമായ ശമ്പളമെ ഇവർക്കു ലഭിക്കുന്നുള്ളൂ. പ്രൈവറ്റ് ആശുപത്രിയിലടക്കം നഴ്സുമാർക്ക് 25000 ത്തിനു മുകളിൽ ശമ്പളം ലഭിക്കുമ്പോൾ മെഡിക്കൽ കോളേജിൽ ദിവസം 760 രൂപ മാത്രമാണ് HDS നഴ്സുമാർക്ക് ലഭിക്കുന്നത്.ഇതിൽ പത്തും പതിനഞ്ചും, ഇരുപതും വർഷം സേവനം അനുഷ്ടിക്കുന്നവരുമുണ്ട്. പത്ത് വർഷം കഴിഞ്ഞ വർക്ക് കിട്ടുന്ന ഇൻസെൻ്റീവ് 100 രൂപയും പിന്നീടുള്ള ഓരോ അഞ്ച് വർഷത്തിനും 50 രൂപയുമാണ് .ഇത് കാലോചിതമായി വർദ്ദിപ്പിക്കണം. ഇവർക്കു ലഭിക്കേണ്ട ശമ്പളം PSC നഴ്സുമാർക്ക് കിട്ടുന്ന അടിസ്ഥാന ശമ്പളത്തിന് സമാനമായി ലഭ്യമാക്കണം. ഒരേ ജോലി ചെയ്യുന്ന നഴ്സുമാർക്ക് തുല്യവേതനം സർക്കാർ ഉറപ്പാക്കണം.കൂടാതെ സർവ്വീസിൽ നിന്നും പിരിഞ്ഞ് പോകുമ്പോൾ വെറുംകൈയോടെ പോകുന്ന ഇവർക്ക് ഗ്രാറ്റിവിറ്റി അനുവദിക്കണം. പരിമിതമായ ലീവുകൾ മാത്രം ലഭിക്കുന്ന HDS നഴ്സുമാർ ജോലി ഭാരം കാരണം ആവശ്യത്തിന് വിശ്രമമില്ലാതെ മാനസികമായും ആരോഗ്യകരമായും വളരെ പ്രയാസങ്ങൾ നേരിടുകയാണ്. ഇവരുടെ ലീവുകൾ വർദ്ദിപ്പിക്കണം. HDS നഴ്സുമാരുടെ വിവിധ ആവശ്യങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുകയാണ്.ഇത് സംബന്ധിച്ചുള്ള നിവേദനം ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നൽകി. അടിയന്തിര പരിഹാരം കാണാത്ത പക്ഷം കെ.ജി.എൻ യു.സമരത്തിന് നിർബ്ബന്ധിതരാകുമെന്ന് കളക്ടറെ അറിയിച്ചു.
സജിത്ത് ചെരണ്ടത്തൂർ
പ്രസിഡൻ്റ്
കെ.ജി.എൻ.യു.
കോഴിക്കോട്
കെ.ജി.എൻ.യു.ആലപ്പുഴ പുതിയ ജില്ലാ നേതൃത്വത്തിന് അഭിവാദ്യങ്ങൾ
കെ.ജി.എൻ.യു.കോട്ടയം പുതിയ ജില്ലാ നേതൃത്വത്തിന് അഭിവാദ്യങ്ങൾ
ആശുപത്രികളിൽ ഫാർമസി ഡ്യൂട്ടിക്ക് (മരുന്ന് വിതരണത്തിന്) നഴ്സുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന മെഡിക്കൽ ഓഫീസർമാർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേരളാ ഗവ:നഴ്സസ് യൂണിയൻ.
മരുന്ന് വിതരണത്തിന് ഫാർമസിസ്റ്റുകളെ മാത്രമെ നിയമിക്കാൻ പാടുള്ളു എന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് കാറ്റിൽ പറത്തി ചില ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ നഴ്സുമാരെ ഡ്യൂട്ടിക്ക് ഇടുന്നതായ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോടതി അലക്ഷ്യമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. ഈ വിഷയം വളരെ ഗൗരവമായാണ് സംഘടന നോക്കി കാണുന്നത്.
ഈ വിഷയത്തിൽ നിയമ പോരാട്ടത്തിലൂടെ കോടതി വിധി നേടി എടുത്ത ആൾ കേരളാ ഫാർമസി യൂണിയൻ സംഘടനാ നേതാക്കളുമായ് കെ ജി എൻ യു ചർച്ച നടത്തി.ഈ വിഷയം അവരുടെ സംഘടനയും വളരെ ഗൗരവമായാണ് നോക്കി കാണുന്നത്.
എന്തായാലും കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരോട് പറയാനുള്ളത് ഫാർമസി ഡ്യൂട്ടി ഞങ്ങൾ എടുക്കില്ല എന്ന് ധൈര്യപൂർവ്വം പറയുക നിങ്ങളോടൊപ്പം രാഷ്ടീയത്തിനും സംഘടനക്കുമപ്പുറം കെ ജി എൻ യു ഉണ്ടാകും. എന്ത് ബുദ്ധിമുട്ട് വന്നാലും ഞങ്ങളുടെ നേതാക്കളെ സമീപിക്കുക..
എസ്.എം അനസ്
സംസ്ഥാന ജന:സെക്രട്ടറി
കേരളാ ഗവ:നഴ്സസ് യൂണിയൻ
കെ.ജി.എൻ.യു. എറണാകുളം ജില്ലയെ ഇനി ഇവർ നയിക്കും. അഭിവാദ്യങ്ങൾ.ഏറ്റെടുക്കാൻ മുന്നിൽ ഒരു പാട് വെല്ലുവിളികൾ. ധീരതയോടെ മുന്നോട്ട്.
എല്ലാവർക്കും പ്രിയങ്കരനായ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ അസുഖബാധിതനായ നഴ്സിംഗ് ഓഫീസർ രാഹുൽ തിരുവനന്തപുരം RCC യിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
നഴ്സിംഗ് കൗൺസിലിൽ മാനണ്ഡങ്ങൾ പാലിക്കാതെ സർക്കാർ നടത്തിയ ഡെപ്യൂട്ടി റെജിട്രാർ നിയമനത്തിൽ പ്രതിഷേധം കനക്കുന്നു.
നഴ്സിംഗ് ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് സ്റ്റൈപ്പൻ്റ് വർദ്ധിപ്പിക്കണം കേരള ഗവൺമെൻ്റ് നഴ്സസ് യൂണിയൻ
നാല് വർഷത്തെ B Sc നഴ്സിംഗ് കഴിഞ്ഞിറങ്ങുന്നവർക്ക് ഒരു വർഷത്തെ നിർബന്ധിത ഇൻൻേറൺഷിപ്പ് ചെയ്യണം നഴ്സുമാർ ചെയ്യുന്ന എല്ലാ ജോലിയും ഇവർ ചെയ്യുന്നുണ്ടെങ്കിലും നാമമാത്രമായ സ്റ്റൈപ്പൻ്റ് ആണ് ഇവർക്ക് ലഭിക്കുന്നത്.പ്രതിമാസം 16 680 രൂപ Msc നഴ്സിംഗിന് 17,500 രൂപ
എന്നാൽ MBBS കഴിഞ്ഞ് ഹൗസ് സർജനി ചെയ്യുന്ന ഡോക്ടർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 26000 രൂപയും ജൂനിയർ റസിഡൻ്റ് - 1 (Rs-55,000 )
ജൂനിയർ റസിഡൻ്റ് 2- ( Rs -56000 )
ജൂനിയർ റസിഡൻ്റ് 3 ( Rs -57000 ) എന്നിങ്ങനെയാണ് ഡോക്ടേർസിൻ്റെ സ്റ്റൈപ്പൻ്റ്. ജീവിത ചിലവ് വർദ്ധിച്ച സാഹചര്യത്തിൽ ഡോക്‌ടർമാർക്ക് കൊടുക്കുന്ന സ്റ്റൈപ്പൻ്റിന് ആനുപാതികമായി നഴ്സിംഗ് പഠിച്ചിറങ്ങി ബോണ്ട് ചെയ്യുന്നവർക്കും സർക്കാർ നൽകണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ ആവശ്യപ്പെടുകയാണ് ഇത് സംബന്ധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ Internship ചെയ്യുന്നവരിൽ നിന്നും കെ.ജി.എൻ.യു.കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖാന്തിരം സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട് .ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്കും, DME യ്ക്കും നിവേദനം നൽകുകയും ശക്തമായി ഇടപെടുകയും ചെയ്യും.
സന്തോഷ്.കെ.എസ്
സംസ്ഥാന പ്രസിഡൻ്റ്
കേരള ഗവ. നഴ്സസ് യൂണിയൻ.
സർക്കാർ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കണം: കെജിഎൻയു-
സർക്കാർ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കണം: കെജിഎൻയു തിരുവനന്തപുരം ∙ സർക്കാർ നഴ്സുമാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയന്റെ നേതൃത്വത്തി....
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Edavalath House
Calicut
KUNNAMANGALAM
Farook Training College
Calicut, 673632
Official page of Farook Training College NSS Unit 263, University of Calicut
Poovattuparamba
Calicut, 673008
The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel
Markazu Saquafathis Sunniya
Calicut, 673570
learning today leading tomorrow join today for better tomorrow
Calicut, 673005
"വെളിച്ചമാവുക ..വെളിച്ചമേകുക !.