Pukasa Kozhikode

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pukasa Kozhikode, Social service, Kozhikode.

08/12/2023

*പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി*

*ജിയോ ബേബിക്ക് ഐക്യദാർഡ്യം*

ചലചിത്ര സംവിധായകൻ
ജിയോബേബിയോടും, അദ്ദേഹം സംവിധാനം ചെയ്ത കാതൽ ദ് കോർ എന്ന
സിനിമയോടും പുരോഗമന
കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. സിനിമയിൽ ചരിത്രബോധവും നൈതികതയും ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ ഈ ചലച്ചിത്രകാരനെ തള്ളിപ്പറയാൻ ശ്രമിക്കുന്നത് കലയിലെ
ജനാധിപത്യ സൗന്ദര്യത്തിന്റെ നിഷേധമാണ്. സമുന്നതനായ ഈ കലാകാരന് ഈയിടെ ഫാറൂഖ് കോളേജ് യൂണിയൻ്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവം കേരളത്തിനു മുഴുവൻ അപമാനകരമാണ്.

മലയാള സിനിമയെ ലോകോത്തരനിലവാരത്തിലേക്കുയർത്തുന്ന
കാതൽ ദ് കോർ വരും കാലത്തിന്റെയും ദൃശ്യാനുഭവമാണ്. ഈ
സിനിമ കൃത്യമായും സൗന്ദര്യം നിറഞ്ഞ രാഷ്ട്രീയ പ്രസ്താവനയാണ്. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും, മായ്ച്ചു കളയാനാവാത്ത
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള
ധീരമായ ഇടതുപക്ഷ നിലപാടുകളോടൊപ്പം കാതൽ ദ് കോർ ചേർന്നു
നിൽക്കുന്നുണ്ട്. ഭാവിയിലെ മനുഷ്യജീവിതം
പ്രണയനിർഭരമായ സന്ദർഭങ്ങളാൽ നിറഞ്ഞു തൂവട്ടെ എന്നാണീ സിനിമ
പറയുന്നത്.

വെറുപ്പിന്റെയും
ജനാധിപത്യ വിരുദ്ധതയുടെയും ജീർണ്ണമനസ്സുകളെ ഈ സിനിമ
അലോസരപ്പെടുത്തും. ഭാവിയുടെ മഹത്തായ ഭാവനകൾ ഉയർന്നു വരേണ്ടതായ കേമ്പസുകളെപോലും , കലാസൗന്ദര്യ നിഷേധത്തിന്റെ ഇടങ്ങളാക്കുന്നതിനെതിരെ കലയെ സ്നേഹിക്കുന്നവരുടെ നിതാന്ത ജാഗ്രത വേണം.

എല്ലാ കാലത്തെയും ജീവിതത്തിലെ , സത്യത്തിന്റെ സൗന്ദര്യമായ
*കാതൽ ദി കോർ*
ന്റെ സംവിധായകൻ
ജിയോ ബേബിയോടൊപ്പം
പുരോഗമന കലാസാഹിത്യ സംഘം ചേർന്നു നിൽക്കുന്നു

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
08 12 2023

04/12/2023

*പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി*

*ഡോ.എം കുഞ്ഞാമന് ആദരാഞ്ജലികൾ*

ദലിത് ചിന്തകനും , സാമ്പത്തിക ശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമന്റെ
വേർപാടിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സാമ്പത്തികരംഗത്തും സാമൂഹ്യ വികസന മേഖലയിലും മൗലികമായ ചിന്തകൾ കൊണ്ട് സവിശേഷ സംഭാവനകൾ നൽകിയ പ്രതിഭ ശാലിയാണ് എം കുഞ്ഞാമൻ. ജീവിതത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന
സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരെക്കുറിച്ച് സമൂഹത്തെ നിരന്തരം ഓർമ്മിപ്പിക്കുകയിരുന്നു അദ്ദേഹം. ഭാരിദ്ര്യവും, ജാതി ഉച്ചനീചത്വങ്ങളും
നിറഞ്ഞ സാമൂഹ്യ ചുറ്റുപാടുകളോട്
പൊരുതി മുന്നേറിയ
ജീവിതമാണ് എം.കുഞ്ഞാമന്റെത്.

സാമ്പത്തിക-സാമൂഹ്യ രംഗങ്ങളെ പ്രതിപാദിക്കുന്ന പുസ്തകങ്ങൾക്ക് പുറമെ,
എതിര് എന്ന ആത്മകഥ
മലയാളത്തിലെ ശ്രദ്ധേയമായ കൃതിയാണ്.
എം കുഞ്ഞാമൻ നടത്തിയ
ധീരമായ ജീവിത സമരമാണത്. സാമ്പത്തിക ശാസ്ത്ര മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ വിലപ്പെട്ടതാണ്.

ഡോ.എം കുഞ്ഞാമന്
ആദരാഞ്ജലികൾ

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
03 12 2023

04/12/2023
03/12/2023

വേണു അമ്പലപ്പടിയുടെ പുസ്തകം പലസ്തീൻ പ്രശ്നം ഒരു ചരിത്രാനേഷണം

03/12/2023

ശാന്തേടത്തി....

03/12/2023

മുതിർന്ന പ്രതിനിധി പി എം വി പണിക്കർ സമ്മേളനത്തിലേക്ക്...

03/12/2023

സമ്മേളനം ആരംഭിക്കുന്നു

03/12/2023

പതാക ഉയർന്നു.

പതിമൂന്നാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രസിഡൻ്റ് എ കെ രമേശ് പതാക ഉയർത്തുന്നു....

03/12/2023

ചങ്ക് തരിക്കുന്നുണ്ടെന്റെ
കൈക്കോട്ട് തഴമ്പുള്ള കയ്യ് തരിക്കണു... എവിടെന്റെ കാഞ്ഞിരക്കോലും കടും തുടിയും...

അന്തരിച്ച നാടകകവി രാധാമോഹനന്റെ ഈരടികൾ കുഞ്ഞൻ കൊട്ടിപ്പാടിയപ്പോൾ പലസ്തീനിലെ കൂട്ടക്കുരുതി ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം വരച്ച് പരാഗ് ഈ പൂവുകളിറുക്കരുതെന്ന് അവസാന വാചകമെഴുതുമ്പോൾ കാണികൾക്കത് പുതിയ കാഴ്ചാനുഭവമായി. ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് കുഞ്ഞൻ ചേളന്നൂരും കലാസംവിധായകനും ചിത്രകാരനുമായ പരാഗ് പന്തീരാങ്കാവുമാണ് സാഹിത്യ സംഘം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വെസ്റ്റ്ഹിൽ ബസാറിൽ സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നത്തിൽ പാട്ടും വരയും എന്ന കലാരൂപവുമായി ആസ്വാദകർക്ക് പുതിയ അനുഭൂതി നൽകിയത്. രാധാമോഹൻ എഴുതിയ രണ്ടു പടപ്പാട്ടുകളാണ് കുഞ്ഞൻ പാടിയത്. അതേ സമയം തന്നെ വേദിയിൽ പരാഗ് കുഞ്ഞുടുപ്പുകളും കുഞ്ഞുചെരിപ്പുകളും ചെഞ്ചായക്കൂട്ടുകളിൽ സമന്വയിപ്പിച്ച് കാൻവാസിൽ കരുണവറ്റരുതെന്ന് വരച്ചുവച്ചത്. അധിനിവേശത്തിനെതിരായ സന്ദേശം നൽകിയാണ് രാധാമോഹനം എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടി അവസാനിപ്പിച്ചത്. നൂറുകണക്കിന് പേരാണ് ആസ്വാദകരായി എത്തിയത്. വനിതാസാഹിതിജില്ലാക്കമ്മറ്റിയുടെ നാടകം ദർവീഷ് ഞങ്ങൾ പോരാട്ടത്തിലാണ് നാടകം, അൻമോൽ നിസ്വാർത്ഥയുടെ ഓടക്കുഴൽവാദനം, ഓസ്‌കാർ മനോജിന്റെ മിമിക്രി,പൂതപ്പാട്ട്,പാട്ടുകൾ,കവിതകൾ,നാടൻ പാട്ടുകൾ, കഥ,ദൃശ്യാവിഷ്‌കാരം വനിതാസാഹിതി പ്രവർത്തകരുടെ വിവിധ പരിപാടികളും നടന്നു.

02/12/2023

നാമൊന്നല്ലേ.....
കുഞ്ഞൻ ചേളന്നൂർ

02/12/2023

കുഞ്ഞൻ്റെ പാട്ടും പരാഗിൻ്റെ വരയും

02/12/2023

പുരോഗമനസാഹിത്യ സംഘം ജില്ലാസമ്മേളനത്തിന് തുടക്കം

സാഹിത്യ സംഘം കോഴിക്കോട് ജില്ലാസമ്മേളനത്തിന് വിവിധ പരിപാടികളോടെ വെസ്റ്റ്ഹിലില്ലിൽ തുടക്കമായി. വെസ്റ്റ്ഹിൽ ബസാറിൽ നടന്ന സാംസ്‌കാരിക സായാഹ്നം സാഹിത്യകാരൻ കെ ഇ എൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ രതീഷ് അധ്യക്ഷനായി. നാടകം, കവിത,പാട്ടുകൾ,മിമിക്രി, ദൃശ്യാവിഷ്‌കാരം,ഓടക്കുഴൽ,കഥ തുടങ്ങിയ പരിപാടികളോടെയാണ് സാംസ്‌കാരി സമ്മേളനം നടന്നത്. കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, ജില്ലാപ്രസിഡന്റ് എ കെ രമേശ്,സെക്രട്ടറി ഡോ. യു ഹേമന്ദ് കുമാർ,ജാനമ്മകുഞ്ഞുണ്ണി, ബൈജുലൈലാരാജ്, കെ രേഖ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഞായറാഴ്ച ഗവ.പോളിടെക്‌നിക്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന് ഇ പി രാജഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രൊഫ. എ ജി ഒലീന സംഘടനാറിപ്പോർട് അവതരിപ്പിക്കും. കെഇഎൻ എഴുതിയ പുസ്തകം പുരോഗമന പ്രസ്ഥാനം സാഹിത്യവും വർത്തമാനവും സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ പ്രകാശനം ചെയ്യും. കെ ടി കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങും.16 മേഖലകളിൽ നിന്ന് 225 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാക്കമ്മറ്റി,ജില്ലാകൗൺസിൽ എന്നിവയിൽ നിന്നുള്ളവരടക്കം 350 പേർ സമ്മേളനത്തിൽ പങ്കെടുക്കും.

02/12/2023

ഇന്ന് തുടക്കം

01/12/2023

ജില്ലാ സമ്മേളന വിളംബരം

01/12/2023

കുഞ്ഞൻ പാടും പരാഗ് വരക്കും

30/11/2023

ജില്ലാ സമ്മേളനത്തിന് സാഹിത്യകാരൻ കെ പി രാമനുണ്ണിയുടെ ആശംസ

30/11/2023

*പുരോഗമന കലാസാഹിത്യ സംഘം*
*സംസ്ഥാന കമ്മിറ്റി*

നടി ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കുക

പ്രശസ്ത നടിയും, സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗായത്രി വർഷ
ഫാസിസ്റ്റ് വർഗീയതക്കെതിരെയുള്ള
സാംസ്കാരിക ഇടപെടലുകളിൽ മുൻപന്തിയിലുണ്ട്. മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട്
ഗായത്രി വർഷ
കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണങ്ങളും , സാംസ്കാരിക ഇടപെടലുകളും വെറുപ്പിന്റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ട്.
അതിന്റെ പ്രതിഫലനമാണ്
ജീർണ്ണത നിറഞ്ഞു നിൽക്കുന്ന സൈബർ ആക്രമണങ്ങൾ. തൊഴിലിനെയും , സർഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ
മനുഷ്യവിരുദ്ധരുടെനീക്കം
അതി നിന്ദ്യമാണ്.

ജീവിതത്തിന്റെ സകല സന്ദർഭങ്ങളിലും മനുഷ്യ സ്നേഹം ഉയർത്തി പ്പിടിക്കുന്ന സമരമുഖങ്ങളുടെ നേതൃനിരയിൽ ഗായത്രി വർഷയുണ്ട്. പ്രതിഭാശാലിയായ ഈ കലാകാരിയെ നിന്ദ്യമായ
സൈബർ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവർ മൂഡസ്വർഗത്തിലാണ്.
ജനാധിപത്യ മതേതര വിശ്വാസികൾ ഗായത്രി വർഷക്കൊപ്പം ധീരതയോടെ നിൽക്കും.

ഗായത്രി വർഷക്കെതിരായ
സൈബർ ആക്രമണത്തിൽ സർഗാത്മക പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
30 11 2023

27/11/2023

പുരോഗമനകലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാസമ്മേളനം ഡിസംബർ 2,3 തിയ്യതികളിൽ വെസ്റ്റ്ഹിലിൽ നടക്കും.
കലാസാഹിത്യസാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും.

23/10/2023

ഡോ.ടി.എസ്.ശ്യാംകുമാറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കുന്നു.
(പുരോഗമന കലാസാഹിത്യസംഘം)

അധ്യാപകനും, എഴുത്തുകാരനും സംസ്കൃതപണ്ഡിതനുമായ ഡോ.ടി.എസ്.ശ്യാംകുമാറിനുനേരെ ഒരുപറ്റം ബ്രാഹ്മണിസ്റ്റ് ഹിന്ദുത്വ തീവ്രവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയേയും സൈബർ ആക്രമണത്തേയും പുരോഗമന കലാസാഹിത്യസംഘം ശക്തമായി അപലപിക്കുന്നു.

ഇന്ത്യൻ സംസ്ക്കാരത്തേയും ചരിത്രത്തേയും ദുർവ്യാഖ്യാനം ചെയ്ത് രാജ്യത്ത് വിദ്വേഷവും വിഭജനവും അതുവഴി കലാപവും നടത്താനുള്ള ശ്രമം സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്ത് നടക്കുകയാണ്. അവരുടെ കേന്ദ്രസർക്കാരിനെ ഉപയോഗിച്ചാണ് ഈ നീക്കം. ജനാധിപത്യവും, മതേതരത്വവും , സഹിഷ്ണതയിൽ അധിഷ്ഠിതമായ സംസ്കാരവും , മനുഷ്യൻ്റെ സമാധാനജീവിതവും തങ്ങൾക്ക് തടസ്സമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ സന്ദർഭത്തിൽ ചരിത്രത്തേയും സംസ്കാരത്തേയും വസ്തുതാപരമായി അപഗ്രഥിച്ചുകൊണ്ട് ഡോ.ശ്യാംകുമാർ നടത്തുന്ന നിരീക്ഷണങ്ങൾ മനുവാദി ബ്രാഹ്മണിസ്റ്റുകളെ പരിഭ്രമിപ്പിക്കുന്നു. മറുപടി പറയാൻ കെല്പില്ലാത്തതു കൊണ്ട് ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമാണ് അവരുടെ ശ്രമം. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി.ഇളയിടത്തിനു നേരെ ഉയർത്തിയ ഭീഷണികളും കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിൻ്റെ ഓഫീസ് മുറി തകർത്ത സംഭവവും ഇവിടെ ഓർമ്മിക്കാവുന്നതാണ്.

ഭീഷണികളെ അവഗണിച്ചുകൊണ്ട് തൻ്റെ സ്വതന്ത്രവും പണ്ഡിതോചിതവുമായ നിലപാടുകളുമായി നിർഭയം മുന്നോട്ടു പോവുന്ന ഡോ.ശ്യാംകുമാറിനെ സംഘം അഭിവാദ്യം ചെയ്യുന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ സാംസ്കാരികപ്രവർത്തകരും അദ്ദേഹത്തോടൊപ്പം നിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
23 10 2023

10/10/2023

*പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി*

*യുദ്ധത്തിനെതിരെ സമാധാനത്തിൻ്റെ സന്ദേശം ഉയർത്തുക*

കൂട്ടക്കുരുതി മാത്രം ലോകത്തിനു നൽകുന്ന യുദ്ധത്തിനെതിരെ
മനുഷ്യസ്നേഹികളുടെ ശബ്ദം ഉയർന്നു വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് പലസ്തീനിലെയും ഇസ്രായേലി ലെയും സാധാരണ മനുഷ്യർ അഭയമറ്റ് നിലവിളിക്കുകയാണ്.

പലസ്തീൻ എന്ന രാജ്യം തന്നെ ലോക ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. അമേരിക്കയുടെ സഹായം അതിനുണ്ട്. ജനവാസ കേന്ദ്രങ്ങളും, അഭയാർത്ഥി കേമ്പുകളും ആക്രമിക്കപ്പെടുന്നു.ഇസ്രായേലിലെ നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാർ
പലസ്തീൻ ജനതയുടെ വംശീയ ഉന്മൂലനം തന്നെയാണ് ലക്ഷ്യമിടുന്നത്.ഇസ്രായേൽ ഭരണകൂടവും ,ഹമാസും കൂട്ടമരണങ്ങളാണ് ഇസ്രായേലിലും ഗാസയിലും സൃഷ്ടിക്കുന്നത്.

ഇസ്രായേലും ഹമാസും മുന്നോട്ടു വെക്കുന്ന യുദ്ധ ദുരന്തങ്ങൾക്കെതിരെ, വംശഹത്യക്കെതിരെ
സമാധാനത്തിൻ്റെ സന്ദേശം ഉയർത്തിക്കൊണ്ടുവരണമെന്ന്
സാംസ്കാരിക പ്രവർത്തകരോട് പുരോഗമന കലാസാഹിത്യസംഘം അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
10 10 2023

03/10/2023

*പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിററി*

*ഡൽഹിയിലെ മാധ്യമവേട്ടക്കെതിരെ പ്രതിഷേധമുയർത്തുക*

ദൽഹിയിൽ പത്രപ്രവർത്തകരുടെ വീട്ടിൽ നടന്ന റെയ്ഡ് ,സംഘപരിവാർ ഭരണകൂടം നടത്തുന്ന മാധ്യമവേട്ടയുടെ ഏറ്റവും പുതിയ
അടയാളമാണ്. ഇന്നു രാവിലെ അഭിസാർ ശർമ്മ, പ്രബീർ പുരകായസ്ത, ഔനിന്ത്യോ ചക്രവർത്തി, സൊഹൈൽ ഹാഷ്മി, ഉർമിലേഷ്, ഭാഷാസിംഗ്, സഞ്ജയ് രജൗറ തുടങ്ങിയ പ്രശസ്തരായ പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടുത്ത വെല്ലുവിളിയാണ്.
സി പി ഐ (എം) ജനറൽ സെക്രട്ടറിസീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും, ടീസ്റ്റ സെതൽവാദ്, ഗീത ഹരിഹരൻ തുടങ്ങിയവരുടെ വീടുകളിലുംനടന്ന റെയ്ഡും കേന്ദ്ര ഗവ. ന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ്.

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ തകർക്കുക എന്ന സംഘപരിവാർ ഫാസിസ്റ്റ് നീക്കത്തിൻ്റെ തുടർച്ച തന്നെയാണിത്.കർഷക പ്രക്ഷോഭ സന്ദർഭത്തിലും, കോവിഡ്കാലത്തും ജനവിരുദ്ധ നിലപാടുകൾ സ്വീകരിച്ച കേന്ദ്ര ഗവ നടപടികളെ വിമർശിച്ച മാധ്യമ പ്രവർത്തകരെ വേട്ടയാടുകയാണ് സംഘ പരിവാർ.

വിലക്കു വാങ്ങിയും,ഭീഷണിപ്പെടുത്തിയും മാധ്യമ പ്രവർത്തകരെ കീഴ്പ്പെടുത്താനാണ്
സംഘപരിവാർ ഭരണകൂടം ശ്രമിക്കുന്നത്.
അതിനു വഴങ്ങാതെ, ഉന്നതമായ സ്വാതന്ത്ര്യബോധം ഉയർത്തിപ്പിടിക്കുന്ന മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നു.
തീവ്രവാദ ബന്ധം ആരോപിച്ചു ജയിലിലിടുന്നു. അതിൻ്റെ തുടർച്ചയാണ് ഡൽഹിയിലെ റയ്ഡ്. ജനാധിപത്യ ഇന്ത്യയിലെ അവസാനത്തെ വെളിച്ചങ്ങളും തകർക്കാനാണ് സംഘപരിവാർ
ശ്രമിക്കുന്നത്.

അടിയന്തരാവസ്ഥയിൽ അർദ്ധ ഫാസിസ്റ്റ് ഭരണകൂടം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ ഉയർത്തിയ വെല്ലുവിളികൾ വലുതായിരുന്നു. അതിനെതിരെ ഇന്ത്യയിലെ ജനാധിപത്യ മനസ്സ് ഉയർത്തിയപ്രതിരോധവും മുന്നേറ്റവും ചരിത്രത്തിൻ്റെ ഭാഗമാണ്. അവസാനത്തെ വിജയം ഫാസിസ്റ്റുകളുടെതല്ല
എന്നത് ചരിത്രത്തിൻ്റെ പാഠമാണ്.

ഇന്ത്യയെ ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ശവപ്പറമ്പാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത കാണിക്കേണ്ട സന്ദർഭമാണിത്. ഡൽഹിയിലെ അതിനിന്ദ്യമായ റെയ്ഡിനെതിരെ
പ്രതിഷേധം ഉയർത്തണമെന്ന് മുഴുവൻ ജനാധിപത്യവിശ്വാസികളോടും പുരോഗമന കലാസാഹിത്യ സംഘം അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
03 10 2023

20/09/2023

*പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി*

ജാതി-മത വിവേചന അടയാളങ്ങളെ
ജാഗ്രതയോടെ കാണുക.

കേരളത്തിൻ്റെ സാമൂഹ്യമനസ്സിൽ
അവിടവിടയായി ജാതി അസ്പൃശ്യതയും മതവിവേചനവും രൂപപ്പെട്ടു വരുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.: "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാന"മായ കേരളത്തെതകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഇത്.

ജീർണ്ണമായ ജാത്യാഭിമാനവും മതദ്വേഷവും സാമൂഹ്യ മനസ്സിൽ നിന്ന് ഒഴിഞ്ഞു പോയതായി മലയാളി അഭിമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ മറ്റു ചില സംസ്ഥാനങ്ങളിലെന്നപോലെ
കൊടിയ ദലിത് പീഡനങ്ങളും
മത വിദ്വേഷങ്ങളും, കേരളത്തിൽ നടക്കാത്തത്. നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ദീർഘമായ ഇടപെടലുകളും, ത്യാഗനിർഭരങ്ങളുമായ സമർപ്പണങ്ങളും, മുന്നേറ്റങ്ങളുമാണ് മത ജാതി വിവേചനങ്ങളില്ലാത്ത കേരളീയ മനസ്സ് സൃഷ്ടിച്ചത്.

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പുറത്തു പറഞ്ഞ അനുഭവം കേരളം തിരിഞ്ഞു നടക്കുകയാണ് എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. മനുഷ്യ തുല്യതക്കെതിരെ വെറുപ്പിൻ്റെയും, അകൽച്ചയുടെയും പ്രത്യയശാസ്ത്രം മലയാളി മനസ്സിലെത്തിക്കാൻ കൂടി വർഗീയ ശക്തികൾ ഗൂഡ പരിശ്രമം നടത്തുന്നതിൻ്റെ പ്രതിഫലനവും അടയാളവുമാണിത്.

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനു നേരെ നടന്ന
ജീർണ്ണവും യാഥാസ്ഥിതികവുമായ ഇടപെടലിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിക്കുന്നു.

ജാതിവിവേചനത്തിൻ്റെയും മതവിദ്വേഷത്തിൻ്റെയും കേരളമുണ്ടാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. സാഹോദര്യത്തിനേൽക്കുന്ന
ആഘാതങ്ങളെല്ലാം വർഗീയ മനസ്സ് വളരാനള്ള വളങ്ങളാണെന്ന് തിരിച്ചറിയണം.
ജീവിതത്തിൻ്റെ സകല ഇടങ്ങളിലും മനുഷ്യതുല്യതയുടെ
സ്നേഹോഷ്മളത ഉണ്ടാക്കിയെടുക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യർത്ഥിക്കുന്നു

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
19 09 2023

19/09/2023

വാട്ട്സ്ആപ്പ് പുറത്തിറക്കിയ പുതിയ സംവിധാനമായ വാട്സ്ആപ്പ് ചാനലിൽ പുരോഗമന കലാസാഹിത്യ സംഘം കേരളം ചാനലും തുടങ്ങിയിട്ടുണ്ട്...

ചാനൽ ഫീച്ചർ ഇതുവരെ നിങ്ങളുടെ വാട്സാപ്പിൽ ലഭ്യമായിട്ടില്ല എങ്കിൽ "notify me" ഓപ്ഷൻ തിരഞ്ഞെടുത്താൽ ചാനൽ ലഭ്യമാകുമ്പോൾ അറിയിപ്പ് കിട്ടും...

*Pukasa Keralam*

Channel link :
*https://whatsapp.com/channel/0029Va9DxEw2v1Itk8W4dY2J*

whatsapp.com

11/09/2023

സനാതന ധർമ്മം എന്ന പേരിൽ അറിയപ്പെടുന്ന യാഥാസ്ഥിതിക ജീർണ്ണതക്കെതിരെ ശബ്‌ദമുയർത്തിയ ഉദയനിധി സ്റ്റാലിന്റെ നേരെ, കൊലവിളി ഉയർത്തിയതിനെതിരെ ജനാധിപത്യവാദികളുടെ പ്രതിഷേധം ഉയർന്നു വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും നടക്കുന്ന ഹീനവും ക്രൂരവുമായ ആക്രമങ്ങളുടെ തുടർച്ചയാണിത്. ജനാധിപത്യത്തിന്റെ ശവപ്പറമ്പായി രാജ്യം മാറുകയാണ്. മനുഷ്യ വംശത്തിന്റെ ചരിത്രത്തിലെ സത്യങ്ങളെ പേടിക്കുന്നവരാണ് ഹിംസയുടെ ഈ അപകടകരമായ സന്ദേശം ഉയർത്തുന്നത്.

സനാതന ധർമ്മം മനുഷ്യ തുല്യതക്കെതിരാണ്. അത് സവർണ്ണ മേൽക്കോയ്‌മയുടെ കാലത്തിന്റെ അടയാളമാണ്. ജാതിവ്യവസ്ഥയുടെ കൊടുംക്രൂരതകളും നൃശംസതകളും അത് മുന്നോട്ടു വെക്കുന്നു. ആധുനിക മനുഷ്യനെ പ്രാകൃതത്വത്തിലേക്ക് നയിക്കുകയത്രെ സനാതനധർമ്മ വ്യവസ്ഥ ചെയ്യുന്നത്. സംഘപരിവാർ സനാതന ധർമ്മ വ്യവസ്ഥ പുലരുന്ന കാലത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഡ പദ്ധതികളുമായി മുന്നോട്ടു നീങ്ങുകയാണ്. ഉദയനിധിക്കെതിരെ സന്യാസിയുടെ കൊലവിളി സംഘപരിവാർ അജണ്ടയുടെ ഭാഗം തന്നെയാണ്.

ജനാധിപത്യത്തിനും മതനിരപേക്ഷതക്കും മനുഷ്യതുല്യതക്കും വേണ്ടിയുള്ള സമരങ്ങൾ വിരാമമില്ലാതെ തുടരേണ്ട കാലമാണിതെന്ന് സകല മനുഷ്യ സ്നേഹികളെയും പുരോഗമന കലാസാഹിത്യ സംഘം ഓർമ്മപ്പെടുത്തുന്നു. ഉദയനിധി സ്റ്റാലിൻ മുന്നോട്ടുവെച്ച ആധുനിക ജനാധിപത്യ നിലപാടിനോടൊപ്പം ചേർന്നു നിൽക്കണമെന്ന് സാംസ്‌കാരിക പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. പ്രസിഡന്റ്‌ ഷാജി എൻ കരുണും സെക്രട്ടറി അശോകൻ ചരുവിലും പ്രസ്‌താവനയിൽ പറഞ്ഞു.

03/09/2023

പുരോഗമന
കലാസാഹിത്യ സംഘം
കോഴിക്കോട് ജില്ലാ സമ്മേളനം
2023 ഒക്ടോബർ 7,8

സംഘാടകസമിതി രൂപീകരണയോഗം
സെപ്റ്റംബർ 4 വൈകിട്ട് 4 മണിക്ക്
കൊയിലാണ്ടി ടൗൺ ഹാൾ
ഉദ്ഘാടനം
സ.പി മോഹനൻ മാസ്റ്റർ.

27/08/2023

*പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി*

*സ്നേഹത്തിന്റെ സമരമുഖങ്ങൾ തുറക്കുക*

യു .പിയിലെ,മുസാഫർനഗറിലെ സ്കൂളിൽ മുസ്ലീംന്യൂനപക്ഷ സമുദായത്തിലെ കുട്ടിയെ തല്ലാൻ കുട്ടികളോട് ആവശ്യപ്പെട്ടതും, കുട്ടികൾ തങ്ങളുടെ സഹപാഠിയെ തല്ലിയതും സംഘപരിവാർ വിദ്വേഷ അജണ്ടയുടെ തുടർച്ചയാണെന്ന് മനുഷ്യ സ്നേഹികൾ തിരിച്ചറിയണമെന്ന്
പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെടുന്നു.
വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം ജീവിതത്തിൻ്റെ മണ്ഡലങ്ങളിലാകെ വ്യാപിപ്പിക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്.

ഹിന്ദുരാഷ്ട്രം മുന്നോട്ടു വെക്കുന്ന ഫാസിസ്റ്റുകൾക്ക് അധികാരം ലഭിച്ചാൽ മറ്റു മതങ്ങളിലെ മനുഷ്യർക്കും, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സകല മതങ്ങളിലെമനുഷ്യ സ്നേഹികൾക്കും നൽകുന്ന താക്കീതും ഭീഷണിയുമാണിത്.
ഇന്ത്യ ഹിറ്റ്ലറുടെ ജർമ്മനിക്കും,
മുസ്സോളിനിയുടെ ഇറ്റലിക്കും
സമാനമായ കാലത്തിലേക്ക്
നടന്നടുക്കുകയാണോ എന്ന ഉൽക്കണ്ഠ ഇതുയർത്തുന്നുണ്ട്.

നിഷ്കളങ്കമായ സ്നേഹത്തിൻ്റെ
പ്രകാശം വിരിഞ്ഞു നിൽക്കുന്ന ക്ലാസ്സുമുറികളിൽ പോലും വെറുപ്പിൻ്റെ വിത്തു വിതക്കുകയാണ് സംഘപരിവാർ.
വേറൊരു മതത്തിൽ ജനിച്ചു പോയവരായതുകൊണ്ട് രാജ്യം മുഴുവൻ സംഘപരിവാർ അവരെ വേട്ടയാടുകയാണ്. സംഘ പരിവാർ ഭരണകൂടം വേട്ടക്കാർക്ക് കാവലാളാവുന്നു.

വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന സംഘപരിവാറിനെതിരെ,മനുഷ്യ സ്നേഹത്തിൻ്റെ കൊടുങ്കാറ്റുകൾ ഉയർത്തിക്കൊണ്ടുവരണം. മതനിരപേക്ഷ ഇന്ത്യ സംരക്ഷിക്കാനുള്ള സർഗാത്മക സമരമുഖങ്ങളിൽ മനുഷ്യ സ്നേഹികളായ സകലരും അണിചേരണം.
മുസാഫർ നഗറിൽ അടിയേറ്റു വാങ്ങിയ കുഞ്ഞിൻ്റെ വേദന നമ്മുടെ വേദനയാകണം.

മുസാഫർനഗറിലെ ക്രൂരകൃത്യത്തിനെതിരെ
മനുഷ്യസ്നേഹികളുടെ ഒത്തുചേരൽ നാടെങ്ങും ഉയർന്നു വരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
26 08 2023

05/08/2023

പി. കൃഷ്ണപിള്ളയുടെ സ്മരണയിൽ എല്ലാവർഷവും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ദേശീയസെമിനാർ നടത്താൻ കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റുപ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃഷ്ണപിള്ളയുടെ പ്രധാനപ്രവർത്തനകേന്ദ്രം കോഴിക്കോട് ആയിരുന്നുവല്ലോ. ഈ നഗരത്തിൽവെച്ചുതന്നെയാണ് സഖാവ് കൃഷ്ണപിള്ള സെക്രട്ടറിയായിക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയുടെ പ്രഥമഘടകം രൂപംകൊണ്ടതും.

ഈയൊരു ചരിത്രസ്മരണയെ നിലനിർത്താനാണ് 'കൃഷ്ണപിള്ളസ്മൃതി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സെമിനാർ. ഇത് വിപുലമായ പങ്കാളിത്തത്തോടുകൂടിയുള്ള ബഹുജനവിദ്യാഭ്യാസ പരിപാടിയാക്കി മാറ്റണമെന്നാണ് ഉദ്ദേശിക്കുന്നത്. സമകാലീന പ്രധാനമായ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള സെമിനാറുകളാണ് ഉദ്ദേശിക്കുന്നത്.

Want your organization to be the top-listed Government Service in Kozhikode?
Click here to claim your Sponsored Listing.

Videos (show all)

നാമൊന്നല്ലേ.....കുഞ്ഞൻ ചേളന്നൂർ
ജില്ലാ സമ്മേളന വിളംബരം
ജില്ലാ സമ്മേളനത്തിന് സാഹിത്യകാരൻ കെ പി രാമനുണ്ണിയുടെ ആശംസ
പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാതല കവിത ശില്പശാല
വി.ടി. ഭട്ടതിരിപ്പാട് അനുസ്മരണംആർ. ബാലറാം സംസാരിക്കുന്നു ....
പ്രശസ്ത ചിത്രകാരൻ സുനിൽ അശോകപുരവുമായിസാംസ്കാരിക പ്രവർത്തകൻആർ. മോഹൻ നടത്തുന്നഅഭിമുഖം..

Category

Telephone

Website

Address


Kozhikode
Other Social Services in Kozhikode (show all)
Adv K Sivaraman Adv K Sivaraman
Kozhikode
Kozhikode

സ്നേഹം കരുണ കരുതൽ

Smart Q Jan Seva Smart Q Jan Seva
15, Thomarakattil Market Complex, Near Bus Stand, Thiruvambady
Kozhikode, 673603

HVG- Human Values Group, NITC HVG- Human Values Group, NITC
Nit Calicut
Kozhikode, 673601

Relieving stress of students.Conducting events on days of national importance to enhance students' na

KET Emergency Team-Kerala KET Emergency Team-Kerala
State Office: Room No. 3 , 7/332Q, K. P. Complex, Near Panchyath Office Maniyur , Vatakara, Kozhikkode Dist
Kozhikode, 673523

State Committee Leaders Presi:Moidu Koyiland 7260924878 Gen.Sec: Niyas Pattambi 8943130185

Nishab Mulloly Nishab Mulloly
Mukkam
Kozhikode, 673602

• Special Invitee of INTUC National Working Committee Member. • State Gen: Secretary, National

Jishnu marad /Page Jishnu marad /Page
Kozhikode, 673028

ചിലരുടെ അകൽച്ചു കണ്ടാൽ തോന്നും ...���ഞ

OCYM Maikavu OCYM Maikavu
OCYM, Street Mary's Orthodox Church, Maikavu, Thamarassery
Kozhikode, 673573

St Mary's Orthodox Christian Youth Movement, Maikavu, Kozhikode, Malabar Diocese.

Hlfppt Pmkvy - Calicut Hlfppt Pmkvy - Calicut
2nd Floor, Sree Valsom Building, East Nadakkavu
Kozhikode, 673011

Saleem Madavoor Saleem Madavoor
Kozhikode, 6735875

Madavoor, Kozhikode

DYFI Nochad East Megala Committe DYFI Nochad East Megala Committe
Nochad, Perambra
Kozhikode, 673525

Official Page of DYFI Nochad East Megala Committee.