Thejas Fortnightly

Thejas Fortnightly, a journal forefronting social, political, and economic debate, published by Thej

02/01/2023

2023 ജനുവരി ആദ്യ ലക്കം തേജസ് പുറത്തിറങ്ങി. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായിക്കാം ...
https://magazine.thejasnews.com/2023/01/2023-jan-first-edition/

16/12/2022

2022 ഡിസംബര്‍ 16-31 ലക്കം തേജസ് പുറത്തിറങ്ങി. ലിങ്കില്‍ കയറി വായിക്കാം.. ക്ലിക്ക് ചെയ്യുക
https://magazine.thejasnews.com/2022-december-second-issue/

08/12/2022

2022 ഡിസംബര്‍ 1-15 ലക്കം തേജസ് വായിക്കാം. ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://magazine.thejasnews.com/category/dec-1-15/

Photos from Thejas Fortnightly's post 27/08/2022
Photos from Thejas Fortnightly's post 24/05/2022

പുതിയ ലക്കം തേജസ് വിപണിയില്

17/01/2022
25/08/2021

തേജസ്‌ ദ്വൈവാരികയിൽ 2021 ജനുവരി ആദ്യ ലക്കം മുതൽ പ്രസിദ്ധീകരിച്ചു വരുന്നു

03/08/2021

വിപണിയില്‍ ലഭ്യമാണ്

25/02/2021

ഉടന്‍ വിപണിയില്

07/10/2020

ഉടൻ വിപണിയിൽ

21/09/2020

നിങ്ങളുടെ കോപ്പി ഉടൻ ഉറപ്പുവരുത്തുക

11/05/2020

പുതിയ ലക്കം ഓൺലൈനിൽ
magazine.thejasnews.com

27/01/2020

പുതിയ ലക്കം തേജസ് വീക്കിലി വിപണിയില്‍
ഉത്തര്‍പ്രദേശിലെ അന്യായ അറസ്റ്റുകളും അതിക്രമങ്ങളും സംബന്ധിച്ച് 2019 ഡിസംബര്‍ 29, 30 തിയ്യതികളില്‍ യു.പി സന്ദര്‍ശിച്ച് എന്‍.സി.എച്ച്.ആര്‍.ഒ പ്രതിനിധി സംഘം തയ്യാറാക്കിയ വസ്തുതാന്വേഷണ റിപോര്‍ട്ട്..'വംശവെറിയുടെ പോലിസ് ഭീകരത'.. കൂടാതെ അമേരിക്കയുടെ ഇറാന്‍ ഭീതിയെ കുറിച്ച് ഡോ. സി.കെ അബ്ദുല്ല എഴുതിയ ലേഖനം, എന്‍.ആര്‍.സിയുടെ നിഗൂഢ വഴികളെ കുറിച്ച് പി.എ.എം ഹാരിസ് എഴുതുന്നു' ആദ്യം അവര്‍ സംശയിക്കപ്പെടുന്ന പൗരന്‍മാരെ സൃഷ്ടിക്കും..പുതിയ ലക്കം തേജസില്

21/01/2020

പൗരത്വ ഭേദഗതി നിയമത്തിനെതിരേ തട്ടാന്‍ കുഞ്ഞേലുവിന്റെ പിന്മുറക്കാരായ അങ്ങാടിത്തലക്കല്‍ കുടുംബാംഗങ്ങള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി മലപ്പുറത്ത് തെരുവിലിറങ്ങിയത് ഒരു മഹാ ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ചു വലിയങ്ങാടി വലിയപള്ളി പരിസരത്താണ് ജാഥ സമാപിച്ചത്.
എന്തായിരുന്നു തട്ടാന്‍ കുഞ്ഞേലുവിന്റെ ചരിത്രം?

മലപ്പുറം ശുഹദാക്കളിലെ
തട്ടാന്‍ കുഞ്ഞേലു

കെ.എന്‍ നവാസ് അലി

മലപ്പുറം വലിയപള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷികളില്‍ ഒരാളുടെ പേര് അങ്ങാടിത്തലക്കല്‍ തട്ടാന്‍ കുഞ്ഞേലു എന്നാണ്. മലപ്പുറം പള്ളി സംരക്ഷിക്കുന്നതിനു പാറനമ്പിയുടെ സൈന്യത്തിനെതിരേ നടത്തിയ യുദ്ധത്തില്‍ മറ്റു 43 പേര്‍ക്കൊപ്പമാണ് വലിയങ്ങാടിയിലെ ഹൈന്ദവ കുടുംബാംഗമായ തട്ടാന്‍ കുഞ്ഞേലുവും രക്തസാക്ഷിയായത്. മലപ്പുറം ശുഹദാക്കള്‍ക്കൊപ്പമാണ് കുഞ്ഞേലുവിന്റെയും സ്ഥാനം. 1732ല്‍ മലപ്പുറം പള്ളി പൊളിക്കാന്‍ പാറനമ്പിയുടെ നേതൃത്വത്തിലുള്ള നായര്‍ പടയാളികള്‍ വന്നപ്പോള്‍ പള്ളി സംരക്ഷിക്കുന്നതിനു മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം അടര്‍ക്കളത്തിലിറങ്ങിയതായിരുന്നു തട്ടാന്‍ കുഞ്ഞേലു. ഇന്നും മലപ്പുറത്തിന്റെ മണ്ണില്‍ മതസൗഹാര്‍ദത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് കുഞ്ഞേലു.
1964 ജൂലൈ 26ന് അന്തരിച്ച മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ വഴികളിലും കാണാം മലപ്പുറത്തെ തട്ടാന്‍ കുഞ്ഞേലു കാണിച്ച മതസൗഹാര്‍ദവും പോരാട്ട വീര്യവും. ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ടു ബ്രിട്ടിഷ് പട്ടാളം ജയിലിലടച്ച ധീര യോദ്ധാവായിരുന്നു ചെര്‍പ്പുളശ്ശേരിയിലെ മോഴിക്കുന്നത്ത് മനക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരി. മലബാറിലെ മാപ്പിളമാര്‍ നടത്തിയ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ജന്മി കുടുംബാംഗമായിരുന്നിട്ടുപോലും പങ്കെടുത്ത ബ്രഹ്മദത്തന്‍ നമ്പൂതിരി ഇതിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചതിനെ തുടര്‍ന്ന് സമുദായത്തില്‍ നിന്നുതന്നെ ഭ്രഷ്ടനാക്കപ്പെട്ടയാളാണ്. രണ്ടുപേരും പോരാടിയത് മാപ്പിളമാര്‍ക്കു വേണ്ടിയായിരുന്നു. അവര്‍ക്കൊപ്പമുള്ള സമരത്തില്‍ കുഞ്ഞേലുവിനു ജീവന്‍ തന്നെ നഷ്ടമായെങ്കില്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിക്ക് നേരിടേണ്ടിവന്നത് സമുദായത്തിന്റെ മൊത്തം എതിര്‍പ്പുകളും ജയിലറകളുമായിരുന്നു.
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടില്‍ വളരെ വ്യക്തമായി പറയുന്നതാണ് മലപ്പുറം ശുഹദാക്കളുടെ ചരിത്രം. സാമൂതിരിയുടെ കീഴിലുള്ള നാടുവാഴികളായിരുന്നു മലപ്പുറത്തെ പാറനമ്പിയും കോട്ടക്കല്‍ തമ്പുരാനും. ഇവര്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. പിന്നീടുണ്ടായ സമരത്തില്‍ കോട്ടക്കല്‍ സ്വരൂപം ജയിച്ചു. ഇതേത്തുടര്‍ന്ന് മലപ്പുറം പാറനമ്പി മാപ്പിളമാരെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിച്ചു. നായര്‍, മാപ്പിള പടയാളികള്‍ ഒരുമിച്ചു യുദ്ധം ചെയ്തു കോട്ടക്കല്‍ സ്വരൂപത്തെ പരാജയപ്പെടുത്തി. മുസ്‌ലിംകള്‍ നല്‍കിയ പിന്തുണയ്ക്കു പാരിതോഷികമായി പള്ളി നിര്‍മിക്കാനും കൃഷിയിറക്കാനുമുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ പാറനമ്പി പറഞ്ഞു. മലപ്പുറം വേങ്ങര റോഡിലെ വലിയങ്ങാടിയില്‍ കടലുണ്ടിപ്പുഴയുടെ സമീപ പ്രദേശത്തെ 14 ഏക്കര്‍ സ്ഥലം അങ്ങനെയാണ് മാപ്പിളമാരുടെ കേന്ദ്രമായി മാറിയത്. അവിടെ അവര്‍ കൃഷിയിറക്കുകയും ഓലപ്പള്ളി നിര്‍മിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളില്‍ നിന്നു മുസ്‌ലിംകള്‍ ഇവിടെയെത്തി വീട് വച്ചു താമസം തുടങ്ങി. പാറനമ്പി നിര്യാതനായ ശേഷം അദ്ദേഹത്തിന്റെ അനന്തരവനായ പുതിയ പാറനമ്പി മലപ്പുറത്തിന്റെ ഭരണം ഏറ്റെടുത്തു. പുതിയ പാറനമ്പി മുസ്‌ലിംകളോട് അത്ര നല്ല സമീപനമല്ല കാണിച്ചത്. മുസ്‌ലിംകളെ പലവിധത്തിലും പീഡിപ്പിക്കാന്‍ തുടങ്ങി. കര്‍ഷകരില്‍ നിന്നു നികുതി, പാട്ടം എന്നിവ പിരിച്ചിരുന്നത് അലിമരക്കാര്‍ എന്ന ധീര യോദ്ധാവായിരുന്നു. നാടുവാഴിക്ക് കൊടുക്കേണ്ട സംഖ്യ അടയ്ക്കാത്തവരെ അടിമകളാക്കി വില്‍ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു അന്ന്. വില്‍ക്കപ്പെടുന്ന അടിമയുടെ പകുതി വില പാറനമ്പിക്കും പകുതി അലിമരക്കാര്‍ക്കും എന്നതായിരുന്നു വ്യവസ്ഥ.
ഒരിക്കല്‍ അലിമരക്കാര്‍ പാറനമ്പിയുടെ ബന്ധുക്കളില്‍പ്പെട്ട ഒരാളെ അടിമയാക്കി വിറ്റു. തദ്ഫലമായി ഹിന്ദുക്കളില്‍ ചിലര്‍ പാറനമ്പിയെ തെറ്റിദ്ധരിപ്പിച്ചു. ഇതു വിശ്വസിച്ച പാറനമ്പി നികുതി പിരിച്ചിരുന്ന അലിമരക്കാരെ വധിക്കാനായി തന്ത്രപൂര്‍വം കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അലിമരക്കാര്‍ കൊല്ലപ്പെട്ടു. അതോടൊപ്പം പള്ളി നശിപ്പിക്കാനും മുസ്‌ലിംകളെ ഉപദ്രവിക്കാനുമുള്ള ശ്രമം നടന്നു. ഇതു മുസ്‌ലിംകള്‍ ചെറുത്തതോടെ പാറനമ്പിയുടെ നൂറുകണക്കിന് നായര്‍ ഭടന്മാര്‍ വാളിനിരയായി. ക്ഷുഭിതനായ പാറനമ്പി തന്റെ മുന്‍ഗാമി നിര്‍മിച്ചുനല്‍കിയ പള്ളി തകര്‍ക്കാന്‍ തീരുമാനമെടുത്തു. എന്ത് വന്നാലും പള്ളി നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നു മുസ്‌ലിംകളിലെ പുരുഷന്മാര്‍ പ്രതിജ്ഞയെടുത്തു പള്ളിക്കകത്ത് തമ്പടിച്ചു. ആദ്യ ഘട്ടത്തില്‍ പാറനമ്പിയുടെ സൈന്യം തോറ്റുപിന്മാറി. പക്ഷേ, രണ്ടാമത് നടന്ന അതിശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ വലിയങ്ങാടി പള്ളി കത്തിച്ചാമ്പലാക്കി. എല്ലാം നശിപ്പിച്ചു. 44 മുസ്‌ലിംകള്‍ രക്തസാക്ഷികളായി. ഇവരാണ് മലപ്പുറം ശുഹദാക്കള്‍.
യുദ്ധത്തിനു കാരണക്കാരനായ പാറനമ്പി രോഗം ബാധിച്ചു മരണപ്പെട്ടു. ശേഷം അധികാരത്തില്‍ വന്ന നമ്പിക്കും അതേ രോഗം പിടിപ്പെട്ടു. ഇതോടെ, പരിഹാരക്രിയയായി പാറനമ്പി പശ്ചാത്തപിച്ചു. രക്തസാക്ഷികളുടെ ബന്ധുക്കളെയും വള്ളുവനാട്ടിലെ ചില മുസ്‌ലിം കുടുംബങ്ങളെയും ക്ഷണിച്ചുവരുത്തി. അവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും പള്ളി പുനരുദ്ധാരണം നടത്തുകയും ചെയ്തു. അന്നു നിര്‍മിച്ച പള്ളിയാണ് ഇപ്പോഴും മലപ്പുറത്തുള്ള വലിയപള്ളി.

കുഞ്ഞേലുവിന്റെ പിന്മുറക്കാര്‍

മലപ്പുറം പള്ളി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ശഹീദായവരെയെല്ലാം പിന്നീട് പല പ്രദേശങ്ങളില്‍ നിന്നെത്തിയ മാപ്പിളമാര്‍ പള്ളിക്കു സമീപം ഖബറടക്കി. തട്ടാന്‍ കുഞ്ഞേലുവിനെയും അവരോടൊപ്പം ഖബറടക്കുകയായിരുന്നു. പള്ളിക്കു മുന്നിലെ ശുഹദാക്കളുടെ മഖ്ബറയില്‍ തട്ടാന്‍ കുഞ്ഞേലുവുമുണ്ട്.
മലപ്പുറം ശുഹദാക്കളുടെ ഓര്‍മയ്ക്കായി നടത്തുന്ന മലപ്പുറം നേര്‍ച്ചയില്‍ കുഞ്ഞേലുവിനെ അനുസ്മരിച്ചു തട്ടാന്റെ പെട്ടിവരവ് എന്ന ചടങ്ങ് നടത്താറുണ്ട്. ഇതിലൂടെ നൂറ്റാണ്ടുകളായി കൈമാറിപ്പോരുകയാണ് തട്ടാന്‍ കുഞ്ഞേലുവിന്റെ ചരിത്രം. കുഞ്ഞേലുവിന്റെ പിന്മുറക്കാര്‍ അങ്ങാടിത്തലക്കല്‍ എന്ന വീട്ടുപേരില്‍ ഇപ്പോഴും മലപ്പുറം ഹാജിയാര്‍പള്ളിയിലും പരിസരങ്ങളിലുമായി താമസിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലപ്പുറത്ത് ഒരു കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ മതേതരത്വ സംരക്ഷണ ജാഥ നടന്നിരുന്നു. കുഞ്ഞേലുവിന്റെ പിന്മുറക്കാരായ അങ്ങാടിത്തലക്കല്‍ കുടുംബാംഗങ്ങളാണ് പൗരത്വ നിയമത്തിനെതിരേ മതേതരത്വം മുറുകെപ്പിടിച്ചു പോരാടണമെന്ന മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. കിഴക്കേത്തലയില്‍നിന്ന് ആരംഭിച്ചു വലിയങ്ങാടി വലിയപള്ളി പരിസരത്താണ് ജാഥ സമാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഒരു കുടുംബം നടത്തിയ ആദ്യത്തെ പ്രതിഷേധമായിരുന്നു അത്. തട്ടാന്‍ കുഞ്ഞേലുവിന്റെ ചരിത്രം ആവര്‍ത്തിക്കുകയാണ്. പാറനമ്പിക്കെതിരേ മാത്രമല്ല ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേയും തുടരുന്ന അവരുടെ പ്രതിഷേധം 1732ലെ പോരാട്ടത്തിന്റെ ആവര്‍ത്തനം തന്നെയാണ്.

16/01/2020

എന്തുകൊണ്ട് പൗരത്വ നിയമ ഭേദഗതി എതിര്‍ക്കപ്പെടുന്നു എന്ന ചോദ്യത്തിന് അതു മുസ്‌ലിം വിരുദ്ധമാണ് എന്നതുതന്നെയാണ് മറുപടി. രാഷ്ട്രം മതേതരം എന്നു പറയുകയും അതില്‍ ഒരു മതത്തിന്റെ മാനദണ്ഡം വയ്ക്കുകയും ചെയ്യുന്നത് അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. 'ഇന്ത്യന്‍ പൗരത്വത്തിന്റെ ഹിന്ദുത്വ നിര്‍വചനം', പി.എ.എം ഹാരിസിന്റെ ലേഖനം പുതിയ ലക്കം തേജസ് വീക്കിലിയില്‍. കൂടാതെ 'ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും' പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്നയുമായി അഭിമുഖം, 'ഗവര്‍ണറും മുപ്പതു വെള്ളിക്കാശിന്റെ സ്വയം സേവനവും' - പി.ടി കുഞ്ഞാലിയുടെ എഴുത്ത് , 'ഷാഹിന്‍ ബാഗിലെ വീരാംഗനകള്‍' - സിദ്ദീഖ് കാപ്പന്റെ റിപോര്‍ട്ട് എന്നിവയും പുതിയ ലക്കം തേജസ് വീക്കിലിയില്‍.

03/01/2020

' ഇരട്ട നാവുകള്‍കൊണ്ടു സംസാരിക്കുക എന്നതാണ് ഫാഷിസത്തിന്റെ മുഖമുദ്ര. കളവ് ആവര്‍ത്തിച്ചു സത്യമാക്കുക എന്നതാണ് അതിന്റെ പ്രചാരണ തന്ത്രം. ഹിറ്റ്‌ലറും മുസോളിനിയും ലോകത്ത് കാണിച്ചുകൊടുത്ത ഫാഷിസ്റ്റ് ദുര്‍ഭൂതത്തെ അന്ധമായി പിന്‍തുടരുകയാണ് ആര്‍.എസ്.എസ് നയിക്കുന്ന ഇന്ത്യന്‍ ഫാഷിസവും....' എം ബിജുശങ്കര്‍ എഴുതിയ ലേഖനം ' ഹിന്ദുത്വ തടങ്കല്‍പ്പാളയങ്ങള്‍ തകര്‍ന്നുവീഴും' പുതിയ ലക്കം തേജസില്‍...കൂടാതെ രാജ്യത്ത് ശക്തമാകുന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളെ കുറിച്ച് ഡോ. അബ്ദുല്ല മണിമ, വി.എം ഫഹദ്, പി.ടി കുഞ്ഞാലി എന്നിവര്‍ എഴുതിയ ലേഖനങ്ങളും ജെ. ദേവികയുമായി നടത്തിയ അഭിമുഖവും. പുതിയ ലക്കം തേജസ് വിപണിയില്‍.

19/12/2019

സംഘപരിവാരം അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വിഭജനത്തിന്റെ വഴികളിലൊന്ന് മാത്രമാണ് പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററിനുള്ള നീക്കങ്ങളും. വളരെ ഗൗരവത്തില്‍ തന്നെ ഈ നീക്കങ്ങളെ കാണേണ്ടതുണ്ട്. ഇതു കേവലമായ ഒരു അഭയാര്‍ഥി പൗരത്വ വിഷയമല്ല; മതേതര സ്വഭാവത്തിലുള്ള ഒരു രാജ്യത്തെ വര്‍ഗീയതയിലൂന്നിയ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്. പുതിയ ലക്കം തേജസില്‍ സി.എ. റഊഫ് എഴുതിയ ലേഖനം, 'പൗരത്വ ഭേദഗതി: വംശവെറിയുടെ നിയമ ഭീകരത'. 'അടിമകള്‍ ചങ്ങല പൊട്ടിക്കുന്ന മുഹൂര്‍ത്തമാണ് യഥാര്‍ഥ ജനാധിപത്യം' .....കെ സച്ചിദാനന്ദന്‍ സംസാരിക്കുന്നു. 'വയനാടിന് മെഡിക്കല്‍ കോളെജ് നിഷേധിക്കുന്നത് ആര്' പി.സി. അബ്ദുല്ലയുടെ ലേഖനം. പുതിയ ലക്കം തേജസ് വീക്കിലി
വിപണിയില്

12/12/2019

മോദി സര്‍ക്കാരിനും ബി.ജെ.പിക്കും താല്‍പ്പര്യമുള്ള മാവോവാദി, 'ഇസ്‌ലാമിക തീവ്രവാദ' കേസുകളിലും മറ്റും നിയമോപദേശക സമിതിയുടെയോ സര്‍ക്കാരിന്റെയോ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയോ ചട്ടപ്രകാരമുള്ള അനുമതിക്ക് കാത്തുനില്‍ക്കാതെ യു.എ.പി.എ അടക്കമുള്ള ശക്തമായ നടപടികളുമായി ചാടിവീഴുന്ന കേരളാ പോലിസ്, സംഘപരിവാര നേതാക്കളും പ്രവര്‍ത്തകരും പ്രതിക്കൂട്ടില്‍ വരുന്നതും രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ സമ്പൂര്‍ണ നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതുമായ കേസുകളില്‍ പോലും കടുത്ത നിയമങ്ങള്‍ പ്രയോഗിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. സാമൂഹിക സ്ഥിരത അട്ടിമറിക്കുന്ന തരത്തിലേക്കു സംഘപരിവാര ബന്ധമുള്ള കുറ്റവാളികള്‍ കൊഴുത്തു വളരുന്നതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂരിലെ മുന്‍ യുവമോര്‍ച്ച നേതാവ് മൂന്നാമതും പിടിയിലായ സംഭവം...
'കള്ളനോട്ടിന്റെ കാണാപ്പുറങ്ങള്‍' പി.സി അബ്ദുല്ല എഴുതി ലേഖനം പുതിയ ലക്കം തേജസില്‍.

വിമത ശബ്ദങ്ങള്‍ക്കു പ്രകാശനം ലഭിക്കുന്നത് മുഖ്യമായും സമൂഹമാധ്യമങ്ങളിലാണ്. അവിടെ മാത്രമാണ് അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് ദൃശ്യത ലഭിക്കുന്നത്. അതു ഭരണകൂട ഭാഷ്യങ്ങള്‍ക്കു തിരുത്താവുന്നു. അതില്‍ അസ്വസ്ഥരാവുന്ന ഭരണകൂടം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമനിര്‍മാണങ്ങളിലേക്കു തിരിയുകയാണ്...എന്‍.എം സിദ്ദീഖ് എഴുതിയ ലേഖനം, 'സോഷ്യല്‍ മീഡിയ ഇരുതലവാള്‍'..പുതിയ ലക്കം തേജസ് വിപണിയില്

28/11/2019

ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളില്‍ നടന്നിട്ടുള്ള അനവധി ആത്മഹത്യകളിലും തിരോധാനങ്ങളിലും പൊതുവായി പ്രകടമായിട്ടുള്ളത് സാമൂഹിക ഘടനയില്‍ അന്തര്‍ലീനമായിട്ടുള്ള വിവേചനങ്ങളും പ്രശ്‌നങ്ങളും തന്നെയാണ്. നജീബ് അഹ്മദിന്റെ തിരോധാനം മുതല്‍ മുദ്ദസിര്‍ കമ്രാന്‍, പായല്‍ തദ്‌വി, മുത്തുകൃഷ്ണന്‍ തുടങ്ങി ഫാത്തിമ ലത്തിഫിന്റേതടക്കം നിരവധി സ്ഥാപനവല്‍കൃത കൊലപാതകങ്ങളില്‍ അതു നമുക്കു കാണാന്‍ സാധിക്കും. രാജ്യത്തെ ഉന്നത കലാലയങ്ങളിലെ ജാതിക്കോട്ടകളെ കുറിച്ച് ലദീദ സഖലൂന്‍, ബാസില്‍ ഇസ്‌ലാം, പി.ടി കുഞ്ഞാലി, ടി മുംതസ് എന്നിവരെഴുതിയ ലേഖനം പുതിയ ലക്കം തേജസില്‍. കൂടാതെ ബാബരി മസ്ജിദ് വിധിയിലെ നീതിരാഹിത്യത്തെ കുറിച്ച് അഡ്വ. കെ.പി മുഹമ്മദ് ശരീഫ് എഴുതിയ ലേഖനം'' ബാബരി ഭൂമി : നീതിരഹിതം ഈ വിധി'' പുതിയ ലക്കം തേജസില്‍.

20/11/2019

വിവാദ ഭൂമിയുടെ ഉടമകള്‍ ആരെന്ന ഒരൊറ്റ കാര്യത്തിലേ കക്ഷികള്‍ വിധി തേടിയിരുന്നുള്ളൂ. എന്നാല്‍, സുപ്രിംകോടതി അതിനപ്പുറം കടന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു ട്രസ്റ്റ് ഉണ്ടാക്കാനുള്ള സമയബന്ധിതമായ ബാധ്യത വരെ പൂര്‍ത്തീകരിച്ചുകൊണ്ടാണ് പിരിഞ്ഞത്.
ബാബരി മസ്ജിദ് വിധി എന്തുകൊണ്ട് അന്യായവും അസ്വീകാര്യവുമാകുന്നു...ഇ.എം അബ്ദുര്‍റഹ്മാന്‍, പി.എ.എം. ഹാരിസ്, കലീം, പി.സി. അബ്ദുല്ല എന്നിവരുടെ ലേഖനങ്ങള്‍ പുതിയ ലക്കം തേജസില്‍.

13/11/2019

'പ്രത്യക്ഷത്തില്‍ വെറിയുടെയും അടിച്ചമര്‍ത്തലിന്റെയും പ്രത്യയശാസ്ത്രം കൊണ്ടുനടക്കുന്ന സംഘപരിവാര ഭരണകൂടത്തെപ്പോലെ തന്നെയാണ് ഇന്നു പിണറായി സര്‍ക്കാരും പെരുമാറുന്നത്. ഭിന്നരാഷ്ട്രീയ ശബ്ദങ്ങളെ വെടിവച്ചു കൊന്നും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടച്ചും ഒതുക്കിക്കൊണ്ടിരിക്കുകയാണ്. മാവോവാദ രാഷ്ട്രീയം അംഗീകരിച്ചുകൊടുക്കേണ്ട ഒന്നല്ല. പക്ഷേ, അങ്ങനെയുള്ള രാഷ്ട്രീയ ചിന്ത വച്ചുപുലര്‍ത്തുന്നവരെ വെടിവച്ചു കൊല്ലാന്‍ സര്‍ക്കാരിനുള്ള അധികാരമാണ് ചോദ്യംചെയ്യപ്പെടേണ്ടത്. പോലിസ് ചമച്ച ഭാഷ്യം ഒരക്ഷരം പോലും എഡിറ്റ് ചെയ്യാതെ കേരള ജനതയോടു പറയുന്ന പിണറായി വിജയന്റെ വാക്കുകള്‍ മറുചോദ്യമില്ലാതെ നമ്മള്‍ വിശ്വസിക്കുകയാണെങ്കില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സംഭവിച്ച ഏഴു മാവോവാദി കൊലകളിലും നമ്മളും പങ്കാളികളാവുന്നതിനു തുല്യമാണ്.' കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന മാവോവാദി കൊലകളെ സംബന്ധിച്ച് യാസിര്‍ അമീന്‍ എഴുതിയ ലേഖനം...കൂടാതെ വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയ പ്രതികളെ വെറുതെവിട്ടതിനു പിറകിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഇ.ജെ ദേവസ്യയുടെ ലേഖനം 'വാളയാര്‍: 'അരിവാള്‍ പാര്‍ട്ടിക്കാരാണ് എന്റെ മക്കളെ കൊന്നത്' പുതിയ ലക്കം തേജസില്‍.

31/10/2019

തനിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ ആയിശ ഇങ്ങനെ ചോദിക്കുന്നുണ്ട്: ''റസൂലേ, അങ്ങേയ്ക്ക് എന്നോട് സ്‌നേഹമാണോ?''
''അതേ ആയിശാ''
''എങ്കില്‍ എനിക്കൊരു കാര്യമറിയണം. എന്നോടുള്ള സ്‌നേഹത്തെ താങ്കള്‍ എങ്ങനെയാണ് വാക്കുകളില്‍ ആവിഷ്‌കരിക്കുക?''
സ്‌നേഹിക്കുന്നവര്‍ പരസ്പരം അറിയാന്‍ കൊതിക്കുന്ന കാര്യമാണല്ലോ അത്. ആയിശയുടെ കുസൃതി ചോദ്യത്തിന്ന് മുത്തുനബി നല്‍കിയ മറുപടി എന്തായിരിക്കും?
''ആയിശാ, വലിക്കുമ്പോള്‍ മുറുകുന്ന കുരുക്ക് പോലെയാണ് എനിക്ക് നിന്നോടുള്ള സ്‌നേഹം'' അത് വലത്തോട്ട് വലിച്ചാലും ഇടത്തോട്ട് വലിച്ചാലും മുറുകും. ഇണങ്ങിയാലും പിണങ്ങിയാലും പിന്നെയും പിന്നെയും മുറുകിക്കൊണ്ടിരിക്കും. ഇടയ്ക്കിടെ ആയിശ ചോദിക്കുമായിരുന്നുവത്രെ:
''റസൂലേ, ആ കെട്ട് എങ്ങനെയുണ്ട്?''
''ആയിശാ, അത് കൂടുതല്‍ മുറുകുകയാണ്'' എന്നു മുത്തുനബി പറയുമ്പോള്‍ രണ്ടുപേരും മനസ്സറിഞ്ഞ് ചിരിക്കുകയാവും.
ഹൃദയങ്ങളെ കൂട്ടിയിണക്കുന്ന സ്‌നേഹച്ചരടുകള്‍ വീണ്ടും വലിഞ്ഞുമുറുകും.
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. പിശുക്കി ഒളിച്ചുവയ്ക്കാനുള്ളതല്ല എന്ന് മുത്തുനബി നമുക്ക് കാട്ടിത്തരുന്നുണ്ട്.

തിരുനബിയെക്കുറിച്ച,
ബഷീര്‍ മൊഹിയുദ്ദീന്‍, എ കെ അബ്ദുല്‍ മജീദ്, എ ജമീല ടീച്ചര്‍, ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ടി കെ ആറ്റക്കോയ, പി ടി കുഞ്ഞാലി, അബ്ദുന്നാസിര്‍ നദ്‌വി തുടങ്ങിയവര്‍ എഴുതുന്നു.
മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ കവിത ജബലുന്നൂര്‍. തിരുനബിസ്‌നേഹത്തിന്റെ പ്രണയവര്‍ണങ്ങളില്‍ പ്രശസ്ത കലിഗ്രഫി ഡിസൈനര്‍ കരീംകക്കോവ് (കരീംഗ്രഫി) ഒരുക്കിയ കവര്‍.

തേജസ് വാരികയുടെ പുതിയ ലക്കം ഉടന്‍ വിപണിയില്‍.

28/10/2019

സ്വാതന്ത്ര്യാനന്തര കശ്മീര്‍ പ്രശ്‌നകലുഷിതമാണ്. ഭരണഘടന അനുവദിച്ച പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ആഗസ്ത് 5നു ശേഷം തികഞ്ഞ മൂകതയിലാണ് സംസ്ഥാനം. ആര്‍ടിക്കിള്‍ 370 നീക്കം ചെയ്തതിനു ശേഷം അവിടം സാധാരണ നിലയിലാണെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സാഹചര്യം അത്യന്തം ഗുരുതരമാണ്. കശ്മീര്‍ സന്ദര്‍ശിച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പ്രതിനിധി സംഘാംഗമായ എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി സീതാറാം കൊയ്‌വാളുമായി എന്‍.കെ റഷീദ് നടത്തിയ അഭിമുഖം പുതിയ ലക്കം തേജസില്‍. കൂടാതെ ബാബരി മസ്ജിദ് വിധി വരുന്ന പശ്ചാത്തലത്തില്‍ പി.എം.എം ഹാരിസ് എഴുതിയ ലേഖനം 'ബാബരി മസ്ജിദ്: നീതി കാത്തിരിക്കുന്ന ഇന്ത്യ.' അതോടൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്ത് പി.സി. അബ്ദുല്ല എഴുതിയ ലേഖനം 'ഉപതിരഞ്ഞെടുപ്പ്: കാലിടറി ജാതി സംഘടനകള് '‍ പുതിയ ലക്കം തേജസ് വിപണിയില്

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Telephone

Address


Kattukandy Edathil Lane, Vattampoyil, Chalappuram P. O
Calicut

Other Calicut media companies (show all)
Sajid Story Sajid Story
Calicut, 673524

Media With Human Touch.

Seed TV Seed TV
Sri Sarada Advaithashramam
Calicut, 673006

A new media initiative under the guidance and mentorship of Swami Chidananda Puri. Based in Calicut in Kerala, the project is aimed at preserving the cultural values of India.

Athul Rohan Athul Rohan
Kodappally
Calicut

WAVES MEDIA WAVES MEDIA
Marikkunnu
Calicut, 673012

WAVES MEDIA IS A NEW VENTURE BY THE MEDIA DEPARTMENT OF THE DIOCESE OF THAMARASSERY. WE AIM AT CIRCULATING VALUE BASED SHORT MESSAGES WHICH CAN BE AN EYE OPENER TO THE SOCIETY. AS ...

The midpoint The midpoint
HABEEB CENTRE, 4th Gate, Msf State Committee Office, Vellayil, India
Calicut, 673032

Malayali Mentor Malayali Mentor
Calicut

Pure thoughts based on Reasons

People Voice Kerala People Voice Kerala
Calicut, 673006

Neruda books Neruda books
NIT Calicut
Calicut, 673

the right choice of writers&readers

Zaviyathu sufiya kuruvattoor Zaviyathu sufiya kuruvattoor
Calicut

A Page to Publicize the Biographies & Ideas of SUFI GURUS.

Profound Press Profound Press
Satheesh Building, Kallai Road
Calicut, 673002

Jnaneswari Publications Jnaneswari Publications
UKS Road
Calicut, 673305

2004ൽ കോഴിക്കോട് ആരംഭിച്ച സമാന്തര പ്രസാധക സ്ഥാപനം. വെറുമൊരു പുസ്തകമല്ല വേറിട്ട പുസ്തകങ്ങൾ.

_ezhuthachan _ezhuthachan
Kozhikode
Calicut