Nasim Kalady

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nasim Kalady, Politician, Kochi.

18/07/2023

'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു.

ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.

01/07/2023

കെ സുധാകരനെതിരെ എടുത്ത കേസിൽ സിപിഐ നേതാവ് സി ദിവാകരൻ തന്നെ തള്ളിപ്പറയുന്നു.കൂടെയുള്ളവരെ പോലും വിശ്വാസത്തിൽ എടുക്കാൻ ഇടതുപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

25/06/2023

പക്ഷേ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന പോലീസ് അറസ്റ്റ് ചെയ്യില്ല.

23/06/2023

പ്രസിഡൻ്റ് 🔥🔥

18/06/2023

രാഷ്ട്രീയ മാന്യത എന്നൊന്നുണ്ട് ഗോവിന്ദൻ മാഷേ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നുകൊണ്ട് എത്രയും തരംതാഴാൻ പാടില്ലായിരുന്നു.

13/05/2023

കൈ പിടിച്ച് തലയെടുപ്പോടെ കർണാടക 💙

27/04/2023

ആലുവയിലെ യൂത്ത് കോൺഗ്രസിന്റെ നിയോജകമണ്ഡലം സമ്മേളനം ഏപ്രിൽ 27 28 29 തീയതികളിലായി ആലുവയിൽ വച്ച് നടത്തപ്പെടുകയാണ്. ജനകീയ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ആലുവയിലെ യൂത്ത് കോൺഗ്രസ് എന്നും മുന്നിൽ തന്നെയുണ്ട്. പ്രൗഢഗംഭീരമായ നിയോജകമണ്ഡലം സമ്മേളനത്തിന് എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.
ഓരോ സഹപ്രവർത്തകരും ഈ സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Anwar Sadath

22/04/2023

പ്രിയപ്പെട്ടവർക്ക് ഈദ് മുബാറക്ക് 💙

14/04/2023

HAPPY VISHU💙

11/04/2023

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനജലക്ഷങ്ങൾക്ക് നടുവിൽ വയനാട്ടിന്റെ മണ്ണിൽ

09/04/2023

എൽഡിഎഫ് എംഎൽഎ കെ ടി ജലീലിനെ ബിജെപിയുടെ സംസ്ഥാന തല നേതാവ് തീവ്രവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണ്.

ജലീൽ രാഷ്ട്രീയമായി ഞങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്ന ആളാണ്. സിപിഎമ്മിനെ പോലെ ഒരു ക്രിമിനൽ പാർട്ടിയുടെ പുറമ്പോക്കിൽ അകത്തോ പുറത്തോ എന്നറിയാതെ തുടരുന്ന ജലീലിനോട് ഞങ്ങൾക്ക് യാതൊരു അനുഭാവവുമില്ല. അയാൾ അധികാരത്തിലിരിക്കുമ്പോൾ നടത്തിയ ക്രമക്കേടുകളും സ്വജനപക്ഷപാതവും ഒക്കെ കേരള സമൂഹത്തിന് വ്യക്തവുമാണ്. പക്ഷേ ഒരു മുസ്ലിം നാമധാരി ആയതിന്റെ പേരിൽ അയാളെ തീവ്രവാദി എന്ന് മുദ്രകുത്തുന്നതിനോട് യോജിക്കാനാവില്ല. നിലവിൽ ജലീലിന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ടത് കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളാണ്.

ഭരണപക്ഷത്തെ എംഎൽഎ - യെ തീവ്രവാദി എന്ന് വിളിച്ചിട്ടും സിപിഎം പുലർത്തുന്ന കുറ്റകരമായ മൗനം അത്ഭുതപ്പെടുത്തുന്നു.ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ പോലും ജലീൽ ഭയപ്പെടുകയാണ്. ബിജെപിക്കെതിരെ സംസാരിച്ചാൽ പിണറായി വിജയൻ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീൽ കരുതുന്നുണ്ടാകും.

മുസ്ലിം പേരുണ്ടായി പോയതിന്റെ പേരിൽ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട ഈ വിഷയത്തിൽ നിയമനടപടികൾക്ക് ജലീൽ തയ്യാറായാൽ ധൈര്യം പകർന്നു നൽകാൻ കോൺഗ്രസ് ഉണ്ടാകും. പരാതി കൊടുത്തിട്ടും പിണറായി വിജയൻ എന്ന ആഭ്യന്തര മന്ത്രി ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയർത്താനും കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം ഇവിടെയുണ്ടാകും.
K Sudhakaran

09/04/2023

Happy Easter

31/03/2023

അഴിമതിക്ക് ഒരു ആൾരൂപം ഉണ്ടെങ്കിൽ അത് കേരള മുഖ്യമന്ത്രി ശ്രീ. വിജയനാണ്.

കൈവെച്ച എല്ലാ മേഖലകളിലും അടിമുടി അഴിമതി നടത്തിക്കൊണ്ടാണ് പിണറായി വിജയൻ ഭരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് തിരിച്ചറിയാൻ നിയമം പഠിക്കണമെന്നില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഗുരുതരമായ ക്രമക്കേടുകൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടന്നിരിക്കുന്നത്.

ഈ അഴിമതിയിൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പിണറായി വിജയൻ ലോകായുക്തയുടെ ചിറകരിഞ്ഞത്. അധികാരക്കസേരകൾക്ക് വേണ്ടി എന്തും ചെയ്യും എന്നതാണ് സിപിഎമ്മിന്റെയും നേതാക്കളുടെയും നിലപാട്.രാഷ്ട്രീയ ധാർമികതയും സാമൂഹിക പ്രതിബദ്ധതയും ഇവരുടെയൊന്നും ഏഴയലത്തുകൂടി പോയിട്ടില്ല.

സിപിഎം നേതാക്കളോടൊപ്പം ഉല്ലാസയാത്രകൾ നടത്തിയ ന്യായാധിപന്മാർ ഉൾപ്പെട്ട ലോകായുക്തയിൽ നിന്നും നീതിയുക്തമായ വിധിയുണ്ടാകുമെന്ന് ജനാധിപത്യ കേരളം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി പദവിയിൽ തുടരാനുള്ള അർഹത പിണറായി വിജയന് ഇല്ല. എന്നാൽ അധികാരമോഹം കൊണ്ടു മത്തുപിടിച്ച തലയുമായി സമ്മതിദായകരെ പരിഹസിക്കുകയാണ് കേരള മുഖ്യമന്ത്രി.

നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന മോദിയും വിജയനും ഒരു ജനാധിപത്യ സമൂഹത്തിന് ഭീഷണിയാകുകയാണ്. വൻ ഭൂരിപക്ഷത്തിൽ ഇന്ത്യയെ അടക്കിഭരിക്കുമ്പോളും നിയമങ്ങളെ ബഹുമാനിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മഹത്വം വിമർശകർ പോലും തിരിച്ചറിയുകയാണ്.

ലോകായുക്തയുടെ ശവമടക്ക് നടത്തിയ അഴിമതി വീരൻ മുഖ്യമന്ത്രി വിജയൻ, കടിച്ചു തൂങ്ങിക്കിടക്കുന്ന ആ കസേരയിൽ നിന്നും നാണംകെട്ട് ഇറങ്ങിപ്പോകുന്ന കാലം അതിവിദൂരമല്ല.

29/03/2023

സവർക്കർ മാപ്പ് പറഞതിന് തെളിവ് ചോദിച്ച് സവർക്കറിന്റെ കൊച്ചുമകൻ രംഗത്ത് വന്നു
രാഹുൽ ഗാന്ധി തെളിവ് നൽകി 😁

സർ, എനിക്ക് നിങ്ങളുടെ സേവകനാകണം...ബ്രിട്ടീഷുകാർക്കുള്ള സവർക്കറുടെ കത്ത്

27/03/2023

കൽപ്പറ്റയിലെ ജനസാഗരം

Photos from Nasim Kalady's post 27/03/2023

യൂത്ത് കോൺഗ്രസ് കാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാം വാർഡിൽ യൂത്ത് കോൺഗ്രസിന്റെ പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.
യൂണിറ്റ് പ്രസിഡണ്ടായി സ്റ്റെഫിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ടായി ആൽബർട്ട് മാർട്ടിൻ
സെക്രട്ടറി സാജിദ്
ട്രഷറർ ജോസഫ് സാബു
ജോയിൻ സെക്രട്ടറി ജെറോം
കമ്മിറ്റി അംഗങ്ങളായി ഹാഷിം' അരുൺ എം ജെ ' ജിസ്മോൻ തെറ്റയിൽ' അരുൺ ' ഫാസിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
യൂണിറ്റ് സമ്മേളനത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ ഡേവിസ് അധ്യക്ഷത വഹിച്ചു ' യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു ഉദ്ഘാടനം നിർവഹിച്ചു ' കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലോനപ്പൻ' കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവിസ് പി ഡി ' വാർഡ് പ്രസിഡന്റ് ടോണി' ബൂത്ത് പ്രസിഡന്റ് പത്മകുമാർ' വാർഡ് വൈസ് പ്രസിഡന്റ് ഷൈൻ' നാസിം കാലടി തുടങ്ങിയവർ യോഗത്തിന് സന്നിഹിതരായിരുന്നു..

26/03/2023

#പ്രസിഡന്റ്‌❤️

25/03/2023

ജനാധിപത്യം വീണ്ടെടുക്കുക തന്നെ ചെയ്യും രാഹുൽ ഗാന്ധിയിലൂടെ❤️

04/03/2023

ഏറെ പ്രിയപ്പെട്ടവർക്ക് ❤️❤️❤️

01/03/2023

🙏🙏🙏

01/03/2023

UDF❤️

24/01/2023

2002ലെ ഗുജറാത്ത് കലാപത്തിന്റെ യാഥാർത്ഥ്യങ്ങൾ പുറത്തുവരുന്നതിനെ പോലും നരേന്ദ്ര മോദി ഭയക്കുന്നു. ഒരു ജനതയുടെയാകെ മനസ്സിൽ ഭയത്തിന്റെ കരിനിഴൽ വീഴ്ത്തിയ വംശവെറിയന്മാർ ഈ ഡോക്യുമെന്ററിയെ പേടിച്ചു വിറക്കുന്നു. 'INDIA- The Modi Question' ബിബിസിയുടെ ഒരു ഡോക്യുമെന്ററിയുടെ പേര് മാത്രമല്ല. മതേതര ജനാധിപത്യ വിശ്വാസിയായ ഓരോ ഇന്ത്യക്കാരനും ബിജെപിയോടും നരേന്ദ്ര മോദിയോടും ഉന്നയിക്കുന്ന ചോദ്യങ്ങൾ കൂടിയാണ്. പത്ര ദൃശ്യമാധ്യമങ്ങളെ വിലയ്ക്കെടുത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ വിരട്ടിയും ആവിഷ്കാര സ്വാതന്ത്ര്യത്തെ വരുതിയിൽ നിർത്താമെന്ന്‌ നരേന്ദ്രമോദി കരുതണ്ട. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് എറണാകുളം മേനക ജംഗ്ഷനിൽ നടത്തുന്ന ഈ ഡോക്യുമെന്ററിയുടെ പൊതു പ്രദർശനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ചോദ്യങ്ങളെ ഭയക്കുന്ന മോദിയുടെ മുഖംമൂടി തുറന്ന് കാണിക്കാൻ... വംശവെറിയന്മാരുടെ ചോരമണക്കുന്ന ചരിത്രം ഓർമ്മിപ്പിക്കാൻ....
Mohammed Shiyas

23/01/2023

ℍ𝔸𝔸𝕋ℍ 𝕊𝔼 ℍ𝔸𝔸𝕋ℍ 𝕁𝕆𝔻𝕆❤️

21/01/2023

❤️

08/01/2023

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിന്റെ തെരുവോരങ്ങളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുകയാണ്❤️

31/12/2022

ഏവർക്കും Tunisian Nights ന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

28/12/2022

സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവൻ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അനേ്വഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു. എന്നാല്‍ ഞാൻ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.
Oommen Chandy

27/12/2022

ഇന്ത്യയുടെ കോൺഗ്രസ് 138 ന്റെ നിറവിൽ

25/12/2022

ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤️

24/12/2022

രാജ്യതലസ്ഥാനത്ത് ♥️

21/11/2022

ഗുജറാത്തിലെ അഹമ്മദാബാദിൽ പോലും #ഭാരത്_ജോഡോ_യാത്ര -യ്ക്ക് ലഭിക്കുന്ന ജനസ്വീകാര്യത നിയമസഭ ഇലക്ഷനിൽ കോൺഗ്രസ്സിന് നൽകുന്നത് ശുഭപ്രതീക്ഷ തന്നെയാണ്...

18/11/2022

കേരളം കഴിഞ്ഞാൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ജനപങ്കാളിത്തം തീരെ കുറവായിരിക്കും എന്ന് പറഞ്ഞവർക്കായി മഹാരാഷ്ട്രയുടെ മണ്ണിൽ

14/11/2022
11/11/2022

Manorama newsMaker 2021

10/11/2022

@𝓽𝓾𝓷𝓲𝓼𝓲𝓸𝓷 𝓝𝓲𝓰𝓱𝓽 𝓐𝓵𝓾𝓿𝓪

03/10/2022

ഇടിമുഴക്കാമാവട്ടെ.... കോരിച്ചൊരിയുന്ന മഴയാവട്ടെ... അനീതിക്കെതിരെയുള്ള അയാളിലെ പോരാളി തളരുകില്ല!!! പതറുകില്ല!!!

❣️
#ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Videos (show all)

കെ സുധാകരനെതിരെ എടുത്ത കേസിൽ സിപിഐ നേതാവ് സി ദിവാകരൻ തന്നെ തള്ളിപ്പറയുന്നു.കൂടെയുള്ളവരെ പോലും വിശ്വാസത്തിൽ എടുക്കാൻ ഇടതു...
പ്രസിഡൻ്റ് 🔥🔥
ആലുവയിലെ യൂത്ത് കോൺഗ്രസിന്റെ നിയോജകമണ്ഡലം സമ്മേളനം ഏപ്രിൽ 27 28 29 തീയതികളിലായി ആലുവയിൽ വച്ച് നടത്തപ്പെടുകയാണ്. ജനകീയ സമ...
സവർക്കർ മാപ്പ് പറഞതിന് തെളിവ് ചോദിച്ച് സവർക്കറിന്റെ കൊച്ചുമകൻ രംഗത്ത് വന്നുരാഹുൽ ഗാന്ധി തെളിവ് നൽകി 😁സർ, എനിക്ക് നിങ്ങളു...
കൽപ്പറ്റയിലെ  ജനസാഗരം  #RAGA
#പ്രസിഡന്റ്‌❤️
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിന്റെ തെരുവോരങ്ങളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുകയാണ്❤️
ഗുജറാത്തിലെ അഹമ്മദാബാദിൽ പോലും  #ഭാരത്_ജോഡോ_യാത്ര  -യ്ക്ക് ലഭിക്കുന്ന ജനസ്വീകാര്യത നിയമസഭ ഇലക്ഷനിൽ കോൺഗ്രസ്സിന് നൽകുന്നത...
കേരളം കഴിഞ്ഞാൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ജനപങ്കാളിത്തം തീരെ കുറവായിരിക്കും എന്ന് പറഞ്ഞവർക്കായി മഹാരാഷ്ട...
Manorama newsMaker 2021
ഇടിമുഴക്കാമാവട്ടെ.... കോരിച്ചൊരിയുന്ന മഴയാവട്ടെ... അനീതിക്കെതിരെയുള്ള അയാളിലെ പോരാളി തളരുകില്ല!!! പതറുകില്ല!!!#RahulGand...

Category

Telephone

Website

Address


Kochi
683574
Other Politicians in Kochi (show all)
MT Rahman MT Rahman
Kochi

I'm MT Rahman, Politician Based in Thrikkakara, An active politician of Indian National Congress.

Mahesh Kumar Mahesh Kumar
Kochi

Sheeba Durom Sheeba Durom
Thoppumpady
Kochi, 682005

11th division ward Thopoumpady councilor

Independent Political Views Independent Political Views
Kochi

Only the true politics. Anyone can post any political news and videos and trolls

Sumayya Teacher Sumayya Teacher
Kochi

വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും എന്നും ജനങ്ങളോടൊപ്പം

BENCO TILES BENCO TILES
MATTAKKUZHY
Kochi, 682308

A Professional Engineer Managed Flooring Tiles Showroom

Political Thinkers Kerala Political Thinkers Kerala
Puthiya Road
Kochi, 682017

Political Thinkers Thinking about Cashless Assetless Corruptionless Politics

Dr. M P Antoni Dr. M P Antoni
Kochi

Dr. M P Antony will be competing in the upcoming 17th Ward Panchayat Election on the 17th of May 2022 with the support of LDF.

Tessy Ghoshin ടെസ്സി ഘോഷിൻ Tessy Ghoshin ടെസ്സി ഘോഷിൻ
Kochi, 682024

കളമശ്ശേരി 35ആം വാർഡ് സ്വാതന്ത്ര സ്ഥാന?

Shimmy Francis Shimmy Francis
Cheranellor
Kochi, 682034

Shimmy Francis Is An Indian Politician Of The Indian National Congress & Member Of Cheranellor Grama

Sony T thomas Sony T thomas
ELOOR
Kochi, 683501

DEMOCRATIC YOUTH FEDERATION OF INDIA ELOOR w PRESIDENT ❤️✊💪

E.C.Sivadas E.C.Sivadas
Cherai Beach
Kochi

Secretary CPI Vypin Mandalam Committee