Tessy Ghoshin ടെസ്സി ഘോഷിൻ

Tessy Ghoshin ടെസ്സി ഘോഷിൻ

കളമശ്ശേരി 35ആം വാർഡ് സ്വാതന്ത്ര സ്ഥാന?

06/10/2023

ഇഡിയെ ചോദ്യം ചെയ്ത് സുപ്രിം കോടതി ഈ ഡി യോട് ചോദിച്ചത് മനീഷ് സിസോദിയ കേസിൽ തെളിവ് എവിടെ?

കേസ് വിചാരണ കോടതിയിൽ 2 ചോദ്യത്തിനപ്പുറം പോകില്ല ഇത് രണ്ടും പറഞ്ഞത് ഇന്ത്യയിലെ പരമോന്നത കോടതിയായ സുപ്രീംകോടതിയാണ്.

മദ്യനയ അഴിമ തിക്കേസിൽ ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ടിരുന്നുവെന്നതിന് എന്തു തെളിവാണുള്ളതെന്നു സുപ്രീം കോടതി സിബിഐ, അന്വേഷണ ഏജൻസികളോട് ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നതിനു വിചാരണ കോടതി പരിഗണിക്കു മ്പോൾ രണ്ടേ രണ്ട് ചോദ്യം കൊണ്ട് കേസ് പൊളിയുമെന്നും സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസുമാ രായ സഞ്ജീവ് ഖന്ന, എസ്.വി .എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് പറഞ്ഞു.

സിബിഐ സിസോദി യയ്ക്കെതിരെ റജിസ്റ്റർ ചെയ്ത അഴിമതിക്കേസുകൾ മി ക്കതും കേട്ടുകേൾവിയുടെ അടി സ്ഥാനത്തിലുള്ളതു മാത്രമാണെന്നും കോടതി പറഞ്ഞു.

സർക്കാർ നയത്തിൽ മാറ്റംവരുത്താൻ ഏതെങ്കിലും വ്യവസായ സംഘം ഇടപെട്ടുവെന്ന് കാരണത്താൽ അതിൽ അഴിമതിയുണ്ടെന്നു പറയാനാകില്ല. കൈക്കൂലി ഇടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ മാത്രമേ കുറ്റമാകൂ.

നിസിസോദിയ കള്ളപ്പണം വെളുപ്പിച്ചു എന്നതിന് നിയമപരമായ എന്തു തെളിവാണു ള്ളത്? അദ്ദേഹത്തിനു വിഷയ ത്തെപ്പറ്റി അറിവുണ്ടായിരിക്കും. എന്നാൽ, പണം യഥാർഥത്തിൽ അദ്ദേഹത്തിന്റെ കൈവശം വന്നോ? സിസോദിയ കൈക്കൂലി വാങ്ങിയെങ്കിൽ ഇഡിയും സിബിഐയും തെളിവു ഹാജ രാക്കണം- കോടതി പറഞ്ഞു.

അതേസമയം, നേരിട്ടോ അല്ലാതെയോ നിയമവിരുദ്ധ പ്രവർത്തനത്തിൽ അദ്ദേഹം ഉൾപ്പെട്ടിട്ടില്ലേ എന്നതാണു വിഷയ മെന്നു അന്വേഷണ ഏജൻസി കൾക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജന ൽ എസ്.വി.രാജു കോടതി യിൽ പറഞ്ഞു. വിഷയം അടു ത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും
രാഷ്ട്രീയ പാർട്ടി യെ, കേസിൽ പ്രതിചേർക്കാത്തത് എന്തുകൊണ്ടെന്നതു നി യമപരമായ വിഷയം മാത്രമാണെന്നും ആരെയും നേരിട്ടു ബാധിക്കുന്നതല്ല വിഷയമെന്നും കോടതി കോടതി പറഞ്ഞു.

30/04/2022

പഞ്ചാബിൽ മരുമകളെ പാചകക്കാരി ആക്കി പ്രതിമാസം ശമ്പളം പറ്റിയ നേതാക്കൾക്കെതിരെ നടപടി തുടങ്ങി ......

കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ആ മന്ത്രിയുടെ പേര് ഓർമ്മയുണ്ടോ ?

അവർക്കെതിരെ ഏതെങ്കിലും തുടർനടപടികൾ ഉണ്ടായോ ? ആരോപിച്ചവർ അധികാരത്തിലേറിയപ്പോഴും എന്തെങ്കിലും വിധത്തിൽ ആ പണം തിരികെ പിടിച്ചിട്ടുണ്ടോ ? ഇല്ല എങ്കിൽ എന്തിനാണ് കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം കൂടി ഒരു പക്ഷം പോരേ ?

ഉത്തരം അറിയാവുന്നവർ കമൻറ് ചെയ്യാമോ .

08/05/2021

ആർക്കെങ്കിലും പ്രധാനമന്ത്രിയുമായുള്ള കെജ്‌രിവാൾ ചർച്ച പുറത്ത് വിട്ടതിൽ അസ്വാഭാവികത ഇത് കാണുന്നുണ്ടെങ്കിൽ,മലയാള മനോരമയുടെ 8/05/201 ലെ പത്രം സൂക്ഷ്മമായി വായിക്കുക.പ്രോട്ടോകോളി നേക്കാൾ വലുതാണ് ജനങ്ങളുടെ ജീവൻ.

അതുതന്നെയാണ് സുപ്രീംകോടതി പറയാതെ പറഞ്ഞത്.നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താൽ (അങ്ങനെ ചെയ്യാമെങ്കിലും)പ്രശ്നപരിഹാരം ആകാത്തതിനാൽ അങ്ങനെ ചെയ്യുന്നില്ല എന്നാണ് ആണ്സുപ്രീം കോടതി പറഞ്ഞത്.കൂടാതെ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ700 ഓക്സിജൻ നൽകണമെന്നും കടുത്ത നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിക്കരുത് എന്നും കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.

ഡൽഹി സംസ്ഥാനത്തിന് എല്ലാദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു തുടരും എന്നും കടുത്ത നടപടികളിലേക്ക് കടക്കാൻ കോടതി നിർബന്ധിക്കരുത് എന്നും കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു .

28/04/2021

കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ വീഡിയോ പരമാവധി ഷെയർ ചെയ്യുക

05/04/2021

വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ല എന്ന് കണ്ടാൽ ഒന്നുംകൂടി പരിശോധിച്ച് ഉറപ്പിക്കുന്നതിലേക്ക് *1950 എന്ന district election office* കോൾ സെന്ററിൽ വിളിച്ച് തങ്ങളുടെ വോട്ടേഴ്സ് ഐഡി കാർഡ് കാർഡ് നമ്പർ നൽകിയാൽ ലിസ്റ്റിൽ എവിടെയെങ്കിലും പേര് മാറി കിടപ്പുണ്ടെങ്കിൽ അവർ കണ്ടുപിടിച്ച് നൽകുന്നതാണ്

ചില സാങ്കേതിക കാരണങ്ങളാൽ വെബ്സൈറ്റ് ഡീറ്റെയിൽസ് കമൻറ് കൊടുക്കുന്നുണ്ട്

chief election commission office call centre number: 1800-425-1965

മുകളിൽ പറഞ്ഞ നമ്പറിലോ കമൻറ് ആയി നൽകിയ വെബ്സൈറ്റിലോ ബന്ധപ്പെട്ടാലും ഈ സേവനം ലഭിക്കും. എന്നാലും എനിക്ക് ഏറ്റവും എളുപ്പമായി തോന്നിയത് 1950 എന്ന് ഡിസ്ട്രിക് ഇലക്ഷൻ ഓഫീസ് കോൾ സെൻറർ ആണ്.

ലിസ്റ്റിൽ പേരില്ല എന്ന് കരുതിയ ആറോളം പേർക്ക് ഈ സേവനം വഴി നാളെ വോട്ട് ചെയ്യാൻ സാധിക്കുമെന്ന സന്തോഷവും ഇതോടൊപ്പം പങ്കുവെക്കുന്നു

07/02/2021

വാർഡ് സഭയിൽ പങ്കെടുക്കുക, അത് നമ്മുടെ വാർഡിന്റെ പ്രശ്നങ്ങൾ, വികസന കാഴ്ചപ്പാടുകൾ എല്ലാം അവതരിപ്പിക്കാനുള്ള അവസരമാണ് ആണ്

31/01/2021

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കായി പൾസ്പോളിയോ ഇന്ന്

30/01/2021

കളമശ്ശേരി നഗരസഭയുടെ കീഴിലുള്ള പ്രദേശങ്ങളിൽ കെട്ടിടനികുതി, തൊഴിൽ നികുതി, നഗരസഭ കെട്ടിടങ്ങളുടെ വാടക എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പ്, മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിരിക്കുന്നു എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ എല്ലാ അവധി ദിവസങ്ങളിലും ഓഫീസിൽ കരം സ്വീകരിക്കും

19/01/2021

ആം ആദ്മി പാർട്ടിയിൽ ചേർന്ന് കളമശ്ശേരിയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ഘോഷിൻ കോശിയെ വിളിക്കുക 94465 71877
https://www.facebook.com/100014809203727/posts/1064196050750692/

01/01/2021

എന്നിട്ടും ഖജനാവ് കാലിയായില്ല

11/12/2020

സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടിയ എനിക്ക് ഈ വാർഡിലെ ജനങ്ങൾ നൽകിയ വോട്ടിന് ഞാൻ നന്ദി അറിയിക്കുന്നു

നിങ്ങൾ എനിക്ക് നൽകിയ ഓരോ വോട്ടും പാഴാകില്ല കളമശ്ശേരിയുടെയും പ്രത്യേകിച്ച് മുപ്പത്തിയഞ്ചാം വാർഡിലെ ലെ സമഗ്ര വികസനത്തിന്‌ ഞാൻ എന്നും നിങ്ങൾക്കു മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.

09/12/2020

പണത്തിന്റെ ധാരാളിത്തം ഇല്ലാതെ,ആശയത്തിലൂന്നി കളമശ്ശേരി 35 ആം വാർഡിനെ മനസ്സിൽ കണ്ട്, പലരിൽ നിന്നും ആശയങ്ങൾ സ്വീകരിച്ചാണ് പ്രകടനപത്രിക അവതരിപ്പിച്ചത്. ആ പ്രകടനപത്രിക നടപ്പിലാക്കാൻ സഹായിക്കണം. മൊബൈൽ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു

Photos from Tessy Ghoshin ടെസ്സി ഘോഷിൻ's post 07/12/2020

https://m.facebook.com/story.php?story_fbid=10156881250057640&id=690677639

റോഡ് വെട്ടിപ്പൊളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.
---------------------------------------------------
കേരളത്തിൽ എവിടെ റോഡ് വെട്ടി പൊളിക്കുമ്പോൾ, ഒരു റോഡ് കുഴിയെടുത്ത് പണിയുമ്പോൾ ആ കോൺട്രാക്ടർ പോലീസിന്റെയും, അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും, ജില്ലാ കളക്ടറുടെയും അനുമതി വാങ്ങിയിരിക്കണം എന്നാണ് നിയമം.
കൂടാതെ ഒരു കുഴിയെടുത്ത് എന്തെങ്കിലും ജോലികൾ ചെയ്യുമ്പോൾ അത് എന്ന് തുടങ്ങുമെന്നും എന്ന് തീരുമെന്നും, പഴയ രീതിയിൽ പൂർവസ്ഥിതിയിൽ റോഡ് നിർമ്മിക്കുമെന്നും നല്ല രീതിയിലാക്കുമെന്നും ബോർഡ് വെച്ചു യാത്രക്കാർ കാണ്കെ രേഖപ്പെടുത്തണം. കൂടാതെ റോഡ് വെട്ടി പൊളിക്കുമ്പോൾ കൃത്യമായ അപായസൂചനകൾ, SIGNAL ബോർഡുകൾ, Danger Sign, എന്നിവ വ്യക്തമായി കാണത്തക്ക വിധത്തിൽ വെക്കേണ്ടതുമാണ്. ശരിയായ രീതിയിൽ അപായസൂചനകൾ ഇല്ലെങ്കിൽ, സംരക്ഷണ മാർഗ്ഗങ്ങൾ വെച്ചില്ലെങ്കിൽ പോലീസിന് സ്വമേധയാ കേസെടുക്കാം. പൗരന്മാർക്ക്
പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാം. റോഡ് കൊണ്ട്രാക്ടർ, PWD എൻജിനീയർ എന്നിവർക്ക് എതിരെ കേസെടുക്കാം.

ജനപക്ഷം എന്ന സംഘടനയ്ക്ക് വേണ്ടി ശ്രീ.ബെന്നി ജോസഫ് നൽകിയ OP No. 4438/2003 Benny Joseph Vs State of KERALA എന്ന കേസിലെ വിധി അനുസരിച്ചാണ് മേൽപ്പറഞ്ഞ നിയമം.
ഇന്ന് കൊച്ചിയിൽ ഇത് പ്രകാരം കേസെടുത്ത FIR ന്റെ കോപ്പിയാണ് ചിത്രത്തിൽ. കുഴിയിൽ വീണു നടുവൊടിയുന്നതിനു മുൻപ് നിങ്ങളുടെ നാട്ടിലും ഈ നിയമം നടപ്പാക്കാൻ പോലീസിനെ സമീപിക്കൂ.

06/12/2020

നഗരസഭയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ/ അപേക്ഷയിൽ മേലുള്ള തീരുമാനങ്ങൾ ഇവ നിങ്ങളുടെ വീട്ടുപടിക്കലെത്തും എങ്കിൽ

വികസന പ്രവർത്തനത്തെ കുറിച്ചുള്ള അന്തിമതീരുമാനം നിങ്ങളുടേത് ആണെങ്കിൽ

പദ്ധതി പ്രവർത്തനങ്ങളിലെ ചിലവ് പരസ്യപ്പെടുത്തുകയും ജനകീയ ഓഡിറ്റിങ് നടക്കുമെങ്കിൽ

നഗരസഭയിൽ കൗൺസിൽ യോഗം മിനിറ്റ്സ് നിങ്ങളുടെ അറിവിലേക്ക് എത്തുമെങ്കിൽ

എന്തിന് ഈ തെരഞ്ഞെടുപ്പിൽ വേറൊരു ചിഹ്നത്തെ കുറിച്ച് ആലോചിക്കണം📲

04/12/2020

നഗരസഭകളുടെ അഴിമതി കുറയ്ക്കാൻ 3
കാര്യം
1)അപേക്ഷിക്കുന്ന സർട്ടിഫിക്കറ്റുകൾ കൗൺസിലറുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിക്കുക
2)കൗൺസിൽ യോഗം മിനിറ്റ്സ് സമയാസമയങ്ങളിൽ പരസ്യപ്പെടുത്തുക
3) നിർമ്മാണ പ്രവർത്തനങ്ങളിൽ ജനകീയ ഓഡിറ്റിങ്ങ് നടത്തുക

02/12/2020

പ്രിയപ്പെട്ട 35-ാം വാര്‍ഡ് നിവാസികളെ,
ഈ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കളമശ്ശേരി നഗരസഭയിലെ 35-ാം വാര്‍ഡില്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന വിവരം താങ്കള്‍ ഇതിനോടകം അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു. ഈ വാര്‍ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടണമെന്നും, ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ തീരുമാനിച്ച് കാര്യക്ഷമമായി നടപ്പാക്കണം എന്ന ആശയവും ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. ഇതില്‍ പലതും എനിക്ക് ഇവിടെയുള്ള ജനങ്ങളുമായി അടുത്തിടപഴകി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്നോട് പങ്കുവച്ചിട്ടുള്ളതും, പറഞ്ഞതും, വാട്‌സ്ആപ്പ് മുതലായ നവമാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുള്ളവയുമാണ്.
1) നഗരസഭയുടെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ ശ്രമിക്കും
നഗരസഭയുടെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്ത് സുതാര്യത കൈവരിക്കാന്‍ ശ്രമിക്കുന്നതും സമയബന്ധിതമായി ഇടനിലക്കാരില്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതാണ്.
2) വ്യാപാരികളുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള അപേക്ഷയിന്മേലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടുപടിക്കല്‍ എത്തിക്കും.
ഓരോ വ്യക്തിക്കും നഗരസഭയില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷയിന്മേലുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി അപേക്ഷകന്റെ വീട്ടുപടിക്കല്‍ എത്തിക്കും. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തുമ്പോള്‍ എന്തുകൊണ്ട് ഇത്തരം സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തുന്നില്ല.
3) കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സ് പരസ്യപ്പെടുത്തും
മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്യുന്നത്, എന്ത് പദ്ധതി, ആര്‍ക്ക് വേണ്ടിയാണ് ആവിഷ്‌കരിക്കുന്നത് എന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളും കൂടി അറിയട്ടെ.
4) ഗ്രാമസഭകള്‍ കൂടുതല്‍ ജനകീയം ആക്കും. റോഡുകള്‍ അടിസ്ഥാനമാക്കി മൈക്രോ ഗ്രാമസഭകള്‍ കൂടും.
വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മൈക്രോ ഗ്രാമസഭ കൂടി അതത് പ്രദേശങ്ങളിലെ ജനങ്ങളുമായി സംസാരിച്ച് അംഗീകാരം നേടും.
5) അടങ്കല്‍ തുക അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചതിന് ശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയുള്ളൂ. ഓരോ പദ്ധതിയിന്മേലും ജനകീയ ഓഡിറ്റിംഗ് കൊണ്ടുവരും.

30/11/2020

നഗരസഭാ യോഗത്തിന്റെ മിനിറ്റ്സ് പരസ്യപ്പെടുത്തും.. യോഗത്തിൽ ആർക്കുവേണ്ടി എന്താണ് ആവിഷ്കരിക്കുന്നത് എന്ന് ജനങ്ങളും കൂടി അറിയട്ടെ

28/11/2020

മാറ്റം സാധ്യമാണ് തീരുമാനം നിങ്ങളുടേതാണ്

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Videos (show all)

കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ വീഡിയോ പരമാവധി ഷെയർ ചെയ്യുക

Category

Telephone

Website

Address


Kochi
682024
Other Politicians in Kochi (show all)
MT Rahman MT Rahman
Kochi

I'm MT Rahman, Politician Based in Thrikkakara, An active politician of Indian National Congress.

Mahesh Kumar Mahesh Kumar
Kochi

Sheeba Durom Sheeba Durom
Thoppumpady
Kochi, 682005

11th division ward Thopoumpady councilor

Independent Political Views Independent Political Views
Kochi

Only the true politics. Anyone can post any political news and videos and trolls

Sumayya Teacher Sumayya Teacher
Kochi

വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും എന്നും ജനങ്ങളോടൊപ്പം

BENCO TILES BENCO TILES
MATTAKKUZHY
Kochi, 682308

A Professional Engineer Managed Flooring Tiles Showroom

Political Thinkers Kerala Political Thinkers Kerala
Puthiya Road
Kochi, 682017

Political Thinkers Thinking about Cashless Assetless Corruptionless Politics

Dr. M P Antoni Dr. M P Antoni
Kochi

Dr. M P Antony will be competing in the upcoming 17th Ward Panchayat Election on the 17th of May 2022 with the support of LDF.

Nasim Kalady Nasim Kalady
Kochi, 683574

Shimmy Francis Shimmy Francis
Cheranellor
Kochi, 682034

Shimmy Francis Is An Indian Politician Of The Indian National Congress & Member Of Cheranellor Grama

Sony T thomas Sony T thomas
ELOOR
Kochi, 683501

DEMOCRATIC YOUTH FEDERATION OF INDIA ELOOR w PRESIDENT ❤️✊💪

E.C.Sivadas E.C.Sivadas
Cherai Beach
Kochi

Secretary CPI Vypin Mandalam Committee