Benny Behanan

Benny Behanan, Member of Parliament - Chalakkudy.

Photos from Benny Behanan's post 17/04/2024

ഇന്ന് എന്റെ പ്രചാരണത്തിന് കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു. ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്.

Photos from Benny Behanan's post 17/04/2024

പ്രിയങ്കാ ഗാന്ധി
ചാലക്കുടിയിൽ വരുന്നു ,
നമ്മളെ കണ്ടു സംസാരിക്കാൻ ,
ജനാധിപത്യത്തെ സംരക്ഷിക്കാൻ എറിയാട് വരുന്നു
ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചേരമാൻ മൈതാനിയിലാണ് , വരണം പങ്കെടുക്കണം .

പുത്തൻചിറ പഞ്ചായത്തിലെ കുന്നത്തേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തിയപ്പോൾ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന മഹാസമ്മേളനത്തിന്റെ ക്ഷണക്കത്ത് കൈമാറുന്നു.

Priyanka Gandhi Vadra

17/04/2024

ചാലക്കുടിയുടെ കായിക താരങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്നതിനു ആലുവ മുൻസിപ്പൽ സ്റ്റേഡിയം ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനു എംപി ഫണ്ടിൽ നിന്നും 55 ലക്ഷം അനുവദിച്ചു നിർമ്മാണം പൂർത്തിക്കരിക്കാൻ നമുക്ക് സാധിച്ചു.

ഫ്ലഡ് ലൈറ്റുകൾ, നെറ്റ് ഫെൻസിങ്ങ്, വാക് വേ, റസ്റ്റ്‌ റൂം ഉൾപ്പടെയുള്ള നിർമ്മാണങ്ങൾ ആദ്യ ഘട്ടത്തിൽ പൂർത്തിയായതോടെ നിരവധി പ്രാദേശിക ടൂർണമെന്റുകൾക്കും , പരിശീലനങ്ങൾക്കും ഉൾപ്പടെ ആലുവ മുൻസിപ്പൽ സ്റ്റേഡിയം വേദിയായി മാറുന്നതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്..

കായിക ലോകത്തെ പുത്തൻ താരങ്ങളുടെ ഉദയത്തിന് ഈ കളിയിടം നിദാനമാവട്ടെ എന്നാശംസിക്കുന്നു...

17/04/2024

പുത്തഞ്ചിറ മങ്കിടി ജങ്ഷനിൽ
എബിനോടൊപ്പം..

Photos from Benny Behanan's post 17/04/2024

പൂരത്തെ അനുസ്മരിപ്പിച്ച് പെരുമ്പാവൂരിനെ പുളകമണിയിച്ച് കടന്നുപോയ പ്രചാരണ ജാഥയെ ദഫ്മുട്ടിന്റെ താളത്തിൽ കുട്ടികളും, പൂക്കളുമായി സഹോദരിമാരും, അനുഗ്രഹമായി അമ്മമാരും,അകമ്പടിയായി പെരുമ്പാവൂരിലെ പ്രിയ സഹോദരങ്ങളും ചേർന്നപ്പോൾ അവിസ്മരണീയമായി ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പെരുമ്പാവൂരിലെ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കന്മാർക്ക് പുറമെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനി മോൾ ഉസ്മാൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്ത് സംസാരിച്ചു.

വർഗീയതയെ നേരിടാൻ ബഹുസ്വരത സംരക്ഷിക്കാൻ,ജനാധിപത്യം നിലനിർത്താൻ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണിക്കു മാത്രമേ കഴിയൂവെന്ന് മനസ്സിൽ ഉറപ്പിച്ചവരാണ് പെരുമ്പാവൂർകാര്.

17/04/2024

പൊറോട്ടയും മട്ടൻ ഫ്രൈയും വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്വം അരുൺ കുമാർ ഏറ്റെടുക്കണം..

Photos from Benny Behanan's post 17/04/2024

കൊടുങ്ങല്ലൂർ വി പി തുരുത്ത് എസ് എൻ ടി പി ജങ്ഷനിൽ നിന്നും ഇന്നത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചു.ഉദ്ഘാടനം മുൻ എം പി കെ പി ധനപാലൻ നിർവ്വഹിച്ചു.

Photos from Benny Behanan's post 16/04/2024

ജന്മനാടിൻ്റെ ഊഷ്മള സ്നേഹം ഏറ്റുവാങ്ങിയായിരുന്നു ഇന്നത്തെ പര്യടനം
കണ്ടു വളർന്ന നാട്ടിൽ സ്നേഹം പങ്കിട്ടും സൗഹൃദം പുതുക്കിയും പര്യടനം മുന്നേറിയപ്പോൾ നാടാകെ ഓർമ്മകളുടെ തിരയിളക്കം. പൊതു പ്രവർത്തനം തുടങ്ങിയ മണ്ണിൽ പലരും സ്നേഹവായ്പുകളോടെ അനുഗ്രഹവുമായെത്തി. കരുത്തോടെ രണ്ടാമൂഴത്തിൽ പെരുമ്പാവൂരിൽ പെരുമ്പറ മുഴങ്ങുമ്പോൾ പ്രവർത്തകർക്കും ആവേശമായി.
ഒപ്പമുണ്ടാകും എന്നും....

Photos from Benny Behanan's post 16/04/2024

പെരുമ്പാവൂരിൽ
തിളങ്ങി വിളങ്ങി
വിജയഭേരി മുഴക്കി
യു.ഡി.എഫ് പ്രവർത്തകർ….

എന്റെ ജന്മദേശമായ പെരുമ്പാവൂരിൽ രാവിലെ തുടങ്ങിയ പ്രചാരണ പരിപാടികളിലും തുടർന്ന് നടന്ന സ്വീകരണ യോഗങ്ങളിലും ഒടുവിൽ സമാപന സമ്മേളനത്തിൽ ഞാൻ ജനിച്ചു വളർന്ന നാടായ വെങ്ങോലയിലും യു. ഡി എഫ് നേതാക്കന്മാരും, പ്രവർത്തകരും കൂടെ എന്റെ പ്രിയ സഹോദരങ്ങളും ചേർന്നൊരുക്കിയ സ്വീകരണങ്ങൾ അക്ഷരാർത്ഥത്തിൽ ഗംഭീരമായിരുന്നു.

16/04/2024

എംപി ഫണ്ട് വിനിയോഗത്തിൽ ചാലക്കുടി നൂറിൽ മാർക്കോടെ മുന്നിൽ തന്നെയാണ്..

#ചാലക്കുടിയിൽ_ബെന്നിബെഹനാൻ_തന്നെ
#ഇന്ത്യജയിക്കും_നമ്മൾഭരിക്കും
#ചാലക്കുടിയുടെ_ബെന്നിചേട്ടൻ

16/04/2024

ഇന്ദിരാജിയുടെ ചെറുമകൾ പ്രിയങ്ക ഗാന്ധിക്ക് ചാലക്കുടിയുടെ മണ്ണിലേക്ക് സ്വാഗതം.

20.4.2024 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എറിയാട് ചേരമാൻ മൈതാനിയിൽ പ്രസംഗിക്കുന്നു.
Priyanka Gandhi
Priyanka Gandhi - Indira II

Priyanka Gandhi Vadra

Photos from Benny Behanan's post 16/04/2024

ഹൃദയത്തിൽ തൊട്ട് പറയാൻ കഴിയും എന്നും നിങ്ങളുടെ ഒപ്പമുണ്ടെന്ന് .കൂവപ്പടി ത്രിവേണി ജങ്ഷനിൽ ലഭിച്ച സ്വീകരണം.

Photos from Benny Behanan's post 16/04/2024

ഇന്നത്തെ പര്യടനം പെരുമ്പാവൂർ ബ്ലോക്കിലാണ്. പര്യടനം രാവിലെ ആലാട്ടുചിറയിൽ വി പി സജീദ്രൻ ഉത്ഘാടനം ചെയ്തു.

Photos from Benny Behanan's post 15/04/2024

ഒരു നാട് ഒന്നടങ്കം
നമ്മൾ ജയിക്കണമെന്ന്
ആഗ്രഹിക്കുന്നു.

പനിനീർ പൂക്കൾ സമ്മാനിച്ച് കുട്ടികൾ പെരിഞ്ഞനത്ത് നൽകിയ സ്വീകരണം അതിയായ സന്തോഷം പകർന്നുതന്നു.

15/04/2024

മതേതര ഇന്ത്യയുടെ പ്രതീക്ഷ രാഹുൽഗാന്ധി കോഴിക്കോട് കടപ്പുറത്ത് നിന്നും തത്സമയം

Photos from Benny Behanan's post 15/04/2024

കൈപ്പമംഗലം കൂരിക്കുഴിയിലെ വോട്ടർമാരിൽ നിന്നും ലഭിച്ചത് അകമഴിഞ്ഞ പിന്തുണയാണ്.

Photos from Benny Behanan's post 15/04/2024

കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു.

രാഷ്ട്രത്തിന്റെ വിധി നിർണയിക്കുന്ന ദിനങ്ങളാണ് സമാഗതമായിരിക്കുന്നത്, വിജയത്തിൻറെ മാറ്റ് വർദ്ധിപ്പിക്കാൻ വിശ്രമമില്ലാതെ ദിനരാത്രങ്ങൾ കർമ്മനിരതരായിരിക്കുന്ന യുഡിഎഫ് പ്രവർത്തകർക്കും നേതാക്കന്മാർക്കും എൻറെ അഭിവാദ്യങ്ങൾ.

14/04/2024

അനുഗ്രഹങ്ങളും,
പ്രാർത്ഥനകളും,
ചിട്ടയായ പ്രവർത്തനവും
നമ്മൾ ജയിക്കും

നമ്മുടെ രാജ്യത്തിൻറെ ജനാധിപത്യവും, ബഹുസ്വരതയും സംരക്ഷിക്കാൻ കോൺഗ്രസ്സിൻറെ വിജയം അനിവാര്യമാണ്.

14/04/2024

ഇന്ത്യയുടെ വികസനത്തിന് ഡോ. ഭീം റാവു അംബേദ്കറുടെ ശ്രദ്ധേയമായ സംഭാവനകളെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും ത്യാഗത്തെയും നമുക്ക് ആദരിക്കാം.
യുഗപുരുഷന്റെ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🏼

14/04/2024

കുന്നത്തുനാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി കൊണ്ട് മുന്നോട്ട്..

#ചാലക്കുടിയിൽ_ബെന്നിബെഹനാൻ_തന്നെ
#ഇന്ത്യജയിക്കും_നമ്മൾഭരിക്കും
#ചാലക്കുടിയുടെ_ബെന്നിചേട്ടൻ

Photos from Benny Behanan's post 14/04/2024

വിജയത്തിൻറെ
മാറ്റ് കൂട്ടുവാൻ
അനുഗ്രഹങ്ങളും
ആവശ്യമാണ്.

മാളയിൽ വെച്ച് വർഗ്ഗീസ്സ് ചക്കാലക്കൽ പിതാവിനെ സന്ദർശിച്ചു.

13/04/2024

നിറദീപക്കാഴ്ചയിൽ കണ്ണനെ കണി കാണാൻ കൈനീട്ടം വാങ്ങാൻ ഒരു വിഷു കൂടി വരവായി, ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

13/04/2024

ചാലക്കുടിയുടെ എംപി എന്ന നിലയിൽ മണ്ഡലത്തിൽ വികസനവും കരുതലും കരുത്താക്കി മാറ്റിയ 5 വർഷം..

മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് ജനസമക്ഷം സമർപ്പിക്കുന്നു..

13/04/2024

മീനത്തിലെ
അവസാന വെയിൽ ചൂടിന് ആശ്വാവും,
തെരഞ്ഞെടുപ്പ് ചൂടിന് ആവേശവുമായി
വേനൽമഴ.

പുതൃക്ക പഞ്ചായത്തിലെ സ്വീകരണങ്ങൾക്കിടയിൽ പെയ്ത വേനൽ മഴ.

13/04/2024

ചാലക്കുടിയിലെ യുഡിഎഫ് എം എൽ എ മാരുടെ പത്ര സമ്മേളനം

Photos from Benny Behanan's post 13/04/2024

തിരുവാണിയൂർ യൂണിയൻ കവലയിൽ അമ്മമാർ സ്വീകരിച്ചപ്പോൾ

Photos from Benny Behanan's post 13/04/2024

ജനാധിപത്യത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ മുൻ എം.പി. പി സി തോമസ് കൂടിയെത്തിയപ്പോൾ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവാണിയൂർ വണ്ടിപ്പേട്ടയിൽ നൽകിയ സ്വീകരണച്ചടങ്ങിൽ.

Photos from Benny Behanan's post 13/04/2024

തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ ലഭിച്ച സ്വീകരണം.
#നാടൊന്നാകും... #നമ്മുടെ #ഇന്ത്യക്കായ്

Photos from Benny Behanan's post 13/04/2024

പുത്തൻകുരിശ് - ചാലിക്കരയിൽ പൊതുജനം സ്വീകരിച്ചത് കണിക്കൊന്ന സമ്മാനിച്ചാണ്.

Photos from Benny Behanan's post 12/04/2024

വലിയ ബുദ്ധിമുട്ടിലാണ് പൊതുജനം ബുദ്ധിമുട്ടിക്കുകയാണ് ഇരു സർക്കാരുകളും .
ഇന്ധനവിലയും , നികുതി വർദ്ധനവും കേന്ദ്ര സർക്കാരും കേരള സർക്കാരും മത്സരിക്കുകയാണ് ഇതിനൊരറുതി വേണം .

കറുകുറ്റി ഏഴാറ്റുമുഖം കവലയിൽ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ നൽകിയ സ്വീകരണം.

Want your public figure to be the top-listed Public Figure in Kochi?
Click here to claim your Sponsored Listing.

Benny Behanan

കൊറോണ പ്രതിരോധവും പ്രവാസികളുടെ മടക്കവും - ബെന്നി ബഹനാൻ

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തുടരുന്ന നിഷേധാത്മക നിലപാട് സ്ഥിതിഗത്തിൽ കൂടുതൽ വഷളാക്കുകയാണ്. കേരളത്തിൽ ജീവിക്കുന്നവരുടെ മാത്രം മുഖ്യമന്ത്രിയല്ല ശ്രീ പിണറായി വിജയൻ. ലോകമെമ്പാടുമുള്ള മലയാളികളുടെ മുഖ്യമന്ത്രിയാണ്.. ആ കർത്തവ്യം നിറവേറ്റാൻ പിണറായി വിജയൻ തയ്യാറാവണം.പ്രവാസലോകത്തു കോവിഡ് ബാധിച്ചു മരിച്ച അർഹതപ്പെട്ടവർക്ക് എത്രയുംപെട്ടെന്ന് ധനസഹായം പ്രഖ്യാപിക്കണം. പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ചു മുഖ്യമന്ത്രിക്കസേരയിൽ തുടരാനുള്ള ധാർമികതയുണ്ടോ എന്ന് അദ്ദേഹംതന്നെ ആലോചിക്കണം!

വിശ്വസ്തതയോടെ,
ബെന്നി ബഹനാൻ

Videos (show all)

പൊറോട്ടയും മട്ടൻ ഫ്രൈയും വാങ്ങി കൊടുക്കാനുള്ള ഉത്തരവാദിത്വം അരുൺ കുമാർ ഏറ്റെടുക്കണം..#Chalakkudy
ഈ സന്തോഷം ചാലക്കുടിക്കാരുടെ മാത്രമല്ല ദേശീയപാത വഴി കടന്നു പോകുന്ന ഓരോ യാത്രക്കാരുടെയുമാണ്......#ChalakkudyUnderpass#Vote...
മതേതര ഇന്ത്യയുടെ പ്രതീക്ഷ രാഹുൽഗാന്ധി കോഴിക്കോട് കടപ്പുറത്ത് നിന്നും തത്സമയം
ഒപ്പമുണ്ട് എംപി എന്ന പേരിന് പിന്നിൽ......Chat with Ann Sebastianann Sebastian
കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നത് വെറും വാഗ്ദാനങ്ങളല്ല,കർണ്ണാടകയിലും തെലുങ്കാനയിലുമൊക്കെ നടപ്പാക്കിയ പദ്ധതികളാണ്..#VoteF...
കുന്നത്തുനാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി കൊണ്ട് മുന്നോട്ട്..#ചാലക്കുടിയിൽ_ബെന്നിബെഹനാൻ_തന്നെ#ഇന്ത്യജയിക്കും_നമ്മൾഭരിക്...
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ #HappyVishu
ചാലക്കുടിയുടെ എംപി എന്ന നിലയിൽ മണ്ഡലത്തിൽ വികസനവും കരുതലും കരുത്താക്കി മാറ്റിയ 5 വർഷം..മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്...
ചാലക്കുടിയിലെ യുഡിഎഫ് എം എൽ എ മാരുടെ പത്ര സമ്മേളനം
ഏതു വഴിയിലൂടെ ഇന്ത്യ സഞ്ചരിക്കണം ഗാന്ധിയുടെ വഴിയിലൂടെയോ ഗോഡ്സേയുടെ വഴിയിലൂടെയോയെന്ന് തീരുമാനിക്കപ്പെടുന്ന നിർണായകമായ തിര...
ആലുവ മാർക്കറ്റിലൂടെ #ചാലക്കുടിയിൽ_ബെന്നിബെഹനാൻ_തന്നെ#ഇന്ത്യജയിക്കും_നമ്മൾഭരിക്കും#ചാലക്കുടിയുടെ_ബെന്നിചേട്ടൻ#VoteForBenn...
റെയിൽവേ വികസനത്തിലും കുതിച്ചു പാഞ് ചാലക്കുടി#ചാലക്കുടിയിൽ_ബെന്നിബെഹനാൻ_തന്നെ#ഇന്ത്യജയിക്കും_നമ്മൾഭരിക്കും#ചാലക്കുടിയുടെ_...

Category

Telephone

Address


Kochi

Other Politicians in Kochi (show all)
MT Rahman MT Rahman
Kochi

I'm MT Rahman, Politician Based in Thrikkakara, An active politician of Indian National Congress.

Mahesh Kumar Mahesh Kumar
Kochi

Sheeba Durom Sheeba Durom
Thoppumpady
Kochi, 682005

11th division ward Thopoumpady councilor

Independent Political Views Independent Political Views
Kochi

Only the true politics. Anyone can post any political news and videos and trolls

Sumayya Teacher Sumayya Teacher
Kochi

വികസനത്തിനും ജനക്ഷേമ പ്രവർത്തനത്തിനും എന്നും ജനങ്ങളോടൊപ്പം

BENCO TILES BENCO TILES
MATTAKKUZHY
Kochi, 682308

A Professional Engineer Managed Flooring Tiles Showroom

Political Thinkers Kerala Political Thinkers Kerala
Puthiya Road
Kochi, 682017

Political Thinkers Thinking about Cashless Assetless Corruptionless Politics

Dr. M P Antoni Dr. M P Antoni
Kochi

Dr. M P Antony will be competing in the upcoming 17th Ward Panchayat Election on the 17th of May 2022 with the support of LDF.

Nasim Kalady Nasim Kalady
Kochi, 683574

Tessy Ghoshin ടെസ്സി ഘോഷിൻ Tessy Ghoshin ടെസ്സി ഘോഷിൻ
Kochi, 682024

കളമശ്ശേരി 35ആം വാർഡ് സ്വാതന്ത്ര സ്ഥാന?

Shimmy Francis Shimmy Francis
Cheranellor
Kochi, 682034

Shimmy Francis Is An Indian Politician Of The Indian National Congress & Member Of Cheranellor Grama

Sony T thomas Sony T thomas
ELOOR
Kochi, 683501

DEMOCRATIC YOUTH FEDERATION OF INDIA ELOOR w PRESIDENT ❤️✊💪