DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി
ഡി.വൈ.എഫ്.ഐ കോട്ടപ്പള്ളി മേഖല കമ്മിറ്?
ഹൃദയപൂർവ്വം മൂന്നാം ഘട്ടം❣️
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം മൂന്നാം ഘട്ടം DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി 16/11/2023 ന് നൽകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ ഘട്ടങ്ങളായി വീടുകയറി പൊതിച്ചോർ ശേഖരിക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും, 3772 സ്നേഹ പൊതിച്ചോറുകൾ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും, പൊതിച്ചോർ പ്രവർത്തനത്തിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും
നന്ദി ❣️
DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി
തെരുവുകൾ ഇരുട്ടിൽ ആകുമ്പോൾ അനക്കമില്ലാതെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. നിലാവ് പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് DYFI തിരുവള്ളൂർ പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റി ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു പഞ്ചായത്തിലെ നാല് മേഖല കേന്ദ്രങ്ങളിൽ പരിപാടി നടന്നു തിരുവള്ളൂരിൽ വാർഡ് മെമ്പർ ഗോപിനാരായണൻ ഉദ്ഘടനം ചെയ്തു.
തോടണ്ണൂരിൽ എംസി പ്രേമൻ, കോട്ടപ്പള്ളി സുജിൻ കെ ടി, ചെമ്മരത്തൂർ സി.പി സുനിൽ കുമാർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
തെരുവുകൾ ഇരുട്ടിൽ ആകുമ്പോൾ അനക്കമില്ലാതെ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി
നിലാവ് പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധിക്കുക സംസ്ഥാന സർക്കാർ കേരളത്തിലെ തെരുവുകളും ഇടവഴികളും വെളിച്ചമേകാൻ നടപ്പിലാക്കിയ നിലാവ് പദ്ധതി നമ്മുടെ പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ല.
പഞ്ചായത്തിലെ തെരുവ് വിളക്കുകൾ എല്ലാം ഇപ്പോൾ കത്തുന്നില്ല അത് നന്നാക്കാനോ പുതിയത് നടപ്പിലാക്കാനോ ഒരു ശ്രമവും നടത്താത്ത ഭരണസമിതി ആർക്കുവേണ്ടിയാണ് ഭരിക്കുന്നത്
ഡിവൈഎഫ്ഐ.
പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഒക്ടോബർ 27 വൈകുന്നേരം 6 മണിക്ക് തിരുവള്ളൂർ, കോട്ടപ്പള്ളി, ചെമ്മരത്തൂർ തോടന്നൂർ ടൗണുകളിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്
'ബഹുസ്വര ഇന്ത്യക്കായ്'
സമര യൗവ്വനം'
DYFI അംഗമാവുക
അഭിനന്ദനങ്ങൾ 👏🏻
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
കോട്ടപ്പള്ളി മാഹി കനാലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച ലഹരി മാഫിയ സംഘങ്ങളെ പ്രതിരോധിക്കും-
DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി
#ഇന്ത്യയെ_മതരാഷ്ട്രമാക്കരുത്
DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റ്
സ്വാതന്ത്ര്യ ദിനത്തിൽ
ബ്ലോക്ക് കേന്ദ്രങ്ങളിൽ
പങ്കാളികളാവുക.
മതനിരപക്ഷ ഇന്ത്യയെ
സംരക്ഷിക്കുക.
വടകര:കോട്ടപ്പള്ളി മാഹി കനാലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച ലഹരി മാഫിയ സംഘങ്ങളെ DYFI നിലയ്ക്ക് നിർത്തും.
ഇത്തരം കേന്ദ്രങ്ങളിൽ വർധിച്ചുവരുന്ന വരുന്ന ലഹരി വിൽപ്പനയും ഉപയോഗവും പ്രതിരോധിക്കാൻ DYFI മേഖല കമ്മിറ്റിയും പ്രദേശത്തെ ജനങ്ങളും കുറെയേറെ ദിവസങ്ങളായി ശക്തമായ ഇടപെടൽ നടത്തി വരികയായിരുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നുൾപ്പ ടെ ലഹരി പഥാർത്ഥങ്ങൾ വില്പന നടത്താനും ഉപയോഗിക്കാനും വരുന്നവരുടെ കേന്ദ്രങ്ങൾ ഇല്ലാതായതോടെ വിറളി പൂണ്ട ഈ സംഘത്തിൽപ്പെട്ടവർ പ്രതിരോധ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇത്തരം മാഫിയ സംഘങ്ങളിലെ ചിലരെ DYFI യും പ്രദേശത്തെ ജനങ്ങളും പ്രതിരോധിക്കേണ്ട രീതിയിൽ പ്രതിരോധിച്ചു മുന്നോട്ട് പോയിട്ടുണ്ട്. ഏറ്റവും എളുപ്പത്തിൽ പണമുണ്ടാക്കാനും പുതിയ ചെറുപ്പത്തെ വഴി തെറ്റിക്കാനും തക്കം പാർത്തിരിക്കുന്ന മാഫിയ സംഘങ്ങളെ നിലയ്ക്ക് നിർത്താൻ DYFI ഏറ്റെടുക്കുന്ന എല്ലാ പ്രതിരോധ പ്രവർത്തങ്ങളിലും ജാതി മത രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിചേർന്ന് സഹകരിക്കണമെന്ന് DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു
ലഹരിക്കെതിരായ ജനകീയ പ്രതിരോധത്തെ ആയുധം കൊണ്ട് പ്രതിരോധിക്കാം എന്നത് വെറും വ്യാമോഹമാണ്. ഇത്തരക്കാരെ DYFI നിലക്ക് നിർത്തും!
ആലപ്പുഴയിൽ ആർ എസ് എസ് മയക്ക്മരുന്ന് ക്വട്ടേഷൻ സംഘം ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് DYFI കോട്ടപ്പള്ളി മേഖലാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി.
ആലപ്പുഴ കായംകുളം ബ്ലോക്കിലെ ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം സ. അമ്പാടിയെ ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ശക്തമായ ഇടപെടലുകളിൽ വിളറി പൂണ്ട സംഘങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമ്പാടിയുടെ കൊലപാതകം. ആർ എസ് എസ് - മയക്കുമരുന്ന് - ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള ഡി വൈ എഫ് ഐയുടെ പ്രവർത്തനങ്ങൾ ഇനിയും ശക്തമായി തന്നെ തുടരും. നമ്മുടെ സമൂഹത്തെ ഇത്തരം മാഫിയകളിൽ നിന്നും രക്ഷിക്കുവാനുള്ള ജനകീയമായ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുക്കും.
സ. അമ്പാടിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
DYFI കോട്ടപ്പള്ളി മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം ✊🏻
സെക്രട്ടറി : ജിഷ്ണു കെ എം
പ്രസിഡന്റ് : നിധിൻ കൃഷ്ണ
ട്രഷറർ : ശ്രീരാഗ് പി പി
പ്രമേയം സംഘപരിവാർ നടത്തുന്ന വർഗീയവത്കരണത്തിനെതിരെ പ്രതികരിക്കുക
DYFI കോട്ടപ്പള്ളി മേഖല സമ്മേളനം സ:കോടിയേരി ബാലകൃഷ്ണൻ നഗറിൽ DYFI ജില്ലാ കമ്മിറ്റി അംഗം സ:ഷിബിൻ ലാൽ ഉദ്ഘാടനം ചെയ്തു
DYFI കോട്ടപ്പള്ളി മേഖല സമ്മേളനത്തിന് അവശോജ്വലമായ തുടക്കം
DYFI വള്ളിയാട് പോസ്റ്റൊഫീസ്
യൂണിറ്റ് ഭാരവാഹികൾ
അഭിവാദ്യങ്ങൾ ❤️✊
DYFI വള്ളിയാട് ഈസ്റ്റ്
യൂണിറ്റ് ഭാരവാഹികൾ
അഭിവാദ്യങ്ങൾ ❤️✊
DYFI കോട്ടപ്പള്ളി ടൗൺ
യൂണിറ്റ് ഭാരവാഹികൾ
അഭിവാദ്യങ്ങൾ ❤️✊
DYFI പൈങ്ങോട്ടായി യൂണിറ്റ്
സമ്മേളനത്തിൽ നിലവിലെ കമ്മിറ്റി
സംഘടന വിപുലീകരണത്തിന്റെ
ഭാഗമായി പൈങ്ങോട്ടായി,പൈങ്ങോട്ടായി നോർത്ത് എന്നിങ്ങനെ രണ്ട്
കമ്മിറ്റികളായി വിഭജനം നടത്തി.
ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ ❤️✊
DYFI കണ്ണമ്പത്ത്കര യൂണിറ്റ്
സമ്മേളനത്തിൽ നിലവിലെ കമ്മിറ്റി
സംഘടന വിപുലീകരണത്തിന്റെ
ഭാഗമായി കണ്ണമ്പത്ത്കര,കണ്ണമ്പത്ത്കര സ്കൂൾ എന്നിങ്ങനെ രണ്ട്
കമ്മിറ്റികളായി വിഭജനം നടത്തി.
ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ ❤️✊
DYFI മക്കൾമുക്ക്
യൂണിറ്റ് ഭാരവാഹികൾ
അഭിവാദ്യങ്ങൾ ❤️✊
DYFI കോട്ടപ്പള്ളി ഈസ്റ്റ്
യൂണിറ്റ് സമ്മേളനം
സെക്രട്ടറി അനുശ്രീ
പ്രസിഡന്റ് ആദർശ്
അഭിവാദ്യങ്ങൾ ❤️✊
DYFI കോട്ടപ്പള്ളി പള്ളിഭാഗം
യൂണിറ്റ് സമ്മേളനം
സെക്രട്ടറി
സജിൽ കെ കെ
പ്രസിഡന്റ്
അഭിനവ് എ സി
സ്നേഹഭിവാദ്യങ്ങൾ ❤️✊
DYFI വള്ളിയാട് ടൗൺ
യൂണിറ്റ് സമ്മേളനം
സെക്രട്ടറി
ജിനീഷ്
പ്രസിഡന്റ്
സലീഷ്
സ്നേഹഭിവാദ്യങ്ങൾ ❤️✊
DYFI ഹെൽത്ത് സെന്റർ
യൂണിറ്റ് സമ്മേളനം
ഭാരവാഹികൾ
സെക്രട്ടറി
അനിരുദ്
പ്രസിഡണ്ട്
അതുൽ പി പി
അഭിവാദ്യങ്ങൾ ❣️✊
DYFI ആനിക്കോട്ട് താഴ
യൂണിറ്റ് സമ്മേളനം
ഭാരവാഹികൾ
സെക്രട്ടറി
അനുരാഞ്ജ്,
പ്രസിഡണ്ട്
വിജീഷ്
അഭിവാദ്യങ്ങൾ ❣️✊
ത്യാഗസുരഭിലവും പോരാട്ട നിർമ്മലവുമായ നാല്പത്തിരണ്ടു ചരിത്ര വർഷങ്ങളാൽ ഇന്ത്യൻ യുവതയുടെ സമരധീരത അടയാളപ്പെടുത്തിയ സർഗ്ഗസാന്നിധ്യം ...
നേരിന്റെ കൊടിയാളം പേറി നേരവകാശത്തിന്റെ പാതകളിൽ യുവജനത ബോധ്യത്തിന്റെ ഇടി മുഴക്കം സൃഷ്ടിച്ച നാലക്ഷരങ്ങൾ ...
#ഡിവൈഎഫ്ഐ .
ആ സമരേതിഹാസത്തിന്റെ യാത്രയിൽ ഒരു പടവ് കൂടി ..
#നവംബർ_3
#ഡിവൈഎഫ്ഐ
#സ്ഥാപക_ദിനം
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപുവിന്റെ വീടിനു നേരെയുണ്ടായ ആക്രമത്തിൽ
പ്രതിഷേധിക്കുക
സംസ്ഥാന വ്യാപകമായി ലഹരി മാഫിയക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന ക്യാമ്പയിൻ പൊതു സമൂഹം ഏറ്റെടുത്തതിൽ വിളറിപൂണ്ട് വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തുകയാണ് ഒരു പറ്റം അക്രമികൾ. അതിൽ ഒടുവിലത്തേതാണ് സഖാവ് ദിപുവിന്റെ വീടിന് നേരെ ഉണ്ടായത്. ലഹരിമാഫിയക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ച്ചയില്ല.
കേരളത്തിനെ തകർക്കുന്ന ലഹരിമാഫിയയെ പ്രതിരോധിക്കുക തന്നെ ചെയ്യും.
DYFI വടകര ബ്ലോക്ക് ജാഥ
കോട്ടപ്പള്ളിയിൽ സ്വീകരണം
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Website
Address
Vadakara
673542
Vadakara, 673102
വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം