DYFI Onchiyam BC
DYFI ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്
മനുഷ്യ ചങ്ങലയുടെ ചുമരെഴുത്തിൽ ഏർപ്പെട്ട ഡി വൈ എഫ് ഐ ഒഞ്ചിയം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സ: കെ.കെ ഷനുപ് കലാകാരന് അഭിവാദ്യങ്ങൾ
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളസാഹിത്യ വിഭാഗത്തിൽ പി.എച്ച്.ഡി കരസ്താക്കിയ പി.പി ഷാജുവിനെ ഡി.വൈ.എഫ്.ഐ നൽകിയ അനുമോദനം
പി എസ് സി വഴി എൽ പി സ്കൂൾ അധ്യാപകനായി നിയമനം ലഭിച്ച ഒഞ്ചിയം ബ്ലോക്കിലെ കുന്നുമ്മക്കര മേഖല പ്രസിഡണ്ട് ജോജി കൃഷ്ണന് അഭിവാദ്യങ്ങൾ
പ്രിയ സഖാവേ……
കോഴിക്കോട് ജില്ലയിൽ അഞ്ച് ലക്ഷം യുവജനങ്ങളെ ഡി വൈ എഫ് ഐ അംഗങ്ങളാക്കും.
കോഴിക്കോട്: 'ബഹുസ്വര ഇന്ത്യയ്ക്കായി സമര യൗവ്വനം' എന്ന മുദ്രാവാക്യമുയർത്തി ഈ വർഷം കോഴിക്കോട് ജില്ലയിൽ അഞ്ച് ലക്ഷം യുവജനങ്ങളെ ഡി വൈ എഫ് ഐ അംഗങ്ങളാക്കും. മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി ജില്ലയിലെ 3211 യൂണിറ്റിലും ഡി വൈ എഫ് ഐ യുടെ ചരിത്രം വിളിച്ചേതുന്ന ചരിത്ര പ്രദർശനം ഉൾപ്പടെ സംഘടിപ്പിക്കും. മെമ്പർഷിപ്പ് ക്യാമ്പയിൻ്റ ജില്ലാ തല ഉദ്ഘാടനം ട്രാൻസ്ജെൻ്റ് വുമണും ജൂഡോ സംസ്ഥാന ചാമ്പ്യനുമായ അനാമികയ്ക്ക് നൽകി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ അരുൺ, കെ എം നിനു, എന്നിവർ സംസാരിച്ചു.
“ബഹുസ്വര ഇന്ത്യക്കായ് സമര യൗവനം”
DYFI അംഗമാവുക...
DYFI ഒഞ്ചിയം ബ്ലോക്ക് തല മെമ്പർഷിപ്പ് ഉദ്ഘാടനം
സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് അഭിനവ് ഒഞ്ചിയത്തിന് നൽകി നിർവഹിച്ചു.
ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ എൻ ആദർശ് ബ്ലോക്ക് കമ്മിറ്റി അംഗം അതുൽ ബി മധു , ഒഞ്ചിയം മേഖല സെക്രട്ടറി എം.കെ മൃതൽ, ശബിത്ത്, നമിത, വിമൽ എന്നിവർ പങ്കെടുത്തു.
dyfi ഒഞ്ചിയം ബ്ലോക്കിലെ എടക്കണ്ടി കുന്നിൽ RSS VHP ബന്ധം ഉപേക്ഷിച്ച് നേരിന്റെ പാതയിലേക്ക് വന്ന വി എച്ച്പി സർസഘ പ്രമുഖ് ആയിരുന്ന കെ.പി അക്ഷയെ ഡിവൈഎഫ്ഐ പതാക നൽകി സ്വീകരിക്കുന്നു
യോഗത്തിൽ സ്നേഹ ശശി സ്വാഗതം പറഞ്ഞു അതുൽ ബി മധു അധ്യക്ഷത വഹിച്ചു
വി പി ബബീഷ്, മൃതുൽ എം.കെ , എം വി അരുൺ എന്നിവർ സംസാരിച്ചു
പ്രമുഖ സോഷ്യലിസ്റ്റും മുൻ വടകര MLA യുമായിരുന്ന അഡ്വ.എം കെ പ്രേംനാഥ് അന്തരിച്ചു. ....
ആദരാഞ്ജലികൾ
സെപ്തംബര്‍ഃ29
സഃപി.കെ.രമേശന്‍ ദിനം
സ:പി.കെ രമേശൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചു dyfi ചോമ്പാല മേഖലാ കമ്മിറ്റി യൂത്ത് ബ്രിഗേഡ് സംഗമവും കുഞ്ഞിപ്പള്ളി ഓവർ ബ്രിഡ്ജ് ശുചീകരണവും നടത്തി DYFI ജില്ലാ സെക്രട്ടറി പി.സി ഷൈജു ഗാർഡ് ഓഫ് ഓണർ നൽകി ശുചീകരണം ഉദ്ഘാടനം ചെയ്തു
ദേശീയപാതയില്‍ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ മരണപ്പാച്ചിലിനെ തുടര്‍ന്നുള്ള അപകടങ്ങള്‍ നിത്യസംഭവങ്ങളാവുകയാണ്.
നിരവധി മനുഷ്യനരുടെ വിലപ്പെട്ട ജീവനാണ് ഇത്തരം മരണപ്പാച്ചിലില്‍ പൊലിയുന്നത്.
അപകടങ്ങള്‍ തുടര്‍ക്കഥകളായപ്പോഴാണ് ബസ് ജീവനക്കാരെ ബോധവത്കരിക്കാന്‍ ഡി.വൈ.എഫ്.ഐ ചോമ്പാല്‍ മേഖലാ കമ്മറ്റി മുന്‍കൈ എടുത്തത്.
മാതൃകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മേഖലാ കമ്മറ്റിയെ അഭിവാദ്യം ചെയ്യുന്നു....
പൊതു വിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം മനസിലാക്കാൻ ഈയൊരു ചിത്രം മാത്രം മതി. നേരത്തെ ഷഹല ഷെറിൻ എന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി ഗവൺമെന്റ് സർവ്വജന ഹൈസ്കൂളിൽ പണി പൂർത്തിയാവുന്ന കെട്ടിടമാണ് ഇത്. ലിഫ്റ്റ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയാണ് നിർമ്മാണം . ഇത് മാത്രമല്ല മറ്റൊരു വലിയ കെട്ടിടത്തിന്റേയും പണി പൂർത്തിയാവുകയാണ്. ഏഴരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പിന്നോക്കക്കാരുടേയും ദുർബല ജനവിഭാഗങ്ങളുടേയും കുട്ടികൾ കൂടുതലായി പഠിക്കുന്ന ഈ സ്കൂളിലേക്ക് അനുവദിച്ചത്.
സ : Insaf Sibil അഭിമാനമാവുകയാണ്.
കോഴിക്കോട് ആദ്യ തവണ നിപ്പ വന്നപ്പോൾ എല്ലാവരും പകച്ച് നിന്നപ്പോൾ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ കൂടെ നിന്ന് കൊണ്ട് മൃതദേഹം സംസ്ക്കാരിക്കാൻ നേതൃത്വം നൽകിയത് സഖാവായിരുന്നു. കോവിഡ് കാലത്തും മാസങ്ങളോളം വീട്ടിൽ നിന്ന് മാറിനിന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കും നഗരത്തിൽ ചുക്കാൻ പിടിക്കാൻ ഇൻസാഫായിരുന്നു ഉണ്ടായിരുന്നു
ഇപ്പോൾ ഇതാ വീണ്ടും നിപ്പ വന്നപ്പോൾ മരണപ്പെട്ട ഹാരിസിന്റെ മൃതദേഹം സംസ്കരിക്കാൻ സിനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജയറാം, ഡൈസൻ പി എസ് PHI ഷമീർ കെ എന്നീവരുടെ കൂടെ ഏക വളണ്ടിയർ ആയി ഇൻസാഫും ഉണ്ട്
ഏത് പ്രതിസന്ധിയിലും നാടിനൊപ്പം നിൽക്കാനും സഖാവിനെ പോലെയുളളവർ ഉള്ളപ്പോൾ ഏത് വൈറസിനെയും നമ്മൾ അതിജീവിക്കും ......
DYFI ചക്കുംകടവ് മേഖലാ ജോ.സെക്രട്ടറിയായ
ഇൻസാഫിന് അഭിവാദ്യങ്ങൾ ........❤️
കൊട്ടിക്കലാശ ദിനത്തിലും വ്യാജ വാർത്ത നിർമ്മിച്ചു കൊണ്ട് മീഡിയ വൺ തങ്ങളുടെ ജമാഅത്തെ ഇസ്ലാമി ഗുണം കറയില്ലാതെ പ്രകടിപ്പിച്ചിരിക്കുകയാണ്.
പുതുപ്പള്ളിയിൽ കൊട്ടി കലാശ ദിനം സഖാവ് ജെയ്ക്ക് സി തോമസിന്റെ പ്രചരണാർത്ഥം കോഴിക്കോട് നിന്നെത്തിയ
ഡി.വൈ.എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയറ്റംഗം വൈശാഖിന്റെ നേതൃത്വത്തിൽ വന്ന സഖാക്കൾ ആവേശത്തോടെ അവതരിപ്പിച്ച ഗാനങ്ങളെയാണ് മീഡിയ വൺ ഏറ്റവും തരം താഴ്ന്ന നിലയിൽ എഡിറ്റ് ചെയ്ത് വ്യാജ വാർത്തയായി അവതരിപ്പിച്ചിരിക്കുന്നത്.
ഇടത് മുന്നണി പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ എഡിറ്റ് ചെയ്ത് കാവി കളറിലാക്കി മാറ്റി, ആർ.എസ്.എസിന്റെ ഗണ ഗീതത്തിന്റെ താളത്തിൽ വോട്ട് ചോദിച്ചുവെന്ന് വാർത്ത നൽകി കൊണ്ടാണ് മീഡിയ വൺ യു.ഡി.എഫിനായി വിടു പണി ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ യു.ഡി.എഫ് അണികൾ സോഷ്യൽ മീഡിയയിൽ ആ സ്ക്രീൻ ഷോട്ട് നിറക്കുകയും ചെയ്തു. മീഡിയ വൺ ഓൺലൈൻ നൽകിയ പ്രസ്തുത വാർത്തയുടെ എഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാലറിയാം എത്ര മാത്രം പ്ലാൻ ചെയ്താണ് അവരീ വ്യാജ വാർത്ത നൽകിയതെന്ന്.
ഡി.വൈ.എഫ്.ഐ സഖാക്കൾ വോട്ട് ചോദിച്ചു കൊണ്ട് പാടിയ പാട്ടും അവരുടെ വേഷവും പൊതു മധ്യത്തിലുണ്ട്, മറ്റു ചാനലുകൾ തന്നെ അതിന്റെ ശരിയായ വീഡിയോ ലൈവായി തന്നെ നൽകിയിട്ടുമുണ്ട്. പിന്നെ എവിടെ നിന്നാണ് മീഡിയ വണ്ണിന് മാത്രം ഈ വീഡിയോ ലഭിച്ചതെന്ന് അവർ വ്യക്തമാക്കണം. ഇനി നിറം മാറുന്ന ക്യാമറ വല്ലതുമാണോ മീഡിയ വൺ ചാനൽ ഉപയോഗിക്കുന്നതെന്ന് അറിയില്ല.
മാദ്ധ്യമ പ്രവർത്തനത്തിന്റെ എത്തിക്സിനെ കുറിച്ചും, സോഷ്യൽ മീഡിയാ നവീകരണത്തെ കുറിച്ചും ചാനലിന് പുറത്ത് വാ തോരാതെ പ്രസംഗിക്കുന്ന പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ചാനൽ എഡിറ്റർ ഈ വ്യാജ വാർത്താ നിർമ്മാണങ്ങൾ കണ്ട് സ്വന്തം അനുഭവത്തെ കുറച്ചാണോ നാട്ടുകാരോട് പ്രസംഗിക്കുന്നതെന്ന് വ്യക്തമാക്കണം.
ഏത് പാട്ടുകൾ കേട്ടാലും ആർ.എസ്.എസ് ഗണ ഗീതമായി തോന്നുന്നത് ആർ.എസ്.എസ് കാര്യാലയത്തിൽ ഉണ്ടുറങ്ങി കഴിയുന്ന ഇസ്ലാമിക സംഘപരിവാറായ ജമാഅത്തെ ഇസ്ലാമിക്ക് ആ ഓർമ്മകൾ തികട്ടുന്നതാണ്. യു.ഡി.എഫ് തരുന്ന പണത്തിന് അവർക്ക് വേണ്ടി വിടു പണി ചെയ്യുന്നതൊക്കെ മീഡിയ വണ്ണിന്റെ ഇഷ്ടം. എന്നാൽ അതിന്റെ പേരിൽ ഇത്തരം തരം താഴ്ന്ന വ്യാജ വാർത്തകളുമായി ഡി.വൈ.എഫ്.ഐക്കും ഇടത് മുന്നണിക്കും നേരെ വന്നാൽ മാധ്യമ പ്രവർത്തനം എന്ന പരിഗണന ലഭിക്കില്ല.
വി കെ സനോജ്
കൊലയാളി കോൺഗ്രസ് ...
ഡിവൈഎഫ്ഐ ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച യുവജന പ്രതിഷേധം
ഹൃദയപൂർവം .....
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്
dyfi ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ സ്‌ട്രീറ്റ് യുവജന റാലി ....
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്
dyfi ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ സ്‌ട്രീറ്റ് പി കെ പ്രംനാഥ് ഉദ്ഘാടനം ചെയ്യുന്നു
#ഇന്ത്യയെ
#മതരാഷ്ട്രമാക്കരുത്
#സെക്കുലർ_സ്ട്രീറ്റ്
DYFI ജില്ലാ പ്രചരണ ജാഥയിലെ സ്ഥിരാംഗങ്ങൾ
"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്"
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നയിക്കുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് ഒഞ്ചിയം ബ്ലോക്കിലെ ഓർക്കാട്ടേരി നൽകിയ സ്വീകരണം
"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്"
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നയിക്കുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് ഒഞ്ചിയം ബ്ലോക്കിലെ കുന്നുമ്മക്കര മേഖലയിൽ നൽകിയ സ്വീകരണം
"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്"
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നയിക്കുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് ഒഞ്ചിയം ബ്ലോക്കിലെ വെള്ളികുളങ്ങര നൽകിയ സ്വീകരണം
"ഇന്ത്യയെ മതരാഷ്ട്രമാക്കരുത്"
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു നയിക്കുന്ന ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് ഒഞ്ചിയം ബ്ലോക്കിലെ കൈനാട്ടി നൽകിയ സ്വീകരണം
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്
സെക്കുലർ സ്ട്രീറ്റ്
DYFI ജില്ലാ സെക്രട്ടറി പി.സി. ഷൈജു നയിക്കുന്ന ജില്ലാ കാൽനട പ്രചരണ ജാഥ DYFI സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാങ്ങോട്ട് പാറയിൽ ഉദ്ഘാടനം നിർവഹിക്കുന്നു
ഒഞ്ചിയം ബ്ലോക്കിലെ വിവിധ മേഖല കമ്മിറ്റിയെ ഇവർ നയിക്കും
മണിപ്പൂരിൽ നിന്നും വരുന്ന വാർത്തകൾ നമ്മുടെ രാജ്യം ലോകത്തിനു മുന്നിൽ അങ്ങേയറ്റം അപമാനിക്കപ്പെടുന്നതാണ്.മാസങ്ങളായി ഇവിടെ വംശീയ കലാപം നടക്കുകയാണ് അത് നിയന്ത്രിക്കുവാൻ വേണ്ട യാതൊരു ഇടപെടലും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കലാപം അടിച്ചമർത്തുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്.ഈ കലാപം ഇങ്ങനെ പടരാനും തുടരാനും കാരണം കേന്ദ്ര ഗവൺമെന്റിന്റെ സമീപനങ്ങൾ തന്നെയാണ്.സൂക്ഷ്മമായി പരിശോധിച്ചാൽ മണിപ്പൂർ കലാപം കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന കലാപമാണ്. രാജ്യത്തിന്റെ അഭിമാനത്തിന് ഏറെ ക്ഷതമേറ്റ സംഭവമാണ് രണ്ട് സ്ത്രീകളെ കലാപകാരികൾ നഗ്നരാക്കി നടത്തുകയും അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.
ഇത്ര മാസങ്ങൾ ആയിട്ടും പ്രധാനമന്ത്രി മണിപ്പൂർ കലാപത്തിൽ യാതൊരു പ്രതികരണം നടത്തിയിട്ടില്ല കഴിഞ്ഞ ദിവസം ഈ വീഡിയോ പുറത്തു വന്ന ശേഷം മാത്രമാണ് പ്രധാനമന്ത്രി സംഭവം അറിഞ്ഞത്.
രാജ്യം കത്തുന്നത് അറിയാത്ത പ്രധാനമന്ത്രി അപമാനമാണ്.
രാജ്യത്തുടനീളം വിദ്വേഷ പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാനും വിദേശരാജ്യങ്ങൾ സന്ദർശിക്കുവാനും സമയമുള്ള പ്രധാനമന്ത്രിക്ക് ഈ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ഒന്നും അറിയില്ല എന്നത് അദ്ദേഹം തീർച്ചയായും പരാജയപ്പെട്ടിരിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് എന്നതിന്റെ തെളിവാണ്, മണിപ്പൂർ കലാപം അടിച്ചമർത്താൻ കഴിയാത്ത ഭരണകൂടത്തിന്റെ കുറ്റകരമായ മൗനത്തിനെതിരെ ഡിവൈഎഫ്ഐ ഇന്ന് ജൂലൈ 21ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തും. നാളെ സംസ്ഥാനത്തുടനീളം 3000 കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും.
മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടം ഡിവൈഎഫ്ഐ ശക്തിപ്പെടുത്തും. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ മയക്ക്മരുന്ന് മാഫിയയും അതിനെ പിന്തുണയ്ക്കുന്ന സംഘ്പരിവാറും നിരന്തരമായി ആക്രമം നടത്തുകയാണ്. ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിൽ അമ്പാടി എന്ന ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗം ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് കൊട്ടേഷൻ സംഘത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ആ മരണത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ മരണപ്പെട്ടു എന്ന് എഴുതുവാൻ മലയാള മനോരമ തയ്യാറായത് ഹീനമായ മാധ്യമ പ്രവർത്തനമാണ്.അമ്പാടിയുടെ മരണത്തെ നീചമായ രീതിയിൽ ചിത്രീകരിച്ച മനോരമ ഇത്തരത്തിലുള്ള വാർത്തകൾ തിരുത്തുവാൻ തയ്യാറാവണം.
ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് ഭാഗമായി ഡിവൈഎഫ്ഐ ജൂലൈ 25 26 തീയതികളിൽ കാൽ ലക്ഷം ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ.സുമേഷ്, കെ.എം. നീനു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നേരിന്റെ പാതയിലേക്ക് സ്വാഗതം
ഇന്ത്യയെ മതരാഷ്ട്രമാക്കരുത് .....
ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ....
DYFI സെക്കുലർ സ്ട്രീറ്റ്
ആഗസ്ത് 15
ജില്ലാ കാൽനട പ്രചരണ ജാഥകൾ
ജൂലായ് 27 മുതൽ ആഗസ്ത് 2 വരെ
ഇന്ത്യയെ മതരാഷ്ട്രമാക്കരുത്
ഇന്ത്യയെ പുനർവായിക്കുക
യുവധാര വരിക്കാരാവുക
വർഗ്ഗീയത തുലയട്ടെ
ജൂലൈ 2
സ: അഭിമന്യു
രക്തസാക്ഷി ദിനം
ഒഞ്ചിയം ബ്ലോക്കിൽ dyfi മേഖല സമ്മേളനത്തിന് തുടക്കം കുറിച്ചു
dyfi ഏറാമല മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉദ്ഘാടനം ചെയ്യുന്നു
സ്നേഹധമനി..❤️
ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ സ്നേഹ ധമനി ക്യാമ്പയിനിന്റെ ഭാഗമായി രക്തദാനം നൽകിയ ഒഞ്ചിയം ബ്ലോക്കിലെ അഴിയൂർ മേഖലയിലെ സഖാക്കൾ
ലോക രക്തദാന ദിനം
DYFl യ്ക്ക് ആദരം
ലോക രക്തദാന ദിനത്തിൽ
കഴിഞ്ഞ വർഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള അവാർഡ് DYFI കോഴിക്കോട് ജില്ലാ കമ്മറ്റിയ്ക്ക് ലഭിച്ചു.
2020 ജൂൺ മാസം 14 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹധമനി ക്യാമ്പയിനിലൂടെ ദിവസവും പത്തിൽ കൂടുതൽ പേരാണ് രക്തദാനം ചെയ്യുന്നത്.
ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ എറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനയ്ക്കുള്ള അവാർഡ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ: മല്ലിക ഗോപിനാഥിൽ നിന്നും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് എന്നിവർ ചേർന്ന് എറ്റുവാങ്ങി.ജില്ലാ ട്രഷറർ ടി കെ സുമേഷ്, സംസ്ഥാന കമ്മറ്റി അംഗം കെ ഷെഫീഖ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ ഷാജി, ഡോ: എൻ ശശികല, ഡോ: ലക്ഷ്മി, ഡോ: ദീപ നാരായണൻ, ഡോ: അർച്ചനരാജ്, ബാലചന്ദ്രൻ, ഷീന എന്നിവർ പങ്കെടുത്തു.
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Onchiyam
Vadakara
Vadakara, 673102
വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം