DYFI അഴിയൂർ മേഖലാ കമ്മിറ്റി
Nearby government services
673632
Kozhikode, Kozhikode
Kuttiady
Delhi University, Delhi
Kakkodi
Room No 152,Hotel New Nalanda,Arabhindhagosh road,Calicut 1, Kozhikode (Calicut)
Kozhikode
Vatakara
Bhavans Palsar Advanced Legal Studies
Ngo Quaters, Kozhikode
Panickr Road Nadakave, Kozhikode
Calicut/32
Calicut
Address
ഡി വൈ എഫ് ഐ അഴിയൂർ മേഖല കമ്മിറ്റിയുടെ
DYFI അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വടം വലി മത്സരം.. 🔥🔥🔥
അഴിയൂർ കോറോത്ത് റോഡ് 🔥
ഓണം
പൊന്നോണം 2022
വടംവലി മത്സരം
എന്റെ ഇന്ത്യ
എവിടെ ജോലി ?
എവിടെ ജനാധിപത്യം ?
ഫ്രീഡം സ്ട്രീറ്റ്
ആഗസ്ത് 15
അഭിനന്ദനങ്ങൾ
കേറി വാടാ മക്കളേ....
അഴിയൂർ അസാസ് ടർഫിലേക്ക്
നമ്മക്ക് ഒന്നിച്ചിരുന്ന്
മഞ്ഞകടൽ തീർക്കാം....
#വാടുകില്ല_വീഴുകില്ല_മഞ്ഞപൂവുകൾ❤❤
DYFI അഴിയൂർ മേഖല കമ്മിറ്റി ഇനി ഇവർ നയിക്കും ✊️
അഴിയൂരിലെ പ്രസ്ഥാനം ✊✊
പ്രിയ സഖാവ് ധീരജിന് DYFI അഴിയൂർ മേഖലാ കമ്മിറ്റിയുടെ അന്ത്യാഭിവാദ്യങ്ങൾ..... ✊️✊️
പ്രിയ സഖാവ് ധീരജിന് DYFI അഴിയൂർ മേഖലാ കമ്മിറ്റിയുടെ അന്ത്യാഭിവാദ്യങ്ങൾ..... ✊️✊️
ഭക്ഷണത്തിന് മതമില്ല.
"നാടിനെ വിഭജിക്കുന്ന ആർഎസ്എസ് ന്റെ
വിദ്വേഷ പ്രചരണങ്ങൾക്കെതിരെ
ജാഗ്രതപുലർത്തുക."
നവംബർ 24
ഫുഡ് സ്ട്രീറ്റ്.
പൂഴിത്തല AKG റോഡ് ഗവ: മാപ്പിള ജൂനിയർ ബേസിക്ക് സ്കൂളിലേക്ക് ആവശ്യമായ തെർമൽ സ്കാനറും, N95 മാസ്കുകളും , ഹാൻഡ് വാഷും വിതരണം ചെയ്ത് DYFI പൂഴിത്തല യൂണിറ്റ്......
നവ:1ന് സ്കൂൾ തുറക്കുന്ന നിലവിലെ സാഹചര്യത്തിന് ആവശ്യമായ തെർമൽ സ്കാനർ,കുട്ടികൾക്കുള്ള N95 മാസ്ക്ക്, സർജിക്കൽ മാസ്ക്ക്,ഹാൻഡ് വാഷ് എന്നിവയാണ് DYFI പൂഴിത്തല യൂണിറ്റ് സ്കൂളിലേക്ക് കൈമാറിയത്....
സാധനങ്ങൾ CPIM പൂഴിത്തല ബ്രാഞ്ച് സെക്രട്ടറി സ: രാജേഷ് സ്കൂൾ അധ്യാപക പ്രീതയ്ക്ക് കൈമാറി...
ചടങ്ങിൽ DYFI യുണിറ്റ് സെക്രട്ടറി:നിഷാദ് ചിക്കു, പ്രസിഡന്റ്: നിസാം മേഖലാ കമ്മിറ്റി അംഗം: വൈഷ്ണവ് ബാബു,സ്കൂൾ അധ്യാപക ലാലി എന്നിവർ പങ്കെടുത്തു.....
DYFI അഴിയൂർ മേഖലാ കമ്മിറ്റി
ജനകീയ ആംബുലൻസ് നാടിനു സമർപ്പിച്ചു..
ിയൂർ_മേഖല_കമ്മിറ്റി
സ്വപ്ന സാക്ഷത്കാരത്തിന് ഞങ്ങളോട് സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും ഹൃദയത്തോട് ചേർത്തുവച്ച് നന്ദി....❤️❤️
'വയറെരിയുന്നോരുടെ
മിഴി നിറയാതിരിക്കാൻ '
#ഹൃദയപൂർവ്വം
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയില്‍ ഇരുപത്തിയെട്ടാം ദിനമായ ഇന്ന് അഴിയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോര്‍ വിതരണം ചെയ്തു. മേഖലയിലെ പത്ത് യൂണിറ്റുകളിൽ നിന്നും ആയിരത്തി അഞ്ഞൂറോളം പൊതിച്ചോറുകൾ വിതരണം ചെയ്തു..
ആദ്യ പൊതി സ: പി ശ്രീധരൻ DYFI യുടെ പ്രഥമ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി സ: വി.പി സുരേന്ദ്രൻ മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി..
മെഡിക്കൽ കോളേജിലേക്കുള്ള യാത്ര ബ്ലോക്ക് പ്രസിഡണ്ട് കെ. ബഗീഷ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രവർത്തനങ്ങളുമായി സഹകരിച്ച മുഴുവൻ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...
" വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ "
ൃദയപൂർവ്വം_പദ്ധതി ❤️
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഒരു പൊതിച്ചോറ് ...
ഈ വരുന്ന ആഗസ്ത് 28 ശനിയാഴ്ച DYFI അഴിയൂർ മേഖല കമ്മിറ്റി വിതരണം ചെയ്യുന്നു.. നിങ്ങളും പങ്കാളികളാവുക ...👍
ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം : ഡിവൈഎഫ്ഐ.
നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്കുള്ള സാധ്യതകൾ ഇത്തരം വിവാദങ്ങൾ ഇല്ലാതാക്കും.
അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ആവർത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകും. കൂടുതൽ നവീകരിക്കപ്പെടേണ്ട കാലത്തു മുൻപൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേൽ കടന്നാക്രമണം വർധിക്കുന്നത് ശുഭകരമായ കാര്യമല്ല.
മതരാഷ്ട്ര വാദികൾക്ക് കൂടുതൽ രാഷ്ട്രീയ ഇന്ധനം പകരാൻ ഇത്തരം പ്രചാരണങ്ങൾ കാരണമാകും.
വർഗീയതയും വെറുപ്പും സമൂഹത്തിൽ വളർത്താൻ നടക്കുന്ന നിന്ദ്യമായ നീക്കങ്ങൾക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ മാതൃകാപരവുമാണ്.
കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മൾ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങൾക്കെതിരെ ഉയർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ജനറൽ ഇൻഷുറൻസ് ഭേദഗതി ബിൽ; പൊതുമേഖലയെ
സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നയം പ്രതിഷേധാർഹം : ഡിവൈഎഫ്‌ഐ
ലോക്‌സഭയിൽ തിങ്കളാഴ്ച പാസാക്കിയതായി പ്രഖ്യാപിച്ച ജനറൽ ഇൻഷുറൻസ് ഭേദഗതി ബിൽ ജനറൽ ഇൻഷുറൻസ് മേഖലയെ സ്വകാര്യ വിദേശ കുത്തകകൾക്ക് തീറെഴുതി നൽകുവാനുള്ള കേന്ദ്രസർക്കാർ നയത്തിൻ്റെ ഭാഗമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നയം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിൽ ചർച്ചപോലും സംഘടിപ്പിക്കാതെയുള്ള ബിൽ അവതരണം ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണ്. കോവിഡ് മഹാമാരിക്കു നടുവിൽ ജനജീവിതം ദുസഹമാകുമ്പോൾ, എല്ലാ മേഖലയും തകർന്നുനിൽക്കുമ്പോൾ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥ കഴിയ്ക്കാനാണ് കേന്ദ്രസർക്കാർ നീക്കം. 1972 ലെ ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) നിയമം ഭേദഗതി ചെയ്യുന്ന ഈ ബിൽ ശക്തമായ സ്വകാര്യവൽക്കരണമാണ് ലക്ഷ്യമിടുന്നത്. സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യത്തിനും വലിയ പ്രത്യാഘാതങ്ങളാണ് ഈ ബില്ല് സൃഷ്ടിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ജനറൽ ഇൻഷുറൻസ് ഭേദഗതി ബില്ലിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ❤️
ഇന്ത്യക്ക് അഭിമാന നേട്ടം
ലോക കായിക പൂരത്തിന് കൊടിയേറി
സ്‌ത്രീധനം സൃഷ്ടിക്കുന്ന സാമൂഹ്യആഘാതങ്ങൾക്കെതിരെ സ്ത്രീപുരുഷ സമത്വത്തിന്റെ രാഷ്ട്രീയം ചർച്ച
ഓൺലൈൻ സെമിനാർ
ഡോ:പി.എസ്.ശ്രീകല (സാക്ഷരത മിഷൻ ഡയറക്ടർ)
സംസാരിക്കുന്നു
ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.47 ആണ് ഇത്തവണത്തെ വിജയ ശതമാനം. ചരിത്രത്തിൽ ആദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും പരീക്ഷ മുടങ്ങാതെ വിജയകരമായി നടത്തി കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്.
ഓൺലൈൻ ക്ലാസുകൾ മികച്ച രീതിയിൽ നടത്തി ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കാനും കഴിഞ്ഞു. ഈ നേട്ടങ്ങൾക്ക് കരുത്തു പകർന്ന അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ജീവിത വിജയാശംസകൾ.
സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്ഐ
കൊല്ലത്തെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകൾ മലയാളികൾക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വർഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാർത്തകൾ അപകടകരമായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരേണ്ടതുണ്ട്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് ക്രൂരമായ പീഡനത്തിന്റെ വാർത്തകളാണ്. സ്ത്രീധനത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വിസ്മയ തന്നെ പറയുന്ന വാട്സാപ്പ് സന്ദേശങ്ങളും മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിസ്മയയുടേത് കൊലപാതകമാണെന്നുമുള്ള അച്ഛൻ ആരോണവും പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ ഇല്ലാതാകാനുള്ളതല്ല പെൺ ജീവിതങ്ങൾ. അതിനാൽ, വിസ്മയയുടെ മരണത്തിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സാധിക്കണം.
സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്നത് നാം ഗൗരവത്തോടെ കാണണം. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. എല്ലാം സഹിച്ച് ജീവിക്കേണ്ടവളാണ് പെൺകുട്ടികൾ എന്ന ധാരണ സമൂഹത്തിൽ ഇന്നും ശക്തമായുണ്ട്. അതിൻ്റെ പരിണിത ഫലം കൂടിയാണ് വിസ്മയയുടെ മരണം. ഈ സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെൺകുട്ടിയും ഇത്തരം സംഭവങ്ങൾക്ക് ഇരയാകാൻ പാടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയുടെയും ജീവിതം വഴിമുട്ടാൻ പാടില്ല. അതിന് കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തിൽ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്ഐ ശക്തമായ കാമ്പയിനുകൾ ഉയർത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
രക്തദാനത്തിൽ ഒന്നാമതായി വീണ്ടും ഡിവൈഎഫ്ഐ കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം തുടർച്ചയായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക്. ലോക രക്തദാന ദിനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ ബ്ലഡ് ബാങ്ക് വകുപ്പ് മേധാവി ഡോ. ശശികലയിൽ നിന്ന് ജില്ലാ സെക്രട്ടറി വി. വസീഫ് അവർഡ് ഏറ്റുവാങ്ങി. 2020 ജനുവരി ഒന്നുമുതൽ വിവിധ മേഖലകളിൽ നിന്നുള്ള ഡിവൈഎഫ്ഐ വളണ്ടിയർമാർ എല്ലാ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിന് രക്തദാനം ചെയ്തുവരുന്നു. കോവിഡ് വ്യാപനം ഉണ്ടായ ഘട്ടത്തിൽ പോലും ഒറ്റ ദിവസവും രക്തദാനം മുടങ്ങാതെ ജില്ലയിലെ മറ്റു ബ്ലഡ് ബാങ്കുകൾക്കും ഡിവൈഎഫ്ഐ പ്രവർത്തകർ രക്തദാനം ചെയ്തിരുന്നു. നിപ്പ വൈറസ് ബാധ ഉണ്ടായപ്പോൾ മറ്റു പല ദാദാക്കളും മടിച്ചുനിന്ന ഘട്ടത്തിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്ത ദാനത്തിന് മുന്നിട്ടിറങ്ങിയിരുന്നു.
കുഞ്ഞിപ്പള്ളി റെയിൽവേ മേൽപാലം ശുചീകരിച് വാഹനങ്ങൾക്ക് ദുരിതം തീർക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കി DYFI അഴിയൂർ മേഖലാ യൂത്ത് ബ്രിഗേഡ്.....
കുഞ്ഞിപ്പള്ളി റെയിവേ മേൽപ്പാലത്തിന്റെ തുടക്കത്തിൽ എൻ എച്ചിനോട് ചേർനിൽക്കുന്ന ഭാഗത്ത് മണ്ണ് അടിഞ്ഞു കൂടി മഴക്കാലത്ത് വാഹനങ്ങൾക്ക് ദുരിതം തീർക്കുന്ന വെള്ളക്കെട്ടാണ് മണൽ തിട്ട നീക്കം ചെയ്ത് ശുചീകരിച്ചത്.....
പാലത്തിന്റെ തുടക്കം ( ഹൈവേയുടെ ഭാഗം മുതൽ ) പാലം അവസാനിക്കുന്ന അത്താണിക്കൽ വരെയുള്ള പാലത്തിന്റെ
ഇരുവശങ്ങളിലെയും വെള്ളം താഴേക്ക് പോകേണ്ട നൂറോളം പൈപ്പുകൾ പ്ലാസ്റ്റിക്കും മറ്റും അടിഞ്ഞുകൂടി ബ്ലോക്ക് ആയത് ശുചീകരിച്ഛ് നീരൊഴുക്ക് സാധ്യമാക്കി....
പാലത്തിന്റെ ഇരുവശങ്ങളിലും അപകട സാധ്യത ഉയർത്തിയിരുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റി...
പാലത്തിൽ അടിഞ്ഞു കൂടിയിരുന്ന മണ്ണും പ്ളാസ്റ്റിക്ക് വെയ്സ്റ്റികളും ഒഴിവാക്കി...
ശനിയാഴ്ച്ച രാവിലെ 7.30 ഓടെ ആരംഭിച്ച പ്രവർത്തി കനത്ത മഴയിലും തുടരുകയും വൈകിട്ട് 5 മണിയോടെ ആണ് അവസാനിച്ചത്...
CPIM അഴിയൂർ ലോക്കൽ കമ്മിറ്റി അംഗവും 8 ആം വാർഡ് മെമ്പറുമായ സ: സി എം സജീവന്റെയും DYFI മേഖലാ സെക്രട്ടറി സ: സുബി പി യുടെയും നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിൽ പതിനഞ്ചോളം യൂത്ത് ബ്രിഗേഡ് അംഗങ്ങൾ പങ്കെടുത്തു....
ഈ പ്രവർത്തങ്ങൾക്കിടെ ഞങ്ങൾ അവശ്യ പെടാതെ തന്നെ ഞങ്ങൾക്ക് വെള്ളവും ചായയും ഭക്ഷണവും തന്നു സഹായിച്ച നല്ലവരായ വ്യക്തികൾക്ക് DYFI അഴിയൂർ മേഖലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു....
DYFI അഴിയൂർ മേഖലാ കമ്മിറ്റി
പെട്രോൾ വില വർദ്ദനവിൽ പ്രതിഷേധിച്ച് dyfi അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറോത്ത് റോഡിൽ നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു
നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരട്ടെ - ഡിവൈഎഫ്ഐ
സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നിരിക്കുകയാണ്. ജനങ്ങളോട് ഒരു തരത്തിലുമുള്ള ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസർക്കാർ നിരന്തരം ഇന്ധന വില വർദ്ധിപ്പിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. വയനാട്ടിലെ ബത്തേരിയിലാണ് കേരളത്തിൽ പെട്രോളിന് നൂറ് കടന്നത്. വയനാട് ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ, ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിൻറെ തെളിവുകൾ പുറത്തുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിയ കുഴൽപ്പണ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്ന കോടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കള്ളപ്പണമായി ഉപയോഗിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേരളം ലക്ഷദ്വീപിനോപ്പം
ഐക്യദാർഢ്യപ്രമേയം
പാസാക്കി കേരള നിയമസഭ
ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട്
പൗരാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികളിലൂടെ മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. ഒപ്പം, ലക്ഷദ്വീപിലെ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്നതുമായ നടപടികളാണ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയത്. വികസനത്തിൻ്റെ പേരിൽ ഭൂമിയും കടൽ തീരവും കടന്നുകയറാൻ കോർപ്പറേറ്റുകൾക്ക് അവസരം നൽകുന്നത് ലക്ഷദ്വീപിൻ്റെ പ്രാദേശിക സവിശേഷതയെ തന്നെ ഇല്ലാതാക്കും. സംഘപരിവാറിൻ്റെ മുസ്ലിം വിരുദ്ധതയും ഈ നടപടികൾക്ക് പിന്നിലെ പ്രധാന കാരണമാണ്. വംശീയ വിദ്വേഷത്തിൻ്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഭരണനിർവഹണ സംവിധാനങ്ങളിൽ നിന്ന് ദ്വീപ് നിവാസികളെ തുടച്ചു നീക്കിക്കൊണ്ടുള്ള ഏകാധിപത്യ നീക്കവും നടക്കുന്നു.
എതിർ സ്വരങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ്. ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കണം. ജനവിരുദ്ധ നിയമങ്ങൾ റദ്ദ്ചെയ്യണം, അതോടൊപ്പം, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡൻ്റിന് ഡിവൈഎഫ്ഐ ഒരു ലക്ഷം ഇ - മെയിലുകൾ അയക്കും.
കുഞ്ഞിപ്പള്ളി ഫാമിലി ഹെൽത്ത് സെന്ററിന്റെ മുൻപിൽ കോവിഡ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്....
DYFI അഴിയൂർ മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ക്വോറി വെയ്സ്റ്റ് നിക്ഷേപിച്ച് സഞ്ചാര യോഗ്യമാക്കി ..
നന്ദി...
പ്രിയ സഖാവിന് ആദരാഞ്ജലികൾ...
ചോമ്പാല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന്....
സ്റ്റേഷനിലെ അദ്ദേഹത്തിന്റെ റൂമും സ്റ്റേഷൻ പരിസരവും, കൂടാതെ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും പരിസരത്തും....
DYFI അഴിയൂർ മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ സഖാവ്: ആകാശ് അഴിയൂർ അണുനശീകരണം നടത്തി....
മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിൻ്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയ തിരുമേനിയാണ് വിടവാങ്ങിയത്. മാനവ സ്നേഹത്തിന്റെ മഹത്വവും മനുഷ്യരാശിയുടെ ഉന്നമനവും ജീവിത വ്രതമാക്കിയ സന്യാസിവര്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ വാക്കുകൾ പോലും ജനങ്ങളിൽ അതിയായ സന്തോഷം നിറച്ചിരുന്നു.
ചിരിയിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ആഴത്തെ സമൂഹത്തിന് തുറന്ന് കാട്ടിയ ആത്മീയ ആചാര്യൻ. കേരളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്നു ക്രിസോസ്റ്റം തിരുമേനി. മനുഷ്യനെയാണ് ജീവിച്ചിരിക്കുമ്പോൾ പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു. അൾത്താരയിൽ നിന്ന് ആൾത്തിരക്കിലേക്ക് ഇറങ്ങി നിന്ന് മാനവികതയുടെ പ്രതീകമായി. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കേരള ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സർവ്വ രാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ...
കോവിഡ് വാക്സിൻ;
കേന്ദ്ര നയം തിരുത്തുക;
ഏപ്രിൽ ഇരുപത്തിനാലിന് "പോസ്റ്റർ പ്രതിഷേധം".
ഡിവൈഎഫ്ഐ.
രാജ്യം അസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രാണവായു കിട്ടാതെ മനുഷ്യർ മരിച്ച് വീഴുന്നു. ആശുപത്രി വരാന്തകളിലും തെരുവുകളിലും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു. ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഭയാനകമായ കാഴ്ചയിൽ രാജ്യം നടുങ്ങി നിൽക്കുന്നു. എത്രയും വേഗം വാക്സിനേഷൻ പ്രവർത്തനം പൂർത്തീ കരിക്കുക എന്നതാണ് മരണസംഖ്യ പിടിച്ച് നിർത്തുവാനുള്ള ഏകവഴി. എന്നാൽ, വാക്സിനേഷൻ സൗജന്യവും സാർവ്വത്രികമാക്കുന്നതിന് പകരം വാക്സിൻ നിർമ്മാതാക്കളായ മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വാക്സിൻ നയം കടുത്ത ചൂഷണത്തിന് വഴിവയ്ക്കും. ആകെ ഉൽപ്പാദിപ്പിക്കുന്ന വാക്സിന്റെ 50% കേന്ദ്രത്തിന് നൽകണമെന്നും ബാക്കി 50% സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും വിലയ്ക്ക് വിൽക്കാമെന്നുമാണ് മോദി സർക്കാർ പറയുന്നത്. വില എത്ര ഈടാക്കണമെന്ന് കമ്പനികൾക്ക് നിശ്ചയിക്കാം. മുൻകൂട്ടി പരസ്യപ്പെടുത്തണമെന്ന് മാത്രം മോദി സർക്കാർ പറയുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോ വിഷീൽഡിന്റെ വില, ഒരു ഡോസിന് സംസ്ഥാനങ്ങൾക്ക് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കേന്ദ്ര സർക്കാരിന് നൽകുന്നത് 150 രൂപയ്ക്കാണെന്ന് ഓർമ്മിക്കണം.
മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കൂടി വാക്സിൻ വിതരണം ആരംഭിക്കുകയാണ്. ഇതോടെ, വാക്സിന്റെ ചോദനം ഗണ്യമായി വർദ്ധിക്കും. ആവശ്യത്തിനുള്ള അളവിൽ വാക്സിൻ നിർമ്മാണം ഇതുവരെയും രാജ്യത്ത് വർദ്ധിപ്പിച്ചിട്ടില്ല. കൃത്രിമമായ വാക്സിൻ ക്ഷാമം സൃഷ്ടിക്കാനും ഈ മരുന്ന് കമ്പനികൾ മടിച്ചെന്ന് വരില്ല. വാക്സിൻ നയം പ്രഖ്യാപിച്ചതോടെ വാക്സിൻ വിതരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാർ തടിയൂരി കഴിഞ്ഞു. വാക്സിൻ നിർമ്മാണത്തിൽ കേന്ദ്ര സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഒരു നിയന്ത്രണവും ഇല്ല. സ്വകാര്യ മരുന്ന് നിർമ്മാണ കമ്പനികളുടെ സ്വതന്ത്ര വിഹാരത്തിനാണ് കേന്ദ്രസർക്കാർ അവസരമൊരുക്കിയിരിക്കുന്നത്. ഈ നയം ജനവിരുദ്ധമാണ്. എല്ലാ ഇന്ത്യക്കാർക്കും സൗജന്യ വാക്സിൻ കൊടുക്കുവാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. രാജ്യത്തെ ഉൽപ്പാദനം വർദ്ധിപ്പിച്ച് യഥേഷ്ടം വാക്സിൻ ലഭ്യമാക്കണം.
ജനങ്ങളുടെ ജീവനും പ്രാണവായുവിനും വിലയിടുന്ന കേന്ദ്രനയത്തിനെതിരെ ജനരോഷം ആളിക്കത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ഈ പശ്ചാത്തലത്തിൽ നമുക്ക് "പോസ്റ്റർ പ്രൊട്ടസ്റ്റ്" സംഘടിപ്പിക്കാം. ഏപ്രിൽ 24 ന് DYFI "പോസ്റ്റർ പ്രൊട്ടസ്റ്റിന്" ആഹ്വാനം ചെയ്യുന്നു. രാഷ്ട്രീയ ഭേദമന്യേ മുഴുവൻ യുവതീ യുവാക്കളും ബഹുജനങ്ങളും ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകണമെന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത് പോലെ തന്നെ പ്രാണവായുവും ചികിത്സയും നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ഈ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും മുഴുവൻ യുവതീ യുവാക്കളും സന്നദ്ധമാകണമെന്ന് DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Azhiyoor
Calicut
തൃക്കുറ്റിശ്ശേരി
Calicut
DYFI തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് ഫേസ്ബുക്ക് പേജ്
KOZHIKODE SOUTH
Calicut, 673004
നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. ``ജനാധിപത്യത്തിൻറെ കാവലാളുകളായി``
Arangil Thazham
Calicut, 673585
This page belongs to Communist Party of India, Arangil thazham Branch. A Small village in the Madavoor panjayath of Kozhikode District, Kerala
Thiruvambady
Calicut, 673580
Youth Wing of Kerala Congress (M) Political Party, Thiruvambady Constituency.
Naduvattum
Calicut, 673015
The page is created for Naduvattam Megala Committee