Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ

കോഴിക്കോട് ജില്ലയുടെ മനോഹാരിതയെ ജനക?

Photos from Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ's post 13/11/2022

ഈ നഗരം എനിക്കോ ഞാൻ ഈ നഗരത്തിനൊ ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും മുടങ്ങാതെ ബന്ധം സൂക്ഷിച്ച ഒരു നഗരത്തിലെ പ്രിയപ്പെട്ട ഒരു സ്പേസുകൂടിയാണ് നഷ്ടമായികൊണ്ടിരിക്കുന്നത്.

സ്വാമിയുടെ കാപ്പിക്കടയും ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത് കടയും. ആദ്യത്തേത് അവസാനിച്ചുകഴിഞ്ഞതും രണ്ടാമത്തേത് അവസാനിക്കുകയും ചെയ്യുകയാണ്.

പിൽകാലത്ത് അടച്ചുപൂട്ടിയ സ്വാമിയുടെ കാപ്പികടപോലെ ഭാസ്കരേട്ടന്റെ മിൽക്ക് സർബത്ത് കടയും ഇല്ലാതാവുമ്പോൾ ഒരു മഹത്തായ പ്രതിഭാസംകൂടിയാണ് അപ്രത്യക്ഷമാവുന്നത്. കോളജ് പഠനകാലത്തും അതിനുശേഷവും മുടങ്ങാതെ കോഴിക്കോട്ടെത്തുന്നതിനു പിറകിൽ ഒരു സൗഹൃദവൃന്ദവും ഇതുപോലെ ഹൃദയംതൊട്ട കുറച്ച് ഇടങ്ങളുമാണ്. എന്റെ കുതിപ്പും കിതപ്പും അറിഞ്ഞ ഒരു നഗരത്തിൽ അതിന്റെ എല്ലാതിരക്കിനിടയിലും ഈ കടയ്ക്ക് മുൻപിൽ കാത്തുനിന്ന ആളുകൾക്കിടയിൽ പലകുറി ഞാനും ഉണ്ടായിരുന്നതാണ്.. പക്ഷേ അതിനെ അടയാളപ്പെടുത്താൻ ഒന്നുതന്നെയില്ലാ.. കോഴിക്കോട് എന്നത് കേവലം ഒരു നഗരത്തിന്റെ പേരല്ലെന്നും പറഞ്ഞുവയ്ക്കാൻ പറ്റാത്തൊരു ഇമോഷൻ ആണെന്നുള്ളതും എന്റെ കാര്യത്തിൽ ശരിതന്നെ... ഓർമ്മയും മനസും പൂർണമായും പങ്കുവയ്ക്കാൻ കഴിയില്ലല്ലോ....

എവിടെയാണെന്ന് അറിയില്ലെങ്കിലും വീണ്ടും വരുമെന്ന പ്രതീക്ഷകൾ..

-Admin

𝐈𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞

Photos from Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ's post 13/10/2022

കോഴിക്കോട് ❤️

അകന്നു നിൽക്കുമ്പോൾ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയും അടുക്കുമ്പോൾ വശീകരിച്ച് കൂടെക്കൂട്ടും

𝐈𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞

13/10/2022

അഭിനന്ദനങ്ങൾ മേഘ്ന👍👍

04/10/2022

ദേശീയ ഗെയിംസിൽ നയന ജയിംസിലൂടെ കേരളത്തിന് വീണ്ടും പൊന്‍തിളക്കം...🥇
കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

അഭിനന്ദനങ്ങൾ...🙏

03/10/2022

മന്ത്രിയായിരിക്കെ കോഴിക്കോട് പ്ലാനിറ്റോറിയം സന്ദർശിക്കാൻ എത്തിയ കോടിയേരി ബാലകൃഷ്ണൻ വലിയ കാലിഡോസ്കോപ്പിനുള്ളിലൂടെ നോക്കിയപ്പോൾ പകർത്തിയ ചിത്രം.

ആദരാഞ്ജലികൾ

𝐈𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞

02/08/2022

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03-08-2022) അവധി പ്രഖ്യാപിക്കുന്നു.

-Collector KKD

28/07/2022

8 കിലോമീറ്റർ ദൂരമുള്ള മാനാഞ്ചിറ - നടക്കാവ് - എരഞ്ഞിപ്പാലം - മലാപറമ്പ് - വെള്ളിമാട്കുന്ന് റോഡ് 24 മീറ്റർ വീതിയിൽ 4 വരിയായി നിർമ്മിക്കാനാവശ്യമായ സ്ഥലമേറ്റെടുക്കൽ അവസാന ഘട്ട വിജ്ഞാപനം 19(1) പുറത്ത് ഇറങ്ങി.

കോഴിക്കോട് നഗരത്തിന്റെ മുഖഛായ മാറ്റുന്ന ഈ പദ്ധതി അരയിടത്തുപാലം - എരഞ്ഞിപ്പാലം മാതൃകയിൽ ആയിരിക്കും നിർമ്മിക്കുക

നവംബറിൽ ടെൻണ്ടർ വിളിച്ച് അടുത്ത വർഷം ആദ്യം നിർമ്മാണം തുടങ്ങും, ഒന്നര വർഷമാണ് നിർമ്മാണ കാലാവധി , 15 വർഷം പരിപാലനവും നിർമ്മാണ കമ്പനി നിർവഹിക്കണം.

എരഞ്ഞിപ്പാലം 4 വരി മേൽപാലം പ്രത്യേക പദ്ധതിയായി നടപ്പാക്കാനും തീരുമാനം ആയി.

പദ്ധതിയുടെ ഭാഗമായ മലാപ്പറമ്പ് Junction ൽ ദേശീയ പാത 6 വരിയാക്കുന്നതിന്റെ ഭാഗമായി 6 വരി Overpass വരുന്നുണ്ട്.

11/07/2022

കോഴിക്കോട് അഡ്രസ് മാളിലും - മിഠായി തെരുവിനോടനുബന്ധിച്ച് ചില വസ്ത്രാലയത്തിനു മുൻപിലും കാറുകൾ പാർക്ക് ചെയ്യുവാൻ 50 രൂപ ഈടാക്കുന്നു.

ഇത് വലിയ കൊള്ളയാണ്, ബഹുമാന പ്പെട്ട കോഴിക്കോട് മേയർ ഈ വിഷയ ത്തിൽ ഇടപെട്ടുകൊണ്ട് പാർക്കിങ്ങ് ചൂഷണം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

05/07/2022

അറിയിപ്പ്
കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലെർട് ലെവൽ ആയ ൽ755.50 M എത്തിയ സാഹചര്യത്തിലും കോഴിക്കോട് ജില്ലയില്‍ IMD യുടെ ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ളതിനാലും ഇപ്പോള്‍ കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
റിസര്‍വോയറിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ സെക്കന്‍റില്‍ 100 ക്യുബിക്ക് മീറ്റര്‍ വരെ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍, വയനാട് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നല്‍കി കിയിട്ടുണ്ട് .
ഇങ്ങനെ വെളളം തുറന്നു വിടുന്നതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ കൊയിലാണ്ടി, വടകര തഹസില്‍ദാര്‍മാര്‍ക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി .
ബാധിക്കപ്പെടുന്ന പഞ്ചായത്തുകള്‍ / വില്ലേജുകള്‍
1. തിരുവളളളൂര്‍
2. വില്യാപ്പളളി
3. ആയഞ്ചേരി
4. നാദാപുരം
5. കൂത്താളി
6. പേരാമ്പ്ര
7. ബാലുശ്ശേരി
8. പനങ്ങാട്
9. കൂരാച്ചുണ്ട്
10. കുന്നുമ്മല്‍
11.കായക്കൊടി
12.കാവിലുംപാറ
13.കുറ്റ്യാടി
14.മരുതോങ്കര
15.വേളം
16.ചങ്ങരോത്ത്
17. ചക്കിട്ടപ്പാറ
ജില്ലാ കളക്ടര്‍ & ചെയർമാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.

05/07/2022

04/07/2022

മിഠായി തെരുവ്..❤️

𝐈𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 𝐊𝐨𝐳𝐡𝐢𝐤𝐨𝐝𝐞

26/06/2022

അതിവേഗത്തിൽ പണി പുരോഗമിക്കുന്ന പേരാമ്പ്ര ബൈപ്പാസ്❤️

05/06/2022

Beauty of Calicut😍❤️

04/06/2022

Kozhikode, Not a place, it's an Emotion ❤️❤️

10/04/2022

എത്ര മനോഹരമായാണ് ഒരു നാട് വളരുന്നത്.. ഉയരുന്നത്❤️

06/04/2022

കക്കാടം പൊയിൽ..❤️

22/02/2022

വിട❤️🌹

09/02/2022

കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യം നിർവഹിച്ച ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട്...അഭിമാനം..

06/02/2022

വിവിധ ആവശ്യങ്ങള്‍ക്കായി വടകര നഗരത്തിലേക്ക് എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് താമസത്തിനും വിശ്രമത്തിനുമായി വടകര നഗരസഭയിലെ ഷീ ലോഡ്ജ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഒരേസമയം 24 പേര്‍ക്ക് താമസിക്കാം. എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് മുറികള്‍, സാധാരണ നിലയിലുള്ള ആറ് മുറികള്‍, രണ്ട് സിംഗിള്‍ മുറികള്‍, ഡോര്‍മെട്രി എന്നിങ്ങനെയാണ് മുറികള്‍ ഒരുക്കിയിരിക്കുന്നത്.

വടകര നഗരത്തിന് സമീപമുള്ള പുതിയാപ്പയിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് വേഗത്തില്‍ എത്തിച്ചേരാം. ഒരാള്‍ക്ക് രണ്ടുദിവസത്തേക്കുള്ള താമസ സൗകര്യമാണ് ലഭിക്കുക. കാരണം ബോധിപ്പിക്കുന്നപക്ഷം കൂടുതല്‍ ദിവസം തങ്ങാം. താമസക്കാര്‍ക്കുള്ള ഭക്ഷണവും നല്‍കും.

05/02/2022

Hometown is a feeling. When it is Kozhikode, it's an Emotion ❤️

മാവൂർ റോഡ് ❤️

05/02/2022

നവീകരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബസ് സ്റ്റാന്റിന് മുൻവശത്തെ ക്ലോക്ക് ടവർ അഴിച്ചുമാറ്റുന്നു. പേരാമ്പ്രക്കാരുടെ ഏറെകാലമായുള്ള കാഴ്ചയായിരുന്നു ഇത്

04/02/2022

#സംസ്കാരശൂന്യരായ സകല #കഴുവേറികൾക്കും സമർപ്പിക്കുന്നു,,,
എത്ര തിളങ്ങുന്ന കുപ്പായമിട്ടാലും, അണിഞ്ഞൊരുങ്ങി അത്തറ് പൂശി നടന്നാലും അടുപ്പിലേ കാര്യം സാധിക്കൂ എന്ന് വാശി പിടിക്കുന്ന ചില നാറികളുണ്ട്, അത്തരം നാറികൾക്കേ ഇതിനൊക്കെ സാധിക്കൂ,
രണ്ട് വെയിസ്റ്റ് ബിന്നുകൾ കാലിയായി കൈയെത്തും ദൂരത്ത് അടുത്തടുത്തുണ്ടായിട്ടും ആളുകൾ ഇരിക്കുന്ന ഇരിപ്പിടങ്ങളിലും പുൽത്തകിടിയിലും തങ്ങൾ കഴിച്ച വെയിസ്റ്റ് നിക്ഷേപിക്കണമെങ്കിൽ ഇവനൊക്കെ എത്ര സംസ്കാര ശൂന്യനായിരിക്കണം,
ഇവന്മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു പൊതു ഇടത്തിൽ ഇത്തരം ആഭാസങ്ങൾ നടത്തുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത പൊതു ജനവും, അധികൃതരുടെ നിസ്സംഗതയും ഇത്തരം അലവലാതികൾക്ക് ഒരു പരിധിവരെ ഇതൊക്കെ തുടരാൻ പ്രോത്സാഹനം ആവുന്നുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല,

Adv. Sreejith kumar

NB: ഭാഷ ഇത്തിരി കടുത്ത് പോയിട്ടുണ്ട്, നിങ്ങളോടല്ല എന്ന് കരുതി ക്ഷമിക്കുക,

Photos from Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ's post 30/01/2022

കോഴിക്കോടിന് പുതിയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടി ലഭിക്കുന്നു.

കൊയിലാണ്ടിക്ക് അടുത്ത് മുചുകുന്ന് റോഡിൽ കൊയിലോത്തുംപടി ക്ഷേത്രത്തിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന കടുക്കുഴി ചിറയുടെ മുഖച്ഛായ മാറുന്ന പദ്ധതിയൊരുങ്ങുന്നു.

കൊല്ലം ചിറ നവീകരണം ഭംഗിയായി നിർവ്വഹിച്ച കേരളാ ലാന്റ് ഡവലെപ്മെന്റ് കോർപ്പറേഷനാണ് കടുക്കുഴി ചിറയുടെ നവീകരണ പ്രവർത്തന പദ്ധതിയുടെയും മേൽനോട്ടം വഹിക്കുന്നത്.

പാർശ്വ ഭിത്തികൾ കെട്ടി സംരക്ഷിച്ച്, ചുറ്റും ബ്രിക്സ് പാകിയ നടപ്പാതയൊരുക്കി വളരെ മനോഹരമായിട്ടാണ് പദ്ധതിയുടെ രൂപകൽപ്പന. പ്രഭാത സായഹ്ന സവാരിക്കും വിശ്രമത്തിനും ഉപയോഗിക്കാനാവും വിധം സൗകര്യം ഒരുക്കും.

09/01/2022

എന്റെ ഹൃദയത്തിൽ ചേർത്ത് വെച്ച നഗരം കോഴിക്കോട് 😘😘😘😘

13/06/2021

Hometown is a feeling. When it is Kozhikode, it's an Emotion ❤️

ഗാന്ധി സ്റ്റാച്ച്യൂ❤️

26/05/2021

കോഴിക്കോട് റെഡ് ക്രോസ്സ് റോഡിന് നീല നിറങ്ങളുടെ കൂട്ട്...❤️

Photos from Iɴᴄʀᴇᴅɪʙʟᴇ Kᴏᴢʜɪᴋᴏᴅᴇ's post 12/05/2021

Beauty of Calicut🌳🌎😍❤️

11/05/2021

"നിന്റെ നൂപുര മർമരം ഒന്നുകേൾക്കാനായ് വന്നൂ ഞാൻ.."❤️😍

Beach Vibes ❤️

11/05/2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ മൂന്നു കോടി രൂപ കൂടി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ പഞ്ചായത്ത് യോഗം അനുമതി നല്‍കി. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി കൈമാറിയ ഒരു കോടി രൂപയ്ക്ക് പുറമെയാണിത്.

വെന്റിലേറ്റര്‍ ഐ.സി.യു സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ലഭ്യമാക്കുന്നതിനായി 50 ലക്ഷം രൂപ, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയ്ക്കായി പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങുന്നതിന് 35 ലക്ഷം രൂപ, വടകര ജില്ലാ ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ, ജില്ലാ ആയൂർവേദ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കുന്ന 'ഭേഷജം' പദ്ധതിക്കായി 10 ലക്ഷം രൂപ, ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശുചിത്വ പദ്ധതിയുടെ ഭാഗമായി കോവിഡ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പിക്കപ്പ് വാഹനം ലഭ്യമാക്കുന്നതിന്.....

10/05/2021

Beauty of Calicut🌳🌎😍
❤️

09/05/2021

കോഴിക്കോട് മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചു. ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ് മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റിയത്

09/05/2021

Beauty of Rain🌨️❤️😍

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Category

Website

Address


Calicut
673001
Other Landmarks in Calicut (show all)
Proton Mobiles” Proton Mobiles”
Nanminda 13 Balussery
Calicut, 673613

hearing every tone

Pazhassiraja Archaeological Museum Pazhassiraja Archaeological Museum
Near Kendriya Vidyalaya, Easthill
Calicut

KL 11 Kozhikode KL 11 Kozhikode
Mavoor Road, Arayidathupalam
Calicut, 673004

Kozhikode or Calicut is a metropolitan city in the state of Kerala in southern India on the Malabar

Ghss poonoor Ghss poonoor
MANGAD, POONOOR
Calicut, 673574

Vent Pipe Bridge, Mukkam Vent Pipe Bridge, Mukkam
Mukkam
Calicut

Azhiyur അഴിയൂര് Azhiyur അഴിയൂര്
Azhiyour
Calicut, 673309

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വടകര ബ്ളോക്കിൽ ഉൾപ്പെട്ട ഒരു കടലോര ഗ്രാമപഞ്ചായത്ത്. വിസ്

Kallayi Kallayi
Kallayi Road
Calicut, 673003

Kallayi is a small Town on the banks of Kallayi River which links with the Chaliyar river on the sou

Battle Cruiser Battle Cruiser
Kolathara
Calicut, 673655

My feelings about myself have been terrible......

Kodoly Odupara Kodoly Odupara
Narikkuni
Calicut, 673585

Kodoly Odupara

SSF സിഎം മഖാം SSF സിഎം മഖാം
Madavoor
Calicut, 673585

The Sunni Students' Federation (SSF) is an Islamic student organization based in South India.

Balussery Balussery
Calicut, 673612

One of the most beautiful place in Calicut dist.

Mavoor Mavoor
Mavoor
Calicut, 673661